ഈ ഹൃദയം എന്തിനാണ് ഓരോതവണയും ഈ ടക് ടക് അടിക്കുന്നത്..എന്ത് ശബ്ദമാണ്…ഈ ടക് ടക് ശബ്ദം നമ്മൾ തന്നെ കേൾക്കുന്നത് ദുസ്സ്ഹമാണ്….എത്ര എത്ര അനുഭവങ്ങൾ എന്നാലും….. ഈ നിമിഷം ….മത്സരതിന്റെ ഫലം മൈക്കിൽ കൂടെ കേൾക്കുന്ന ഈ നിമിഷം എന്റെ രക്ത സമ്മർദ്ദവും ഹൃദയതാളവും ഉയർന്നു ഉയർന്നു…..കാർഡിയാക് അറസ്റ്റ് എങ്ങാനും വരുമോ …….
“കൂൾ ഡൌൺ ‘അമ്മ………ഇത്തവണയും ‘അമ്മ തന്നെയായിരിക്കും വിന്നർ…..” നാല് വയസ്സുകാരൻ ആധവ് ആണ് …എന്റെ മോൻ…….അവൻ കുറച്ചു നേരായി എന്നോട് എന്തോ പറയുന്നു….ഞാൻ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല…..എല്ലാ മതസരങ്ങളിലും ഇത് തന്നെയാണല്ലോ അവസ്ഥ…….
ഞാൻ അവനെ ചേർത്ത് മടിയിലേക്കിരുത്തി…..അവന്റെ മൂക്കിൽ അധരങ്ങൾ ഉരസി.
“‘അമ്മ ഈസ് ആൽവേസ് കൂൾ ‘ഡാ കണ്ണാ…….”
അവൻ ഒരു കണ്ണ് ചിമ്മി……”‘അമ്മ ഉങ്കൾക്കു ഫസ്റ്റ് കെടച്ച അന്ത ഫുഡ് എനിക്ക് ടേസ്റ്റ് പന്നലാമ്മ…..?”
അവൻ കുസൃതിയും പരിഭവത്തോടെയും കണ്ണ് ചിമ്മി……”നോ…….നെവർ …..”
അവൻ ദേഷ്യത്തിൽ മുഖം തിരിച്ചിരുന്നു….. ആ പിണക്കം കണ്ടപ്പോൾ എനിക്കും ചിരി വന്നു…ഒരു ഉമ്മയിൽ തീരാവുന്ന പിണക്കം…..കുട്ടിക്കാലത്തിനു മാത്രം സ്വന്തമാണ്….. സ്റ്റേജിൽ അവതാരക മത്സരഫലം ഫലം നല്ല താളത്തിലും ഈണത്തിലും പറയാൻ ആരംഭിച്ചു….. സെക്കണ്ടും തേർഡും എനിക്ക് കിട്ടീലാ…… ഈ രണ്ടു പേര് വെച്ച് അതൊക്കെ വാങ്ങി കൊണ്ട് പോയി…..
“അല്ലേലും ഈ നോൺ വെജിലെ കളികൾ ഒന്നും നമ്മൾക്ക് പറ്റില്ലാഡോ……..അതുകൊണ്ടാവും….” എന്റെ പുതിയ അയൽക്കാരിയും സഹപ്രവർത്തകയുമായ അനില പറഞ്ഞു. എന്നെ ആശ്വസിപ്പിക്കുന്നു…….ഞാൻ അവളെ നോക്കി ഭംഗിയായി ചിരിച്ചു……
“ഒന്നാം സമ്മാനം ഇതുവെര അന്നൗൻസ് ചെയ്തില്ലാലോ അനിലേ…….” അവൾ എന്നെ ഒന്ന് മിഴിച്ചു നോക്കി…… ഞാൻ നല്ല ആത്മവിശ്വാസത്തോടെ മുന്നോട്ടു നോക്കിയിരുന്നു.
“എല്ലാ വർഷത്തെ പോലെ ഇത്തവണയും നമ്മുടെ ഈ സായിപ്പിന്റെ നാട്ടിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ പാചകറാണി പട്ടം സ്വന്തമാക്കിയത് ഡോ.ശ്വേത അയ്യർ ആണ്. ” അവതാരക എന്റെ പേര് പറഞ്ഞതും കൊച്ചു ആധവ് എണീറ്റ് നിന്ന് കയ്യടിച്ചു……ഞാൻ എണീറ്റ് സമ്മാനം വാങ്ങാൻ സ്റ്റേജിൽ പോവുമ്പോഴും അവൻ കസേരയുടെ മുകളിൽ നിന്ന് കയ്യടിച്ചുകൊണ്ടേയിരുന്നു……
എപ്പോഴത്തെയും പോലെ സമ്മാനം വാങ്ങി തിരിച്ചിറങ്ങാൻ തുടങ്ങുമ്പോഴാണ് അവതാരകയുടെ ഒരു ചോദ്യം…….
“കഴിഞ്ഞ രണ്ടു മൂന്നു കൊല്ലമായി മാഡം ആണ് പാചകറാണി……അത് കൊണ്ട് തന്നെയാണ് ഈ ചോദ്യം ചോദിക്കുന്നത്……ബ്രാഹ്മിണയായ സസ്യഭുക്കായ മാഡം എങ്ങനെയാണ് ഇത്രയും രുചിയോടെ ബീഫ് തയ്യാറാക്കുന്നത്…..അതും ബീഫിന്റെ പലതരം വിഭവങ്ങൾ…..”
ആ ചോദ്യം ഒരു നിമിഷം കൊണ്ട് കടലുകൾ മൈലുകൾക്കുമപ്പുറം ഋതുഭേദങ്ങൾക്കുമപ്പുറം ഒരു കൊച്ചു വാടക വീട്ടിലെത്തിച്ചു….അവിടെ അടുക്കള സ്ളാബിന്റെ പുറത്തു കയറിയിരുന്നു ഞാൻ ബീഫ് ഉലർത്തിയത് ഉണ്ടാക്കുന്നത് കൊതിയോടെ രുചിച്ചുകൊണ്ട്
“പൊളിച്ചെടി പട്ടത്തി……” എന്ന് പറഞ്ഞു കണ്ണ് അടച്ചു…. തൃപ്‌തിയോടെ കഴിക്കുന്ന എന്റെ അച്ചായൻ…… ആ കണ്ണുകളിലും സ്വരത്തിലും നാവിലും നിറഞ്ഞു നിന്ന പ്രണയം എന്നെ വന്നു ഇപ്പോഴും പൊതിയുന്നു….അതേ തീവ്രതയോടെ എന്നെ ശ്വാസം മുട്ടിക്കുന്നു……ഒരു നിമിഷം എന്റെ കണ്ണുകളിൽ നിറഞ്ഞതു ആ ചുറുചുറുക്കുള്ള ചെറുപ്പക്കാരനായിരുന്നു……..
എപ്പോഴും കയ്യിൽ ഒരു ക്യാമറയും ഒരു യാത്രയ്‌ക്ക് എന്ന പോലെ തയ്യാറായി കയ്യിൽ ബൈക്കിന്റെ താക്കോലും കറക്കി നിൽക്കുന്ന ഉഉർജ്ജസ്വലനായ എപ്പോഴും പറന്നു നെറ്റിയിലേക്ക് വീഴുന്ന മുടിയുള്ള എന്റെ അച്ചായൻ….
“മാഡം…….” അവതാരക എന്റെ കയ്യിൽ മൈക്ക് തന്നു…അപ്പൊ മാത്രമാണ് എനിക്ക് സ്ഥലകാലബോധമുണ്ടായത്……ഞാൻ മൈക്ക് ചുണ്ടോടു അടുപ്പിച്ചു.
“എനിക്ക് വളരെ പ്രിയപ്പെട്ട എന്നുമെന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന രണ്ടു കൂട്ടുകാരുണ്ട്.അവർക്കു ബീഫ് ഒത്തിരി ഇഷ്ടാണ്….ഒരാൾ എനിക്ക് അത് പാകം ചെയ്യാൻ പഠിപ്പിച്ചു തന്നു…മറ്റൊരാൾക്ക് ഞാനതു പാകം ചെയ്തു കൊടുത്തു….അത് കഴിക്കുമ്പോ അവന്റെ മുഖത്തു വിരിയുന്ന രുചിയുടെയും തൃപ്തിയുടെയും അളവാണ് ഇതിന്റെ ചേരുവകൾക്കും……..ഇന്നും അങ്ങനെ തന്നെ…”
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Surya John –
Hats off to you “Izah Sam”….Really a good one…Initially when I read this , comparing with your first novel ” oru adar pennukanal” I’m bit confused and thought this authour was a capable and brilliant writer, then why this time like this….but after reading some parts I changed my entire thought and understood this novel will be beyond my expectation and more over this will stand a step ahead than your initial novel….keep writing !!! Eagerly waiting for your new arrival..👍😊
Rahul krishnan –
Nice story anu
Anju –
Excellent story
❣Karumbi❣ –
സത്യം പറഞ്ഞാ നല്ല കിടുക്കാച്ചി കഥ ആണ്. വായിച്ചവർക്കെല്ലാം മനസ്സിലായി കാണും. വായിക്കാത്തവർ എത്രയും വേഗം തന്നെ ഇത് വായിച്ചോളൂ. യഥാർത്ഥ പ്രണയം എന്നാണെങ്കിലും ഒന്നുചേരും, പിന്നെ ഇസാ ഇയാൾക്ക് എഴുതാൻ നല്ല കഴിവുണ്ട് so ഇനിയും ഇതുപോലത്തെ variety stories പ്രതീക്ഷിക്കുന്നു. പിന്നെ ഇയാളുടെ എഴുത്തൊക്കെ വായിച്ചപ്പോ എനിക്ക് മനസ്സിലായി, ഇയാളുടെ എല്ലാ storiesഉം ഒന്നിനൊന്ന് different ആണെന്ന്. അതാണ് ഇയാളുടെ വിജയവും. So write more dear…..
Rajisha –
ente ponnu isse polichu thimirthu thakarthu, oru vallatha feel, abichanum sandrayum okke vvallathangu manasilekk kayari. oru sinimakanda feelennokke paranjal kuranju pokum.oru onnonnara film kanda feel. climax polum poli oru rekshemilla. theerandarnnu. avarude pranayam mathiyarnnu avasanamillathoru pranayam. maranam polum adukkan madikkunna pranayam. i think atharnnu kurachu koodi better. ente mathram abhiprayam aanu. athonnu kadhaye oru reethiyilum badhichittilla. iniyum ezhuthanam ithupole. sandiyum abiyum orikkalum ente mansil marikkunnnilla. jeevikkum.ennu.