ഇതവളുടെ കഥയാണ്,
“”ആമിയുടെ….. “””
“”””ആത്മിക ഹാരിസൺ”””””
എന്ന , പ്രിയപ്പെട്ടവരുടെ മാത്രം, ആമിയുടെ,
@@@@@@@@@@@@@@@@@@@@@
“” ഇത്തവണ ഇതിത്തിരി കൂടിപ്പോയി മാഷേ ……, ഉപദേശത്തിലും പണിഷ്മെന്റിലും ഒന്നും ഒതുങ്ങില്ല…. “”
പ്രഭ ടീച്ചർ ദേഷ്യം കൊണ്ട് പല്ല് ഞെരിച്ചാണ് ഇത്രയും പറഞ്ഞ് തീർത്തത്……
അപ്പഴും ആമി അവിടെ യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ ഇതൊന്നും തന്നെ സംബന്ധിക്കുന്നതല്ല എന്ന മട്ടിൽ കയ്യും പുറകിൽ കെട്ടി നിൽപ്പുണ്ട്….
“”പ്രഭ ടീച്ചർ പറഞ്ഞത് തന്നെയാ എന്റെയും അഭിപ്രായം, ഒരു പ്ലസ്ടുക്കാരിയുടെ കയ്യിലിരുപ്പ് കാരണം ടീച്ചേഴ്സിന് രക്ഷയില്ല എന്ന് വച്ചാൽ …..””
അരവിന്ദൻ മാഷ് പ്രഭടീച്ചർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു….
പക്ഷെ ആമി വെറുതെ തിരിഞ്ഞ് അരവിന്ദൻ മാഷിനെ നോക്കിയതും പുള്ളി പേടിച്ച് ചെറുതായൊന്ന് പ്ലേറ്റ് കമിഴ്ത്തി..
“”അല്ല ഇതൊക്കെ കുട്ടികളുടെ കുസൃതി അല്ലേ ആ ഒരു രീതിയിൽ എടുക്കാം …… അല്ലേ…..?””
രണ്ട് വള്ളത്തിൽ കാല് വച്ചുള്ള അരവിന്ദൻ മാഷിന്റെ നിലപാട് കണ്ട് ആമി ചിരി കടിച്ചു പിടിച്ച് നിന്നു…..
“”ഇതാണോ മാഷേ കുസൃതി ?? പിഷാരടി മാഷിന്റെ മൂക്കുപൊടി ഡപ്പി അടിച്ച് മാറ്റി അതിൽ മുളക് പൊടി നിറച്ച് വക്കണതാണോ കുസൃതി… സ്കൂൾ അവളുടെ അമ്മാവന്റെ വകയൊക്കെ ആയിരിക്കും എന്ന് വച്ച് നമ്മൾ ഇവിടെ പഠിപ്പിക്കാൻ വന്ന ടീച്ചേഴ്സാണ് ….. അല്ലാണ്ട് മേലേടത്തെ അടിമകളൊന്നും അല്ല…!!””
പ്രഭടീച്ചർ ഉറഞ്ഞ് തുള്ളുകയാണ്…..
” “”ടീച്ചറേ……..””
അതിനിടക്ക് ഒരു അവശ ശബ്ദം കേട്ട് എല്ലാവരും അങ്ങോട്ട് നോക്കി….
പിഷാരടി മാഷാണ്,
മൂക്കുപൊടിക്ക് പകരം മുളക് പൊടി ആഞ്ഞ് വലിച്ചതിന്റെ ക്ഷീണത്തിൽ ഈരേഴ് പതിന്നാല് ലോകവും കണ്ടിട്ടുള്ള കിടത്തമാണ്,
അയ്യോ പൊത്തോന്ന് രണ്ട് കാലും ഉയർത്തി വച്ച് ടേബിൾ ഫാൻ അടുത്ത് കൊണ്ട് വച്ച് മൂക്കിലേക്ക് കാറ്റടിപ്പിക്കുന്നുണ്ട് പോരാത്തതിന് ഒരു പുസ്തകം എടുത്തു വീശുകയും പഞ്ഞിയിൽ ഐസ് വാട്ടർ മുക്കി കൊണ്ട് മൂക്കിൽ വക്കുകയും ഒക്കെ ചെയ്യുന്നുണ്ട്…..
അതുകൂടി കണ്ടപ്പോ ആമിയുടെ കണ്ട്രോൾ പോയി അവൾ പൊട്ടി പൊട്ടി ചിരിക്കാൻ തുടങ്ങി……
“” കണ്ടില്ലേ മാഷേ അവളുടെ അഹങ്കാരം…… ഇനീം മതിയായിട്ടില്ല അവൾക്ക് ……””
പ്രഭ ടീച്ചർക്ക് നിർത്താൻ ഭാവമില്ലായിരുന്നു ……
(ടീച്ചർക്ക് ആമി നൈസായി മുമ്പ് ഒരു പണി കൊടുത്തതാണ് അതിന് കാരണം അത് പിന്നെ പറയാം ട്ടോ)
“ടീച്ചറെ ഉദയവർമ്മ സാറിനോട് വരാൻ പറഞ്ഞിട്ടുണ്ട് സാർ ഉടനെ ഇവിടെ എത്തും …. സാർ വരട്ടെ എന്നിട്ടാവാം ബാക്കി….. “
അത് കേട്ട് ആമി ചെറുതായി ഒന്നു ഞെട്ടി……
ആമിയുടെ അമ്മ പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ. ദേവികാ വർമ്മയുടെ ഏട്ടനാണ് ഉദയവർമ്മ…
ആ സ്ക്കൂളിന്റെ ഓണർ
ആമിയുടെ കെയർടേക്കർ ….
ദേവിക വർമ്മ ആമിക്ക് അഞ്ചു വയസുള്ളപ്പോൾ രണ്ടാമത് ഡോ.വിനയ് റാമിനെ വിവാഹം ചെയ്തതിൽ പിന്നെ അവൾ മക്കളില്ലാത്ത ഉദയവർമ്മയുടെയും ഭാര്യ ഇന്ദുലേഖയുടെയും കൂടെയാണ്……
പുറത്ത് കാറ് വന്നു നിൽക്കുന്ന ശബ്ദം കേട്ട് എല്ലാവരുമുറപ്പിച്ചിരുന്നു അത് ഉദയവർമ്മയാകും എന്ന്,
ഊഹം തെറ്റിയില്ല ……
ഒരൻ പത്തഞ്ച് വയസ് തോന്നിക്കുന്ന
ഗോൾഡൻ കളർ കുർത്തയും കസവുമുണ്ടും
ധരിച്ച് ആഢൃത്തം വിളിച്ചോതുന്ന മുഖവുമായി അയാൾ എത്തി,
Title: Read Online Malayalam Novel Devayami written by Niharika Neenu
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Arya A.S –
Super story
Raseena K –
ഓരോ പാർട്ടിനുവേണ്ടിയും ഞാൻ ഒടുക്കത്തെ കാത്തിരിപ്പാണ് ട്ടോ എന്റെ പ്രിയ എഴുത്തുകാരി👍
Lena Sreejesh –
Super story… Really great..♥️ Waiting for next parts….
DR SINDHUNAIR –
SUPER