Skip to content

എന്റെ മാത്രം

(1 customer review)




Novel details

  • Writer: കർണ്ണൻ സൂര്യപുത്രൻ
  • Part: *
  • Category: Love, Drama, Mystery
4/5 - (435 votes)
Category: Tags: , , ,

തീ പിടിച്ച ചിന്തകളിൽ സ്വയം എരിഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് കതകിന് തട്ടുന്നത് കേട്ടത്.. മഹേഷ്‌ പതിയെ എഴുന്നേറ്റ് പോയി തുറന്നു…കയ്യിൽ ഒരു ബോട്ടിൽ തണുത്ത വെള്ളവുമായി ഭരതൻ നിൽപ്പുണ്ട്…

“നീ ഇത് മറന്നു,.. ”  അയാൾ അത് അവന് നേരെ നീട്ടി.. രാത്രി കിടക്കാൻ പോകുമ്പോൾ എന്നും ഒരു കുപ്പി വെള്ളം എടുക്കാറുണ്ട്… ഇന്നത് ഓർമ്മയുണ്ടായില്ല.. ഇന്ന് മാത്രമല്ല… ഈയിടെയായി പതിവുകളെല്ലാം തെറ്റുകയാണ്… അവൻ  ബോട്ടിൽ വാങ്ങി… ഭരതൻ അകത്തേക്ക് കയറി.. വർഷങ്ങൾക്ക് ശേഷമാണ് അയാൾ  അവിടെ പ്രവേശിക്കുന്നത്… അലങ്കോലമായി കിടക്കുന്ന മുറിയിൽ ഒന്ന് കണ്ണോടിച്ച ശേഷം അയാൾ കട്ടിലിൽ ഇരുന്നു…

“ഒരു കാര്യം പറഞ്ഞോട്ടെ?”  നീണ്ട മൗനത്തിനൊടുവിൽ ഭരതൻ  സംസാരിച്ചു തുടങ്ങി…. അവൻ അയാളുടെ മുഖത്തേക്ക് നോക്കി..

“നിന്നെ ഉപദേശിക്കാനുള്ള യോഗ്യത ഒന്നും എനിക്കില്ല..എന്നാലും,.. കണ്മുന്നിൽ കിടന്ന്  നശിക്കുന്നത് കാണുമ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു…ശോഭ ഉണ്ടായിരുന്നെങ്കിൽ നീ ഇങ്ങനൊന്നും ആകില്ലായിരുന്നു..”

മഹേഷ്‌ ചുമരിൽ  ചാരി  തല കുനിച്ച് നിൽക്കുകയാണ്,…

“സംഭവിച്ചതൊക്കെ ഏകദേശം എനിക്കറിയാം…അതും ചിന്തിച്ച് എത്ര നാളിങ്ങനെ?.. ഞാൻ  പണ്ട് കുടിച്ചിരുന്നത് ജോലി ചെയ്ത ക്ഷീണം മാറ്റാനാ.. നീയോ?.. സങ്കടം വരുമ്പോൾ കുടിക്കാൻ തുടങ്ങിയാൽ  ലോകത്തിൽ മദ്യപാനികൾ മാത്രമേ ഉണ്ടാകൂ..”

ഭരതൻ എഴുന്നേറ്റു പുറത്തേക്ക് നടന്നു.. കതകിനടുത്ത് ചെന്ന്  അവന്റെ നേരെ തിരിഞ്ഞു..

” അവളെയൊന്നു പോയി കണ്ടൂടെ?.. ഒരു തെറ്റ് പറ്റി.. അതിന് ഇത്രയും വലിയ ശിക്ഷ വേണോ? “

അതിനും മറുപടി കിട്ടാതായപ്പോൾ അയാൾ തന്റെ മുറിയിലേക്ക് പോയി.. മഹേഷ്‌ വാതിലടച്ച് കട്ടിലിൽ വീണു… തലയിണയുടെ മുകളിൽ ഫോൺ വിറച്ചപ്പോൾ എടുത്തു നോക്കി.. സൈനുദ്ദീൻ ആണ്..

“സൈനുക്കാ… പറഞ്ഞോ..”

“മഹീ… നീ എപ്പോഴാ വരുന്നേ?”

“അത്.. കുറച്ചു ദിവസം കൂടി കഴിയട്ടെ..”

“നിന്റെ ഇഷ്ടമാ.. എന്നാലും വര്ഷങ്ങളായി കൂടെയുള്ളവൻ ഇങ്ങനെ ഉരുകുന്നത് കാണുമ്പോൾ  വിഷമമുണ്ട്… വെറുതെ ഇരിക്കുമ്പോഴാ  മനസ്സ് കലങ്ങുന്നത്.. നീ പെട്ടെന്ന് വാ.. എല്ലാം ശരിയാകും..”

ഫോൺ  കട്ട് ചെയ്ത്  മഹേഷ്‌ കണ്ണുകൾ അടച്ചു.വൈകുന്നേരം മുതൽ  രാത്രി വരെ കഴിച്ച മദ്യത്തിന്റെ വീര്യം അവസാനിച്ചു കഴിഞ്ഞു.. അതുവരെ മയങ്ങിക്കിടന്ന ഓർമ്മകൾ വീണ്ടും അലട്ടാൻ തുടങ്ങി.ചങ്ങല പോലെ നീളുന്ന അതിന്റെ ആരംഭം എവിടെയാണ് ?മദീന ബസിൽ ജോലിക്ക് പോയ നാൾ മുതൽ ഇങ്ങോട്ടോ? അതോ  അതിനും മുൻപ്  അവഗണനയും പരിഹാസവും നിറഞ്ഞ സ്കൂൾ കാലഘട്ടം മുതലോ?…. അല്ല… അതിനും  ഒരുപാട് കാലം  മുൻപ്….

മൺകട്ടകൾ കൊണ്ട് ചുവരുകൾ  തീർത്ത, ചാണകം മെഴുകിയ ഒറ്റമുറി വീടിന്റെ കോണിൽ കാൽമുട്ടുകളിൽ  മുഖം ചേർത്തുവച്ചിരുന്ന രാത്രി  മുതൽ…അവിടെ വച്ചാണ് ഓർമ്മകൾ ആരംഭിക്കുന്നത്…

ആകെ ഉണ്ടായിരുന്ന പായയിൽ  വെള്ളപുതപ്പിച്ചു കിടത്തിയ  രൂപം അച്ഛന്റേത് ആണ്… പക്ഷേ ആ മുഖം ഓർമയിൽ തെളിയുന്നില്ല.. പകരം എല്ലാം നഷ്ടപ്പെട്ട്, കരയാൻ പോലും പറ്റാതെ അച്ഛന്റെ കാൽ ചുവട്ടിലിരിക്കുന്ന അമ്മയെ ഇന്നും കാണാം…. അടുത്ത വീട്ടിലെ ത്രേസ്യ ചേടത്തി  ആരോടോ പതിഞ്ഞ സ്വരത്തിൽ പറയുന്നത് കേട്ടു..

“അവന്റെ കുടി കാരണമാ… എത്ര പറഞ്ഞിട്ടും കേട്ടില്ല… ഈ പെണ്ണും കൊച്ചും ഇനിയെന്ത് ചെയ്യും? “

അതൊരു വലിയ ചോദ്യമായിരുന്നു.. ഇനിയെന്ത്…?  കുടുംബം നോക്കാതെ മദ്യപിച്ചു നടന്ന് ഒടുവിൽ ഷാപ്പിൽ തന്നെ മരിച്ചു വീണ  രാജപ്പന്റെ  ഭാര്യയും  മകനും  ആരുമില്ലാത്തവരായി മാറി.. അന്ന് മനസിലാകാത്തതും , ഇന്ന് ജീവിതത്തിൽ  നിന്ന് കണ്ടു പഠിച്ചതുമായ ഒരു പാഠം ഉണ്ട്..

സ്വന്തം പേരിന് പിന്നിൽ അച്ഛന്റെയോ ഭർത്താവിന്റെയോ പേര് നമ്മുടെ നാട്ടിലെ സ്ത്രീകൾക്ക് ഒരു ബലം തന്നെയാണ്.. കാരണം, സഹതാപം പറഞ്ഞു  വേട്ടയാടാൻ വരുന്ന കഴുകന്മാരെ പ്രതിരോധിക്കുക എന്നത് കഠിനമാണ്.. അതിന് എല്ലാവർക്കും സാധിച്ചെന്നു വരില്ല… അച്ഛന്റെ മരണത്തിൽ അനുശോചനം  അറിയിക്കാനും, കൂടെയുണ്ടെന്ന് ധൈര്യം പകരാനും വന്ന നല്ല മനുഷ്യരുടെ കണ്ണുകളിൽ, ശോഭ എന്ന വിധവയും സുന്ദരിയുമായ യുവതിയോടുള്ള കാമാസക്തി ആയിരുന്നു എന്നറിയാനുള്ള പ്രായമോ പക്വതയോ  അന്ന് മഹേഷിനു ഉണ്ടായിരുന്നില്ല….

മുഴുവൻ ഭാഗങ്ങളും വായിക്കുക

 

4/5 - (435 votes)

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 review for എന്റെ മാത്രം

  1. സൂര്യപുത്രി

    അസ്സൽ എഴുത്ത്. തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

Add a review

Your email address will not be published. Required fields are marked *

Don`t copy text!