ഹോ ന്റെ നടു ഒടിഞ്ഞു, എത്ര നേരം ആയി ന്റെ കൃഷ്ണ, ഈ യാത്ര തുടങ്ങിയിട്ട്……. മീനാക്ഷി വാച്ചിലേക്ക് വീണ്ടും മിഴികൾ ഊന്നി…
അച്ഛൻ നല്ല ഉറക്കത്തിലാണ്…. പാവം ആകെ വലഞ്ഞിരിക്കുന്നു, പ്രായം മുൻപോട്ട് അല്ലേ….
പാലക്കാട് എത്താൻ ഇനി എത്ര സമയം എടുക്കും ആവോ,,,,,, അവൾ വീണ്ടും പുറത്തേക്ക് കണ്ണു നട്ടിരുന്നു…
കണ്ണെത്താ ദൂരത്തോളം വയലുകൾ ആണ്, ഇടക്കൊക്കെ തെങ്ങും കവുങ്ങും, മാവും ഒക്കെ കാണാം,,,,, ഒരു ഗ്രാമാന്തരീക്ഷം ആണ് എവിടെയും..
രാഘവവാര്യരുടെയും വിലാസിനിയുടെയും മകൾ ആയ മീനാക്ഷി കുറച്ചൊന്നുമല്ല ബാങ്ക് ടെസ്റ്റ് എഴുതിയത് , അവസാനം ആറ്റുനോറ്റിരുന്നു ജോലി കിട്ടിയത് ആണെങ്കിൽ പാലക്കാടും,
തൊടുപുഴയിൽ നിന്നും ഇത്ര ദൂരം പോയി ജോലി ചെയ്യാൻ സാധിക്കുമോ എന്ന് പലവട്ടം എല്ലാവരും ചോദിച്ചു….
അത് എന്തായാലും നടക്കില്ല എന്നവൾക്ക് അറിയാമായിരുന്നു,,
മീനാക്ഷിക്കു അത്‌കൊണ്ടീ ജോലിയിൽ പ്രതീക്ഷ ഒന്നും ഇല്ലായിരുന്നു….
അപ്പോളാണ് അച്ഛന്റെ വകയിൽ ഒരു പെങ്ങൾ ആയ രുക്മിണി ആന്റി പാലക്കാട് ഉള്ള കാര്യം മുത്തശ്ശി പറയുന്നത്, മീനാക്ഷിയെ അവിടെ നിർത്തി ജോലിക്ക് അയക്കാം എന്ന് പറഞ്ഞപ്പോൾ അമ്മ വിലക്കി,
വേണ്ട വേണ്ട, ഇന്നത്തെ കാലം ആണ് മോളെ, ജോലി പ്പോയാൽ പോയി, അത്രയും ഒള്ളൂ, പക്ഷെ നിനക്ക് എന്തെങ്കിലും സംഭവിച്ചാലോ,,,,,,,, അമ്മ ഭയത്തോടെ ചങ്കിൽ കൈ വെച്ചു കൊണ്ടു മകളെ നോക്കി.
അമ്മ പറയുന്നതിലും കാര്യം ഉണ്ട് മോളെ, ഇപ്പോളാണെങ്കിൽ ഈ നാട് എങ്ങോട്ട് പോകും എന്ന് ആർക്കറിയാം,, ജോലിയും വേണ്ട, കൂലിയും വേണ്ട,,,,, അച്ഛൻ കൂടി അമ്മക്ക് പിന്തുണ പ്രഖാപിച്ചപ്പോൾ മീനു ഉറപ്പിച്ചു ഈ ജോലി പോയെന്നു…
കാവിലമ്മേ,,, എന്തെങ്കിലും വഴി നീ കാണിച്ചു തരണേ… അവൾ പ്രാർത്ഥിച്ചു..
അന്ന് വൈകുന്നേരം അമ്പലത്തിൽ പോയിട്ട് വന്ന അച്ഛൻ, അമ്മയെ ഉറക്കെ വിളിക്കുന്നത് കേട്ടുകൊണ്ട് ആണ് മീനാക്ഷി കൂടി അങ്ങോട്ട് ചെന്നത്..
.
ഇന്ന് ഞാൻ നമ്മുടെ സോമനെ കണ്ടു, നിനക്ക് അറിയില്ലെടി രുക്മിണിയുടെ ഇളയ അനുജൻ സോമനെ….. അച്ഛൻ അമ്മയെ നോക്കി ചോദിച്ചു….
അമ്മ ഉവെന്നു തല കുലുക്കി…
നമ്മുടെ രുക്മിണി ല്ലേ, അവൾ തനിച്ചാണ് താമസം, ഒരു മോൻ ഉള്ളത് ബാംഗ്ലൂർ ആണ്, മോൾ വിവാഹം കഴിഞ്ഞു ഡൽഹിയിൽ ആണ് താമസം, ഇന്ന് സോമനെ കണ്ടപ്പോൾ അവൻ ആണ് എല്ലാം വിശദമായി പറഞ്ഞത്..അച്ഛൻ എല്ലാവരോടും ആയി പറഞ്ഞു..
അവരുടെ ഭർത്താവ് മരിച്ചുപോയ വിവരം മീനാക്ഷിക്ക് നേരത്തെ അറിയാമായിരുന്നു..
അന്ന് വൈകിട്ട് എല്ലാവരും കൂടി വീണ്ടും ചർച്ച ചെയ്തു, അങ്ങനെ ഒടുവിൽ മീനാക്ഷി ജോലിക്ക് പോകാൻ തീരുമാനം ആയി…
പിന്നെ എല്ലാം പെട്ടന്നു ഉള്ള ഏർപ്പാട് ആയിരുന്നു…
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Reviews
There are no reviews yet.