“അത് പറയാൻ എനിക്ക് കുറച്ചു അറപ്പുണ്ട് എന്നാലും പറയുകയാണ്…. എന്നും നാലുകാലിൽ കേറി വന്നു ബലമായി എന്നെ കീഴ്പെടുത്തുമ്പോൾ അയാൾക്ക് പറയാനുള്ളത് മുഴുവൻ ആമികയുടെ വർണ്ണനകൾ ആയിരുന്നു…. സത്യം അറിയുന്നതിന് മുന്നേവരെ ആമിക എന്ന പേരിനോട് എനിക്ക് വെറുപ്പായിരുന്നു കേട്ടോ… പക്ഷെ ഓവറായിട്ടു കുടിച്ചിരുന്ന ഒരു ദിവസം അയാളിൽ നിന്നും തന്നെ അയാൾ ചെയ്ത ക്രൂരതകൾ അറിഞ്ഞു….. അന്ന് വെറുത്തു പോയതാണ് അയാളെ ഞാൻ. എന്നെങ്കിലും ആമികയെ കാണുന്നെങ്കിൽ ഒരു മാപ്പ് പറയണം എന്നുകരുതിയിരുന്നു…..
“അവളതു പറഞ്ഞു കഴിയും മുന്നേ തന്നെ വണ്ടിയുടെ ഹോൺ മുഴങ്ങി കേട്ടു.. പെട്ടന്നു തന്നെ യാത്ര പറഞ്ഞു അവൾ അവിടെ നിന്നും പോയി…..
വീണ്ടും നിശ്ശബ്ദതയുടെ വേദന അവിടെയാകെ നിറഞ്ഞു….. പപ്പി പതിയെ നന്ദേട്ടന്റെ അരികിൽ ചെന്നു തോളിൽ കൈ വച്ചു….
“നന്ദാ… വാ എണീക്കു….. പപ്പിയുടെ ശബ്ദം കേട്ട് പതിയെ നന്ദേട്ടൻ മുഖം ഉയർത്തി….
“കരഞ്ഞു കൺപോളകൾ വീർത്തിരുന്നു… മുഖം ഒക്കെ ചുവന്നു നീര് വച്ചതുപോലെ ആയിരുന്നു…. പപ്പിയെ നോക്കി ഒരു വാടിയ പുഞ്ചിരി കൊടുക്കാൻ ശ്രമിച്ചെങ്കിലും. പരാജയപെട്ടു…. അവിടന്ന് പതിയെ എണീറ്റു നന്ദൻ പുറത്തേക്കിറങ്ങി……
ഒന്നും മിണ്ടാൻ കഴിയാതെ ഞാൻ ആ തറയിൽ തന്നെ ഇരുന്നു…. ആരോടും ഒന്നും മിണ്ടാൻ തോന്നിയില്ല…. എല്ലാരിൽ നിന്നും ഓടി ഒളിക്കാൻ മനസു കൊതിച്ചു… ക്ലോക്കിലെ സൂചി തിരിഞ്ഞു കൊണ്ടിരുന്നു ഹോസ്പിറ്റലിൽ പോയ ദീപുവേട്ടനും ഹരിയും തിരികെ വന്നിട്ടും എനിക്കവിടെ നിന്നും എണീക്കാൻ തോന്നിയില്ല…. ഞാൻ അവിടെ തന്നെ ചുരുണ്ടു കൂടി കിടക്കാൻ ആഗ്രഹിച്ചു…..
ദീപുവേട്ടൻ വന്നു വിളിച്ചു അപ്പോളും ഒന്നും മിണ്ടാൻ തോന്നിയില്ല…. ആരോടും ഒന്നും മിണ്ടാൻ കഴിയാത്ത വിധം അന്നത്തെ സംഭവം എന്റെ മനസിനെ ഉലച്ചിരുന്നു.. മനഃപ്പൂർവമായി ഞാൻ മറക്കാൻ ശ്രമിച്ചുകൊണ്ടിരുന്നതെല്ലാം അല്ലങ്കിൽ മറന്നു എന്ന് എന്റെ മനസിനെ വിശ്വസിപ്പിക്കാൻ ശ്രമിച്ചതെല്ലാം പൂർവാധികം ശക്തിയോടെ കണ്മുന്നിൽ തെളിഞ്ഞു നിന്നു….
“കുഞ്ഞി… എണീക്കു വാ നമുക്ക് പോകാം…. അപ്പോളും എന്നിൽ നിന്നും മറുപടി ഒന്നും കിട്ടാഞ്ഞിട്ടാകും ദീപുവേട്ടൻ അല്പം ബലമായി തന്നെ എന്നെ പിടിച്ചെണീപ്പിച്ചു… പപ്പിയുടെ കരച്ചിലിന്റെ ചീളുകൾ ശക്തമായി തന്നെ എന്റെ ചെവിയിൽ പതിച്ചുകൊണ്ടിരുന്നു… എന്നിട്ടും അവളെയോ എനിക്ക് ചുറ്റുമുള്ള മുഖങ്ങളയോ കാണാൻ എനിക്ക് കഴിഞ്ഞില്ല…. മനസ്സ് അത്രയേറെ എന്റെ പിടി വിട്ടു പോയിരുന്നു. അതുവരെ സ്വരുക്കൂട്ടി വച്ച ധൈര്യമെല്ലാം എന്നിൽ നിന്നും ഓടി ഒളിച്ചിരുന്നു…
ദീപുവേട്ടനൊപ്പം ആ പടി ഇറങ്ങുമ്പോൾ എന്റെ കൈകളിൽ ശ്കതമായി ഒരു പിടി വീണിരുന്നു… ആ പിടി എന്നെ പിന്നിലേക്ക് വലിച്ചു കൊണ്ടിരുന്നു…..
എന്നിട്ടും എനിക്ക് ഒന്നും പ്രതികരിക്കാൻ കഴിഞ്ഞില്ല…. നന്ദേട്ടന്റെ കൈ വിടുവിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അത് സാധിക്കാത്ത വിധം അശക്തയായിരുന്നു ഞാൻ….
“അവളെ വിട് നന്ദാ അവളാകെ തകർന്നു പോയി…. നമുക്ക് പിന്നെ സംസാരിക്കാം…
“അവളോട് എന്നെ വിട്ടിട്ടു പോകല്ലെന്നു പറയു ദീപു അവളില്ലാതെ ഞാനില്ലടാ എനിക്ക് പറ്റില്ല…..
“അമ്മു എന്നെ നോക്കു…. നോക്കടി ഒന്ന് അതും പറഞ്ഞു നന്ദേട്ടൻ എന്റെ കവിളിൽ ശക്തമായി തട്ടാൻ തുടങ്ങി…. കണ്ണുകൾ മേലോട്ട് അടയുമ്പോൾ… അമ്മു ഒന്ന് നോക്കടി എന്നുള്ള ശബ്ദം മാത്രം ചെവിയിൽ കേട്ടുകൊണ്ടിരുന്നു….
“ഞാൻ അവളെ വിളിക്കും തോറും അവളുടെ കണ്ണുകൾ അടഞ്ഞു കൊണ്ടിരുന്നു. പെട്ടന്ന് തന്നെ ബോധം മറഞ്ഞു ദീപുവിന്റെ കൈകളിലേക്ക് അവൾ വീണിരുന്നു…
“കുഞ്ഞി…. എണീക്കു മോളെ എന്നെ ഒന്ന് നോക്കു… പപ്പിയുടെ കരച്ചിൽ ഉച്ചത്തിൽ ആയി….
“കരയാതെ പപ്പി… അവൾക്കൊന്നും ഇല്ല…. ദീപുവിന്റെ വാക്കുകളും ഇടറിയിരുന്നു…
“നന്ദാ നമുക്ക് പിന്നെ സംസാരിക്കാം ഇപ്പൊ അവളെ ഫ്രീ ആയി വിടാം… ഞങ്ങൾ പോകുവാണെടാ…. അതും പറഞ്ഞു ആമിയെ നടത്തിക്കാൻ ദീപു നോക്കിയെങ്കിലും സാധിച്ചില്ല… അവളെ എടുക്കാൻ മുതിരും മുന്നേ തന്നെ ദീപുവിന്റെ കൈകളിൽ നന്ദന്റെ പിടി വീണിരുന്നു…
“ഞാൻ എടുത്തോളാം ദീപു…. അവളെ രണ്ടു കൈകളിലായി കോരിയെടുക്കുമ്പോൾ വാടിയ താമര പൂവുപോലെ എന്നിൽ അവൾ പറ്റിച്ചേർന്നു.. ഒരുപാട് ആഗ്രഹിച്ച എന്റെ ജീവിതവും ജീവനും ആണ് ഇന്ന് ഈ അവസ്ഥയിൽ… എത്ര സ്വപ്നങ്ങൾ…. എല്ലാം നഷ്ടമായിരിക്കുന്നു… കാണുന്ന സ്വപ്നങ്ങൾക്ക് നിറം ഉണ്ടാകാനും ചില ഭാഗ്യങ്ങൾ വേണം….
“അവളെ ദീപുവിന്റെ കാറിൽ കൊണ്ട് കിടത്തി നെറ്റിയിൽ ഒരു ചുംബനം കൊടുക്കുമ്പോൾ കണ്ണുനീർ അനുസരണ ഇല്ലാതെ അവളുടെ നെറ്റിയിലേക്ക് ഊർന്നിറങ്ങിയിരുന്നു… നീ എന്റെ പ്രാണനാണ് പെണ്ണെ എന്ന് മനസു അവളോട് മന്ത്രിച്ചു കൊണ്ടിരുന്നു…..
എല്ലാവരും നന്ദനോട് യാത്ര പറഞ്ഞ് അവിടെ നിന്നും പോയി…. അവരെ നിറകണ്ണുകളോടെ നോക്കി നിൽക്കുന്ന നന്ദൻ എല്ലാവരുടെ ഉള്ളിലും വേദന നിറച്ചു…
ആമി പിന്നെ പഴയതു പോലെ ആയില്ല. എല്ലാവരും ചോദിക്കുന്നതിനു മറുപടി പറയും എങ്കിലും വല്ലാത്ത ഒരു മൗനം അവളെ ബാധിച്ചിരുന്നു… എങ്കിലും ആദിയും വരുണും ഫുൾ ടൈം അവളോടൊപ്പം തന്നെ ഉണ്ടായിരുന്നു… പപ്പിയും ഞാനും കുറച്ചു നാളേക്ക് അവിടെ തന്നെ നിൽക്കാൻ തീരുമാനിച്ചു….
രണ്ടു ദിവസങ്ങൾക്കു ശേഷം ഒരു വൈകുന്നേരം എല്ലാവരും പുറത്തിരിക്കുമ്പോളാണ് ആമിയോട് ഞാൻ അത് ചോദിച്ചത്..
“മോളെ കുഞ്ഞി നിനക്ക് പോകണോ നീ പറഞ്ഞ യാത്രക്ക്…. നിന്നെ വിട്ടാൽ ഞങ്ങൾക്ക് ഒരു സമാധാനം ഉണ്ടാകില്ലടി…
“പോണം ദീപുവേട്ട എനിക്ക് ഒരു കുഴപ്പവും ഇല്ല…. എന്നെ കാണുമ്പോൾ ഉള്ള നിങ്ങളുടെ സങ്കടം ആണ് എനിക്കൊട്ടും താങ്ങാൻ കഴിയാത്തത്.. എത്രയൊക്കെ മറച്ചു പിടിക്കാൻ ശ്രമിച്ചാലും ഓരോ മുഖങ്ങളിലും എനിക്കതു കാണാൻ കഴിയുന്നുണ്ട്….
ഒരു മാറ്റം ആവശ്യമാണ് എന്റെ മനസിന്….. ഇനിയും ഓർമ്മകളിൽ മുഴുകി കഴിയാൻ വയ്യ ഏട്ടാ എനിക്ക് ഇനിയും ഭ്രാന്ത് വന്നുപോകും…. അതുകൊണ്ട് ഞാൻ പൊയ്ക്കോട്ടേ എന്നെ ഓർത്തു കരയുന്ന കണ്ണുകൾ കാണാതെ ഓർമ്മകൾ വേട്ടയാടാത്ത ഏതേലും ഇടത്തേക്ക് ഞാൻ പൊയ്ക്കോട്ടേ…. എല്ലാം ഒന്ന് ഒതുങ്ങി മനസു ശാന്തമാകുമ്പോൾ ഞാൻ മടങ്ങി വരും നിങ്ങളിലേക്ക് തന്നെ…
അവളുടെ ഉത്തരത്തിനു മേലായി ആർക്കും ഒന്നും പറയാനുണ്ടായില്ല…. ഒരാഴ്ച കടന്നു പോയി ആമിക്കു പോകാനുള്ള ദിവസവും വന്നു… അവളെ അവിടെ വന്നു പിക്ക് ചെയ്യാമെന്നാണ് പറഞ്ഞിട്ടുള്ളത്…. ഇതിനിടയിൽ ഒരിക്കൽ പോലും അവൾ നന്ദനെ കുറിച്ച് ആരോടും ചോദിച്ചില്ല… ദീപു നന്ദനെ വിളിച്ചു ആമി പോകുന്ന കാര്യവും ഒക്കെ പറഞ്ഞു… അവള് ചോദിക്കാതെ ഒരിക്കലും ഇനി അവളുടെ മുന്നിൽ വരില്ല എന്നുള്ള തീരുമാനത്തിൽ നന്ദനും ഉറച്ചു നിന്നു…
രാവിലേ അവളെ യാത്രയാക്കാൻ വരുണും ആതിരയും ദീപുവും പപ്പിയും ഉണ്ടായിരുന്നു….
കുറച്ചു മാറി അവർ കാണാതെ നന്ദനും….
“എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു…
“എല്ലാരും കൂടി കരഞ്ഞു വിളിച്ചു കുളമാക്കല്ലേ… ഞാൻ വരുമല്ലോ തിരികെ നിങ്ങളെയൊക്കെ ഉപേക്ഷിച്ചു പോകുന്നതല്ലലോ…. അപ്പോളേക്കും പോകാനുള്ള വണ്ടി വന്നു… ദീപുവേട്ടൻ കൂടെ ഉള്ള എല്ലാവരോടും സംസാരിച്ചു എന്നെ പറ്റി അവർക്കൊക്കെ അറിയാമായിരുന്നു…. എന്നാലും ഏട്ടന്റെ സമാദാനത്തിനു…. കുറേ പേരുടെ നമ്പറും വാങ്ങീട്ടാണ് അടങ്ങിയത്…
“എല്ലാവരോടും യാത്ര പറയാനുള്ള സമയം ആയിരുന്നു…. യാത്ര പറഞ്ഞു നേരെ നോക്കിയ എനിക്ക് ദൂരെ നിന്നും എന്നെ തന്നെ നോക്കുന്ന രണ്ടു കണ്ണുകളെ കാണാൻ സാധിച്ചു….
മൗനമായ് ആ കണ്ണുകളോടും ഞാൻ യാത്ര പറഞ്ഞു…….. വീണ്ടും ഒരു യാത്ര എന്നിലേക്ക് എന്നെ തിരിച്ചു കൊണ്ടുവരാനായി ഒരു യാത്ര…. അനുഭവിച്ച വേദനകളും പൊള്ളിപ്പിടഞ്ഞ ഓർമകളും എന്നിൽ നിന്നും ദൂരേക്ക് അകറ്റാൻ കഴിയട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ടൊരു യാത്ര….
കുഞ്ഞിയെ യാത്രയാക്കി തിരികെ കാറിനടുത്തേക്ക് വരുമ്പോളാണ് ദൂരെ നിൽക്കുന്ന നന്ദനെ കണ്ടത് പതിയെ അവനടുത്തേക്കു നടന്നു….. എന്തോ ആലോചിച്ചു നിൽക്കുന്ന അവന്റെ തോളിൽ തട്ടിയപ്പോളാണ് അവൻ തിരികെ സ്വബോധത്തിൽ വന്നത്…
“പോയി… അല്ലേ ദീപു..
“പോയടാ… പൊയ്ക്കോട്ടേ അത്.. അതിന്റെ മനസിന് സമാധാനം കിട്ടണ എങ്ങോട്ടച്ച അത് പൊയ്ക്കോട്ടേ…
“എന്നെ നോക്കിയിരുന്നു.. ഒന്ന്….. തോന്നിയിട്ടുണ്ടാവില്ലെടാ എന്നോടൊപ്പം ജീവിക്കാൻ… അത്രയേറെ വെറുത്തിട്ടുണ്ടാകുവോ….. എന്നെ…
“അവൾക്കു ആരെയും വെറുക്കാൻ കഴിയില്ല നന്ദാ പിന്നാണോ നിന്നെ, സ്നേഹവേ ഉണ്ടാകുള്ളൂ മനസു നിറഞ്ഞ സ്നേഹം… ഈശ്വരൻമാര് നിന്റെ സ്നേഹം കാണാതിരിക്കില്ല നന്ദാ.. കാത്തിരിക്കാം നമുക്ക് അവളുടെ വരവിനായിട്ടു….
“പുതിയൊരു ലോകം പുതിയൊരു ജീവിതം ഞങ്ങൾ പത്തോളം അടങ്ങുന്ന കൂട്ടു അതിൽ ഞാനും ഋതുവും, നവമിയും, ശങ്കറും, റോഷനും ആയിരുന്നു ഒരു കൂട്ടു… എന്നോടൊപ്പം ചിന്തിക്കുന്ന കുറച്ചു നല്ല സൗഹൃദങ്ങൾ… ഞങ്ങൾ നേരെ പോയത് വയനാട് കാടുകൾക്കുള്ളിലോട്ടാണ്… അവിടെ പുറം ലോകവുമായി അധികം ബന്ധമില്ലാത്ത കുറേ മനുഷ്യർ… അവരിൽ ഒരാളായി അവർക്കു വേണ്ടി ഉള്ള ജീവിതം…. ഞങ്ങൾക്ക് സന്തോഷം ആയിരുന്നു….. അവരെ ബോധവൽക്കരിക്കുക അവർക്കു വേണ്ടി അവശ്യ സഹായങ്ങൾ ചെയ്തു കൊടുക്കുക അതൊക്കയായിരുന്നു മെയിൻ അജണ്ട.. അവിടെ നിന്നും കുറച്ചു കഴിവുള്ള യുവാക്കളെയും യുവതികളെയും കാര്യങ്ങൾ മനസിലാക്കി പ്രതികരിക്കാൻ കഴിവുള്ളവരാക്കുക ഇതൊക്കെ ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം… ഞങ്ങളെ കൊണ്ട് കഴിവുള്ള രീതിയിൽ അറിവുകളും ഞങ്ങൾ അവർക്കു നൽകി കൊണ്ടിരുന്നു… ഇതിനിടയിൽ ഞങ്ങളാൽ കഴിയുന്ന ജോലികളും ചെയ്തിരുന്നു…ദിവസങ്ങൾ ആഴച്ചകളായി ആഴ്ചകൾ മാസങ്ങളായി… സമയം കടന്നു പൊയ്ക്കൊണ്ടിരുന്നു… അവിടെ ഉള്ളവരുടെ സഹകരണം കൂടി ആയപ്പോൾ കാര്യങ്ങൾ ഞങ്ങൾ വിചാരിക്കുന്ന രീതിയിൽ തന്നെ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു…
തുടരും…
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Other Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission