Skip to content

നിഴൽ – 19

nizhal-novel

സെൻട്രൽ ജയിലിൻ്റെ ഉയരം കുറഞ്ഞ വാതിലിന് പുറത്തേയ്ക്ക് വന്ന അജ്മലിനെ, പരിസരം മറന്നാണ് ,അനിത വാരിപ്പുണർന്നത്.

ബോംബ് സ്ഫോടനക്കേസിലെ പ്രതിയായിരുന്ന ,അജ്മലിന്

ജാമ്യം കിട്ടുന്നതറിഞ്ഞ് ,തടിച്ച് കൂടിയ മീഡിയക്കാരുടെ ക്യാമറകൾ തുരുതുരെ മിന്നിക്കൊണ്ടിരുന്നു.

തൻ്റെ കുടുസ്സ് മുറിയിലിരുന്ന് ,

ദേവൻ ഗീതയുമായി ആ വൈകാരികരംഗം ടെലിവിഷനിലൂടെ ലൈവായി കണ്ട് കൊണ്ടിരുന്നപ്പോൾ, ഇരുവരുടെയും ഹൃദയം തരളമായി.

എന്തിനെന്നറിയാതെ തൻ്റെ മാറിലേയ്ക്ക് ചാഞ്ഞ ഗീതയെ, വലത് കൈ കൊണ്ട് ദേവൻ ചേർത്ത് പിടിച്ചു.

ഗീതേ…

അയാളുടെ ശബ്ദത്തിലെ ആർദ്രത അവളെ തരളിതയാക്കി

ഉം…

അവൾ പ്രാവിനെ പോലെ കുറുകി

എത്രനാളായല്ലേ നമ്മളിങ്ങനെ ????

വികാരാർദ്രമായ അയാളുടെ പെരുമാറ്റം അവളുടെ രോമകൂപങ്ങളെ വിജൃഭിതമാക്കി

അറബിക്കടലിനെ തഴുകിയെത്തിയ ഇളം കാറ്റ്, നീലപെയിൻ്റടിച്ച തടി ജനാലയ്ക്ക് മുന്നിൽ അല്പം സങ്കോചത്തോടെ നിന്നെങ്കിലും തൊട്ടടുത്ത നിമിഷം കൊടുങ്കാറ്റായത് മാറുകയായിരുന്നു.

കനം കുറഞ്ഞ ജനൽവിരികളെ വകഞ്ഞ് മാറ്റി, ആവേശത്തോടെ അകത്തേയ്ക്ക് ഇരച്ച് കയറിയ പിശറൻ കാറ്റ് ,കറണ്ട് പോയപ്പോൾ

കത്തിച്ച് വെച്ചിരുന്ന മെഴുതിരിനാളം ഊതി കെടുത്തി.

###############

പിറ്റേന്ന് കതകിലാരോ മുട്ടുന്നത് കേട്ടാണ് അനിത കണ്ണ് തുറന്നത് ,ദേവൻ്റെ ശരീരത്തിൻ്റെ സിംഹഭാഗവും, തൻ്റെ മേലാണെന്നറിഞ്ഞ ഗീത അയാളെ ഉണർത്താതെ മെല്ലെ കട്ടിലിൽ നിന്നുമിറങ്ങി വാതിലിനടുത്തേയ്ക്ക് നടന്നു

കീ ഹോളിലൂടെ പുറത്തേയ്ക്ക് നോക്കിയെങ്കിലും, വാതിലിനോട് ചേർന്ന് നില്ക്കുന്നത് കൊണ്ട് ,പുറത്ത് ആളെ അവൾക്ക് വ്യക്തമായില്ല, ചുവന്ന ചുരിദാറ് കണ്ടപ്പോൾ, പോലീസല്ലെന്ന് വ്യക്തമായതോടെ ഗീത, ധൈര്യസമേതം വാതിൽ തുറന്നു.

തൻ്റെ മുന്നിൽ നില്ക്കുന്ന അനിതയെ കണ്ട്, ഗീതയുടെ മനസ്സിൽ സമ്മിശ്രവികാരങ്ങൾ അലയടിച്ചു.

അവളുടെ പിന്നിലായി നില്ക്കുന്ന ഉത്തരേന്ത്യൻ ഛായയുള്ള ചെറുപ്പക്കാരൻ, അജ്മലാണെന്നവൾ ഊഹിച്ചു.

അല്ല ഇത്,,, മദനേട്ടൻ്റെ വീടല്ലായിരുന്നോ?

തന്നെ കണ്ടിട്ടും, യാതൊരു കൂസലുമില്ലാതെ നില്ക്കുന്ന അനിതയെ കണ്ടപ്പോഴെ, അവൾ തന്നെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഗീതയ്ക്ക് മനസ്സിലായിരുന്നു ,ഇപ്പോൾ

ദേവേട്ടന് പകരം മദനേട്ടനെയാണവൾ അന്വേഷിച്ചത്,

അപ്പോൾ, ഒരിക്കലും താൻ ഗീതയാണെന്ന് അവൾ തിരിച്ചറിയില്ലന്ന കാര്യം ഉറപ്പാണ്.

ഗീതയ്ക്ക് ആശ്വാസം തോന്നി.

ആരാ ഗീതേ.. ?

ആലോചനയോടെ നില്ക്കുമ്പോൾ പുറകിൽ നിന്നും ദേവൻ്റെ ശബ്ദം കേട്ട ഗീത വിളറിപ്പോയി ,

ഛെ! ദേവേട്ടൻ എല്ലാം നശിപ്പിക്കും,,

നീരസത്തോടെ ഗീത പിറുപിറുത്തു .

മദനേട്ടാ ഇത് ഞാനാണ് ,അനിത ,ഞങ്ങളിന്ന് വെളുപ്പിനെയാണെത്തിയത് ,

റെയിൽവേ സ്‌റ്റേഷനിൽ നിന്നും നേരെ ഇങ്ങോട്ടാണ് പോന്നത് ,

ഞങ്ങള് കേരളത്തിലേയ്ക്ക് മടങ്ങിപ്പോകുവാണ് മദനേട്ടാ,, അതിന് മുൻപ് മദനേട്ടനോട് ഒന്ന് യാത്ര പറഞ്ഞിട്ട് പോകാമെന്ന് കരുതി ,അല്ല  മദനേട്ടൻ്റെ ഭാര്യയുടെ പേര്  ഗിരിജയാണെന്നല്ലേ അന്നെന്നോട് പറഞ്ഞത്?

അനിതയുടെ മുഖത്ത് കൗതുകം വിടർന്നു.

അനിതയുടെ ആഗമനവും ചോദ്യങ്ങളും അപ്രതീക്ഷിതമായിരുന്നത് കൊണ്ട് ദേവൻ ഒന്ന് പതറിയെങ്കിലും ,പെട്ടെന്ന് തന്നെ അയാൾ സമനില വീണ്ടെടുത്തു.

അതേ അനിതേ ,,, ഇതാണെൻ്റെ ഭാര്യ ഗിരിജ,, ചിലപ്പോഴൊക്കെ ഞാൻ ഗീതയെന്നും വിളിക്കാറുണ്ട്

പതർച്ച പുറത്ത് കാണിക്കാതെ ഗീതയെ ചേർത്ത് പിടിച്ച് കൊണ്ട് ദേവൻ കളവ് പറഞ്ഞു.

എങ്കിൽ പിന്നെ, ഞങ്ങൾ നില്ക്കുന്നില്ല മദനേട്ടാ,,, 7 മണിക്കാണ് ട്രിവാൻണ്ട്രത്തേയ്ക്കുള്ള വണ്ടി, അത് കിട്ടിയില്ലെങ്കിൽ നേരിട്ടുള്ള ട്രെയിൻ പിന്നെ വൈകിട്ടേയുള്ളു ,,

അനിത ധൃതി പിടിച്ചു

അല്ല നിങ്ങള് നാട്ടിലേക്ക് പോയാൽ കുഴപ്പമാവില്ലേ? അമ്മയും അച്ഛനുമൊക്കെ ഇപ്പോൾ അനിതയുടെ ശത്രുക്കളല്ലേ?

ദേവൻ ജിജ്ഞാസയോടെ ചോദിച്ചു.

ഇല്ലേട്ടാ… കഴിഞ്ഞ ദിവസം ഞാൻ രണ്ടും കല്പിച്ച് അമ്മയെ വിളിച്ചിരുന്നു ആദ്യം ഫോൺ കട്ട് ചെയ്തെങ്കിലും കുറെ കഴിഞ്ഞ് എന്നെ തിരിച്ച് വിളിക്കുകയായിരുന്നു ,എനിക്കും അമ്മയ്ക്കും പറയാൻ ഏറെ ഉണ്ടായിരുന്നെങ്കിലും, കരച്ചില് വന്നത് കൊണ്ട്  ഒന്നും പറയാൻ കഴിഞ്ഞിരുന്നില്ല, ഇന്നലെ ഞാൻ വീണ്ടും വിളിച്ചപ്പോൾ അച്ഛനാണ് ഫോണെടുത്തത്, എന്നോട് എത്രയും വേഗം വീട്ടിലേയ്ക്ക് ചെല്ലണമെന്ന് പറഞ്ഞു ,അജ്മലിനോട് തിരക്കിയതായി പറയാനും പറഞ്ഞു ,അത്രയും പോരെ ഏട്ടാ… ഞാനിത്ര നാളും അനുഭവിച്ച ദുരിതങ്ങൾക്ക് ഇപ്പഴാണ് പരിസമാപ്തി ആയത് ,,,

സന്തോഷാശ്രുക്കൾ പൊഴിച്ച് കൊണ്ടാണ് അനിത പറഞ്ഞ്  നിർത്തിയത്.

നല്ല തീരുമാനമാണ് അനിതേ ,, അച്ചുതൻ നായരെ ചെറുപ്പം മുതലേ ഞങ്ങളറിയുന്നതാണ് നിർദോഷിയായൊരു മനുഷ്യൻ ,അദ്ദേഹം നിനക്ക് മാപ്പ് തന്നെങ്കിൽ നീ ഭാഗ്യം ചെയ്തൊരു മകളാണ് ,എങ്കിൽ താമസിക്കണ്ടാ പുറപ്പെട്ടോളു ,,,

ദേവൻ ,അവരെ യാത്രയാക്കുമ്പോൾ ഗീതയുടെ മനസ്സ് എന്തിനോ തേങ്ങുകയായിരുന്നു

ദേവേട്ടാ ,,, നമുക്കിനി എന്നാണ് നാട്ടിലേയ്ക്ക് പോകാൻ പറ്റുക?

അതിനി നടക്കുമെന്ന് തോന്നുന്നില്ല ഗീതേ ,രൂപം മാറിയെങ്കിലും നിൻ്റെ പുറകെ ഇപ്പോഴും പോലീസുണ്ട് ,, നമ്മൾ നാട്ടിലെത്തിയാൽ മഫ്തിയിലുള്ള പോലീസുകാർ നമ്മളെ കസ്റ്റഡിയിലെടുക്കുകയും ക്വസ്റ്റ്യൻ ചെയ്യുകയും ചെയ്യും ,പിന്നത്തെ കാര്യം ഞാൻ പറയണ്ടല്ലോ ? ഞാനും നീയും ഇരുമ്പഴിക്കുള്ളിലാവും ,,,

അവളുടെ നിറഞ്ഞ കണ്ണുകൾ തുടച്ച് കൊണ്ട് ദേവൻ പറഞ്ഞു

പിന്നെ നമ്മളെന്ത് ചെയ്യും ,, എൻ്റെ മക്കളെയും അമ്മയെയും കാണാൻ കൊതി ആയിട്ട് വയ്യ ദേവേട്ടാ,,,

അവൾ പൊട്ടിക്കരഞ്ഞ് പോയി

നീ സമാധാനിക്ക് ഗീതേ,,, നമുക്ക് അങ്ങോട്ട് പോകാൻ കഴിയില്ലെന്നേയുള്ളു ,അവരെ നമുക്ക് ഇങ്ങോട്ട് കൊണ്ട് വരാം

പക്ഷേ ,ഇവിടെയും എന്നെ തിരയുന്ന പോലീസുണ്ടല്ലോ?

അവൾ തൻ്റെ ആശങ്ക പങ്ക് വച്ചു

അത് ശരിയാണ് ,എങ്കിൽ നമുക്ക് ഇവിടം വിടാം ,ഡൽഹിയിൽ എനിക്ക് ചില സുഹൃത്തുക്കളുണ്ട് ,അവരോട് പറഞ്ഞാൽ അവിടെ  എന്തേലും ജോലി കിട്ടാതിരിക്കില്ല,നമുക്ക് അങ്ങോട്ട് പോയാലോ ?എന്നിട്ട് മക്കളെ എങ്ങനെയെങ്കിലും അങ്ങോട്ട് വിളിപ്പിക്കാം ,അനിത ഇനി മുതൽ നാട്ടിൽ ഉണ്ടാവുമല്ലോ ?അവളുടെ ഫോൺ നമ്പരുമുണ്ട് ,അവൾ നമ്മളെ സഹായിക്കാതിരിക്കില്ല

ങ്ഹാ,, അത് നല്ല ഐഡിയ ആണ് ചേട്ടാ ,,, നമുക്ക് അങ്ങനെ ചെയ്യാം

ഗീതയ്ക്ക് ആശ്വാസവും പ്രതീക്ഷയുമുണ്ടായി .

#########||||||#######

കായംകുളം റയിൽവേ സ്റേഷനിലിറങ്ങിയ അനിതയേയും അജ്മലിനെയും റയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു

സർ ,അജ്മലിന് ജാമ്യം കിട്ടിയതാണ് സാർ ,പിന്നെയെന്താണ് പ്രശ്നം ?

അനിത ഉത്ക്കണ്ഠയോടെ ചോദിച്ചു

ജാമ്യം അജ്മലിനല്ലേ കിട്ടിയത് ? അല്ലാതെ അനിതയ്ക്കല്ലല്ലോ ? ദാ നീ അങ്ങോട്ട് നോക്ക്, നിൻ്റെ ഫോട്ടോ അല്ലേ ആ കാണുന്നത് ?

അപ്പോഴാണവൾ അത് ശ്രദ്ധിച്ചത്, റയിൽവേ സ്റ്റേഷൻ്റെ ചുമരുകളിൽ ,തൻ്റെ ലുക്കൗട്ട് നോട്ടീസ് പതിച്ചിരിക്കുന്നു.

പെരുവിരലിൽ നിന്നും ഭീതിയുടെ പുഴുക്കൾ മുകളിലേയ്ക്ക് അരിച്ച് കയറുന്നതായി അവൾക്ക് തോന്നി .

താനെയിലെ ശാരദാമേനോൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട്, കുറച്ച് മുമ്പാണ് മുംബെ പോലീസിൻ്റെ

ഈമെയിൽ വന്നത്, ഉടൻ തന്നെ, ഞങ്ങളത് പ്രിൻ്റെടുത്ത് ഒട്ടിക്കുകയായിരുന്നു ,അതിൻ്റെ ചൂടാറുന്നതിന് മുമ്പ്, നിങ്ങളെ കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞതിൽ, ഞങ്ങൾക്കഭിമാനമുണ്ട്,

നിന്നെ ഞങ്ങൾ കസ്റ്റഡിയിലെടുത്ത കാര്യം ,പോലീസിന് ഇംഫോം ചെയ്തിട്ടുണ്ട്, അവർ വന്നാലുടൻ , ഞങ്ങൾ നിങ്ങളെ അവർക്ക് കൈമാറും,,,

കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ അനിതയ്ക്ക് തോന്നി.

വീണ് പോകാതിരിക്കാൻ അജ്മലിൻ്റെ കൈയ്യിൽ അവൾ മുറുകെ പിടിച്ചു.

കഥ തുടരും

 

 

സജി തൈപ്പറമ്പ് ൻ്റെ കൂടുതൽ കഥകൾ വായിക്കുക

Novels

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!