Skip to content

നീഹാരം – 6

niharam

എല്ലാവരും കേൾക്കാൻവേണ്ടി പറയുവാണ് … ഇന്നുമുതൽ ഈ പുതുശ്ശേരി തറവാടിന്റെ ഗൃഹനാഥൻ ഞാനാണ് … ഈ വേണുഗോപാൽ …

എന്നെ അനുസരിച്ചു നിൽക്കാൻ മനസ്സുള്ളവർ മാത്രം ഇവിടെ നിന്നാൽ മതി … അല്ലാത്തവർക്ക് ഈ പടി കടന്ന് പോകാം ….

വേണുഗോപാലിന്റെ വാക്കുകൾ എല്ലാവരിലും പ്രകമ്പനം ഉണ്ടാക്കി ….

ഗീതു കത്തിച്ച നിലവിളക്കുമായി പുറത്തേക്ക് വന്നു ..

നിന്നോട് ആരതി എടുക്കാൻ ഇനി ഞാൻ പ്രത്യേകിച്ച് പറയണോ ?? വേണുഗോപാൽ നിർമലക്ക് നേരെ തിരിഞ്ഞു ..

എന്താ മിഴിച്ചു നിൽക്കുന്നത് ?? മര്യാദക്ക് ആരതി ഉഴിഞ്ഞു പിള്ളേരെ അകത്തേക്ക്. കയറ്റാൻ നോക്ക് ?? വേണുഗോപാൽ പറഞ്ഞു ..

നിർമലക്ക് അനുസരിക്കാതെ വേറെ നിവർത്തിയില്ലയിരുന്നു … നിർമല കർപ്പൂരം കത്തിച്ചു ആരതി ഉഴിഞ്ഞു … പിന്നാലെ ഗീതു നിലവിളക്ക് ഭദ്രയെ ഏല്പിച്ചു …

നിലവിളക്ക് ഏറ്റുവാങ്ങി ഭദ്ര വലതുകാൽ വച്ചു പുതുശ്ശേരി തറവാട്ടിലേക്ക് കയറി ..

ഭദ്രക്ക് പിന്നാലെ എല്ലവരും വീട്ടിലേക്ക് കയറി … വേലായുധനും ഭവാനിയും മുറ്റത് തന്നെ നിൽക്കുന്നത് കണ്ട് വേണുഗോപാൽ അവരെ അകത്തേക്ക് ക്ഷണിച്ചു …

നിലവിളക്ക് പൂജാമുറിയിൽ കൊണ്ട് വച്ച്. ഭദ്ര പ്രാർത്ഥിച്ചു …

നിഹാൽ കൈകെട്ടി പിന്നിൽ വന്നു നിന്നത് അറിഞ്ഞില്ല …

ഭദ്ര കണ്ണുതുറന്ന് തിരിഞ്ഞതും നിഹാൽ ചിരിച്ചുകൊണ്ട് നിൽക്കുന്നത് കണ്ടു …

അങ്ങനെ ഭദ്ര വേലായുധൻ!! ഭദ്രാ നിഹാൽ ആയി അല്ലേ !! നിഹാൽ ഭദ്രയുടെ അടുത്തേക്ക് നീങ്ങി നിന്ന് ചോദിച്ചു

മ്മ് ,, മാറി നിൽക്ക് … ഇത് പൂജാമുറിയാണ് … ഞാൻ പോകട്ടെ … ഭദ്ര നിഹാലിനെ മറികടന്ന് പോയി …

ഞങ്ങൾ ഇറങ്ങുന്നു വേണു …വേലായുധൻ പോകാനായി തിടുക്കം കാണിച്ചു … ഞങ്ങൾ നാളെ മോളെ കാണാൻ വന്നോളാം …

വരുന്നതൊക്കെ കൊള്ളാം. ഈ അലമാര , സോഫാ ,, അടുക്കള സാധനങ്ങൾ മുതലായ സാധനങ്ങൾ മേടിച്ചുകൊണ്ട് ഇങ്ങോട്ട് വരേണ്ട കേട്ടല്ലോ !! നിങ്ങൾക്ക് ഇപ്പോൾ വേണമെങ്കിലും വരാം പോകാം … ഇന്നുമുതൽ നമ്മൾ ബന്ധുക്കളാണ് … വെറുതെ പൈസ മുടക്കിയുള്ള ആർഭാടം ഒന്നും നമ്മുടെ ഇടയിൽ വേണ്ടടോ !!! വേണു വേലായുധനോട് പറഞ്ഞു ..

ഭവാനി നിർമ്മലയുടെ അടുക്കലേക്ക് പോയി …

എനിക്ക് അറിയാം നിങ്ങൾക്ക് ഈ വിവാഹത്തിന് സമ്മതമല്ലായിരുന്നു എന്നത് … എങ്കിലും ഇപ്പോൾ എന്റെ മകൾ ഈ വീട്ടിലെ. മരുമകൾ ആണ് … ഞങ്ങളുടെ നിധിയാണ് ഭദ്രമോൾ …

ഈ നിമിഷം വരെ അവൾക്ക് ഒരു കുറവും ഞങ്ങൾ വരുത്തിയിട്ടില്ല ……എന്റെ മകളെ നിങ്ങൾ മകളായി കാണണം എന്ന് ഞാൻ പറയുന്നില്ല …എന്നാലും വേദനിപ്പിക്കരുത് …ഈ കാണുന്ന ബഹളം ഒക്കെയൊള്ളു …ഉള്ളുകൊണ്ട്‌ എന്റെ മകൾ പാവമാണ് …ഭവാനി നിർമ്മലയുടെ കൈകൾ പിടിച്ചു … എന്റെ മോളെ ഞാൻ ഈ കൈകളിൽ ഏല്പിക്കുവാ …ഭവാനി വിതുമ്പി …

നിർമല മറുപടി ഒന്നും പറഞ്ഞില്ല …

ഭവാനി നിഹാലിന്റെ അടുക്കലേക്ക് പോയി ..: മോൻ എന്റെ മോളെ നന്നായി നോക്കുമെന്ന് ഈ അമ്മക്ക് നല്ല ബോധ്യമുണ്ട് ……സമയം കിട്ടുമ്പോൾ രണ്ടുപേരും അങ്ങോട്ട് ഇറങ്ങണം കേട്ടോ …

നിഹാൽ ചിരിച്ചു …അമ്മ ഒന്നുകൊണ്ടും വിഷമിക്കേണ്ട … ഭദ്രക്ക് ഇവിടെ ഒന്നിനും ഒരു കുറവും വരില്ല …

വേലായുധനും ഭവാനിയും യാത്ര ചോദിച്ചിട്ട് അവിടെ നിന്നും ഇറങ്ങി …

നിർമല്ലേ !!!!

വേണുഗോപാൽ നീട്ടി വിളിച്ചു …

നിർമല കേട്ട ഭാവം നടിക്കാതെ മുറിയിൽ തന്നെ ഇരുന്നു …

കുറച്ചു നേരം കാത്തിട്ടും നിർമല പ്രതികരിക്കാതെ ഇരുന്നപ്പോൾ വേണു മുറിയിലേക്ക് കയറി പോയി …

കട്ടിലിൽ കയ്യൂന്നി ആലോചനയിൽ ഇരിക്കുന്ന നിർമലയെ കണ്ട വേണു മുറിയിൽ കയറി വാതിൽ അടച്ചു ..

നിർമല ചോദ്യഭാവത്തിൽ കനപ്പിച്ചു വേണുവിനെ നോക്കി …

വേണു മുറിയിൽ കിടന്ന കസേര വലിച്ചിട്ട് നിർമലക്ക് അഭിമുഖമായി ഇരുന്നു …

നിർമല വേണുവിനെ നോക്കിയില്ല …

നിർമല്ലേ !!!

നിന്റെ മനസ്സിൽ ഇപ്പോൾ ഒരായിരം ചോദ്യങ്ങൾ ഉണ്ടെന്ന് എനിക്കറിയാം …

നിനക്ക് നമ്മുടെ മകന്റെ ബന്ധം അംഗീകരിക്കാൻ കഴിയുന്നില്ലെന്നും എനിക്കറിയാം …

ഞാൻ ഈ വീട്ടിൽ കയറി വന്നത് അധികാരം സ്ഥാപിക്കഖിനൊന്നുമല്ല …

നിനക്ക് അറിയാല്ലോ … എല്ലാം ഉപേക്ഷിച്ചു പടിയിറങ്ങി പോയവനാണ് ഈ വേണു … എന്നാൽ ഇപ്പോൾ ഈ വീട്ടിൽ വന്നതിന് പിന്നിൽ എനിക്ക് ചില ലക്ഷ്യങ്ങൾ ഉണ്ട് …

നിനക്ക് അറിയില്ലേ നിർമല്ലേ ഓർമ്മ വച്ച കാലം മുതൽ എനിക്ക് നിന്നെ അറിയാവുന്നതാണ് … ഞാൻ വളർന്നപ്പോൾ എന്റെയുള്ളിൽ നിന്നോടുള്ള ഇഷ്ടവും വളർന്നു … പലപ്പോഴും ആ ഇഷ്ട്ടം തുറന്ന് പറയണം എന്ന് തോന്നിയിട്ടുണ്ട് …

നിന്റെ ഏട്ടനോട് ഈ കാര്യം സൂചിപ്പിക്കാൻ വന്ന സമയത്താണ് നിനക്ക് ഗോപൻ മാഷിനെ ഇഷ്ടമാണെന്ന് ഞാൻ അറിഞ്ഞത് …

നിന്റെ സന്തോഷം അതാണല്ലോ എന്ന് കരുതി ഞാൻ സന്തോഷത്തോടെ തന്നെ ഒഴിഞ്ഞുമാറി …

ഗോപന്റെ മരണശേഷം നിന്റെ ഏട്ടന്മാർ എന്നെ കാണാൻ വന്നതും നിന്നോട് എനിക്കുണ്ടായിരുന്ന സ്നേഹം അവർക്ക് അറിയാവുന്നത് കൊണ്ടായിരുന്നു … നീ ഗർഭിണിയായിരുന്നിട്ട് പോലും എനിക്ക് അതൊരു ഭാരമായി തോന്നിയില്ല ..:

നിന്റെ കഴുത്തിൽ താലി കെട്ടിയപ്പോളും ഞാൻ ഒരുപാട്‌ സന്തോഷിച്ചു ..: വൈകിയെങ്കിലും എനിക്ക് ദൈവം നിന്നെ തന്നല്ലോ എന്ന് ഓർത്തു ഞാൻ സന്തോഷിച്ചു …

നിർമ്മലയുടെ കണ്ണുകൾ നിറഞ്ഞു ….

നിനക്കും എന്നോട് ഇഷ്ടക്കുറവില്ല എന്ന് എനിക്ക് അറിയാമായിരുന്നു നിർമല്ലേ …

നിരഞ്ജനെ ഞാൻ സ്വന്തം മോനായി തന്നെയല്ലേ കണ്ടത് … നീ ഓർക്കുന്നില്ലേ അവനു നൂലുകെട്ടിയതും ,പേരിട്ടതും ,, ചോറൂണ് നടത്തിയതും എല്ലാം … എല്ലാം ഞാനല്ലേ ??

നിഹാൽ ഉണ്ടായപ്പോൾ പോലും ഞാൻ നിരഞ്ജനെ നെഞ്ചോട് ചേർത്ത് നിറുത്തിയല്ലേ വളർത്തിയത് ??? പിന്നെ … എന്നുമുതൽക്കാണ് അവനു ഞാൻ അന്യനായി തുടങ്ങിയത് …

ഒളിഞ്ഞും തെളിഞ്ഞും നിന്ന് അവൻ കുത്തുവാക്കുകൾ പറഞ്ഞപ്പോൾ ഞാൻ എന്റെ മോനാണെല്ലോ എന്നോർത്ത് എല്ലാം ക്ഷമിച്ചു …

എന്നാൽ നിന്റെ മനസ്സിലും അവൻ വിഷം കുത്തിവെക്കാൻ തുടങ്ങിയത് ഞാൻ അറിഞ്ഞില്ല .. അറിഞ്ഞിരുന്നെങ്കിൽ അന്നേ ഞാൻ അവനെ തിരുത്തിയേനെ …

നമ്മുടെ മക്കൾക്ക് തക്ക തുണയെ ഈശ്വരൻ കൊടുത്തു കഴിഞ്ഞു … ഇനി അവർ അവരുടേതായ. ലോകത്തിൽ ജീവിക്കട്ടെ …

അവരുടെ ജീവിതം കെട്ടിപൊക്കുവാൻ ഉള്ള തിരക്കിൽ അവർ നിന്നെയും എന്നെയും മറന്നു പോയേക്കാം …

പരസ്പരം താങ്ങും തണലുമായി നമ്മുക്ക് ഈ കൂരക്കുള്ളിൽ ഒരുമിച്ചു ജീവിച്ചുകൂടെ നിർമല്ലേ ???

വേണുവിന്റെ ശബ്ദം ഇടറി ….

നിർമല ഒന്നും മിണ്ടാതെ ശില പോലെ നിന്നു ….

ഈ സംഭാഷണം എല്ലാം കേട്ടുകൊണ്ട് ചുവരിനപ്പുറം ഒരാൾ കൂടി ഉണ്ടായിരുന്നു …

നിരഞ്ജൻ !!!

(തുടരും …)

SHEROON4S

ഈ ഭാഗം കുറച്ചു കൂടുതൽ ആയത് കൊണ്ട് രണ്ട് ഭാഗങ്ങൾ ആയി പോസ്റ്റ് ചെയ്യാം

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

3/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!