Skip to content

നിഴൽ – 13

nizhal-novel

സെക്കൻ്റ് ഫ്ളോറിലെ 112 -ാം നമ്പർ മുറിയിലെ കോളിങ്ങ് ബെല്ല് തുടർച്ചായി മുഴങ്ങിയിട്ടും യാതൊരു പ്രതികരണവുമില്ലാത്തത് കൊണ്ടാണ് ,റൂം ബോയ് സംശയത്തോടെ റിസപ്ഷനിൽ വിവരമറിയിച്ചത്

ഉടൻ തന്നെ ഫ്ളോർമാനേജർ  റൂംബോയിയെയും കൂട്ടി വന്ന്,മുറിയുടെ വാതിലിൽ തുടരെ മുട്ടി നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം.

ഒടുവിൽ ,ഡ്യൂപ്ളിക്കേറ്റ് കീ സംഘടിപ്പിച്ച്, പുറത്ത് നിന്ന് പൂട്ടിയിരുന്ന  വാതിൽ,

രണ്ടും കല്പിച്ച് തുറക്കുകയായിരുന്നു.

വായിൽ നിന്നും നുരയും പതയും വന്ന് ബോധരഹിതനായി കിടക്കുന്ന ശ്രീഹരിയെ കണ്ട് പകച്ച് പോയ ഹോട്ടൽ ജീവനക്കാർ ഉടനെ പോലീസിൽ വിവരമറിയിച്ചു

ഒടുവിൽ പോലീസെത്തിയാണ് ശ്രീഹരിയെ, ഹോസ്പിറ്റലിലെത്തിച്ചത്.

####################

ശ്രീഹരിയെ ഹോസ്പിറ്റലൈസ് ചെയ്തതിൻ്റെ പിറ്റേ ദിവസം പൂനെ പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ  എമർജൻസി മീറ്റിംഗ് നടന്നു.

“ഹോട്ടലിൽ നിന്നും കിട്ടിയ  സിസിടിവി ദൃശ്യങ്ങളാണ്

നമ്മളീ കാണുന്നത്,

മരിച്ച് പോയ ഹരികൃഷ്ണൻ എന്ന പേഴ്സൻ്റെ കൂടെ, ഉണ്ടായിരുന്നു എന്ന്‌ പറയപ്പെടുന്ന ഈ സ്ത്രീ ,ഇപ്പോൾ മിസ്സിങ്ങാണ് ,അവരെ കണ്ടെത്തുക എന്നുള്ളതാണ്, നമ്മുടെ പ്രധാന ദൗത്യം,,

തൻ്റെ മുന്നിലിരിക്കുന്ന സബ് ഓർഡിനേറ്റ്സിനോട് ,പിന്നിലെ വലിയ സ്ക്രീനിലെ ദൃശ്യങ്ങൾ ചൂണ്ടിക്കാണിച്ച് കൊണ്ട് ,പോലീസ് ചീഫ് ,കാര്യങ്ങൾ വിശദീകരിച്ചു.

“പക്ഷെ സർ ,അവരെ കണ്ടെത്തുക എന്നുള്ളത് ഒരു ചലഞ്ചാണ്, കാരണം രണ്ട് പ്രാവശ്യവും അവർ ഹോട്ടലിൽ നിന്ന് ഇറങ്ങി ഇടത്തോട്ട് നടന്ന് പോകുന്നത് മാത്രമേ ദൃശ്യങ്ങളിലുള്ളു ,അത് പോലെ ആദ്യം ഇറങ്ങി പോയിട്ട്, രണ്ട് മണിക്കൂറിന് ശേഷം തിരിച്ച് വന്നതും, ഇടത് ഭാഗത്ത് നിന്ന് നടന്ന് തന്നെയായിരുന്നു ,

അപ്പോൾ അത്രയും താമസിക്കണമെങ്കിൽ ,

അവർ ദൂരേയ്ക്ക് എവിടെയെങ്കിലുമായിരിക്കും പോയിട്ടുണ്ടാകുക , ശ്രീഹരിക്ക് ഇൻജക്ട് ചെയ്ത മരുന്നുകൾ വാങ്ങാനാണെന്ന് ,

ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നുണ്ടെങ്കിലും,

ആ മരുന്നുകൾ, ഹോട്ടലിൻ്റെ ഇരുപത് കിലോമീറ്റർ ചുറ്റളവിലുള്ള ഒരു മെഡിക്കൽസ്റ്റോറിലും അവയിലബിളല്ല ,എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട് ,

അപ്പോൾ അവർ പോയിരിക്കുന്നത് ,അതിലും ദൂരെയാണ് ,അതിനർത്ഥം ഏതെങ്കിലും വാഹനത്തിലാവാം,

അതേത് വാഹനം ?

മുന്നിലിരുന്ന അസിസ്റ്റൻ്റ് കമ്മീഷണർ, തൻ്റെ സംശയം

പങ്ക് വച്ചു.

“അതെ സർ,ഹോട്ടലിലെ സിസിറ്റിവിയിൽ പതിയാത്ത ആ ദൃശ്യം കിട്ടാൻ, യാതൊരു മാർഗ്ഗവുമില്ല ,കാരണം ,

ഹോട്ടലിൻ്റെ ഇടത് ഭാഗത്ത് ,കിലോമീറ്ററുകളോളം പരന്ന്കിടക്കുന്നത്,

പണ്ട് ,ചോളം കൃഷി ചെയ്തിരുന്ന സ്ഥലങ്ങളാണ് , അത് കൊണ്ട് തന്നെ ,യാതൊരു ബിൾഡിങ്ങുകളോ,

സിസി റ്റിവി ക്യാമറകളോ അവിടെയെങ്ങുമില്ല,

പിന്നെ ആകെ  ഉള്ളത്, ആറേഴ് കിലോമീറ്റർ കഴിഞ്ഞ്, ഒരു പെട്രോൾ പമ്പാണ് ,അവിടുത്തെ ക്യാമറയാണെങ്കിൽ, കുറച്ച് ദിവസമായി തകരാറിലുമാണ്,

പിന്നെങ്ങനെയാണ് സാർ, നമ്മളവരെ ഈസിയായി കണ്ട് പിടിക്കുന്നത്?

ആ കൂട്ടത്തിൽ പുതുതായി വന്ന, മദ്ധ്യവയസ്കനായ ഉദ്യോഗസ്ഥൻ സംശയം ഉന്നയിച്ചു.

മിസ്റ്റർ ദേവേന്ദർ ,രാവിലെ തന്നെ നെഗറ്റീവടിക്കല്ലേ? എടോ ഇതിലും വലിയ കേസ് നമ്മൾ അറ്റൻ്റ് ചെയ്തിട്ടില്ലേ? നിസ്സാരമൊരു സ്ത്രീയെ കണ്ട് പിടിക്കുന്നത്, അത്ര വലിയ കാര്യമൊന്നുമല്ല ,റെയിൽവേ സ്റ്റേഷൻ ,ബസ് സ്റ്റാൻ്റ് ,മെട്രോ സ്റ്റേഷൻ, മാർക്കറ്റുകൾ എന്ന് വേണ്ട, സകലയിടത്തും അവരുടെ ലുക്കൗട്ട് നോട്ടീസ് പതിച്ചിട്ടുണ്ട് ,ഇന്ന് ഇരുട്ട് വീഴുന്നതിന് മുൻപ് തന്നെ, അവരെ കണ്ട് കിട്ടിയെന്ന മെസ്സേജ് നമുക്ക് കിട്ടും, താൻ നോക്കിക്കോളു,,

തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് പോലീസ് ചീഫ്, തൻ്റെ കീഴുദ്യോഗസ്ഥരോട് പറഞ്ഞത്.

അവരെക്കുറിച്ച് വേറെ എന്തെങ്കിലും ഡീറ്റെയിൽസുണ്ടോ സർ;?

രണ്ട് പേരും മലയാളികളാണെന്നാണ് ഹോട്ടലുകാർ പറഞ്ഞത് ,

കൊടുത്തിരിക്കുന്ന അഡ്രസ്സ്, പക്ഷേ താനെയിലെയാണ്, അയാളുടെ ലൈസൻസ് താനെ RT0 യിൽ നിന്നും എടുത്തിട്ടുള്ളതാണ്, അതിൻ്റെ copy യാണ് അഡ്രസ് പ്രൂഫായി ഹോട്ടലിൽ ,സബ്മിറ്റ് ചെയ്തിക്കുന്നത് ,താനെ സ്റ്റേഷനിലേയ്ക്ക് ആ അഡ്രസ് ഫോർവേഡ് ചെയ്തിട്ടുണ്ട്, ഗബ്ബാർ സിങ്ങാണ് അവിടെയിപ്പോൾ ടHOആയി ഇരിക്കുന്നത് ? അയാൾ ബഹുമിടുക്കനാണ് ,നമുക്ക് വേണ്ട, ഡീറ്റെയിൽസൊക്കെ അയാൾ ആ ആ അഡ്രസ്സിൽ നിന്നും സംഘടിപ്പിച്ച് തരും,,,

പോലീസ് ക്ളബ്ബിലെ ചർച്ചകൾ മുറുകി കൊണ്ടിരുന്നു.

#####$$$$$$$########

ഈ സമയം ഗീത ,പൂനെയിൽ നിന്നും മുന്നൂറ് കിലോമീറ്റർ അകലെയുള്ള, രത്നഗിരി ജില്ലയിലെ പ്രശസ്തമായ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ അതിവിദഗ്ദയായൊരു Cosmetics Surgeon ൻ്റെ മുന്നിലായിരുന്നു.

എന്നാലുമെൻ്റെ ഗീതേ,, എനിക്കിത് വിശ്വസിക്കാനാവുന്നില്ല ,പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ മിണ്ടാപ്രാണിയായിട്ട് നടന്നൊരു പെൺകൊച്ച് ഈ മുംബൈ അധോലോകത്തിലെ അണ്ടർവേൾഡ് ക്വീനിനെപോലെ പെരുമാറിയെന്ന് പറയുമ്പോൾ എനിക്കത്ഭുതം മാത്രമല്ല ഭയവും തോന്നുന്നു

ഡോക്ടർ ഇന്ദുബാല  ആശ്ചര്യത്തോടെ പറഞ്ഞു.

മനപ്പൂർവ്വം ചെയ്തതല്ലെന്ന് ഞാൻ നിന്നോട് പറഞ്ഞല്ലോ ഇന്ദു ,എല്ലാം യാദൃശ്ചികമായിരുന്നു ,നീ പേടിക്കേണ്ട, നീയെന്നെ പണ്ട് തൊട്ടാവാടിയെന്ന് പേര് വിളിച്ച് കളിയാക്കാറുള്ള ,ആ പഴയ ഗീത തന്നെയാണ്  ,എൻ്റെ ചില ഗതികേടുകളാണ്, ഇങ്ങനെയൊക്കെ എന്നെക്കൊണ്ട് ചെയ്യിച്ചത്, പൂനെയിൽ തന്നെ രൂപമാറ്റം നടത്തി നാട്ടിലേയ്ക്ക് പോകാമെന്നാണ് ഞാൻ ആദ്യം വിചാരിച്ചത് ,അതബദ്ധമാകുമെന്ന് പിന്നീടാണ് എൻ്റെ മനസ്സ് എന്നോട് പറഞ്ഞത് ,അങ്ങനെയിരിക്കുമ്പോഴാണ്, നിൻ്റെ കാര്യം ഓർമ്മ വന്നത് ,പണ്ട് ,പഠനം പാതിവഴിയിലാക്കി ഞാൻ ദേവേട്ടനൊപ്പം

ജീവിത പ്രാരാബ്ദങ്ങളിലേയ്ക്ക് ചേക്കേറിയെങ്കിലും, അന്നേ പഠിത്തത്തിൽ  മിടുക്കിയായ നീ, ഡോക്ടറായപ്പോഴും എന്നെ മറന്നില്ലല്ലോ ?

ദേവേട്ടൻ്റെ ബിസിനസ്സ്‌ ഒന്നിന് പുറകെ ഒന്നായി തകർന്ന് ,എൻ്റെ ജീവിതം ദുസ്സഹമായപ്പോഴും, ആശ്വാസവാക്കുകൾ കൊണ്ടും, നിന്നാൽ കഴിയുന്ന രീതിയിൽ,സാമ്പത്തികമായി സഹായിച്ചുമൊക്കെ ,നീയെന്നെ ഒരുപാട് സപ്പോർട്ട് ചെയ്തിട്ടുണ്ട് ,ഒടുവിൽ നിന്നെ എപ്പോഴും ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലെന്ന് തോന്നിയിട്ടായാരുന്നു ,ഞാൻ നിന്നോട് അകലം പാലിച്ച് തുടങ്ങിയത് ,എൻ്റെ ദുരിതങ്ങൾ പറഞ്ഞ് ,നിൻ്റെ മൂഡ് കൂടെ കളയണ്ടല്ലോ? നീ സ്വസ്ഥമായി കുടുംബവും ,പ്രൊഫഷനുമായി സന്തോഷിച്ച് ജീവിക്കട്ടേയെന്ന് ഞാനും വിചാരിച്ചു,,,

അത്രയും പറഞ്ഞ്, തൻ്റെ മുന്നിലെ മേശപ്പുറത്ത് ഗ്ളാസ്സിൽ മൂടിവച്ചിരുന്ന, മിനറൽ വാട്ടറെടുത്ത് ഗീത ഒറ്റ വലിക്ക് കുടിച്ചു.

ഓഹ് സോറീ,, ഗീതാ ,,, നീ വന്നിട്ടിത് വരെ ഞാൻ കുടിക്കാനൊന്നും തന്നില്ലല്ലോ ?അവിചാരിതമായി നിന്നെ കണ്ടതിൻ്റെ ഷോക്കിലായിരുന്നു ഞാൻ ,, നിനക്കെന്താ വേണ്ടത് ?,,

കാപ്പി മതിയോ? അതോ തണുത്ത ജ്യൂസോ മറ്റോ വാങ്ങണോ?

ഗീതയുടെ തണുത്ത കൈകളിൽ തെര്യെ പിടിച്ച് കൊണ്ട് ഇന്ദുബാല ചോദിച്ചു.

എനിക്കതൊന്നുമല്ലെടീ ഇപ്പോൾ ആവശ്യം,നിൻ്റെയൊരു സപ്പോർട്ടാണ്,

നിനക്കറിയാമല്ലോ? പ്രായ പൂർത്തിയായ രണ്ട് പെൺകുട്ടികളും വയസ്സായ അമ്മയുമാണ്, നാട്ടിൽ എൻ്റെ വിവരങ്ങളൊന്നുമറിയാതെ കാത്തിരിക്കുന്നത് ,ഇത് വരെ അവരെ എനിക്കൊന്ന് വിളിക്കാൻ പറ്റിയിട്ടില്ല ,കാരണം എന്നെ അന്വേഷിക്കുന്ന പോലീസിന് ചിലപ്പോൾ സൈബർ സെല്ലിൻ്റെ സഹായത്തോടെ എന്നിലേയ്ക്ക് എത്തിപ്പെടാനുള്ള ഓപ്പർച്യൂണിറ്റിയായിരിക്കുമത്,

മുംബൈ പോലീസിൻ്റെ കൈയ്യിൽ നിന്നും രക്ഷപെടാൻ ഞാനൊരറ്റ വഴിയെ കാണുന്നുള്ളു ,എൻ്റെ രൂപം മാറ്റുക ,അതിന് നീയെന്നെ സഹായിക്കണം, അതിനായി എത്ര രൂപ വേണമെങ്കിലും ഞാൻ ചിലവാക്കാം, ഞാൻ രൂപം കൊണ്ട് മറ്റൊരാളാകുന്നത് വരെ നീയെന്നെ ഒളിപ്പിക്കുകയും വേണം, എന്താ നിനക്കതിന് കഴിയുമോ ഇന്ദൂ,,,

ദയനീയതയോടെ ഗീത തൻ്റെ ബാല്യകാല സുഹൃത്തിനോട് ചോദിച്ചു.

ഗീതയോട് യെസ് പറയണോ ,

നോ പറയണോ എന്ന കൺഫ്യൂഷനില്ലായിരുന്നു ഡോ: ഇന്ദുബാല,,,,

തുടരും,,

NB :- മുംബെ പോലീസ് സംസാരിച്ചത് ഹിന്ദിയിലായിരുന്ന് കെട്ടോ ? നിങ്ങൾ വായനക്കാർക്ക് മനസ്സിലാകാനായിട്ടാണ് ഞാനത് മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്തത്

സജി തൈപ്പറമ്പ്.

 

 

സജി തൈപ്പറമ്പ് ൻ്റെ കൂടുതൽ കഥകൾ വായിക്കുക

Novels

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!