പറയാം ദീപുവേട്ട എല്ലാം…. പറയാം….. എന്റെ കോളേജ് ലൈഫിലായിരുന്നു എനിക്കവളെ കൂട്ടു കിട്ടിയത്….. ഏട്ടന് അറിയാല്ലോ… കുഞ്ഞിലേ മുതൽ അമ്മ ഇല്ലാത്തോണ്ട് അച്ഛനെകാളും കൂടുതൽ അടുപ്പം നന്ദനോടായിരുന്നു….. എപ്പോളും നന്ദനൊപ്പം…
അച്ഛനെ കാളും പ്രിയമായിരുന്നു നന്ദനോട്….
ഇതൊക്കെ എനിക്കറിയാല്ലോടാ… നീ ബാക്കി പറയു…..
ഞാൻ എംബിഎ ചെയ്യുമ്പോളാണ് നന്ദന് കോട്ടയത്തെ ഒരു ഹോസ്പിറ്റലിലോട് ജോലി ആയതു….. ഞാനും രണ്ടാമത്തെ സെമസ്റ്റർ അവിടന്ന് ട്രാൻസ്ഫർ വാങ്ങി കോട്ടയത്തെത്തി….കോളേജിലെ ആദ്യത്തെ ദിവസം…. പ്രിൻസിപ്പലിനെ കണ്ടിട്ടു ഞാൻ ക്ലാസ്സിൽ പോകുന്നതിനു മുന്നേ നന്ദനോടപ്പം വണ്ടി പാർക്ക് ചെയ്തിരുന്ന സ്ഥലത്തു നിൽക്കുമ്പോളാണ് ആദ്യമായി അമ്മുനെ കാണുന്നത്….
ഓവർസ്പീഡിൽ വണ്ടി കൊണ്ടു വന്നു നിർത്തിയിട്ടു അതിൽ നിന്നും ഇറങ്ങി ചുറ്റുമുള്ളതൊന്നും കാണാൻ ശ്രമിക്കാതെ ഓടാൻ തുടങ്ങുന്ന ഒരു പെൺകുട്ടി….
“ഡാ ആ കൊച്ചിനോട് ചോദിക്ക് ക്ലാസ്സ് ഏതാണ് എന്നു…
എന്നിട്ട് നീ പൊയ്ക്കോ ഞാൻ പോകുവാ….
“ശെരി നന്ദാ…
“ഹലോ.. ഒന്ന് നിന്നെ…. ഡോ ഇയാളെ തന്നെ ഒന്ന് നിന്നെ…
“എന്നോടാണോ…..
“അതെ…. ഇ ഫസ്റ്റ് ഇയർ എംബിഎ ക്ലാസ്സ് എവിടെയാ….
“ഹയ്യ് ഞാനും ആ ക്ലാസ്സിലാണല്ലോ…. പോന്നോ എന്റൊപ്പം…
“വേഗം വന്നോ മൂകിഞ്ചി മത്തായിട ക്ലാസ്സ് ആണ് ലേറ്റ് ആയാൽ അങ്ങേര് getout അടിക്കും….
ഞാൻ നന്ദനോട് യാത്ര പറഞ്ഞു അവളൊടപ്പം ചെന്നു…
“ഞാൻ ആമിക…..
“എന്താ പേര്….
“ഹരി നന്ദൻ…..
“ഹൈ…… ക്ലാസ്സ് പേരാണല്ലോ…. ഈ പഴയ തറവാട്ട് വീട്ടിലെ കുട്ടികൾക്ക് ഇടുന്ന പോലെ…
“അവളുടെ സംസാരം കേൾക്കാൻ നല്ല രസമായിരുന്നു……
“ക്ലാസ്സ് എത്താറായതും അവൾ പതുക്കെ പുറകിലോട് മാറി… എന്നെ മുന്നിൽ നിർത്തി….
“സർ…
“യെസ്…
“പുതിയ അഡ്മിഷൻ ആണ്…
“കേറി കോളു… നാളെ മുതൽ ലേറ്റ് ആയാൽ ഇങ്ങോട്ട് വരണം എന്നില്ല….
“Thank u sir…
“ഞാൻ ക്ലാസ്സിൽ കേറിയതും… എനിക്ക് പിന്നാലെ അവളും കേറി ….
“ആമിക എങ്ങോട്ടാ ഇ കേറുന്നേ getout from the class….
“അവളുടെ അപ്പോളത്തെ മുഖഭാവം കണ്ടു എല്ലാരും ചിരിച്ചു.. സർ ന്റെ ഒറ്റ നോട്ടത്തിൽ ക്ലാസ്സ് വീണ്ടും സൈലന്റ് ആയി ….
ആ പീരിയഡ് കഴിഞ്ഞതും അവൾ ക്ലാസ്സിൽ വന്നു… അന്ന് മുതൽ ഞങ്ങൾ ഒരു കൂട്ടാണ്…. അവരുടെ ഗ്രൂപ്പിലേക്ക് എന്നേം കൂടെ ചേർക്കുകയായിരുന്നു… ആമിക, ഹിമ, ആകാശ്, നിതിൻ പിന്നെ ഞാനും……
ഞങ്ങൾ അടിച്ചു പൊളിക്കുകയായിരിന്നു കോളേജ് ലൈഫ്…. അമിക യോട് ഞാൻ കൂടുതൽ കൂടുതൽ അടുക്കുകയായിരുന്നു… അവൾ എനിക്ക് അമ്മു ആയി…
എനിക്ക് അമ്മ ഇല്ലന്ന് അറിഞ്ഞതോടെ അവൾക്കു എന്നിലുള്ള സ്നേഹത്തിൽ അമ്മയുടെ വാത്സല്യവും കലർന്നു….
ഒരു ദിവസം ഞങ്ങൾ അഞ്ചുപേരും കൂടി ഗ്രൗണ്ടിലെ മരത്തണലിൽ ഇരിക്കുമ്പോൾ… ഞങ്ങളുടെ ക്ലാസ്സിലെ തന്നെ വിവേക് അങ്ങോട്ടു വന്നു….
ആമി എനിക്ക് തന്നോട് സംസാരിക്കാനുണ്ട്… ഒന്ന് വരാവോ…..
“വിവേകേ നിനക്ക് എന്നോട് എന്താ പറയാനുള്ളതെന്നു എനിക്കറിയാം… അതിനുള്ള മറുപടിയും ഞാൻ തന്നതാ….. അതില്കൂടുതൽ എനിക്ക് ഒന്നും പറയാനില്ല….
“ഒന്ന് വാടോ താൻ അതിനല്ല…. തനിക്കു ഒരു ബുദ്ധിമുട്ടാകില്ല പോരെ….
അമ്മു അവനോടൊപ്പം എണീറ്റു പോയി….
“ഞാൻ ഹിമയോട് ചോദിച്ചു… ഡി അവര് തമ്മിൽ എന്താ പ്രശ്നം….
“അത് വേറെ ഒന്നുല്ല…. അവനു ആമിയെ ഇഷ്ടാണ്…. കുറെ നാളായി… അവൻ സീരിയസായിട്ടാണ്….. പക്ഷെ അവൾക്കു താല്പര്യം ഇല്ല…. ഒരുമിച്ചു പഠിക്കുന്നവരോട് അവൾക്കു അങ്ങനെ ഉള്ള റിലേഷനിൽ താല്പര്യം ഇല്ല….
“ഹിമയുടെ വാക്കുകൾ എന്നിൽ ഞെട്ടൽ ഉണ്ടാക്കി… കാരണം ഹിമയെ എനിക്ക് ഇഷ്ടായിരുന്നു..ഹിമയെ ആദ്യം കണ്ടത് മുതൽ അവള് എന്റെ മനസിൽ കേറി കൂടിയതാണ്. പക്ഷെ പറയാനുള്ള ധൈര്യം ഇല്ല. . അത് ആദ്യം അമ്മുവിനോട് പറയണം എന്നുണ്ടായിരുന്നു….
അവൾക്കിഷ്ടമില്ലാന്നു പറഞ്ഞാൽ എന്നെ കൊണ്ടു അത് ചെയ്യാൻ പറ്റില്ലാത്തവിധം ഇ കുറഞ്ഞ കലയളവിൽ അമ്മു എന്റെ ആരൊക്കയോ ആയി മാറിയിരുന്നു….. ഒരു സുഹൃത്തു എന്നതിൽ ഉപരി അവൾ എനിക്കു ഒരു സഹോദരിയും അമ്മയും ഒക്കെ ആയി മാറുകയായിരുന്നു… എന്റെ നന്ദനോളം തന്നെ പ്രിയപ്പെട്ടവൾ…..
അവൾ തിരികെ വന്നതും ഞങ്ങൾ എല്ലാവരും അവളെ വളഞ്ഞു… വിവേക് എന്താ പറഞ്ഞതെന്നറിയാൻ…
“അവൻ ഇവിടന്നു പോകുവാണത്രേ… എന്റെ തീരുമാനത്തിൽ വല്ല മാറ്റോം ഉണ്ടോന്നറിയാനാണ്… എങ്കിൽ അവൻ അമ്മയുമായി വീട്ടിൽ വന്നു ചോദിക്കാമെന്ന്….
“നിനക്കെന്താടി സമ്മതിച്ചാൽ…അവനെന്താ ഒരു കുഴപ്പം… നല്ല സ്വഭാവം… വെൽ സെറ്റിൽഡ്.. . ഞാൻ വെറുതെ അവളോട് ചോദിച്ചു….
“അതെന്തന്നറിയോ ലുട്ടാപ്പി…. നമ്മുടെ ക്ലാസ്സിലുള്ള all students are my brothers and sisters അല്ലെ അതാ….
“അവള് എന്നെ ലുട്ടാപ്പിന്നായിരുന്നു വിളിച്ചിരുന്നത്…. സ്നേഹം കൂടുമ്പോൾ പല പേരുകൾ…
“All indians എന്ന് പറയാത്തതു ഭാഗ്യം….
“നിതിൻ ആയിരുന്നു…..
“പോടാ ചെക്കാ….
“ഡാ ലുട്ടുവെ അത് പോട്ടെ നിന്നെ കണ്ടത് മുതൽ ഒരു കാര്യം ചോദിക്കണം എന്ന് കരുതിയതാണ് .. അതെ… പിന്നെ… അതെ നിന്റെ ഏടത്തിയമ്മയുടെ post vacant ആണോ….
“എന്തോ…. എങ്ങനെ.. എല്ലാവരും ഒരുമിച്ചാണ് അത് ചോദിച്ചത്…
. അല്ല വെറുതെ ചോദിച്ചതാ ഡോക്ടറിനെ കാണാൻ നല്ല ചുള്ളനല്ലേ…. പിന്നെ അങ്ങേരെ കെട്ടിയാൽ ഇവനെ പിരിയണ്ടല്ലോ…. ശെരിക്കും ഇവന്റെ അമ്മയെ പോലെ ആകില്ലേ ഏട്ടത്തിയമ്മ… നല്ല രസാവില്ലേ… അതാ
അപ്പൊ ഒന്ന് വെറുതെ എറിഞ്ഞു നോക്കാല്ലോ കിട്ടിയാൽ ഒരു ഡോക്ടർ അല്ലെ…
“അല്ലെ വേണ്ട…. അത് ശെരിയാകില്ല… അങ്ങേർക്കു റൊമാൻസ് ചേരൂല….
“എനിക്കാണേൽ അല്പം സ്വല്പം പഞ്ചാരയൊക്കയാ ഇഷ്ടം….. പിന്നെ നമക്ക് നമ്മുടെ ദേവിയമ്മ തപ്പിതരും ഒരു ചുള്ളനെ… ങ്ങാ അത് മതി…
“ആ യോഗമില്ലന്നെ….
“ആർക്കു….
അങ്ങേർക്കാടി ഹിമേ എനിക്കല്ല…
ഞാൻ ഇതെല്ലാം ചെന്നു നന്ദനോട് പറയാറുണ്ട്…… മിക്കവാറും എല്ലാ കാര്യങ്ങളും നന്ദനറിയാം ഹിമയുടെ കാര്യം പോയിട്ട്, അമ്മുനോട് ആദ്യം പറഞ്ഞിട്ട് അതും പറയണമ് എന്ന് കരുതീയതാണ്….
അവധി ഉള്ള ഏകദേശം ദിവസങ്ങളിലും എല്ലാരും ഞങ്ങളുടെ വീട്ടിൽ കൂടാറുണ്ട് പാചകം ഒക്കെ ആയിട്ടു… നല്ല രസമാവും അവിടെ… നന്ദനുള്ളപ്പോ അവനും കൂടാറുണ്ട്… നന്ദനെ വച്ചു ബാക്കി ഉള്ളവർ അമ്മുനെ കളിയാക്കാറും ഉണ്ട്….
“അവളുടെ വിചാരം ഇതു നന്ദന് അരിയല്ലന്നാണ്……
ഒരു ദിവസം രാത്രി കിടക്കാനായി റൂമിലേക്ക് ചെന്ന ഞാൻ കണ്ടത് നന്ദൻ മൊബൈലിൽ അമ്മുന്റെ ഫോട്ടോ നോക്കുന്നതായിരുന്നു….
“ഹലോ സർ ഇവിടൊന്നും.. അല്ലെന്നു തോന്നുന്നു….
“എന്റെ ശബ്ദം കേട്ടു നന്ദൻ ഒന്ന് ഞെട്ടിയത് ഞാൻ കണ്ടു…
“ഞാൻ വെറുതെ എല്ലാരുടെയും ഫോട്ടോസ് നോക്കുവാണ്… അല്ലാതെ വേറെ ഒന്നും അല്ല….
“അതിനു ഞാൻ എന്തേലും പറഞ്ഞോ…. എന്താ നന്ദാ എന്തോ മറയ്ക്കാനുള്ള വ്യഗ്രത….
“സത്യം പറ നന്ദാ നിനക്കിഷ്ടമല്ലേ അമ്മുനെ…..
“അത്… എടാ…. ഇഷ്ടവാണൊന്നു ചോദിച്ചാൽ…
“ആണ്… എന്തോ വല്ലാത്ത ഇഷ്ടം… അവള് പക്ഷെ എന്റെ ഇഷ്ടം സ്വീകരിക്കുവോ…എന്നൊന്നും അറിയില്ല… അവള് പറയുന്നപോലെ റോമൻസിനൊന്നും ചിലപ്പോൾ എന്നെ കൊണ്ടാകില്ല…..
“പോടാ… നീ അവളോട് പറയു അവൾക്കും ഇഷ്ടമാകും നോക്കിക്കോ…..
“അതെ നന്ദേട്ടാ…. എനിക്കെ ഒരു കാര്യം പറയാനുണ്ട്…
“ങ്ഹാ നീ ഏട്ടാന്നൊക്കെ വിളിക്കുന്നുണ്ടല്ലോ അപ്പൊ സീരിയസ് ആകും…. പറഞ്ഞോ ആരാ ആളു….
“നിനക്കെങ്ങനെ മനസിലായി… ഇതാ പറയുന്നേ എന്ന്….
“നിന്നെ എനിക്കറിയില്ലേടാ…. അത് വിട്… ആളാരാണ് അത് പറയു…
“അത്…. ഹിമ….
ബെസ്റ്റ് നീ പറഞ്ഞോ അവളോട്….. അമ്മുനോട് പറഞ്ഞോ…
ഇല്ല ആർക്കും അറിയില്ല…. നന്ദാ… അമ്മുനോട് പറയണം എന്നിട്ട് മാത്രേ ഹിമയോട് പറയു….
അമ്മു നോ പറഞ്ഞാൽ എന്തോ എനിക്കതു ചെയ്യാൻ പറ്റില്ല നന്ദാ…. നിന്നോളം തന്നെ ഞാൻ അവളെയും ഇപ്പൊ സ്നേഹിക്കുന്നുണ്ട്….
“നീ പെട്ടന്ന് തന്നെ അമ്മുനോട് പറയു അവൾക്കു ഇഷ്ടമാകും…. പിന്നെ എന്റെ കാര്യം നീ പറയണ്ട തല്ക്കാലം അവളറിയണ്ട… സമയം ആകട്ടെ ഞാൻ തന്നെ പറയാം…. എന്റെ ലൈഫിൽ ഒരു കൂട്ടുണ്ടങ്കിൽ അത് അമ്മു ആകും….
നന്ദാ ഇത്ര പെട്ടന്ന് നീ ഇത്രയും സീരിയസ് ആയോ……
“അറിയില്ലെടാ കിച്ചു… അവളെ കാണുമ്പോൾ… നമുടെ അമ്മയുടെ ഒരു സാമീപ്യം തോന്നും….. അമ്മ കഴിഞ്ഞാൽ അമ്മുന്റെ ചിരി മാത്രം ആണ് എന്നെ ആകര്ഷിച്ചിട്ടുള്ളത്…….ഹോസ്പിറ്റലിൽ തന്നെ എന്തു ടെൻഷൻ വന്നാലും അവളുടെ മുഖം ഓർമിച്ചാൽ മതി ഒരു തണുപ്പാണ് മനസ്സിൽ….
**********************************************
“ആമി…..സത്യം പറയു ഇതു വരുൺ അടിച്ചപ്പോൾ നീ ഇടയ്ക്ക് ചാടിയതാണോ അതോ വേറെ വല്ല പ്രോബ്ലെവും ഉണ്ടോ….
“പപ്പി നല്ല ദേഷ്യത്തിലാകുമ്പോൾ മാത്രവേ ആമി എന്ന് വിളിക്കു… ആ വിളി കേൾക്കുമ്പോ തന്നെ മനസിലാക്കികൊണം പപ്പി കലിപ്പിലാണെന്നു….
“എന്റെ പപ്പികുട്ടി ഞാൻ പറഞ്ഞത് സത്യവാണ് നീ എന്തിനാ എന്നെ ഇങ്ങനെ സംശയഭാവത്തിൽ നോക്കുന്നത്….ഞാൻ പറഞ്ഞത് സത്യവാന്നെ…
ആം……വിശ്വസിച്ചു…. അല്ലേലും നീ ഇപ്പൊ എന്നോട് എന്തക്കയോ മറക്കുന്നുണ്ട്…..
ഒന്നും മറക്കുന്നതല്ല പപ്പി. നിന്നോട് പറയാത്ത കുറച്ചു കാര്യങ്ങൾ ഉണ്ട്… അത് പറയാം .. പക്ഷെ ഇപ്പൊ അല്ല ഉടനെ തന്നെ….
“ഇപ്പൊ ഞാൻ ഒന്ന് കിടക്കട്ടെ നല്ല തലവേദന…
“നീ ഒന്നും ആലോചിക്കേണ്ട… ഒന്നും പറഞ്ഞില്ലേലും വേണ്ട… സമാദാനമായി ഉറങ്ങിക്കോ…. പപ്പിക്ക് പേടിയാണ് വീണ്ടും എന്റെ മനസിന്റെ താളം തെറ്റുവൊന്നു…
“പപ്പി പോകുന്നവരെ കണ്ണടച്ച് കിടന്നു…. മനസു നിറയെ കോളേജ് ആയിരുന്നു… ഹരിയും ഹിമയും, ആകാശും, നിതിനും എല്ലാം… അവരൊക്കെ എവിടെ ആണെന്ന് പോലും അറിയില്ല… അറിയാൻ ശ്രമിച്ചിട്ടില്ലന്നുള്ളതാണ് സത്യം…. അതിലൊക്കെ ഉപരി എന്റെ നന്ദനും…. എത്രയൊക്കെ വെറുപ്പ് ഞാൻ നന്ദനോട് കാണിച്ചാലും…എന്നെക്കാളും ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ടന്നു മനസ് വിളിച്ചു പറയുന്നുണ്ട് നന്ദാ…. പക്ഷെ വേണ്ട….
നന്ദനോട് ഇഷ്ടം ആയിരുന്നു… കണ്ട നാൾ മുതൽ… എന്തോ ഒരു അട്ട്രാക്ഷൻ.. ഹരിയോട് നന്ദനെ കുറിച്ച് തമാശക്ക് പറയുമ്പോളും… ഉള്ളിൽ സീരിയയ്സായിരുന്നു…. ഹരി….അവൻ ലുട്ടാപ്പി ആയിരുന്നു… എന്റെ ലുട്ടു…. ജീവിത വഴിയിൽ എവിടേയോ നഷ്ടപ്പെട്ടു പോയ എന്റെ വസന്തകാലം….
തുടരും….
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Other Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission