Skip to content

നിഴൽ – 17

nizhal-novel

ബോധം വീഴുമ്പോൾ ,ദേവൻ ഗീതയുടെ അരികിൽ തന്നെയുണ്ടായിരുന്നു

ഡ്രിപ്പിട്ടിരിക്കുന്ന ,തൻ്റെ ഇടത്കൈയ്യ് കവർന്നിരിക്കുന്ന ദേവൻ്റെ ഉള്ളംകൈയ്യിലെ ചൂട് അവൾക്ക് പരിചിതമായി തോന്നി

ഞാൻ പറഞ്ഞത് ,നിനക്കിപ്പോഴും വിശ്വാസമായില്ലേ ഗീതേ ,,,

തൻെറ മുഖത്തേയ്ക്ക് പരിഭ്രമത്തോടെ നോക്കി കിടക്കുന്ന ഗീതയോടയാൾ ചോദിച്ചു.

ഞാൻ ,,,എനിക്ക്…

എന്തോ പറയാനായവൾ വരണ്ടുണങ്ങിയ ചുണ്ടുകൾ ആയാസത്തോടെ വിടർത്തി

എഴുന്നേറ്റിരിക്കണോ ?

അയാൾ മെല്ലെ അവളെ കട്ടിലിൻ്റെ ക്രാസിയിലേയ്ക്ക് ചാരിയിരുത്തി.

നിനക്ക് വിശ്വസിക്കാൻ പ്രയാസമാണെന്നെനിക്കറിയാം കാരണം ,എൻ്റെ മരണം നീ നേരിൽ കണ്ടതല്ലേ? പക്ഷേ ,അന്ന് നീ കണ്ടത് എന്നെയായിരുന്നില്ല ,ഗാന്ധമായ ഉറക്കത്തിൽ നിന്നും , ഞെട്ടിയുണർന്ന നീ മങ്ങിയ വെളിച്ചത്തിൽ കണ്ടത് ,നിശ്ചലമായി തൂങ്ങി നില്ക്കുന്ന, മദനൻ്റെ ഡെഡ്ബോഡി ആയിരുന്നു ,സ്വന്തം അമ്മയ്ക്ക് പോലും തിരിച്ചറിയാനാവാത്ത വിധം സാമ്യമുള്ള ഇരട്ട സഹോദരൻമാരായിരുന്നു ഞങ്ങൾ,

പക്ഷേ രൂപംകൊണ്ട്  സാദൃശ്യമുണ്ടായിരുന്നുവെങ്കിലും ഞങ്ങളുടെ  സ്വഭാവം,  തികച്ചും വ്യത്യസ്തമായിരുന്നു. ക്രിമിനൽ സ്വഭാവമുള്ള അവനും, സ്ട്രെയ്റ്റ് ഫോർവേഡായ ഞാനും ചെറുപ്പം മുതലേ ബദ്ധവൈരികളായിരുന്നു, പതിനാറാമത്തെ വയസ്സിൽ, ഞങ്ങൾ തമ്മിലുണ്ടായ ഒരു വലിയ വാക്കേറ്റത്തിനൊടുവിൽ ,കൈയ്യിൽ കരുതിയിരുന്ന പിച്ചാത്തി കൊണ്ട് ,മദനൻ എന്നെ കുത്തി കൊല്ലാൻ തുനിഞ്ഞപ്പോൾ, ഇടയ്ക്ക് കയറി വന്ന ,അച്ഛൻ്റെ നെഞ്ചിലേക്കാണ് അവൻ്റെ കുത്ത് കൊണ്ടത്, അപ്രതീക്ഷിതമായ ആ കാഴ്ച കണ്ട് പകച്ച് നിന്ന എൻ്റെ കൈയ്യിലേയ്ക്ക് ചോരയൊലിക്കുന്ന കത്തി വച്ച് തന്നിട്ട് ,ആംബുലൻസ് വിളിച്ചോണ്ട് വരാമെന്ന് പറഞ്ഞ് പുറത്തേയ്ക്ക് പോയ മദനൻ , പോലീസുകാരെയും കൂട്ടിയാണ് പിന്നീട് തിരിച്ച് വന്നത് , അതേസമയം ,എനിക്ക് വേണ്ടി ജീവൻ നഷ്ടപ്പെടുത്തിയ അച്ഛൻ്റെ നിശ്ചലമായ ശരീരത്തിരികിൽ,

എന്ത് ചെയ്യണമെന്നറിയാതെ പകച്ചിരിക്കുകയായിരുന്ന എന്നെ, സൂത്രശാലിയായ മദനൻ, കിട്ടിയ അവസരം പാഴാക്കാതെ, അച്ഛൻ്റെ കൊലപാതകി ഞാനാണെന്ന് പോലീസിന് മുന്നിൽ വരുത്തിത്തീർത്തു ,അങ്ങനെ പതിനാറാമത്തെ വയസ്സിൽ നിരപരാധിയായ ഞാൻ ജയിലിലുമായി ,പക്ഷേ ഞാൻ തെറ്റ് ചെയ്തിട്ടില്ലെന്ന് അമ്മയ്ക്ക്  ബോധ്യമുണ്ടായിരുന്നു, എന്നിട്ട് പോലും,എന്നെ രക്ഷിക്കാൻ അമ്മയ്ക്ക് കഴിയില്ലായിരുന്നു ,

കാരണം,

ഒരേ ഗർഭപാത്രത്തിൽ

പിറന്ന, രണ്ട് മക്കളും എല്ലാ അമ്മമാർക്കും തുല്യരായിരിക്കുമല്ലോ ?അത് കൊണ്ടാണ്, ധർമ്മസങ്കടത്തിലായ അമ്മയ്ക്ക്  , എനിക്ക് പകരമായി

മദനനെ, പോലീസിന്

ഒറ്റ് കൊടുക്കാൻ കഴിയാതെ പോയത് , പക്ഷേ, മറ്റൊരു കാര്യം ,അമ്മ എനിക്ക് വേണ്ടി ചെയ്തു തന്നു,

നിരപരാധി ആണെന്നറിഞ്ഞിട്ടും ,

നിസ്സഹായതയോടെ എന്നെ  ജയിൽവാസത്തിനയക്കേണ്ടി വന്നതിൻ്റെ കുറ്റബോധം ,

അമ്മയെ മാനസികമായി വളരെയധികം തളർത്തിയിരുന്നു ,അതിനുള്ള പരിഹാരമെന്നോണം ,മദനൻ മുംബെയ്ക്ക് പോയ തക്കം നോക്കി ,നാട്ടിലെ

അമ്മയുടെയും ,അച്ഛൻ്റെയും പേരിലുള്ള, മുഴുവൻ സ്വത്തുക്കളും, എൻ്റെ പേർക്ക് മാത്രമായി എഴുതി വച്ചിട്ട്, അമ്മ ആത്മഹത്യ ചെയ്തു.

മരണവാർത്തയറിഞ്ഞ് നാട്ടിലെത്തിയ മദനനെ അമ്മയുടെ ചെയ്തികൾ ചൊടിപ്പിച്ചു ,അതോടെ അവന് എന്നോടുള്ള ശത്രുത വീണ്ടും വർദ്ധിച്ചു ,അമ്മയുടെ ചേതനയറ്റ ശരീരം കാണാൻ, ജയിലധികൃതർ അനുമതി തന്നതിനെ തുടർന്ന് വീട്ടിലെത്തിയ എന്നെ, ആജന്മ ശത്രുവായി കണ്ട മദനൻ, എൻ്റെ ചെവിയിൽ അന്നൊരു കാര്യം പറഞ്ഞു ,ശിക്ഷ കഴിഞ്ഞ് നീ പുറത്തിറങ്ങിയാലും, ജീവിക്കാൻ നിന്നെ ഞാൻ അനുവദിക്കില്ലെന്ന്, അത് കേട്ട എനിക്ക്, നിരപരാധിയായ എന്നെ ജയിലിലാക്കിയ  മദനനോടുള്ള വൈരാഗ്യം പതിൻ മടങ്ങായി വർദ്ധിക്കുകയായിരുന്നു,

വർഷങ്ങൾ കടന്ന് പോയപ്പോൾ ശിക്ഷാ കാലാവധി കഴിഞ്ഞ്

ഞാൻ ജയിൽ മോചിതനായി.

ആ സമയത്താണ്, ഏതോ ഉഡായിപ്പ് കേസ്സിൽപെട്ട്, മദനൻ അകത്താകുന്നത്.

അതെനിക്ക് കുറച്ചാശ്വാസം നല്കിയിരുന്നു ,കാരണം കൗമാരം ജയിലിലായിരുന്നത് കൊണ്ട്, നഷ്ടപ്പെട്ടു പോയ  കുടുംബജീവിതം, ഇനിയെങ്കിലും തിരിച്ച് പിടിക്കണമെന്ന്, എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു.

എൻ്റെ പേരിൽ രജിസ്റ്റർ ചെയ്ത് വച്ചിരിക്കുന്ന, അച്ഛൻ്റെ വരുമാന സ്രോതസ്സായിരുന്ന ഹോട്ടൽ തുറന്ന് പ്രവർത്തനസജ്ജമാക്കണമെന്നും, മറ്റാരുമില്ലാത്ത എനിക്ക്,

കൂട്ടിനായി ഒരു പെൺകുട്ടിയെ കണ്ടെത്തണമെന്നുമൊക്കെയുള്ള വലിയ സ്വപ്നങ്ങളുമായാണ്, ഞാൻ തറവാട്ടിൽ തിരിച്ചെത്തുന്നത്,

പക്ഷേ, ഹോട്ടലിൻ്റെ വാതിൽക്കലെത്തിയപ്പോഴാണ്, അടഞ്ഞ് കിടക്കുന്ന ഷട്ടറും, അതിലൊട്ടിച്ചിരിക്കുന്ന ബാങ്കിൻ്റെ ജപ്തി നോട്ടീസും ഞാൻ കാണുന്നത്, ഹോട്ടലിൻ്റെ രണ്ട് താഴും സീല് വച്ചിരുന്നത് കണ്ട് ഞെട്ടിയ ഞാൻ  നിരാശയോടെ  അവിടുന്ന് മടങ്ങുമ്പോഴാണ്, തൊട്ടടുത്ത സ്റ്റേഷനറി കടയിലെ ബീരാനിക്ക വിവരങ്ങൾ പറയുന്നത്.

ഞാൻ ജയിലിലായി നാലഞ്ച് വർഷം കഴിഞ്ഞപ്പോൾ, മുംബെയിൽ നിന്നും നാട്ടിലെത്തിയ മദനൻ, ഞാനാണെന്ന വ്യാജേന

ആധാർ കാർഡുമായി ചെന്ന്  ഹോട്ടലിൻ്റെ ആധാരം ബാങ്കിൽ പണയം വച്ചിട്ട്, അവിടെ നിന്ന് ലക്ഷങ്ങൾ വായ്പയെടുത്തെന്നും അതുമായി മദനൻ മുങ്ങിയെന്നും ഒടുവിൽ തിരിച്ചടവ് മുടങ്ങി, പലിശയും പിഴപലിശയുമൊക്കെയായപ്പോൾ ബാങ്ക്കാർ ഹോട്ടല് ജപ്തി ചെയ്തതാണെന്നുമാണ് ബീരാനിക്ക അന്നെന്നോട് പറഞ്ഞത്.

ഇതൊക്കെ സത്യമാണോ ദേവേട്ടാ ,,?

അവിശ്വസനീയതയോടെ ഗീത ചോദിച്ചു.

അതേ ഗീതേ,, നിന്നാണേ സത്യം ,

ഈ ലോകത്ത് ,എനിക്കേറ്റവും പ്രിയപ്പെട്ടവൾ നീയാണ്, അത് കൊണ്ടാണ് നിൻ്റെ തലയിൽ തൊട്ട് തന്നെ ഞാൻ സത്യം ചെയ്തത്,

ഉം ഓകെ, എന്നിട്ട് പിന്നെ എന്തുണ്ടായി ?

ബാക്കിയും കൂടെ കേൾക്കാൽ ഗീതയ്ക്ക് ജിജ്ഞാസയായി.

#####################

ഈ സമയം ശാരദയുടെ വീട്ടിൽ നിന്നും മുങ്ങിയ അനിത, വെസ്റ്റ്ഡൽഹിയിലുള്ള തീഹാർജയിലിന് മുന്നിൽ ,സന്ദർശനാനുമതിക്കായി കാത്ത് നില്ക്കുകയായിരുന്നു.

കുറച്ച് കഴിഞ്ഞപ്പോൾ ജയിലിന് മുന്നിലെ ചെറിയ വാതിൽ തുറന്ന് കൊണ്ട് ആയുധധാരിയായ ഒരു പോലീസുകാരൻ അവളെ അകത്തേയ്ക്ക് ക്ഷണിച്ചു

വിസിറ്റിങ്ങ് ഡേ ആയിരുന്നത് കൊണ്ട് ,ഒരു വിധം നല്ല തിരക്കുണ്ടായിരുന്നു

നീളമേറിയൊരു വരാന്തയുടെ എതിർവശത്തുള്ള ചെറിയ കണ്ണികളുള്ള നെറ്റിനപ്പുറത്ത് തന്നെ നോക്കിനില്ക്കുന്ന അജ്മലിനെ കണ്ട് അനിതയുടെ ഉളളം തുടിച്ചു

കമ്പി വലകൾക്കിടയിലൂടെ പുറത്തേയ്ക്കുന്തി വന്ന അജ്മലിൻ്റെ കൈവിരലുകളിൽ അനിത തെര്യേ പിടിച്ചു

അജീ ,,, ഇനി കുറച്ച് ദിവസം കൂടി നീ അകത്ത് കിടന്നാൽ മതി ,ഞാനിന്നലെ സുപ്രീം കോർട്ടിലെ വക്കീലിനെ കണ്ടിരുന്നു ,അയാള് എല്ലാം ശരിയാക്കാമെന്ന് പറഞ്ഞിട്ടുണ്ട് ,അയാൾ ചോദിച്ച അൻപതിനായിരം രൂപ, അഡ്വാൻസും ഞാൻ കൊടുത്തു കഴിഞ്ഞു ,,,

അവൾ ഇമോഷലായി പറഞ്ഞു .

എനിക്ക് നിങ്ങളോടൊപ്പം ജീവിക്കാൻ കൊതിയാവുന്നു അനിതാ,,, എൻ്റെ മക്കളെ നീയെന്താ കൊണ്ട് വരാതിരുന്നത് ?

അവരെ സുരക്ഷിതമായൊരിടത്താണ് ഞാൻ പാർപ്പിച്ചിരിക്കുന്നത്, അവരെയോർത്ത് നീ വിഷമിക്കേണ്ട, ഇനി നിനക്ക് ജാമ്യം കിട്ടുന്നത് വരെ, ഞാൻ ഡൽഹിയിൽ തന്നെയുണ്ടാവും ,നമുക്കൊരുമിച്ച് വേണം നാട്ടിലേയ്ക്ക് പോകാൻ,,

അവൾ ആവേശത്തോടെ പറഞ്ഞു.

ങ്ഹേ ഇവിടെയോ ? നീ ഒറ്റയ്ക്ക് എങ്ങനെ ? മാത്രമല്ല എൻ്റെ ജാമ്യത്തിനായി എത്രനാളിനി കഴിയേണ്ടി വരുമെന്നുമറിയില്ല, അത് വരെ, നിൻ്റെ ചിലവും മറ്റും, എങ്ങനെ മുൻപോട്ട് കൊണ്ട് പോകും?

അയാൾ ജിജ്ഞാസയോടെ ചോദിച്ചു.

മുംബെയിൽ ജീവിച്ച് പരിചയമുള്ള എനിക്ക് ,ഡൽഹിയിലെ ജീവിതം  അത്ര വലിയ കാര്യമൊന്നുമല്ല ,എനിക്കിപ്പോൾ ഒറ്റ ലക്ഷ്യമേയുള്ളു, എത്രയും വേഗം നിന്നെ മോചിപ്പിക്കുക, അതിന് വേണ്ടി, വക്കീലിന് എത്ര ഫീസ് കൊടുക്കേണ്ടി വന്നാലും, അതിനുള്ള വഴിയൊക്കെ കണ്ടിട്ടാണ്, ഞാൻ ഇങ്ങോട്ട് വന്നിരിക്കുന്നത്, നീ സമാധാനമായിരിക്ക്, ഞാൻ നിൻ്റെ അരികിൽ തന്നെയുണ്ടാവും,,,

ദൃഡനിശ്ചയത്തോടെയുള്ള അവളുടെ വാക്കുകൾ, അജ്മലിന് പുതിയ പ്രതീക്ഷകൾ നല്കി.

തുടരും ,,,

സജി തൈപ്പറമ്പ്

 

 

സജി തൈപ്പറമ്പ് ൻ്റെ കൂടുതൽ കഥകൾ വായിക്കുക

Novels

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!