“അമ്മേ………. അമ്മേ….. അമ്മയിതെവിടായ എത്ര നേരമായി വിളിക്കുന്നു.
“നീ എന്തിനാടാ ഇങ്ങനെ വിളിച്ചു കൂവുന്നേ ഞാൻ തുണി അലക്കുവായിരുന്നു…..
“ഞാൻ പുറത്തേക്കു പോവുകയാ അതാ വിളിച്ചേ. പിന്നെ ഞാൻ ഇന്ന് വരില്ല…… അച്ഛനോട് പറഞ്ഞേക്ക്….
“എടാ കിച്ചാ നീ ഇന്നലെ വന്നതല്ലേ ഉള്ളു. തുടങ്ങിയോ നിന്റെ ഊര് തെണ്ടൽ. രണ്ടുവർഷം കഴിഞ്ഞാണ് അമ്മേം അച്ഛനേം കാണാൻ വന്നത് എന്നിട്ടും അവനു ഞങ്ങളുടെ അടുത്തിരിക്കാൻ സമയം ഇല്ല……
“എന്റെ അമ്മ കുട്ടിയല്ലേ, നമ്മുടെ അനൂപിന്റെ കല്യാണം പ്രമാണിച്ചു ഞങ്ങളെല്ലാം ഒത്തുകൂടുന്നതാ. നാളെ മുതൽ ഒരു മാസം ഞാനിവിടുണ്ടാകുമല്ലോ അപ്പൊ എന്റമ്മകിളിയുടെ പരാതി തീർക്കാംട്ടോ…. ഇനിയും വൈകിയാലേ അവന്മാര് എന്നെ പഞ്ഞിക്കിടും.
അതും പറഞ്ഞു അവൻ പുറത്തേക്കിറങ്ങി.
ഇന്ന് ഇവന്മാർ എല്ലാം കൂടി എന്നെ ശെരിയാക്കും… അതിനു ഒരു സംശയവും ഇല്ല…
“വന്നല്ലോ സുജിത് കൃഷ്ണൻ എന്ന നമ്മുടെ സ്വന്തം കിച്ചൻ.
“എവിടെ ആയിരുന്നടാ പുല്ലേ ഇത്രോം നേരം…..
ഉറങ്ങിപോയടാ സോറി…. ഈ…. അവരെ നോക്കി നല്ല അസൽ ഒരു ചിരിയങ്ങു പാസാക്കി….
അവന്റെ ഒരു ഇളി…. പോടാ നാറി…
“എല്ലാരും ഉണ്ടല്ലോ നീണ്ട അഞ്ചു വർഷത്തിന് ശേഷം എല്ലാരും ഒരുമിച്ചു കൂടുന്നു അല്ലെ.
അതേടാ…. എത്ര കാലമായി ഇതുപോലെ കൂടി ഇരുന്നു വെള്ളമടിച്ചിട്ടു… ഹഹഹ. അനൂപാണ്.
“ഞങ്ങൾ അഞ്ചു പേരാണ് ഒരു കൂട്ടു.സ്കൂൾ കാലം മുതലുള്ള ഫ്രണ്ട്ഷിപ്പാണ്. പത്തു കഴിഞ്ഞു വേറെ വേറെ സ്കൂളിലാണ് പഠിച്ചതെങ്കിലും. ഞങ്ങളുടെ ഫ്രണ്ട്ഷിപ് മാറിയില്ല. ഇടക്കിടക്ക് കാണാറുണ്ട്. ഇതിപ്പോ അഞ്ചു പേരും ഒരുമിച്ചു കൂടിട്ടു അഞ്ചുവർഷം ആയി. അതിന്റെ ഒരു ത്രില്ലിലാണ്.
ഇനി ഈ അഞ്ചുപേരെ പരിചയപ്പെടാം. ഞാൻ സുജിത് കൃഷ്ണൻ. കിച്ചൻ എന്നു വിളിക്കും. അനൂപ് , ഞങ്ങളുടെ അപ്പു അവന്റെ കല്യാണം ആണ്. അതു പ്രമാണിച്ചു ഉള്ള ആഘോഷം ആണിത്. സാരംഗ് ഞങ്ങളുടെ ശങ്കു. നാലാമൻ ആൽബിൻ, ആൽബി എന്നു വിളിക്കും. പിന്നെ ആനന്ദ് എന്ന ഞങ്ങളുടെ നന്ദു. എല്ലാം അത്യാവശ്യം തല്ലിപ്പൊളിത്തനം ഒക്കെ ഉള്ള കൂട്ടത്തിലാണ്.
ഇനി ഞങ്ങളുടെ പ്രെസെന്റിലോട് വരാം.
“
പിന്നെ മച്ചാൻമാരെ പറയൂ എന്തുണ്ട് ഇവിടെ വിശേഷം. ഡാ അപ്പു അവസാനം നിനക്കു നീ പ്രേമിച്ച പെണ്ണിനെതന്നെ കിട്ടിയല്ലോ. അപ്പൊ അടിപൊളി. അങ്ങനെ എല്ലാം കെട്ടി ഇനി ഞാനുടെ ഒന്നിനെ കെട്ടിയാൽ പിന്നെ ഇതുപോലെ കൂടാൻ കഴിയോടെ…..
ആൽബി :അപ്പുന്റെ കുട്ടി പാവമാണ്. ഞങ്ങളുടേതൊക്കെ ഡബിൾ ഓക്കേ യാണ്. പക്ഷെ ഇനി നീ ഒരെണ്ണത്തിനെ കെട്ടുമ്പോൾ എന്താകും എന്നറിയില്ല…
ശങ്കു : എടാ ശെരിക്കും നിനക്കു ഇതുവരെ ഒരു പെണ്ണിനോടും ഇഷ്ടം തോന്നിയിട്ടില്ലേ. നിന്റെ കൂടെ പിജി ചെയ്ത ഐശ്വര്യ. അവൾക്കു എന്തായിരുന്നു കുറവ്. അവള് നിന്നെ പ്രൊപ്പോസ് ചെയ്തിട്ടും നീ no പറഞ്ഞു. അതെന്താടാ അങ്ങനെ.
നന്ദു : നിനക്കിന്നുവരെ ആരോടും ഇഷ്ടം തോന്നിട്ടില്ലേ അതു പറയു…..
ഡാ ഇളിച്ചോണ്ടിരിക്കാതെ ചോദിച്ചതിന് ഉത്തരം പറയു…..
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Inhaniya –
Good story I really like it
Saniya –
Super
Krishna –
Super I like it