Skip to content

സ്‌നേഹക്കൂട് – 4

shehakoodu

പെട്ടെന്ന് സുരേഷിന്റെ ഭാവം മാറി …

എന്താ ഞാൻ അത്രക്ക് ബോറൻ ആണൊ ?? സുരേഷ് പുരികക്കൊടി  ഉയർത്തികൊണ്ട് ചോദിച്ചു ..

അതിന് ഞാൻ അങ്ങനെ പറഞ്ഞില്ലാലോ !! ആരതി തിരിച്ചു പറഞ്ഞു ..

സപ്ലയർ ദോശയുമായി  വന്നു ..

മ്മ് ,, നമുക്കിട്ട് താങ്ങിയതാണെന്ന് മനസ്സിലായി .. അതുകൊണ്ട് ഞാൻ സംസാരം നിറുത്തി .. ഇനി ആരതി സംസാരിക്കുന്നത് ഞാൻ കേൾക്കാം …

ഞാൻ എന്താണ്  പറയേണ്ടത് ?? ഞാൻ ഒറ്റമകൾ അല്ലായിരുന്നു.. എനിക്ക് ഒരു ചേച്ചീ ഉണ്ടായിരുന്നു ആതിര ….ചേച്ചീ  ജന്മനാ  ഹൃദ്രോഗി ആയിരുന്നു ..എനിക്ക് നാല് വയസ്സുള്ളപ്പോൾ ചേച്ചീ മരിച്ചു … ചേച്ചിയുടെ മരണം അമ്മക്ക് വല്ലാത്ത ഷോക്ക് ആയിരുന്നു .. ചേച്ചിക്ക് ഉള്ളതുപോലെ  എനിക്കും അസുഖം ഉണ്ടോ എന്ന് അറിയാൻ ഒട്ടുമിക്ക ആശുപത്രിയിലും പോയി പരിശോധിച്ചിട്ടുണ്ട് …

പിന്നെ അച്ഛന്  മനസ്സിലായി എന്നെയല്ല  അമ്മയെ ആണ് ഡോക്ടറിനെ കൊണ്ടിപ്പോയി കാണിക്കേണ്ടത് എന്ന് .. അമ്മ വിഷാദരോഗിയായി … അച്ഛൻ ഒരുപാട്‌ കഷ്ടപ്പെട്ടു ഏറെനാളത്തെ ശ്രമത്തിനും ചികിത്സക്കും ഒടുവിൽ അച്ഛൻ അമ്മയെ ജീവിതത്തിലേക്ക് കൊണ്ടുവന്നു ..

എന്റെ മുഖം ഒന്ന് മാറിയാൽ പോലും അമ്മക്ക് പേടിയാണ് .. ഇന്നലെ രാത്രി പോലും അമ്മ എന്റെ കൂടെയാണ് കിടന്നത് … അച്ഛന് അറിയാം  അച്ഛന്റെ കൂടെ കിടന്നാൽ അമ്മ എന്റെ കാര്യം പറഞ്ഞു രാത്രി മുഴുവൻ ആധി പിടിച്ചു ഉറങ്ങാതെ ഇരിക്കുമെന്ന് ..

സുരേഷ് ആരതിയെ നോക്കി കോഫീ കുടിച്ചുകൊണ്ടാണ് ആരതി അത്‌ പറഞ്ഞത് .

ആരതിയുടെ സംസാരം പതിഞ്ഞ താളത്തിൽ ആയിരുന്നു .. നല്ല പക്വതയുള്ള സംസാരം ..

തന്റെ അമ്മയെപ്പോലെ തന്നെയാണ് ആരതിയും ..

സുരേഷ് ആരതിയുടെ സംസാരവും സംസാരിക്കുമ്പോഴും ചിരിക്കുമ്പോഴും ഇടക്ക് വിരിയുന്ന നുണകുഴിയും , മൂക്കിൽ ഇട്ടിരിക്കുന്ന ഒറ്റക്കല്ലു പതിപ്പിച്ച കുഞ്ഞു മുക്കുത്തിയും ഒക്കെ ശ്രദ്ധിച്ചു …

എപ്പൊഴോ  മനസ്സിൽ പതിഞ്ഞ മുഖം !! ഓരോ വട്ടവും വീട്ടിൽ വിളിക്കിമ്പോൾ അമ്മ ആരതിയെപ്പറ്റി പറയാൻ തുടങ്ങി ……ആദ്യമൊന്നും ശ്രദ്ധിച്ചില്ലെങ്കിലും ഇടക്ക് ഇടക്ക് അച്ഛൻ ഫോട്ടോ അയച്ചു തരാൻ തുടങ്ങൊയതോടെ ആണ് താനും ശ്രദ്ധിക്കാൻ തുടങ്ങിയത് … അവിടുന്ന് താൻ അറിയാതെ തന്നെ മനസ്സിൽ പൂത്തുലഞ്ഞ സ്നേഹം ആണ് ആരതിയോട് തനിക്കുള്ളത് …

പക്ഷെ വിവാഹം കഴിക്കാൻ എന്തോ മനസ്സിൽ അകാരണമായ ഒരു ഭയം !! ചിലപ്പോൾ തന്റെ ജോലിയുടെ സ്വഭാവം അറിയാവുന്നത് കൊണ്ടാവും .. കല്യാണം കഴിഞ്ഞ  കൂടെ ഉള്ളവർ കുടുംബത്തിനെ പിരിഞ്ഞു പോകേണ്ടി വരുമോ എന്നൊക്കെയുള്ള പേടി ഉണ്ടെന്ന് പറയുമ്പോൾ താൻ അവരെ കളിയാക്കുമായിരുന്നു ….എന്നാൽ ഇപ്പോൾ തന്നെയും ആ ഭയം പിടികൂടി ഇരിക്കുന്നു .. രാജ്യം കാക്കേണ്ട വലിയ ഒരു കടമയാണ് തനിക്കുള്ളത് … അതിൽ രണ്ടാം സ്ഥാനം മാത്രമേ കുടുംബത്തിനൊള്ളു ..സുരേഷ് ഓർത്തു ..

എന്നെ കളിയാക്കിയിട്ട് ഇപ്പോൾ എന്താണ് ഓർത്തുകൊണ്ട് ഇരിക്കുന്നത് ?? ആരതി ചോദിച്ചു ..

ഏയ്‌ ഒന്നുമില്ല !!

അവർ രണ്ടുപേരും കഴിച്ചിട്ട് അവിടെ നിന്നും ഇറങ്ങി ..

സുരേഷ് ബുള്ളറ്റിൽ കയറി …

വാ കയറ് !! ഞാൻ വീട്ടിൽ കൊണ്ടുവിടാം …

അയ്യോ … വേണ്ട !! എനിക്ക് ഇതിൽ കയറാൻ പേടിയാണ് … എങ്ങാണം താഴെ വീണാൽ തീർന്നു !! ആരതി പേടിയോടെ പറഞ്ഞു ..

അതിനല്ലേ പിടിച്ചിരിക്കുന്നത് …താൻ ധൈര്യമായി കയറിക്കോ ?? ഞാൻ അല്ലേ പറയുന്നത് ..

ആരതി ആദ്യം ഒന്ന് മടിച്ചെങ്കിലും പതിയെ ബുള്ളറ്റിന്റെ പിറകിൽ  കയറി .. ദേ ആ കാണുന്ന കമ്പിയിൽ പിടിച്ചിരുന്നാൽ മതി …

സുരേഷ് കാണിച്ചുകൊടുത്തു . ആരതി തലയാട്ടി ..

സുരേഷ് ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു …

വിരോധം ഇല്ലങ്കിൽ നമുക്ക്‌ ഒരിടം വരെ പോകാം … ആരതി മെല്ലെ പറഞ്ഞു ….

എവിടേക്ക് ?? സുരേഷ് ചോദിച്ചു ..

ദേവേട്ടന്റെ വീട്ടിലേക്ക് …. ആരതി തലകുനിച്ചിരുന്നു …

അതിനെന്താ … നമുക്ക്‌ ഇപ്പോൾ തന്നെ പോയേക്കാം !!

ആരതി ദേവന്റെ വീട്ടിലേക്കുള്ള വഴി പറഞ്ഞുകൊടുത്തു ..

ബുള്ളറ്റ് ഓട് പാകിയ ഒരു കൊച്ചു വീടിന്റെ മുന്നിൽ ചെന്ന് നിന്നു ..

ഇതാണോ ദേവന്റെ വീട് ??

മ്മ് .. ആരതി ഒന്ന് മൂളി !!

എപ്പോൾ  വേണേലും നിലംപൊത്താമെന്ന രീതിയിൽ നിൽക്കുന്ന വീടാണെന്ന് സുരേഷിന് കണ്ടപ്പോൾ തന്നെ തോന്നി ..

പശുവിനെ അഴിച്ചു കെട്ടുകയായിരുന്ന ദേവകി  ആരതിയെ കണ്ടപ്പോൾ കൈ കഴുകിയിട്ട് ഓടി വന്നു ..

ആരതി മോള് എന്താ പതിവില്ലാതെ ഈ വഴി വന്നത് ?? ദേവൻ മോളെ വിളിച്ചോ ?? ഇവിടെ ദർശനയുടെ ഫോണിൽ കഴിഞ്ഞ വെള്ളിഴായ്ച്ച ഒന്ന് വിളിച്ചതാണ് .. എന്ത് പറഞ്ഞാലും ഒരു മൂളലിൽ അല്ലെങ്കിൽ ഒറ്റവാക്കിൽ ഉത്തരം തരും … അവന് കഷ്ടപാടാണെന്ന് തോന്നുന്നു .. ഒന്നും പറയില്ല ചെക്കൻ !! ഇന്ന് വെള്ളിയാഴ്ച അല്ലേ ?? വൈകുന്നേരം വിളിക്കുമായിരിക്കും ?? ദേവകി ആരതിയോട് പറഞ്ഞു ..

ഇതാരാ  മോളെ !! ഇവിടെയൊന്നും മുൻപ്  കണ്ടിട്ടില്ലല്ലോ ?? ദേവകി സുരേഷിനെ നോക്കി ചോദിച്ചു ..

ഞാൻ സുരേഷ് !! ആരതിയുടെ അച്ഛന്റെ കൂട്ടുകാരന്റെ മകൻ ആണ് …

സുരേഷ് സ്വയം പരിചയപ്പെടുത്തി ..

അമ്മേ !! ഞാൻ വന്നത് അമ്മയോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ആണ് .. ആരതി ദേവകിയുടെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു ..

എന്താ മോളെ !! ആരതി സുരേഷിനെ ഒന്ന് നോക്കി !! സുരേഷ് പതിയെ ഫോൺ പോക്കറ്റിൽ നിന്ന് എടുത്തുകൊണ്ട് അവിടെ നിന്നും മാറി …

ആരതി ഇന്നലെ വീട്ടിൽ നടന്ന പെണ്ണുകാണൽ ചടങ്ങും തുടർന്ന് ദേവനെ വിളിച്ചപ്പോൾ ഉണ്ടായ പ്രശ്നങ്ങളും എല്ലാം ദേവകിയോട് പറഞ്ഞു ..

എല്ലാം കേട്ട് ദേവകി ഒന്നും മിണ്ടാതെ നിന്നു ..

അമ്മ പറയ് ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് !! ആരതി കണ്ണീരോടെ ചോദിച്ചു ..

എന്റെ മോള് അച്ഛൻ പറയുന്നത് അനുസരിക്കണം !! അതാണ് വേണ്ടത് !! മോള് ദേവനെ എത്രകാലം വേണേലും കാത്തിരിക്കുമെന്ന് ഈ അമ്മക്ക് നല്ലതുപോലെ അറിയാം ….പക്ഷെ മോളുടെ അച്ഛൻ പറഞ്ഞിട്ട് പോലും അവൻ  താല്പര്യം കാണിച്ചില്ലെങ്കിൽ പിന്നെ അമ്മ എന്ത് പറയാനാണ് മോളെ ??

നിന്നോട് പറയാതെ തന്നെ ഇവിടുത്തെ അവസ്ഥ അറിയാമല്ലോ ?? ഈ അമ്മക്ക് എന്തെങ്കിലും നിവർത്തി ഉണ്ടെങ്കിൽ നിന്റെ അച്ഛനോട് ഒന്നുകൂടി സംസാരിക്കാൻ വന്നെന്നെ !! എന്നാൽ എനിക്ക് ഇപ്പോൾ ആ പ്രതീക്ഷ ഒന്നും ഇല്ല !! ദർശനക്ക് ഇപ്പോൾ വിവാഹപ്രായം ആയി വരുന്നു .. അതും കൂടി അവന്റെ ചുമലിൽ ആണ്  .. അമ്മക്ക്  ഒന്നും പറയാനില്ല മോളെ !!

എന്റെ മോള് നന്നായി വരും … എന്റെ മോന് നിന്നെ നേടാനുള്ള യോഗ്യത ഇല്ല …ദേവകി കണ്ണ് തുടച്ചു ..

ദേവകി  സുരേഷിന്റെ അടുക്കൽ പോയി !! മോന് വലിയ മനസ്സുള്ളത് കൊണ്ടാണ് ആരതി പറഞ്ഞപ്പോൾ തന്നെ എല്ലാം ഉൾകൊള്ളാൻ പറ്റിയത്  നിങ്ങൾക്ക് നല്ലതേ വരൂ .. അമ്മ നിറഞ്ഞ മനസ്സോടെയാണ് ഈ പറയുന്നത് ..

എന്റെ മോള് ഒരു പാവമാണ് .. ഈ വീടിന്റെ മരുമകളായി വരുന്നത്  അമ്മ ഒരുപാട്‌ സ്വപ്നം കണ്ടിട്ടുള്ളതാണ് ..

എല്ലാം നമ്മൾ ആഗ്രഹിക്കുന്നത് പോലെ നടക്കില്ലല്ലോ !! ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ … രണ്ടാളും അമ്മയെ കല്യാണത്തിന് വിളിക്കണം  കേട്ടോ ..

ദേവകി സ്നേഹത്തോടെ ആരതിയുടെ കവിളിൽ തലോടി ..:

ഇറങ്ങട്ടെ അമ്മേ !! ആരതി കെട്ടിപിടിച്ചുകൊണ്ട് ചോദിച്ചു ..

എന്റെ മക്കള് പോയിട്ട് വാ … ദേവകി പറഞ്ഞു ..

സുരേഷും ആരതിയും അവിടെനിന്നും യാത്രയായി …

സുരേഷ് ബുള്ളറ്റ് ആരതിയുടെ വീട്ടുപടിക്കൽ നിറുത്തി …

ആരതി പിന്നിൽനിന്ന് ഇറങ്ങി …കയറുന്നില്ലേ ??

ആരതി ചോദിച്ചു ..

ഇല്ല !! പോകുവാ …

ആരതി … തന്റെ മനസ്സ് കലങ്ങിമറിഞ്ഞു  കിടക്കുവാണെന്ന് എനിക്ക് അറിയാം .. ഒന്ന് ശാന്തമാകുമ്പോൾ എനിക്ക് താൻ ഒരു മറുപടി തരണം .. നമുക്ക്‌ രണ്ടാൾക്കും ഇപ്പോൾ പരസ്പരം കുറച്ചൊക്കെ അറിയാമല്ലോ …

എനിക്ക് എനിക്ക് കഷ്ടിച്ച് മൂന്നാഴ്ചത്തെ ലീവ് ഒള്ളു … സുരേഷ് പറഞ്ഞു …

സുരേഷേട്ടാ !!എന്റെ പ്രശ്ങ്ങൾ എല്ലാം ഇപ്പോൾ ഏട്ടന് അറിയാം … എല്ലാം അറിഞ്ഞുകൊണ്ട് എന്നെ സ്വീകരിക്കാൻ തയ്യാറാണെങ്കിൽ എനിക്ക് സമ്മതം ആണ് .. പക്ഷെ  എല്ലാമായും പൊരുത്തപ്പെടാൻ എനിക്ക് കുറച്ചു സമയം  തരണം …

സുരേഷ് ഒന്ന് ചിരിച്ചു … അയാൾ പതിയെ ആരതിയുടെ കയ്യിൽ പിടിച്ചു … ആരതി മുഖം ഉയർത്തി നോക്കി …

ആരതിയും സുരേഷിനെ നോക്കി ഒന്ന് ചിരിച്ചു ..

ആരതിയും വീട്ടിൽ സമ്മതം അറിയിച്ചതോടെ  എല്ലാം എടുപിടിയിൽ നടന്നു …

സുരേഷിന് ലീവ്  ഇല്ലാത്തത് കൊണ്ട് തന്നെ ഒരാഴ്ച്ച കൊണ്ട് തന്നെ ലളിതമായി  അവരുടെ വിവാഹം കഴിഞ്ഞു …

സുരേഷിന്റെ  എട്ടുകെട്ട് തറവാട് ഒരു കൂട്ടുകുടുംബം ആയിരുന്നു .. വിവാഹം കഴിഞ്ഞു  വധുവരന്മാരെ  അവിടേക്കാണ്  കൊണ്ടുപോയത് ..

വിവാഹം ലളിതമായിരുന്നു എങ്കിലും  … വിരുന്ന്  സൽക്കാരം ഇരുവീട്ടുകാരും ചേർന്ന് ഗംഭീരമാക്കി ..

ആരതി ആവശ്യപ്പെട്ടത് പോലെ  സുരേഷ് അവൾക്ക് എല്ലാമായും പൊരുത്തപ്പെടാൻ സമയം കൊടുത്തു …

പിന്നീടുള്ള ദിവസങ്ങൾ ആരതി സുരേഷിനെ മനസ്സിലാക്കുകയായിരുന്നു ..

സുരേഷ് എല്ലാവർക്കും ഒരുപാട്‌ പ്രീയപെട്ടവൻ ആയിരുന്നു .. ഒരു പട്ടാളക്കാരന്റെ  കാർക്കശ്യവും ചിട്ടകളും ഒന്നും ആരതി അയാളിൽ കണ്ടില്ല …

സുരേഷ് എപ്പോഴും ആരതിയെ കരുതി  .. അവൾ ഒറ്റക്ക് ഇരിക്കുവാണോ വിഷമിക്കുവാനോ  അയാൾ അവസരം കൊടുത്തില്ല .. ആരതിക്ക്  എല്ലാം തുറന്ന് പറയാൻ പറ്റിയ  ഒരു നല്ല സുഹൃത്തും കൂടി ആയി മാറി സുരേഷ് …

ഓരോ ദിവസം കഴിയും തോറും ആരതിയുടെ മനസ്സിൽ സുരേഷിന്റെ സ്ഥാനവും സ്നേഹവും കൂടി കൂടി വന്നു …

രണ്ടാഴ്ച്ച  പെട്ടെന്ന് കടന്ന് പോയി … സുരേഷിന്റെ ലീവ് കഴിഞ്ഞു … മറ്റെന്നാൾ തിരികെ പോണം .. അടുക്കളയിൽ ആണെങ്കിൽ അമ്മ ശാരദ  ചമ്മത്തിപൊടി , കടുകുമാങ്ങ അച്ചാർ , പലഹാരങ്ങൾ എല്ലാം ഓരോന്നായി തയ്യാറാക്കി കൊണ്ടിരുന്നു .. അമ്മയുടെ വാല് പോലെ  അടുക്കളയുടെ ഓരത്തു ആരതിയും നിൽപ്പുണ്ട് ..

രാവിലെ എഴുന്നേറ്റപ്പോൾ മുതൽ സുരേഷ് ആരതിയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു .. അയാൾക്ക് വെട്ടപെടാത്ത  ഒഴിഞ്ഞുമാറി നടപ്പാണ് കക്ഷി ..ഇവൾക്ക്  ഇത്‌  എന്ത് പറ്റി ?? രാവിലെ മുതൽ മുഖം ഏറ്റി പിടിച്ചാണ് നടപ്പ് ..

ആരതിയെ  ഒന്ന്  അടുത്ത് കിട്ടാനായി സുരേഷ് കൊതിച്ചു … ഇത്രെയും ദിവസം ഒരുമുറിയിൽ അന്യരെ പോലെയാണ് കഴിഞ്ഞിരുന്നത് … എന്നാൽ പോലും തനിക്ക് ഒരു വിഷമവും  തോന്നിയിട്ടില്ല … അവളുടെ സാമീപ്യം തന്നെ അയാൾക്ക്  വലിയ  സന്തോഷം തരുന്നുണ്ടെന്ന് ഓർത്തു ചിരിച്ചു ..

അമ്മേ !! എനിക്ക് ഒരു കട്ടൻ കാപ്പി കിട്ടുമോ ?? അടുക്കളയിലേക്ക് എത്തി നോക്കി സുരേഷ് ചോദിച്ചു …

മോളെ .. ആരതി !!അമ്മയുടെ കൈ ഒഴിവില്ല …

നീ ഒരു കാപ്പി ഇട്ട് മോന് കൊടുക്ക് !! ശാരദ പറഞ്ഞു ..

ആരതി കാപ്പി ഉണ്ടാക്കി കപ്പിലേക്ക് പകർത്തി .. സുരേഷ് ഒന്ന്  നോക്കി  … അവൾ വരുന്നുണ്ട്‌  വേഗം മുറിയിലേക്ക് പോകാം … സുരേഷ് വേഗം മുറിയിലേക്ക് നടന്നു …

മുറിയിൽ കയറി വാതിൽ ചാരി  … സുരേഷ് കട്ടിലിൽ പോയി ഇരുന്നു …

ആരതി വാതിൽ തുറന്ന് കാപ്പിയുമായിട്ട് വന്നു !!!

കാപ്പി … ആരതി സുരേഷിന് നേരെ കപ്പ് നീട്ടി ..

ദേ അങ്ങോട്ട് വെക്ക് … മേശ ചൂണ്ടി പറഞ്ഞു …

ആരതി കപ്പ്  മേശയിൽ വെച്ചിട്ട് തിരിഞ്ഞു .. വാതിൽ  കുറ്റിയിട്ടിട്ട് സുരേഷ് ആരതിയെ നോക്കി ..

എന്താ  വാതിൽ അടച്ചത് ?? ആരതി ചോദിച്ചു ..

കാര്യമുണ്ട് !! താൻ എന്താ  രാവിലെ മുതൽ ഇങ്ങനെ താൻ വെരുകിനെ പോലെ നടക്കുന്നത് ?? തനിക്ക് എന്ത് പറ്റി ?? സുരേഷ് ചോദിച്ചു …

എനിക്ക് !! എനിക്ക് ഒന്നുമില്ല .. ആരതി പറഞ്ഞൊപ്പിച്ചു …

കള്ളം  പറയുന്നോ !! ദേ എന്റെ കണ്ണിലേക്ക് നോക്കിയേ !! സുരേഷ് ആരതിയെ ചേർത്ത് നിറുത്തി..

ആരതിയുടെ കണ്ണുകൾ നിറഞ്ഞു വന്നു !!

നിനക്ക് എന്താ  പറ്റിയത് ?? എന്തിനാടോ  കരയുന്നത് ??

എനിക്ക് അറിയില്ല !! ഞാൻ പെട്ടന്ന് തനിച്ചായത് പോലെ … ഏട്ടൻ പോയാൽ ഇനി എന്ന് കാണുമെന്ന്  അറിയില്ല .. എപ്പോൾ ലീവ് കിട്ടി നാട്ടിൽ വരുമെന്നും പറയാൻ കഴിയില്ലെന്ന് അമ്മ ഇന്നലെ പറഞ്ഞപ്പോൾ മനസ്സിന്  അക്കെ ഒരു ഭാരം …

കൊച്ചു കുട്ടിയെപ്പോലെ  നിന്ന് പദം പറയുന്ന ആരതിയെ കണ്ടപ്പോൾ സുരേഷിന്  ഒരേ സമയം സങ്കടവും സന്തോഷവും വന്നു ..

ആരതിയുടെ മനസ്സിൽ താൻ ഉണ്ടെന്ന് ഉള്ള തോന്നൽ വന്ന നിമിഷത്തിൽ സുരേഷ് അവളെ വാരിപ്പുണർന്നു ..

ആരതി  അത്  പ്രതീക്ഷിച്ചില്ലെങ്കിലും അവൾ എതിർത്തില്ല …

സുരേഷ് ആരതിയുടെ നെറുകയിൽ ചുണ്ടുകൾ അമർത്തി …

അമ്മ പറഞ്ഞത് ശരിയാണ് !! ഇവിടുന്ന് പോയാൽ എപ്പോൾ തിരിച്ചുവരുമെന്ന് ഒരു ഊഹവും  ഇല്ല ..

എന്റെ ആരതിക്ക്  എന്നെ പിരിഞ്ഞിരിക്കാൻ വയ്യേ ?? സുരേഷ് ചോദിച്ചു …

മ്മ് .. ആരതി ഒന്ന് മൂളി ..

എന്നാൽ താനും പോര്  എന്നോടൊപ്പം  … സുരേഷ് ആരതിയുടെ  കാതിൽ പതിയെ പറഞ്ഞു …

ആരതി അമ്പരപ്പോടെ സുരേഷിനെ നോക്കി …

സത്യമാടോ !! എനിക്ക് അവിടെ ക്വാട്ടേഴ്സ് ഉണ്ട് .. താനും ഒപ്പം പോര് !! താനില്ലാതെ എനിക്കും പറ്റില്ലടോ … നമുക്ക് നമ്മുടെ കൊച്ചു ജീവിതം അവിടെ ആരംഭിക്കാം … മഞ്ഞും തണുപ്പും മഴയും ഉള്ള  ആ സ്വർഗത്തിൽ ….

സുരേഷിന്റെ വാക്കുകൾ കേട്ട് ആരതി സുരേഷിനെ  ഇറുക്കി  പുണർന്നു …

അവിടെ തുടങ്ങുകയായിരുന്നു  മധുരമേറിയ ആ ജീവിതം ..

(തുടരും …)

SHEROON4S

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!