Skip to content

നിഴലാട്ടം – 21

nizhalattam

“പുതിയൊരു ലോകം പുതിയൊരു ജീവിതം ഞങ്ങൾ പത്തോളം അടങ്ങുന്ന കൂട്ടു അതിൽ ഞാനും ഋതുവും, നവമിയും, ശങ്കറും, റോഷനും ആയിരുന്നു ഒരു കൂട്ടു…       

         എന്നോടൊപ്പം ചിന്തിക്കുന്ന കുറച്ചു നല്ല സൗഹൃദങ്ങൾ… ഞങ്ങൾ നേരെ പോയത് വയനാട് കാടുകൾക്കുള്ളിലോട്ടാണ്… അവിടെ പുറം ലോകവുമായി അധികം ബന്ധമില്ലാത്ത കുറേ മനുഷ്യർ… അവരിൽ ഒരാളായി അവർക്കു വേണ്ടി ഉള്ള ജീവിതം…. ഞങ്ങൾക്ക് സന്തോഷം ആയിരുന്നു…..

     അവരെ ബോധവൽക്കരിക്കുക അവർക്കു വേണ്ടി അവശ്യ സഹായങ്ങൾ ചെയ്തു കൊടുക്കുക അതൊക്കയായിരുന്നു മെയിൻ അജണ്ട.. അവിടെ നിന്നും കുറച്ചു കഴിവുള്ള യുവാക്കളെയും യുവതികളെയും കാര്യങ്ങൾ മനസിലാക്കി പ്രതികരിക്കാൻ കഴിവുള്ളവരാക്കുക ഇതൊക്കെ ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം…

   ഞങ്ങളെ കൊണ്ട് കഴിവുള്ള രീതിയിൽ അറിവുകളും ഞങ്ങൾ അവർക്കു നൽകി കൊണ്ടിരുന്നു… ഇതിനിടയിൽ ഞങ്ങളാൽ കഴിയുന്ന ജോലികളും ചെയ്തിരുന്നു…ദിവസങ്ങൾ ആഴച്ചകളായി ആഴ്ചകൾ മാസങ്ങളായി… സമയം കടന്നു പൊയ്ക്കൊണ്ടിരുന്നു… അവിടെ ഉള്ളവരുടെ സഹകരണം കൂടി ആയപ്പോൾ കാര്യങ്ങൾ ഞങ്ങൾ വിചാരിക്കുന്ന രീതിയിൽ തന്നെ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു…

     “എന്റെ ജീവിതത്തിൽ സന്തോഷങ്ങൾ തിരികെ വന്നു… പപ്പിയും വരുണും ദീപുവേട്ടനും ആദിയും എല്ലാം എന്നും വിളിക്കാറുണ്ട്… ഇടയ്ക്ക് അവരെല്ലാം എന്നെ കാണാൻ ഇങ്ങോട്ട് വരാറുണ്ട്… അല്ലാതെ ഞാൻ അങ്ങോട്ടേക്ക് പോകാറില്ല അവര് അങ്ങോട്ടേക്ക് ചെല്ലാൻ വിളിക്കാറും ഇല്ല..

    രണ്ടു വർഷം കടന്നു പോയി.. ഹരിയുടെയും ഹിമയുടെയും കല്യാണം കഴിഞ്ഞു.ഹിമ വിളിക്കാറുണ്ട്… ഹരിക്കു ഇപ്പോളും എന്നോട് മിണ്ടാൻ മടിയാണ്.. അവള് കല്യാണത്തിന് വിളിച്ചിട്ടും പോകാൻ തോന്നിയില്ല…. ഇപ്പൊ ഒരു മടങ്ങിപോക്ക് ആഗ്രഹിക്കുന്നുണ്ട്… എന്റെ പപ്പി ഇപ്പൊ ഒരു കുഞ്ഞുവാവയെ വരവേൽക്കാനുള്ള തയ്യാറെടുപ്പാണ്. അവൾക്കു ഇങ്ങോട്ട് വരാനുള്ള ബുദ്ധിമുട്ടുണ്ട് അതുകൊണ്ട് തന്നെ മടങ്ങി പോകാൻ തീരുമാനിച്ചു….

   “എന്താണ് പെണ്ണെ വലിയ ഒരു ആലോചന… ഋതുവാണ്‌… ഇവിടന്നു കിട്ടിയ ഏറ്റവും വലിയ സമ്പാദ്യം ആയിരുന്നു ഇവര്… തനിച്ചിരിക്കാനേ സമ്മതിക്കാറില്ല… അതിൽ നവമി മടങ്ങി പോയിട്ട് കുറച്ചായി അവളുടെ കല്യാണോം കഴിഞ്ഞു….

   “എന്താടി നിനക്ക് ചെവിയും കേൾക്കാൻണ്ടായോ…. എന്താ വലിയ ആലോചന എന്ന്…

   “ഓഹ് ഒന്നുല്ല എന്റെ പെണ്ണെ ഞാൻ ഓരോ കാര്യങ്ങൾ ഓർത്തതാ….

  “എന്തേ നിനക്ക് മടങ്ങി പോകണ്ടാന്നുണ്ടോ…. കൊല്ലും നിന്നെ,  ഞങ്ങൾ ഇല്ലതെ നീ ഇവിടെ നിൽക്കണ്ട…

 “അതൊന്നും അല്ല… ഒന്നുമില്ല വിട്ടേ ഞാൻ വെറുതെ…

   “നാളെ കഴിഞ്ഞല്ലേ മെഡിക്കൽ ക്യാമ്പ്… അഞ്ചു ദിവസം  അല്ലേ… അത് കഴിഞ്ഞു എല്ലാം ഒന്ന് സെറ്റ് ആക്കിയിട്ടു മടക്കം അങ്ങനെ അല്ലേ തീരുമാനം.. മാറ്റം ഒന്നുമില്ലല്ലോ….

“ഇതുവരെ മാറ്റം ഇല്ല…

   ഞങ്ങൾ എല്ലാവരും മടങ്ങുകയാണ്.. ഞങ്ങൾ തുടങ്ങി വച്ചതൊക്കെ ഓരോരുത്തരുടെ കൈയിൽ ഭദ്രമായി ഏല്പിച്ചു… മാസത്തിൽ ഒരിക്കൽ ഇവിടേക്ക് വന്നു കാര്യങ്ങൾ അന്വഷിക്കാം എന്നുള്ള തീരുമാനത്തിൽ ആണ് എല്ലാരും… പോയി കഴിഞ്ഞ ഉടനെ ഋതുവിന്റെയും ശങ്കറിന്റെയും കല്യാണം ആണ്….. ഒരു റേപ്പ് വിക്‌ടിം ആയിരുന്നു ഋതു….. എല്ലാം അറിഞ്ഞു തന്നെയാണ് അവൻ ഇവളെ സ്നേഹിച്ചത്….

നന്മ വറ്റാത്ത കുറെയേറെ മനുഷ്യർ ഇപ്പോളും ഉണ്ട്…….    

  “വരുണിന്റേയും ആദിയുടെയും കല്യാണം എന്നാണ്….

 അടുത്താഴ്ചയാണ്  ഋതു… ഞാൻ ഇവിടന്നു പോകുമ്പോൾ കറക്റ്റാകും… അവരുടെ കല്യാണത്തിന് തലേദിവസം ഞാൻ അങ്ങെത്തും അങ്ങനെയാണ് പ്ലാൻ… ഇവിടെ എല്ലാം ശെരിയാക്കിട്ടു വേണ്ടേ പോകാൻ.. നമ്മൾ തുടങ്ങിവച്ചതു പാതിവഴിയിൽ നിൽക്കാൻ പാടില്ല…

 “അത് ശെരിയാണ്.. എല്ലാം അതിന്റെ വഴിക്കു തന്നെ  നടക്കും ആമി…. നമ്മൾ കഷ്ടപെട്ടതൊന്നും വെറുതെ ആകില്ല…

“ആമി… ഒന്ന് ചോദിച്ചോട്ടെ നിന്നോട്…. നന്ദേട്ടന്റെ കാര്യം എങ്ങനെയാണ്… ഇനിയും അകറ്റി നിർത്താനാണോ നിന്റെ തീരുമാനം…

   “ഇല്ല ഋതു… നന്ദേട്ടനുമായി ഒരു ജീവിതം ഞാനിപ്പോ ആഗ്രഹിക്കുന്നുണ്ട്… രണ്ടു വർഷം… ഇതുവരെ ആരും എന്നോട് നന്ദേട്ടനെ പറ്റി ഒന്നും പറഞ്ഞിട്ടില്ല ഞാനും ആരോടും ചോദിച്ചിട്ടും ഇല്ല… പക്ഷെ ഇങ്ങനെ മൗനമായി പ്രണയിക്കുന്നതിനും ഒരു സുഖമുണ്ട് ഇപ്പൊ എവിടെ ആണോ ആവോ… എന്നോട് ദേഷ്യം ആവും… അത്രക്കും ഞാൻ അവോയ്ഡ് ചെയ്തിട്ടുണ്ട്.. മനഃപൂർവം അല്ലങ്കിൽ പോലും….. എന്നെ മറന്നിട്ടുണ്ടാവില്ലന്നാണ് എന്റെ വിശ്വാസം….

     “അപ്പോളേക്കും ആമിയുടെ ഫോണിലേക്കു ഒരു കാൾ വന്നു…

   “ദീപുവേട്ടനാടി…. അതും പറഞ്ഞു അവൾ കാൾ എടുത്തു…

   “ഹലോ. ഏട്ടാ…..

   “മോളെ കുഞ്ഞി എന്തായി ഒരുക്കങ്ങൾ ഒക്കെ….

  “എന്തു ഒരുക്കം… ഞാൻ പറഞ്ഞ സമയത്തു തന്നെ എത്തും…ഇനി ഒരു മാറ്റവും ഇല്ല….

  “ഇനി നിങ്ങളെയൊന്നും വിഷമിപ്പിക്കില്ല പോരെ…

 “അപ്പൊ നിന്റെ ലൈഫിനെ പറ്റി ഒക്കെ ആലോചിക്കുവോ അതോ അതിനു ഇനിയും തടസ്സം ഉണ്ടാവുവോ…

  “തടസ്സം ഒന്നുമില്ല എന്റെ ദീപുവേട്ട… എനിക്ക് എന്തിനും സമ്മതം ആണ്…..

  “ഹലോ ദീപുവേട്ട… ഹലോ.. കേൾക്കുന്നുണ്ടോ….

“എന്താ ആമി എന്തു പറ്റി… അറിയില്ലാടി കട്ട്‌ ആയിപോയി…

  “ദീപുവിന്റെ കാൾ വീണ്ടും ആമിയെ തേടി എത്തി….

  “ഹലോ കുഞ്ഞി പറഞ്ഞോ കട്ട്‌ ആയി പോയി….

   “പപ്പിയെവിടെ ഏട്ടാ… അവൾക്കു സുഖമല്ലേ…

  “അവൾക്കു നല്ല ഷീണം കിടക്കുവാ വിളിക്കാണോ

 “വേണ്ട, ഞാൻ നാളെ അവളെ വിളിച്ചോളാം…

 “മോളെ വേറെ ഒരു കാര്യം പറയാൻ ഉണ്ട്…. ആദ്യം കരുതിയത് നീ ഇവിടെ വന്നിട്ട് അറിഞ്ഞാൽ മതി എന്നാണ്… പക്ഷെ വേണ്ട നീ ഇപ്പൊ അതറിയണം…

  “എന്താ ദീപുവേട്ട എന്തിനാ ഇത്രയും മുഖവുര… എന്തായാലും പറഞ്ഞോ…

  “അത്…. അത് പിന്നെ നന്ദന്റെ കല്യാണം കഴിഞ്ഞു…… അവന്റെ കൂടെ വർക്ക്‌ ചെയ്യുന്ന ഒരു കുട്ടിയാണ്…

    “ദീപുവേട്ടൻ പറഞ്ഞത് കേട്ടു ആകെ തകർന്നു പോയി… പിന്നെ ഒന്നും മിണ്ടാൻ കഴിഞ്ഞില്ല…

   “ഹലോ മോളെ കുഞ്ഞി നീ ഉണ്ടോ അവിടെ….

  “ങ്ങാ ദീപുവേട്ട ഇവിടുണ്ട്….

“നന്നായി ഏട്ടാ…. അതെനിക്ക് എന്നും ഒരു വിഷമം ആയിരുന്നു….. എന്നെ ഓർത്തു ജീവിതം നശിപ്പിക്കുന്നത്…. ഞാൻ വച്ചോട്ടെ നാളെ വിളിക്കാം…. ശബ്ദം ഇടറാതെ എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു…. കാൾ കട്ട്‌ ചെയ്തപ്പോൾ കണ്ണിൽ നിന്നും അനുസരണ ഇല്ലാതെ കണ്ണുനീർ പെയ്തു കൊണ്ടിരുന്നു…

   “ആമി എന്താടി എന്തിനാ നീ കരയുന്നത്….

 “അവളെ നോക്കി പതിയെ പുഞ്ചിരിക്കാൻ ശ്രമിച്ചു പക്ഷെ ഞാൻ തോറ്റുപോയി…

   “എന്താ ആമി പറയു….

 “നന്ദേട്ടന്റെ വിവാഹം കഴിഞ്ഞു…. നന്നായി അല്ലേ… നല്ല കുട്ടിയാവും… അതും ഒത്തിരി അനുഭവിച്ചിട്ടുണ്ട് അതിന്റെ ജീവിതത്തതിൽ… ഇനിയെങ്കിലും സന്തോഷത്തോടെ കഴിയട്ടെ…

    “ഋതു അവളെ പതുകെ തോളോട് ചേർത്ത് പിടിച്ചു…. കരയാൻ ഒരിടം തേടിയത് പോലെ അവളുടെ സങ്കടങ്ങൾ അവിടെ പെയ്തൊഴിഞ്ഞു….

 

പിറ്റേദിവസം മനഃപൂർവം ആയി തന്നെ നന്ദന്റെ കാര്യം മറക്കാൻ ശ്രമിച്ചു.. മെഡിക്കൽ ക്യാമ്പ്നു വേണ്ടിട്ടു ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടാരുന്നു…

   മെഡിക്കൽ ക്യാമ്പിന് വേണ്ടിയുള്ള ഡോക്ടർമാർ വന്നു.. അഞ്ചു പേരടങ്ങുന്ന സംഘം അഞ്ചു ദിവസത്തെ ക്യാമ്പ് ആണ് ഓരോ ദിവസം ഓരോ ഏരിയ അങ്ങനെ ആയിരുന്നു കണക്കുകൂട്ടൽ… ഡോക്‌ടേഴ്‌സ്നെ കൊണ്ട് വരാൻ ശങ്കറും റോഷനും കൂടെ ആയിരുന്നു പോയത്….

    ഞങ്ങൾക്കു… അവർക്കു അറേഞ്ച് ചെയ്തിരിക്കുന്ന ക്യാമ്പിൽ തന്നെ പണി ഇണ്ടായിരുന്നു… അവരെ അസ്സിസ്റ്റ്‌ ചെയ്യാൻ അവിടെ ഹെൽത്ത്‌ സെന്ററിലുള്ള രണ്ടു പേരെയും ഏര്പ്പാടാക്കിട്ടുണ്ടായിരുന്നു..

      അവരെ ഫ്രഷാകാൻ അവർക്കു അറേഞ്ച് ചെയ്തിരിക്കുന്ന സ്ഥലത്തേക്ക് ആക്കിയിട്ടായിരുന്നു അവന്മാര് ഞങ്ങളുടെ അടുത്തേക്ക് വന്നത്…. അവർക്കു ബ്രേക്ക്‌ഫാസ്റ്റ് കൊടുക്കാനുള്ള ചുമതല ഞങ്ങൾക്കായിരുന്നു…. ഞാനും ഋതുവും അവിടെ ഉള്ള രണ്ടു മൂന്നുപേരും ചേർന്നു ഫുഡും കൊണ്ട് ഡോക്ടർമാരുടെ അടുത്തേക്ക് പോയി….

    എന്തോ ഹൃദയം വല്ലാതെ മിടിക്കും പോലെ എന്തോ സംഭവിക്കാൻ പാടില്ലാത്തതു സംഭവിക്കും പോലെ…  നടക്കുന്നതിനിടയിൽ കാലു ചെറുതായി ഒന്ന് സ്ലിപ്പായി….

    “എന്താടി എന്താ പറ്റിയെ…. ഒന്നുമില്ല ഋതു കാലൊന്നു സ്ലിപ്പായതാ….

 “നിനക്ക് വയ്യായ്ക വല്ലോം ഉണ്ടോ…..

“ഇല്ലടി…. പ്രോബ്ലം ഇല്ല….

   ഞങ്ങൾ അവർക്കുള്ള ഫുഡ്‌ അവിടെ വച്ചിട്ട് തിരികെ വന്നു….

     “രണ്ടു ഡോക്ടർസിനെ തീരെ വയ്യാത്തവരുടെ കുടിലുകളിൽ കൊണ്ട് പോയി കാണിക്കാൻ ആയിരുന്നു പ്ലാൻ ചെയ്തിരുന്നത്. അതിനു കുറച്ചു ഉള്ളിലോട്ടു പോകണം…. കുറച്ചു ദൂരം വണ്ടിയിൽ പോകാൻ പറ്റും.. അതും ടു വീലർ പിന്നെ കുറേ നടക്കണം… റോഷനും ഞാനും രണ്ടു വണ്ടികളിലായി രണ്ടുപേരെ കുടിലുകളിൽ കൊണ്ട് പോകാൻ തീരുമാനിച്ചു ബാക്കി ഉള്ളവർ ഇവിടെയുള്ള ക്യാമ്പിൽ…..

     അവരു ഫുഡ്‌ കഴിച്ചുന്നു പറഞ്ഞതും ഞങ്ങൾ പോകാൻ റെഡിയായി…. കുടിലുകളിൽ പോകാനുള്ള രണ്ടു ഡോക്ടർമാർ ഒഴിച്ചു ബാക്കിയുള്ളവർ ക്യാമ്പിലേക്ക് വന്നു…. അവരെ ഞങ്ങൾക്കു നേരത്തെ തന്നെ അറിയായിരുന്നു. ഇ മെഡിക്കൽ ക്യാമ്പ് ഇടയ്ക്ക് ഞങ്ങൾ നടത്താറുണ്ട്…. ബാക്കി ഉള്ള രണ്ടുപേർ പുതിയായതാണെന്നു പറഞ്ഞു…

      ഞങ്ങൾ അവരെ കൊണ്ട് പോകാനായി അവരുടെ അടുത്തേക്ക് പോയി… റോഷൻ ആദ്യം വണ്ടി സ്റ്റാർട്ട്‌ ആക്കി ഒരു ഡോക്ടറെയും കൊണ്ട് തിരിച്ചു….ഞാൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു ഡോക്ടറിനായി വെയിറ്റ് ചെയ്തു…

    എന്റെ അടുക്കലേക്കു നടന്നു വരുന്ന ആളെ കണ്ടു എങ്ങോട്ടേക്കെങ്കിലും ഓടി ഒളിക്കാൻ തോന്നി… ആരുടെ മുന്നിലാണോ ഒരിക്കലും ചെന്നുപെടരുതെന്നു ആഗ്രഹിച്ചത് അയാളുടെ മുന്നിൽ തന്നെ… ഈശ്വരാ ഇതെന്തു പരീക്ഷണം ആണ്…

    “ഹായ്… എന്താടോ ഇങ്ങനെ നോക്കുന്നെ…. തനിക്കു എന്നെ ഓർമ്മയുണ്ടോ ആമിക…

 “നന്ദേട്ടൻ…. . എന്റെ ചുണ്ടുകൾ ആ ചോദ്യത്തിന് യാന്ത്രികമായി തന്നെ ഉത്തരം കൊടുത്തു….

          തുടരും…..

താമര

അടുത്ത പാർട്ടോടു കൂടി ഇ കഥ അവസാനിക്കും. എല്ലാരുടെയും അഭിപ്രായങ്ങൾ പോന്നോട്ടെ. ശുഭദിനം

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Other Novels

കിച്ചന്റെ പ്രണയം

മിഴിയറിയാതെ

നിഴൽപോലെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!