Skip to content

താലി




Novel details

3.5/5 - (74 votes)

മോനേ  ആദർശേ !!!

ഈ കണ്ണിമാങ്ങാ അച്ചാറും കൂടി എടുത്ത് ബാഗിൽ വെക്ക് !! സാവിത്രി അമ്മ  ബാഗിൽ സാധനങ്ങൾ എടുത്തു വെച്ചുകൊണ്ടിരുന്ന ആദർശിനോട് പറഞ്ഞു …

അമ്മേ  ഇപ്പോൾ തന്നെ  അധികം  സാധനങ്ങൾ ഉണ്ട് … ബാഗിന്റെ ഭാരം പറഞ്ഞതിലും അധികം ആണെങ്കിൽ എയർപോർട്ടിൽ  അധിക പൈസ അടക്കേണ്ടി വരും .. ആദർശ്  പറഞ്ഞു …

നീ ആദ്യമായി അല്ലേ. മോനേ  ഇത്രെയും അകലെ പോകുന്നത് ….എല്ലാം കയ്യിൽ കരുതുന്നത് നല്ലതാണ് ……സാവത്രി പറഞ്ഞു ..

മോനെ പാസ്സ്പോർട്ടും ടിക്കറ്റും  ഭദ്രമായി എടുത്തു ബാഗിൽ വെക്കാൻ മറക്കരുത് !! അച്ഛൻ ശിവദാസൻ പറഞ്ഞു ..

മിഥുന എവിടെ അമ്മേ ?? ഇന്ന്  ഈ വഴിക്ക് ഞാൻ കണ്ടില്ലല്ലോ?? ആദർശ്  തിരക്കി ..

അവൾക്ക് അടുക്കളയിൽ പിടിപ്പത്  പണി ഉണ്ട് .. നിന്റെ  പെങ്ങന്മാർ ഇവിടെ തമ്പടിച്ചിട്ട് ദിവസം രണ്ടായില്ലേ ?? അവർക്ക് വെച്ചുഉണ്ടാക്കി  കൊടുത്തിട്ട്  ബാക്കി സമയം അതിന് ഒന്ന് നടു  നിവർത്താൻ കഴിയേണ്ട ?? ഞാൻ സഹായിക്കാൻ ചെന്നാൽ ഉടനെ വന്ന വഴി അവൾ എന്നെ തിരിച്ചു പറഞ്ഞു വിടും … പിന്നെ എന്ത്  ചെയ്യാനാണ് ?? സാവിത്രി പറഞ്ഞു ..:

ദേ !! ഞാൻ നാളെ അങ്ങ്  പോകും !! എന്റെ അമ്മ  പാവം എന്റെ ഭാര്യയോട് അമ്മായിയമ്മ പോര്  തുടങ്ങിയേക്കരുത് … ആദർശ്  പറഞ്ഞു ..

ഒന്ന്  പോടാ  ചെക്കാ !! നിന്റെ ഭാര്യയോട് ഞാൻ എന്നാ പോരിന്  പോകാനാണ് … ചില പൊട്ടലും ചീറ്റലും ഒക്കെ ഇടക്ക് ഉണ്ടാകും പക്ഷെ അതിനൊന്നും മിഥുന മോള്  പ്രതികരിക്കില്ല … ഞാൻ നിന്നെ കൂടാതെ രണ്ട്  പെൺപിള്ളേരെ പെറ്റു വളർത്തി!! എന്നിട്ട്  എന്താ  പ്രയോചനം ?? കെട്ടിച്ചു വിട്ട വീട്ടിലെ പാടാദുരിതവും കുറ്റങ്ങലും മാത്രം പറയാനായി ഇങ്ങോട്ട്  വരും …അല്ലാതെ ഒരാവശ്യം വന്നാൽ രണ്ടിന്റെയും പൊടി പോലും കാണില്ല …

മിഥുന മോള് വന്നതിൽ പിന്നെ എനിക്ക്  ഒരു കുറവും എന്റെ കുട്ടി വരുത്തിയിട്ടില്ല .. നീ എന്റെ കാര്യം ഒന്നും ഓർത്തു വിഷമിക്കരുത് ..നീ പോയി എല്ലാം ഒന്ന്  നേരെയായി കഴിയുമ്പോൾ മിഥുന മോളെയും കൊണ്ടുപോകണം .. അവിടേയും സ്കൂളിൽ  ടീച്ചർ ആയി ജോലി കിട്ടാൻ പ്രയാസം ഒന്നും ഉണ്ടാകില്ലെന്ന് കരുതുന്നു …ഇനി അഥവാ ജോലി കിട്ടിയില്ലെങ്കിലും സാരമില്ല ..: ഒരുമിച്ചു നിൽക്കാലോ നിങ്ങൾക്ക് !! സാവിത്രി പറഞ്ഞു ..

മോന്  നേരത്തെ കിടക്കേണ്ട !! അമ്മ  കഴിക്കുവാനുള്ളത്  എടുത്തു വെക്കാം  … എല്ലാം എടുത്തു വെച്ചിട്ട് മോൻ താഴേക്ക് വാ … സാവിത്രി മുറിയിൽ നിന്നും ഇറങ്ങി പോയി …

ആദർശ്  അമ്മ പോകുന്നത് നോക്കി നിന്നു …

അമ്മ പറഞ്ഞതെല്ലാം ശെരിയാണ് !! മിഥുന  എന്റെ ജീവിതത്തിൽ വന്നിട്ട് ഒരു വർഷം ആകുന്നു അതും തികച്ചും യാദർശ്ചികമായി !!!

ആദർശിന്റെ ഓർമ്മകൾ ഒരു വർഷം പിന്നോട്ട്  സഞ്ചരിച്ചു ..:

അമ്മേ  ഇന്നല്ലേ  അമ്മയുടെ  സ്കൂൾ വാർഷികം !!!  അതെ  മോനെ !!! ഈ വർഷം അമ്മ  ഹെഡ്മിസ്ട്രസ് ആയി റിട്ടയർ ചെയ്യുന്നത് കൊണ്ട് തന്നെ ഞങ്ങൾ പിറ്റേ മീറ്റിംഗ് കൂടി ഒരു തീരുമാനം  എടുത്തിരുന്നു .. പാവപെട്ട  നാല്  പെൺകുട്ടികളുടെ വിവാഹം കൂടി നടത്താം എന്ന് …

അതിൽ ഒരാൾ നമ്മുടെ സ്കൂളിലെ തന്നെ മലയാളം ടീച്ചർ ആണ് മോനേ!! ആ കുട്ടിക്ക് പറയാനായി ആരുമില്ല … കോഴിക്കോട്  ഒരു അനാഥാലയത്തിൽ ആണ് വളർന്നതും പഠിച്ചതും … പഠിക്കാൻ മിടുക്കി ആയത്കൊണ്ട് തന്നെ ആൾക്ക് ഒരു ജോലി കിട്ടി …

പേര് മിഥുന എന്നാണ് .. കാണാനും നല്ല കുട്ടിയാണ് …

PTA പ്രസിഡന്റ്  ഒരു കല്യാണാലോചന കൊണ്ടുവന്നു  പയ്യൻ  പ്രൈവെറ്റ് ബാങ്കിൽ ആണ് ജോലി ..

എന്തായാലും നാളെ ആ കുട്ടിക്ക്  പറയാനായി ഒരു തുണയെ കിട്ടുമല്ലോ ..

സാവിത്രി ആദർശിനോട്  പറഞ്ഞു …

മിഥുന !!! പേര് കൊള്ളാം !!! കാണാനും കൊള്ളാമെന്നല്ലേ  അമ്മ പറഞ്ഞത് !!!

ഹാ,, പറഞ്ഞിട്ടെന്താ  യോഗം വേണം !! കാണാൻ ഗ്ലാമർ ഉണ്ടായിട്ട് കാര്യമില്ല .. പറയത്തക്ക ജോലി നമുക്കില്ലാലോ ?? തെക്ക് വടക്ക് നടപ്പല്ലേ പണി !!! പിന്നെ ആര് പെണ്ണ് തരാനാണ് !! ആദർശ്  മനസ്സിൽ പറഞ്ഞുകൊണ്ട്  പോയി ഉറങ്ങാൻ കിടന്നു …

പിറ്റേ ദിവസം. അച്ഛൻ  ശിവദാസനോടൊപ്പം ആദർശ് അമ്മയുടെ സ്കൂളിൽ വാർഷിക  ആഘോഷങ്ങൾക്ക് ചെന്നു …

സമൂഹ വിവാഹത്തിനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി !!! ആദർശിന്റെ കണ്ണുകൾ മിഥുനക്ക് വേണ്ടി അറിയാതെ പരതി …

ആരെയാടാ നീ വായുംനോകുന്നത് ?? സാവിത്രി വന്ന് ആദർശിന്റെ തലക്ക്  തട്ടികൊണ്ട് ചോദിച്ചു !!

ഏയ്‌  !!! ഞാൻ ആരെ  നോക്കാനാ ?? ആരെയും നോക്കിയില്ല ??? ആദർശ്  ഒഴിഞ്ഞുമാറി …

സത്യം പറയടാ ?? നീ ആ മിഥുന ടീച്ചറിനെ അല്ലേ ഈ അന്വേഷിക്കുന്നത് ?? സാവിത്രി ചോദിച്ചു ..

ആദർശ്  അതിശയത്തോടെ അമ്മയെ നോക്കി …

 

മുഴുവൻ ഭാഗങ്ങളും വായിക്കുക

 

3.5/5 - (74 votes)

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Reviews

There are no reviews yet.

Be the first to review “താലി”

Your email address will not be published. Required fields are marked *

Don`t copy text!