ഇപ്പൊ ഇറങ്ങിക്കോണം ഇവളെയും വിളിച്ചുകൊണ്ട് !!! ഈ നശൂലത്തിന്റെ കൈ പിടിച്ചു ഈ തറവാട്ടിൽ കാലു കുത്താൻ നിനക്ക് എങ്ങനെ തോന്നി ഇന്ദ്രാ ??
ഇവളെ ഇവിടെ കയറ്റാമെന്നോ കെട്ടിലമ്മയായി വഴിക്കാമോ എന്ന് വെല്ല വിചാരവും ഉണ്ടങ്കിൽ മോനെ ഇന്ദ്രാ … നീ അമ്മയുടെ ശവം ഉത്തരത്തിൽ കെട്ടി തൂങ്ങി നിൽക്കുന്നതും കൂടി കാണേണ്ടി വരും !!!
അതുകാണെണ്ടങ്കിൽ ,,,ഇവളെ എവിടെ നിന്നും വിളിച്ചിറക്കി കൊണ്ട് വന്നോ അവിടെ കൊണ്ടുവിട്ടിട്ട് ഈ പടി. എന്റെ മോൻ ചവിട്ടിയാൽ മതി …വിശാലാക്ഷി ഉറഞ്ഞു തുള്ളി …
ഇന്ദ്രന്റെ കൈയ്യിൽ നിന്നും ഉണ്ണിമായ പിടിവിട്ടു …തിരിഞ്ഞു നടക്കാൻ തുടങ്ങി …
ഉണ്ണിമായയുടെ കണ്ണുകൾ നിറഞ്ഞിരുന്നു … ഇന്ദ്രൻ അമ്മയെ രൂക്ഷമായി നോക്കി …
ശേഷം പിറകെ ചെന്ന് ഉണ്ണിമായയുടെ കൈയ്യിൽ പിടുത്തം ഇട്ടു …
എന്റെ മായേ ,,
“”നിന്നെ ഞാൻ വിളിച്ചിറക്കികൊണ്ട് വന്നത് പകുതി വഴി വെച്ച് ഉപേക്ഷിച്ചു പോകുവാനല്ല!!! … സുഖമായാലും ദുഖമായാലും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചവർ അല്ലേ. നമ്മൾ “”
ഇന്ന് മുതൽ ഞാൻ എവിടെ താമസിക്കുന്നോ അവിടെ നീയും കാണും ……നിന്നെ ഞാൻ വെറുതെ ഒരു എടുത്തുചാട്ടത്തിന് വിളിച്ചിറക്കി കൊണ്ട് വന്നതല്ലലോ ???
നിയമപരമായി നീ എന്റെ ഭാര്യയല്ലേ !! നിന്നെ സംരക്ഷിക്കേണ്ട ചുമതല എനിക്ക് ഉണ്ട് … അത്കൊണ്ട് ആര് എന്ത് പറഞ്ഞാലും എനിക്ക് ഒരു ചുക്കുമില്ല …
നമ്മൾ ഒരു തെറ്റും ചെയ്തിട്ടില്ല … ഇപ്പോൾ ഞാൻ എടുത്ത ഈ തീരുമാനവും ശെരിയാണെന്ന ഉത്തമ ബോദ്യം എനിക്കുണ്ട് … ഇന്ദ്രന്റെ ശബ്ദം ഉറച്ചതായിരുന്നു …
പിന്നെ നമ്മൾ ഇങ്ങോട്ട് പോരുമ്പോൾ തന്നെ വീട്ടിലെ പ്രതികരണം ഇങ്ങനെ തന്നെയാകും എന്ന് ഞാൻ പ്രതീക്ഷിച്ചതാണ് …. അത്കൊണ്ട് എനിക്ക് വിഷമം ഇല്ല …
ഇന്ദ്രൻ അമ്മയുടെ നേരെ തിരിഞ്ഞു ….
അമ്മേ എനിക്ക് ഉണ്ണിമായയോടുള്ള ഇഷ്ട്ടം അമ്മ ഇപ്പോഴല്ലലോ അറിഞ്ഞത് … അമ്മ കണ്ടെത്തിയ കുട്ടിയെ എനിക്ക് ഇഷ്ടമല്ല … ഞാൻ കണ്ടെത്തിയ എന്റെ മായയെ നിങ്ങൾക്ക് അംഗീകരിക്കാൻ കഴിയുന്നില്ല ..
എന്നെ വിശ്വസിച്ചു എന്റെ കൂടെ ഇറങ്ങി വന്നതാണ് ഉണ്ണിമായ … ഞാൻ കെട്ടിയ താലിയാണ് അവളുടെ കഴുത്തിൽ കിടക്കുന്നത് ??
അമ്മക്ക് ഞങ്ങളെ അംഗീകരിക്കാൻ കഴിയുന്നില്ലെങ്കിൽ ഇനി അമ്മയുടെ കാല് പിടിക്കാൻ ഇനി ഈ ഇന്ദ്രനും ഇങ്ങോട്ട് വെരുന്നില്ല .. അമ്മയയോട് എനിക്ക് പിണക്കം ഒന്നുമില്ല കേട്ടോ …
ഞങ്ങൾ ഇറങ്ങുന്നു …..
മോനേ ഇന്ദ്രാ ….
പിന്നിൽ നിന്നുള്ള വിളി അച്ഛൻ കൃഷ്ണ മേനോന്റെയായിരുന്നു ….
നീ ഈ കുട്ടിയെകൊണ്ട് എങ്ങോട്ട് പോകാനാണ് ???
ഒന്നും തീരുമാനിച്ചില്ലച്ഛാ !! തൽകാലം വാടകക്ക് ഒരു വീട് നോക്കണം … കടത്തിണ്ണയിൽ പോയി കിടക്കാൻ പറ്റില്ലാലോ ?? എന്നെ വിശ്വസിച്ചു ഇറങ്ങി വന്നതല്ലേ ?? ഇന്ദ്രൻ മറുപടി കൊടുത്തത് അമ്മയുടെ മുഖത്തേക്ക് നോക്കിയായിരുന്നു ….
നീ ഇവിടെനിന്നും എങ്ങോട്ടും പോകുന്നില്ല … മായാമോളെയും വിളിച്ചുകൊണ്ട് അകത്തേക്ക് കയറി വരു ….
കൃഷ്ണേട്ടാ ??? വിശാലാക്ഷി ഞെട്ടലോടെ വിളിച്ചു …
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Reviews
There are no reviews yet.