Skip to content

താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 44

താലി കഥ

ഒരു പുഞ്ചിരിയോടെ തന്നെ മാർക്കോ എഴുന്നേറ്റ് പോവുന്നത് കണ്ണീരോടെ ഞാൻ നോക്കി നിന്നു.,കേട്ടതെല്ലാം സത്യമായിരിക്കണേ ദൈവങ്ങളെയെന്ന് ഉള്ളുരുകി പ്രാർത്ഥിച്ചിരുന്നു ഞാനാ സമയം..ദേഷ്യവും വാശിയും മാത്രം തെളിഞ്ഞു കാണാറുള്ള ആ മുഖത്തിന്ന് വിഷാദം തളംകെട്ടി നിന്നത് ഞാൻ ശ്രെദ്ധിച്ചിരുന്നു.,കറുത്ത് കാരിരുമ്പുപോലെ കട്ടിയുള്ള മാർക്കോയുടെ ഹൃദയം അലിഞ്ഞില്ലാതായതാണോ ഞാനീ കണ്ടത്..മുറിവിൽ നിന്നും ചോര കിനിയുമ്പോയും സത്യം തുറന്നു പറഞ്ഞ സന്തോഷം കൊണ്ടായിരുന്നോ ആ മുഖം പ്രകാശിച്ചത്..ഉത്തരമില്ലാതെ ഒരുപാട് ചോദ്യങ്ങളെന്നേ അലട്ടാൻ തുടങ്ങിയിരുന്നു…

ഒഴുകിയിറങ്ങുന്ന കണ്ണീർ തുടച്ചുമാറ്റികൊണ്ട് ഞാൻ ഒരുവിധത്തിൽ എഴുന്നേറ്റിരുന്നു.,വാതിൽ അടയുന്ന ശബ്ദം കേട്ടിരുന്നു,ചെയ്തു കൂട്ടിയ പാപം മായ്ച്ചു കളയാൻ ക്ഷമതേടി വന്നവന്റെ അവസാന കാഴ്ചയ്ക്കായിരിക്കും മാർക്കോ കാത്തുനിന്നത്.,കണ്ടു കഴിഞ്ഞു പോയതാകും..ഇനിയും എന്നിലേക്ക്‌ കടന്നുവരാതിരിക്കാനുള്ള അവസാന വാതിലുകളാണ് ആ കൊട്ടിയടഞ്ഞത്…ഉള്ളിലെവിടെയോ വേദന പടരുന്നത് ഞാനറിഞ്ഞിരുന്നു..

ഞാൻ ശ്രദ്ധിക്കുമ്പോയെല്ലാം മുഖം തിരിക്കുന്ന ആ പൊടിമീശക്കാരനെ ഓർത്തുപോയി..,ആദ്യമൊക്കെ ക്ലാസിന്റെ വരാന്തയ്ക്ക് മുൻപിൽ,പിന്നെ പിന്നെ ഉച്ചഭക്ഷണത്തിനുള്ള ഇടവേള സമയത്ത് ജനലിലൂടെ എന്നിലേക്ക് മാത്രം കണ്ണുകൾ പായിച്ചിരുന്ന,ക്ലാസ്സ്‌ കഴിഞ്ഞു വീട്ടിലേക്ക് നടക്കുമ്പോ ഒരു തിരിഞ്ഞുനോട്ടത്തിനായി ക്ഷമയോടെ കാത്തുനിന്നിരുന്ന ആ പൊടിമീശക്കാരൻ..,

എന്റെ മുഖമൊന്നു വാടിയാൽ ഈ ലോകത്തോട് തന്നെ യുദ്ധം ചെയ്യാനൊരുങ്ങുന്ന,.ശബ്ദമൊന്നിടറിയാൽ മുഖം വാടുന്ന എന്റെ മാർക്കോക്ക് എന്നെ ചതിക്കാനാവുമോ ഈശ്വരാ..യഥാർത്ഥത്തിൽ എന്നെപോലെ തന്നെ അവനും ചതിക്കപ്പെടുകയായിരുന്നില്ലേ..സത്യത്തിൽ ഞാനവന്റെ ചതിയിലല്ല,അവന് വേണ്ടി ഹരിനാഥനൊരുക്കിയ ചതിയിലായിരുന്നു ചെന്നു ചാടിയത്..,തെറ്റ് ഏറ്റുപറഞ്ഞുള്ള ആ കണ്ണുനീർ ഞാൻ കാണാതെ പോയല്ലോ ഈശ്വരൻമാരെ,..ആ കിനിഞ്ഞിറങ്ങുന്ന മുറിവിന്റെ വേദനയെക്കാൾ എത്രയോ മടങ്ങ് അവനെ വേദനിപ്പിച്ചിട്ടുണ്ടാകും എന്റെ ഈ ചെയ്തി..പതിയെ അതൊന്ന് കേട്ട ശേഷം എനിക്ക് നിന്നോട് സ്നേഹമില്ലന്ന് പറഞ്ഞില്ലങ്കിലും വെറുപ്പില്ലെന്നങ്കിലും പറയാമായിരുന്നു എനിക്കപ്പോൾ..,

വലിഞ്ഞു മുറുകുന്ന മാറിലെ മുറിവിൽ ഞാൻ കൈ വെച്ചു.,കാലുകൾ പതിയെ തറയിൽ ഉറപ്പിച്ച ശേഷം ചുമരിൽ താങ്ങി എഴുന്നേറ്റ് നിന്നു..എനിക്കാ മുഖം ഒന്നുകൂടെ കാണണമായിരുന്നു,ഞാനെന്നും കാണാനാഗ്രഹിച്ചിരുന്ന,എന്റെ വിരലുകളാൽ തലോടിയിരുന്ന,മധുരമുള്ള പ്രേമചുംബനങ്ങൾ നൽകിയിരുന്ന മാർക്കോയുടെ ആ മുഖം..

വാതിൽ തുറന്ന് പുറത്തേക്ക് തലയിട്ട് എത്തിനോക്കി..നിരാശയായിരുന്നു ഫലം.,തിരികെ നടന്നു മുന്നിലുള്ള ജനൽപാളി തുറന്നതും അവൻ നടന്നു റോഡിന്റെ വശത്തേക്ക് എത്തിപെട്ടിരുന്നു.. നെഞ്ചിലെ മുറിപ്പാടിൽ കൈവെച്ച് ആളുകൾക്കിടയിലൂടെ നടന്നു നീങ്ങാൻ അവൻ പ്രയാസപ്പെടുന്നുണ്ട്…

തിരികെ വിളിക്കണമെന്നുണ്ടായിരുന്നു.,ആ നെഞ്ചിൽ തലവെച്ച് ഉറക്കെ പൊട്ടികരയണമെന്നുണ്ടായിരുന്നു.,കുറ്റബോധത്താൽ താഴ്ന്നിരുന്ന ആ മുഖം കയ്യിലെടുത്ത് ചുംബനങ്ങളാൽ മൂടണമെന്നുണ്ടായിരുന്നു.,ഇനിയുമെന്നെ തനിച്ചാക്കി പോവരുതെന്ന് പറഞ്ഞു അവനെ നെഞ്ചോട് ചേർത്തുപിടിക്കണമെന്നുണ്ടായിരുന്നു…

ഇല്ല അവൻ ദൂരെക്ക് മറഞ്ഞിരിക്കുന്നു.,കണ്ണിൽ നിന്നും മായുവോളം ഞാനാ രൂപത്തെ കൺനിറയെ തന്നെ നോക്കി നിന്നു.,അവനോടുള്ള എന്റെ സ്നേഹം സത്യമുള്ളതായിരുന്നു,അത് ഈശ്വരനറിയാം..അവനുണ്ടായിരുന്നതും കളങ്കമില്ലാത്ത സ്നേഹമാണെങ്കിൽ എല്ലാം കാണുന്ന ഈശ്വരൻ തന്നെ ഞങ്ങളെ ഒരുമിച്ചു ചേർത്തോളും..എനിക്കീ ജന്മം സന്തോഷം ദൈവം വിധിച്ചിട്ടുണ്ടാവില്ല,.അങ്ങനെ സമാധാനിച്ചോളാം ഞാൻ…

ഹരിയുടെ കയ്യിൽ നിന്നും അവനെ കാത്തോളണേയെന്ന് പേരറിയിയാത്തതുമായ ഒരുപാട് ദൈവങ്ങളെ വിളിച്ചു പ്രാർത്ഥിച്ചുകൊണ്ട് ഞാൻ തിരികെ കട്ടിലിൽ വന്നിരുന്നു..ചുറ്റിലും ചുടുചോരയുടെ ഗന്ധം അനുഭവപ്പെട്ടപ്പോയാണ് ഞാനത് ശ്രദ്ധിച്ചത്..മാർക്കോയുടെ മുറിവിൽ നിന്നും തറയിലേക്ക് പതിച്ച രക്തതുള്ളികൾ.,കണ്ണീരോടെ കൈകൊണ്ട് അത് തുടച്ചുമാറ്റുമ്പോയും എനിക്ക് അറപ്പ് തോന്നിയിരുന്നില്ല.,നഷ്ടമായിരുന്നത്,എനിക്കീ ജന്മം കിട്ടാവുന്നതിൽ വെച്ചേറ്റവും വലിയ സ്നേഹത്തെയാണ് ഞാൻ നഷ്ടപ്പെടുത്തി കളഞ്ഞത്…

തേങ്ങൽ പതിയെ കരച്ചിലിലേക്ക് വഴിമാറി..,എത്രനേരം ആ തറയിൽ ഇരുന്നെന്ന് ഓർമയില്ല..അടക്കിപിടിച്ചുള്ള ഒരു മൂളൽ കേട്ടുകൊണ്ടാണ് ഞാൻ തലപൊക്കിയത്..മുന്നിൽ കല്യാണിയമ്മയുടെ വായപൊത്തികൊണ്ട് കയ്യിലൊരു കത്തിയുമായി ഹരിനാഥൻ…

പിടഞ്ഞഴുന്നേറ്റ് എന്തെങ്കിലുമൊന്നു ചെയ്യാൻ തുനിയുന്നതിന് മുൻപേ കല്യാണിയമ്മയുടെ വയറിലേക്ക് കത്തിയവൻ കുത്തിയിറക്കിയിരുന്നു..,

ഞെട്ടറ്റ ഇലയെപോലെ ഒന്ന് ശബ്ദിക്കുക പോലും ചെയ്യാതെ കല്യാണിയമ്മ തറയിലേക്ക് വീണു.,ഒന്ന് പിടഞ്ഞു,പിന്നീട് അതും നിലച്ചു…

‘അമ്മേ’ എന്നുള്ള എന്റെ അലർച്ച ആ നാല്ചുവരിൽ തട്ടി അലയടിച്ചു കൊണ്ടിരുന്നു.,
കയ്യിലെ കത്തിയിലുള്ള രക്തം കല്യാണിയമ്മയുടെ സാരിയിൽ തന്നെ തുടച്ചുകൊണ്ട് അവൻ എഴുന്നേറ്റ് നിന്നു..

“മൂന്ന് ദിവസം കൊണ്ട് എന്റെ കണ്മുന്നിൽ നിന്നും മാറി പോകാൻ പറഞ്ഞതല്ലേ സുമകുട്ടി ഞാൻ.,ദാ ഇപ്പൊ എന്റെ കൈകൊണ്ട് തള്ള തീർന്നപ്പോ നിനക്ക് തൃപ്തിയായല്ലോ..”

അയാൾ ഉറക്കെ ചിരിക്കാൻ തുടങ്ങി.,മാനസിക നില തെറ്റിയ ഒരാളെപോലെ എന്തൊക്കെയോ ആഗ്യംങ്ങളും മുഖഭാവങ്ങളും..,

“മര്യാദക്ക് ഞാൻ പലവട്ടം ചോദിച്ചതാ ആ സ്വത്തുക്കൾ മുഴുവൻ.,അപ്പൊ തന്ത പറയാ അതൊക്കെ അങ്ങേരു കഷ്ടപെട്ടു ഉണ്ടാക്കിയതാണെന്ന്.,എന്നാ തന്തയുടെ കാലം കഴിഞ്ഞിട്ടങ്കിലും കയ്യിൽ വരുമെന്ന് കരുതി,അപ്പൊ താഴെ ഉള്ളവന്റെ തലയിലേക്ക് എല്ലാം വെച്ചുകെട്ടിയാ അങ്ങേരു തീർന്നത്,.എന്നാ ഈ മകന് എന്തേലും എഴുതി വെക്കാൻ ഈ തള്ള തന്തയോട് പറഞ്ഞോ അതുമില്ല.,എന്നിട്ട് സ്വന്തം മകന് ഒരു വേലക്കാരന്റെ വിലയും,ചെയ്യുന്ന ജോലിക്ക് കൃത്യമായി ശമ്പളവും മാത്രം..ത്ഫൂ..എന്നെ തീർക്കേണ്ടതായിരുന്നു ഞാൻ…”

തറയിൽ രക്തംവാർന്നു കിടക്കുകയായിരുന്ന കല്യാണിയമ്മയുടെ ദേഹത്തേക്ക് അവൻ നീട്ടിതുപ്പി..

‘”അല്ല മോളിങ്ങനെ നിന്നാലെങ്ങനെ ആ കിടക്കയിലിരിക്ക്,ഓപ്പറേഷൻ കഴിഞ്ഞതല്ലേ,മുറിവ് മാറേണ്ടേ..”

എന്നിലേക്ക് നീണ്ട അവന്റെ കൈകളെ ഞാൻ തട്ടിമാറ്റിയതും അവന്റെ കൈ മുഖത്തു ആഞ്ഞുപതിച്ചതും ഒരുമിച്ചായിരുന്നു..മലർന്നടിച്ചു നേരെ കിടക്കയിലേക്ക്,..

“പൊന്ന് സുമേ നിന്നെ കൊല്ലണമെന്ന് എനിക്കൊരാഗ്രഹവുമില്ല.,പക്ഷെ ജയൻ വന്നിവിടെ കുമ്പസാരം നടത്തി പോകുന്നത് ഞാൻ കണ്ടിരുന്നു.,ഇപ്പൊ സത്യമല്ലാം മോളറിഞ്ഞ സ്ഥിതിക്ക് അത് മറ്റുള്ളവരും അറിയില്ലന്ന് എന്താ ഉറപ്പ്..പാടില്ലായിരുന്നു സുമകുഞ്ഞേ,ജയനെ നീ സ്നേഹിക്കാൻ പാടില്ലായിരുന്നു..”

“അവസാനമായി നിനക്ക് വല്ല ആഗ്രഹവും ബാക്കിയുണ്ടോ സുമേ..”

എന്റെ മുഖത്തോട് അവന്റെ മുഖം അടുപ്പിച്ചാണ് ആ ചോദ്യം..മറ്റൊന്നും ചിന്തിച്ചില്ല,ആ മുഖം നോക്കി കാർക്കിച്ചു തുപ്പി,ഒരു വട്ടമല്ല,ഒരുപാട് വട്ടം..ഏതായാലും ആ കൊണ്ട് കൊല്ലപ്പെടും അതിന് മുൻപേ അതെങ്കിലും ചെയ്യാനായല്ലോ എന്ന സംതൃപ്തിയോടെ ഞാൻ അയാളുടെ മുഖം നോക്കി പുഞ്ചിരിച്ചു..

പക്ഷെ അവന്റെ അടുത്തനീക്കം പ്രതീക്ഷിക്കാത്തതായിരുന്നു.,ഗ്ളൂക്കോസിന്റെ കുഴലുകൊണ്ട് എന്റെ രണ്ടുകാലുകളും അവൻ കൂട്ടികെട്ടി.,വലതുകൈ ജനലിന്റെ കമ്പിയിലേക്കും..എന്റെ ഇടതുകൈ മാത്രം അവൻ സ്വതന്ത്രമാക്കി..എന്താണ് അവന്റെ അടുത്തനീക്കമെന്നറിയാതെ ഞാൻ പകച്ചു നിൽക്കുന്ന സമയം..

“സുമകുട്ടിക്ക് ആഗ്രഹമൊന്നും ഇല്ലെങ്കിൽ ഹരിയേട്ടന് ഒരാഗ്രഹം ബാക്കിയുണ്ട്.,’
അതും പറഞ്ഞുകൊണ്ടവൻ പെട്ടന്ന് തന്നെ ഞാനണിഞ്ഞിരുന്ന ചുരിദാറിൽ പിടുത്തമിട്ടു,.

“നാളെത്രയായി സുമേ ഞാനീ ആഗ്രഹം കൊണ്ട് നടക്കാൻ തുടങ്ങിയിട്ട്.,നിന്റെ ചിരി,ആ നടപ്പ്,ഈ മേനിയഴക്..നല്ലവണ്ണം ആസ്വദിച്ചിരുന്നു ഞാനതൊക്കെ..നിമിഷങ്ങൾ കഴിഞ്ഞാൽ ഈ കൊണ്ട് നീ തീരും,അതിനു മുൻപ് നീയെനിക്കൊന്ന് വഴങ്ങി തരണം,..പേടിക്കേണ്ട,ഹരിയേട്ടനല്ലേ,ചേട്ടൻ വേദനിപ്പിക്കില്ല…”

ഒന്നെതിർക്കാൻ പോലുമാവാതെ എന്റെ വസ്ത്രങ്ങളോരോന്നും അവൻ പറിച്ചെറിയുന്നത് ഒരു മരവിപ്പോടെ ഞാൻ നോക്കി നിന്നു.. മാറിലേ മുറിവിന്റെ തുന്ന് പൊട്ടി രക്തം ഒലിച്ചിറങ്ങുന്നുണ്ട്.,

പാതി നീക്കപെട്ട വസ്ത്രത്തോടെ ഞാൻ കിടക്കയിൽ മരവിച്ചങ്ങനെ കിടന്നു.,ആർത്തിപൂണ്ട കണ്ണുകളോടെ ആവേശത്തോടെ അവനെന്റെ ചുണ്ടിലേക്ക് മുഖം അടുപ്പിച്ചതും പെട്ടന്ന് അവന്റെ കണ്ണുകൾ താഴെക്ക് ചാടാനൊരുങ്ങുന്നത് പോലെ വെളിയിലേക്ക് തുറിച്ചു നിന്നതും ഒരുമിച്ചായിരുന്നു..,

പതിയെ അവന്റെ തലയ്ക്ക് പിന്നിലൂടെ ഞാനാ മുഖം കണ്ടു.,തീ ജ്വലിക്കുന്ന കണ്ണുകളോടെ കയ്യിലൊരു കമ്പിയുമായി മാർക്കോ,.ആ ഇരുമ്പ് കമ്പിയിൽ നിന്നും ഹരിയുടെ രക്തം നിലത്തേക്ക് ഉറ്റിവീഴുന്നുണ്ടായിരുന്നു.,

മരണവെപ്രാളത്തിൽ ചാടിയെയുന്നേറ്റ ഹരി ചെന്നുപിടിച്ചത് മാർക്കോയുടെ നെഞ്ചിലേ കെട്ടിൽ,അമർത്തി പിടിച്ചതോടെ മുറിവിൽ നിന്നും രക്തം പുറത്തേക്ക് ചീറ്റുന്നുണ്ടായിരുന്നു,വേദന സഹിക്കാനാവാതെ മാർക്കോയും നിലത്തേക്ക് വീണുപോയി..

നിരങ്ങി നീങ്ങികൊണ്ട് കല്യാണിയമ്മയുടെ അടുത്തത്തിയ മാർക്കോ അവരെ കുലുക്കി വിളിക്കുന്നുണ്ടായിരുന്നു..ഒരു വിധത്തിൽ കയ്യിലെ കെട്ട് കടിച്ചുമുറിച്ചുകൊണ്ട് ഞാൻ കട്ടിലിൽ നിന്നെഴുന്നേറ്റു..മുട്ടിലിഴഞ്ഞുകൊണ്ട് മാർക്കോയുടെ അടുത്തേക് നീങ്ങുമ്പോൾ ഹരി പാതിജീവനിൽ പിടയുന്നുണ്ടായിരുന്നു..

മറ്റൊന്നും ചിന്തിച്ചില്ല,തറയിൽ വീണുകിടക്കുന്ന കത്തിയെടുത്ത് അവന്റെ നെഞ്ചിൽ ആഞ്ഞു കുത്തി,ഒരുപാട് പ്രാവിശ്യം..എന്നിട്ടും അറപ്പ് മാറിയിരുന്നില്ല,അവസാനത്തേ കുത്ത് കഴുത്തിൽ തന്നെ,തൊണ്ടകുഴിയിലേക്ക് താഴ്ത്തിയിറക്കി…മരണവേദനയോടെ അവൻ പുളയുമ്പോൾ എന്റെ മുഖത്തു ചിരിയായിരുന്നു,ഞാനിത്ര കാലം കാത്തിരുന്ന പ്രതികാരത്തിന്റെ ചിരി.,.

ശ്വാസം നിലച്ചന്ന് ഉറപ്പ് വരുത്തിയ ശേഷം ഞാൻ മാർക്കോയുടെ അടുത്തേക്ക് നീങ്ങി,ചോര വാർന്ന് അവന്റെ ബോധവും മറഞ്ഞിരുന്നു..

നിസ്സഹായവസ്ഥയിൽ കരയുന്ന സമയത്താണ് കല്യാണിയമ്മ ഒന്ന് പിടഞ്ഞത്.,ഇല്ല അവർ മരിച്ചിട്ടില്ല.,

ഓപ്പറേഷൻ കഴിഞ്ഞ ശേഷം എന്നെ കിടത്തികൊണ്ടുവന്ന സ്ട്രച്ചറിൽ ഞാനവരെ താങ്ങികിടത്തി,.നിലത്തുറക്കാത്ത കാലുകളോടെ ഒരു വിധം അത് ഉന്തികൊണ്ട് അടുത്തുള്ള ICU യൂണിറ്റിന്റെ മുൻപിലെത്തിച്ചു.,കീറി മുറിഞ്ഞു രക്തത്തിൽ കുളിച്ചുള്ള എന്റെ വരവ് കണ്ട് അവിടെയുള്ള നേഴ്സുമാരും ഡോക്ടർമാരും പകച്ചു നിൽക്കുന്നുണ്ടായിരുന്നു..

ഒരു കണക്കിന് അവരെ അതിനുള്ളിലേക്ക് കയറ്റികൊണ്ട് കുത്തേറ്റതാണെന്ന് പറഞ്ഞു.,ആദ്യമൊന്നു ഞെട്ടിയെങ്കിലും പിന്നീട് വേഗത്തിൽ ഡോക്ടർ അവരെ പരിശോധിച്ചുകൊണ്ടിരുന്നു..

ഡോക്ടറുടെ കൂടെയുള്ള നേഴ്സിന്റെ കൈ പിടിച്ചുകൊണ്ട് ഞാൻ മാർക്കോ കിടക്കുന്ന റൂമിലേക്ക് നടന്നു,.രക്തത്തിൽ കുളിച്ചുകൊണ്ടുള്ള മാർക്കോയുടെ കിടപ്പും അപ്പുറത്തായി കഴുത്തിൽ കുത്തിയിറക്കിയ ഹരിയേയും കൂടി കണ്ടതോടെ ഒരു നിലവിളിയോടെ അവർ തിരിഞ്ഞോടി..

തളർന്നിരിക്കുന്ന എന്റെ മുന്നിലൂടെ മാർക്കോയെ എടുത്ത് കൊണ്ടുപോകുന്നത് ഞാൻ കണ്ടിരുന്നു.,പുറകെ ഹരിയെ..

പിന്നീടെല്ലാം പെട്ടന്നായിരുന്നു.,ഹരിയുടെ മരണം ഡോക്ടർമാർ സ്ഥിതീകരിച്ചു,ഹോസ്പിറ്റലിലാകെ പത്രക്കാരെകൊണ്ട് നിറഞ്ഞുകവിഞ്ഞു,.ഒടുവിൽ കാത്തിരുന്ന പോലീസും..

പിന്നീട് കേസിന്റെയും കോടതിയുടെയും നാളുകൾ,.സ്വയരക്ഷയും,പീഡനശ്രെമം തടയുന്നതിൽ അബദ്ധത്തിൽ പറ്റിയെ കൊലപാതകമാണെന്നുമുള്ള വക്കീലിന്റെ വാദം കോടതി ശെരിവെച്ചത് കൊണ്ട് മാത്രം മൂന്ന് വർഷത്തെ തടവ്.,.എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നുണ്ട്..

####################################

“അച്ഛാ അമ്മനോട്‌ കഥ പറയാൻ പറഞ്ഞിട്ട് അമ്മ ഏതോ സിനിമാ കഥയാ പറയുന്നേ,.ഇതൊക്കെ ആരെങ്കിലും വിശ്വസിക്കോ അമ്മേ..ഞാൻ കിടക്കാ, അമ്മ ഈ പൊട്ടകഥ അച്ഛനോട് പറഞ്ഞാ മതി ട്ടോ..ഞാൻ ചെറിയ കുട്ടിയാണെന്ന് വിചാരിച്ചു പറ്റിക്കാൻ നോക്കല്ലേ…”

കുറുമ്പനായ അപ്പുമോൻ അങ്ങനെ പറഞ്ഞു പിണങ്ങി കിടക്കുമ്പോ അച്ഛനായ ജയൻ,അല്ല ജയേട്ടൻ എന്നെ നോക്കി കണ്ണിറുക്കി കാണിക്കുന്നുണ്ടായിരുന്നു…ഞാനൊന്ന് പുഞ്ചിരിച്ചു,,

അപ്പുമോൻ ഉറക്കമായെന്ന് മനസ്സിലായതോടെ,പതിയെ എഴുന്നേറ്റ് ജയേട്ടന്റെ അരികിലേക്ക്.,എന്റെ സാമീപ്യം അറിഞ്ഞത് കൊണ്ടാകും ആ കൈകളെന്നേ വരിഞ്ഞു പിടിച്ചിരുന്നു..

“ദേ ജയേട്ടാ,.കുറുമ്പ് ലേശം കൂടുന്നുണ്ട് ട്ടോ,നോക്കിയേ മാസം ഏഴാണ്,ഓർമയുണ്ടല്ലോ..”

“ഹൊ ഒന്ന് അടങ്ങന്റെ സുമേ,.അതിനു ഞാനൊന്നും ചെയ്തില്ലല്ലോ..,”

“ഇല്ലേ,.ഇന്നെന്തിനാ എന്റെ ഡയറിയെടുത്ത് മേശയിൽ വെച്ചിട്ട് പോയേ.,അത് അപ്പുമോൻ എടുത്ത് വായിച്ചോണ്ടല്ലേ,ആ കഥയുടെ ബാക്കി പറയന്നും പറഞ്ഞു എന്റെ പിറകെ കൂടിയത്.,നമ്മളുടെ കഴിഞ്ഞ കാലമല്ലെ അവനോട് ഞാൻ പറഞ്ഞു തീർത്തത്,.എന്നിട്ടവൻ പറയുന്നത് കേട്ടോ,അത് സിനിമാ കഥയാണ് പോലും..അതെങ്ങനെ തന്തയുടെ അല്ലേ മകൻ,..”

മറുപടിയൊന്നും കേട്ടതില്ല,.പറഞ്ഞത് അല്പം കൂടിപ്പോയെന്ന് എനിക്കും തോന്നിയിരുന്നു..രോമങ്ങളാൽ മൂടപ്പെട്ട ആ മാറിൽ ഞാൻ മുഖം പൂഴ്ത്തി കിടന്നു..

“സുമേ..”

“ഉം..”

“എട്ടുവർഷം എത്രപെട്ടന്നാ കഴിഞ്ഞു പോയത്…”

ജയേട്ടന്റെ ശബ്ദമിടറുന്നത് ഞാനറിഞ്ഞിരുന്നു,ദുഃഖം മാത്രം സമ്മാനിച്ച ഭൂതകാലത്തിന്റെ സ്മരണകളെ ഞാൻ മറന്നുതുടങ്ങിയതാണ്.,ഞാൻ എഴുന്നേറ്റിരുന്നു,.

നെറ്റിയിൽ പൊടിഞ്ഞ വിയർപ്പുകണങ്ങളിൽ നിലാവിന്റെ വെട്ടം പ്രതിഫലിക്കുന്നുണ്ടായിരുന്നു..ആ ബലമുള്ള കൈകൾ വീണ്ടുമെന്നെ ചേർത്തുപിടിക്കുന്നുണ്ടായിരുന്നു.,ജയന്റെ ശ്വാസോച്ഛാസങ്ങൾ എന്റെ കാതുകളിൽ മറ്റൊരു സ്വർഗം തീർത്തു..

അവസാനിച്ചു…..

പ്രിയപ്പെട്ടവരോട്..തിരക്കുകൾക്കിടയിൽ വീണുകിട്ടുന്ന സമയം കൊണ്ട് മാത്രമെഴുതിയതാണ് ഈ കഥ..എത്രത്തോളം നന്നായിട്ടുണ്ടെന്നറിയില്ല.,എങ്കിലും തുടക്കം മുതൽ ഒടുക്കം വരെയും കൂടെ നിന്ന് പ്രോത്സാഹിപ്പിച്ചവർക്ക് നന്ദി..നിങ്ങളുടെ നല്ല വാക്കുകൾക്ക്,സ്നേഹത്തിന്..മറ്റൊരു കഥയുമായി വീണ്ടും നിങ്ങളിലേക്കെത്താമെന്ന പ്രതീക്ഷയോടെ അൽറാഷിദ് സാൻ…😘

താലി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക

4.5/5 - (21 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

4 thoughts on “താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 44”

Leave a Reply

Don`t copy text!