✒️ഏട്ടന്റെ കാന്താരി ( അവാനിയ )
ഡി പെണ്ണേ…. നീ അവിടെ എന്ത് ചെയ്യുകയാണ്……..
അംബിക അമ്മ അടുക്കളയിൽ നിന്ന് ഉച്ചത്തിൽ വിളിച്ച് ചോദിക്കുന്ന കേട്ട് അതാ കട്ടിലിൽ നിന്ന് നമ്മുടെ കഥാനായിക എഴുന്നേൽക്കുന്നു ……..
ഇത് ഇവളുടെ കഥയാണ്….. ഇവൾ ആരാണെന്ന് അവൾ പറയുന്നത് അല്ലേ അതിന്റെ ഒരു മര്യാദ……..
അപ്പോ ദേ തുടങ്ങുവാട്ടോ…….😜😜😜
സമയം 8.30 ആയി നീ ഇനിയും എഴുന്നേറ്റില്ല എന്റെ അനുവേ….. എന്ന അച്ഛന്റെ നീട്ടിയുള്ള വിളി കേട്ടാണ് ഞാനിന്ന് ഉണരുന്നത്……… ദേവിയെ മിന്നിച്ചേകണെ…….
ഇന്ന് എന്റെ സ്കൂളിലെ അദ്യ ദിനം ആണ്….. ആദ്യ ദിനം തന്നെ തമാസികണ്ടല്ലോ എന്നാലോചിച്ച് ആണ് ദേ ഞാൻ നേരത്തെ എഴുന്നേറ്റത്….. അപ്പോ ശെരി ഞാൻ റെഡി ആവട്ടെ കേട്ടോ……..
റെഡി ആയി താഴെ ചെന്നപോ അതാ അമ്മയുടെ ചൂട് ദോശ എന്ന നോക്കി ചിരിക്കുന്നു….. ഹൈവ ഇന്ന് pwolikum..
….. ഇന്ന് ഇതിന്റെ കാര്യത്തിൽ ഒരു തീരുമാനം ആകിയിട്ടെ മറ്റെന്തും ഉള്ളൂ 🤣🤣🤣🤣. ദോശ എന്ന് വെച്ച നമുക്ക് പണ്ടെ ജീവൻ ആണ്. നല്ല ചൂട് മസാലദോശ സാമ്പാർ ചട്നി ഉം കൂടി കഴിച്ചാൽ ഉണ്ടല്ലോ ഹൈവ…… ദെ വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളം വന്നു😄😄 അപ്പോ നമ്മൾ എന്താ പറഞ്ഞെ ആ നമ്മുടെ അമ്മയുടെ ദോശ….. എന്ന ഇനിയും അത് നോക്കി വെള്ളം ഇറകണില്ല…… കഴികല്ലേ……..😁😁
അല്ലാ ഇതെന്താ ഞാൻ മാത്രം സംസാരിച്ച മതിയോ…. അല്ല നിങ്ങൾക്ക് എന്ന അറിയോ….. അല്ല നിങ്ങള് എന്താ എന്നോട് അത് ചൊതികത്തിരുന്നദ്….. ശീ മോശം ആയിപോയിട്ടോ……..
അല്ല നിങ്ങളുടെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല കാരണം ഞാൻ വായ അടച്ചാൽ അല്ലേ നിങ്ങൾക്ക് ചോദിക്കാൻ ആവു😄😄😄. അപ്പോ ഞാൻ എന്ന തന്നെ അങ്ങിഡ് പരിചയപ്പെടുത്താം…. ഞാൻ അനുശ്രീ സ്നേഹമുളള ആളുകൾ അനു എന്ന് വിളിക്കും അല്ലാത്തവർ എന്തും വിളികും 😜😜😜. ശ്രീധർ അംബിക ദമ്പതികളുടെ മകൾ…. എനിക് ഒരു ചേട്ടൻ ഉണ്ട് പേര് ശ്രീരാഗ് എന്റ ശ്രീ ഏട്ടൻ… അച്ഛൻ ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥൻ ആണ് അമ്മ ഹൗസ് വൈഫ് ഏട്ടൻ ജോലി ചെയ്യുന്നു….. ഇനി ഞാൻ st Louis സ്കൂളിലെ +1 വിദ്യാർഥി… ഞാനും എന്റെ ഏട്ടനും ആയി 10 വയസിന് വ്യത്യാസം ഉണ്ട് ഞാൻ വീട്ടിലെ കുഞ്ഞുവാവ ആണ്👶🏻👶🏻.
അങ്ങനെ ഏട്ടന്റെ കൂടെ ഞാൻ സ്കൂളിൽ എത്തി സുഹൃത്തുകളെ….. നമുക്ക് ഈ സ്കൂൾ അത്ര പരിചയം ഒന്നുമില്ല…. എങ്ങനെ ഉണ്ടാവും നമ്മുടെ അദ്യ ദിനം അല്ലേ…. നമ്മൾ +1 commerce class തപ്പി നടന്നു . അവസാനം അത് കണ്ടത്തി. അങ്ങനെ ക്ലാസ്സിലേക്ക് കയറി middle ബെഞ്ചിൽ പോയി ഇരുന്നു. എനിക് അടുത്തായി 2 3 കുട്ടികൾ ഇരിപ്പുണ്ട് നമുക്ക് അ ക്ലാസ്സിലെ ആരെയും പരിചയമില്ല…. അങ്ങനെ അവരുമായി പരിചയപെട്ടു. നല്ല സുഹൃത്തുക്കളുമായി… അക്ഷയ എന്ന അച്ചു അനാമിക എന്ന അമ്മു. ആദ്യമൊക്കെ സൈലന്റ് ആയിരുന്നെങ്കിലും പിന്നീട് സംസാരിച്ചപ്പോൾ നമുക്ക് പറ്റിയ ടീം ആഹ്നെന്ന് മനസ്സിലായി…. ആദ്യ ദിനം ആയത് കൊണ്ട് ഉച്ചയിക് ക്ലാസ്സ് വിട്ടു. ഞാനും അമ്മുവും ഒരേ സ്ഥലത്തേക്ക് ആണ് പോകേണ്ടത്. അതുകൊണ്ട് ഞങൾ ഒന്നിച്ച് ഒരേ ബസിൽ കയറി.
വീട്ടിൽ കയറി ചെന്നപ്പോഴാണ് ആ കാഴ്ച ഞാൻ കണ്ടത്…. എന്റെ വീട്ടിലെ സോഫയിൽ ഏതോ ഒരാള് ഇരിക്കുന്നു… ഒരു ചുള്ളൻ ആണ്. നല്ലൊരു അടാർ mwonjan…. ഇതിപ്പോ ആരാ ദേവിയെ എന്നാലോചിച്ച് ഞാൻ വീട്ടിലേക്ക് കയറുകയാണ് സുഹൃത്തുകളെ……. ഞാൻ കയറിയ ഉടനെ പുള്ളി എഴുന്നേറ്റ് നിന്ന് നമ്മളെ ഒന്നു ബഹുമാനിച്ചു….. ഹൈവ ഇതിപ്പോ ആരാണാവോ നമ്മളെ ബഹുമാനിക്കാൻ മാത്രം…. ആൾക് നമ്മളെ വേണ്ടത്ര പരിചയം ഇല്ലെന്ന് തോന്നുന്നു😜😜😜. എന്തായാലും നമ്മളെ ഇത്രയധികം ബഹുമാനിക്കാൻ മനസ്സ് കാണിച്ച വ്യക്തി അല്ലേ അതുകൊണ്ട് നമ്മൾ നല്ല ഒരു അടാർ ചിരി അങ്ങ് വെച്ച് കൊടുത്തു….😁😁😁 ഞാൻ ഉടനെ അയാളോട് താൻ ആരാ ഏതാണ് ????? എന്നൊക്കെ നമ്മുടെ തനതായ രീതിയിലും ശൈലിയിലും ചോദിച്ചു എങ്കിലും പുള്ളി നോ മൈൻഡ്…… എന്റെ ദേവിയെ ഇനി ഇയാള് വെല്ല ബംഗാളിയും ആണോ എന്നൊക്കെ ചിന്തിച്ച് നിൽക്കുമ്പോഴാണ് അതാ മുകളിൽ നിന്ന് ദൂതന്റെ ശബ്ദം കേട്ടത്…… ഇത് എന്റെ കൂടെ പഠിച്ചതാണ് മോളെ എന്ന്….. കുറച്ച് കൂടി വ്യക്തമായി കേട്ടപ്പോഴാണ് അത് ദൂതൻ എല്ലാ നമ്മടെ ഏട്ടൻ ആണെന്ന് മനസിലായി…😜😜😜
ആഹാ അപ്പോ ഇത് ഏട്ടന്റെ കൂട്ടുകാരൻ ആണല്ലേ എന്ന് ചോദിച്ചപ്പോ ആ കുരിപ്പ് പറയ അല്ലടി എന്റ അമ്മായപ്പൻ ആണെന്ന്….. ഏട്ടന് ബഹുമാനം ലവലേശം ഇല്ലാതെ ആയിരിക്കുന്നു🙄🙄🙄🙄.
ഞങളുടെ ഈ കോപ്രായം കണ്ടിട്ട് ആവണം നമ്മടെ mwonjan കണ്ണും തള്ളി നോക്കി നിപ്പുണ്ട്….. ഇതൊക്കെ എന്ത് എന്ന രീതിയിൽ പുച്ഛിച്ച് പോവാൻ പോയപ്പോഴാണ് ഏട്ടൻ എന്ന പിടിച്ച് നിറുത്തി അയാൾക് പരിചയപെടുത്തി കൊടുത്തത്…..
“ഇത് എന്റെ ഒരേയൊരു കുഞ്ഞുപെങ്ങൾ അനുശ്രീ” – ഏട്ടൻ…
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Anjitha –
super story
Neethu 💝 –
Randu part postikkude oru divasathil
Surya –
Excellent!!! Good way of presentation with romance/comedy and family entertainer and also happy ending 🙂
Ani –
Story is very good but writing style can be improved a lot ennu thonnunnu.