Skip to content

നീഹാരം – 8

niharam

ഭദ്ര പാലുമായി നിഹാലിന്റെ മുറിയിലേക്ക് പോയി ..

നിഹാൽ ഫോണിൽ ആരോടോ സംസാരിച്ചുകൊണ്ടു നിൽക്കുന്നത് ഭദ്ര കണ്ടു !!

ഭദ്ര മുറിയുടെ വാതിൽ അടച്ചു കുറ്റിയിട്ടു … നിഹാൽ ഫോൺ ഓഫ് ചെയ്തു ഭദ്രയുടെ അടുക്കൽ ചെന്നു …

ആരായിരുന്നു ഫോണിൽ ?? ഭദ്ര തിരക്കി ..

സ്വപ്ന ചേച്ചി വിളിച്ചതാണ് … ആരെയും അറിയിക്കാതെ കല്യാണം നടത്തിയതിനുള്ള പരിഭവം പറഞ്ഞു പാവം …

മ്മ് ,, ഭദ്ര തലയാട്ടി …

ഏട്ടൻ സ്ട്രോങ്ങ് ആയി നിന്നിരുന്നെങ്കിൽ ഇന്ന് സ്വപ്ന ചേച്ചീ നമ്മുടെ കൂടെ ഈ വീട്ടിൽ കണ്ടേനെ !! നിഹാൽ പറഞ്ഞു ..

അതിന് ഗീതുവേട്ടത്തിക്ക് എന്താ കുഴപ്പം ?? ഏട്ടത്തി പാവമല്ലേ !! ഭദ്ര മറുപടി പറഞ്ഞു ..

ഗീതു ഏട്ടത്തി ഇപ്പഴാണ് ഒന്ന് അയഞ്ഞത് !! ഞാൻ പറഞ്ഞിട്ടില്ലേ ,, നമ്മുടെ കാര്യം അറിഞ്ഞപ്പോൾ ഉറഞ്ഞുതുള്ളിയ കക്ഷിയാണ് …

പിന്നീട് എന്ത് പറ്റിയതാണെന്ന് അറിയില്ല … എന്നെ വിളിച്ചു ചെയ്തുപോയതിനെല്ലാം മാപ്പ് പറഞ്ഞു … അച്ഛനെ എങ്ങനെയും വീട്ടിൽ തിരികെ കൊണ്ടുവരണമെന്ന് പറഞ്ഞതും ഏട്ടത്തിയാണ് …

ഏട്ടന്റെ സ്വഭാവം ഏതാണ്ട് പിടികിട്ടിയിട്ടുണ്ട് കക്ഷിക്ക് ……എന്തയലും ഉറുവശി ശാപം ഉപകാരം എന്ന് പറഞ്ഞത് പോലെ എല്ലാം കലങ്ങി തെളിഞ്ഞല്ലോ !! അതുമതി …നിഹാൽ പറഞ്ഞു …

ഇല്ല .. നിഹാൽ … ഇപ്പോഴും ഇണങ്ങാത്ത കണ്ണി പോലെ അച്ഛനും അമ്മയും രണ്ട് ദ്രുവങ്ങളിൽ അല്ലേ ?? അതുകൂടി ശെരിയായാൽ എല്ലാം ശുഭം …

ആ കണ്ണി താമസിക്കാതെ ഇണങ്ങും ഭദ്രേ …അതിനുള്ള വഴിയൊക്കെ അച്ഛന്റെ കയ്യിൽ കാണും …

നിഹാൽ ഭദ്രയെ ചേർത്ത് നിറുത്തി …

ഭദ്രേ !! ആരും ഈ വീട്ടിൽ നിന്ന് അടർന്നുപോകാൻ പാടില്ല …

ഏട്ടന്റെ മനസ്സിൽ ഒരുപാട് ഈഗോ ഉണ്ട് … ഏട്ടന് അച്ഛനെ അംഗീകരിക്കാൻ പറ്റാതെ ആയത് ഒരുപക്ഷെ ഞാൻ ഉണ്ടായതിന് ശേഷം ആയിരിക്കും … എന്റെ അറിവിൽ അച്ഛൻ എന്നെക്കാളും സ്നേഹിച്ചിട്ടുള്ളത് ഏട്ടനെയാണ് …

ആ തിരിച്ചറിവ് ഏട്ടന് ഉണ്ടാവുന്ന നിമിഷം ഏട്ടന്റെ എല്ലാ തെറ്റിധാരണയും മാറും …

മ്മ് ,, ഭദ്ര മൂളി …

നിർമലക്ക് കിടന്നിട്ട് ഉറക്കം വന്നില്ല …വേണുവിന്റെ വെളിപ്പെടുത്തലിന് ശേഷം നിർമല മുഖം കൊടുക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല …

വേണു എവിടെയാണ് ഉറങ്ങാൻ കിടക്കുന്നത് എന്ന് പോലും നിർമല നോക്കിയിരുന്നില്ല ..:

നിർമല കിടക്കയിൽ നിന്ന് എഴുന്നേറ്റു … മുറിയുടെ വാതിൽ തുറന്ന് പതിയെ സ്വീകരണ മുറിയിലേക്ക് പോയി ..

അവിടെ സോഫയിൽ ഇരുന്നു മയങ്ങുന്ന വേണുവിനെ കണ്ടപ്പോൾ നിർമ്മലയുടെ മനസ്സിൽ ഒരു വല്ലായ്മ അനുഭവപെട്ടു ..

നിർമല തിരികെ മുറിയിൽ പോയി അലമാരയിൽ നിന്ന് വേണുവിന് പുതക്കുവാനായി ഒരു പുതപ്പ് എടുത്തുകൊണ്ട് വന്നു …വേണു ഉറങ്ങുകയാണെന്ന് ഉറപ്പ് വരുത്തിയ ശേഷം പുതപ്പ് കൊണ്ട് പുതപ്പിച്ചു …

നിർമല തിരിഞ്ഞു നടക്കാൻ ശ്രമിച്ചതും വേണു നിർമലയെ പിന്നിൽ നിന്ന് വിളിച്ചു …

നിർമല്ലേ !!!!

നീ ഇതുവരെയായി കിടന്നില്ലേ ???

നിർമല മറുപടി ഒന്നും പറയാതെ നിന്ന് പരുങ്ങി ..

നന്ദിയുണ്ട് ഈ പുതപ്പ് തന്നതിന് …ഇവിടെ നല്ല തണുപ്പാണ് .. ഇനിയിപ്പോൾ കുഴപ്പമില്ല … ഉറങ്ങാല്ലോ … വേണു ചിരിച്ചുകൊണ്ട് പറഞ്ഞു ..

നിർമല തിരിഞ്ഞു നടന്നു …മുറിയിലേക്ക് കയറുന്നതിന് മുൻപ് വേണുവിനെ ഒന്നുകൂടി നോക്കാൻ മനസ്സ് പറയുന്നത് നിർമല അറിഞ്ഞു …

നിർമല തിരിഞ്ഞുനോക്കിയതും കണ്ണുകൾ അമർത്തി തുടക്കുന്ന വേണുവിനെയാണ് കണ്ടത് !!

താൻ ഇത്രെയൊക്കെ വിഷമിപ്പിച്ചിട്ടും ഈ മനുഷ്യൻ തന്നെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് ഒരു നിമിഷം ചിന്തിച്ചു …

നിർമല തിരികെ വേണുവിന്റെ അടുക്കലേക്ക് പോയി ..

വേണു ചോദ്യഭാവത്തിൽ നിർമലയെ നോക്കി …

അത് ….. പിന്നെ… ഇവിടെയിരുന്ന് ഉറങ്ങേണ്ട … മുറിയിലേക്ക് വാ … അവിടെ കിടന്ന് ഉറങ്ങാം …നിർമല തപ്പിത്തടഞ്ഞു പറഞ്ഞു …

വേണു അതിശയത്തോടെ നിർമലയെ നോക്കി …

ഇല്ല …ഞാൻ വരുന്നില്ല … ഞാൻ അവിടെ വന്നാൽ തനിക്ക് ചിലപ്പോൾ മനസമാധാനത്തോടെ ഉറങ്ങാൻ പറ്റില്ല ……എനിക്ക് കുറച്ചു കാലം കൊണ്ട് ഇതൊക്കെ പതിവാണ് …താൻ പോയി കിടന്നോളു …

നിർമ്മലയുടെ ക്ഷണം വേണു നിരസിച്ചു ….

നിർമല പിന്നെ അവിടെ നിന്നില്ല …

നിർമ്മലയുടെ മാറ്റം കണ്ട് മനസ്സുകൊണ്ട് വേണു സന്തോഷിച്ചു ..

പുലർച്ചെതന്നെ നിരഞ്ജനും ഗീതുവും യാത്ര തിരിച്ചു …

രാവിലെ അടുക്കളയിലേക്ക് വന്ന നിർമല ഭദ്രയെ കണ്ടതും തിരിഞ്ഞു നടന്നു …

നിർമല സ്വീകരണമുറിയിൽ ചെന്നിരുന്നു ….

നളിനി …. നളിനി …

നിർമല ജോലിക്കാരി നളിനിയെ വിളിച്ചു … അടുക്കളയിൽനിന്ന് പ്രതികരണം ഒന്നും ഇല്ലാത്തത് കൊണ്ട് നിർമല നളിനിയെ വിളിക്കാൻ ഒരുങ്ങിയതും ഭദ്ര ചായ ട്രേയുമായി വരുന്നത് കണ്ടു …

നളിനി ചേച്ചിക്ക് സുഖമില്ലെന്ന് ചേച്ചിയുടെ മകൻ രാവിലെ വന്ന് പറഞ്ഞു …

അമ്മ ചായക്ക് വേണ്ടിയാണ് വിളിച്ചതെങ്കിൽ ചായ ഞാൻ ഉണ്ടാക്കിയിട്ടുണ്ട് …ഭദ്ര ചായ ട്രേ നീട്ടികൊണ്ട് പറഞ്ഞു ..

നിർമല മറുപടി ഒന്നും പറയാതെ ചായ വാങ്ങി ..

ങാ … മോള് അടുക്കയിൽ കയറിയോ ?? നളിനിയെ ഇനി രണ്ടാഴച്ച പ്രതീക്ഷിക്കേണ്ട !!അവളുടെ ഭർത്താവിന് കോവിഡ് പോസിറ്റീവാണ് …വേണു ചായ വാങ്ങിക്കൊണ്ട് പറഞ്ഞു …

മോൾക്ക് അടുക്കളയിൽ എവിടൊക്കെ എന്തൊക്കെ സാധനങ്ങൾ ആണ് ഇരിക്കുന്നത് എന്ന് തീർച്ചയില്ല … എല്ലാം ഒന്ന് പരിചയം ആകുന്ന വരെ മോളെ നിർമല സഹായിക്കും കേട്ടോ !! വേണു പറഞ്ഞു …

വേണുവിന്റെ സംസാരം കേട്ട് നിർമല വേണുവിനെ മിഴിച്ചു നോക്കി …

എന്താ ഈ പറഞ്ഞുവരുന്നത് ?? ഞാൻ അടുക്കളപ്പണി ചെയ്യാനോ ?? അത് നടക്കില്ല !!!

നിന്നോട് അപ്പുറത്തെ വിജയൻറെ അടുക്കയിൽ കയറാൻ അല്ലല്ലോ ഞാൻ പറഞ്ഞത് !! ഭദ്രമോൾ ഇന്നലെ കയറി വന്നതല്ലേ ഒള്ളു !!! അവൾ എല്ലാം ഒന്ന് മനസ്സിലാക്കി വരുന്നത് വരെ ഒന്ന് സഹായിക്കാനല്ലേ പറഞ്ഞൊള്ളൂ !!!!!!അതിന് നീ എന്തിനാ ഇങ്ങനെ എതിർത്തു സംസാരിക്കുന്നത് ?? വേണു ചോദിച്ചു

എനിക്ക് വേണ്ടി ആരും ആഹാരം ഉണ്ടാക്കി കഷ്ടപ്പെടേണ്ട !! ഞാൻ പുറത്തുനിന്നും ആഹാരം വാങ്ങിക്കൊള്ളാം …നിർമല പറഞ്ഞു

ഏയ്‌ … അതൊന്നും വേണ്ട !!! അങ്ങനെ ഒരാൾ മാത്രം ആഹാരം പുറത്തുനിന്ന് ആക്കേണ്ട കാര്യം ഇല്ല … ഈ വീട്ടിൽ ഇത്രെയും സൗകര്യം ഉള്ളപ്പോൾ എന്തിന് ഹോട്ടൽ ഫുഡ് ആശ്രയിക്കാൻ പോകുന്നു … ഇപ്പോൾ ആകെ നമ്മൾ നാലുപേരല്ലേ ഒള്ളു …

നിനക്ക് ഭദ്രയെ സഹായിക്കാൻ വയ്യങ്കിൽ വേണ്ട … ഞാൻ സഹായിച്ചോളാം … എന്താ അതിനു നിനക്ക് എതിരഭിപ്രായം വല്ലതുമുണ്ടോ ??

നിർമല ഒന്നും മിണ്ടാതെ ചായ കുടിച്ചിട്ട് അവിടെനിന്നും പോയി …

ഭദ്ര വേണുവിനെ നോക്കി ….

വേണു കണ്ണുചിമ്മി കാണിച്ചു ചിരിച്ചു …

ഭദ്ര ചായയുമായി നിഹാലിന്റെ അടുത്തേക്ക് പോയി ….

ഹലോ സാർ !!! എഴുന്നേൽക്ക് … സൂര്യൻ ഉച്ചിയിൽ ഉദിക്കാറായി …

നിഹാൽ ചിരിച്ചുകൊണ്ട് എഴുനേറ്റ് കട്ടിലിൽ ഇരുന്ന് ചായ വാങ്ങി കുടിച്ചു ..

അയ്യേ … പല്ലുതേക്കാതെയാണോ ചായ കുടിക്കുന്നത് ?? ഭദ്ര ചോദിച്ചു ..

നീ .. ഇങ്ങനെ ചായ കുടിച്ചുനോക്കിയിട്ടുണ്ടോ ?? ഇതൊരു പ്രത്യേക തരം സുഖമാണ് മോളേ …

ഇനി ഒഫീഷ്യലായി പല്ലുതേച്ചിട്ട് ഒരു ചായ കൂടി കുടിക്കും …

ദേ എന്ന് നമ്മുടെ ഡേ വൺ ആണ് … എന്തായി കാര്യങ്ങൾ ??

മ്മ് അച്ഛൻ പറഞ്ഞത് പോലെ നളിനി ചേച്ചീ ഇനി രണ്ടാഴ്ച്ച കഴിഞ്ഞേ വരുവോള്ളു … നളിനിച്ചേച്ചിയുടെ ഭർത്താവിന് കോവിഡ് ആണെന്ന് അച്ഛൻ തട്ടിവിട്ടു ….

അമ്മ അത് വിശ്വസിച്ചിട്ടുണ്ട് … പക്ഷെ ആള് അമ്പിനും വില്ലിനും അടുക്കുന്നില്ലന്നെ ??

അതൊക്കെ ശെരിയാകും ഭദ്രക്കുട്ടി … നിന്നെ കടിച്ചുകീറാൻ നടന്ന അമ്മ ഇപ്പോൾ അത്രെയും മുഷിച്ചിലോടെ ഒന്നും പെരുമാറുന്നില്ലയോ ??അത് തന്നെ മാറ്റത്തിന്റെ തുടക്കമാണെടോ … നിഹാൽ പറഞ്ഞു …

ഭദ്ര നിഹാലിനെ നോക്കി …

പെട്ടെന്നാണ് നിഹാലിന്റെ ഫോൺ ബെൽ അടിച്ചത് … പരിചയം ഇല്ലാത്ത നമ്പർ ആയിരുന്നു …

നിഹാൽ ഫോൺ എടുത്തതും ഞെട്ടിക്കുന്ന ഒരു വാർത്ത നിഹാലിനെ കാതുകളിൽ എത്തി …

(തുടരും …)

SHEROON4S

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!