ആരതി !!! സുരേഷ് ആർദ്രമായി വിളിച്ചു …
താൻ കഴിഞ്ഞ ആറു വർഷം കേൾക്കാൻ വേണ്ടി കൊതിച്ച ആ വിളികേട്ട് ആരതി സുരേഷിന്റെ നെഞ്ചിലേക്ക് ചാഞ്ഞു …
നിന്റെ കണ്ണുകൾ ഇനി നിറയാൻ പാടില്ല ആതിരേ !! ഒരുപാട് കരഞ്ഞില്ലേ ?? കാത്തിരുന്നില്ലേ ?? ഇതിനും മാത്രം പുണ്യം ചെയ്തവൻ ആണൊ ഞാൻ ?? എനിക്ക് അറിയില്ല …
സുരേഷ് ആതിരയുടെ മൂർദ്ധാവിൽ ചുംബിച്ചു …
ഏട്ടാ !! ഇന്ന് ദേവനുമായിട്ട് എന്റെ വിവാഹം നടന്നിരുന്നു എങ്കിൽ ഞാൻ ഈ ഭൂമുഖത്തു ഇപ്പോൾ ജീവനോടെ ഉണ്ടാകില്ലായിരുന്നു ….എന്റെ മരണം മുന്നിൽ കണ്ടാണ് ഞാൻ ഇന്ന് ഭഗവതിയുടെ മുന്നിൽ നിന്നത് ..ഞാൻ മനസ്സിൽ ഉറപ്പിച്ചതാണ് എന്റെ മരണം ..
സുരേഷിന്റെ മുഖത്തു ഞെട്ടൽ ഉണ്ടായി ..താൻ എന്തൊക്കെയാണ് ഈ പറയുന്നത് ??
സുരേഷ് ആതിരയെ തന്നിൽ നിന്ന് അടർത്തി മാറ്റിക്കൊണ്ട് ചോദിച്ചു ..
ജീവിക്കണം എന്ന് തോന്നിയില്ല സുരേഷേട്ടാ ?? എല്ലാവരും നിർബന്ധിച്ചു ….അചനും അമ്മയും താൻ ഒരു ബാധ്യത അകാൻ പാടില്ലെന്ന് പറഞ്ഞതുകൊണ്ടാണ് വിവാഹത്തിന് സമ്മതിച്ചത് ……അരതി കണ്ണുകൾ തുടച്ചു :..
എല്ലാം കഴിഞ്ഞല്ലോ ?? താൻ മനസ്സിൽ ഒന്നും ചിന്തിക്കേണ്ട!! ഇനിയും ഈശ്വരൻ നമ്മളെ പരീക്ഷിക്കില്ല കേട്ടോ !! സുരേഷ് ആരതിയുടെ കവിളിൽ തലോടി ..
ദേവാ !! മോനെ നീ ഉറങ്ങുന്നില്ലേ ?? കുറച്ചു നേരമായല്ലോ ഈ നിലാവും നോക്കി ഇരിക്കുന്നു !!
വന്ന് കിടക്കടാ മോനെ !! ദേവകി ദേവന്റെ തോളിൽ തട്ടി ..
ദേവന്റെ കണ്ണിലെ നീർ തിളക്കം കണ്ട് ദേവകി ദേവന്റെ മുഖത്തേക്ക് നോക്കി !! നീ എന്താടാ കരയുവാണോ ??
നാണം ഇല്ലേടാ പോത്തേ ഇങ്ങനെ വിഷമിക്കാൻ ?? ദേവന്റെ മുതുകിൽ തട്ടികൊണ്ട് ദേവകി ചോദിച്ചു …
ഹോ !! ഈ അമ്മയുടെ ഒരു കാര്യം !! ആര് പറഞ്ഞു ഞാൻ വിഷമിച്ചിരിക്കുവാണെന്ന് ?? ആരതി പാവം ആണ് അമ്മേ ?? സുരേഷ് ഇന്ന് വന്നത് എത്ര നന്നായി !! അവളെ ഞാൻ വിവാഹം കഴിച്ചതിന് ശേഷം ആണ് അയാൾ വന്നിരുന്നത് എങ്കിൽ എന്ത് ചെയ്തേനെ ??
ഒന്നിക്കേണ്ടവർ എന്നായാലും ഒന്നിക്കുക തന്നെ ചെയ്യും !! അല്ലേ അമ്മേ ?? അതിന് വർഷങ്ങളുടെ പ്രണയമോ കാത്തിരിപ്പോ ഒന്നും ഒരു കാരണം അല്ല !! വിധി … എല്ലാം വിധി പോലെയാണ് … ഈശ്വരൻ ഒരാളുടെ ജീവിതത്തിൽ വിധിച്ചിട്ടുണ്ട് ആർക് ആരെയാണ് എന്ന് !! അത് അതുപോലയെ നടക്കുവോള്ളു !! എനിക്ക് സന്തോഷമേ ഒള്ളു … എനിക്ക് വിധിച്ചത് ആരാണെങ്കിലും കണ്ടുമുട്ടാൻ സമയം ആകുമ്പോൾ താനെ എന്റെ അരികിൽ എത്തും !!!
അത്രേയൊള്ളൂ മോനെ!! നിനക്ക് വിധിച്ച കുട്ടി എവിടെയോ ഉണ്ട് !! സമയം ആകുമ്പോൾ അവൾ നിന്റെ അരികിലേക്ക് എത്തുക തന്നെ ചെയ്യും ..
മോൻ ഇനി ഒറ്റക്ക് ഇരിക്കാതെ കയറി വാ !! ദേവകി വിളിച്ചു ..: ദേവൻ എഴുനേറ്റ് ദേവകിയുടെ കൂടെ ചെന്നു …
കുറച്ചു നാളുകൾക്ക് ശേഷമുള്ള ഒരു പകൽ …
പതിവ് പോലെ ഓട്ടോ സ്റ്റാൻഡിൽ ഓട്ടം കിട്ടാനായി ദേവൻ കാത്തു കിടന്നു …
പെട്ടെന്നാണ് ദേവന്റെ ഫോൺ ബെൽ അടിച്ചത് !
ദേവൻ ഫോൺ എടുത്തു നോക്കി …ആരതി !!
ഹലോ !! ആരതി … സുഖമാണോ ??സുരേഷ് എന്തുപറയുന്നു
എന്താ വിശേഷിച്ചു വിളിക്കാൻ ??
സുഖമാണ് ദേവേട്ടാ !! സുരേഷേട്ടനും മോളും സുഖമായി ഇരിക്കുന്നു …
ദേവേട്ടാ ഞാൻ വിളിച്ചത് .. പലഹാര യൂണിറ്റ് തുടങ്ങുവാൻ വേണ്ടി എടുത്ത ലോൺ കോവിഡ് വന്നത് കൊണ്ട് പലിശ അടക്കാതെ തന്നെ ബാങ്കുമായി ഒത്തുതീർപ്പാക്കാൻ പറ്റുമെന്ന് വില്ലജ് ഓഫീസർ പറഞ്ഞിരുന്നു …
ദേവേട്ടൻ ഇന്നുതന്നെ നല്ല ഒരു വക്കിലിനെ പോയി കണ്ട് വില്ലേജ് ഓഫീസർ പറഞ്ഞുതരുന്ന പ്രകാരം മുന്നോട്ട് പോകാൻ നോക്കണം … ദേവേട്ടനെ കൊണ്ട് വീട്ടാൻ കഴിയുന്ന ഒരു തുകക്ക് ഒത്തുതീർപ്പായാൽ എല്ലാം പിന്നെ എളുപ്പം ആയല്ലോ !!
കഴിയുമെങ്കിൽ ഇന്നുതന്നെ അതിനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കണം …
ശരി … ആരതി !! നമ്മുടെ പ്രകാശനോട് ഞാൻ ഈ കാര്യം സൂചിപ്പിച്ചിരുന്നു … അവൻ എന്നെ സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട് ..താങ്ക്സ് ആരതി …
ശരി ദേവേട്ടാ !! എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കാൻ മടിക്കേണ്ട …
ദേവൻ ഫോൺ വച്ചു …
ഇപ്പോൾ തന്നെ വില്ലേജ് ഓഫീസിൽ പോയി ആനന്ദ് സാറിനെ കാണാം !!
ദേവൻ ഓട്ടോ സ്റ്റാർട്ട് ചെയ്തു !!!
ഏയ് ഓട്ടോ !! പിന്നിൽ നിന്ന് ഒരു വിളി കേട്ട് ദേവൻ ബ്രേക് ചവിട്ടി തിരിഞ്ഞു നോക്കി ..
ബാഗുമായി ഓടിക്കിതച്ചു വരുന്ന. ആളെ കണ്ട് ദേവൻ ഒന്ന് ചിരിച്ചു ..
അശ്വതി !!!
തനിക്ക് എന്നും ഈ ഓട്ടമേ ഒള്ളോ ??ദേവൻ കളിയാക്കി ചോദിച്ചു …
മ്മ് ,, ദേവേട്ടന് കളിയാക്കാമല്ലോ ?? രണ്ട് അറ്റവും കൂട്ടിമുട്ടിക്കുവാൻ ഉള്ള ഓട്ടത്തിൽ ആണ് …
ഇന്ന് … എവിടേക്കാണ് ??
റെയിൽവേ സ്റ്റേഷൻ!!
മ്മ് കയറ് !!
ദർശനക്ക് സുഖമാണോ ദേവേട്ടാ ?? ദർശനയെ കണ്ടിട്ട് ഒരുപാട് നാളായി …അവളുടെ കല്യാണത്തിനാണ് അവസാനമായി കണ്ടത് ..
സുഖമാണ് .അവളുടെ മോന് ഒന്നര വയസ്സ് കഴിഞ്ഞു ..
അല്ല !! താൻ ഇങ്ങനെ ഒറ്റത്തടിയായി നടന്നാൽ മതിയോ ?? ഒരു കല്യാണവും ജീവിതവും ഒന്നും വേണ്ടേ ??
എന്റെ പൊന്ന് ദേവേട്ടാ !! ദിവസ്സവും പെണ്ണുകാണലും ചായസൽക്കരവും തകൃതിയായിട്ട് നടക്കുന്നുണ്ട് …
അച്ഛൻ ഇല്ലാത്ത പ്രാരാബ്ദം ഉള്ള വീട്ടിലെ പെൺപിള്ളേർക്ക് വിവാഹ കമ്പോളത്തിൽ ഡിമാൻഡ് കുറവാണ് ..PSC എഴുതി … റാങ്ക് ലിസ്റ്റിൽ പേരും ഉണ്ട് ….പക്ഷെ ഏത് കാലത്തു നിയമനം ആകുമെന്ന് സാക്ഷാൽ തൊഴിൽ വകുപ്പ് മന്ത്രിക്ക് പോലും പറയാൻ കഴിയില്ല …
പിന്നെ പണ്ട് മനസ്സിൽ ഒരാളോട് ഇഷ്ട്ടം ഉണ്ടായിരുന്നു !! പക്ഷെ അയാൾ മറ്റൊരു പെണ്ണിനെ മനസ്സിൽ കൊണ്ടുനടന്ന് ഏതാണ്ട് ജീവിതത്തിന്റെ ഫിലമെന്റ് തീരുന്ന അവസ്ഥ ആയി …
ദേവൻ കണ്ണാടിയിലൂടെ അശ്വതിയെ നോക്കി ……തനിക്ക് ഇട്ടാണ് താങ്ങുന്നത് എന്ന് മനസ്സിലായെങ്കിലും ദേവൻ ഒന്നും മിണ്ടാതെ അവളുടെ സംസാരം ശ്രദ്ധിച്ചു …
പണ്ട് എപ്പോഴോ ദർശന പറഞ്ഞിരുന്നു …ഈ കുരുപ്പിന് തന്നോട് ഒരു ഇഷ്ട്ടം ഉണ്ടെന്ന് ..അന്ന് താൻ അത് കാര്യമാക്കിയില്ല ….ഒപ്പം ആരതി മാത്രം മനസ്സിൽ ഉള്ള സമയം !! ദേവൻ ഓർത്തു ..
അതുകൊണ്ട് തൽകാലം എനിക്ക് ഒരു വിവാഹം വേണ്ടെന്ന് ഞാൻ തീരുമാനിച്ചു ദേവേട്ടാ !!
സ്റ്റേഷൻ എത്തി !!
അശ്വതി ഇറങ്ങി പഴ്സിൽ നിന്നും പൈസ എടുത്തു ദേവന് നീട്ടി …
വേണ്ട !! താൻ വച്ചോ …
ദേ !! പരിചയം വേറെ !! ഓട്ടം വേറെ !!
ഇത്രെയും നേരം കത്തിച്ച പെട്രോൾ വെറുതെ പമ്പിൽ നിന്ന് തരുന്നതല്ലല്ലോ ?? അശ്വതി പുരികം ഉയർത്തി ചോദിച്ചു ..
ദേവൻ പൈസ വാങ്ങി …
ശെരി ദേവേട്ടാ !! ഇതുപോലെ എപ്പോഴെങ്കിലും കാണാം കേട്ടോ !!
അശ്വതി നടക്കാൻ തിരിഞ്ഞു …
അശ്വതി !!!
ദേവൻ വിളിച്ചു …
എന്താ ദേവേട്ടാ ??
ദർശന പറഞ്ഞു എനിക്ക് ചിലതൊക്കെ അറിയാം !! തന്റെ മനസ്സിൽ ഇപ്പോഴും എനിക്ക് ഒരു സ്ഥാനം ഉണ്ടോ ?? ദേവൻ ചോദിച്ചു ..
അശ്വതി ദേവനെ ഒന്ന് നോക്കി !! ഉണ്ടെങ്കിൽ ??
ഉണ്ടെങ്കിൽ !! ഞാൻ അമ്മയെയും കൂട്ടി വീട്ടിൽ വന്ന് തന്നെ പെണ്ണ് ചോദിച്ചോട്ടേ ?? ദേവൻ ചോദിച്ചു ..
അശ്വതിയുടെ കണ്ണുകൾ വിടർന്നു …
എനിക്കും ഉണ്ട് പ്രശ്നങ്ങളും പ്രാരാബ്ധങ്ങളും .. പക്ഷെ തന്നെയും കൂടെ ഒപ്പം കൂട്ടി എന്ന് കരുതി അത് കൂടാൻ ഒന്നും പോകുന്നില്ല …
തനിക്ക് സമ്മതം എങ്കിൽ ഞാൻ അമ്മയെയും കൂട്ടിൽ വീട്ടിൽ വരാം !!
അശ്വതിയുടെ കണ്ണുകൾ നിറഞ്ഞു ….
ഒന്നും പറയാതെ തിരിഞ്ഞു നടന്നു …
ദേവൻ അതേ നിൽപ് തുടർന്നു ……അശ്വതി തിരിഞ്ഞു നോക്കിയപ്പോൾ ദേവൻ അതേപോലെ നിൽക്കുന്നത് കണ്ട് അടുത്തേക്ക് വന്നു …
ഇന്നും നാളെയും കുറച്ചു തിരക്കുണ്ട് … മറ്റെന്നാൾ സാറിന് ഒക്കെ ആണെങ്കിൽ അമ്മേയെയും കൂട്ടികൊണ്ട് വീട്ടിലേക്ക് വാ …
ദേവൻ ചിരിച്ചു …
ട്രെയിൻ വാരാൻ നേരമായി … അപ്പോൾ പറഞ്ഞത് പോലെ ……അശ്വതി കൈ വീശി കാണിച്ചിട്ട് സ്റ്റേഷനിലേക്ക് ഓടി …
ദേവൻ മനസ്സ് നിറഞ്ഞു ചിരിച്ചു …
അതെ ഇത് വിധിയാണ് … നമ്മുക്ക് ഉള്ളത് സമയമാകുമ്പോൾ ഈശ്വരൻ തന്നെ മുന്നിൽ എത്തിച്ചുതരും !!
ദേവൻ ഓട്ടോയിലേക്ക് കയറി …
ദേവന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവ് ആകട്ടെ ഈ ദിവസം … ദേവനും അശ്വതിക്കും മംഗളങ്ങൾ നേർന്നു കൊണ്ട്
ശുഭം
SHEROON4S
കഥ കഴിഞ്ഞ ഭാഗം കൊണ്ട് അവൻസാനിപ്പിക്കണം എന്ന് കരുതിയതാണ് .. എന്നാൽ ദേവന്റെ ജീവിതം ഒരു ചോദ്യചിഹ്നമായി അവശേഷിപ്പിച്ചു നിറുത്താൻ തോന്നിയില്ല .. അതുകൊണ്ട് സ്നേഹക്കൂട് ഇങ്ങനെ അവസാനിപ്പിക്കിന്നു … ദേവനും ഒരു ജീവിതം വേണ്ടേ കൂട്ടുകാരെ !!!
നിങ്ങളുടെ അഭിപ്രായങ്ങൾക്ക് സ്വാഗതം …
സ്നേഹക്കൂടിന് തന്ന എല്ലാ പിന്തുണക്കും നന്ദി കേട്ടോ !! അടുത്ത കഥയുമായി വരുന്നത് വരെ
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Sheroon Thomas Novels
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission