Skip to content

നീഹാരം – 5

niharam

ഹലോ … Mr. നിരഞ്ജൻ !!!

നിരഞ്ജൻ ആ ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞു ….സ്വപ്ന …

എങ്കിലും അറിയാത്ത ഭാവത്തിൽ നിരഞ്ജൻ സംസാരിച്ചു ..

അതെ നിരഞ്ജൻ ആണ് …

ഇത് തഹസിൽദാറാണ് സംസാരിക്കുന്നത് ..

നിങ്ങളുടെ അപേക്ഷ എനിക്ക് പരിഗണിക്കാൻ ആകില്ല. കാരണം നെൽവയൽ നികത്തുന്നത് നിയമത്തിന് എതിരാണ് ..കൃഷി സംബന്ധമായ എന്തിനും നിങ്ങൾക്ക് ആ ഭൂമി ഉപയോഗിക്കാം …

മറ്റ് താല്പര്യങ്ങൾക്ക് ആ ഭൂമി ഉപയോഗിക്കാൻ പാടില്ല …

നിരഞ്ജൻ ഫോണുമായി മുറിയുടെ പുറത്തേക്ക് ഇറങ്ങി …

നീയെന്നോട് പക വീടുകയാണല്ലേ?? ….ശബ്ദം താഴ്ത്തിയാണ് നിരഞ്ജൻ ചോദിച്ചത് …

നിങ്ങളോട് എനിക്ക് എന്ത് പകയാണ് Mr നിരഞ്ജൻ ?? മുൻപിരുന്ന തഹസിൽദാർ തീർപ്പാക്കിയത് ഞാൻ വായിച്ചു എന്നെ ഒള്ളു …

പിന്നെ സ്വകാര്യമായി പറഞ്ഞാൽ എനിക്ക് നിരഞ്ജനോട് പക ഇല്ല എന്നാൽ വാശി ഉണ്ടായിരുന്നു …

തന്റെയും തന്റെ അമ്മയുടെയും മുന്നിൽ തല നിവർത്തി ജീവിച്ചുകാണിക്കണം എന്ന വാശി …

പണത്തിന്റെ പേരിൽ നിങ്ങൾ എന്നെ ഉപേക്ഷിച്ചപ്പോൾ ഈ ലോകം തന്നെ ആവസിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച ഒരു സമയം എനിക്കുണ്ടായിരുന്നു ……എന്റെ വിഷമം കണ്ട അച്ഛൻ വീടും പറമ്പും വിറ്റിട്ടാണെങ്കിലും നിരഞ്ജനുമായിട്ടുള്ള വിവാഹം നടത്തി തരാം എന്ന് പറഞ്ഞതാണ് ……ഞാനാണ് അച്ഛനെ തടഞ്ഞത് ……നിങ്ങളുടെ അമ്മയുടെ മുന്നിൽ വന്ന് നാണംകെടേണ്ട കാര്യം ഇല്ല എന്ന് എനിക്ക് തോന്നി …

പിന്നീട് എന്റെ അച്ഛൻ പറഞ്ഞുതന്ന ഒരു കാര്യമുണ്ട് … പ്രേമവും വിവാഹവും അല്ല പെണ്ണിന് ജീവിതത്തിൽ വേണ്ടത് … നാലു പേരുടെ മുന്നിൽ അന്തസ്സായി പറയാൻ ഒരു ജോലിയാണെന്ന് … അച്ഛൻ പറഞ്ഞത് സത്യമാണെന്ന് എനിക്ക് തോന്നി …അത് ഞാൻ സ്വപ്രയത്നം കൊണ്ട് നേടിയെടുത്തു ….

പണം കൊണ്ട് നേടാൻ പറ്റാത്ത പലതും ഉണ്ടെന്ന് നിരഞ്ജൻ മനസ്സിലാക്കിയാൽ നന്ന് …

നിരഞ്ജന് നല്ലയൊരു ജീവിതം കിട്ടിയതിൽ സന്തോഷം ഉണ്ട് …

അപ്പോൾ ശെരി നിരഞ്ജൻ …

എന്തെങ്കിലും ഒഫീഷ്യൽ ആവശ്യം ഉണ്ടെങ്കിൽ വിളിക്കാം ……എന്റെ പരിധിയിൽ വരുന്നതാണെങ്കിൽ ഞാൻ സഹായിക്കും …

നിരഞ്ജന്റെ മറുപടി കേൾക്കാൻ നിൽക്കാതെ സ്വപ്ന ഫോൺ വച്ചു …

നിരഞ്ജൻ ശില പോലെ നിന്നു …

ആരാടാ ഫോണിൽ വിളിച്ചത് ?? നിന്റെ മുഖം വല്ലാതെ ഇരികുന്നല്ലോ ?? ദീപു പിന്നാലെ വന്ന് ചോദിച്ചു ..

ഏയ്‌ … ഒന്നുമില്ല … സ്വപ്ന ആണ് വിളിച്ചത് .. അവർക്ക് ഒന്നും ചെയ്യാൻ പറ്റാത്തത് പോലെ മുൻപ് ഇരുന്ന തഹസിൽദാർ കുരുക്കിട്ട് വെച്ചിരിക്കുകയാണ് .. നെൽവയൽ നികത്താൻ ഉള്ള നിയമം ഒന്നുമില്ലെന്ന് ..

നമുക്കിത് വിട്ടു കളയാം ദീപു …നിരഞ്ജൻ നിരാശയോടെ പറഞ്ഞു ….

ദീപു തലയാട്ടി …..

അമ്മ ഇത് എന്ത് ഭാവിച്ചാണ് നിഹാലിന്റെ കാര്യം നടത്താൻ പോകുന്നത് ?? അമ്മ വിചാരിക്കുന്നുണ്ടാവും ഭദ്രയെ ഇവിടെകൊണ്ടുവന്നു അടുക്കളക്കാരിയാക്കാമെന്ന് ..

അമ്മക്ക് തോന്നുന്നുണ്ടോ അമ്മ പറയുന്നത് അനുസരിച്ചു അവൾ ഇവിടെ നിൽക്കുമെന്ന് ???

നിഹാൽ ഈ വീട്ടിലെ ഇളയമാകാനാണ് … സ്വാഭാവികമായും തറവാട് അവന്റെ പേരിൽ വരും .. അപ്പോൾ ഭദ്ര ആരാണ് ?? ഇന്ന് അമ്മ ഇരിക്കുന്ന സ്ഥാനം അവൾ അലങ്കരിക്കും … അതിനുള്ള യോഗ്യത ഭദ്രക്ക് ഉണ്ടോ ?? ഏതും പോരാത്തതിന് നിഹാൽ രണ്ട് മാസത്തിനകം പോലീസ് കുപ്പായത്തിൽ കയറും … അതോടെ എല്ലാം തീരും …നിരഞ്ജൻ ക്ഷുഭിതനായി നിർമലയോട് പറഞ്ഞു ..

ഞാൻ പിന്നെ എന്ത് വേണമെന്നാണ് നീ പറഞ്ഞു വരുന്നത് ?? നിർമല ചോദിച്ചു …

അമ്മ എതിർത്തു തന്നെ നിൽക്കണം … അമ്മയുടെ ശക്തമായ എതിർപ്പ് കാണുമ്പോൾ നിഹാൽ ഭദ്രയെ ഈ വീട്ടിലേക്ക് വിളിച്ചു കൊണ്ട് വരില്ല … അവർ എവിടെയെങ്കിലും പോയി ജീവിക്കട്ടെ … അമ്മക്ക് ഈ ഞാനില്ലേ … നിരഞ്ജൻ പതിയെ നിർമലയോട് പറഞ്ഞു …

ഇവരുടെ സംഭാഷണമെല്ലാം കേട്ടുകൊണ്ട് ഗീതു ഇരിപ്പുണ്ടായിരുന്നു … എന്നാൽ ഗീതു ഇതൊന്നും കേട്ട ഭാവം നടിക്കാതെ അവിടെ തന്നെ ഇരുന്നു …

മോളേ ഗീതു !!! എന്താ നിഹാലിന്റെ കാര്യത്തിൽ മോളുടെ അഭിപ്രായം ??

എന്റെ കാര്യം ഞാൻ നേരത്തെ തന്നെ പറഞ്ഞതല്ലേ ?? പിന്നെ ഞാൻ വന്നുകയറിയവൾ ആണ് … നിങ്ങൾ അമ്മയും മകനും എടുക്കുന്ന തീരുമാനനത്തിന് അപ്പുറം എനിക്കില്ല ….ഗീതു പറഞ്ഞു …

പെട്ടെന്ന് മുറ്റത്തു ഒരു ഇന്നോവ കാർ വന്ന് നിന്നു …

ആരാണ് ഈ നേരത്തു ?? അതും കാറിൽ ??

നിർമല എഴുന്നേറ്റ് നോക്കുവാൻ പോയി … നിരഞ്ജനും അനുഗമിച്ചു …

കാറിന്റെ മുൻസീറ്റിൽ നിന്ന് വേണുഗോപാൽ ഇറങ്ങി ….

വേണുവിനെ കണ്ടതും നിർമ്മലയുടെ മുഖഭാവം മാറി …

വേണു നിർമലയെ ഒന്ന് നോക്കി …. ശേഷം കാറിന്റെ പിന്നിലെ ഡോർ തുറന്നു കൊടുത്തു …

കാറിന്റെ പിൻസീറ്റിൽ നിന്ന് നിഹാലും വേലായുധനും ഭവാനിയും ഒടുവിലായി നിഹാലും ഭദ്രയും ഇറങ്ങി

രണ്ടുപേരുടെയും കയ്യിൽ പുഷ്പഹാരം ഉണ്ടായിരുന്നു … ഭദ്രയുടെ കഴുത്തിൽ കിടക്കുന്ന മഞ്ഞ ചരടിന്റെ. അറ്റത്തു ആലിലത്താലിയും …. നിറുകയിൽ കുങ്കുമചാർത്തും കണ്ട നിർമല സ്തംഭിച്ചു നിന്നു ….

അതെ !! നിഹാൽ ഭദ്രയെ വിവാഹം കഴിച്ചിരിക്കുന്നു … എന്ത് നടക്കരുത് എന്ന് ആഗ്രഹിച്ചോ അത് നടന്നിരിക്കുന്നു … അതിനെല്ലാം കൂട്ടായി വേണുവേട്ടനും … നിർമല കടപ്പല്ലുകൾ ഞെരിച്ചു …

നിരഞ്ജനും മുന്നിൽ കണ്ട കാഴ്ച്ചയുടെ ഞെട്ടലിൽ ആയിരുന്നു ….എന്നാൽ ഗീതു ഉള്ളാലെ ചിരിച്ചു …

അമ്മേ !! എടുത്തുചാട്ടമൊന്നുമല്ല !! എനിക്ക് ഭദ്രയെ വിവാഹം കഴിക്കേണ്ടി വന്നു .. അമ്മയുടെ അനുഗ്രഹവും അനുവാദത്തോടെയും മാത്രമേ ഞങ്ങൾ ഈ പടി ചവിട്ടു …

ഛെ … നിനക്ക് എന്റെ മുന്നിൽ ഇവളെയും കൊണ്ട് ഇങ്ങനെ വന്ന് നിൽക്കാൻ ലജ്ജയില്ലേ !!

ഇല്ല !! എന്റെ സമ്മതം കൂടാതെ കെട്ടിയതല്ലേ !! എവിടെയാണെന്ന് വെച്ചാൽ ഇറങ്ങിപോയ്ക്കോണം !! ഈ പടി കയറാൻ ഞാൻ സമ്മതിക്കില്ല …നീ ഒരുകാലത്തും ഗുണം പിടിക്കില്ലടാ !! നിർമല തലയിൽ കൈ വെച്ച് പ്രാകാൻ തുടങ്ങി …

ഭാ… ഇനിയൊരു വാക്ക് എന്റെ കുഞ്ഞുങ്ങൾക്ക് നേരെ പറഞ്ഞാലുണ്ടല്ലോ !!! നിന്റെ പിഴച്ച നാക്ക് ഞാൻ പറിച്ചെടുക്കും …വേണുഗോപാൽ നിർമ്മലയുടെ നേരെ വിരൽ ചൂണ്ടി അലറി …

വേണുഗോപാലിന്റെ പ്രതീക്ഷിക്കാതെയുള്ള മാറ്റം കണ്ട് എല്ലാവരും നടുങ്ങിത്തരിച്ചു നിന്നു …

നീ. ആരുടെ മേലാണ് ഈ ശാപവർഷം പൊഴിക്കുന്നത് ?? നൊന്തു പെറ്റ നിന്റെ മകന്റെ തലയിലേക്കോ ?? നിന്റെ ഇഷ്ടത്തിന് അനുസരിച്ചു ജീവിച്ചില്ലെങ്കിൽ പിന്നെ നിനക്ക് അവരെല്ലാം ശത്രുക്കളാണല്ലോ അല്ലേ ?? വേണുഗോപാൽ പറഞ്ഞു ..

അച്ഛൻ അമ്മയോട് എന്താ ഇങ്ങനെ സംസാരിക്കുന്നത് ?? അമ്മ പറഞ്ഞുപോയതിൽ എന്താണ് തെറ്റ് ?? നിരഞ്ജൻ പടിക്കൽ ഇറങ്ങി വന്ന് വേണുഗോപാലിനോട് ചോദിച്ചു ..:

വേണുഗോപാൽ നിരഞ്ജനെ സൂക്ഷിച്ചു നോക്കി .. ശേഷം ചെകിടടിച്ചു പൊട്ടിച്ചു … നിരഞ്ജൻ തന്റെ കവിൾ പൊത്തി നിന്നു ..

നിനക്ക് ഞാൻ ഇത് പണ്ടേ ഓങ്ങി വച്ചതാണ് … നിന്നെ ഞാൻ ഒരുപാട്‌ ലാളിച്ചു … നിഹാലിനെക്കാളും നിന്നെ ഞാൻ സ്നേഹിച്ചു .. ആ നീ എനിക്കെതിരെ തിരിഞ്ഞു എന്നെ തന്നെ കൊത്തി … എന്റെ ഭാര്യയിൽ നിന്നും എന്നെ അകറ്റി …

ഞങ്ങൾ തമ്മിൽ സംസാരിക്കുന്നിടത്തു നിനക്ക് എന്ത് കാര്യം ?? മക്കൾ മക്കളുടെ സ്ഥാനത്തു നിന്നാൽ മതി !!!

എല്ലാവരും വേണുവിന്റെ പ്രവർത്തികൾ കണ്ട് അമ്പരന്ന് നിൽക്കുകയാണ് ..

ഗീതു ചിരിയടക്കാൻ പാടുപെട്ടു …

വേണുഗോപാൽ ഗീതുവിന് നേരെ തിരിഞ്ഞു …

നീ ഇവിടുത്തെ മൂത്ത മരുമകൾ അല്ലേ ?? നിന്റെ ഭർത്താവിന് കിട്ടിയതിന്റെ ബാക്കി നിനക്ക് വേണ്ടങ്കിൽ വേഗം പൂജാമുറിയിൽ ചെന്ന് വിളിക്ക് കത്തിച്ചു കൊണ്ട് വാ …. മ്മ് … വേഗം വേണം …. വേണുഗോപാൽ ഗീതുവിനോട് ആജ്ഞാപിച്ചു …

ഗീതു എല്ലാവരെയും മാറി മാറി നോക്കി … ശേഷം വിളക്ക് എടുക്കുവാൻ വേണ്ടി പൂജാമുറിയിൽ ചെന്നു ..:

നിങ്ങൾ തല്ലിയത് നിരഞ്ജനെയാണെങ്കിലും കൊണ്ടത് എനിക്കാണ് !! നിർമല പറഞ്ഞു …

അയ്യോ !!!ആണോ??? അപ്പോൾ നിരഞ്ജന് കൊള്ളണമെങ്കിൽ. നിനക്കിട്ട് ഒന്ന് പൊട്ടിക്കണമായിരിക്കും അല്ലേ !!! വേണുഗോപാൽ നിർമലക്ക് അഭിമുഖമായി നിന്നു .. ശേഷം കരണം നോക്കി ശക്തമായി ഒരടി കൊടുത്തു …

ഇപ്പോൾ അമ്മക്കും മകനും തൃപ്തിയായില്ലേ !!!

എല്ലാവരും കേൾക്കാൻവേണ്ടി പറയുവാണ് … ഇന്നുമുതൽ ഈ പുതുശ്ശേരി തറവാടിന്റെ ഗൃഹനാഥൻ ഞാനാണ് … ഈ വേണുഗോപാൽ …

എന്നെ അനുസരിച്ചു നിൽക്കാൻ മനസ്സുള്ളവർ മാത്രം ഇവിടെ നിന്നാൽ മതി … അല്ലാത്തവർക്ക് ഈ പടി കടന്ന് പോകാം ….

വേണുഗോപാലിന്റെ വാക്കുകൾ എല്ലാവരിലും പ്രകമ്പനം ഉണ്ടാക്കി ….

(തുടരും …)

SHEROON4S

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!