വല്ലാത്ത ഒരു ശബ്ദത്തോടെ കാറ് നിന്നു….
ദേവനന്ദ ഞെട്ടി അയാളെ നോക്കി…
ഡോർ തുറന്ന് പുറത്തേക്കിറങ്ങി ഉച്ചത്തിൽ അത് വലിച്ചടച്ചു …..
ഫ്രണ്ട് ഗ്ലാസിനുള്ളിലൂടെ അയാൾ പോകുന്നതും നോക്കി ദേവനന്ദ ഇരുന്നു…
“””വൈശാഖി ജ്വല്ലറി”””
അയാൾ അവിടേക്കാണ് കയറി ചെന്നത്…..
ദേവനന്ദ… കാറിന്റെ സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ച് ഇരുന്നു …..
””കൈകൾ നീറുന്നുണ്ട്…. ചെറിയമ്മയുടെ നഖം കൊണ്ടിട്ടാവണം… അതിനേക്കാൾ നന്നായി മനസും ….. ജീവിതം അലകടലിലെ നൗക പോലെ ഒഴുകിക്കൊണ്ടിരിക്കുകയാണ്… ഒരു നിശ്ചയവുമില്ലാതെ….. ഒഴുക്കിനൊപ്പം ….. കാറ്റിനൊപ്പം … കരകാണാ കയങ്ങളിലേക്ക് ….. കവിളുകളെ തഴുകി കണ്ണുനീർ ഇ ട തടവില്ലാതെ ഒഴുകുന്നുണ്ട്…. രണ്ടാനമ്മയെ അമ്മയായി കണ്ടതാ പക്ഷെ അവർ……?? ഒടുവിൽ…. മരണം എന്നൊരു പോംവഴിമാത്രം മുന്നിൽ ഉള്ള നേരത്താണ് ഒരു പിടി വള്ളി പോലെ മുന്നിൽ ഇയാൾ… നല്ലവനോ ,കെട്ടവനോ?? ഒന്നും അറിയില്ല ……””‘ “
“”” ടൂ…. ടൂ…”””
കാറിന്റെ ലോക്ക് തുറന്നതാണ് …… ഞാൻ എന്റെ കണ്ണും …..
അയാൾ അടുത്ത് വന്നിരുന്നു…..
കയ്യിൽ ഒരു ജ്വല്ലറിയുടെ പേരെഴുതിയ ഒരു പഴ്സ് ഉണ്ട്… അത് കാറിന്റെ ഫ്രണ്ടിലേക്കിട്ട് അയാൾ കാറ് സ്റ്റാർട്ട് ചെയ്തു ….
“””നമ്മളെങ്ങോട്ടാ പോണേ??””” എന്നൊക്കെ ചോദിക്കണം എന്നുണ്ടായിരുന്നു ……
ആ സുന്ദര മുഖത്തെ ഭയങ്കരത നിറഞ്ഞ ഭാവം എന്നെ വിലക്കി….. കൂടുതൽ സത്യസന്ധമായി പറഞ്ഞാൽ നല്ല പേടിയുണ്ട് ആ മുഖത്തേക്ക് നോക്കാൻ പോലും ….
കാരണം ഒന്നു രണ്ടു മണിക്കൂർ ആയി താൻ ഇയാളുടെ കൂടെ ഉണ്ടായിട്ട്… ഇതു വരെ ദേഷ്യം എന്ന ഒരു ഭാവമല്ലാതെ ഒരു പുഞ്ചിരി പോലും വഴി തെറ്റി ആ മുഖത്ത് വിടരുന്നത് കണ്ടില്ല …… എന്തിന് തന്നെ ഒന്ന് നോക്കുക പോലും ഉണ്ടായിട്ടില്ല….
കണ്ണടച്ച് വീണ്ടും ചിന്തയിലാണ്ടു…. മനസു മരവിച്ചിരിക്കുന്നു ….. എങ്കിലും ഭയം ഉള്ളിൽ തീ പടർത്തുന്നുണ്ട്…. അതിന്റെ ചൂട് ഏസി കാറിനകത്തും തന്നിൽ വിയർപ്പുകണങ്ങൾ ഉതിർക്കുന്നുണ്ട്……
പെട്ടെന്നാണ് മുന്നോട്ടാഞ്ഞത് …..
“””എന്താത് !!??”””
സഡൻ ബ്രേക്കിട്ട താ…. എന്ന് മനസിലായി……
സീറ്റ് ബെൽറ്റിട്ടത് കൊണ്ട് റോട്ടിൽ പോയില്ല…..
അയാൾ ഇറങ്ങി ഞാൻ ഇരിക്കുന്നിടത്തെ ഡോർ തുറന്നു…
“”” ഇറങ്ങ് !! “””
“”” ഇറങ്ങാനോ??? അതിനിത് ഏതോ ഭഗവതീ ക്ഷേത്രമല്ലേ ?? നട തള്ളാനാണോ ന്റെ ഭഗവതീ…!!! അല്ലാ നട തള്ളാതെ കൂടെ കൂട്ടാൻ ഞാൻ ആരാ ഇയാൾടെ അമ്മായിടെ മോളോ ???”””
ഒരുപാടൊക്കെ ചിന്തിച്ച് ദേവനന്ദ ഇറങ്ങി….
കാറിന്റെ ഡോർ നേരത്തെ പോലെ ശക്തിയിൽ അയാൾവലിച്ചടച്ചു ….
ഇങ്ങേർക്ക് ബുദ്ധിമുട്ടുണ്ടേൽ ആ വാതിലങ് ഊരി വച്ചാ പോരെ ഇങ്ങിനെ വലിച്ചടച്ച് മനുഷ്യരെ ഞെട്ടിക്കണോ???
പന്തം കണ്ട പെരുച്ചാഴിയെ പോലെ നോക്കുന്ന എന്റെ കൈ പിടിച്ച് വലിച്ച് കൊണ്ടുപോകാൻ നോക്കി…
പുതിയ ഓണറിന്റെ കൂടെ പോകാൻ വിസമ്മതിച്ച് നിൽക്കണ പശുക്കിടാവിനെ പോലെ ഞാൻ……
“”” വാ””””
ഞാൻ പുറകേ ചെന്നു…
ക്ഷേത്ര നട അടച്ചിരിക്കാരുന്നു, അല്ലങ്കിൽ തന്നെ ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ആരാ ക്ഷേത്രം തുറന്ന് വക്കുന്നേ…..
നടയുടെ മുന്നിൽ എന്നെ കൊണ്ട് നിർത്തി പെട്ടെന്ന് പോക്കറ്റിൽ കയ്യിട്ടു എന്തോ തപ്പി ……
“”” ജസ്റ്റ് എ മിനുട്ട്””””
എന്നെ നോക്കി അയാൾ പറഞ്ഞു…
ഉപേക്ഷിച്ച് പോവണല്ലേ??? ഞാനോർത്തു ……
കണ്ണുനിറഞ്ഞ് തൂവുന്നുണ്ട്…. തല മെല്ലെ താഴ്ത്തി സമ്മതത്തോടെ ചലിപ്പിച്ചു…
പോയയാളുടെ പുറകേ എന്റെ കണ്ണുകളും സഞ്ചരിച്ചു…. അവ അത്രമേൽ നിർത്താതെ പെയ്യുന്നുണ്ടെങ്കിൽ കൂടി….
ക്ഷേത്ര മതിൽ കടന്ന് കാറിന്റെ അടുത്തേക്ക് ആവും പോയത്…. ഇവിടെ നിന്നും കാണാൻ പററില്ല…
ക്ഷേത്ര മതിൽ അത്രക്ക് വലുതാണ്….
അവിടെ മതിലിന്റെ തണലിൽ ഇരിക്കുന്ന ഒരു ഭിക്ഷക്കാരി എന്നെ,
ഈ സമയത്തെന്താ ഇവിടെ എന്ന മട്ടിൽ തുറിച്ചു നോക്കുന്നുണ്ട്…..
ഞാനും നിങ്ങടെ അവസ്ഥയിലാ ഇപ്പോ എന്ന് പറയണം എന്നുണ്ടായിരുന്നു ……
Title: Read Online Malayalam Novel Kadalazhangal written by Niharika Neenu
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Reviews
There are no reviews yet.