Skip to content

മഹാദേവൻ




Novel details

4.3/5 - (282 votes)

“ദ്യുതീ ….. വെയ്റ്റ് യാ… ടീ …..നിക്കടി….. ഇവിടെ റോഡൊന്നും ഇല്ലേ? ദേ അപ്പടി ചളിയാ … യൂ ഫൂൾ,.. നീയിങ്ങനെ എക്സ്പ്രസ്സ് വിട്ട പോലെ പോയാൽ ഞങ്ങൾക്ക് ഒപ്പം എത്താൻ പറ്റില്ല!! അല്ലേടി മേഘേ??”

പെട്ടെന്ന് ദ്യുതി തിരിഞ്ഞ് നോക്കി…..

ചേറു പുരണ്ട വരമ്പത്തുകൂടി ഹീൽസ് ഇട്ട് നടക്കാൻ പറ്റാതെ മേഘയും കൃപയും അതും ഊരി കയ്യിൽ പിടിച്ച് കഷ്ടപ്പെട്ട് വരുന്നുണ്ട്….

എളിയിൽ ഇടതു കൈ കുത്തി, വലതു കൈ കവിളത്ത് കഷ്ടം വച്ച് അവരെ തന്നെ നോക്കി ദ്യുതി……

“എനിക്ക് നടന്ന് ശീലമുണ്ടായിട്ടാണോ ഞാൻ സ്പീഡിൽ നടക്കുന്നേ…..? എല്ലാം ഒരു സ്പോർട്സ് മാൻ സ്പിരിട്ടിൽ എടുക്കണം… നിങ്ങൾ തന്നല്ലേ പറഞ്ഞേ പ്രകൃതി ഭംഗി ആസ്വദിക്കണം എന്ന്, പിന്നെ റോഡിലൂടെ വന്നാ എങ്ങനാ… “

“അല്ല മോളെ ദ്യുതി…., നീ നിൻ്റെ അമ്മ വീട്ടിൽ വന്നിട്ട് കൊല്ലം ഏഴെട്ട് കഴിഞ്ഞില്ലേ? വഴി മാറീട്ടൊന്നും ഇല്ലല്ലോ?”

“ൻ്റെ  പന്ത്രണ്ട് വയസിലാ ഞാൻ ഇതിന് മുമ്പ് ഇവിടെ വന്നത്…. ഒന്നും മാറീട്ടില്ല ഇവിടെ…. ഗോവിന്ദൻ ചേട്ടൻ്റെ ചായക്കട , ദാ അതാ…….!. പിന്നെ ചുമന്ന ആമ്പൽ വിടരുന്ന കാര്യക്കുളം….. രാവിലെ ഗോപമാരാര് ഇടയ്ക്കകൊട്ടി ഉണർത്തണ  ദേവമംഗലത്തെ തേവര്….. ൻ്റെ അമ്മേടെ ദേവമംഗലം തറവാട് …… പിന്നെ….. പിന്നെ ൻ്റെ അമ്മ ഉറങ്ങണ അവിടത്തെ മണ്ണ് …….””

മിഴിയിൽ ചോദിക്കാതെ ഇടക്ക് വരാറുള്ള നീർത്തുള്ളികളെ മെല്ലെ മറച്ച് നടന്നു നീങ്ങി അവൾ…..”

“ദ്യുതി…… ഇതു മാത്രമല്ലാ എല്ലാം – കാട്ടിത്തരണേ….. എത്ര നാള് കൊണ്ട് കൊതിപ്പിക്കണതാ പെണ്ണ്’… ഈ ചളിയിൽ അങ്ങ് വീണാലും ഐ ജസ്റ്റ് ഡോണ്ട് മൈൻ്റ് “

പറഞ്ഞ് തീർന്നില്ല വഴുക്കി വരമ്പത്ത് സെറ്റിയിൽ ഇരിക്കുന്ന മാതിരി വരമ്പത്ത് ഇരിപ്പുണ്ട് കൃപ…..

മേഘയും ദ്യുതിയും കൂടി പൊട്ടി പൊട്ടി ചിരിക്കുന്നുണ്ട്…..

 

മുഴുവൻ ഭാഗങ്ങളും വായിക്കുക

4.3/5 - (282 votes)

 

Title: Read Online Malayalam Novel Mahadevan written by Niharika Neenu

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Reviews

There are no reviews yet.

Be the first to review “മഹാദേവൻ”

Your email address will not be published. Required fields are marked *

Don`t copy text!