Skip to content

സ്‌നേഹക്കൂട് – 11

shehakoodu

ബാലൻ ഞെട്ടലിൽ നിന്ന് ഉണരാതെ അവിടെ തരിച്ചു നിന്നു …

വീട് പൂട്ടിയിട്ട് വരാമെന്ന് പറഞ്ഞു പോയ് ബാലൻ താമസിക്കുന്നത് കണ്ട് ശാരദ കാറിൽ നിന്ന് ഇറങ്ങി  വീട്ടിലേക്ക് തിരികെ നടന്നു …

ബാലേട്ടാ !! നിങ്ങൾ അവിടെ എന്തെടുക്കുവാ ?? ദേ  മുഹൂർത്തത്തിന് സമയമായി .. ഒന്ന് വേഗം ഇറങ്ങാൻ നോക്ക് !!

മുറ്റത്തു നിന്ന് ശാരദ വിളിച്ചു പറഞ്ഞു .. എന്നാൽ ബാലന്റെ പ്രതികരണം ഒന്നും കേൾക്കാതെ ഇരുന്നപ്പോൾ ശാരദയ്ക്ക് പന്തികേട് തോന്നി..

ശാരദ വീടിന്റെ ഉള്ളിലേക്ക് കയറി .. ഫോണിന്റെ റിസെവെറും പിടിച്ചു കൊണ്ട് കസേരയിൽ ഇരിക്കുന്ന ബാലനെ കണ്ടപ്പോൾ ശാരദയ്ക്ക് അരിശം വന്നു ..

ദേ , മനുഷ്യാ  നിങ്ങൾ എന്ത് ആലോചിച്ചുകൊണ്ട് ഇരിക്കുവാ?? മുഹൂർത്തത്തിന് മുൻപ് അങ്ങ് എത്തേണ്ടെ ?? ഇറങ്ങാൻ നോക്ക് ??

ബാലൻ ശാരദയെ ഒന്ന് നോക്കി ?? ബാലന്റെ മുഖഭാവം കണ്ട് ശാരദയ്ക്ക് സംശയം തോന്നി ..

എന്താ  ബാലേട്ടാ ?? എന്തെങ്കിലും പ്രശ്‌നം ഉണ്ടോ ?? മുഖം ഒക്കെ വല്ലാതെ ഇരികുന്നല്ലോ ?? കുടിക്കാൻ കുറച്ചു വെള്ളം എടുക്കട്ടേ ??

ബാലൻ മറുപടി ഒന്നും പറഞ്ഞില്ല … വെള്ളം എടുക്കാനായി തിരിഞ്ഞ ശാരദയുടെ കയ്യിൽ ബാലൻ പിടുത്തമിട്ടു …

ശാരദേ !!!

നമ്മുടെ …നമ്മുടെ മോൻ  ജീവനോടെ ഉണ്ടെന്ന് !!

ബാലേട്ടാ …. ശാരദ ബാലന്റെ കൈകളിൽ മുറുകെ പിടിച്ചു …

ശാരദയുടെ ശബ്ദം പുറത്തേക്ക് വന്നില്ല !! നെഞ്ചിൽ വന്ന് വിലങ്ങി നിൽക്കുന്നത് പോലെ തോന്നി …

ശ്വാസം കിട്ടുന്നില്ല  ശാരദേ !!!

എവിടെയാടോ നമുക്ക്‌ പിഴച്ചത് ??

നമ്മൾ നമ്മുടെ മകനെ മറന്നു കളഞ്ഞതാണോ ?? എല്ലാവരുടെയും കൂട്ടത്തിൽ നമ്മളും വിശ്വസിച്ചു അവൻ മരിച്ചുപോയെന്ന് ..

പക്ഷെ !! ആരൊക്കെ അവൻ  മരിച്ചെന്ന് വിശ്വസിച്ചിട്ടും  വിശ്വസിക്കാതെ അവന്റെ മടങ്ങി വരവ് പ്രതീക്ഷിച്ച ഒരു ജീവൻ ഇവിടെ ഉണ്ടായിരുന്നു …നമ്മുടെ പൊന്നുമോൾ ആരതി …

അവളുടെ മനസ്സിന്റെ പുണ്യമാണ് !! അവളുടെ കാത്തിരിപ്പിന്റെ ഫലമാണ് … നമ്മുടെ മകന്റെ ഈ തിരിച്ചു വരവ് …

എനിക്ക് ഒന്നും മനസ്സിലാകുന്നില്ല !!! ആരാണ് ഫോൺ വിളിച്ചത് ?? നമ്മുടെ മോൻ ആണൊ ??

ശാരദ ചോദിച്ചു …

അല്ല  ഡൽഹിയിൽ നിന്നാണ് !! സെൻട്രൽ  ഡിഫെൻസിൽ നിന്ന് !! നമ്മുടെ മോള് സുരേഷിന്റെ മരണത്തിലും തിരോധാനത്തിലും ദുരൂഹത ഉണ്ടെന്ന് പറഞ്ഞു ഒരു പരാതി കൊടുത്തിരുന്നു ….ഒരു ക്യാപ്റ്റന്റെ  വിധവ എന്ന പരിഗണന അവർ ആ അന്വേഷണത്തിന് കൊടുത്തിരുന്നു ..

നമ്മുടെ മകൻ ജീവിച്ചിരിപ്പുണ്ടെന്ന് അവർ കണ്ടെത്തിയിരുന്നു … ഒരാഴ്ച്ച മുൻപ് …

അപ്പോൾ ആരതിക്ക് സുരേഷ് ജീവനോടെ ഉണ്ടെന്ന് അറിയുമോ ??

അറിയില്ല !! അവൾ സത്യം അറിഞ്ഞിരുന്നെങ്കിൽ ഇന്ന്  ഇവിടെനിന്നും വിവാഹത്തിന് ഒരുങ്ങി  ഇറങ്ങില്ലായിരുന്നു …അവൾ ഒന്നും അറിഞ്ഞുകാണില്ല !! ബാലൻ പറഞ്ഞു …

നമ്മുടെ മോൻ ഇപ്പോൾ എവിടെയുണ്ട് !! ശാരദ വിറക്കുന്ന ചുണ്ടുകളോടെ ചോദിച്ചു ..

ഡൽഹിയിൽ നിന്നും തിരിച്ചിട്ടുണ്ട് … വീട്ടിൽ വന്ന് കഴിയുമ്പോൾ അറിയിക്കണം എന്ന് അറിയിപ്പ് കിട്ടിയിട്ടുണ്ട് ബാലൻ പറഞ്ഞു …

ഈശ്വരാ !! എന്തൊക്കെയാണ് ഈ സംഭവിക്കുന്നത് ?? എന്തൊരു പരീക്ഷണം ആണ് ? വല്ലാത്ത ഒരു മാനസീക അവസ്ഥ ആണ് ഇത് !! ശാരദ താടിക്ക് കൈ വെച്ച് കൊണ്ട് പറഞ്ഞു ..

ശാരദേ !! നമുക്ക്‌ കളയാൻ സമയം  ഇല്ല !! എത്രയും പെട്ടെന്ന് അമ്പലത്തിൽ എത്തണം … ഈ വിവാഹം നടക്കാൻ പാടില്ല !!

നീ വാ !! ബാലൻ ശാരദയുടെ കയ്യിൽ പിടിച്ചു …

വീട് പൂട്ടിയിട്ട് രണ്ടാളും കാറിൽ കയറി …

അമ്പലം ലക്ഷമാക്കി അവർ യാത്രയായി ….

അമ്പലത്തിൽ എല്ലാവരും എത്തിയിരുന്നു !!

നിർവികാരതയോടെ ആരതി നിൽക്കുന്നത് കണ്ടിട്ട് കാർത്തിക അവളുടെ അടുക്കലേക്ക് ചെന്നു …

ആരതി !! എന്തൊരു നിൽപ്പാണ് ഇത് ?? എല്ലാവരും നിന്നെ ശ്രദ്ധിക്കുന്നുണ്ട് ….നീയായിട്ട് തീരുമാനിച്ചതല്ലേ ഈ വിവാഹം !! എന്നിട്ട് ഇപ്പോൾ നീ ഇങ്ങനെ നിന്നാൽ  എല്ലാവർക്കും സംശയം തോന്നും …കാർത്തിക അടക്കത്തിൽ ആരതിയോട് പറഞ്ഞു ..

എനിക്ക് അറിയില്ല കാർത്തികേ !! ഞാൻ ആകെ വല്ലാത്തൊരു അവസ്ഥയിലാണ് കഴിഞ്ഞ  ആഴ്ച്ച കൂടി അന്വേഷിച്ചു പോയതാണ് … എന്നാൽ അത് സുരേഷേട്ടൻ ആയിരുന്നില്ല .. എല്ലാ പ്രതീക്ഷകളും നശിച്ചു !! ഞാൻ ചിലതൊക്കെ തീരുമാനിച്ചിട്ടുണ്ട് !! എല്ലാവർക്കും ഞാൻ ഒരു ബാധ്യത ആയതുകൊണ്ടല്ലേ എന്നെ ഈ വിവാഹത്തിന് നിർബന്ധിച്ചത് !! എന്നാൽ ഇന്നത്തോടെ. എന്റെ ജീവിതം  ഞാൻ അവസാനിപ്പിക്കും ..മറ്റൊരാളോടൊപ്പം ജീവിക്കാൻ എനിക്ക് കഴിയില്ല കാർത്തികേ …

നീ ഇങ്ങനെയൊന്നും പറയല്ലേ !! ദേ …വിളിച്ചാൽ വിളിപ്പുറത്തുള്ള ഭഗവതിയുടെ നടയുടെ മുന്നിലാണ് നമ്മൾ നിൽക്കുന്നത് .. ആ ഭഗവതി നിന്നെ കൈവിടില്ല … മനസ്സർപ്പിച്ചു പ്രാർത്ഥിക്ക് … എല്ലാം നേരയാകും … കാർത്തിക ആരതിയെ ആശ്വസിപ്പിച്ചു .

ആരതി കണ്ണുകൾ അടച്ചു മനസ്സുരുകി പ്രാർത്ഥിച്ചു ..

“തനിക്ക് പറയാൻ ഉള്ളത് കേട്ട് ഭഗവതി തലയിൽ കൈയ്യും വെച്ച് ഇരിക്കുവാ കേട്ടോ” ആദ്യമായി സുരേഷേട്ടൻ ഈ നടയിൽ നിന്ന് പ്രാർത്ഥിച്ചിട്ട് ഇറങ്ങിയപ്പോൾ തന്നെ കളിയാക്കി പറഞ്ഞ വാചകം ആരതിയുടെ ഓർമയിൽ വന്നു …

ആരതി വാ  മുഹൂർത്തത്തിന് സമയം ആയി !! കാർത്തിക പിന്നിൽ നിന്ന്  വിളിച്ചു … നിറഞ്ഞു വന്ന കണ്ണുകൾ ആരതി തുടച്ചു …

ബാലൻ ഇതുവരെ വന്നില്ലല്ലോ വനജേ ?? മാധവൻ തിരക്കി …

ദേ അവർ വന്നു മാധവേട്ടാ ?? വനജ പറഞ്ഞു …

ദേവൻ മാറി ആരെയോ ഫോൺ ചെയ്യുന്നത് കണ്ടു …

ബാലൻ നേരെ മാധവന്റെ അടുക്കലേക്ക് ഓടി ചെന്നു … ദേവൻ നേരെ ബാലന്റെ അടുക്കലേക്ക് ചെന്നു ..

എന്തായിത് അച്ഛാ ?? സംസാരം ഒക്കെ പിന്നെ  !! മുഹൂർത്തം കഴിയാറായി ..

ഇനി താലി കേട്ട് കഴിഞ്ഞു സംസാരം ഒക്കെ മതി .. ദേവൻ മാധവന്റെ കൈ പിടിച്ചു നടയിലേക്ക് കൊണ്ടുനിറുത്തി … ബാലൻ ശാരദയെ നോക്കി …

ശാരദ പറയാൻ ആംഗ്യം കാണിച്ചു .::

ദേവൻ കൈയിൽ ഇരുന്ന  താലി പൂജിക്കുവാനായി  തന്ത്രിയുടെ കയ്യിൽ കൊടുത്തു ..

അൽപ നിമിഷത്തിനു ശേഷം തന്ത്രി പൂജിച്ച താലി കൊണ്ടുവന്നു  … മാധവൻ ആ താലി എടുത്തു ദേവന്റെ കയ്യിൽ കൊടുത്തു ദേവൻ താലി വാങ്ങിയിട്ട്  ഭഗവതിയെ തൊഴുതു പ്രാർത്ഥിച്ചു …ശേഷം ആരതിയെ  നോക്കി … ആരതി നിറമിഴികളോടെ ദേവനെയും പിന്നെ ഭഗവതിയെയും   നോക്കി .. ശേഷം കൈകൾ കൂപ്പി തലകൾ കുനിച്ചു നിന്നു ..

മോനെ  ദേവാ !! എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് !! ബാലൻ പറയാൻ തുടങ്ങി !!

വേണ്ട .. ഇപ്പോൾ ആരും ഒന്നും പറയേണ്ട !! ആദ്യം ഈ ചടങ്ങു കഴിയട്ടെ …ദേവൻ പറഞ്ഞു ..

കണ്ണുകൾ അടച്ചു നിന്നിരുന്ന  ആരതിയെ ദേവൻ തട്ടി വിളിച്ചു ..

ആരതി  കണ്ണ് തുറന്നു ദേവനെ നോക്കി ..

എനിക്ക് അറിയാം ആരതി !! നീ എന്നെ ആഗ്രഹിക്കുന്നില്ല ….അല്ലെങ്കില് ഞാൻ നിന്നെ അർഹിക്കുന്നില്ല ..എല്ലാവർക്കും ഞാൻ തൻകാര്യക്കാരനും , സ്വാർത്ഥനും ഒക്കെയാണ് .. പക്ഷെ നീ .. നീ മാത്രം എന്നെ അങ്ങനെ കാണാൻ പാടില്ലായിരുന്നു .. സാരമില്ല !! നിന്നെ ഞാൻ സ്നേഹിച്ചത് ആത്മാർത്ഥമായിട്ടാണ് .. അമ്മുമോളെ  സ്വന്തം കുഞ്ഞായി തന്നെയാണ് ഞാൻ കണ്ടത് … പക്ഷെ ഞാൻ പറഞ്ഞല്ലോ ആരതി !! നിന്നെ അല്ലെങ്കിൽ നിന്റെ സ്നേഹത്തിന്  ഞാൻ യോഗ്യനല്ല ..:

നീ അന്ന് പറഞ്ഞത് പോലെ ഈ ജൻമം നിന്റെ ജീവിതത്തിന്റെയും പ്രാണന്റെയും അവകാശി അത് സുരേഷ് ആണ് !!

നിന്റെ പ്രാണൻ ഇവിടെയുണ്ട് !! ഇന്ന് രാവിലെ എന്നെ കാണാൻ വന്നിരുന്നു …

ആരതി അമ്പരപ്പോടെ ദേവനെ നോക്കി .

ദേവൻ അമ്പലത്തിന് പുറത്തേക്ക് നടന്നു .. എല്ലാവരും ദേവനെ നോക്കി … ദേവൻ നിറുത്തി ഇട്ടിരുന്ന ഒരു ഇന്നോവ  കാറിന്റെ ഡോർ തുറന്നു …

ഇറങ്ങി വാ  സാർ !! ദേവൻ വിളിച്ചു …

കാറിൽ നിന്ന് ഇറങ്ങി വരുന്ന സുരേഷിന്റെ അവിശ്വസനീയതയോടെ എല്ലാവരും നോക്കി നിന്നു …

ശാരദ വായ് പൊത്തി നിന്ന് കരഞ്ഞു ..

ആരതി  നിശ്ചലയായി നിന്നു …

ഈശ്വരാ സ്വപ്നമാണോ?? അതോ സത്യമോ ??

ആരതി ഭഗവതിയെ നോക്കി …

ദേവൻ സുരേഷിനെ കൊണ്ടുവന്നു  ആരതിയുടെ മുന്നിൽ നിറുത്തി .. തന്റെ കണ്ണുനീരിനും , കാത്തിരിപ്പിക്കും ഭഗവതി ഭഗവതി ഫലം തന്നു എന്ന് കരുതിയാൽ മതി ..

ആരതി കൈകൾ കൂപ്പി കരഞ്ഞുകൊണ്ട് നിലത്തേക്ക് ഇരുന്നു …

സുരേഷ്  ആരതിയെ  പിടിച്ചു .. ആരതി !! ഞാൻ വന്നില്ലെടാ !! കരയാതെ !! ഒരായുസ്സ് മുഴുവൻ ഉള്ള  വേദന  താൻ അഞ്ചാറു  വർഷം കൊണ്ട് കരഞ്ഞു തീർത്തില്ലേ !! മതി  ഇനി കരയാൻ പാടില്ല ..

സുരേഷ് ആരതിയെ എഴുന്നേൽപ്പിച്ചു നിറുത്തി … ആരതി ആ നെഞ്ചിലേക്ക് വീണു കരഞ്ഞു .. അവിടെ നിന്നവരുടെ എല്ലാം കണ്ണുകൾ നിറഞ്ഞു ..

സാർ മരിച്ചിട്ടും സാറ്  കെട്ടിയ താലി ആരതിയുടെ കഴുത്തിൽ ഉണ്ടായിരുന്നു …സാർ മരിച്ചു എന്ന് സാറിന്റെ അച്ഛനും അമ്മയും വിശ്വസിച്ചപ്പോൾ പോലും ആരതി മാത്രം വിശ്വസിക്കാൻ തയ്യാറായില്ല ..

സാറിന്റെ ഈ തിരിച്ചു വരവ് തന്നെ ആരതിക്ക് സാറിനോടുള്ള  തീക്ഷ്ണമായ സ്നേഹത്തിന്റെ  ഫലമാണ് … അവിടെ ഞാൻ ഒന്നുമല്ല …

ദേവൻ കൈകളിൽ ഇരുന്ന താലി എടുത്തു സുരേഷിന്റെ കയ്യിൽ കൊടുത്തു … രണ്ടാൾക്കും ഇതൊരു പുനർജ്ജന്മം അല്ലേ ?? ഈ തിരുനടയിൽ നിന്ന് തന്നെ നിങ്ങളുടെ ജീവിത യാത്ര തുടരട്ടെ ..ദേവൻ നിറഞ്ഞ മനസ്സോടെ പറഞ്ഞു ..

സുരേഷ് ആരതിയെ സ്നേഹപൂർവം നോക്കി ആരതിയുടെ കഴുത്തിൽ സുരേഷ് താലികെട്ടി … ശാരദയുടെ സാരിത്തുമ്പിൽ തൂങ്ങി നിന്ന അമ്മുവിലേക്ക് സുരേഷിന്റെ കണ്ണുകൾ ഉടക്കി … ആരതി … അത്‌ !! നമ്മുടെ ശിവാനി ആണ്  അല്ലേ !!എങ്ങനെ മനസ്സിലായി അത്‌ നമ്മുടെ മോള് ആണെന്ന് ?? ആരതി അത്ഭുതത്തോടെ ചോദിച്ചു … നിന്നെയും അവളെയും ഒറ്റ അച്ചിൽ വാർത്തെടുത്തപോലെ ഉണ്ട് … സുരേഷ് ചിരിച്ചു …

സുരേഷ് ബാലന്റെയും ശാരദയുടെയും അടുക്കലേക്ക് പോയി …

മോനെ  പാപിയായ ഈ അച്ഛനോട് പൊറുക്കണേടാ !! ബാലൻ സുരേഷിനോട് വിതുമ്പികൊണ്ട് പറഞ്ഞു … എന്താ അച്ഛാ  ഇത് ?? ആരുടെയും തെറ്റ് കൊണ്ട് പറ്റിപ്പോയത് അല്ലല്ലോ !!

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഞാൻ അനുഭവിച്ച നരകയാതന എനിക്ക് ആരോടും പറയാൻ താല്പര്യം ഇല്ല .. ആയുസ്സിന്റെ ബലം കൊണ്ടോ  എന്റെ ആരതിയുടെ പ്രാർത്ഥന കൊണ്ടോ ഞാൻ തിരികെ വന്നു .. സുരേഷ് കണ്ണ് തുടച്ചു ..

സുരേഷ് മുട്ടുന്നി ഇരുന്നിട്ട് അമ്മുവിൻറെ കൈകളിൽ പിടിച്ചു .. ആ കുഞ്ഞു കണ്ണുകളിൽ നിറയുന്ന അതിശയവും സന്തോഷവും കൗതുകത്തോടെ സുരേഷ് നോക്കി ..

അമ്മുമോൾക്ക് ഞാൻ ആരാണെന്ന് മനസിലായോ ?? അമ്മുവിൻറെ മുടിയിൽ തലോടിക്കൊണ്ട് ചോദിച്ചു …

മ്മ് ,, അമ്മുസിന്റെ അച്ഛാ !! അമ്മു സുരേഷിന്റെ കവിളത്തു കുഞ്ഞു കൈകൾ  ചലിപ്പിച്ചുകൊണ്ട് പറഞ്ഞു ..

അമ്മുമോൾടെ മുറി നിറയെ അച്ഛയുണ്ട് !! അമ്മ എപ്പോഴും അച്ഛയുടെ ഫോട്ടോ നോക്കി സംസാരിച്ചും !! അമ്മു ആരതിയെ നോക്കികൊണ്ട് പറഞ്ഞു …

ആരതി അമ്മുവിനെ നോക്കി കണ്ണുരുട്ടി …

എന്റെ മോൾക്ക് അവളുടെ ജീവിതം തിരിച്ചു കിട്ടിയല്ലോ !! അതുമതി …വനജ നെഞ്ചിൽ കൈവച്ചു പറഞ്ഞു …

അച്ഛന്റെ നെഞ്ചിൽ കിടന്ന് വിശേഷം പറയുവായിരുന്നു അമ്മു മോള് !! കേട്ടിട്ടും കേട്ടിട്ടും മതിവരാത്തതു പോലെ  എല്ലാത്തിനും കണ്ണടച്ച് കിടന്ന് മൂളുന്നുണ്ടായിരുന്നു …

കതക് തുറക്കുന്ന ശബ്ദം കേട്ടിട്ടാണ് സുരേഷ് കണ്ണ് തുറന്നത് !! അമ്മു മോള് വാ അച്ഛമ്മയുടെ കൂടെ കിടക്കാം !! ശാരദ വാതിൽക്കൽ വന്ന് വിളിച്ചു …

വേണ്ട !! ഞാൻ അച്ഛാടെ കൂടെ കിടന്നോളാം !!

അമ്മു ഇവിടെ കിടക്കട്ടെ അമ്മേ !! ആരതി പറഞ്ഞു …

ആഹാ !! അച്ഛൻ വന്നപ്പോൾ അച്ഛമ്മയെ വേണ്ട  അല്ലേ ?? അമ്മുസിനോട്  അച്ഛമ്മ പിണക്കാ !!

ശാരദ തിരിഞ്ഞു …

അച്ചമ്മേ !! പിണങ്ങല്ലേ ഞാൻ വരാം !! അച്ഛാ  നാളെ രാവിലെ വരാമേ !! അച്ഛമ്മക്ക് ഒത്തിരി കഥ അറിയാം … അച്ഛമ്മ പിണങ്ങിയാൽ പിന്നെ കഥ പറയാൻ ആളെ കിട്ടില്ല .. അമ്മു രഹസ്യമായി സുരേഷിന്റെ കാതിൽ പറഞ്ഞു …

അമ്മ മോൾക്ക് കഥ ഒന്നും പറഞ്ഞുതരില്ലേ ??

അമ്മക്ക് അതിന് ഒന്നും സമയം ഇല്ല  അച്ഛാ !! ഏത് നേരവും അച്ഛയുടെ ഫോട്ടോയിൽ നോക്കി സംസാരിച്ചുകൊണ്ടിരിക്കും !!

അമ്മു സുരേഷിന്റെ കവിളത്തു ഉമ്മകൊടുത്തിട്ട് നെഞ്ചിൽ നിന്ന് ഇറങ്ങി ഓടി പോയി …

ആരതി വാതിൽ അടച്ചു കുറ്റിയിട്ടു …

സുരേഷ് കട്ടിലിൽ നിന്ന് എഴുന്നേറ്റു ആരതിയുടെ അടുക്കലേക്ക് ചെന്നു ..

അവളുടെ കണ്ണുകൾ നിറയുന്നത് കണ്ട് സുരേഷ് അവളെ ചേർത്ത് പിടിച്ചു ..

ആരതി !!! സുരേഷ് ആർദ്രമായി വിളിച്ചു …

താൻ കഴിഞ്ഞ ആറു വർഷം കേൾക്കാൻ വേണ്ടി കൊതിച്ച ആ വിളികേട്ട് ആരതി സുരേഷിന്റെ നെഞ്ചിലേക്ക് ചാഞ്ഞു …

(തുടരും …)

SHEROON4S

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

1.3/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!