ഭദ്രേ !!!!
എടീ ഭദ്രേ !!!
വേലായുധൻ വീടിന്റെ ഉമ്മറത്തു വന്ന് നീട്ടി വിളിച്ചു…
ഭദ്ര കാപ്പിയുമായി ഉമ്മറത്തേക്ക് വന്നു…
വേലായുധൻ കാല് കഴുകി ഉമ്മറത്തേക്ക് കയറി ചാരുകസേരയിൽ ഇരുന്നു …
ഭദ്രയെ ഒന്ന് സൂക്ഷിച്ചു നോക്കി …
ദാ അച്ഛാ കാപ്പി …ഭദ്ര വേലായുധന് നേരെ കാപ്പി നീട്ടി ..
മ്മ് ,, ഒന്ന് മൂളികൊണ്ട് വേലായുധൻ കാപ്പി വാങ്ങി …
ഭദ്ര തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും വേലായുധൻ ഭദ്രയെ തടഞ്ഞു ..
നിന്റെ അമ്മ എവിടെ ??
പിന്നാമ്പുറത്തുണ്ട് ..
ഭവാനി … വേലായുധൻ വിളിച്ചു ..
ഭവാനി വിളി കേട്ട് മുറ്റത്തേക് വന്നു …
എന്താ എന്ന് പതിവില്ലാതെ നേരത്തെ വന്നോ ?? ഭവാനി ചോദിച്ചു ..
മ്മ് ,, നേരത്തെ വന്നത് കൊണ്ട് പതിവില്ലാത്ത പലതും കണ്ടു …
പറഞ്ഞത് ഭവാനിയോടെങ്കിലും വേലായുധൻ നോക്കിയത് ഭദ്രയെ ആണ് …
മോള് അച്ഛന് കാപ്പി കൊടുത്തില്ലേ !! നിങ്ങൾക്ക് കാപ്പി കിട്ടിയല്ലോ … അപ്പോൾ എന്റെ ആവശ്യം ഇവിടെയില്ല … പഞ്ചായത്തിൽ നിന്നും കുറച്ചു. കോഴികുഞ്ഞുങ്ങളെ കൊടുക്കുന്നുണ്ട് … ഞാൻ നമ്മുടെ കോഴിക്കൂട് ഒന്ന് വൃത്തിയാക്കുകയായിരുന്നു …ഞാൻ അത് കഴിഞ്ഞിട്ട് വരാം ..
ഭവാനി നടക്കാൻ ഒരുങ്ങിയതും … വേലായുധൻ തടഞ്ഞു …
കൂടുക്കെ പിന്നെ വൃത്തിയാക്കാം നീ കൈയും കാലും കഴുകി കയറി വാ …എനിക്ക് എല്ലാവരോടുമായി കുറച്ചു സംസാരിക്കാൻ ഉണ്ട് ..
ഭവാനി ഭദ്രയെ നോക്കി ….
മോളേ നിനക്ക് ആ പുതുശേരിയിലേ ഇളയ ചെക്കനെ ഇഷ്ടമാണോ ?? വേലായുധൻ ഭദ്രയോട് ചോദിച്ചു ..
മ്മ് ,, ഭദ്ര തലയാട്ടി …
ഭവാനി അന്ധാളിച്ചു നിന്നു !!
എന്റെ ഭഗവതി !!! എന്താ ഞാനീ കേൾക്കുന്നത് ??
ഭവാനി നെഞ്ചത് കൈ വെച്ചു …
നിന്റെ തല തിരിഞ്ഞുപോയെടീ !! നീ എന്ത് കണ്ടിട്ടാണ് ഈ നിഗളിക്കുന്നത് ..
പുതുശേരിക്കാര് ആരാണെന്ന് നിന്റെ ഭാവം ?? ഒരുകാലത്തു നീ നാട് തന്നെ ഭരിച്ച തറവാട്ടുകാർ ആണ് അവര് … അവരുടെ അടുത്ത് പോയി സംബദ്ധം ആലോചിക്കാനുള്ള യോഗ്യത നമുക്കില്ല …ഭവാനി ഭദ്രയോട് പറഞ്ഞു
അമ്മ എന്ത് അറിഞ്ഞിട്ടാണ് എന്റെ ചാടിക്കടിക്കാൻ വരുന്നത് ??
പുതുശേരിക്കാരുടെ സ്വത്തും മഹിമയും ഒന്നും കണ്ടിട്ടല്ല ഞാൻ നിഹാലിനെ ഇഷ്ടപെട്ടത് … സ്കൂളിൽ പഠിക്കുന്ന കാലം മുതൽക്കേ ഞങ്ങൾക്ക് പരസ്പരം അറിയാം ……നിഹാൽ എന്നോട് ഇഷ്ട്ടം വന്ന് പറഞ്ഞപ്പോൾ ഒക്കെ ഞാൻ ഒഴിഞ്ഞുമാറിയിട്ടേ ഒള്ളു …എന്നാൽ എത്ര കാലം വേണേലും എനിക്ക് വേണ്ടി കാത്തിരുന്നോളാം എന്ന് പറഞ്ഞപ്പോൾ ,, നിഹാലിന്റെ ആത്മാർത്ഥത കണ്ടപ്പോൾ ,, എപ്പൊഴോ മനസ്സ് പതറിപ്പോയി …
ഞങ്ങൾക്ക് രണ്ട് പേർക്കും ഒരു ജോലികിട്ടിയതിന് ശേഷം മാത്രമേ വിവാഹത്തെ കുറിച്ചു ആലോചിക്കത്തൊള്ളൂ എന്ന് നിഹാൽ എനിക്ക് വാക്ക് തന്നിരുന്നു …
നിഹാലിന് SI സെലെക്ഷൻ ആയി അച്ഛാ ……രണ്ടു മാസത്തിനകം ആദ്യ പോസ്റ്റിങ്ങ് എവിടെയെന്ന് അറിയാൻ പറ്റും … അതുകഴിഞ്ഞു അച്ഛനെ വന്ന് കണ്ടു സംസാരിക്കാൻ ഇരിക്കുകയായിരുന്നു … ഭദ്ര പറഞ്ഞു …
മ്മ് ,, നീ പറഞ്ഞതെല്ലാം ശരി തന്നെ മോളേ …. നീയും ആ പയ്യനും കൂടി എടുത്ത തീരുമാനം പോലും മാതൃകാപരമാണ് … എന്നാൽ നിനക്ക് ആ വീടിനെ പറ്റിയും അവിടെയുള്ളവരെക്കുറിച്ചും എന്ത് അറിയാം ?? വേലായുധൻ തിരക്കി …
ഭദ്ര ചോദ്യഭാവത്തിൽ വേലായുധനെ നോക്കി …
നമ്മുടെ അയല്പക്കത്ത് താമസിക്കുന്ന വേണു എന്തുകൊണ്ടാണ്. പുതുശ്ശേരി തറവാട്ടിൽ നിന്ന് ഇറങ്ങിയത് എന്ന് നിനക്ക് അറിയാമോ ??
നീയി പറഞ്ഞ നിഹാലിന്റെ അമ്മ നിർമല പുതുശേരിയിലെ ഇളയ മകൾ ആയിരുന്നു .. മൂന്ന് ആങ്ങളമാർക്കും കൂടിയുള്ള ഒരേയൊരു കുഞ്ഞുപെങ്ങൾ … പക്ഷെ നിർമ്മലയുടെ ജാതകത്തിൽ ചൊവ്വാദോഷം ഉണ്ടായിരുന്നു .. ഒരുപാട് വിവാഹാലോചനകൾ നിർമലക്ക് വന്നെങ്കിലും ജാതകദോഷം കാരണം ഒക്കെ മുടങ്ങിപോയി ……
അവസനം നിർമലയെ പീഡീസിക്ക് പഠിപ്പിച്ച ഗോപൻ മാഷ് വിവാഹം കഴിക്കുവാൻ താല്പര്യം ഉണ്ടെന്ന് പറഞ്ഞു പുതുശേരിയിൽ ചെന്നു … ജാതകദോഷം ഒന്നും വകവെക്കാതെ അയാൾ നിർമലയെ വിവാഹം കഴിച്ചു … എന്നാൽ ആ ബന്ധം അധികം നീണ്ടു നിന്നില്ല …ഒരു അപകടത്തിൽ ഗോപൻ മാഷ് മരിച്ചു … മാഷ് മരിക്കുമ്പോൾ നിർമല ഗർഭിണി ആണ് …
പെങ്ങളും പിറക്കാൻ പോകുന്ന കുഞ്ഞും ഭാവിയിൽ തങ്ങൾക്ക് ഒരു ഭാരം ആകാതിരിക്കാൻ നിർമ്മലയുടെ ആങ്ങളമാർ കണ്ടുപിടിച്ച വഴിയാണ് വേണുഗോപാലുമായുള്ള വിവാഹം …പുതുശേരിയിലെ അകന്ന ബന്ധത്തിൽ ഉള്ള ഒരാളാണ് വേണുഗോപാൽ … എന്നാൽ സാമ്പത്തീകമായി പുതുശേരിക്കാരുമായി ഒരുപാട് അന്തരം ഉണ്ടായിരുന്നു … നിർമലക്ക് ഈ വിവാഹം ഇഷ്ടമായിരുന്നില്ല … എന്നാൽ ആങ്ങളമാരുടെ നിർബന്ധവും അവരുടെ നിസ്സഹായ അവസ്ഥയും മൂലം നിർമല ഈ ബന്ധത്തിന് സമ്മതിച്ചു …
വേണു പൊന്നുപോലെയാണ് നിർമലയെ നോക്കിയത് … അവന് നിർമലയെ അത്ര കാര്യമായി തന്നെയാണ് നോക്കിയത് .. നിരഞ്ജനെ സ്വന്തം മകനായി തന്നെ വേണു ചേർത്ത് നിറുത്തി … നിഹാൽ ജനിച്ചിട്ട് പോലും നിരഞ്ജനെ വേണു അകറ്റി നിറുത്തിയിട്ടില്ല ..
എന്നാൽ നിർമല ഒരിക്കൽപോലും വേണുവിനെ സ്നേഹിച്ചിട്ടില്ല … നിരഞ്ജൻ വളർന്നുവന്നപ്പോൾ അവനും മനസ്സിലായി വേണു തന്റെ അച്ഛൻ അല്ലെന്ന് … അമ്മയുടെ വിധ്വേഷം നിരഞ്ജന്റെ മനസ്സിലും പതിയെ കടന്നുകൂടി …
ഒളിഞ്ഞും തെളിഞ്ഞും വേണുവിനെ കുറ്റപെടുത്തിയപ്പോൾ അവന്റെ അഭിമാനത്തെ ചോദ്യം ചെയ്തപ്പോൾ അവനായിട്ട് തന്നെ ആ പടി ഇറങ്ങി … നിർമലയോ നിരഞ്ജനോ ഒരിക്കൽപോലും വേണുവിനെ അന്വേഷിച്ചു വരുന്നത് ഞാൻ കണ്ടിട്ടില്ല …
എന്നാൽ നിഹാൽ !! അവൻ അച്ഛന്റെ തനി പകർപ്പാണ് … എന്നും ഇവിടെ വന്ന് വേണുവിനെ കണ്ടാലേ അവന് ഉറക്കം വരൂ … വേണുവിനും അങ്ങനെത്തന്നെയാണ് … നിഹാലിനെ കണ്ടില്ലെങ്കിൽ അവൻ അസ്വസ്ഥനാകുന്നത് ഞാൻ കണ്ടിട്ടുണ്ട് …
ഇനി എന്റെ മോള് പറ …. നീ ആ വീട്ടിൽ നീ ചെന്നാൽ നിന്റെ അവസ്ഥയെന്താകുമെന്ന് എനിക്ക് ഒരു എത്തും പിടിയും ഇല്ല .. വേലായുധൻ ഭദ്രയെ നോക്കി …
അതോർത്തു അച്ഛൻ പേടിക്കേണ്ട … എന്നെ ആരും അവിടെ ഭരിക്കാൻ വരില്ല അച്ഛാ !! മാര്യാദ എങ്കിൽ ഈ ഭദ്ര തിരിച്ചും മര്യാദ കാണിക്കും അല്ലാ ഉടക്കാനാണ് പുറപ്പാടെങ്കിൽ തിരിച്ചും അതേ നാണയത്തിൽ ഞാൻ പെരുമാറും …ഭദ്രയെ അച്ഛന് അറിയില്ലേ …
എന്തായാലും ഈ ബന്ധം അവന്റെ അമ്മ സമ്മതിക്കില്ല ….അത് ഏതാണ്ട് ഉറപ്പാണ് … വേലായുധൻ കസേരയിലേക്ക് ചാരി കിടന്നു …
അപ്പോഴാണ് വേണുഗോപാൽ അവിടേക്ക് വന്നത് …
അല്ല ഇതാര് ?? വേണുവേട്ടനോ ???ഭവാനി ചിരിച്ചു ..
മോളെ ഒരു കാപ്പി എടുക്ക് !! വേലായുധൻ പറഞ്ഞു ..
വേണ്ട മോളേ !! ഞാൻ കുടിച്ചതാണ് !! മോള് അവിടെ നിൽക്ക് !! എനിക്ക് മോൾടെ അച്ഛനോട് സംസാരിക്കണം … മോളുടെ കാര്യമാണ് അതുകൊണ്ട് ഭദ്രമോളും ഇവിടെ വേണം …
വേലായുധാ !!ഞാൻ വന്നത് ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ് …
എന്റെ മോന് ഭദ്ര മോളെ …….
വേണു ..നീ പറഞ്ഞു ബുധിമുട്ടേണ്ട !! ഞാൻ എല്ലാം അറിഞ്ഞു … ആ കാര്യം തന്നെയാണ് ഞങ്ങൾ ഇവിടെ പറഞ്ഞുകൊണ്ടിരുന്നത് …
ഈ വിവാഹത്തിന് നിർമല സമ്മതിക്കുമെന്ന് എനിക്ക് തോന്നുനില്ല … പിന്നെ ആകെ ചെയ്യാൻ പറ്റുന്ന കാര്യം രജിസ്റ്റർ കല്യാണം നടത്തുക എന്നതാണ് ..
കല്യാണം എങ്ങനെ നടത്തുന്നു എന്നതല്ല .. കല്യാണം കഴിഞ്ഞാൽ എന്റെ മോൾ പുതുശേരിയിൽ കഴിയണം അല്ലാതെ നിർമലയെ പേടിച്ചു വാടകവീട്ടിലും കഴിയുവാനാണെങ്കിൽ ഞാൻ സമ്മതിക്കില്ല … വേലായുധൻ പറഞ്ഞു …
പെട്ടെന്ന് വേലായുധന്റെ മുറ്റത്തേക്ക് ഒരു ബെൻസ് കാർ വന്ന് നിന്നു …
വേണുഗോപാൽ ഇരുന്നിടത്തും നിന്ന് എഴുന്നേറ്റു …
കാറിന്റെ മുൻസീറ്റിൽ ഇരിക്കുന്ന ആളിനെ കണ്ട വേണു പതിയെ പറഞ്ഞു ” നിർമല “
നിർമല കാറിൽ നിന്നും ഇറങ്ങി …
വേണുവിനെ കണ്ടതും നിർമല മുഖം തിരിച്ചു ..
ഇതാര് പുതുശേരിയിലെ നിർമലയോ ??
അവിടെത്തന്നെ നിൽക്കാതെ അകത്തേക്ക് കയറി വന്നാട്ടെ !!
പിന്നെ കയറി വാരാൻ ഇത് കൊട്ടാരം ഒന്നുമല്ലല്ലോ ?? നിർമല പുച്ഛിച്ചു.. ..
“കൊട്ടാരം അല്ലെന്ന് അറിഞ്ഞിട്ടും എന്തിനാ ഈ മുറ്റത്തേക്ക് വണ്ടിയുമായി വന്നത്??”-ഭദ്ര ചോദിച്ചു ..
മോളേ !! വീട്ടിൽ വരുന്നവരോട് ഇങ്ങനെ ഒന്നും സംസാരിക്കല്ലേ !! ഭവാനി പറഞ്ഞു …
അമ്മ എന്നോട് ക്ഷമിക്കണം !!! നമ്മുടെ വീടുമുറ്റത് വന്നിട്ട് നമ്മളെ കളിയാക്കിയാൽ ഞാനത് കേട്ടുകൊണ്ട് നിൽക്കില്ല … അത് ആരെങ്കിലും തക്ക മറുപടി ഈ ഭദ്ര കൊടുത്തിരിക്കും …
നിർമ്മലയുടെ കണ്ണുകളിലേക്ക് നോക്കി ഭദ്ര പറഞ്ഞു …
എന്റെ മോനെ കണ്ണും കയ്യും കാണിച്ചു വശത്താക്കിയിട്ട് നീ നിന്ന് പ്രാസംഗിക്കുന്നോ ??
പുതുശ്ശേരിയിലെ കെട്ടിലമ്മയാകാനാണ് ഭാവമെങ്കിൽ ആത് മനസ്സിൽ നിന്നും അങ് കളഞ്ഞേക്ക് !!! വാഴിക്കില്ല നിന്നെ ഞാൻ !! നിർമല ഭദ്രയുടെ നേരെ തിരിഞ്ഞുകൊണ്ട് സംസാരിച്ചു ..
നിങ്ങളുടെ ഇളയ മകൻ. ധൈര്യവും തന്റേടവുമുള്ള ആണാണെന്നാണ് എന്റെ വിശ്വാസം …പുതുശ്ശേരിയിലെ പ്രതാപം കണ്ടിട്ടല്ല ഞാൻ നിങ്ങളുടെ മകനെ ഇഷ്ടപെട്ടത് ….ഞാൻ അതൊന്നും ആഗ്രഹിച്ചിട്ടില്ല … എന്നാൽ നിങ്ങളുടെ മകൻ എന്നെ വിവാഹം കഴിക്കുവാൻ ഒരുക്കമാണെങ്കിൽ ആരൊക്കെ എതിർത്താലും ഞങ്ങൾ വിവാഹം കഴിക്കും … ഒരുമിച്ചു ജീവിക്കുകയും ചെയ്യും …
പിന്നെ നിങ്ങളുടെ ഈ വിരട്ട് ഒക്കെ പുതുശ്ശേരിൽ ഓച്ഛാനിച്ചു നിൽക്കുന്ന വാല്യക്കാരോട് മതി എന്നോട് വേണ്ട !!
നിന്നെ ഞാൻ ആ തറവാട്ടിൽ വാഴിക്കില്ലേടീ …നിർമല കടപ്പല്ല് ഞെരിച്ചുകൊണ്ട് പറഞ്ഞു ….
അതൊക്കെ വരും തോന്നലാ … നിഹാൽ എന്റെ കൈ പിടിച്ചു പുതുശ്ശേരി തറവാട്ടിലേക്ക് തന്നെ വരും .ഞാൻ വലതുകാൽ വച്ചുതന്നെ ആ വീടിന്റെ പടി ചവിട്ടും …. പുതുശ്ശേരിയിലെ മരുമകളായി ആ വീട്ടിൽ ഞാൻ കഴിയും … എന്നോട് പോരടിക്കാൻ വന്നാൽ തോൽക്കുന്നത് നിങ്ങളായിരിക്കും നിർമലാമ്മെ !!!
ഭദ്രയും വിട്ടുകൊടുത്തില്ല …
നമ്മുക്ക് കാണാമെടീ …
ആ … കാണാം … ഭദ്രയും പറഞ്ഞു ..
നിർമല എല്ലാവരെയും ഒന്ന് നോക്കി …
വേണുവിന്റെ ചുണ്ടിൽ ഒരു പരിഹാസ ചിരി ഉണ്ടായിരുന്നു …
നിർമല വേണുവിന്റെ അടുത്തേക്ക് നടന്നു …
ഇതിന്റെ പിന്നിൽ നിങ്ങളുടെ ബുദ്ധിയാണ് അല്ലേ ?? നിർമല വേണുവിനോട് ചോദിച്ചു …
ഏയ് … ഒരിക്കലും അല്ല നിർമലേ … ഇപ്പോഴത്തെ പിള്ളേർക്ക് നമ്മൾ ബുദ്ധി പറഞ്ഞുകൊടുക്കേണ്ട കാര്യം ഇല്ല … അവർക്ക് അറിയാം എന്ത് ചെയ്യണം എന്ന് ..
ഇനിയങ്ങോട്ട് നമ്മളെല്ലാം വെറും കാഴ്ചക്കാരാണ് …
സ്വന്തം ലാഭത്തിനും ഉയർച്ചക്കും വേണ്ടി മക്കളെ ബലിയാടാക്കാൻ നോക്കരുത് … കൂടുതലൊന്നും നിന്നോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല നിർമലേ …വേണു അവിടെ നിന്നും നടന്നുപോയി …
നിർമല അരിശത്തോടെ പോയി കാറിൽ കയറി ഇരുന്നു …
മ്മ് .. എന്താടോ നോക്കി ഇരിക്കുന്നത് ??? വണ്ടി എടുക്കടോ ??
നിർമല ഡ്രൈവറിനെ വഴക്ക് പറഞ്ഞു …
കാർ പടികടന്നു പോകുന്നത് വേലായുധനും , ഭവാനിയും , ഭാമയും നോക്കി നിന്നു …
എന്റെ മോളേ … നീയിത് എന്തിനുള്ള പുറപ്പാടാണ് ???വേലായുധൻ ആശങ്കയോടെ ഭദ്രയോട് ചോദിച്ചു …
അച്ഛൻ പേടിക്കേണ്ട … അവരുടെ മുന്നിൽ പാവത്തം കാണിക്കാൻ പാടില്ല … അടി തട നയമേ പറ്റൂ ….
എനിക്ക് ആ വീടിന്റെ മരുമകൾ ആകണം … അച്ഛൻ ആ ഇറങ്ങിപ്പോയ മനുഷ്യന്റെ വേദന കണ്ടില്ലേ …
നിഹാലിന് ഈ ലോകത്ത് ഏറ്റവും പ്രീയപെട്ടത് അവന്റെ അച്ഛൻ ആണ് … ഞാൻ നിഹാലിന്റെ അച്ഛന്റെ തിരിക്കെ പുതുശ്ശേരിൽ എത്തിക്കും അച്ഛാ …
ആ വീടിന്റെ ഗൃഹനാഥനായി നിഹാലിന്റെ അച്ഛൻ അവിടെ ഉണ്ടാവണം ….
ഭദ്രയുടെ വാക്കുകൾ ഉറച്ചതായിരുന്നു…
(തുടരും…)
SHEROON4S
നീഹാരത്തിന്റെ ആദ്യ ഭാഗം എല്ലാവര്ക്കും ഇഷ്ടമായതിൽ സന്തോഷം … തുടർന്നും വായിക്കുക … ഇഷ്ടമായെങ്കിൽ കഥ ലൈക്ക് ചെയ്യുക …
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Sheroon Thomas Novels
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission