Skip to content

നിഴലാട്ടം

(2 customer reviews)




Novel details

  • Writer: താമര
  • Part:
  • Category: Drama, Mystery,
4.2/5 - (156 votes)

“കുഞ്ഞി നീ ഇതെന്തു ഭാവിച്ചാ…. ഇന്നലേം കൂടി പനിച്ചു കിടന്ന നീയാണോ കുട്ടി ഇന്ന് ഈ കുളിച്ചു അമ്പലത്തിൽ പോകാനായിട്ട് നില്ക്കണത്……

    “എന്റെ പപ്പി നീ ഒന്ന് അടങ്ങു….ദാ നോക്കിക്കേ ഇപ്പൊ എന്നെ കണ്ടാൽ എന്തേലും കുഴപ്പം ഇണ്ടോ.. ഇല്ലാലോ…. അത്രേ ഉള്ളു…. ഇന്ന് അമ്പലത്തിൽ പോണം എന്നു മനസിൽ വിചാരിച്ചു പോയി അതാ…. എന്തായാലും ഇന്നെങ്കിലും ഓഫീസിൽ പോയില്ലെങ്കിൽ നിന്റെ ദീപു എന്നെ ഡിസ്മിസ് ചെയ്യും… അതുകൊണ്ട് പപ്പികുട്ടി വെറുതെ മുഖം വീർപ്പിക്കണ്ടാട്ടൊ…

     “ങ്ങാ അതേടി അതേ എന്നെ സോപ്പിടാൻ നിനക്ക് പണ്ടേ മിടുക്കാണല്ലോ…. അമ്പലത്തിൽ പോകാൻ തോന്നിയത് കൊണ്ട്,… അല്ലാതെ.. നിന്റെ ജീവിതം നശിപ്പിച്ചവന്റെ പിറന്നാളിന് അവന്റെ പേരിൽ അർച്ചന നടത്താൻ അല്ല… എന്നെ കൊണ്ട് കൂടുതൽ ഒന്നും നീ പറയിപ്പിക്കരുത്….

         “ഒന്നും മിണ്ടാതെ വണ്ടിയുടെ താക്കോൽ എടുത്തോണ്ട് അവള് പോയപ്പോളാണ്. അങ്ങനെ പറയേണ്ടി ഇരുന്നില്ലെന്നു ഓർത്തത്‌…. അവള് വിഷമിക്കാതിരിക്കാൻ വേണ്ടി ഞാൻ തന്നെയാണ് ഏറ്റവും ആഗ്രഹിക്കുന്നത് ആ ഞാൻ തന്നെ അവളെ വേദനിപ്പിച്ചു….

     “ഫോൺ റിംഗ് ചെയ്യുന്നത് കേട്ടു എടുത്തു നോക്കിയപ്പോൾ ദീപുവേട്ടനാണ്…

  “ഹലോ… പറയൂ ദീപുവേട്ട…

   “എന്താണ് ഡോക്ടർ പത്മയുടെ ശബ്ദം ഇടറി ഇരിക്കുന്നത്.. എന്താ പറ്റിയെ….

    “ദീപ്‌വേട്ടൻ പണ്ടേ അങ്ങനെ ആണ് എന്റെ ശബ്ദത്തിലെ മാറ്റം പെട്ടന്നു തിരിച്ചറിയും….

  “എന്താടി നീ ഒന്നും മിണ്ടാത്തെ…. പപ്പി… നീ ഞാൻ പറയുന്നത് കേൾക്കുന്നില്ലേ….

  “ങ്ങാ…. ഞാനിവിടുണ്ട് ദീപുവേട്ട ഒന്നൂല്യ…. കുഞ്ഞി… കുഞ്ഞിയെ കുറിച്ചോർത്തിട്ടാണ്….

   “അതിനു അവൾക്കിപ്പോ എന്താ… അവളുടെ പനി മാറിയോ…. ഇന്ന് അവള് ഓഫീസിൽ വരും എന്നാണ് പറഞ്ഞത്…

   “അതേ അത് തന്നെയാ കുഴപ്പം… ഇന്നലെ പനിച്ചു കിടന്നവൾ രാവിലെ അമ്പലത്തിൽ പോയി… ആ വിഷമത്തിൽ ഞാൻ വായിൽ വന്നത് എന്തോ പറഞ്ഞു. അതവൾക്കു വിഷമം അയിന്ന് തോന്നുന്നു…..

   “എന്താ പപ്പി ഇതു നിനക്ക് ഒന്ന് സൂക്ഷിച്ചു സംസാരിച്ചൂടെ… അവളെ ഇങ്ങനെ എങ്കിലും തിരിച്ചു കൊണ്ടുവരാൻ നീ പെട്ട കഷ്ടം ഇത്ര വേഗം മറന്നോ…..

   “സോറി ദീപുവേട്ട… സോറി…. അവള് ഓഫീസിൽ വരുമ്പോ ഒന്ന് നേരെ ആക്കണേ….

“ഇനി അതിനെ പറ്റി ആലോചിച്ചു ടെൻഷൻ ആകണ്ട… കുഞ്ഞി ഏതമ്പലത്തിലാണ് പോയത്…. നന്ദന് ഒന്ന് അമ്പലത്തിൽ പോണം എന്നു പറഞ്ഞു. അപ്പൊ അവിടേക്കു പോകാം…….

    “അവള് കടൽത്തീരത്തിനടുത്തുള്ള ദേവി ക്ഷേത്രത്തിലാണ് പോയത്…..നന്ദനെ  ഞാൻ ചോദിച്ചുന്നു പറയു…

    “ങ്ങാ ശെരി പപ്പി വച്ചോ സമയം തെറ്റുന്നു എനിക്ക്…. അവനും നിന്നെ കാണണം എന്നു പറയുന്നത് കേട്ടു… സൺഡേ ആകട്ടെ നമുക്ക് കാണാം..

   “ആ കാൾ കട്ട്‌ ചെയ്തു കുറെ നേരം അങ്ങനെ തന്നെ നിന്നു….. മൂന്ന് വർഷം മുന്നേ കുഞ്ഞിയേം

ഇങ്ങോട്ട് കൂട്ടുമ്പോൾ മനസു നിറയെ ആധി ആയിരുന്നു. ദീപുവേട്ടൻ എന്തു പറയും കുഞ്ഞി ദീപ്‌വേട്ടന് ഒരു ബാധ്യത ആവുവോ എന്നൊക്കെ… പക്ഷെ എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് പിന്നീടങ്ങോട്ട്  കുഞ്ഞിയെ എന്നെക്കാളും കൂടുതൽ സ്നേഹിക്കുന്നത് ദീപുവേട്ടനാണ്. അത് തന്നെയാണ് എന്റെ ഭാഗ്യവും…..

     കുഞ്ഞിലേ അമ്മയും അച്ഛനും നഷ്ടപെട്ട എനിക്ക് ദേവിയമ്മ ആയിരുന്നു എല്ലാം. അമ്മയുടെ അനിയത്തി….. ദേവിയമ്മയുടെ മോളാണ് ആമിക  എന്ന ഞങ്ങളുടെ കുഞ്ഞി… ഒരു കുറവും അറിയാണ്ട് തന്നെയാണ് അമ്മ ഞങ്ങളെ രണ്ടാളെയും വളർത്തിയത്. ഒരു വേർതിരിവും കാണിച്ചിട്ടില്ല. മെഡിസിൻ പഠിക്കണം എന്നുള്ള എന്റെ ആഗ്രഹവും നടത്തി.. എമർജൻസി മെഡിസിനിൽ എംഡി യും എടുത്തു…. എല്ലാറ്റിനും അമ്മയും കുഞ്ഞിയും കൂടെ ഉണ്ടായിരുന്നു. എംബിബിസ്‌ നു എന്റെ കൂടെ ചേർന്നതാണ് നന്ദകിഷോർ എന്ന നന്ദൻ  എന്റെ കൂടപ്പിറപ്പായിരുന്നു അവൻ… അവന്റെ വല്യച്ഛന്റെ മോനായിരുന്നു ദീപുവേട്ടൻ… നന്ദനും  ദീപുവേട്ടനും ബെസ്റ്റ് ഫ്രണ്ട്സ് ആയിരുന്നു….. നന്ദനെ  കാണാൻ വന്നു വന്നു ഞങ്ങൾ ഫ്രണ്ട്സ് ആയി ആ പരിജയം വളർന്നു പ്രണയവും ആയി. ആളു എംബിഎ കഴിഞ്ഞു സ്വന്തം കുടുംബ  ബിസിനസ്‌ നോക്കുന്നു.അമ്മയ്ക്കും കുഞ്ഞിക്കും ദീപ്‌വേട്ടനെ ഇഷ്ടം ആയിരുന്നു. അപ്പോളാണ് അമ്മ ഞങ്ങളെ വിട്ടു പോയത്..അതോടെ കുഞ്ഞിയുടെ മാനസിക നില ആകെ തെറ്റി. അങ്ങനെ അവളെയും കൂട്ടി ഇങ്ങോട്ടേക്കു പോന്നു…. അവളൊന്നു നോർമൽ ആയപ്പോൾ ദീപുവേട്ടന്റെ കമ്പനിയിൽ ഒരു ജോലിയും ശെരിയാക്കി….. ഇപ്പോ അതാണെന്റെ സമാദാനം.. എപ്പോളും ഞാൻ അല്ലെങ്കിൽ ദീപുവേട്ടൻ കൂടെ ഉണ്ടാകും അല്ലോ അവളോടൊപ്പം….

   ഓർത്തിരുന്നു സമയം പോയതറിഞ്ഞില്ല… ഇന്ന് പത്തു മണിക്ക് ഒരു അപ്പോയ്ന്റ്മെന്റ് പറഞ്ഞിരുന്നത്‌ ആണ്. ഈ ബ്ലോക്ക്‌ കഴിഞ്ഞു എപ്പോ എത്തുവോ ആവോ…..

*********************************************

           നിറദീപങ്ങൾക്കിടയിൽ  ദേവിയെ ഇങ്ങനെ കാണുമ്പോൾ തന്നെ പകുതിയിലേറെ മനസ്സ് ശാന്തമാകും…. ഇങ്ങനെ ഉള്ള ചെറിയ അമ്പലങ്ങൾ ആണ് നല്ലതെന്നു തോന്നിട്ടുണ്ട്. ആളും ആരവങ്ങളും ഇല്ലാതെ ശാന്തമായ അന്തരീക്ഷത്തിൽ ഭഗവാനോട് നമ്മുടെ മനസ്‌ തുറക്കണം….

 “എന്താ കുട്ട്യേ ഈ ഇടയായിട്ടു ഇങ്ങടേക്ക്‌ കാണാനില്യലോ… എന്തെ കുട്ടീടെ മുഖം ഒക്കെ വല്ലാണ്ടിരിക്കുന്നു. ആകെ ഷീണിച്ചുല്ലോ നീയു…

       “ഒന്നുല്ല തിരുമേനി ചെറിയ ഒരു പനി ഇണ്ടാരുന്നു. അതിപ്പോ മാറി അതിന്റെ ഷീണം ആകും. പിന്നെ ഓഫീസിൽ അല്പം തിരക്കുണ്ടാരുന്നു. അതാ കാണാത്തതു….

        തിരുമേനിയോട് വിശേഷവും പറഞ്ഞു അർച്ചന കഴിച്ച പ്രസാദവും വാങ്ങി കടൽക്കരയിലേക്കു നടന്നു. എപ്പോ ഇവിടെ വന്നാലും,  ഈ കടലിന്റെ മടിത്തട്ടിൽ ഇരിക്കുന്നത് ഒരു പ്രത്യേക സുഖമാണ്….

 

മുഴുവൻ ഭാഗങ്ങളും വായിക്കുക

 

4.2/5 - (156 votes)

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 reviews for നിഴലാട്ടം

  1. Vivisha Aneesh

    Very exciting….. 👌👌👌

  2. Rakhi Jyothish

    Adipoli story
    Pinne next part inu vendi katta waiting 🥰

Add a review

Your email address will not be published. Required fields are marked *

Don`t copy text!