Skip to content

നിഴലാട്ടം – 19

nizhalattam

നന്ദേട്ടൻ എന്റെ അടുക്കലേക്കു നടന്നു വന്നപ്പോളാണ് പെട്ടന്നു എനിക്ക് സ്വബോധം വന്നത് പെട്ടന്നു തന്നെ ഞാനവിടന്നു പപ്പിയുടെ അടുത്തേക്ക് മാറിയിരുന്നു…

      അവളുടെ ആ പുഞ്ചിരി, കണ്ണുകളിൽ കണ്ട ആ ഭാവം.. . അത് സത്യവാണോ അതോ ഇനി എനിക്ക് തോന്നിയതോ… എന്റെ കൃഷ്ണ എന്റെ പെണ്ണിന് എന്നെ വിട്ടു പോകാൻ തോന്നരുതേ എനിക്ക് തന്നെ തന്നേക്കണേ….

       “ഡാ നന്ദാ  നീ ഇതെന്തു സ്വപ്നം കണ്ടോണ്ടിരിക്കുവാ…

 “സ്വപ്നം ആണോ സത്യം ആണോന്നറിഞ്ഞൂടാടാ.. പക്ഷെ നല്ല സുഖമുള്ള കാഴ്ചയായിരുന്നു…

  “എന്തുവാടേ നിന്നു പിച്ചും പേയും പറയുന്നോ..

 “അതല്ലടാ അമ്മു… ഇല്ലേ.. അവള് എന്നെ നോക്കികൊണ്ട്‌ നിന്നു…. ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞപ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു….

    “നന്ദന്റെ സന്തോഷം കണ്ടപ്പോൾ എന്തു കൊണ്ടോ… ഇടനെഞ്ചിൽ പിടച്ചിലാണ് തോന്നിയത്… അവള് ഇവിടം വിട്ടു പോകുന്നു എന്ന കാര്യം ഇതുവരെ അവനോട് പറഞ്ഞില്ല….. അവനറിയുമ്പോൾ എന്താകും അവന്റെ അവസ്ഥ….

   “ഡാ ദീപു എന്താടാ ഞാൻ ഇത്ര സന്തോഷമുള്ള കാര്യം പറഞ്ഞിട്ടും നിനക്കെന്താ ഒരു സന്തോഷം ഇല്ലാത്തപോലെ…

   “ഹേയ് അങ്ങനൊന്നും ഇല്ല നല്ല തലവേദന….നിന്നെ കഴിക്കാൻ വിളിക്കാൻ വന്നതാ ഞാൻ…

   “രണ്ടു ദിവസം കൊണ്ട് അലച്ചിൽ അല്ലേ അതാകും തലവേദന…. വീട്ടിൽ പോയിട്ട് ഞാൻ മെഡിസിൻ തരാം.. ഇല്ലേ  വൈകുന്നേരം ഫങ്ക്ഷന് നിനക്ക് നേരെ നിൽക്കാൻ പറ്റില്ല….

      “ആം വാ കഴിക്കാം…..

   എല്ലാരും ആഹാരം കഴിച്ചു… പപ്പി ദീപുവിനോടൊപ്പം പോകാൻ ഇറങ്ങി…

   “ആമിയോട് യാത്ര പറഞ്ഞതും പപ്പിയുടെ കണ്ണുകൾ നിറയാൻ തുടങ്ങി….

  “അയ്യേ സെന്റി അടിക്കല്ലേ എന്റെ പപ്പി… നീ എന്റെ ദീപുവേട്ടന്റെ ഒപ്പം അല്ലേ പോകുന്നത്….

ഞാൻ കുറച്ചു കഴിഞ്ഞു അങ്ങു വരില്ലേ…..

       പപ്പി പോയപ്പോൾ കണ്ണ് നിറഞ്ഞെങ്കിലും മനസ് നിറഞ്ഞ സന്തോഷമാണ്…. എന്നോ നടക്കേണ്ടിയിരുന്നതാണ് ഈ കല്യാണം…. ഞാൻ കാരണം ആണ് ഇത്രയും വൈകിയത്……

   “എന്താണ് പെണ്ണെ മോളുടെ കല്യാണം കഴിയുമ്പോൾ അമ്മമാർക്കുണ്ടാകുന്ന ഒരു ഭാവം…

 “പോടാ പോടാ ആക്കാതെ… പിന്നെ വരൂണെ അടുത്തത് നിന്റെയും ആതിരയുടെയും.. അതുടെ കഴിഞ്ഞാൽ നീ പറഞ്ഞപോലെ മക്കളെ കെട്ടിച്ചു വിട്ട അമ്മയുടെ സമാദാനം ഉണ്ടാകും…

   “ഉവ്വ.. നിന്റെ ജീവിതം… അത് സേഫ് ആയാലേ നീ പറയുന്ന സന്തോഷം ഞങ്ങൾക്കും കിട്ടുള്ളു…

    “അതൊക്കെ നമുക്ക് പിന്നെ തീരുമാനിക്കാം… ഇപ്പൊ വീട്ടിൽ പോകാം, റെഡി ആയിട്ടു വൈകുന്നേരം ഫങ്ക്ഷന് പോകാനുള്ളതാ….

    വിഷയം മാറ്റാൻ നിന്നെ കഴിഞ്ഞിട്ടേ ആളുള്ളൂ.. വാ പോകാം….

     ഫങ്ക്ഷന് ഒക്കെ അടിപൊളിയായി കഴിഞ്ഞു.. പപ്പിയും ദീപുവേട്ടനും ഞങ്ങളോട് അവിടെ നിൽക്കാൻ നിർബന്ധിച്ചിട്ടും ഞാൻ വരുണും,  ആതിരയും,  ഹിമയും ഉണ്ടന്നൊക്കെ പറഞ്ഞു അവിടെ നിന്നും വീട്ടിലേക്കു പോന്നു… എന്തോ ദീപുവേട്ടന്റെ വീട്ടുകാർക്ക് മുന്നിൽ ഞാൻ പപ്പിക്കും ഏട്ടനും ഒരു ബാധ്യത ആയി അവർക്കു തോന്നരുത് എന്ന് എനിക്കുണ്ടായിരുന്നു….

             വരുണും ആതിരയും ഒരാഴ്ച എന്നോടൊപ്പം നില്ക്കാനുള്ള തയ്യാറെടുപ്പോടെയാണ് വന്നത്…. മെയിൻ അജണ്ട രണ്ടിനും പഞ്ചാരയടിക്കണം.. പിന്നെ എന്റെ യാത്രക്ക് മുന്നേ ഒരു ഒത്തുചേരൽ… മൂന്നുപേർക്കും വിഷമം ഉണ്ടങ്കിലും എല്ലാം ഉള്ളിലൊതുക്കി ഞങ്ങൾ അടിച്ചുപൊളിക്കാൻ തീരുമാനിച്ചു…..

    രണ്ടു ദിവസം കഴിഞ്ഞായിരുന്നു പപ്പിയും  ദീപുവേട്ടനും വിരുന്നിനു വന്നത്.. ഞങ്ങളെ കൊണ്ട് ആകുന്നവിധം ഭംഗിയായി സദ്യ ഒരുക്കിയിരുന്നു. ഊണൊക്കെ കഴിച്ചു ഞങ്ങളെല്ലാം സംസാരിച്ചോണ്ടിരുന്നപ്പോളാണ് ദീപുവേട്ടന്റെ ഫോണിലേക്കു ഒരു കാൾ വന്നത്… മറുപുറത്തുള്ള സംസാരം കേൾക്കുംതോറും ഏട്ടന്റെ മുഖം മാറി വന്നു.

     കാൾ വയ്ക്കാൻ കാത്തിരുന്നത് പോലെ പപ്പി ചോദിച്ചു..

    “എന്താ ദീപുവേട്ട ആരാ വിളിച്ചേ.. എന്തേലും പ്രശ്‍നം ഉണ്ടോ….

   “പ്രശ്നം ഒന്നുമില്ലടി.. വാ നമുക്ക് ഒരിടം വരെ പോകണം…. നിങ്ങളും കൂടെ വാ…

   “എവിടെക്കാ ദീപുവേട്ട…..

  “എവിടേക്കെന്നറിഞ്ഞാലേ നിനക്ക് എന്റെ ഒപ്പം പോരാൻ കഴിയുള്ളോ കുഞ്ഞി…. ദീപുവേട്ടന്റെ ശബ്ദം ഗൗരവത്തിൽ തന്നെയായിരുന്നു….

  “അയ്യോ ഞാൻ ചോദിച്ചതാ..അറിഞ്ഞില്ലേലും കുഴപ്പം ഇല്ല  ഇപ്പൊ വരാം… ഒന്ന് റെഡിയായിക്കോട്ടെ…..

   “ഞങ്ങളെല്ലാവരും ഫ്രഷായി വന്നു വണ്ടിയിൽ കേറി. ദീപുവേട്ടന്റെ ഗൗരവം നിറഞ്ഞ മുഖം കണ്ടു ചോദ്യങ്ങൾ എല്ലാം ഒഴുവാക്കി…. ആ നിശബ്ദത ഓരോ മുഖങ്ങളിലും പ്രഷുബ്ധത വരുത്തികൊണ്ടിരുന്നു,  എങ്കിലും മൗനം ആ കാറിൽ നിറഞ്ഞു നിന്നു…

    കുറച്ചു സമയത്തെ യാത്രക്ക് ശേഷം ഒരു വലിയ വീടിന്റെ മുന്നിൽ വണ്ടി നിർത്തി…. ഞങ്ങൾ വണ്ടിയിൽ നിന്നും ഇറങ്ങി പൂമുഖത്തേക്കു കേറിയതും വീടിന്റെ വാതിൽ തുറന്നു പുറത്തേക്കു ഇറങ്ങിയേ ഹരിയെ കണ്ടു ഞാൻ പകച്ചു നിന്നു… എന്റെ കൂടെ ഉള്ള മുഖങ്ങളിലും അതെ പകപ്പ് ഞാൻ കണ്ടു… എന്തിനു വേണ്ടിയാകും ഇങ്ങോട്ട് വന്നത് എന്ന ചിന്തയായിരുന്നു മനസു നിറയെ……

     അകത്തേക്ക് കേറി വാ എല്ലാവരും…. വാ ദീപുവേട്ട നന്ദൻ റൂമിലുണ്ട്….

    “അവിടെ എന്താ നടക്കുന്നതെന്ന് ഞങ്ങൾക്കു ഒരു ഊഹവും ഇല്ലായിരുന്നു… ഹരിയുടെ പിന്നാലെ പോയ ഞങ്ങൾ ഒരു റൂമിലെത്തി അവിടെ കട്ടിലിലായി കിടക്കുന്ന രൂപത്തെ പെട്ടന്ന് എനിക്ക് മനസിലായില്ല….

        സൂക്ഷിച്ചുനോക്കിയപ്പോൾ മനസിലായി നന്ദേട്ടന്റെ അച്ഛൻ… എന്റെ ജീവിതം നശിപ്പിച്ച ആ മനുഷ്യന്റെ അപ്പോളത്തെ രൂപം എന്നിൽ ഒരു ദേഷ്യവും ഉണ്ടാക്കിയില്ല.. അത്രയേറെ പരിതാപകരമായിരുന്നു ആ മനുഷ്യന്റെ അവസ്ഥ…

     ആരും പരസ്പരം ഒന്നും മിണ്ടിയില്ല…. കുറച്ചു കഴിഞ്ഞു നന്ദേട്ടൻ ഒരാളെയും കൊണ്ട്  മുറിയിലേക്ക് കേറി വന്നു..അവനെ  നേരെ നടക്കാൻ പോലും ശേഷിയിലാത്തവിധം അടിച്ചു അവശനാക്കിയിരുന്നു….

    “അവനെ കണ്ടു എന്റെ കണ്ണുകൾ നിറഞ്ഞു.. എന്നിൽ നിന്നും അറിയാതെ തന്നെ അവന്റെ പേര് പുറത്തേക്കു വന്നു അശ്വിൻ…. ആ പേര് കേട്ടതും ബാക്കി ഉള്ളവരുടെ കണ്ണുകളും അവനിലേക്ക്‌ നീണ്ടു…

      അപ്പോളും എന്റെ ഹൃദയം വേദനകൊണ്ട് പിടയുകയിരുന്നു അന്നത്തെ ഓരോ സംഭവങ്ങളും ഒന്നൊഴിയാതെ മനസിൽകൂടി കടന്നു പോയി അതിന്റെ പിരിമുറുക്കം എന്ന വല്ലാതെ ബാധിച്ചു തുടങ്ങി…. എന്തിൽ നിന്നാണോ ഞാൻ ഒളിച്ചോടാൻ ആഗ്രഹിക്കുന്നത് അതിൽ നിന്നും ഒരു രക്ഷ ഇല്ലാത്തതു പോലെ കരയിൽ പിടിച്ചിട്ട മീനിനെ പോലെ എന്റെ മനസ്‌ പിടഞ്ഞു തുടങ്ങി..അതിൽപെട്ടു

ശ്വാസംമുട്ടി ഒടുങ്ങുനാണോ എന്റെ വിധി എന്ന് തോന്നി പോയി…….

   നന്ദേട്ടൻ അവനെയും കൊണ്ട് നേരെ എന്റെ അടുക്കലേക്കാണ് വന്നത്… അങ്ങനൊരു ഭാവത്തിൽ നന്ദേട്ടനെ മുൻബൊരിക്കലും ഞാൻ കണ്ടിരുന്നില്ല….. അവനെ എന്റെ കാൽകീഴിലേക്കു ശക്തമായി തള്ളി…. അവൻ എന്റെ കാൽക്കൽ വീണതും ഞാൻ പേടിച്ചു പിന്നോട്ട് മാറി….

     “നിങ്ങൾ കാരണം ജീവിതം നശിച്ചവൾ…..കണ്ണ് തുറന്നു നോക്കു..  അച്ഛനും അശ്വിനും അതിലൂടെ എന്താ നേടിയത്….. നഷ്ടങ്ങൾ എനിക്കും അവൾക്കും മാത്രം ആയി.. ഞങ്ങളുടെ ജീവിതം… ഇപ്പൊ അവൾക്കെന്നെ പേടിയാണെന്ന്… ഞാൻ അടുത്ത് ചെല്ലുമ്പോൾ അവളുടെ അമ്മയുടെ മരണം ആണ് അവൾക്കു ഓർമ വരുന്നത് എന്ന്….. ഞാൻ എന്തു തെറ്റാ ചെയ്തെ നിങ്ങളോട്… അവളോട് ഞാൻ എന്താ ചെയ്തെ… സ്നേഹിച്ചതാണോ തെറ്റു.. അതൊരു തെറ്റാണോ….

   ഇതൊക്കെ ചെയ്തിട്ടു അച്ഛൻ എന്താ നേടിയത്… അച്ഛന്റെ കോടിക്കണക്കിനു കാശുകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടായോ..കിടക്കുന്ന കിടപ്പിൽ നിന്നും അല്പം എങ്കിലും മാറ്റം വരുത്താൻ ഡോക്ടർമാർക്ക് കഴിഞ്ഞോ…. കാശിനും സ്വത്തിനും ഒക്കെ അധീതമായിട്ടുള്ള കുറച്ചു കാര്യങ്ങൾ ഉണ്ട് അച്ഛാ ലോകത്തു. …..

       അശ്വിൻ…. എന്റെ പെണ്ണിനെ തൊട്ട നിന്റെ കൈ ഞാൻ വെട്ടേണ്ടതാണ്….. പക്ഷെ അപ്പച്ചിയെ ഓർത്തു ഞാൻ അത് ചെയ്യുന്നില്ല എന്നാലും അവളുടെ മുന്നിൽ വച്ചു രണ്ടു കൂടെ തന്നില്ലെങ്കിൽ ഞാൻ ഞാൻ അല്ലാതായിപ്പോകില്ലേ… അവളെ സ്നേഹിച്ചവന് നട്ടല്ലില്ലാന്നു അവള് കരുതില്ലേ…

  അതും പറഞ്ഞു അശ്വിനെ വീണ്ടും ചവിട്ടാൻ തുടങ്ങി…. വേദന കൊണ്ട് അവൻ നിലവിളിച്ചുകൊണ്ടിരുന്നു…

    പേടിച്ചിട്ടു ഞാൻ ചെവികൾ കൈകൊണ്ടു പൊത്തി വച്ചിരുന്നു കണ്ണുകൾ ഇറുക്കി അടച്ചു…. ചുവരിൽ കൂടി ഊർന്നിറങ്ങി ആ തറയിൽ ഇരുന്നു…

   “നീ കണ്ണടക്കാൻ പാടില്ല അമ്മു നോക്കു അവൻ നീറുന്നതും വേദന കൊണ്ട് പുളയുന്നതും നീ കാണണം….

   “നന്ദേട്ടൻ സ്വബോധം നഷ്ടപെട്ടവനെ പോലെ അലറുന്നുണ്ട്… ഹരിയും, വരുണും ദീപുവേട്ടനും ഒക്കെ നന്ദേട്ടനെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നെങ്കിലും അവരുടെ പിടിക്കു ഒന്നും  നന്ദേട്ടനെ മാറ്റാൻ കഴിഞ്ഞില്ല…..

     ഇനിയും തല്ലിയാൽ അവൻ ചത്തു പോകുമെന്ന് തോന്നി.. ആ തറയിൽ കൂടെ തന്നെ നിരങ്ങി നീങ്ങി ഞാൻ നന്ദേട്ടന്റെ കാലുകളിൽ പിടിച്ചു അരുതെന്നു തലയാട്ടി…. കാലുകളിൽ ഉള്ള എന്റെ പിടി മുറുകിയപ്പോൾ നന്ദേട്ടനും ആ തറയിൽ തന്നെ തളർന്നു ഇരുന്നു…. മുടിയിൽ കൈ കോർത്തു ഉറക്കെ അലറി വിളിച്ചു…. നന്ദേട്ടന്റെ അങ്ങനെ ഒരു ഭാവം എല്ലാർക്കും അപരിചിതമായിരുന്നു….  അവിടെ ഉണ്ടായിരുന്ന എല്ലാവരും കരയുന്നുണ്ടായിരുന്നു….

  “കുറച്ചു കഴിഞ്ഞു ഒരു സ്ത്രീയും പെൺകുട്ടിയും കൂടി അങ്ങോട്ടേക്ക് കേറി വന്നു… തറയിൽ കിടക്കുന്ന അശ്വിന്റെ അടുത്തേക്ക് ഓടി വന്നു….. അവര് മോനെ എന്ന് വിളിച്ചുകൊണ്ടു അവന്റെ തലപിടിച്ചു  മടിയിൽ വച്ചു…. കൂടെ ഉണ്ടായിരുന്ന പെൺകുട്ടി അവന്റെ അടുത്തിരുന്നു കരയുന്നുണ്ടായിരുന്നു….

     “ഹരി അവനെ ഒന്ന് ഹോസ്പിറ്റലിൽ ആക്കാം ഇല്ലേ അവൻ ചത്തു പോകും വാ.. ….എന്ന് പറഞ്ഞു ദീപുവേട്ടനും ഹരിയും കൂടി അശ്വിനെ പിടിച്ചെണീപ്പിച്ചു…. പുറത്തേക്ക്  കൊണ്ടുപോയി… ആ സ്ത്രീയും അവരുടെ കൂടെ പോയി…. അതവന്റെ അമ്മയും ഭാര്യയും ആയിരുന്നു….

    ആ പെൺകുട്ടി എന്റെ അടുത്തേക്ക് വന്നു….. ഞാൻ പതിയെ അവളുടെ മുഖത്തേക്ക് നോക്കി…

    “ആമിക അല്ലേ… ഞാൻ അശ്വിന്റെ ഭാര്യയാണ്…. കല്യാണത്തിന് മുന്നേ ഇങ്ങനെ ഒരാളാണെന്ന് അറിഞ്ഞിരുന്നില്ല.. അയാള് കുട്ടിയോട് ചെയ്തതിനൊക്കെ മാപ്പ് പറയുകയാണ് ഞാൻ… ശപിക്കരുത് എത്ര ദുഷ്ടനായാലും എന്റെ കഴുത്തിൽ താലി കെട്ടിയ ആളായി പോയില്ലേ….

   “എന്നെ എങ്ങനെ അറിയാം…… ഇടർച്ചയോടല്ലാതെ അത് ചോദിക്കാൻ എനിക്ക് കഴിഞ്ഞില്ല….

   തുടരും….

    താമര

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Other Novels

കിച്ചന്റെ പ്രണയം

മിഴിയറിയാതെ

നിഴൽപോലെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!