നന്ദനോട് ഇഷ്ടം ആയിരുന്നു… കണ്ട നാൾ മുതൽ… എന്തോ ഒരു അട്ട്രാക്ഷൻ.. ഹരിയോട് നന്ദനെ കുറിച്ച് തമാശക്ക് പറയുമ്പോളും… ഉള്ളിൽ സീരിയയ്സായിരുന്നു…. ഹരി….അവൻ ലുട്ടാപ്പി ആയിരുന്നു… എന്റെ ലുട്ടു…. ജീവിത വഴിയിൽ എവിടേയോ നഷ്ടപ്പെട്ടു പോയ എന്റെ വസന്തകാലം….
മനോഹരമായ എന്റെ പ്രണയം…. കണ്ണുകൾ കഥ പറയുമ്പോൾ…. ചുണ്ടുകളിൽ അതിന്റെ ഉത്തരങ്ങളും ഉണ്ടാകും…. എല്ലാവരോടും വായാടിയായി നടക്കുന്ന എനിക്ക് നന്ദനോട് മാത്രം ഒന്നും മിണ്ടാൻ കഴിഞ്ഞില്ല. നന്ദൻ അടുത്ത് വരുമ്പോൾ ഞാൻ പേടിച്ചതത്രയും എന്റെ ഹൃദയതാളം നന്ദൻ കേൾക്കുമോ എന്നുള്ളതായിരുന്നു…
പക്ഷെ നന്ദനോടുള്ള എന്റെ ഇഷ്ടം സമ്മതിച്ചു കൊടുക്കാൻ എന്റെ മനസ്സ് അനുവദിച്ചില്ല…. കാരണം പപ്പിക്ക് ഒരാളോട് ഇഷ്ടം തോന്നിയപ്പോൾ തന്നെ അവൾ അമ്മയോടാണ് വന്നു പറഞ്ഞത്…. എന്റെ മനസിലും അങ്ങനെ ആയിരുന്നു, ആദ്യം അമ്മയോട് ചെന്നു പറയണം… എന്നിട്ട് നന്ദനോട്… അങ്ങനെ ആണ് കരുതിയത്….
നന്ദന്റെ കണ്ണുകളിൽ പലപ്പോഴും എന്നോടുള്ള ഇഷ്ടം ഞാൻ കണ്ടിട്ടുണ്ട്… ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ പ്രണയം മൗനമായി തന്നെ ആസ്വദിച്ചു…..
***********************************************
എന്നിട്ടു എന്തായി കിച്ചു….. നന്ദൻ അവളോട് ഇഷ്ടം പറഞ്ഞോ….
ഇല്ല ദീപുവേട്ട…. ഞാൻ ഹിമയോടുള്ള ഇഷ്ടം അമ്മുനോട് പറഞ്ഞു അവൾക്കു അതിൽ ഒരു ഇഷ്ടക്കേടും ഇല്ലായിരുന്നു. സന്തോഷം മാത്രം…. ഹിമയും അവളുമായി അത്രയേറെ ആത്മബന്ധം ഉണ്ടായിരുന്നു…… ഹിമയ്ക്കും എന്നെ ഇഷ്ടമാണന്നു അറിഞ്ഞപ്പോൾ ഇരട്ടി മധുരം ആയിരുന്നു…
പിന്നുള്ള നാളുകൾ സന്തോഷത്തിന്റേതായിരുന്നു…… നന്ദൻ അവളോട് ഇഷ്ടം പറഞ്ഞില്ലെങ്കിലും കാണുന്നവർക്കു അവര് തമ്മിലുള്ള നോട്ടത്തിന്റ അർത്ഥം മനസിലാകും…….
ഇടയ്ക്കിടക്ക് അച്ഛൻ ഞങ്ങളുടെ കൂടെ വന്നു നിൽക്കും…. അച്ഛനും അവരോട് നല്ല കൂട്ടാരുന്നു….
അച്ഛനോടൊപ്പം പലപ്പോഴും അശ്വിൻ കൂടെ ഉണ്ടാകും…
“ആരു നിങ്ങളുടെ അമ്മായിടെ മോൻ അശ്വിൻ ആണോ….. കാണാൻ കിച്ചുവിനെ പോലെ ഇരിക്കുന്ന…
“അവനും നീയും കൂടെ നിന്നാൽ ഇരട്ടകളെ പോലാണ്…. തിരിഞ്ഞു നിന്നാൽ പെട്ടന്നു അറിയില്ല.. എനിക്ക് കുറെ അബദ്ധം പറ്റിയിട്ടുണ്ട്…
“അവൻ തന്നെ ദീപുവേട്ട…..
“ഇനി ഞാൻ പറയാം ദീപു… എന്റെ പ്രണയം എന്നേക്കാൾ ആർക്കാ പറയാൻ കഴിയുക…. നന്ദൻ പറഞ്ഞു തുടങ്ങി…
“അവളോട് തുറന്നു പറയാൻ എന്തോ മനസു അനുവദിച്ചില്ല…. പക്ഷെ എനിക്കറിയാം അവൾക്കും എന്നെ ഇഷ്ടമാണെന്നു… എല്ലാരോടും കുറുമ്പ് കാട്ടുന്ന… എല്ലാരുടെ മുന്നിലും വാചാലയാകുന്ന അവൾ എന്റെ മുന്നിൽ മാത്രം പതുങ്ങുന്നതു കണ്ടിട്ടുണ്ട്….
“എന്റെ മുഖത്ത് നോക്കി അവൾ സംസാരിക്കാറില്ല…. ഞങ്ങൾ തമ്മിലുള്ള സംസാരം വളരെ കുറവായിരുന്നു… ഞാൻ നോക്കുമ്പോൾ അവളുടെ കണ്ണുകളിൽ കാണുന്ന നാണം മതിയാരുന്നു എന്നോടുള്ള ഇഷ്ടം അറിയാൻ….
പറയാതെ പ്രണയിക്കുന്നതിന്റെ സുഖം തിരിച്ചറിയുകയായിരുന്നു രണ്ടുപേരും… അച്ഛനോട് സംസാരിച്ചിട്ട് അവൾ അറിയാതെ തന്നെ അവളുടെ വീട്ടിൽ പോയി അമ്മയോട് അവളെ എനിക്ക് തരുമോ എന്ന് ചോദിക്കണമ് എന്നാരുന്നു മനസിൽ….
പക്ഷെ ഒരു വട്ടം അശ്വിൻ വന്നപ്പോൾ അവൻ അവളെ കുറിച്ചുള്ള ഡീറ്റെയിൽസ് എന്നോട് ചോദിച്ചു… അന്നുമുതൽ ടെൻഷൻ ആയിരുന്നു മനസിൽ….. അശ്വിന്റെ സ്വഭാവം നിനക്കറിയാല്ലോ ദീപു അവൻ ആഗ്രഹിച്ചതെന്തും അവൻ നേടും….
അവനെയും കിച്ചുനെയും കണ്ടാൽ ഒരുപോലെ ആണ്…. എങ്കിലും സ്വഭാവം രണ്ടാണ്………
അശ്വിൻ അവളെ കുറിച്ച് ചോദിച്ചപ്പോൾ മുതലാണ്… എന്റെ ഇഷ്ടം അവളെ അറിയിക്കണം എന്ന് തോന്നിയത്…. അവസരങ്ങൾ ഒരുപാടു കിട്ടിയിട്ടും എന്തോ അവളുടെ അടുത്തെത്തുമ്പോൾ എനിക്ക് പറയാൻ കഴിഞ്ഞില്ല….
കിച്ചൂന്റെ പിറന്നാൾ ദിവസം ആയിരുന്നു അത്…. അവധി ആയതിനാൽ എല്ലാവരും ഞങ്ങളുടെ വീട്ടിൽ ആഘോഷിക്കാമെന്നു തീരുമാനിച്ചു….. രാവിലെ തന്നെ ഹിമയും, അമ്മുവും എത്തിയിരുന്നു…. ഞാനും കിച്ചുവും അമ്പലത്തിൽ പോകാനുള്ള തയാറെടുപ്പായിരുന്നു… അവരെയും ഞങ്ങളോടൊപ്പം വിളിച്ചു.. പക്ഷെ അമ്മു വരുന്നില്ലെന്ന് പറഞ്ഞു…. ഞാനും പോകുന്നില്ലന്നു വച്ചു…. കിച്ചുവും ഹിമയും അമ്പലത്തിൽ പോയി….
അന്നെങ്കിലും അമ്മുനോട് ഇഷ്ടം പറയണം എന്നുള്ള ചിന്തയിലായിരുന്നു ഞാൻ…..
“അമ്മു….. ഒരു ചായ ഇട്ടു തരാവോ….
“അവൾ ചായ വയ്ക്കാനായി അടുക്കളയിൽ പോയി….
“ആകാശും, നിതിനും ഒന്നും ഇപ്പൊ വരല്ലെന്നുള്ള പ്രാര്ഥനയിൽ ആയിരുന്നു ഞാൻ….
“ഇതാ നന്ദാ… ചായ…. നന്ദന്റെ മധുരത്തിന്റെ പാകം എനിക്കറിയില്ല….മതിയോ എന്ന് നോക്കിക്കോളൂ…..
“ഞാൻ ചായ വാങ്ങാതെ അവളെ തന്നെ നോക്കി…..
“അവൾ എന്റെ നോട്ടം താങ്ങാൻ വയ്യാതെ മുഖം താഴ്ത്തി നിന്നു….
“കുറച്ചു കഴിഞ്ഞും ഞാൻ ചായ വാങ്ങിക്കാഞ്ഞിട്ടു അവൾ മുഖമുയർത്തി നോക്കി….
“നന്ദാ ചായ…..
“ഞാൻ ചായ അവളുടെ കൈയിൽ നിന്നും വാങ്ങി… മറുകൈ കൊണ്ടു അവളുടെ കൈയിൽ പിടിച്ചു….
“കൈ വിട് നന്ദാ… പ്ലീസ്…
“നീ എന്നെ എന്താ വിളിക്കുന്നെ….. എന്റെ ചോദ്യം കേട്ടു ഞെട്ടലോടെ അവൾ എന്നെ നോക്കി…..
“നന്ദാന്നു….
“ഇനി നന്ദേട്ടാ എന്ന് വിളിക്കണം… കെട്ടിയോനെ പേര് പറഞ്ഞു വിളിക്കുന്നതിനോട് എനിക്ക് താല്പര്യം ഇല്ല….
“അവളുടെ കണ്ണുകൾ ഇപ്പൊ താഴെ വീഴും എന്ന് തോന്നി..
“അമ്മു….. ഞാൻ വിളിച്ചപ്പോളാണ് അവളുടെ പറന്നു പോയ കിളികളൊക്കെ തിരിച്ചു വന്നതെന്ന് തോന്നി….
“ഞാൻ പറഞ്ഞത് കേട്ടോ…. കേട്ടൊന്നു…
“ങ്ങാ കേട്ടു….
“അപ്പൊൾ ഇനി മുതൽ എന്നെ എന്തു വിളിക്കും….
” നന്ദേട്ടാന്നു…. പറഞ്ഞു കഴിഞ്ഞാണ് അവൾക്കു അബദ്ധം പറ്റിയെന്നു മനസിലായത്…. അവൾ ഉടനെ നാക്കു കടിച്ചു….
അവളുടെ കുസൃതി കലർന്ന ഭാവം കണ്ടു എന്റെ ചുണ്ടിലും പുഞ്ചിരി വിരിഞ്ഞു….
“നീ എന്താ എന്നെ പറ്റി പറഞ്ഞതു എനിക്ക് റൊമാൻസ് അറിയില്ലന്നോ… ആണോ…. എനിക്ക് റൊമാൻസ് അറിയില്ലേ….
ഞാൻ അവളെ നോക്കി കൊണ്ടു ചോദിച്ചു…. എന്റെ നോട്ടം താങ്ങാനാകാതെ അവൾ നോട്ടം മാറ്റി കളഞ്ഞു…. ഞാൻ പതിയെ അവളുടെ അടുത്തേക്ക് നടന്നു….
“എനിക്ക് റൊമാൻസ് അറിയാവോന്നു കാണിച്ചു തരട്ടെ…. എന്റെ മീശ പിരിച്ചു, അവളുടെ അടുത്തേക്ക് നടന്നുകൊണ്ടു ഞാൻ ചോദിച്ചു….
പുറകിലോട് മാറിപോകാൻ കഴിയാത്ത വിധം ചുമരിൽ ചേർന്നായിരുന്നു അവൾ നിന്നിരുന്നത്…. ഞാൻ അടുത്തെത്തും തോറും അവളുടെ മുഖത്തെ വിയർപ്പുതുള്ളികൾ ഉമ്മവച്ചു…. എന്റെ കൈകൾ ചുമരിൽ വച്ചു അവളെ വലയം ചെയ്തു ഞാൻ നിന്നു…. രണ്ടുപേരുടെയും ഹൃദയതാളം ഉച്ചത്തിൽ മിടിക്കുന്നുണ്ട്… എത്ര നേരം അങ്ങനെ നിന്നുവെന്നു എനിക്കറിയില്ല…. പെട്ടന്ന് ആരോ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു തിരിഞ്ഞു നോക്കി….
വാതിൽക്കൽ നിൽക്കുന്ന അച്ഛനെയും അശ്വിനെയും കണ്ടു ഞങ്ങൾ രണ്ടുപേരും ഞെട്ടി…. അച്ചന്റെ മുഖം ദേഷ്യം കൊണ്ടു വിറച്ചു…. അച്ഛനോട് അമ്മുനെ കുറിച്ച് പറയണം എന്ന് ഞാൻ തീരുമാനിച്ചതാണെങ്കിലും… ഇങ്ങനെ ഞങ്ങളെ കണ്ടത് കൊണ്ടു എന്ത് പറയണം എന്ന് എനിക്കറിയില്ലാരുന്നു… അവിടെ ഒന്നും നടന്നില്ലെങ്കിൽ പോലും പുറത്തുന്നു വരുന്ന ഒരാൾക്ക് ഞാൻ അവളെ ഉമ്മ വച്ചതായേ തോന്നുള്ളു… അച്ഛൻ എന്തേലും പറയുന്നതിന് മുന്നേ തന്നെ കിച്ചുവും ഹിമയും അമ്പലത്തിൽ നിന്നും വന്നിരുന്നു… അന്നേരം കിച്ചുവിനെ എനിക്ക് ദൈവത്തെ പോലാണ് തോന്നിയത്…
എല്ലാവരും ചേർന്നു പിറന്നാൾ ആഘോഷം ഭംഗിയായി നടത്തി…. പിന്നെ ഒരിക്കൽ പോലും അമ്മു എന്നെ നോക്കിയിരുന്നില്ല… അത് എനിക്കാകെ വിഷമം ആയി…. ഞാൻ കാരണം അവളുടെ മനസ്സ് വേദനിച്ചു എന്നുള്ള ചിന്ത എന്നെ അസ്വസ്ഥനാക്കി….. അച്ഛനോട് സംസാരിച്ചിട്ട് എത്രയും പെട്ടന്ന് തന്നെ അമ്മുന്റെ വീട്ടിൽ പോയി ആലോചിക്കണം എന്ന് ഞാൻ മനസിൽ ഉറപ്പിച്ചു….
അന്ന് രാത്രി അച്ഛനോട് അമ്മുനെ ഇഷ്ടം ആണെന്നുള്ള കാര്യം ഞാൻ പറഞ്ഞു… പക്ഷെ അച്ഛന്റെ മുഖം ദേഷ്യം കൊണ്ടു വിറക്കുന്നുണ്ടായിരുന്നു…
“നടക്കില്ല നന്ദാ….അത് നീ അങ്ങു മറന്നേക്കൂ…. നിന്റെയും അശ്വതിയുടെയും കല്യാണം ഞങ്ങൾ നേരത്തെ തീരുമാനിച്ചു….
“അശ്വതി…. അശ്വിൻ ന്റെ അനിയത്തി അല്ലെ നന്ദാ…..
അതെ ദീപു അവള് തന്നെ… പക്ഷെ അവളെ ഒരിക്കൽ പോലും അങ്ങനെ ഞാൻ കണ്ടിട്ടില്ല….
ആദ്യമായിട്ടായിരുന്നു അച്ഛൻ ഒരു കാര്യം പറ്റില്ലാന്ന് പറയുന്നത്… ഞാനും അച്ഛനോട് ഒരുപാട് തർക്കിച്ചു… പക്ഷെ അച്ഛൻ സമ്മതിച്ചില്ല….
എന്റെ സമാദാനം ആകെ നഷ്ടായി… ജീവിതത്തതിൽ ആദ്യമായി ഇത്രയേറെ ആഗ്രഹിച്ചത് അമ്മുനെ ആയിരുന്നു…. പിന്നെ കുറെ നാൾ അവളോട് ഒന്നും സംസാരിക്കാൻ പറ്റിയില്ല….. അവർക്കു എക്സാം ടൈം ആയിരുന്നു… എന്നാലും കിച്ചുനെ കൊണ്ടു വിടാൻ എന്നുള്ള രീതിയിൽ അവളെ ഞാൻ എന്നും കാണുമായിരുന്നു…..
“ഒരു നോട്ടം… എനിക്കായി വിരിയുന്ന ഒരു പുഞ്ചിരി… അതുമാത്രം മതി…. മനസു നിറയാൻ…. സിനിമയിലും കഥകളിലും ഒക്കെ കാണുന്നത് പോലെ അല്ലാതെ, മൗനമായും പ്രണയിക്കാമെന്നു ഞാൻ മനസ്സിലാക്കുകയായിരുന്നു….
അവരുടെ എക്സാം നടക്കുന്നതിനിടയിൽ തന്നെ അശ്വതി ഒരു ദിവസം അമ്മുനോട് സംസാരിക്കുന്നതു കണ്ടു… ഞങ്ങളെ കണ്ടതും അവൾ അവിടന്ന് പോയി…
“അശ്വതി എന്തിനാ അമ്മു നിന്നെ കാണാൻ വന്നത്….
“അത്… ഹരി…. നന്ദേട്ടനെ അവൾക്കു ഇഷ്ടാണെന്നും അവരുടെ കല്യാണം വീട്ടുകാര് തീരുമാനിച്ചു എന്നും…. ഞാൻ…. ഞാൻ അവർക്കിടയിൽ ഒരു തടസം ആകാതെ മാറികൊടുക്കണം എന്ന് പറയാനും വന്നതാ…
“നീ അതിനു എന്തു മറുപടിയാണ് കൊടുത്തത്….
“ഞാനും അവളുടെ മുഖത്ത് തന്നെ നോക്കുവായിരുന്നു… കിച്ചു ചോദിച്ച ചോദ്യത്തിന്റെ ഉത്തരത്തിനായി….
“പറയടി… നീ എന്താ പറഞ്ഞെന്നു…. കിച്ചൂന്റെ ശബ്ദം ഉയർന്നിരുന്നു….
“ഞാനെന്തു പറയാനാ… ഹരി…. അശ്വതി വിചാരിക്കുന്ന പോലൊരു ബന്ധം ഞാനും നന്ദനുമായി ഇല്ലന്ന് പറഞ്ഞു…. ഞാൻ ആരുടെ ജീവിതത്തിനും ഒരു തടസ്സം ആകില്ലെന്നും….
അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു ശബ്ദം ഇടറിയിരുന്നു…. എന്നെ നോക്കാൻ അവൾക്കു കഴിഞ്ഞിരുന്നില്ല…
“അവളുടെ വാക്കുകൾ എന്നെ വല്ലാതെ വേദനിപ്പിച്ചു….
“അമ്മു…. എന്റെ മുഖത്ത് നോക്കി പറയാൻ കഴിയോ നീ എന്നെ സ്നേഹിച്ചിട്ടില്ലന്നു… പറയു…. എനിക്ക് നിന്നോടുള്ള സ്നേഹം ഒരിക്കലും നീ മനസിലാക്കിട്ടില്ലന്നു….. ഈ നന്ദൻ ഒരാളെ സ്നേഹിച്ചിട്ടുണ്ടങ്കിൽ അത് ആമിക എന്ന നിന്നെയാണ്… ആർക്ക് വേണ്ടിയും ഒന്നിനു വേണ്ടിയും അത് നഷ്ടമാക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല… കേട്ടോ… കേട്ടൊന്നു….
അപ്പോളും അവൾ എന്റെ മുഖത്തു നോക്കുന്നില്ലാരുന്നു… ഞാൻ നല്ല ദേഷ്യത്തിൽ ആയിരുന്നു…. അവളുടെ കവിളുകളിൽ അല്പം ബലമായി തന്നെ പിടിച്ചു… അവളുടെ മുഖം എന്റെ നേർക്കുയർത്തി….
“ഞാൻ ഒരാളുടെ കഴുത്തിൽ താലി കെട്ടുന്നെങ്കിൽ അത് നിന്റെ കഴുത്തിൽ മാത്രം ആകും…. മനസിലാക്കിക്കോ…..
അതും പറഞ്ഞു ആരെയും നോക്കാതെ ഞാൻ അവിടന്നിറങ്ങി…
പിന്നെ ഉള്ള ദിവസങ്ങളിൽ ഞാൻ അമ്മുനെ കണ്ടില്ല… പലപ്പോഴും കാണാൻ ശ്രമിച്ചെങ്കിലും അവൾ പിടി തന്നില്ല.. അച്ഛനും അച്ഛന്റെ വാശിയിൽ ഉറച്ചു നിന്നു…. അവർക്കു വക്കേഷൻ ആയി… എല്ലാരും നാട്ടിൽ പോകാൻ തയാറായി. അടുത്തത് പ്രൊജക്റ്റ് ആയതു കൊണ്ടു… അമ്മു നാട്ടിൽ തന്നെ ചെയ്യാനാണ് പ്ലാൻ ചെയ്തതെന്ന് അവൾ കിച്ചുനോട് പറഞ്ഞു… അത് എന്നെ അവോയ്ഡ് ചെയ്യാനാണെന്നു എനിക്ക് മനസിലായി…
അവളെ നഷ്ടപെടുന്ന കാര്യം എനിക്ക് ആലോചിക്കാൻ കൂടി കഴിയില്ല… അവൾ നാട്ടിൽ പോകുന്നു എന്ന് പറഞ്ഞ ദിവസം കിച്ചുവിനെ കൊണ്ടു അമ്മുനെ അമ്പലത്തിലേക്ക് വിളിപ്പിച്ചു….
അവൾ അമ്പലത്തിൽ വന്നു…. കിച്ചുവും അവളും സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ അവർക്കരികിലേക്കു ചെന്നു….
“അമ്മു….. ഞാൻ അമ്മയോട് വന്നു ചോദിക്കട്ടെ നിന്നെ എനിക്ക് തരുവോന്നു…
“വേണ്ട നന്ദാ… അതൊന്നും ശെരിയാകില്ല…. നന്ദനെ കാത്തു ഒരു പെൺകുട്ടി ഉണ്ട് അവളെ വിഷമിപ്പിക്കരുത്… പിന്നെ ഞാൻ എന്നെങ്കിലും നന്ദനോട് പറഞ്ഞിട്ടുണ്ടോ എനിക്ക് നന്ദനെ ഇഷ്ടമാണെന്നു ഇല്ലാലോ… കുറച്ചു നാൾ കാണാതിരിക്കുമ്പോൾ ഇതൊക്കെ മറക്കും…..
അതും പറഞ്ഞു അവൾ തൊഴാനായി പോയി…. കണ്ണടച്ച് പ്രാർത്ഥിച്ചു കൊണ്ടിരുന്ന അവളുടെ കഴുത്തിൽ താലി ചാർത്തുക മാത്രമേ അപ്പോൾ എന്റെ മുന്നിൽ വഴി ഉണ്ടായിരുന്നുള്ളു…. അത് കഴിഞ്ഞു നിറകണ്ണുകളോടെ അവൾ അവിടന്ന് ഓടിമറഞ്ഞു… ഒന്നും കേൾക്കാൻ നിൽക്കാതെ…. എന്റെ ജീവിതത്തിൽ നിന്നു തന്നെ…..
തുടരും……
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Other Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission