Skip to content

നീഹാരം – 10

niharam

ഭദ്രേ …. ഞങ്ങളുടെ കുഞ്ഞിന് എന്തെങ്കിലും പറ്റിക്കാണുമോ ?? എനിക്ക് ആകെ വല്ലാത്ത ഒരു ഭയം !!! ഗീതുവിന്റെ മുഖത്തു നിഴലിച്ച ആശങ്ക എല്ലാവരുടെയും മുഖത്തു പ്രതിഫലിച്ചു …

എന്റെ ഏട്ടത്തി ഇങ്ങനെ സങ്കടപെടാതെ !! ഒന്നുമില്ലെങ്കിലും നമ്മൾ ആശുപത്രിയിൽ അല്ലെ !! ഏട്ടത്തിക്ക് അങ്ങനെ ഒരു സംശയം ഉണ്ടെങ്കിൽ നമുക്ക്‌ ഇപ്പോൾ തന്നെ ഡോക്ടറിനോട് പറയാമല്ലോ ?? ഭദ്ര ഗീതുവിനെ ആശ്വസിപ്പിച്ചു..

നമ്മൾ എല്ലാവരും കൂടി ഇവിടെ നിന്നാൽ നിരഞ്ജന്റെ ആവശ്യത്തിന് ആരും അവിടെ ഇല്ലല്ലോ ?? നിർമല എല്ലാവരോടുമായി പറഞ്ഞു …

ഞാനും അച്ഛനും ഏട്ടന്റെ അടുത്തേക്ക് പോകുവാണ് …അമ്മ എട്ടത്തിയുടെ ഒപ്പം നിന്നോളൂ ..നിഹാൽ വേണുവിനെയും കൂട്ടി നിരഞ്ജന്റെ അടുക്കലേക്ക് പോയി .

മോളെ ഗീതു നീ ഞങ്ങളോടൊപ്പം വരുന്നില്ലെന്ന് തന്നെ തീരുമാനിച്ചോ ?? ഗായത്രി ചോദിച്ചു ..

ഇല്ലമ്മേ !! ഇവരൊക്കെ കൂടെയുണ്ടല്ലോ ?? അമ്മ അച്ഛനെയും കൂട്ടി വീട്ടിലേക്ക് പോയ്കൊള്ളു …

സുരേന്ദ്രന് പിന്നെ അവിടെ നിന്നില്ല .: സുരേന്ദ്രന് പിന്നാലെ ഗായത്രിയും അവരോട് യാത്ര പറഞ്ഞിട്ട് അവിടെ നിന്നും ഇറങ്ങി ..:

കാറിൽ കയറി ഇരുന്ന സുരേന്ദ്രൻ കാർ സ്റ്റാർട്ട് ചെയ്യാതെ ഒരു നിമിഷം ഇരുന്നു

എന്താ ചേട്ടാ മുഖം വല്ലാതെ ഇരിക്കുന്നത് ?? എന്താ ആലോചിക്കുന്നത് ??ഗായത്രി സുരേന്ദ്രനോട് തിരക്കി ..

ഏയ്‌ !! ഒന്നുമില്ല !! ഞാൻ നമ്മുടെ മോളുടെ കാര്യം ആലോചിച്ചതാണ് … നീ അവളെ ശ്രദ്ധിച്ചോ ?? അവളുടെ സ്വഭാവത്തിന് ആകെമൊത്തം ഒരു മാറ്റം വന്നിരിക്കുന്നു ..:

നിരഞ്ജന്റെ. ഈ അവസ്ഥയിൽ പറഞ്ഞുകൂടാത്ത ഒന്നാണ് !! അവന്റെ കാര്യം ഡോക്ടർ പറഞ്ഞപ്പോൾ ഞാൻ ശ്രദ്ധിച്ചു … വലിയ പ്രതീക്ഷ ഇല്ലാത്ത രീതിയിലാണ് ആ ഡോക്ടർ കാര്യങ്ങൾ വിശദീകരിച്ചത് …അതുകൊണ്ടാണ് ഗീതുവിനെ വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് വിചാരിച്ചത് … പക്ഷെ അവൾ പറയുന്നു അവൾ ഗർഭിണി ആണെന്ന് ……സുരേന്ദ്രൻ സംസാരം മുഴുമിപ്പിച്ചില്ല …

അതെ അവൾ ഗർഭിണി ആണ് !! അതുകൊണ്ട് ?? ഗായത്രി ചോദിച്ചു …

ഗീതുവിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ പറയുന്നത് ശെരിയല്ലന്ന് എനിക്ക് അറിയാം ……എന്നലും നീ അവളോട് പറയണം ഈ ഗർഭം മുളയില്ലേ അങ്ങ് നുള്ളി കളയാൻ !!!സുരേന്ദ്രൻ ഒട്ടും മയമില്ലാതെ ഗായത്രിയോട് പറഞ്ഞു ..

ചേട്ടാ !!! നിങ്ങൾ ഇപ്പോൾ എന്താണ് പറഞ്ഞത് എന്ന് അറിയുമോ ?? നമ്മുടെ പേരക്കുട്ടിയെ ഇല്ലാതാക്കാനാണ് !! ഇല്ല ഇനി എന്തൊക്കെ പറഞ്ഞുകൊണ്ട് വന്നാലും ഞാൻ അതിന് കൂട്ടുനിൽക്കില്ല … എത്രവർഷത്തെ നേർച്ചയുടെയും വഴിപാടിന്റെയും ഫലമായിട്ടാണ് നമുക്ക്‌ ഗീതുമോളെ ദൈവം തന്നെതെന്ന് നിങ്ങൾ മറക്കരുത് …

എന്തിന് ?? ആ ഓർമ്മ നിങ്ങൾക്ക് ഉണ്ടായിരുന്നെങ്കിൽ എന്റെ മുഖത്ത് നോക്കി ഒരു ദയാദാക്ഷണ്യവുമില്ലഖത്തെ നിങ്ങൾ ഈ ക്രൂരത പറയിലില്ലായിരുന്നു !!! ഗായത്രി പൊട്ടിത്തെറിച്ചു ..

നീ പറയുന്നത് എല്ലാം സത്യമാണ് ഗായത്രി !!! ഒരിക്കലും ഞാൻ മനസ്സിൽ പോലും ചിന്തിക്കാൻ പാടില്ലാത്ത കാര്യം ആണ് നിന്നോട് പറഞ്ഞത് … എന്നാൽ നീ നിരഞ്ജന്റെ അവസ്ഥ ഒന്ന് ഓർത്തു നോക്ക് … അവൻ എന്ന് പഴതുപോലെയാകുമെന്ന് അറിയാത്ത സ്ഥിതിക്ക് ഇപ്പോൾ ഇങ്ങനെ ഒന്ന് വേണോ എന്നേ ഞാൻ ചിന്തിച്ചോള്ളൂ … നമ്മുടെ മോള് ചെറുപ്പമാണ് …ഞാൻ പറഞ്ഞതിന്റെ പൊരുൾ ഇനി നിനക്ക് വ്യക്തമാക്കി തരേണ്ട കാര്യം ഇല്ലല്ലോ ….

വേണ്ട ചേട്ടാ !! ചേട്ടൻ വ്യക്തമാക്കിയടത്തോളം എനിക്ക് മതിയായി .. ഇനി ഈ കാര്യം പറഞ്ഞുകൊണ്ട് എന്റെ അടുക്കൽ വന്നേക്കരുത് !! ഗായത്രി കാറിന്റെ ഡോർ തുറന്നു ഇറങ്ങി .. എന്റെ മോൾക്ക് സുഖമായിട്ടേ ഞാൻ ഇനി വീട്ടിലേക്ക് വരുന്നുള്ളു … സുരേന്ദ്രൻ ഗായത്രിയെ നോക്കി ..

ഗായത്രി രണ്ടു ചുവടു നടന്നിട്ട് തിരിഞ്ഞു നോക്കി … സുരേന്ദ്രൻ അതെ ഇരുപ്പ് തുടർന്നു … ഗായത്രി സുരേന്ദ്രന്റെ അടുക്കലേക്ക് പോയി …ദേ പിന്നെ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം .. നിങ്ങളുടെ തലയിൽ ഒരായിരം കുരുട്ടുബുദ്ധി ഉദിച്ചു വന്നേക്കാം … എന്റെ മോൾക്കോ അവളുടെ കുഞ്ഞിനോ എന്തെങ്കിലും സംഭവിച്ചാൽ ഈ ഗായത്രിയുടെ യഥാർത്ഥ സ്വഭാവം നിങ്ങൾ അറിയും !! പറഞ്ഞില്ലന്ന് വേണ്ട … ഗായത്രി മുന്നറിയിപ്പ് കൊടുത്തിട്ട് അവിടെ നിന്നും പോയി …

ഗായത്രി തിരിച്ചു മുറിയിലേക്ക് വരുന്നത് കണ്ട് ഗീതു അമ്പരന്നു …

അമ്മ അച്ഛന്റെ കൂടെ പോയില്ലേ ??

നീ ഇവിടെ ഇങ്ങനെ കിടക്കുമ്പോൾ അമ്മക്ക് മനഃസമാദാനത്തോടെ വീട്ടിൽ ഇരിക്കാൻ പറ്റില്ല മോളേ !! ഗായത്രി കണ്ണ് തുടച്ചു …

Dr ഇന്ദുവിന്റെ മുറിയിൽ ഗീതുവും ഭദ്രയും ഇരുന്നു …

നമുക്ക്‌ രണ്ടായ്ച്ച കഴിഞ്ഞു സ്കാൻ ചെയ്തു നോക്കിയാലേ കൃത്യമായി കുഞ്ഞിന്റെ ഹൃദയമിടിപ്പ് അറിയാൻ പറ്റുവൊള്ളൂ … തൽകാലം ഞാൻ കുറച്ചു മരുന്ന് എഴുതി തരാം അത്. കൃത്യമായി കഴിക്കുക … പിന്നെ നന്നായി റസ്റ്റ് എടുക്കുക ..മനസ്സിൽ അനാവശ്യ ചിന്തകൾ ഒന്നും വേണ്ട .:

ഹസ്ബന്റിന്റെ കാര്യം ഓർത്തു വിഷമിക്കേണ്ട … Dr സ്റ്റീഫൻ പ്രഗത്ഭനായ ഡോക്ടർ ആണ് … നിരഞ്ജന് മികച്ച ട്രീറ്റ്മെന്റ് തന്നെ ഇവിടെനിന്നും ലഭിക്കും ..:

ഡോക്ടറിനോട് നന്ദിപറഞ്ഞു ഗീതുവും ഭദ്രയും അവിടെനിന്ന് ഇറങ്ങി ..

ഒരാഴ്ചക്ക് ശേഷം നിരഞ്ജനും ഗീതുവും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി പുതുശേരി തറവാട്ടിലേക്ക് വന്നു ..

നിരഞ്ജനെ ആംബുലൻസിൽ ആണ് വീട്ടിലേക്ക് കൊണ്ടുവന്നത് …കാര്യമായ മാറ്റം ഒന്നും നിരഞ്ജന് ഉണ്ടായില്ല ..:

നിരഞ്ജന് വേണ്ടി. പ്രത്യേകം മുറി സജീകരിച്ചിട്ടുണ്ടായിരുന്നു …..നിരഞ്ജന് പരസഹായം ഇല്ലാതെ ഒരു കാര്യങ്ങളും ചെയ്യാൻ പറ്റാത്ത അവസ്ഥ ആയിരുന്നു ….നിഹലും അച്ഛൻ വേണുവും നിരഞ്ജന്റെ എല്ലാ ആവശ്യങ്ങളും കണ്ടറിഞ്ഞു നിന്നു …

ഗീതുവിന്‌ സ്കാനിങ്ങിൽ കുഴപ്പം ഒന്നുമില്ലെന്ന് അറിഞ്ഞപ്പോൾ എല്ലവർക്കും സന്തോഷവും ആശ്വാസവുമായി … എല്ലാം കേട്ടും അറിഞ്ഞും നിരഞ്ജൻ ആ കിടക്കയിൽ തന്നെ കിടന്നു ..:

ദിവസങ്ങൾ കടന്നുപോയി … നിരഞ്ജന് വലിയ പുരോഗതി ഒന്നും ഇല്ലാത്തത് കൊണ്ട് ആയുർവേദം കൂടി പരീക്ഷിച്ചു നോക്കാമെന്ന് Dr സ്റ്റീഫൻ പറഞ്ഞു …

വീട്ടിൽ നിന്നും ഇരുപത് കിലോമീറ്റർ അകലെയുള്ള വേദഗ്രാമം പഞ്ചകർമ്മ കേന്ദ്രത്തിലേക്ക് മാറ്റുവാനായി എല്ലാവരും കൂടി തീരുമാനിച്ചു …

അതിനിടയിലാണ് നിഹാലിന് ആദ്യ പോസ്റ്റിംഗിനുള്ള റെജിസ്റ്റർ പോസ്റ്റുമാൻ കൊണ്ടുകൊടുത്തത് …

ഒപ്പിട്ടു കൈപ്പറ്റിയ പേപ്പർ വായിച്ചു നോക്കിയ നിഹാൽ വിഷണ്ണനായി …

എന്താ മോനേ ?? എന്താ പറ്റിയത് ??വേണു കാര്യം തിരക്കി ..:

അച്ഛാ പോസ്റ്റിങ്ങ് തൃശ്ശൂർ ആണ് പക്ഷെ അതിനു മുൻപ് തിരുവനതപുരത്തു പോകണം … കുറച്ചു കാര്യങ്ങൾ കൂടി ചെയ്തു തീർക്കാൻ ഉണ്ട് …

അതിനെന്താ മോനേ !! നീ പോകേണ്ടേടത് നീ തന്നെ പോകണം !! ഒരുപാട്‌ കഷ്ടപ്പെട്ട് കിട്ടിയ ജോലി അല്ലേ !! അത്‍ എന്തിന്റെ പേരിലായാലും നഷ്ടപ്പെടുത്തരുത് ..:

അച്ഛാ ഞാൻ ഇപ്പോൾ ഈ സാഹചര്യത്തിൽ പോയാൽ ഏട്ടന്റെ. കാര്യം നോക്കാൻ ആരാണ് ഉള്ളത് ?? നാളെ നമുക്ക്‌ വേദഗ്രാമിൽ പോകേണ്ടതല്ലേ ?? നിഹാൽ ആശങ്കയോടെ പറഞ്ഞു …

അത്‌ വലിയ കാര്യമാക്കണ്ട നിഹാൽ ?? വേണു നിരഞ്ജനെ അവിടെ കൊണ്ട് വിട്ടാൽ പിന്നെ ബാക്കി കാര്യങ്ങൾ അവർ നോക്കിക്കൊള്ളും !! നമ്മൾ അവിടെ താമസിക്കേണ്ട കാര്യം ഇല്ല … സുരേന്ദ്രൻ പറഞ്ഞു …

എല്ലാം കേട്ടുകൊണ്ട് തൊട്ടടുത്ത മുറിയിൽ നിരഞ്ജൻ കിടപ്പുണ്ടായിരുന്നു ..

എന്റെ മോനെ നോക്കാൻ എനിക്ക് ആരുടയും സഹായം വേണ്ടാ !!! ഞാൻ എന്റെ മോനെ വേദഗ്രാമിൽ കൊണ്ടുപൊക്കോളാം … ഞാൻ നിരഞ്ജനെ അവിടെ കൊണ്ടുപോകുന്നത് വെറുതെ കൊണ്ടുവിടാനാണെന്ന് സുരേന്ദ്രനോട് ആരാണ് പറഞ്ഞത് ?? എന്റെ മോന്റെ കൂടെ ഞാനുണ്ടാകും ..

എന്റെ മോനെ അവിടെകൊണ്ട് ഉപേക്ഷിച്ചു കയ്യൊഴിഞ്ഞു ഇവിടെ വന്നാൽ എനിക്ക് എന്ത് സമാദാനം കിട്ടാനാണ് …

എന്റെ മോൻ സുഖമാകുന്ന കാലത്തോളം ഞാൻ എന്റെ കുഞ്ഞിന്റെ കൂടെ കാണും … അവൻ എനിക്ക് ഒരു ഭാരമല്ല സുരേന്ദ്രാ …

നിരഞ്ജന് വയ്യാതായപ്പോൾ തൊട്ട് കാണുന്നതാണ് സുരേന്ദ്രാ തന്റെ അവഗണന … അത് വേണ്ടാ ……എന്റെ മോൻ എന്നെ മറന്നപ്പോഴും തന്നെ സ്വന്തമായിട്ട് മാത്രമേ അവൻ കരുതിയിട്ടൊള്ളു.. അത് താൻ മറക്കരുത് …വേണു രൂക്ഷമായി പറഞ്ഞു …

പറയുമ്പോൾ തനിക്ക് വിഷമം ഒന്നും തോന്നരുത് വേണു … നിങ്ങൾക്ക് എല്ലാവര്ക്കും നിരഞ്ജന്റെ കാര്യത്തിൽ പ്രതീക്ഷ ഉണ്ടെന്ന് എനിക്ക് നന്നായി അറിയാം … എന്നാൽ ഉള്ളത് പറയാമല്ലോ എനിക്ക് ആ പ്രതീക്ഷ അവനെ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുവന്നപ്പോഴേ നഷ്ടമായി …………വിധി അല്ലാതെന്താ ..എന്റെ മോളുടെ ഭാവി എങ്ങനെയാകുമെന്ന് ആർക്ക് അറിയാം …

എടൊ …. ഇനിയൊരക്ഷരം താൻ ഇവിടെ നിന്ന് പുലമ്പരുത് … തനിക്ക് പ്രതീക്ഷ ഇല്ലങ്കിൽ താൻ പോടോ .. തന്നെയാര് ഇവിടേക്ക് ക്ഷണിച്ചു …

എനിക്ക് ഈശ്വരനിൽ വിശ്വാസം ഉണ്ട് ഒപ്പം എന്റെ മകനിലും …. അവൻ തിരിച്ചു വരും പരിപൂർണ്ണ ആരോഗ്യത്തോടെതന്നെ തിരിച്ചു വരും അതിന് വേദഗ്രാമം എന്നല്ല ഭൂമിയുടെ ഏതറ്റം വരെ പോകാനും ഞാൻ ഒരുക്കമാണ് … ജൻമം കൊണ്ടല്ലെങ്കിലും കർമം കൊണ്ട് അവന്റെ അച്ഛൻ ആയവൻ ആണ് ഞാൻ … എന്റെ നിഹാലിനെക്കാളും കൂടുതൽ ഞാൻ അവനെ സ്നേഹിക്കുന്നുണ്ട് ..: എന്റെ കുഞ്ഞു ആരോഗ്യം വീണ്ടെടുത്ത് തന്റെ മുന്നിൽകൂടി നടക്കും താൻ നോക്കിക്കോ …

ഗീതുവിന്റെ അച്ഛൻ എന്ന ഒറ്റ പരിഗണന ഈയാൾക്ക് ഞാൻ തരുന്നു … അല്ലെങ്കിൽ താൻ പറഞ്ഞ തോന്നിവാസത്തിന് അടിച്ചു തന്റെ പല്ല് ഞാൻ പറിച്ചേനെ … വേണു രോക്ഷത്തോടെ പറഞ്ഞു …

സുരേന്ദ്രൻ പിന്നെ അവിടെ നിന്നില്ല …

ഇയാളൊക്കെ ഒരു മനുഷ്യനാണോ അച്ഛാ ?? നിഹാൽ പുച്ഛത്തോടെ ചോദിച്ചു …

ഇങ്ങനെയും മനുഷ്യരുണ്ടെന്ന് എന്റെ മോന് മനസ്സിലായില്ലേ ?? എന്റെ മോൻ നിരഞ്ജന്റെ കാര്യം ഓർക്കേണ്ട …എല്ലാം അച്ഛൻ നോക്കിക്കൊള്ളാം ..

എല്ലാം കേട്ടുകൊണ്ട് കിടന്ന നിരഞ്ജന്റെ കണ്ണുകൾ അനുസരണയില്ലാത്ത ഒഴുകി ….

(തുടരും …)

SHEROON4S

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!