Skip to content

നിഴലാട്ടം – 5

nizhalattam

“അതെ ദീപു അവളോട് ഞാൻ ചെയ്ത ഒരേ ഒരു തെറ്റു… അവളുടെ സമ്മതം ഇല്ലാതെ അവളുടെ കഴുത്തിൽ ഞാൻ താലി കെട്ടി… അപ്പോ അതെ എന്റെ മുന്നിൽ വഴി ഉണ്ടായിരുന്നുള്ളൂ… പക്ഷെ അവൾക്കും എന്നെ ഇഷ്ടമായിരുന്നു എന്നുള്ള ഉറപ്പായുണ്ടായിരുന്നു… അവളെ നഷ്ടപ്പെടും എന്നുള്ള പേടി കൊണ്ടു ചെയ്തതാണ്…. സംഭവിച്ചത് വേറെ ഒന്നായിരുന്നു….നിറഞ്ഞ കണ്ണോടെ അവിടെ നിന്നും പോയ അവളെ

       അതിനു ശേഷം  കാണുന്നത് ഈ നാട്ടിൽ വച്ചാണ്…..

   ഇതിനിടയിൽ അമ്മു കാരണം കിച്ചു സ്നേഹിക്കുന്ന പെൺകുട്ടിയും അവനും തമ്മിൽ തെറ്റി. ഹിമ അതായിരുന്നു അവളുടെ പേര്. അമ്മുന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു…അവള് തന്നെയാകും അവര് അടുക്കാനുള്ള കാരണവും… കാരണം ഹിമയെയും കിച്ചുവിനെയും അവൾക്കു അത്ര ഇഷ്ടായിരുന്നു…. പിന്നെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. എന്തിനാണ് അമ്മു

ഹിമയെയും കിച്ചുനേം പിരിച്ചതെന്നും അറിയില്ല… . എന്നോടുള്ള ദേഷ്യം കൊണ്ടാണെന്നു കരുതി….

       അമ്മുനെ കാണാനും എന്താ അവൾക്കു പറ്റിയതെന്നും അറിയാനും ക്ഷമ ചോദിക്കാനും വേണ്ടി അവളെ കാണാൻ അവളുടെ നാട്ടിലേക്കു തിരിച്ചപ്പോളാണ് എനിക്ക് ആക്‌സിഡന്റ് പറ്റിയത്…. പിന്നെ എല്ലാം നിനക്കറിയാലോ…..

”      എനിക്കിതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല നന്ദാ…. അവളുടെ ജീവിതത്തിൽ എന്താ സംഭവിച്ചതെന്ന് ആർക്കും അറിയില്ല…. അവളുടെ നിഴലായി നടക്കുന്ന പപ്പിക്ക് പോലും….

    .. ആർക്കും ഇതുവരെ അറിയാത്ത കുഞ്ഞിടെ മനസിൽ അവള് കുഴിച്ചുമൂടിയ കുറെ സത്യങ്ങൾ. ഉണ്ട്…. ആരോടെങ്കിലും അവളതു പറഞ്ഞിട്ടുണ്ടോ എന്നു എനിക്കറിയില്ല… എന്റെ അറിവിൽ ഇല്ല….

     “പിന്നെ കുഞ്ഞി കാരണം ഒരാളുടെ ജീവിതം നശിച്ചുവെന്ന് ഞാൻ വിശ്വസിക്കില്ല…. കാര്യമായിട്ട് എന്തോ പറ്റിയിട്ടുണ്ട്… അതാണ് നമ്മൾ കണ്ടു പിടിക്കേണ്ടത്…

    അവള് ഹോസ്റ്റലിൽ നിന്നും വന്ന രണ്ടു ദിവസത്തിനിടയിലാണ്  അവളുടെ അമ്മ മരിക്കുന്നതു…. ദേവിയമ്മയുടെ മരണവാർത്ത അറിഞ്ഞാണ് പപ്പി എന്നെ വിളിച്ചത്…. ഞാനും പപ്പിയോടൊപ്പം പോയിരുന്നു…. വല്ലാത്ത മരണം ആയിരുന്നു നന്ദാ. തീ പിടിച്ചാണ് മരിച്ചത്…. എങ്ങനെ അമ്മയ്ക്കു തീ പൊള്ളലേറ്റന്നറിയില്ല… . ആത്മഹത്യയാണെന്നൊക്കെ പോലീസ് പറഞ്ഞിരുന്നു… അമ്മയുടെ മരണ സമയം കുഞ്ഞി മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു…

      അതിനു ശേഷം അമ്മയ്ക്കു എന്തു സംഭവിച്ചുന്നു കുഞ്ഞിയിൽ നിന്നും അറിയാൻ പോലീസ് കാരും ഒരുപാടു ശ്രമിച്ചു,…. അവർക്കും  കഴിഞ്ഞില്ല. അപ്പോളേക്കും അവളുടെ മാനസികനില തെറ്റിയിരുന്നു നന്ദാ..

     അമ്മയുടെ മരണം നേരിട്ട് കണ്ട ഷോക്ക് ആകും എന്നാണ് ഞങ്ങൾ കരുതിയത്…. കുഞ്ഞിയും അമ്മയും തമ്മിൽ എന്തേലും വഴക്ക് നടന്നോ എന്നറിയില്ല…. കാരണം അമ്മ ആത്മഹത്യാ ചെയ്യുമെന്ന് പപ്പിയും വിശ്വസിക്കുന്നില്ല…. കൂടുതൽ ഒന്നും അവളിൽ നിന്നു അറിയാനും ഞങ്ങൾ ശ്രമിച്ചില്ല… കാരണം ഇന്ന് കാണുന്ന കുഞ്ഞിയിലേക്കു അവളെ എത്തിക്കാൻ ഞാനും പപ്പിയും ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്…. നീ എപ്പോളും പറയാറില്ലേ എന്തു പറഞ്ഞാലും ഒരു കുഞ്ഞി എന്നു… പേടിയാണെടാ ഇനിയും അവൾ പഴയ അവസ്ഥയിലോട് പോകുമോ എന്നു….

       ആ ചുമരുകൾക്കകത്തു കിടന്നു അലറി വിളിക്കുന്ന അവളുടെ രൂപം ഇപ്പോളും പേടിയാണ്. സ്വയം ശരീരത്തിൽ മുറിവേൽപ്പിച്ചും തല തല്ലിപൊളിച്ചും ഒക്കെ ചോര ഒലിപ്പിച്ചു  നിൽക്കുന്ന രൂപം പല രാത്രിയിലും എന്റെ ഉറക്കം കെടുത്തിട്ടുണ്ട്…..

     ഒരു വർഷം ഇരുട്ടിനെ സ്നേഹിച്ചു അവൾ…. വീണ്ടും ഒരു വർഷത്തോളം എടുത്തു ഈ അവസ്ഥയിൽ എങ്കിലും അവളെ ആക്കാൻ…   

          നമ്മുടെ കമ്പനിയിൽ ജോലി കൊടുത്തതിന്റെ ഉദ്ദേശം വേറെ ഒന്നുമല്ല വീട്ടിൽ അവളെ ഒറ്റക്കാക്കിയിട് പോകാൻ പപ്പിക്ക് പേടി ഇവിടാകുമ്പോ ഞാൻ ഉണ്ടല്ലോ…. ആദ്യം ആരോടും മിണ്ടില്ല ഒരിടത്തു സൈലന്റ് ആയിരിക്കും. പക്ഷെ പറയാതെ വയ്യാട്ടോ നല്ല ടാലെന്റ്റ് ആണ് അവൾക്കു. പിന്നെ പതിയെ അവളെ ഇപ്പോളുള്ള ഗ്രൂപ്പിൽ ആക്കി…ഇപ്പൊ കുഴപ്പം ഇല്ല…. ശെരിയാകുന്നുണ്ട്.. . അതിൽ വരുണിനോടാണ് കൂട്ടു കൂടുതൽ….

    ഇപ്പോ എനിക്ക് തോന്നുന്നു വരുണിനെ കിച്ചൂന്റെ സ്ഥാനത്താണ് കാണുന്നതെന്ന്…അതുകൊണ്ട് ആകും അവനോട് പെട്ടന്നു കൂട്ടായതു…  അവൾ ഇടയ്ക്ക് അവനെ കിച്ചു എന്നു വിളിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. പക്ഷെ അതു വരുണിന്റെ വീട്ടിൽ പേരാകും എന്നെ കരുതിയുള്ളൂ… ഇങ്ങനെ ഒരു ട്വിസ്റ്റ്‌ കരുതിയില്ല…

          അവൾക്കു സംഭവിച്ചതെന്താണെന്ന് മനസിലാക്കാൻ ദൈവം തന്നെ വഴി കാണിച്ചു തരട്ടെ…. അല്ലെ നന്ദാ…..

************************************************

   ദിവസങ്ങൾ കടന്നു പൊയി….. നന്ദന്റെ നോട്ടത്തിലൊക്കെ പഴയെ ദേഷ്യം കാണാൻ കഴിഞ്ഞില്ല…. വീണ്ടും നന്ദൻ എന്നിലേക്ക്‌ അടുക്കാൻ ശ്രമിക്കുന്നതായി തോന്നി….

     ഞാൻ നന്ദനെ അവഗണിച്ചു കൊണ്ട് തന്നെ മുന്നോട്ട് പൊയി….. നന്ദനുമായി ഒരു കൂടി ചേരൽ എനിക്ക് ഓർക്കാൻ കൂടി കഴിയുന്നുണ്ടായിരുന്നില്ല….

        ചെയ്തു തീർക്കാനുള്ള കാര്യങ്ങൾ മനസിൽ ഊട്ടി ഉറപ്പിച്ചുകൊണ്ടു..എനിക്ക് ചുറ്റുമുള്ളവർക്കു വേണ്ടി ഞാൻ ജീവിച്ചു….

       ഏറ്റെടുത്ത പ്രൊജക്റ്റ്‌ ഏകദേശം കഴിയാറായി….. പ്രൊജക്റ്റ്‌ ഫൈനലൈസ് ചെയ്യാൻ വേറെ ആരോ ഒരാൾ വരുമത്രെ… ആരാണാവോ….

    ഒരു ദിവസം ക്യാന്റീനിൽ ചായ കുടിച്ചോണ്ടിരുന്നപ്പോളാണ് വരുൺ അടുത്തേക്ക് വന്നത്….

   “ഡി ആമി നിന്നെ ഞാൻ എവിടെയൊക്കെ തിരഞുന്നറിയോ…. നീ ഇവിടിരിക്കുവാണോ…

“ഒരു തലവേദന അതാ ചായ കുടിക്കാന്ന് വച്ചു… ഞാൻ അവളുമാരോട് പറഞ്ഞാരുന്നാലോ….

  എന്താ ഇപ്പൊ അത്യാവശ്യം……

   “നിനക്ക് ഏറ്റവും സന്തോഷം തരുന്ന ഒരു കാര്യം പറയാനാ വന്നത്.. 

  “എന്താടാ അതു….

“നീ അന്വഷിച്ച ആൾ ബാംഗ്ലൂർ നിന്നും ആലപ്പുഴയിൽ നാളെ ലാൻഡ് ചെയ്യും….

  “സത്യാണോടാ നീ ഇ പറയുന്നത്…

“ആണല്ലോ.. പക്ഷെ അവൾക്കു എത്ര ദിവസം ലീവ് ഉണ്ടാകും എന്നറിയില്ല…

എന്തെങ്കിലും ചെയ്യാനുണ്ടങ്കിൽ ഇപ്പൊ ചെയ്യണം…

 എന്താ വേണ്ടതെന്നു നീ ആലോചിക്ക്. എന്തിനും ഞാൻ ഒപ്പം ഉണ്ടാകും…

“ആം… എനിക്ക് പോകണം ആലപ്പുഴയ്ക്ക്… നീ ഉണ്ടാകില്ലേ എന്റെ കൂടെ…

  “ഞാൻ പറഞ്ഞില്ലേ ആമി… നീ പ്ലാൻ ചെയ്യൂ എങ്ങനെ വേണം എന്നുവച്ചാൽ…. ഞാൻ ഉണ്ടാകും…

  “അതിരയോട് ഞാൻ പറഞ്ഞോളാം വരുൺ… അവൾക്കു മനസിലാകും….

  “അതിന്റെ ഒന്നും ആവശ്യം ഇല്ല എന്റെ ആമി കൊച്ചേ.. അവൾക്കു നമ്മളെ മനസിലാകും…

  “അവൾക്കു നമ്മളെ മനസിലാകും.. പക്ഷെ ഞാൻ കാരണം ഇനി നിങ്ങളുടെ ജീവിതം കൂടി തകരാൻ പാടില്ല….

   അതും പറഞ്ഞു അവിടെ നിന്നു പോരുമ്പോൾ നിറഞ്ഞ കണ്ണുകൾ വരുണിൽ നിന്നും മറക്കാനുള്ള വ്യഗ്രതയായിരുന്നു….

  “നേരെ ചെന്നു ചാടിയത് നന്ദന്റെ മുന്നിൽ ആയിരുന്നു….

 “എന്താ എന്തു പറ്റി വയ്യായ്ക വല്ലതും ഉണ്ടോ….

“ഒന്നുമില്ല നന്ദൻ സർ…..

“ഒന്നുമില്ലാഞ്ഞിട്ടാണോ തന്റെ കണ്ണ് നിറഞ്ഞിരിക്കുന്നത്… എന്താടോ എന്തായാലും പറയു…

 “കുറച്ചു പേർസണൽ ആണ് സർ… വേറെ ആരോടും ഷെയർ ചെയ്യാൻ താല്പര്യം ഇല്ല…

  “അവളുടെ ആ വാക്കുകളെകാൾ മരണം ആയിരുന്നു നല്ലതെന്നു തോന്നിപോയി…. നന്ദന്….

“നിന്റെ പേർസണൽ കാര്യങ്ങൾ അറിയാൻ ഞാൻ നിന്റെ ആരും അല്ലെ അമ്മു….

“പറയു അമ്മു…..

  “വിളിക്കരുത് എന്നെ അങ്ങനെ…. നിങ്ങളെന്റെ ആരും അല്ല…. ആരും അല്ല… ഒരിക്കലും ഇനി ആരും ആകുകയും ഇല്ല….

   “എന്തു തെറ്റാടി ഞാൻ നിന്നോട് ചെയ്തത്… നിന്നെ സ്നേഹിച്ചതോ… നിനക്ക് എന്തു ദ്രോഹം ആണ് ഞാൻ ചെയ്തത് എന്നു കൂടി ഒന്നു പറഞ്ഞു താ…

  അവൾ ഓടി വന്നു എന്റെ ഷർട്ടിൽ പിടി മുറുക്കി….

   “നിങ്ങൾക്ക് അറിയില്ലേ എന്താ ചെയ്തത് എന്ന്.. മതിയായില്ലേ എന്റെ ജീവിതം നശിപ്പിച്ചു… മതിയായില്ലേ എന്നു…..

  “അവളുടെ അപ്പോഴുള്ള ഭാവം എനിക്ക് പുതിയതായിരുന്നു….

അമ്മു…. ഞാൻ ഒന്നും ചെയ്തില്ലടി……

“പക്ഷെ ഞാൻ പറയുന്നതൊന്നും അവൾ കേൾക്കുന്നുണ്ടാരുന്നിലാ… അവൾക്കപ്പോൾ ഞാൻ ഇതുവരെ കാണാത്ത ഭാവം ആയിരുന്നു….

   അപ്പോളാണ് ദീപുവും വരുണും കൂടി അങ്ങോട്ട് വന്നത്… ഞങ്ങളെ കണ്ടതും അവർ അടുത്തേക്ക് ഓടി വന്നു…

  “കുഞ്ഞി…… ദീപുവിന്റെ ഉറക്കെയുള്ള വിളി കേട്ടാണ് ആമി സ്വബോധത്തിൽ വന്നത്… ദീപു വന്നു അവളെ പിടിച്ചതും അവന്റെ കൈ കളിലേക്കു അവൾ കുഴഞ്ഞു വീണിരുന്നു….

   “കുഞ്ഞി…. കുഞ്ഞി… എണീക്കു….

“ദീപുവേട്ടന്റെ ശബ്ദം അകലത്തിൽ എന്നപോലെ എനിക്ക് കേൾക്കാൻ കഴിയുന്നുണ്ട്… പക്ഷെ കണ്ണ് തുറക്കാൻ പറ്റുന്നില്ല…. ഞാൻ ശക്തമായി കണ്ണുകൾ വലിച്ചു തുറന്നു. പക്ഷെ അതു അടഞ്ഞു പോകുന്നത് പോലെ…. കുറെ സമയത്തെ ശ്രമത്തിനൊടുവിൽ ഞാൻ കണ്ണുകൾ തുറന്നു….

    എനിക്ക് അരുകിൽ നിൽക്കുന്ന ദീപ്‌വെട്ടനേം, അതിരയേം ആണ് കണ്ടത്…. അവരെ നോക്കി ഒന്നു ചിരിക്കാൻ ശ്രമിച്ചു… ചുറ്റിലും നോക്കിയപ്പോൾ ഞാൻ ഓഫീസിലെ സിക്ക് റൂമിൽ ആണെന്ന് മനസിലായി….

“എന്താ കുഞ്ഞി നിനക്ക്….. ഹോസ്പിറ്റലിൽ പോണോ…

       ദീപുവേട്ടന്റെ ആധിയോടുള്ള ചോദ്യം എന്നെ വല്ലാതെ വേദനിപ്പിച്ചു…

എനിക്ക് മനസിലാകും അപ്പോളത്തെ ദീപുവേട്ടന്റെ അവസ്ഥ. എന്നെ കൈവെള്ളയിൽ കൊണ്ട് നടക്കുന്നത്‌ വീണ്ടും പഴയ അവസ്ഥയിലാകും എന്നുള്ള പേടിയാണ്…. അപ്പൊ എന്റെ ചെറിയ മാറ്റം പോലും ദീപ്‌വേട്ടനെ തളർത്തും…

   “ഒന്നുല്ല ദീപുവേട്ട പെട്ടന്നു ഒരു തളർച്ച പോലെ വന്നു അത്രേ ഉള്ളു… ഒന്നു ഉറങ്ങിയാൽ ശെരിയാകും….

 “പിന്നെ മോള് ഉറങ്ങിക്കോ….

“പപ്പിയോട്‌ പറയല്ലേ ദീപുവേട്ട… അവള് പേടിക്കും….

  “ഇല്ല നീ ഉറങ്ങിക്കോ….

 “പിന്നെ ഞാൻ ഉണർന്നപ്പോൾ കണ്ടത് എന്റെ മുന്നിൽ നിൽക്കുന്ന അഭിയേയും, ഹൃദ്യയെ യും ആണ്… പിന്നെ കുറച്ചു നേരം എണീറ്റിരുന്നു അവരോട് കത്തി അടിച്ചു… ഓഫീസ് ടൈം കഴിഞ്ഞപ്പോളേക്കും വരുൺ വന്നു. ഹൃദ്യയയും, അഭയും യാത്ര പറഞ്ഞു ഇറങ്ങി….

  റൂമിൽ വരുണും ഞാനും മാത്രം ആയി. അപ്പോൾ എനിക്ക് ഒരു തോൾ ആവശ്യം ആയിരുന്നു… എന്റെ സങ്കടങ്ങൾ ഇറക്കി വയ്ക്കാൻ…..

    “എന്താ ആമി പറ്റിയെ…. അതു കേൾക്കാൻ കാത്തിരുന്ന പോലെ അവനെ കെട്ടിപിടിച്ചു കരഞ്ഞു ഞാനെന്റെ സങ്കടം ഒഴുക്കി കളഞ്ഞു….

     അതു കണ്ടു പിടയ്ക്കുന്ന നെഞ്ചോടു കൂടി പുറത്ത്‌ നിൽക്കുന്ന ആളെ…. വരുൺ മാത്രേ കണ്ടിരുന്നുള്ളൂ…..

       തുടരും…….

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Other Novels

കിച്ചന്റെ പ്രണയം

മിഴിയറിയാതെ

നിഴൽപോലെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

1/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!