Skip to content

എന്നെന്നും നിന്റേത് മാത്രം

(1 customer review)




Novel details

4.2/5 - (94 votes)

✍️ Rincy Prince

രാവിലെ അലാറം  അടിച്ചപ്പോൾ  തന്നെ നിവിൻ ഉണർന്നു ,ഫ്രഷ്  ആയി ഷട്ടിൽ  കളിക്കാൻ ആയി കറുപ്പിൽ ചുവപ്പ് ഉള്ള തന്റെ   ഫേവറിറ്റ്  ബുള്ളറ്റിൽ  യാത്ര  തുടങ്ങി  ,

ആ യാത്ര  ചെന്ന് എത്തിയത് വിഷ്ണുവിന്റെ  വീടിന്റെ മുൻപിൽ  ആരുന്നു,

നീട്ടി ഒരു ഹോൺ അടിച്ചു.

പ്രതികരണം  ഒന്നും കാണാഞപ്പോൾ  പിന്നേം  ഹോൺ  അടിച്ചു  ,

   പെട്ടന്ന് വാതിലിൽ അംബിക വന്നു,

“അവൻ റെഡി ആകുന്നെ ഉള്ളു മോനെ

മോൻ ഇറങ്ങി വാ,

“ഇതുവരെ റെഡി ആയില്ലേ ആന്റി,

“ഉണരാൻ വൈകി,

“മോന് ചായ എടുക്കട്ടേ,

“വേണ്ട ആന്റി,

“ഇപ്പോൾ ട്രീസയെ കാണാറേ ഇല്ലല്ലോ, നേരത്തെ  പള്ളി പോകുന്ന വഴി ഇടക്ക് ഒക്കെ ഇതിലെ വരുമാരുന്നു,

“അമ്മച്ചി  ഇപ്പോൾ ഒരു സൈഡ് ബിസ്സിനെസ്സ് തുടങ്ങി ആന്റി,

ഭയങ്കര ബിസി ആണ് അതാ,

“എന്താ മോനെ?

“കേക്ക് ബേക്കിംഗ്, അത്യാവശ്യം ഓർഡർ ഒക്കെ കിട്ടുന്നുണ്ട് എന്ന് തോന്നുന്നു,

“ആഹാ നന്നായി മോനെ,

“സോറി ഡാ എഴുനേൽക്കാൻ വൈകി,

 വിഷ്ണു അവിടേക്ക് വന്നു പറഞ്ഞു

“ഹയ്യട പറച്ചിൽ കേട്ടാൽ തോന്നും അളിയൻ എന്നും നേരത്തെ ആണ് എന്ന്,

നിവിൻ പറഞ്ഞു

“ഇവൻ ഓരോ ദിവസവും മടിയൻ ആയി വരുവാ മോനെ

അംബിക ഏറ്റു പിടിച്ചു

“നമ്മുക്ക് റെഡി ആകാം അമ്മേ

നിവിൻ പറഞ്ഞു

“എങ്കിൽ ഞങ്ങൾ ഇറങ്ങട്ടെ അമ്മേ

നിവിൻ വിഷ്ണുവിനെ കൂട്ടി യാത്ര ആയി…

 

മുഴുവൻ ഭാഗങ്ങളും വായിക്കുക

 

4.2/5 - (94 votes)

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 review for എന്നെന്നും നിന്റേത് മാത്രം

  1. Sayana

    സൂപ്പർ waiting for next part

Add a review

Your email address will not be published. Required fields are marked *

Don`t copy text!