Skip to content

നൈറ്റ്‌ ഡ്രൈവ്

(3 customer reviews)




Novel details

4.2/5 - (314 votes)

”  ഇയാൾ കൊടുക്കുന്നുണ്ടോ?  !”

ഓട്ടോ ഓടിക്കുന്നതിനിടയിൽ അയാൾ ഒന്ന് പിറകിലോട്ട് കണ്ണോടിച്ചുകൊണ്ട് ചോദിച്ചപ്പോ അവളൊന്ന് പുഞ്ചിരിച്ചു .

 ” ചേട്ടന് എന്നെ കണ്ടിട്ട് അങ്ങനെ ആണോ തോന്നിയത്? “

അവളുടെ ശാന്തമായ മറുപടി കേട്ടപ്പോൾ അയാൾക്ക് ചോദിച്ചത് അബദ്ധമായോ എന്ന സംശയത്തിൽ ആയിരുന്നു.

” അത് പിന്നെ മോളെ…  ഈ സമയത്ത്  ഇവിടെ ഓക്കേ അങ്ങനെ ഉള്ളവരാണ്‌ കൂടുതലും…. അതുകൊണ്ട്…. “

അയാൾ പറ്റിയ അബദ്ധം മറയ്ക്കാനെന്നോണം വാക്കുകൾ പരതുമ്പോൾ അവളിലെ പുഞ്ചിരി അതുപോലെ തന്നെ ഉണ്ടായിരുന്നു.

” രാത്രി പെണ്ണ് ഒറ്റയ്ക്കിറങ്ങിയാൽ ഈ പണിക്കാനെന്ന് തെറ്റിദ്ധരിക്കുമ്പോൾ ഒറ്റയ്ക്ക് ങ്ങനെ സഞ്ചരിക്കേണ്ടി വരുന്ന ഒരു പെണ്ണിന്റ മാനസികാവസ്ഥ മനസ്സിലാക്കൻ മാത്രം ഒരാളും ഇല്ലല്ലേ ചേട്ടാ. “

അയാൾക്ക് ഉത്തരം മുട്ടിയിരുന്നു. ഇതൊക്കെ സ്ഥിരം കാഴ്ചകൾ ആയത് കൊണ്ടാണ് അങ്ങനെ ചോദിച്ചത്, പക്ഷേ…

“മോളെ, വേറൊന്നും കൊണ്ടല്ല ഞാൻ…  ഇവിടെ  ഈ സമയത്ത് കൂടുതലും ങ്ങനെ ഒക്കെ ആണ്. സ്ഥിരം അങ്ങനെ ഉള്ള ഓട്ടങ്ങളാണ് കൂടുതലും. അതിൽ സ്ഥിരം കാണുന്നവരും പുതിയ മുഖങ്ങളും ഉണ്ടാകും. അതുകൊണ്ട് ആണ് ഞാൻ… “

അയാൾ വിഷമത്തോടെ അവളോട് ക്ഷമാപണം പോലെ പറയുമ്പോൾ അവൾ ചോദിച്ചത് മറ്റൊന്നായിരുന്നു.

” ചേട്ടാ… ഒരു പെണ്ണ് രാത്രി വെളിയിലിറങ്ങുന്നത് അവളുടെ മനസ്സിന്റെ ധൈര്യം ഒന്നുകൊണ്ടു മാത്രം അല്ല, മനസാക്ഷി ഉള്ള ഒരാളെങ്കിലും വഴിയിൽ സഹായിക്കാൻ ഉണ്ടാകും എന്നോർത്തു കൂടി ആണ്.  ഇതുപോലെ ചെറിയ വണ്ടിയിൽ കേറുന്നത് പോലും അത്രമേൽ സുരക്ഷ ഈ ഓട്ടോയിൽ ഉണ്ടാകും എന്ന വിശ്വാസത്തിൽ ആണ്.  ഒരു സ്ഥലം പറയുമ്പോൾ അവിടെ എത്തുന്നത് വരെ നിങ്ങളെ പോലെ ഉള്ളവരെ എത്രത്തോളം വിശ്വസിച്ചാണ് എന്നെപോലെ ഒറ്റയ്ക്ക് സഞ്ചരിക്കേണ്ടി വരുന്ന പെണ്ണുങ്ങൾ ഇതിന്റെ പിന്നിൽ ഇരിക്കുന്നത് എന്നറിയോ?  

    ആ വിശ്വാസം ആണ് ഈ ഒരു ചോദ്യം കൊണ്ടുപോലും മനസ്സിൽ ഭയം കൊള്ളിക്കുന്നത്.  “

അവൾ പറയുന്നത് കേട്ടപ്പോൾ അയാൾക്ക് അഭിമാനവും അതോടൊപ്പം ആത്മനിന്ദയും അനുഭവപെട്ടു.  ഒരു പെണ്ണിനെ ഒറ്റയ്ക്ക് കണ്ടാൽ, അത് ഏതൊരു സാഹചര്യത്തിൽ ആയാലും മറ്റൊരു കണ്ണിലൂടെ കാണുന്നത് എത്രത്തോളം അപഹാസ്യമാണെന്ന് അയാൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.

  തന്റെ മോളുടെ പ്രായമേ ഉളളൂ ഇവൾക്ക്.  തന്റെ മോള് ഇതുപോലെ ഒരു  അവസ്ഥയിൽ സഞ്ചരിക്കേണ്ടി വന്നാൽ, ഇതുപോലെ ഒരാൾ  ചോദിച്ചാൽ ഉണ്ടാകുന്ന അവൾക്ക് അനുഭവപ്പെടുന്ന മാനസികവേദന എന്തായിരിക്കുമെന്ന് അയാൾ ഈ പെൺകുട്ടിയിലൂടെ അറിയുകയായിരുന്നു. 

  ” മോൾക്ക് വിഷമം ആയെന്ന് അറിയാം..  അത് മോളങ് ക്ഷമിച്ചേക്ക്. സാധാരണയായി കാണുന്ന പല കാഴ്ചകളും മനസ്സ് മടുപ്പിക്കാറുണ്ട്.  പക്ഷേ,  ജീവിതമാർഗ്ഗം ഇതായതുകൊണ്ട്  ഒന്നും കണ്ടില്ലെന്ന് നടിച്ചു മുന്നോട്ട് നോക്കി ഇരിക്കും.

   അവരിൽ നിന്ന് കിട്ടുന്ന നോട്ടുകളാണ് പലപ്പോഴും എന്റെ വീടിന്റെ വിശപ്പ് അകറ്റിയത്.   പക്ഷേ,  പുതിയ ചില കുട്ടികൾ ഇതുപോലെ പോകുന്നത് കാണുമ്പോൾ ചങ്ക് പിടയ്ക്കും.  ഈ പ്രായത്തിൽ ഒരു മോളുള്ളത് കൊണ്ടാവാം.  ചിലരോട് പറയും,  ചിലർ മൂളികേൾക്കും,  മറ്റു ചിലർ ദേഷ്യപ്പെട്ട് മുഖത്തേക്ക് കാശും വലിച്ചെറിഞ്ഞു പോകും.  വിഷമത്തോടെ അവരുടെ പോക്ക് നോക്കി തിരികെ പോരുമ്പോൾ ന്റെ മോളെ ഓർക്കും.  “

 

മുഴുവൻ ഭാഗങ്ങളും വായിക്കുക

4.2/5 - (314 votes)

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 reviews for നൈറ്റ്‌ ഡ്രൈവ്

  1. TITTY ANOOP

    SUPER STORY PLEASE UPDATE FAST.

  2. TITTY ANOOP

    SUPER NOVEL . NJAN VAYICHATHIL EATTAVUM NALLA NOVEL ITHANU.ITHINTE AUTHOR AARAYALUM SUPER AANU ADIPOLY

  3. Visakh

    Vallare nalloru novel aanu. Pratheekshikkatha twistukalum turnusum oke ayittu valaru engaging ayi thane vaayicu theertha oru novel. Well done and keep it up. Ithu pole ulla nalla novelukal iniyum pratheekshikkunu.

Add a review

Your email address will not be published. Required fields are marked *

Don`t copy text!