Skip to content

നീഹാരം – 3

niharam

ഭദ്രേ !!!!

നീയിത് എന്തിനുള്ള പുറപ്പാടാണ് ?? നീയി പറയുന്നത് ഒന്നും നിസ്സാര കാര്യം അല്ല … ഈ നിർമല ചില്ലറക്കാരി അല്ല !! കെട്ടിക്കേറി ചെല്ലുന്ന വീട്ടിൽ മനസമാധാനം ഇല്ലെങ്കിൽ പിന്നെ ഇങ്ങനെ ജീവിക്കും … ഭവാനി ആശങ്കയോടെ പറഞ്ഞു …

അമ്മേ !!! ഈ ഭദ്രയും ചില്ലറക്കാരിയല്ല … ഞാൻ അവിടെ ചെന്നുകയറുന്നത് സമാധാനത്തോടെ ജീവിക്കാൻ വേണ്ടി തന്നെയാണ് … എന്നാൽ ഞങ്ങൾക്ക് മനസമാധാനം തന്നില്ലെങ്കിൽ ഞാൻ നോക്കുകുത്തിയായി നിൽക്കില്ല അമ്മേ !!

പിന്നെ അമ്മ കരുതുന്നത് പോലെ നിഹാൽ അത്ര പാവം ഒന്നുമല്ല …എവിടെ ,, എങ്ങനെ നിൽക്കണമെന്ന് പുള്ളികാരനാണ് നന്നായി അറിയാം ……അചനും അമ്മയും എന്റെ കാര്യം ഓർത്തു വിഷമിക്കേണ്ട … ഭദ്ര രണ്ടുപേരോടുമായി പറഞ്ഞിട്ട് അകത്തേക്ക് നടന്നു ..

ദേ … അവൾ അങ്ങനെയൊക്കെ പറയും !! എടുത്തുചാട്ടം ഇത്തിരി കൂടുതലാണ് :.. നിങ്ങൾ ഒന്ന് പറഞ്ഞു മനസ്സിലാക്കു …..ഈ ലോകത്ത്‌ അവൾക്ക് ആകെ അനുസരണയും പേടിയും നിങ്ങളോട് മാത്രമേ ഒള്ളു … ഭവാനി വേലായുധനോട് പറഞ്ഞു …

എടീ …പിള്ളാര് തമ്മിൽ ഇഷ്ടമാണ് …നമ്മൾ പറഞ്ഞാലൊന്നും അവര് ഈ ബന്ധത്തിൽനിന്ന് പിന്മാറാൻ ഒന്നും പോകുന്നില്ല …

വേലായുധൻ ചാരുകസേരയിൽ കിടന്നു…

ഇനി എല്ലാം വരുന്നിടത്തു വച്ചു കാണാം …

മ്മ് …ഭവാനി ഒന്ന് മൂളി ….

ഞാൻ ഈ കേട്ടത് ഒക്കെ സത്യമാണോ ??നിങ്ങളുടെ കുഞ്ഞനിയൻ ആ വെളിച്ചപ്പാടിന്റെ മോളേ കെട്ടാൻ പോവാണോ ?? ഗീതുവിന്റെ ശബ്ദം ഉയർന്നു ..

ഞാൻ ചോദിച്ചത് കേട്ടില്ലെന്ന് ഉണ്ടോ ??എന്താ അമ്മയ്ക്കും മോനും ഒന്നും മറുപടി പറയാനില്ലേ ??

ഗീതു നിർമലയെ നോക്കി …

കണ്ണിൽ കണ്ട അലവലാതിക്ക് വന്നു കയറാനുള്ളതല്ല പുതുശ്ശേരി തറവാട് … എന്ന് അമ്മ ഇപ്പോഴും പറയുമല്ലോ ?? എന്താ അമ്മക്ക് ഇപ്പോൾ ഒന്നും പറയാനില്ലേ ?? ഗീതു നിർമലയോട് ചോദിച്ചു ..

അമ്മക്ക് മറുപടി കാണില്ല ഏട്ടത്തി !!!! ഏടത്തിയുടെ ചോദ്യത്തിന് ഞാൻ മറുപടി പറഞ്ഞാൽ മതിയോ ??? എല്ലാം കേട്ടുകൊണ്ട് വന്ന നിഹാൽ ഗീതുവിനോട് ചോദിച്ചു …

ഏട്ടത്തി പറഞ്ഞല്ലോ കണ്ണിൽ കണ്ട അലവലാതിക്ക് കയറി വരാനുള്ളതല്ല ഈ തറവാട് എന്ന് … എന്നിട്ടും ഏട്ടത്തി അന്തസ്സായി തന്നെ വലതുകാൽ വച്ചുതന്നെ കയറി വന്നില്ലേ ??? അതിൽ കൂടുതൽ ഒന്നുമില്ലലോ …. നിഹാൽ പുച്ഛത്തോടെ പറഞ്ഞു ..

എന്തുപറഞ്ഞാടാ !!! ഗീതു നിഹാലിന് നേരെ തിരിഞ്ഞു ….

ഹലോ !!! ഒച്ച വെക്കേണ്ട !! നിങ്ങളുടെ ശാസന കേട്ടനുസരിക്കുന്ന ആൾകാർ ഇവിടെ കാണും … എന്നാൽ ഈ നിഹാലിനെ ആ കൂട്ടത്തിൽ കൂട്ടേണ്ട …

നിങ്ങൾക്ക് എന്ത് തറവാട്ട് മഹിമയാണ് പറയാനുള്ളത് … നിങ്ങളുടെ അച്ഛൻ സുരേന്ദ്രൻ തട്ടിച്ചും വെട്ടിച്ചും ഉണ്ടാക്കിയ സമ്പാദ്യം അല്ലേ നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്നത് .. അല്ലാതെ കാരണവന്മാർ ഉണ്ടാക്കിയ സ്വത്തൊന്നും അല്ലല്ലോ ??.. ഏട്ടത്തി ഇടക്ക് അച്ഛനോട് ഏടത്തിയുടെ അച്ഛചന് പണ്ട് എന്തായിരുന്നു പണി എന്ന് തിരക്കി നോക്കണം …

പിന്നെ നിങ്ങൾ ഈ അന്തസ്സ് എന്ന് പറയുന്നത് ക്ലബ്ബിൽ പോയാലോ പൊമറേനിയൻ പട്ടിയെ കൊണ്ട് നടന്ന ഷോ കാണിച്ചാലോ കിട്ടുന്നതല്ല എന്ന ബോധം വേണം …

ഗീതു ഒന്നും മിണ്ടിയില്ല ….എന്നാൽ. നിരഞ്ജനെ നോക്കി ..

എടാ നീ ആരോടാണ് സംസാരിക്കുന്നത് എന്ന് അറിയുമോ ?? നിരഞ്ജൻ ഇടയിൽ കയറി …

ഓഹ് … എനിക്ക് എല്ലാവരെയും നന്നായി തന്നെ അറിയാം … കൂടുതൽ ആരും ഒന്നും വ്യതമാക്കി തരേണ്ട … കാരണം നാറുന്നത് നിങ്ങളൊക്കെ തന്നെയായിരിക്കും …

ആരൊക്ക. എന്തൊക്കെ പറഞ്ഞാലും ഞാൻ ഭദ്രയെ കല്യാണം കഴിച്ചു ഇവിടെ കൊണ്ടുവരും .. എതിർക്കാനാണ് ഭാവമെങ്കിൽ … നിങ്ങളൊക്കെ ചിന്തിക്കുന്നതിനും അപ്പുറം പലതും സംഭവിക്കും …

ഞാൻ അമ്മാവനെ കണ്ടു … അമൃതയെ വിവാഹം കഴിക്കാൻ താല്പര്യം ഇല്ലന്ന് വ്യക്തമായി പറയുകയും ചെയ്തു …

ഇനിയെങ്കിലും അമ്മ ഒന്ന് ഓർത്താൽ നന്ന് … അമ്മക്ക് മാത്രമല്ല സ്വപ്നങ്ങളും മോഹങ്ങളും !! ഞങ്ങൾ മക്കൾക്കും ഉണ്ട് … സ്വന്തം ആഗ്രഹങ്ങൾ സഫലമാകാൻ വേണ്ടി മക്കളെ ബലിയാടാക്കരുത് !! അമ്മയോട് ആണ് നിഹാൽ പറഞ്ഞതെങ്കിലും നിഹാൽ നോക്കിയത് ഏട്ടൻ നിരഞ്ജനെ ആയിരുന്നു …

നീ ആരെ വേണേലും കെട്ടിക്കോ ?? പക്ഷെ ഈ വീട്ടിൽ കഴിയുമെന്ന് വിചാരിക്കേണ്ടാ !!! നിർമല പറഞ്ഞു ..

ശ്ശെ ,, കണ്ടോ !! ഇതാണ് അമ്മയുടെ പ്രശ്നം … അമ്മേ … ഞാൻ ഭദ്രയെ കെട്ടി മറ്റെവിടെങ്കിലും താമസിച്ചാൽ നാട്ടുകാർ കുറ്റം പറയുന്നത് അമ്മയെ ആയിരിക്കും …

ആദ്യം ഭർത്താവ് പിണങ്ങി പോയി … ദേ ഇപ്പോൾ മകനും പുതുശ്ശേരി തറവാട്ടിൽ നിന്ന് ഇറങ്ങി എന്നും പറയും …. ഇതിന്റെ പഴിയൊക്കെ ആരുടെ തലയിൽ വരും ??? അമ്മയുടെ … നിഹാൽ ഒളികണ്ണിട്ട് നിർമലയെ നോക്കി ..

നിർമല ഒന്നും മിണ്ടാതെ ആ ഇരുപ്പ് തുടർന്നു …

മ്മ് … നീ പറയുന്നത് ഒക്കെ ശെരിയാണ് !!! പക്ഷെ ആ വെളിച്ചപ്പാടിന്റെ മകളെ ഇവിടേക്ക് ധർമ്മകല്യാണം കഴിച്ചുകൊണ്ട് വാരാൻ പറ്റില്ല … ഗീതു ഇങ്ങനെ ഈ വീട്ടിലേക്ക് വന്നോ അതുപോലെ നിന്റെ ഭദ്രയ്ക്ക് ഇവിടേക്ക് അയക്കാൻ അവളുടെ അച്ഛന് പറ്റുമോ ??

നിർമല ചോദിച്ചു …

അമ്മ പറഞ്ഞു വരുന്നത് സ്ത്രീധനത്തിന്റെ കാര്യം ആണോ ?? നിഹാൽ ചോദിച്ചു ..

മ്മ് … അതെ … അതുതന്നെ … എന്താ അവർക്ക്. ഞാൻ ചോദിക്കുന്ന സ്ത്രീധനം തരാൻ കഴിയുമോ ??? നിർമല വിജയിച്ച ഭാവത്തിൽ ചോദിച്ചു ..

ഇല്ല … അവർക്ക് തരാൻ കഴിയില്ല ഇനി ഒരുപക്ഷെ നമ്മുടെ ഡിമാൻഡ് പോലെ പൈസ ഉണ്ടാക്കാൻ വേണെങ്കിൽ കിടപ്പാടം പോലും അവർ പണയം വെക്കും …. എനിക്ക് അതുവേണ്ട ….

ഒന്നുമില്ലെങ്കിലും ഞാൻ ഒരു നിയമപലകൻ ആകുവാൻ പോകുന്ന ആളല്ലേ അമ്മേ ?? ഞാൻ ഒരിക്കലും ഇതിന് കൂട്ട് നിൽക്കില്ല …

അവളുടെ വീട്ടിൽ നിന്ന് രുന്നത് കൊണ്ട് കഴിയേണ്ട ഗതികേട് ഈ വീട്ടിലുള്ളവർക്ക് ഇല്ല .. പോരാത്തതിന് എന്നെ പോലെ അവൾക്കും വൈകാതെ. ജോലി ആകും … ആ വരുമാനം കൊണ്ട് സുഖമായി ജീവിക്കുവാൻ പറ്റും …നിഹാൽ പറഞ്ഞു …

അമ്മക്ക് ഈ കല്യാണം നടത്തിത്തരാൻ സമ്മതമാണെങ്കിൽ നാളെ എന്റെയൊപ്പം ഭദ്രയുടെ വീട്ടിൽ വരണം …. ഇല്ലെങ്കിൽ എനിക്ക് ഭദ്രയെ രജിസ്റ്റർ കല്യാണം കഴിക്കേണ്ടി വരും …നിഹാൽ എല്ലാവരെയും നോക്കിയിട്ട് മുറിയിലേക്ക് പോയി …

അല്ല !!! അമ്മ പൊന്നുമോന്റെ ഇഷ്ടത്തിന് അനുസരിച്ചു ഈ കല്യാണം നടത്തി കൊടുക്കാനാണ് ഭാവമെങ്കിൽ ഞാൻ എന്റെ വീട്ടിലേക്ക് താമസം മാറും …പറഞ്ഞില്ലന്ന് വേണ്ടാ !! ഗീതു ഭീഷണി മുഴക്കിയിട്ട് അവിടെനിന്നും പോയി …

അമ്മ എന്ത് തീരുമാനിച്ചു ???

നിരഞ്ജൻ അമ്മയോട് പതിയെ ചോദിച്ചു …

നിഹാൽ ഉദയേട്ടനെ പോയി കണ്ടു … അമൃതയെ വിവാഹം കഴിക്കാൻ താല്പര്യം ഇല്ലന്ന് പറഞ്ഞു … ഉദയേട്ടൻ എന്നെ വിളിച്ചുപറഞ്ഞതാണ് …

അവന്റെ ഇഷ്ടക്കേട് അറിഞ്ഞുകൊണ്ട് ഇനി ഉദയേട്ടൻ അമൃതയെ ഇവിടേക്ക് വിടുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ??

രണ്ടുമാസം കഴിഞ്ഞാൽ അവൻ പോലീസ് ഇൻസ്‌പെക്ടർ ആണ് ……കാര്യം ബഹളം ഒക്കെ ഉണ്ടെങ്കിലും ആ പെണ്ണും മിടുക്കിയാണ് …. ബാങ്ക് ടെസ്റ്റ് ഒക്കെ നോക്കുന്നുണ്ട് …. തൽകാലം മൗനമായി ഇരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു …

ഞാൻ ഇനിയും എതിർത്തു നിന്നാൽ അവൻ അവളെപോയി രജിസ്റ്റർ കല്യാണം കഴിക്കും … നമ്മുടെ മുന്നിൽകൂടി വിജയിച്ച ഭാവത്തിൽ രണ്ടുംകൂടി നടന്നു വിലസും … അവന്റെ അച്ഛന്റെ പിന്തുണ അവനു ഉണ്ട് …

നിരഞ്ജൻ ഒന്നും മിണ്ടിയില്ല …

നിനക്ക് അറിയാത്ത ഒരു കാര്യം ഞാൻ പറയാം …

ഞാനും വേണുവേട്ടനും തമ്മിലുള്ള വിവാഹം നടക്കാൻ വേണ്ടി അന്ന് എന്റെ ഏട്ടന്മാർ. എനിക്ക് വേണ്ടി മാറ്റിവെച്ച എല്ലാ സ്വത്തുക്കളുടെയും പാതി അവകാശം വേണുവേട്ടന്റെ പേരിൽ എഴുതി കൊടുത്തിട്ടുണ്ട് …ഇപ്പോഴും അതിന് മാറ്റമൊന്നും വന്നിട്ടില്ല ….തീരെ പൊരുത്തപ്പെടാൻ കഴിയാത്തത് കൊണ്ട് അവഗണിച്ചതാണ് വേണുവേട്ടനെ ഞാൻ … അതുകൊണ്ട് നിഹാൽ ഈ പടി ഇറങ്ങിയാൽ അത് അയാൾക്ക് ഒരു ബലമാകും … അതുവേണ്ടാ … തൽകാലം ഞാൻ ഈ ബന്ധം സമ്മതിക്കാൻ പോവാണ് …

പിന്നെ ഭദ്ര …. അവളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്ക് അറിയാം … നിർമ്മലയുടെ കണ്ണുകൾ തിളങ്ങി …

നിരഞ്ജൻ കട്ടിലിൽ ചെന്ന് ഇരുന്നു ….

ഫേസ് പായ്ക്ക് കഴുകി കളഞ്ഞു കണ്ണാടിയിൽ നോക്കി സൗന്ദര്യം ആസ്വദിക്കുകയായിരുന്ന ഗീതു നിരഞ്ജന്റെ ഇരുപ്പ് കണ്ട് തിരിഞ്ഞു നോക്കി …

എന്താ നിരഞ്ജൻ !!! വലിയ ആലോചനയിൽ ആണെന്ന് തോന്നുന്നല്ലോ ??

അമ്മയും മോനുംകൂടി അനിയന്റെ ഇഷ്ടത്തിന് എല്ലാം വിട്ടുകൊടുത്തു അല്ലേ ?? ഗീതു പരിഹസിച്ചു ..

ശ്ശെ ……എന്റെ പ്ലാനുകൾ എല്ലാം തെറ്റുകയാണ് …

നിഹാൽ അമ്മയോട് പിണങ്ങി ആ ഭദ്രയെ വിവാഹം കഴിക്കുന്നു എന്ന് കേട്ടപ്പോൾ ഉള്ളുകൊണ്ട്‌ സന്തോഷിച്ചവനാണ് ഞാൻ …

അവനും കൂടി ഈ പടി കടന്ന് പോയാൽ പിന്നെ അമ്മയും ഞാനും മാത്രമാകുമെന്ന് കരുതിയ എനിക്ക് പിഴച്ചു …

ഈ കണ്ട സ്വത്തുക്കൾ ഒക്കെ അമ്മയുടെ പേരിൽ മാത്രമാണെന്നാണ് ഞാൻ കരുതിയത് …എന്നാൽ അങ്ങനെയല്ല … പകുതി സ്വത്തിന്റെ അവകാശം എന്റെ രണ്ടാനച്ഛൻ ആയ വേണുഗോപാലിനാണ് ..

അങ്ങേരെ ഈ വീട്ടിൽ നിന്നും അകറ്റിയത് ഞാൻ ആണെന്ന് അമ്മക്ക് പോലും അറിയില്ല … അമ്മ പോലും അറിയാതെ അമ്മയുടെ മനസ്സിൽ. വിഷം കുത്തിവെച്ചു അച്ഛനിൽ നിന്നും അകറ്റിയത് ഞാൻ ആണ് … അതെ ബുദ്ധി തന്നെയാണ് നിഹാലിന്റെ കാര്യത്തിലും ഞാൻ പ്രയോഗിച്ചത് ….എന്നാൽ ഇപ്പോൾ എനിക്ക് മനസ്സിലായി നിഹാൽ ഈ വീട്ടിൽ നിന്നും ഇറങ്ങിയാൽ പകുതി സ്വത്ത് അവന് എളുപ്പത്തിൽ. തന്നെ സ്വന്തമാക്കാം … ഇല്ല അത്‌ വേണ്ട !!! ഈ നിരഞ്ജൻ ജീവനോടെ ഇരിക്കുമ്പോൾ അതിനു സമ്മതിക്കില്ല …

ഗീതു ആദ്യമായി കാണുന്നത് പോലെ നിരഞ്ജനെ നോക്കി ….

നീയെന്താണ് കരുതിയത് ……അമ്മയെ സ്നേഹിച്ചു ,പറയുന്നതെല്ലാം അനുസരിച്ചു പഞ്ചപുച്ഛം അടക്കി നിൽക്കുന്നത് … മാതൃസ്നേഹം കൊണ്ടൊന്നുമല്ല ….ഈ സ്വത്ത് കണ്ടിട്ട് തന്നെയാണ് ..

പുതുശ്ശേരി തറവാടെന്ന ഈ എട്ടുകെട്ടും ഇതിന്റെ ചുറ്റോടു ചുറ്റും പരന്നു കിടക്കുന്ന ഏക്കറു കണക്കിന് സ്ഥലവും കോടികളുടെ മൂല്യം ഉണ്ട് …

ഇതെല്ലാം എന്റെ പേരിൽ ആയാൽ പിന്നെ എല്ലാവരും എന്റെ വരുതിയിൽ ആകും …

നിഹാൽ ഈ വീട്ടിൽ ഉണ്ടെങ്കിൽ ഒന്നും നടക്കില്ല അതാണ് അമൃതയുടെ കല്യാണാലോചന വന്നപ്പോൾ ഞാൻ പിന്തുണച്ചത് … നിഹാൽ അവിടെ കൂടുമല്ലോ എന്ന് ഞാൻ കരുതി …

ഭദ്ര !!! അവൾ !!! അവളാണ് എല്ലാവരുടെയും കണ്ണിലെ കരട് … ഇരുചെവി അറിയാതെ എനിക്ക് ഇല്ലാതാക്കാൻ അറിയാൻ വയ്യാത്തത് കൊണ്ടല്ല …. എവിടെ വരെ പോകുന്നു എന്ന് ഞാൻ നോക്കും … എന്റെ പദ്ധതി ഒന്നും നടന്നില്ലങ്കിൽ ഇരുചെവി അറിയാതെ രണ്ടിനെയും ഞാൻ തീർത്തുകളയും …

നിരഞ്ജന്റെ കണ്ണുകൾ ചുവക്കുന്നത് ഗീതു ശ്രദ്ധിച്ചു …

തന്റെ മുന്നിൽ ഇരിക്കുന്ന നിരഞ്ജൻ എന്തിനും മടിക്കാത്തവനായ ഒരു ചെകുത്താനാണെന്ന തിരിച്ചറിവ് ഗീതുവിന് ഉണ്ടായി …..

(തുടരും …)

SHEROON4S

നീഹാരത്തിന്റെ ഇതുവരെയുള്ള ഭാഗങ്ങൾ ഇഷ്ടമായെന്ന് പ്രതീക്ഷിക്കുന്നു …

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

3/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!