Skip to content

സ്‌നേഹക്കൂട് – 9

shehakoodu

അയ്യര് സാമി പറഞ്ഞത് വിശ്വസിക്കാനാകാതെ ആരതി കട്ടിലിൽ ഇരുന്നു !!

ഞാൻ അറിയാതെ ഈ വീട്ടിൽ എനിക്കെതിരെ എന്തെങ്കിലും നീക്കം നടക്കുന്നുണ്ടെങ്കിൽ അത് തടഞ്ഞേ പറ്റൂ ….അരതി മനസ്സിൽ ഓർത്തു ..

എന്തായാലും അച്ഛൻ ഉറങ്ങിക്കാനില്ല .. ഇപ്പോൾ തന്നെ അച്ഛനോട് സംസാരിക്കണം …

ബാലൻ ടീവിയിൽ വാർത്ത കണ്ടുകൊണ്ട് ഇരിക്കുകയായിരുന്നു ..: ശാരദയും ഒപ്പം ഉണ്ട് ..

ആരതി മുറിയിൽ നിന്ന് ഇറങ്ങി വരുന്നത് കണ്ട് ശാരദ പുരികം ചുളിച്ചു ..

മോള് കിടന്നില്ലായിരുന്നോ ??

ഇല്ല !! അമ്മു ഉറങ്ങിയോ അമ്മേ ?? ആരതി ചോദിച്ചു …

മ്മ് ,, അമ്മു അപ്പോൾ തന്നെ ഉറങ്ങി …

ആരതി ബാലനെ  ഇടങ്കണ്ണിട്ട് നോക്കി … വർത്തയിലാണ് മുഴുവൻ  ശ്രദ്ധയും ..

അച്ഛാ !! എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് ??

മോള് ഇരിക്ക് !! അച്ഛനും അമ്മയ്ക്കും മോളോടും സംസാരിക്കാനുണ്ട് ..മോൾക്ക് പറയാനുള്ളത് ആദ്യം പറഞ്ഞോളൂ ..

അച്ഛൻ  സാമിയെട്ടനെ വിളിച്ചിരുന്നോ ??

വിളിച്ചിരുന്നു …

അച്ഛൻ സാമിയെട്ടനോട് എന്താ  പറഞ്ഞത് ?? ബാലൻ മറുപടി ഒന്നും പറഞ്ഞില്ല ..ടീവിയിലെ വാർത്തയിൽ മുഴുകി ഇരുന്നു …

ആരതിക്ക് ദേഷ്യം അടക്കാനായില്ല !! അവൾ ചാടി എഴുനേറ്റ് പോയി ടീവി  ഓഫ് ആക്കി ..

അച്ഛനോടല്ലേ  ചോദിച്ചത് ??

ആരതിയുടെ മട്ടും ഭാവവും മാറി …ശാരദ ബാലനെ പകച്ചൊന്ന് നോക്കി ..

അയ്യര് സ്വാമി നിന്നോട് എന്താണ് പറഞ്ഞതെന്ന് പറഞ്ഞാൽ അല്ലേ എനിക്ക് മറുപടി പറയാൻ പറ്റൂ ..

ഞാൻ അറിയാതെ എനിക്ക് വീണ്ടും കല്യാണാലോചന തുടങ്ങിയോ ?? ആരതിയുടെ ശബ്ദം ആ സ്വീകരണമുറിയിൽ അലയടിച്ചു ..

ഞാൻ എപ്പോഴാണ് നിങ്ങൾക്ക് ഒരു ബാധ്യത ആയതെന്ന് എനിക്ക് അറിയണം ….എനിക്ക് ഇനി ഒരു വിവാഹജീവിതം വേണ്ടന്ന് ഞാൻ പറഞ്ഞതല്ലേ ??പിന്നെ  എന്താണ് ഇപ്പോൾ വീണ്ടും ഒരു ആലോചന !!

ബാലൻ ആരതിയെ തന്നെ നോക്കി ..

സുരേഷ് നമ്മളെ വിട്ട് പോയിട്ട് വർഷം അഞ്ചു കഴിഞ്ഞു !! നീ ഈ വീട്ടിൽ സുരേഷിന്റെ പെണ്ണായിട്ട് വരുമ്പോൾ വെറും ഇരുപത്തിയൊന്ന് വയസ്സ് … എന്റെ മോള്  ഇപ്പോഴും ചെറുപ്പമാണ് ..ഇന്ന് നിനക്ക് പറഞ്ഞാൽ അതിനെപ്പറ്റി മനസ്സിലാകില്ല .. നാളെ നിന്റെ മകൾ അമ്മുവിന് ഒരു ജീവിതം ആകുമ്പോൾ എന്റെ മോള് ഒറ്റപ്പെട്ട് പോകും ..

അന്ന് ഇപ്പോൾ ഉള്ളവർ ഒന്നും കൂടെ കാണണം എന്നില്ല …മോളേ നന്നായി അറിയുന്ന ആളാണ് ….ദേവൻ !! അമ്മുവിന്റെ കാര്യം ഓർത്തു മോള് വിഷമിക്കരുത് … അവളെ ഞങ്ങൾ നോക്കിക്കൊള്ളാം ..

ബാലൻ എല്ലാം ഉറപ്പിച്ച രീതിയിൽ സംസാരിച്ചു …

ശെരി അച്ഛാ !! ഇനി ഞാൻ ആരെയും എതിർക്കുന്നില്ല … എതിർത്തിട്ട് കാര്യമൊന്നുമില്ലെന്ന് എനിക്ക് അറിയാം .. എന്റെ ഭാഗത്തു നിന്ന് ആരും ചിന്തിക്കുന്നില്ല .. നിങ്ങൾ പറയുന്നതൊക്കെ ന്യായമായ കാര്യം ആണെല്ലോ ? ന്യായമല്ലാത്തതും ഉചിതമല്ലാത്തതുമായ തീരുമാനം പണ്ടും ഇപ്പോഴും എടുക്കുന്നത് ഈ പൊട്ടിയാണല്ലോ !!

എനിക്ക് സമ്മതമാണ് !! പക്ഷെ അതിന് മുൻപ് എനിക്ക് അയാളെ ഒന്ന് കാണണം .. പറ്റുമെങ്കിൽ നാളെ തന്നെ … മറ്റെന്നാൾ എനിക്ക് തീരുവനന്ദപുരത്തു പോകണം … ഒരാഴ്ചത്തെ ട്രെയിനിങ് ഉണ്ട് .. ഒന്ന് രണ്ട് കാര്യങ്ങൾ കൊണ്ട് ഞാൻ വെച്ച് താമസിപ്പിച്ചതാണ് .. ട്രെയിനിങ് കഴിഞ്ഞു വന്നാൽ എല്ലാവര്ക്കും സമ്മതമാണെങ്കിൽ വെച്ച് താമസിപ്പിക്കാതെ നമുക്ക്‌ ഈ ചടങ്ങ് അങ് നടത്താം !! അച്ഛൻ എന്ത് പറയുന്നു ?? ആരതി കൈകെട്ടി നിന്നുകൊണ്ട് ചോദിച്ചു ..

അതുപിന്നെ മോളെ  !! ഒരാഴ്ച്ച കൊണ്ടൊക്കെ നടത്തുക എന്ന് പറയുമ്പോൾ ?? ബാലൻ അന്തിച്ചു ആരതിയെ നോക്കി …

നാളത്തേക്ക് അല്ലലോ ?? ഒരാഴ്ച സമയം ഇല്ലേ ?? അത്‌ മതി …

വലിയ ആർഭാടം ഒന്നും വേണ്ട !! രജിസ്റ്റർ ഓഫീസിൽ പോകുന്നു  ഒപ്പിടുന്നു !! അത്രെയും മതി … എനിക്ക് ഇനിയും നാലുപേരുടെ മുന്നിൽ കെട്ടിയൊരുങ്ങി നിൽക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ടാണ് അച്ഛാ !! ആരതി പറഞ്ഞു ..

ഞാൻ ദേവന്റെ അമ്മയോട് സംസാരിച്ചിട്ട് പറയാം മോളെ !! ബാലൻ പറഞ്ഞു …

കുഴപ്പമില്ല അച്ഛാ!! അയാളെ ഞാൻ രാവിലെ തന്നെ കാണുന്നുണ്ട്  .. എന്റെ തീരുമാനം ഞാൻ അയാളോട് പറഞ്ഞോളാം … ആരതി അത്രെയും പറഞ്ഞിട്ട് പോകാനായി തിരിഞ്ഞു …

ആരതി ഒന്ന് ബാലനെ നോക്കി !!

അച്ഛാ !! ഞാൻ ഒരു കാര്യം ചോദിച്ചോട്ടേ ?? എനിക്ക് സുരേഷേട്ടൻ എന്റെ കൂടെയുള്ളത് പോലെയാണ് തോന്നുന്നത് … എന്നെങ്കിലും അദ്ദേഹം തിരിച്ചു വരുമെന്ന പ്രതീക്ഷയാണ് മനസ്സ് നിറയെ !! ഞാൻ കരുതി നിങ്ങളുടെ മനസ്സിലും അങ്ങനെയൊക്കെത്തന്നെ ആയിരിക്കുമെന്ന് !! പക്ഷെ എനിക്ക് … എനിക്ക് തെറ്റി അച്ഛാ !!!

ആരതി നിറഞ്ഞുവന്ന കണ്ണുകൾ തുടച്ചുകൊണ്ട് മുറിയിലേക്ക് പോയി …

ബാലേട്ടാ !!! ആരതിമോൾ പറഞ്ഞിട്ട് പോയത് കേട്ടോ !! ചങ്കു കലങ്ങിയാണ് അവൾ അത് പറഞ്ഞത് ……എനിക്ക് എന്തോ പേടി വരുന്നുണ്ട്‌ ..

നീ ഒന്നും ഓർത്തു പേടിക്കേണ്ട !! അവൾ വിഷമിക്കുന്നുണ്ടെന്ന് എനിക്ക് നന്നായി അറിയാം .. പക്ഷെ അവളുടെ യൗവനം നമ്മുടെ മോനെ ഓർത്തു ഹോമിച്ചുകളയുവാനല്ലോ എന്ന് ഓർക്കുമ്പോൾ കുറ്റബോധം ആണ് …

ആരതിക്ക് ഒരു നല്ല ജീവിതം ഉണ്ടായി കാണണം .. എനിക്ക് അത്രെയും മാത്രമേ ഒള്ളു ശാരദേ !!

ആരതി ഫോൺ എടുത്ത് ദേവനെ വിളിച്ചു …

ദേവൻ ഫോൺ എടുത്തു ……ഹല്ലൊ ആരതി ??

ദേവേട്ടൻ കിടന്നോ ??

ഇല്ല !! പറഞ്ഞോളൂ ആരതി .. ദേവൻ സ്നേഹത്തോടെ പറഞ്ഞു

പ്രേത്യേകിച്ചു ഒന്നുമില്ല !! നാളെ രാവിലെ ഭഗവതി ക്ഷേത്രത്തിന്റെ മുന്നിൽ ഞാൻ കാത്തുനിൽക്കും ?? എനിക്ക് സംസാരിക്കണം ..

അതിനെന്താ  …കാണാമല്ലോ !!

മ്മ് ,, ശെരി അപ്പോൾ നാളെ കാണാം !! ഗുഡ്‌നൈറ്റ് … ആരതി ഫോൺ കട്ട് ചെയ്തു ..

ആരതിയുടെ മനസ്സിലെ മഞ്ഞലിഞ്ഞു തുടങ്ങിയെന്ന് തോന്നുന്നു …

എന്തായാലും സുരേഷിന്റെ അച്ഛനെ കണ്ടതിന് ഫലം ഉണ്ടായി ..

അയാളോട് താൻ ഇത്തിരി കടുത്താണ് സംസാരിച്ചത് !! അതുകൊണ്ട് ആരതിയെ അയാൾ കല്യാണത്തിന് നിർബന്ധിച്ചിട്ടുണ്ടാകും …എന്തായാലും നാളെ ഒരു ശുഭവാർത്ത കേൾക്കാം എന്ന് പ്രത്യാശിക്കാം … സുരേഷ് ഓർത്തു …

കുറച്ചുനേരമായല്ലോ ഈ മൗനം തുടങ്ങിയിട്ട് ആരതി .. തനിക്ക് എന്താണ് എന്നോട് പറയാനുള്ളത് ?? ദേവൻ ചോദിച്ചു …

നിങ്ങൾ ഏട്ടന്റെ അച്ഛനെ കണ്ടിരുന്നു അല്ലേ ??

മ്മ് , കഴിഞ്ഞ ദിവസം കവലയിൽ വെച്ച്  കണ്ടിരുന്നു ..

നിങ്ങൾ എന്ത് പറഞ്ഞാണ് ആ മനസ്സ് നൊമ്പരപെടുത്തിയതെന്ന് എനിക്ക് അറിയില്ല .: ഞാൻ വീണ്ടും ഒരു വിവാഹം കഴിച്ചേ തീരു എന്ന് അച്ഛൻ ശാഠ്യം പിടിക്കുന്നു …

അതുകൊണ്ട് ഞാൻ ഒരു തീരുമാനം എടുത്തു … എനിക്ക് വിവാഹത്തിന് സമ്മതം ആണ് ..

ആരതി പറഞ്ഞു … ദേവൻ ആരതിയെ നോക്കി ചിരിച്ചു …

ഹാവൂ !! ഒടുവിൽ നീ സമ്മതിച്ചല്ലോ !! അതുമതി … എനിക്ക് സന്തോഷമായി ആരതി …കുറച്ചു വൈകിയിട്ടാണെങ്കിലും നമ്മൾ ആശിച്ചത് പോലെ ഒരു ജീവിതം കിട്ടാൻ പോകുവല്ലേ … അമ്മു മോൾക്ക് ഞാൻ നല്ല ഒരു അച്ഛനായിരിക്കും ആരതി …

ആരതി ഒന്നും മിണ്ടാതെ ദേവന്റെ സംസാരം കേട്ട് നിന്നു …

പിന്നെ എനിക്ക് ദേവേട്ടനോട് ഒരു കാര്യം കൂടി പറയാനുണ്ട് .. എന്തായാലും പഴയത് എല്ലാം മറന്ന് നമ്മൾ ഒന്നിക്കാൻ പോകുവല്ലേ ?? അപ്പോൾ പഴയതിന്റെ അവശേഷിപ്പുകൾ ഒന്നും നമ്മുടെ ഇടയിൽ ഉണ്ടാകാൻ പാടില്ല.. ആരതി പറയുന്നത് കേട്ട് ഒന്നും മനസിലാകാതെ ദേവൻ നിന്നു .:

എന്റെ ഭർത്താവ് സെർവിസിൽ ഇരുന്ന് മരിച്ചത് കൊണ്ടാണ് എനിക്ക് വില്ലേജ് ഓഫീസിലെ ജോലി ലഭിച്ചത് .. ഇനി എനിക്ക് അതിന്റെ ആവശ്യം ഇല്ല .. ഞാൻ വീണ്ടും ഒരു വിവാഹം കഴിച്ചാൽ പഴയ ബന്ധത്തിന്റെ പേരിൽ എനിക്ക് ലഭിച്ച ആ ജോലി ഒരു അധികപ്പറ്റാകും .. അതുകൊണ്ട് ഞാൻ അത് ഉപേക്ഷിക്കാൻ  തീരുമാനിച്ചു ….അര്ഹത്പെട്ട് ഒരുപാട്‌ പേര് ഒരു ജോലിക്കായി കാത്തിരിക്കുന്നുണ്ട്.. അതുകൊണ്ട് അങ്ങനെയുള്ള ആർക്കെങ്കിലും ഇത് ഉപകരിക്കട്ടെ … ആരതി പറയുന്നത് കേട്ട് ദേവൻ അന്തിച്ചു നിന്നു ..

നീ എന്ത് ഭ്രാന്താണ് ഈ പറയുന്നത് ?? ദേവൻ എന്തോ പറയാൻ തുടങ്ങിയപ്പോൾ ആരതി കൈ കൊണ്ട് തടഞ്ഞു …

ഞാൻ അത് തീരുമാനിച്ചു …എന്തായാലും ഞാൻ നാളെ തിരുവന്തപുരത്തേക്ക് പോകുന്നുണ്ട് ..

ഈ കാലത്തു ഒരു ജോലി കിട്ടാൻ വലിയ പാടാണെന്ന് പ്രേത്യേകിച്ചു സർക്കാർ ജോലി അത് ഞാൻ പറയാതെ തന്നെ നിനക്ക് അറിയില്ലേ ആരതി ??

നീ വെറുതെ ബുദ്ധിമോശം ഒന്നും കാണിക്കരുത് !! ദേവൻ അപേക്ഷിച്ചു ..

എന്റെ തീരുമാനത്തിന് മാറ്റം ഇല്ല ദേവേട്ടാ ?? ദേവേട്ടനോടൊപ്പം ഒരു ജീവിതം തുടങ്ങുമ്പോൾ ആ ജോലിയും അത്‌ കിട്ടിയ വഴിയും എന്നെ വേട്ടയാടാൻ പാടില്ല ……എത്ര കഷ്ടപാടായാലും നമുക്ക്‌ ഒരുമിച്ചു ജീവിക്കാമല്ലോ !! ആരതി പറഞ്ഞു ..

ദേവന്റെ മനസ്സിൽ അമർഷം നുരഞ്ഞു പൊങ്ങി !! എങ്കിലും ആരതിയെ പിണക്കാൻ തോന്നിയില്ല ..

ശരി !!! എല്ലാം നിന്റെ ഇഷ്ട്ടം പോലെ നടക്കട്ടെ !! പക്ഷെ നാളെ നീ ഇതോർത്തു ദുഃഖിക്കരുത് …ദേവൻ പറഞ്ഞു …

എനിക്ക് നാളെ തിരുവന്തപുരത്തു പോകണം ..ഒരാഴ്ചത്തെ ട്രെയിനിങ് ഉണ്ട് അതുകഴിഞ്ഞു വന്നതിന് ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കാം ..ആരതി പറയുന്നതിന് ദേവൻ തലയാട്ടി …

അമ്മേ എനിച്ചും വരണം !! ബാഗ് അടുക്കുന്നതിനിടയിൽ വന്ന് അമ്മുമോൾ ആരതിയുടെ മുന്നിൽ നിന്ന് ചിണുങ്ങി ..

എന്റെ പൊന്നുമോളെ കൊണ്ടുപോകാൻ കഴിയാത്തത് കൊണ്ടല്ലേ അമ്മ ഒറ്റക്ക് പോകുന്നത് … അമ്മ അവിടെ ഒരു സ്കൂളിൽ പഠിക്കാൻ പോവല്ലേ !! പോയിട്ട് വരുമ്പോൾ എന്റെ അമ്മുസിന് എന്താ കൊണ്ടുവരേണ്ടത് ??

എനിച്ഛ് ഒന്നും വേണ്ട !! അമ്മ വേഗം വന്നാൽ മതി .. ആരതി അമ്മുവിൻറെ മുടിയിൽ തലോടി …

ബാഗ് അടുക്കിവെച്ചിട്ട്. ഭക്ഷണം കഴിക്കാനായി ഊണ് മുറിയിലേക്ക് നടന്നു ..

മോളെ  !! എപ്പോഴാണ് ഇറങ്ങുന്നത് ?? ശാരദ തിരക്കി .. കഴിച്ചിട്ട് ഇറങ്ങണം അമ്മേ ??

മോള് ഒറ്റക്കല്ലോ ഗീതയും ഉണ്ടല്ലോ അല്ലേ ??

മ്മ് ,,ഉണ്ട് അമ്മേ  ഞങ്ങൾ ട്രെയിനിലാണ് പോകുന്നത് .. അവിടെ ഗസ്റ്റ് ഹൊസ്സിൽ താമസസൗകര്യം ഒരുക്കിയിട്ടുണ്ട് ..

റെയിൽവേ സ്റ്റേഷനിൽ ഞാൻ കൊണ്ടാക്കാം !! ബാലൻ പറഞ്ഞു ..

ആരതി മറുപടി ഒന്നും പറഞ്ഞില്ല … തലേ ദിവസത്തെ സംഭവത്തിന് ശേഷം ആരതി ബാലനോട് മിണ്ടിയിരുന്നില്ല .. അതിൽ ബാലന് മനപ്രയാസം ഉണ്ട് ..

വേണ്ട !! ഞാൻ ബസിന് പൊയ്ക്കൊള്ളാം !!!

ആരതി ബാലന് മുഖം കൊടുത്തില്ല …

കഴിച്ചതിന് ശേഷം ആരതി വീട്ടിൽ നിന്ന് ഇറങ്ങി !!

ബാലൻ കവലയിലേക്ക് ഇറങ്ങിയപ്പോൾ ദേവനെ കണ്ടു ..

ആരതി പോയോ ? ദേവൻ തിരക്കി ..

മ്മ്,, രാവിലെ തന്നെ വീട്ടിൽ നിന്ന് ഇറങ്ങി …

ആരതി എന്നെ ഇന്നലെ വന്ന് കണ്ടിരുന്നു !! അവൾക്ക് വിവാഹത്തിന് സമ്മതം ആണെന്ന് അറിയിച്ചു …

ബാലന്റെ മുഖത്തു ഒരു വാടിയ ചിരി ഉണ്ടായി ..

പിന്നെ അവൾ ജോലി ഉപേക്ഷിക്കുമെന്ന് പറഞ്ഞു ..ദേവൻ പറഞ്ഞത് കേട്ട് ബാലൻ ഒന്ന് ഞെട്ടി …

ആരതി പറഞ്ഞ കാര്യങ്ങൾ എല്ലാം ദേവൻ ബാലനോട്  പറഞ്ഞു ..

ബാലൻ ഒന്നും മറുപടി പറഞ്ഞില്ല !!

എനിക്ക് എന്തായാലൂം വില്ലജ് ഓഫീസിൽ പോകണം  .. ദേവൻ ഓട്ടോ സ്റ്റാർട്ട് ചെയ്തു  ബാലനോട് യാത്ര ചോദിച്ചിട്ട് പോയി …

ഓട്ടോ നിറുത്തി തപാൽ വഴി വന്ന ജപ്തി നോട്ടിസുമായി ദേവൻ വില്ലേജ് ഓഫീസിലേക്ക് കയറി …ആരതിയുടെ ഇരിപ്പിടം ശൂന്യമായിരുന്നു ..

എന്നാൽ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ഗീതയെ കണ്ടപ്പോൾ ദേവൻ ഒന്ന് ഞെട്ടി ..

ആരതി അച്ഛനോട് പറഞ്ഞത് ഇവരോടൊപ്പം ട്രെയിനിങ്ങിന് പോകുന്നു എന്നല്ലേ ?? എന്നാൽ ഇവർ എന്താ ഇവിടെ ?? ദേവൻ ആലോചിച്ചു ..

ഹാ ,, ദേവനോ !! ആരതി പറഞ്ഞിരുന്നു വില്ലേജ് ഓഫീസറെ കാണാൻ ദേവൻ വരുമെന്ന് ..

മാഡത്തിന് ട്രെയിനിങ് ഇല്ലേ ?? ദേവൻ ചോദിച്ചു …

ട്രെയിനിങ് ?? ആർക്ക് ട്രെയിനിങ് ?? ഗീത ചോദിച്ചു …

അല്ല  ആരതി പറഞ്ഞു തിരുവന്തപുരത്തു ഒരാഴ്ച ട്രെയിനിങ് ഉണ്ടെന്ന് !!

ട്രെയിനിങ് ഉണ്ട് !! പക്ഷെ ആരതി ആ ലിസ്റ്റിൽ ഇല്ല ..

ആള് ഒരാഴ്ച്ച ലീവിൽ ആണ് …സ്ഥലത്തു കാണില്ലെന്ന് മാത്രം പറഞ്ഞു ..

ദേവൻ ആകെ ആശയക്കുഴപ്പത്തിൽ ആയി …

ആരതി എന്തിനാണ് എല്ലാവരോടും കള്ളം പറഞ്ഞത് ?? കള്ളം പറഞ്ഞു എവിടെപോയതായിരിക്കും ?? ദേവന്റെ തല പുകയുന്നത് പോലെ തോന്നി …

ദേവൻ ഫോൺ എടുത്ത് ആരതിയെ വിളിച്ചു … 

പ്രതികരണം ഒന്നും ഉണ്ടായില്ല …

ആരതിയുടെ പ്രവർത്തിയിൽ എന്തോ പന്തികേടുണ്ടെന്ന് ദേവന് തോന്നി..

(തുടരും …)

SHEROON4S

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!