“അപ്പോ പറയൂ നന്ദാ നിന്റെ വിശേഷങ്ങൾ. കേൾക്കട്ടെ ഞാൻ…. എത്ര കാലം ആയെടാ കണ്ടിട്ടു…നിന്റെ ആക്‌സിഡന്റ് ഒക്കെ ഞാനറിഞ്ഞു .പക്ഷെ വരാൻ പറ്റിയില്ലടാ… നിന്നെ പറ്റി അന്വഷിക്കാൻ പോലും ആ സമയത്ത് കഴിഞ്ഞില്ല… ചില അവസ്ഥകൾ അങ്ങനെ ആണ് നന്ദാ… നിസ്സഹായതകൾ മനുഷ്യനെ അടിമുടി ഉലച്ചുകളയും. എന്റെ കാര്യം പോട്ടെ ഡോക്ടർ ആയ നീ എന്താ ഈ വേഷത്തിൽ ഇവരുടെ കമ്പനിയിൽ….. നിനക്കെന്താ പറ്റിയെ…. ദീപുവേട്ടൻ സങ്കടം പറയുന്നുണ്ടാരുന്നു. എന്റെ പഴയ നന്ദനിൽ നിന്നും അവൻ ഒരുപാട് മാറിപ്പോയി എന്നു, ആണോ ടാ….
ഒന്നു നിർത്തി നിർത്തി ചോദിക്കെന്റെ പപ്പി…. എന്നാലല്ലേ അവനു ഉത്തരം പറയാൻ പറ്റുള്ളൂ….
“ആ ചോദ്യങ്ങളൊക്കെ എനിക്കുടെ വേണ്ടിയുള്ളതാണെന്നു തോന്നിപോയി… എനിക്കറിയാവുന്ന നന്ദൻ ഇങ്ങനെ അല്ലാരുന്നു… പപ്പിയുടെ ചോദ്യങ്ങൾക്കായുള്ള നന്ദന്റെ ഉത്തരത്തിനുവേണ്ടി ഞാനും ചെവിയോർത്തു….
“എന്തു മാറ്റം. സാഹചര്യങ്ങളല്ലേ പപ്പി നമ്മളെ നമ്മൾ അല്ലാതെ മാറ്റുന്നത്…
“ദീപു നിനക്കങ്ങനെ ഒരു പരാതിയുണ്ടോ…നിന്നോട് എനിക്ക് അകലാൻ പറ്റുവോട… അങ്ങനെ ഒന്നുമില്ല… നീ വെറുതെ ആവശ്യമില്ലാത്തതു ചിന്തിക്കണ്ടട്ടോ ദീപുസെ… ഒരുപാട് സങ്കടങ്ങൾ ഒരുമിച്ചു വന്നപ്പോൾ ഒരു ചെറിയ മാറ്റം അത്രേ ഉള്ളു.
പിന്നെ ഇപ്പൊ ഇവരുടെ കമ്പനിയിൽ വന്നത്…. ആക്‌സിഡന്റ് പറ്റിയെന്നു പറഞ്ഞില്ലേ.. അതിൽ നിന്നും റിക്കവർ ആയെങ്കിലും… കുറച്ചു നാളത്തെ എന്റെ ഓർമ്മകൾ മായ്ചുകൊണ്ടാണ്….ഞാൻ തിരികെ ജീവിതത്തിലേക്ക് മടങ്ങി വന്നത്… … അവിടെ നാട്ടിൽ നിൽക്കുമ്പോൾ, ആകെ പ്രാന്തെടുത്തു.. എവിടെ തിരിഞ്ഞാലും അറിയാവോ… എങ്ങനെയുണ്ടെന്നൊക്കെ വന്നു ചോദിക്കും. അവരെ ഓർത്തെടുക്കാൻ ശ്രമിക്കുമ്പോൾ വല്ലാത്തൊരു അവസ്ഥയാടോ അതു…. അങ്ങനെ മടുത്തു പോയി … എല്ലാം ഓർക്കാൻ ശ്രമിച്ചു ശ്രമിച്ചു ഞാൻ അവസാനം പുറത്തിറങ്ങാതായി… പിന്നെ ഒരു മാറ്റം വേണം എന്നു തോന്നിയപ്പോൾ ഇവനടുത്തേക്കു പോന്നു അത്രേ ഉള്ളു.
ഇപ്പൊ മെഡിക്കൽ ഫീൽഡിലേക്കു തിരികെ പോകാൻ ഒരു ധൈര്യം ഇല്ലായ്മ. കുറച്ചൂടെ കഴിയട്ടെ വീണ്ടും തുടങ്ങണം…
ഇപ്പൊ ഓർമ്മകൾ അവിടേം തൊട്ടു ഇവിടേം തൊട്ടു വന്നും പോയും ഇരിക്കും….
എന്തെ ആരും ഒന്നും മിണ്ടാതെ. സീൻ ആകെ സെന്റി ആയോ…
“എന്നോട് ദീപുവേട്ടൻ ഇതൊന്നും പറഞ്ഞിട്ടില്ല…. നന്ദാ… നിനക്ക് ആക്‌സിഡന്റ് പറ്റിയെന്നു പറഞ്ഞു. അല്ലാതെ….
“അതിനു ഇതു പറയാൻ മാത്രം വലിയ സംഭവം ഒന്നും അല്ലെന്റെ പപ്പിയെ….
നിനക്ക് ഓർമയില്ലേ കിച്ചുവിനെ എന്റെ അനിയൻ… ദി ഗ്രേറ്റ് ഹരിനന്ദൻ… അവന്റെ ഭാക്ഷയിൽ പറഞ്ഞാൽ എനിക്ക് കിട്ടിയത് വലിയ ഒരു അനുഗ്രഹം ആണെന്നാണ്… പല മുഖങ്ങളും ഓർക്കാതെ രക്ഷപെടാമല്ലോ എന്നാണ്….
അതു ശെരിയാണെന്നു ഇപ്പൊ തോന്നുവാ ചില സമയത്തെ ഓർമകൾക്ക് മുള്ളുകളേക്കാൾ മൂർച്ചയുണ്ട്……
“നന്ദന് ആക്‌സിഡന്റ് പറ്റിയത് എനിക്ക് പുതിയൊരു അറിവായിരുന്നു… ശെരിക്കും നന്ദന് എന്നെ മനസിലായിട്ടുണ്ടാകില്ലേ… അതോ ഓർമ തിരികെ വന്നിട്ടും ഇല്ലന്ന് കാണിക്കുന്നതാണോ…. ചില സമയം നന്ദന്റെ കണ്ണിൽ കാണാറുള്ള ദേഷ്യം എന്നെ തിരിച്ചറിയുന്നതിനുള്ള തെളിവല്ലേ ..
കുഞ്ഞി നീ എന്താലോചിച്ചു ഇരിക്കുവാ എന്നുള്ള ദീപുവേട്ടന്റെ ശബ്ദം ആണ് എന്നെ ഉണർത്തിയത്… അപ്പോളും നന്ദൻ എന്തക്കയോ പറയുന്നുണ്ടാരുന്നു….
“പിന്നെ ദീപു, ഞാനിവിടെ വന്നതിനു പിന്നിൽ ഒരു ലക്ഷ്യം കൂടി ഉണ്ട്. നിന്നോട് ഇനി മറച്ചു വച്ചിട്ട് എന്തിനാ. ഇപ്പൊ നീയും പദ്മയും ഉണ്ടല്ലോ… രണ്ടുപേരോടും കൂടി പറയാം.. കാരണം നിങ്ങളു രണ്ടു പേരും എനിക്ക് പ്രിയപെട്ടവരാണ്….
അതെന്തു ലക്ഷ്യം ആണെടാ പറയൂ അറിയട്ടെ… ദീപുവേട്ടനോടൊപ്പം എന്റെ മനസും അതു തന്നെ ചോദിച്ചു…
“ഞാൻ ഒരാളെ അന്വഷിച്ചാണ് ഇങ്ങട് വന്നത്… എന്റെയും എന്റെ കിച്ചുവിന്റെയും ജീവിതം നശിപ്പിച്ച ഒരാളെ….
എന്തൊക്കയാടാ നീ പറയുന്നത്. ഞാൻ അറിയാതെ അങ്ങനെ ഒരാളുണ്ടോ നിന്റെ ജീവിതത്തിൽ….
“ഉണ്ട് ദീപു… അമ്മയില്ലാത്ത എന്റെ കിച്ചുവിന് അമ്മ ആയവൾ… അവൻ ഏറ്റവും കൂടുതൽ സന്തോഷിച്ചതും കരഞ്ഞതും അവള് കാരണം ആണ്…
എന്നിട്ട് നി അവളെ കണ്ടോ നന്ദാ…
“കണ്ടോന്നോ പപ്പി… അവള് ഇവിടെ ഉണ്ടന്ന് അറിഞ്ഞിട്ട് തന്നെയാണ് ഇങ്ങോട്ടേക്കു വന്നത്. കാണുകയും ചെയ്തു… അതിന്റെ രസം എന്താന്ന് വച്ചാൽ. അവളെ കണ്ടാൽ പരിജയ ഭാവം നടിക്കരുത് എന്നു ഞാൻ കരുതിയപ്പോൾ… അവള് എന്നെ കണ്ടിട്ട് അറിയാം എന്നുള്ള ഭാവം കാണിച്ചിട്ടില്ല…. അത്രക്കും അഭിനയിക്കാൻ പഠിച്ചവളാണ് അവൾ. പക്ഷെ എന്തിനു വേണ്ടി ഞങ്ങളോട് ഇതു ചെയ്തുന്നറിയണം…. അതിനാണ് ഇ വരവ്….
പക്ഷെ ഒരിക്കൽ ഞാൻ എന്നിലുപരി അവളെ സ്നേഹിച്ചതല്ലേ. എന്തു കൊണ്ടോ വെറുക്കാൻ പറ്റുന്നില്ല….. ആമിയുടെ മുഖത്ത് നോക്കിയായിരുന്നു അവൻ അതു പറഞ്ഞത്. അവളും അപ്പോ നന്ദനെ നോക്കുവായിരുന്നു….
പക്ഷെ എല്ലാറ്റിനും ഉത്തരത്തിനായി കിച്ചു വരുന്നുണ്ട്. അവനോട് അവൾ ഉത്തരം പറഞ്ഞെ പറ്റുള്ളൂ…
“ശെരി എല്ലാം പറഞ്ഞു പക്ഷെ ആരാ ആ കുട്ടി ഞങ്ങൾക്ക് കൂടെ കാണിച്ചു താ….
കാണിച്ചു തരാം… പക്ഷെ ഇപ്പോളല്ല പദ്മെ… സമയം ആകട്ടെ….
“ആമി……
“പെട്ടന്നുള്ള വിളിയിൽ എല്ലാവരും തിരിഞ്ഞു നോക്കി…
ഞങ്ങൾക്കു നേരെ നടന്നടുക്കുന്ന വരുണിനെ കണ്ടു ഞാൻ പതിയെ എണീറ്റു….
ടാ നി എന്താ ഇവിടെ…. ദീപ്‌വേട്ടനാണ്….
അതു ഞങ്ങൾ എല്ലാരും കൂടെ ഒന്നു കറ
ൻ ഇറങ്ങിയത് ആണ്. ഇവളെ വിളിച്ചപ്പോൾ. ഇവിടുണ്ടന്നു പറഞ്ഞു… അതാ ഇങ്ങോട്ട്…
അപ്പൊ പദ്മെച്ചി….. ഞങ്ങൾ ഇവളെ കൊണ്ടുപോകുവാ വൈകുന്നേരം വീട്ടിൽ എത്തിക്കാം…
ദീപുവേട്ട, നന്ദൻ സാറേ അപ്പൊ എല്ലാരോടും പറയുക പോയിട്ടു വരാം…
ഞാൻ പപ്പിയെ നോക്കി അവിഞ്ഞ ഒരു ചിരിയും പാസാക്കി പതിയെ അവിടന്ന് വലിഞ്ഞു….
********************************************
” ബാക്കിയുള്ളവർ എവിടെ വരുൺ….
അവര് വരും…
നി എന്നോട് മാക്സിമം നേരത്തെ വരാൻ പറഞ്ഞില്ലേ….
“നി വന്നത് കറക്റ്റ് ടൈം ആയിരുന്നു…. അവിടന്ന് രെക്ഷപെട്ടാൽ മതിയെന്നായിരുന്നു….
“ഡി സത്യം പറ ആമി… നന്ദൻ അല്ലെ ഇപ്പോളത്തെ നിന്റെ പ്രശ്നം… നന്ദനെ കണ്ടിട്ടല്ലേ അന്ന് നി കരഞ്ഞത്……
അവൻ അങ്ങനെ ആണ്… ഇവിടെ വന്നപ്പോ കിട്ടിയ എന്റെ ബെസ്റ്റ് ഫ്രണ്ട്…. ബാക്കി ഉള്ളവരും എന്റെ ബെസ്റ്റ് ആണ് പക്ഷെ വരുണിനെ പോലെ എന്നെ മനസിലാക്കിയ ഒരാൾ വേറെ ഇല്ല. അവൻ അറിയാത്ത ഒരു രഹസ്യവും എന്റെ ജീവിതത്തിൽ ഇപ്പൊ ഇല്ല…..
ഡി എന്ത് ആലോചിക്കുവാ… ഞാൻ ചോദിച്ചത് കേട്ടില്ലേ…
“ങ്ങാ…. ഞാൻ നിന്നോട് പറയാൻ ഇരുന്നതാ… വേറെ ആരോടും ഒന്നും പറയാൻ പറ്റില്ലല്ലോ…. പിന്നെ ഓഫീസിൽ വച്ചു, ഒന്നും വേണ്ടാന്ന് വച്ചത് തന്നെയാണ്….
“നന്ദൻ തന്നെയാണ് എന്റെ പ്രശ്നം… ഇതാണ് ഞാൻ പറഞ്ഞ എന്റെ കഥയിലെ നായകൻ…. നന്ദൻ…. എന്റെ നന്ദേട്ടൻ….
“എനിക്ക് തോന്നി അന്ന് തന്നെ… പിന്നെ നീയായിട്ടു പറയട്ടെ എന്നു വച്ചു….
എന്താ ആളുടെ വരവിന്റെ ഉദ്ദേശം….
“പകരം വീട്ടാൻ….
നന്ദൻ പപ്പിയോടും ദീപ്‌വേട്ടനോടും പറഞ്ഞ കാര്യങ്ങൾ ഞാൻ വരുണിനോട് പറഞ്ഞു…
“അപ്പൊ നിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി അല്ലെ ആമി… അടുത്ത ആളും ഉടൻ വരുമല്ലോ പകരം വീട്ടാൻ….
എന്റെ സംശയം അതല്ലെടി…. നിന്നെ ഇവര് മനസിലാക്കിയത് പോലെ വേറെ ആരും മനസിലാക്കിട്ടില്ലന്നല്ലെ നീ പറയാറ്… അറ്റ്ലീസ്റ്റ് നിനക്ക് എന്താണ് പറയാൻ ഉള്ളതെന്ന് പോലും അവർക്കു കേൾക്കാൻ തോന്നിയില്ലല്ലോ ഡി…
“ചില സ്നേഹം അങ്ങനെ ആണ് വരുൺ…. നമ്മൾ സ്നേഹിക്കുന്നവരുടെ ഭാഗത്തുന്നുള്ള ചെറിയ മുറിവ് പോലും വലുതാണ്….. അവിടെ ചോദ്യവും പറച്ചിലും ഒന്നും ഉണ്ടാകില്ല. വെറുപ്പ് മാത്രമേ കാണുള്ളൂ… പക്ഷെ ഈ വെറുപ്പിനൊക്കെ അടിയിൽ കുന്നോളം പരിഭവം ഉണ്ടാകും.. എന്തിനു വേണ്ടി എന്നോട് ഇതു കാണിച്ചു എന്നുള്ള പരിഭവം…..
പിന്നെ ഞാൻ കാരണം നശിച്ച എന്റെ കിച്ചൂന്റെ ജീവിതം ഞാൻ തിരികെ കൊടുക്കും… താമസിയാതെ തന്നെ….
ഞങ്ങൾ സംസാരിച്ചോണ്ടിരുന്നപ്പോൾ തന്നെ ബാക്കി പടകളൊക്കെ എത്തിയിട്ടുണ്ടാരുന്നു…. വെറുതെ കറങ്ങി അന്നത്തെ ദിവസം തീർത്തു…. വൈകുന്നേരം വരുൺ എന്നെ വീട്ടിൽ ഡ്രോപ്പ് ചെയ്തു….
വീട്ടിൽ എത്തിയപ്പോളേക്കും പപ്പി നല്ല പരിഭവത്തിൽ ആയിരുന്നു ഞാൻ മനപൂർവം എന്റെ ഗാങിനെ വിളിച്ചു വരുത്തിയതാണെന്നു പറഞ്ഞിട്ട്. ആണെങ്കിലും സമ്മതിച്ചു കൊടുക്കാൻ പാടില്ലാലോ….പിന്നെ പപ്പിയെ സോപ്പ് ഇട്ടു കൈയിൽ എടുക്കുക എന്നുള്ളതരുന്നു അന്നത്തെ പണി….
************************************************
എന്താ നന്ദാ നീ ഈ ആലോചിച്ചു കൂട്ടുന്നത്…
“ഒന്നുല്ല എന്റെ ദീപു… ഞാൻ വെറുതെ….
“മ് വെറുതെ…. എന്നാലും “നീ എന്നോട് ഇതൊന്നും പറഞ്ഞില്ലാലോ നന്ദാ…
നിന്റെ പ്രണയം. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല….
“നിനക്ക് ഒരു സർപ്രൈസ് തരാം എന്നു കിച്ചു പറഞ്ഞു…. അതാണ് സോറി ടാ….
“അതൊന്നും സാരമില്ല… ഇനി ഞാൻ ചോദിക്കുന്നതിനു നീ സത്യം പറയുവോ….
“നീ എന്തിനാ ഇങ്ങനൊക്കെ ചോദിക്കുന്നെ ദീപു… ഞാൻ ഈ കാര്യം പറഞ്ഞില്ലാന്നു വച്ചു. നിന്നെ മറച്ചു എനിക്കൊന്നും ഇല്ല…..
“മ്… നീ അന്വഷിച്ചു വന്ന പെൺകുട്ടി എന്റെ കുഞ്ഞി അല്ലെ നന്ദാ…..
“നന്ദാ നിന്നോടാ ചോദിച്ചത്. നീ സ്നേഹിച്ച കുട്ടി കുഞ്ഞി അല്ലേയെന്നു….
“അതു… അതു പിന്നെ….
“ടാ നീ പറ അതു അവളല്ലെന്നു…
“അതെ .. അവളാണ്.. നിൻറെ കുഞ്ഞി… ആമിക…. എന്ന എന്റെ അമ്മു….
നീ ഇടയ്ക്കു ഓഫീസിലെ ഒരു ഫങ്ക്ഷന് എടുത്ത ഫോട്ടോ നമ്മുടെ വാട്സപ്പ് ഗ്രൂപ്പിൽ ഇട്ടില്ലേ… അന്ന് ആണ് അവളെ ഞാൻ വീണ്ടും കാണുന്നത്. അപ്പോളൊക്കെ എന്റെ ഓർമ്മകൾ തിരിച്ചു വന്നുകൊണ്ടിരിക്കുന്ന സമയം… അവളുടെ പേരോ നാടോ ഒന്നും അറിയില്ല. പക്ഷെ എന്റെ സ്വപ്നങ്ങളിൽ ഞാൻ കാണുന്ന മുഖം… അങ്ങനെ കിച്ചുവിനെ കാണിച്ചു… ബാക്കി പറഞ്ഞു തന്നതൊക്കെ അവനാണ്… ഞങ്ങൾക്ക് അറിയണം…. അവളെന്തിനാ ഞങ്ങളോട് ഇങ്ങനെ കാണിച്ചതെന്ന്…… എന്തു തെറ്റാണു ഞങ്ങൾ അവളോട് ചെയ്തതെന്ന്….
ഒരു തെറ്റ് ഞാൻ ചെയ്തു അവളോട്….. നീ ചോദിച്ചില്ലേ ദീപു ഞാൻ സ്നേഹിച്ച കുട്ടി എന്നു അതിൽ ഒരു തിരുത്തുണ്ട്…. she is my wife….
“What…… നീ എന്താ പറഞ്ഞെ കുഞ്ഞി നിന്റെ ഭാര്യ ആണെന്നോ….
“അതെ ദീപു അവളോട് ഞാൻ ചെയ്ത ഒരേ ഒരു തെറ്റു… അവളുടെ സമ്മതം ഇല്ലാതെ അവളുടെ കഴുത്തിൽ ഞാൻ താലി കെട്ടി… അപ്പോ അതെ എന്റെ മുന്നിൽ വഴി ഉണ്ടായിരുന്നുള്ളൂ… പക്ഷെ അവൾക്കും എന്നെ ഇഷ്ടമായിരുന്നു എന്നുള്ള ഉറപ്പായുണ്ടായിരുന്നു… അവളെ നഷ്ടപ്പെടും എന്നുള്ള പേടി കൊണ്ടു ചെയ്തതാണ്…. സംഭവിച്ചത് വേറെ ഒന്നായിരുന്നു….നിറഞ്ഞ കണ്ണോടെ അവിടെ നിന്നും പോയ അവളെ
അതിനു ശേഷം കാണുന്നത് ഈ നാട്ടിൽ വച്ചാണ്…..
തുടരും…..
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Other Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission