ദേവന്റെ സംസാരം ആരതിയെ ചൊടിപ്പിച്ചു … ആരതിയുടെ മുഖം വലിഞ്ഞു മുറുകി ..
അവളുടെ മുഖഭാവം മാറുന്നത് കണ്ടപ്പോൾ ദേവൻ ഒന്ന് പതറി ..
കണ്ണടച്ച് തുറക്കുന്നതിന് മുൻപ് ആരതി ദേവന്റെ ചെകിട്ടത്തു അടിച്ചു !!
ആരതി !!! ദേവൻ നടുക്കത്തോടെ വിളിച്ചു ..
ഇത് നിങ്ങൾ എന്റെ കയ്യിൽ നിന്ന് ഇരന്നു വാങ്ങിയതാണ് ..
നിങ്ങളെ എനിക്ക് ഇഷ്ടമായിരുന്നു .. നിങ്ങളെ വിളിച്ചു ഞാൻ കെഞ്ചിയതല്ലേ ?? നിങ്ങൾക്ക് അന്ന് എന്നെ കല്യാണം കഴിക്കാൻ കഴില്ലെന്ന് പറഞ്ഞപ്പോൾ ചങ്ക് പൊട്ടി കരഞ്ഞവൾ ആണ് ഞാൻ !! എന്റെ കണ്ണുനീര് കണ്ട് മനസ്സ് അലിഞ്ഞാണ് അന്ന് അച്ഛൻ നിങ്ങളോട് സംസാരിച്ചത് .. എന്നിട്ട് നിങ്ങൾ എന്തായിരുന്നു ചെയ്തത് ……എത്ര പട്ടിണിയും പ്രാരാബ്ധതയും ആണെങ്കിൽ പോലും നിങ്ങളുടെ ഒപ്പം ജീവിക്കാൻ ഞാൻ തയ്യാർ അല്ലായിരുന്നോ ?? അന്ന് നിങ്ങൾ അത് ചെയ്യാൻ മുതിർന്നില്ല …
നിങ്ങൾ എന്നെ അവഗണിച്ചിട്ടും ഞാൻ ദേവകിയമ്മയെ പോയി കണ്ടു … അമ്മയാണ് പറഞ്ഞത് നിന്നെ വേണ്ടാത്തവന്റെ പിറകെ ഇനി നീ നടക്കേണ്ട ..അച്ഛൻ ഉറപ്പിച്ചത് പോലെ കാര്യങ്ങൾ നടത്താൻ നീ സമ്മതിക്കണമെന്ന് ..
ഞാൻ സമ്മതിച്ചു !! എന്റെ അച്ഛനും അമ്മയും എന്നെ ഓർത്തു വിഷമിക്കരുത് എന്ന് ഞാൻ കരുതി …അവര് തിരഞ്ഞെടുത്തു തന്ന ജീവിതം എനിക്ക് കിട്ടാവുന്നതിലും വെച്ച് ഏറ്റവും യോഗ്യമായ ഒന്നായിരുന്നു ….എന്നെ ഓർത്തോ എന്റെ ജീവിതം ഓർത്തോ ആർക്കും ഒരു വിഷമവും ഇല്ല !! എനിക്കും വിഷമം ഇല്ല … എനിക്ക് ഇല്ലാത്ത ആകുലത മറ്റാർക്കും വേണ്ട ..
പിന്നെ നിങ്ങൾ പറഞ്ഞല്ലോ കുറച്ചു മാസങ്ങളെ ഞാൻ എന്റെ ഭർത്താവിനോടൊപ്പം ജീവിച്ചോള്ളൂ എന്ന് … എനിക്ക് അതിൽ സങ്കടമില്ല … ഒരായുസ്സിൽ തരാവുന്നതിലും അധികം സ്നേഹിച്ചിട്ടാണ് ആ മനുഷ്യൻ എന്നെ വിട്ട് പോയത് .. ഈ കഴുത്തിൽ ഇപ്പോഴും അദ്ദേഹം കെട്ടിയ താലി ഉണ്ട് … വിധവ ആണെന്ന് എനിക്ക് ഒരു തോന്നലും ഇല്ല !! എന്റെ ഏട്ടൻ എന്റെ കൂടെയുണ്ട് …
വർഷങ്ങളോളം സ്നേഹിച്ചിട്ടും എന്റെ മനസ്സ് മനസ്സിലാക്കാൻ കഴിയാത്ത നിങ്ങൾ ഒരു പരാജയം ആണ് പുച്ഛമാണ് നിങ്ങളോട് എനിക്ക് !! പരമ പുച്ഛം ..
ഇനി എന്റെ വഴിക്ക് എന്തെങ്കിലും പറഞ്ഞു വന്നാൽ ഈ ആരതി എന്താണെന്ന് നിങ്ങൾ ശെരിക്കും അറിയും …
ആരതി ദേവനെ കനപ്പിച്ചു ഒന്ന് നോക്കിയിട്ട് അവിടെനിന്നും പോയി …
ദേവന് വല്ലാത്ത അമർഷം തോന്നി … ആരതി !! അവൾ തന്നെയാണോ എന്നോട് ഇങ്ങനെ സംസാരിച്ചത് !! വിശ്വസിക്കാൻ പറ്റുന്നില്ല … അവൾ എങ്ങനെ എത്രയും മാറി !!
ഇല്ല !! അവളെ ഞാൻ വിട്ടുകളയില്ല !! അവൾ ഒരു മാണിക്യം ആണ് !! എന്റെ തെറ്റാണ് !! അവളെ കൈവിട്ട് കളഞ്ഞത് …എന്റെ വലിയതെറ്റാണ് ..: എന്റെ മണ്ടത്തരം ..
എന്ത് വിലകൊടുത്തും ഞാൻ ആരതിയെ സ്വന്തമാക്കും …
ഇത് ആര് ദേവനോ ?? ഇരിക്ക് !!താൻ നാട്ടിൽ വന്നിട്ടുണ്ടെന്ന് അറിഞ്ഞിരുന്നു ?? വീട്ടിൽ കയറി വന്ന ദേവനോട് ദുർമുഖം കാണിക്കാതെ മാധവൻ പറഞ്ഞു ..
ഞാൻ വന്നിട്ട് ഒരാഴ്ച്ച ആകുന്നു .. ദേവൻ കസേരയിൽ ഇരുന്നുകൊണ്ട് പറഞ്ഞു ..
ഇനി എന്നാണ് തിരിച്ചു പോകുന്നത് ?? ഒരു മാസത്തെ ലീവ് ഉണ്ടോ ?? മാധവൻ തിരക്കി ..
ഞാൻ ഇനിയും തിരികെ പോകുന്നില്ല .. ഒരു ലോണിന് അപേക്ഷിച്ചിട്ടുണ്ട് … അത് കിട്ടിയാൽ ഒരു പലഹാര നിർമാണ യൂണിറ്റ് തുടങ്ങാൻ ആണ് പദ്ധതി .. ദേവൻ പറഞ്ഞു ..
ആഹാ !! അത് നല്ല കാര്യം തന്നെയാണ് .. നമുക്ക് ജീവിക്കാൻ ഉള്ളത് നമ്മുടെ മണ്ണിൽ നിന്ന് കിട്ടുമെന്ന് ഉറപ്പുണ്ടെങ്കിൽ അന്യനാട്ടിൽ പോയി വിയർപ്പ് ഒഴുക്കേണ്ട കാര്യം ഇല്ലല്ലോ !! മാധവൻ ദേവനെ അനുകൂലിച്ചു …
ദേവൻ ഒന്ന് ചിരിച്ചു …
ഞാൻ ഒരു കാര്യം സംസാരിക്കാൻ ആണ് ഇവിടേക്ക് വന്നത് .. ദേവൻ ആമുഖമായിട്ട് പറഞ്ഞു …
എന്താ ദേവാ ?? എന്താ തനിക്ക് പറയാനുള്ളത് ?? മാധവൻ തിരക്കി ..
പറയാനുള്ളത് ആരതിയുടെ കാര്യം ആണ് ..
ആരതിക്ക് ഇങ്ങനെയൊക്കെ സംഭവിച്ചതിൽ എനിക്കും പങ്കുണ്ട് അച്ഛാ !! അന്ന് ഞാൻ ആരതിക്ക് ഒരു വാക്ക് കൊടുത്തിരുന്നു എങ്കിൽ അവൾ ഇന്ന് എന്റെ ഭാര്യായിട്ട് വീട്ടിൽ ഉണ്ടായേനെ !! അന്നത്തെ എന്റെ കഷ്ടപ്പാടും മാനസീക അവസ്ഥയും അതായിരുന്നു അച്ഛാ !! ഞാൻ എന്നെ ന്യായീകരിക്കുകയല്ല ..ഞാൻ എന്റെ ഭാഗം മാത്രമേ ചിന്തിച്ചോള്ളൂ .. അത് എന്റെ വലിയ തെറ്റ് …ദേവൻ ഒന്ന് നിറുത്തിയിട്ട് മാധവനെ നോക്കി …
മാധവൻ വിദൂരതയിലേക്ക് നോക്കി ഇരിക്കുകയായിരുന്നു .. എന്നാൽ ആ കണ്ണിൽ നീർ തിളക്കം കണ്ടപ്പോൾ ദേവൻ തുടർന്നു ….
നിങ്ങൾക്ക് എല്ലാവർക്കും സമ്മതം ആണെങ്കിൽ ആരതിയെയും കുഞ്ഞിനേയും സ്വീകരിക്കാൻ ഞാൻ ഒരുക്കമാണ് … ദേവൻ പറഞ്ഞത് കേട്ട് മാധവൻ ആദ്യം ഒന്ന് ഞെട്ടി ……പിന്നെ ആ ചുണ്ടിൽ ഒരു പരിഹാസം ഉണ്ടായി ..
അത് !! നടക്കില്ല ദേവാ … ആര് സമ്മതിച്ചാലും ആരതി സമ്മതിക്കില്ല … പാറ പോലെ ഉറച്ചതാണ് അവളുടെ മനസ്സ് ..
സുരേഷ് പോയതിൽ പിന്നെ ഒരു ദിവസം പോലും അന്തിയുറങ്ങാൻ അവൾ ഈ വീട്ടിൽ വന്നിട്ടില്ല .. രാവിലെ വന്നാൽ വൈകിട്ട് പോകും .. കാര്യം എന്താണെന്ന് തനിക്ക് അറിയുമോ ?? അവൾ ഞങ്ങളെ സ്നേഹിക്കുന്നതിനേക്കാൾ ഏറെ സുരേഷിന്റെ അച്ഛനെയും അമ്മയെയും സ്നേഹിക്കുന്നുണ്ട് ….അത് അവരുടെ ലോകമാണ് … ആരൊക്കെ നിർബന്ധിച്ചാലും ആ മനസ്സ് മാറാനോ , മറ്റൊരാളോടൊപ്പം ജീവിക്കാനോ അവൾ ഒരിക്കലും സമ്മതിക്കില്ല .. അതുകൊണ്ട് ഈ വിഷയം ദേവൻ ഇവിടംകൊണ്ട് അവസാനിപ്പിക്കണം …
ദേവൻ ചെറുപ്പല്ലേ ?? താൻ നല്ല ഒരു കുട്ടിയെ കണ്ടെത്തി വിവാഹം കഴിച്ചു സുഖമായി ജീവിക്കാൻ നോക്കുക … വെറുതെ ആരതിയുടെ പിന്നാലെ കൂടാൻ നോക്കേണ്ട !! അവൾ അത് ആഗ്രഹിക്കുന്നില്ല … മാധവൻ പറഞ്ഞു …
നിങ്ങൾ എല്ലാവരും കൂടി ഇങ്ങനെ തുടങ്ങിയാൽ ഒറ്റപ്പെട്ട് പോകുന്നത് ആരതി ആണ് .. കൂടെയുള്ളവർ നിർബന്ധിച്ചാൽ മാറുന്ന പിടിവാശിയെ ആരതിക്ക് ഒള്ളു … ഇനിയുള്ള കാലം മുഴുവൻ അവൾ ഒറ്റക്ക് ജീവിക്കട്ടെ എന്നാണോ അച്ഛൻ പറഞ്ഞുവരുന്നത് ?? ദേവൻ അമർഷത്തോടെ ചോദിച്ചു ..
അല്ല !! ഒരിക്കലും ആരതി ഒറ്റക്ക് ജീവിക്കണം എന്ന് ഞങ്ങൾ ആരും ആഗ്രഹിക്കുന്നില്ല ……പക്ഷെ ആരൊക്കെ നിർബന്ധിച്ചാലും അവളെ തിരുത്താൻ കഴിയില്ല … അവൾ എന്ത് ആഗ്രഹിച്ചാലും അവളുടെ ഒപ്പം നിൽക്കുന്ന രണ്ട് കുടുംബങ്ങൾ അവളോടൊപ്പം ഉണ്ട് ..അവൾ മറ്റൊരു ജീവിതം ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് മുന്നിട്ട് നിന്ന് നടത്തി കൊടുക്കുന്നത് സുരേഷിന്റെ അച്ഛനും അമ്മയും ആകും .. കാരണം അവർ എന്നും ഇത് പറഞ്ഞു അവളുടെ പിന്നാലെ നടക്കുന്നതാണ് ……അതുകൊണ്ട് ആണ് ഞാൻ പറഞ്ഞത് എല്ലാം വിധി പോലെ നടക്കും അങ്ങനെ നടക്കുവോള്ളു …ദേവൻ ഇറങ്ങാൻ നോക്ക് … മാധവൻ അല്പം മുഷിച്ചിലോടെ പറഞ്ഞു ..
ദേവൻ പിന്നെ ഇരുന്നില്ല ..
അവരുടെ സംസാരം എല്ലാം കേട്ടുകൊണ്ട് നിന്ന് വനജ ഉമ്മറത്തേക്ക് ഇറങ്ങി വന്നു ..
നിങ്ങൾ ദേവനോട് അങ്ങനെ സംസാരിക്കേണ്ടായിരുന്നു ??
മാധവൻ തല തിരിച്ചു രൂക്ഷമായി വനജയെ ഒന്ന് നോക്കി ..
പിന്നെ ഞാൻ അവനോട് എങ്ങനെ സംസാരിക്കണം !! നീ നമ്മുടെ ആരതി എങ്ങനെയാണ് ജീവിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ ?? അവൾ ഒരുപാട് വിഷമങ്ങൾ ഉള്ളിൽ ഒതുക്കിയാണ് ജീവിക്കുന്നത്… അവളുടെ ഉള്ളിലെ എരിയുന്ന കനൽ എന്താണെന്ന് അറിയാവുന്ന ഒരു അച്ഛനാണ് ഞാൻ ..
നിനക്ക് അറിയാത്ത ഒരു കാര്യമുണ്ട് വനജേ !! നിന്നോട് ഞാൻ അത് പറഞ്ഞിട്ടില്ല .. ബാലൻ നാല് മാസത്തിന് മുൻപ് എന്നോട് ചോദിച്ചിട്ട് ആരതിക്ക് ഒരു വിവാഹം ആലോചിച്ചു .. ബാലന്റെ അനിയത്തി സുഭദ്രയുടെ മകൻ സുധീഷ് ആയിരുന്നു പയ്യൻ .. അവനും സുരേഷും ഒരേ പ്രായം ആണ് .. സുധീഷ് ഒന്ന് വിവാഹം കഴിച്ചതാണ് .. വിവാഹം കഴിച്ചതിന് ശേഷമാണ് പെണ്ണിന് മറ്റൊരു പയ്യനെ ഇഷ്ടമാണെന്ന് എല്ലാവരും അറിയുന്നത് .. സുധീഷുമായി പൊരുത്തപ്പെട്ട് പോയില്ല .. അവസാനം ബന്ധം വേർപെടുത്തി ..
ആരതിയെ സുഭദ്രക്ക് ഒരുപാട് ഇഷ്ടമായി .. സുധീഷിനോട് ചോദിച്ചപ്പോൾ അയാൾക്കും എതിർപ്പില്ലായിരുന്നു .. അതുകൊണ്ടാണ് അവർ ഇങ്ങനെ ഒരു ആലോചനയുമായി ബാലനെ സമീപിച്ചത് .. ബാലൻ ആരതിയോട് പറഞ്ഞപ്പോൾ അവൾ ആദ്യമായി അവരോട് ക്ഷഭിതയായി .. അവസാനം അവൾ ബാലന്റെ കാലിൽ വീണ് കരഞ്ഞു .. സുരേഷേട്ടന്റെ വിധവയായിട്ട് ജീവിക്കാൻ അനുവദിച്ചില്ലെങ്കിൽ അവൾ ജീവിതം അവസാനിപ്പിച്ചു കളയും എന്ന് പറഞ്ഞു .. അവളുടെ ശവത്തിലെ മറ്റൊരാൾ താലി കെട്ടുവൊള്ളൂ എന്ന് പറഞ്ഞു ..
ആരതി!!! നമ്മുടെ മോള് അത്രയേറെ സുരേഷിനെ സ്നേഹിക്കുന്നുണ്ട് … മാധവന്റെ കണ്ണുകൾ നിറഞ്ഞു ..
പിന്നെ ഇപ്പോൾ ഇവിടെ നിന്ന് ഇറങ്ങിപ്പോയ ആ നട്ടെല്ലിന് ബലം ഇല്ലാത്തവൻ ഉണ്ടല്ലോ !! അവന് കൊടുക്കാൻ ഇവിടെ പെണ്ണില്ല !! ആർക്ക് എന്റെ മോളെ കൊടുത്താലും അവന് ഞാൻ എന്റെ കുഞ്ഞിനെ കൊടുക്കില്ല വനജേ ?? വാക്കിന് വിലയില്ലാത്ത നെറികെട്ടവൻ ആണ് അവൻ …
അവന്റെ ഒരു ആത്മാർത്ഥ സ്നേഹം തുഫ്ഫ് !! മാധവൻ ഒരു ദയയും ഇല്ലാതെ പറഞ്ഞു …
നിനക്ക് അവനെ അറിയില്ല വനജേ !!! എനിക്ക് അറിയാം അവൻ എന്ത് കണ്ടിട്ടാണ് ഇപ്പോൾ ഈ ആലോചന കൊണ്ട് വന്നത് എന്ന് …
ആരതിക്ക് ഇപ്പോൾ നല്ല ഒരു ജോലിയുണ്ട് .. അവൾ ചെറുപ്പം ആണ് .. സുരേഷിന്റെ വീട്ടുകാർ മാന്യരായത് കൊണ്ട് തന്നെ അമ്മുവിനെ അവർ നോക്കുമെന്ന് അവൻ മനസ്സിൽ കണക്ക് കൂട്ടിയിട്ടുണ്ട് .. ആരതിയെ ദേവന് കിട്ടിയാൽ എന്താ അയാൾക്ക് പുളിക്കുമോ ഇല്ലല്ലോ ?? മാധവൻ പറയുന്നത് കേട്ട് അമ്പരപ്പോടെ വനജ അയാളെ നോക്കി …
അവന്റെ അച്ഛന്റെ ജനാർദ്ദന്റെ സ്വഭാവവും ഇങ്ങനെ തന്നെയായിരുന്നു … സ്വാർത്ഥൻ ആയിരുന്നു അയാൾ .. ആ ദേവകി ഒരു പാവമാണ് ….ഒരു ദിവസം പോലും സമാദാനത്തോടെ അവർ ആ വീട്ടിൽ കഴിഞ്ഞിട്ടില്ല … ഒരുപാട് പേരെ തട്ടിച്ചും വെട്ടിച്ചും അയാൾ സമ്പാദിച്ചു എന്നിട്ട് എന്ത് നേടി ഒന്നും അനുഭാവിക്കുവാനുള്ള ഭാഗ്യം അയാൾക്ക് ഉണ്ടായില്ലലോ .. ആക്സിഡന്റ് ആയി കുറെ നാൾ ആശുപത്രിയിൽ കിടന്നു … അയാൾ ഉണ്ടാക്കിയത് ആശുപത്രിൽ മരുന്നിന് ചിലവായി ….പിന്നെ കടവും കടത്തിന്റെ മേൽ കടവും കയറില്ലെ ?? അവന്റെ ചുറ്റുപാട് അറിയാവുന്നത് കൊണ്ട് തന്നെയാണ് ഞാൻ ആദ്യമേ ഈ ബന്ധം വേണ്ടന്ന് പറഞ്ഞത് .. അല്ലാതെ എന്റെ മോൾടെ ഇഷ്ട്ടം കണ്ടില്ലെന്ന് വെച്ചതല്ല …
ദേവൻ !! നമ്മുടെ മോൾക്ക് ചേരില്ല വനജേ … നമുക്ക് അത് മറക്കാം !!! മാധവൻ പറഞ്ഞതിന് വനജ തലയാട്ടി …
ദേവൻ പലഹാര നിർമാണ യൂണിറ്റ് തുടങ്ങി ഒപ്പം ആഗ്രഹിച്ചത് പോലെ ഓട്ടോ വാങ്ങി ..
കച്ചവടം ഒന്ന് മെച്ചപ്പെട്ടു വന്നപ്പോൾ ദേവൻ വീട് കുറച്ചു കുറച്ചായി പുതിപ്പണിഞ്ഞു …
വലിയ കുഴപ്പം ഇല്ലാതെ പോയപ്പോൾ ആയിരുന്നു കോവിഡ് വില്ലന്റെ വേഷത്തിൽ രംഗപ്രവേശനം ചെയ്തത് … എല്ലായിടത്തും മാന്ദ്യം സംഭവിച്ചത് പോലെ ദേവന്റെ പലഹാര യൂണിറ്റിന്റെയും അത് ബാധിച്ചു ..
സാധങ്ങൾ വിറ്റുപോകാതെ കിടന്നു .. അതുപോലെ ഓട്ടവും കുറഞ്ഞു … ദേവൻ ആദ്യമൊക്കെ വായ്പ എടുത്തതിന്റെ തവണകൾ അടച്ചിരുന്നു .. എന്നാൽ നഷ്ടം വന്നപ്പോൾ പലിശ അടക്കാൻ കഴിഞ്ഞില്ല … അവസാനം ജപ്തി നോട്ടീസ് വന്നു …
ആ നോട്ടീസുമായിട്ടാണ് ഇന്ന് ദേവൻ തന്നെകാണാൻ വന്നത് എന്ന് ആരതി ഓർത്തു …
അയാളോട് തനിക്ക് ഒരു സ്നേഹവും ഇല്ല .. ഒരു രീതിയിലും പരിഗണിക്കേണ്ട കാര്യവും ഇല്ല .. പക്ഷെ ദേവകിയമ്മ അവരും കൂടി വേണം എല്ലാം അനുഭവിക്കാൻ !! അത് പാടില്ല …
മോള് കുറെ നേരമായിട്ട വലിയ ആലോചനയിൽ ആണല്ലോ ?? എന്തുപറ്റി .. ബാലൻ വന്ന് ചോദിച്ചു ..
ഏയ് , ഒന്നുമില്ല അച്ഛാ … ആരതി പറഞ്ഞു ..
അമ്മേ !! അമ്മുന് ഉറക്കം വരുന്നു …
ആരതി ക്ലോക്കിൽ നോക്കി ഏഴ് മണി ആകുന്നതേ ഒള്ളു ..
ശാരദ അമ്മുന് ഇഷ്ടമുള്ള ചപ്പാത്തിയും വെജിറ്റബിൾ കറിയും ഉണ്ടാക്കി കഴിപ്പിച്ചിരുന്നു ..
അമ്മേ !! ഞാൻ എന്ന് അച്ചമ്മേടെ കൂടെ കിടക്കുവാ … അമ്മു കൊഞ്ചിക്കൊണ്ട് പറഞ്ഞു ..
മ്മ് ,,ആരതി ചിരിച്ചു …
ആരതി മുറിയിലേക്ക് പോയി … ഫോൺ എടുത്തു വില്ലേജ് ഓഫീസർ ആനന്ദ് സാറിന്റെ നമ്പറിൽ വിളിച്ചു ..
ഹലോ !! ആരതി … എന്താ ഈ നേരത്തു ?? ഫോൺ എടുത്തുകൊണ്ട് ആനന്ദ് ചോദിച്ചു ..
സാർ , തിരക്കിലാണോ … ആരതി ചോദിച്ചു ..
ഏയ് അല്ല !! പിള്ളേരുമായി ഗുസ്തി പിടിക്കുന്ന തിരക്കിലാണ് .. ആനന്ദ് ചിരിയോടെ പറഞ്ഞു .. താൻ പറഞ്ഞോ !!
ഞാൻ ഒരു സംശയം ചോദിക്കാൻ വിളിച്ചതാണ് ..
എന്റെ പരിചയത്തിൽ ഉള്ള ഒരാൾ ബാങ്കിൽ നിന്ന് ലോൺ എടുത്തു വീട്ടിൽ തന്നെ ഒരു പലഹാര നിർമാണ യൂണിറ്റ് തുടങ്ങി .. കോവിഡ് വന്നതോടെ നഷ്ടത്തിൽ ആയി .. ഇപ്പോൾ റവന്യു റിക്കവറി നോട്ടീസ് വന്നു ..
സാർ കോവിഡ് വന്നത്കൊണ്ട് വന്ന് പോയ നഷ്ടമായി കണക്കാക്കി നമുക്ക് ഇതിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമോ ??
കഴിയും ആരതി ..കോവിഡ് വരുന്നതിന് മുൻപ് വരെ കൃത്യമായി പലിശ അടിച്ചിട്ടുണ്ടെങ്കിൽ ആ ഒരു തെളിവ് വെച്ച് അയാൾക്ക് ബാങ്കിനോട് സമീപിക്കാം .. ബാങ്ക് ഇളവ് ചെയ്തുകൊടുത്തില്ലെങ്കിൽ അയാൾക്ക് ലീഗലി മൂവ് ചെയ്യാൻ പറ്റും ..
അയാളോട് നാളെ എന്നെ വന്ന് ഒന്ന് കാണാൻ പറയ് …ആനന്ദ് പറഞ്ഞു ..
ശരി സാർ !! താങ്ക്സ് .. ഗൂഡ്‌നൈറ്റ് ..
ആരതി ഫോൺ കട്ട് ചെയ്തു … ദേവന്റെ നമ്പർ എടുത്ത് ആദ്യം വിളിക്കാമെന്ന് കരുതിയെങ്കിലും ആരതി വിളിച്ചില്ല .. ഫോണിൽ ദേവകിയമ്മ എന്ന് സേവ് ചെയ്തിരുന്ന നമ്പറിൽ വിളിച്ചു …
ദേവകി ഫോൺ എടുത്തു !!
അമ്മേ … ഇത് ആരതി ആണ് … സുഖമാണോ ??
ആ മോളെ സുഖം !! അമ്മുസ് എന്ത് പറയുന്നു !!
സുഖമായി ഇരിക്കുന്നു … അച്ഛമ്മയോടൊപ്പം ഉറങ്ങാനായി കിടന്നു ..
അമ്മേ ഞാൻ വിളിച്ചത് ഒരു കാര്യം പറയാനാണ് ..
ദേവേട്ടൻ എന്ന് വില്ലജ് ഓഫീസിൽ വന്നിരുന്നു .. ഞാൻ വില്ലജ് ഓഫീസറിനോട് കാര്യങ്ങൾ ഒക്കെ സംസാരിച്ചിട്ടുണ്ട് ..
നാളെ രാവിലെ കയ്യിൽ കിട്ടിയ ജപ്തി നോട്ടീസുമായിട്ട് സാറിനെ വന്ന് കാണാൻ അമ്മ പറഞ്ഞേക്കണേ …
ദേവകിയുടെ അടുത്ത് ഇരുന്ന ദേവൻ ഇതെല്ലാം കേട്ടിരുന്നു …
ശെരി മോളെ ഞാൻ അവയോട് പറഞ്ഞേക്കാം …
ആരതി തനിക്ക് വേണ്ടി എത്രയും പെട്ടെന്ന് തന്നെ ഇങ്ങനെ സംസാരിക്കുമെന്ന് കരുതിയില്ല .. എനിക്ക് അറിയാം ആരതി നിനക്ക് എന്നെ അങ്ങനെയൊന്നും മറക്കാനോ ഉപേക്ഷിക്കാനോ ആവില്ലെന്ന് എനിക്ക് അറിയാം … ദേവൻ ഒന്ന് ചിരിച്ചു .. ശേഷം മൂളിപ്പാട്ടും പാടി മുറിയിലേക്ക് പോയി ..
ആരതി ഫോൺ വെച്ചിട്ട് കട്ടിലിൽ കിടന്നു …
സുരേഷേട്ടാ !! നമ്മുടെ മോളെ പറ്റി എല്ലാവർക്കും നല്ലതേ പറയാനൊള്ളൂ .. ഇന്ന് സ്കൂളിൽ പോയപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറയുവായിരുന്നു ..
ആരതി എഴുനേറ്റ് പോയി മേശപുറത്തു വെച്ചിരുന്ന സുരേഷിന്റെ ഫോട്ടോ എടുത്തു ഉമ്മ കൊടുത്തു … നിങ്ങൾ ഓരോ ദിവസം കഴിയുന്തോറും ചെറുപ്പായി വരുവാണല്ലോ ചുള്ളാ .. ആരതി ഫോട്ടോയിലേക്ക് നോക്കി ചിരിച്ചു ..
പിന്നെ !! ഇന്നും ദേവേട്ടൻ വന്നു … ദേവന്റെ പുതിയ വിശേഷങ്ങൾ ഒക്കെ ആരതി പറഞ്ഞു …
ഒന്നും അയാളെ ഓർത്തിട്ടല്ല ഏട്ടാ !! ആ പാവം അമ്മ കൂടി തെരുവിൽ ഇറങ്ങേണ്ടി വരുമെന്ന് ഓർത്തപ്പോൾ സഹായിക്കണം എന്ന് തോന്നി ..
പെട്ടെന്ന് ആരതിയുടെ ഫോൺ ബെൽ അടിച്ചു .. ആരതി ഫോട്ടോ മേശപ്പുറത്തു വെച്ചിട്ട് ഡിസ്‌പ്ലേയിൽ പേര് നോക്കി …
“സാമിയെട്ടൻ “
ആരതി സന്തോഷത്തോടെ ഫോൺ എടുത്തു …
സാമിയെട്ടാ !! എത്രനാൾ ആയി ഒന്ന് വിളിച്ചിട്ട് !! ഞാൻ കരുതി എന്നെ മറന്നുകാണുമെന്ന് …
ആര് പറഞ്ഞു എന്റെ ആരതികുഞ്ഞിനെ മറന്നു എന്ന് ??മോൾക്ക് സുഖമാണോ ??അമ്മുട്ടി എവിടെ ??
സുഖമാണ് സാമിയെട്ടാ !! അമ്മുസ് ഉറങ്ങി …
മോളെ !! സാമിയെട്ടൻ വിളിച്ചത് മോളോട് ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ് …
എന്താ സാമിയെട്ടാ ?? ആരതി ചോദിച്ചു …
അയ്യര് സാമി പറയുന്നത് കേട്ട് സ്തബ്ധയായി ആരതി നിന്നു …
(തുടരും …)
SHEROON4S
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Sheroon Thomas Novels
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission