ദീപുവിന്റെ ദേഷ്യത്തോടുള്ള വിളികേട്ടു നന്ദൻ പെട്ടന്ന് വണ്ടി സൈഡിലോട്ട് ഒതുക്കി… വിളി ആയിരുന്നില്ല അതൊരു അലർച്ചയായിരുന്നു… അവന്റെ ദേഷ്യം മുഴുവൻ ആ വിളിയിൽ ഉണ്ടായിരുന്നു….
മതി…നന്ദാ ഇനി എന്റെ കുഞ്ഞിയെ കുറിച്ചൊരക്ഷരം മിണ്ടി പോകരുത്…
അവളെ കുറിച്ച് നിനക്കെന്തറിയാം.നീ പറഞ്ഞല്ലോ എനിക്കൊരു പെണ്ണുണ്ടല്ലോ അവളെ കൊഞ്ചിച്ചാൽ പോരെ എന്നു. അവളെ മറന്നു ഞാൻ ജീവിക്കും എന്നു നിനക്ക് എന്നു മുതലാണ് തോന്നി തുടങ്ങിയെ. അങ്ങനെയാണോ നീ എന്നെ മനസിലാക്കിയിരിക്കുന്നേ. ഞാൻ നിന്നെക്കാളും മൂത്തതാണെങ്കിലും ഇന്നുവരെ ഒരു മനസായിരുന്നില്ലേ എനിക്കും നിനക്കും…
അതെല്ലാം പോട്ടെ ഞാൻ ചെയ്യുന്നതിലെന്തിലും ഒരു ശെരിയുണ്ടാകും എന്നു എപ്പോളും പറയുന്ന നീയാണോ ഇങ്ങനെ എന്നോട്…
“എന്റെ കുഞ്ഞി… അതു അതാരാന്നറിയോ നിനക്ക്… നിന്റെ പദ്മക്കു ഒരു അനിയത്തി ഉള്ള കാര്യം ഓർമ്മയുണ്ടോ… അവളുടെ ദേവിയമ്മേടെ മോള്… അതോ അതും നീ മറന്നോ… എന്റെ പപ്പിയുടെ കുഞ്ഞി. ഓർക്കുന്നോ നീ ആ കുഞ്ഞിയെ.. കണ്ടിട്ടില്ലെങ്കിലും നീ മറക്കാൻ ഇടയില്ല. കാരണം പണ്ട് നിങ്ങളുടെ സംസാരത്തിനിടയിൽ കൂടുതലും കുഞ്ഞിയെ പറ്റിയാവില്ലേ വിഷയം. അവളുടെ കുറുമ്പ്. കുസൃതി അതൊക്കെ ആവില്ലേ പദ്മ എപ്പോളും പറയാറ്… അവളു നിന്നോട് തമാശക്ക് എത്രയോ വട്ടം പറഞ്ഞിട്ടുണ്ട് കുഞ്ഞിയെ നിനക്ക് കെട്ടിച്ചു തരാന്ന്… മറന്നു പോയോ നീ അതൊക്കെ…
അതാണ് ആമിക…..എന്ന ഞങ്ങളുടെ കുഞ്ഞി.. അവളുടെ ദേവിയമ്മ ഇപ്പൊ ജീവിച്ചിരിപ്പില്ല…ദേവിയമ്മേടെ മരണശേഷം കുഞ്ഞിയെ കൂട്ടി പപ്പി ഇങ്ങോട്ട് വന്നു. നീ എന്നോട് പറഞ്ഞതൊന്നും പപ്പി അറിയണ്ടാട്ടോ.അവൾക്കത് സഹിക്കാൻ കഴിയില്ല. എനിക്കും പപ്പിക്കും കുഞ്ഞി അനിയത്തി എന്നതിൽ ഉപരി ഒരു മകളാണ്….
നിന്നോട് ദേഷ്യപ്പെട്ടതിൽ സോറി ടാ…നന്ദാ… ആദ്യായിട്ടല്ലേ ഇങ്ങനെ… നീ എന്നുമുതല്ക്കാണ് ഇങ്ങനെ ഒക്കെ സംസാരിച്ചു തുടങ്ങിയെ….. എന്താടാ നിനക്ക് പറ്റിയെ. എന്നോട് എന്തക്കയോ നിനക്ക് പറയാൻ ഉണ്ടന്ന് പറഞ്ഞിട്ട്. എന്താ പറയാതെ… ഇങ്ങനെ ഒഴിഞ്ഞു മാറുന്നെ…
“ഒന്നുല്ലടാ,,,,, എല്ലാം പറയാം ഒരിക്കെ… സോറി ഒന്നും വേണ്ട.നമ്മൾ തമ്മിൽ എന്തിനാ അങ്ങനൊക്കെ… പിന്നെ ഞാൻ എന്താ ഇങ്ങനെ എന്നു… ചില അനുഭവങ്ങളാണ് നമ്മളെ മാറ്റുന്നത്. ചില വിശ്വാസങ്ങൾ തെറ്റുമ്പോൾ . ചില സ്നേഹം കള്ളമാണെന്ന് തെളിയുമ്പോൾ… അതെല്ലാം മനുഷ്യനെ മാറ്റും. അതെന്റെ അനുഭവം ആണ്… അതു പോട്ടെ…
” ടാ ദീപു… ദേവിയമ്മ എന്നാ മരിച്ചത്….. ഞാൻ അറിഞ്ഞില്ലാലോ…..
നിനക്ക് ആക്സിഡന്റ് പറ്റിയില്ലേ ആ സമയത്താണ്. അതാ പിന്നെ നിന്നോട് ഒന്നും പറയാത്തത്…. . അതു കഴിഞ്ഞും പറയാൻ പറ്റിയ സിറ്റുവേഷൻ ആയിരുന്നില്ലലോ. ഇവിടേയും അങ്ങനെ ആയിരുന്നു. കുഞ്ഞിയുടെ അവസ്ഥ…
ങാ അതൊക്കെ പോട്ടെ പിന്നീട് എന്നെങ്കിലും വിശദമായി പറയാം….
“മ്…. പപ്പിയുമായിട്ടുള്ള കല്യാണം എന്തിനാ ഇനിയും വൈകിപ്പിക്കുന്നെ… ഞാൻ ഇങ്ങോട്ട് പോരുകയാണ് എന്നു പറഞ്ഞപ്പോ വല്യമ്മ ആദ്യം പറഞ്ഞത് അതാണ്. എല്ലാർക്കും സമ്മതം ആണ്… എന്നിട്ടും എന്തിനാടാ വൈകിപ്പിക്കുന്നെ….
“നടത്തണം അതിനു മുൻപ് കുഞ്ഞിയുടെ ലൈഫ് ഒന്ന് സെക്യൂർ ആക്കണം….
“ഓഹ്ഹ്… എന്തു പറഞ്ഞാലും ഉണ്ട് അവന്റെ ഒരു കുഞ്ഞി…… നീയൊക്കെ അവളേം നോക്കി ജീവിതം നശിപ്പിച്ചു കളയൂ…… അല്ലാതെ ഞാൻ എന്തു പറയാൻ….
“ഹഹഹ… ടാ ഞാൻ ഒന്ന് ചോദിക്കട്ടെ… നിനക്കെന്താ കുഞ്ഞിയോട് ഇത്രയ്ക്കും ദേഷ്യം….
“എനിക്കാരോടും ദേഷ്യം ഒന്നുമില്ല… പക്ഷെ അവളെ കണ്ടത് മുതൽ എനിക്ക് ഒരു നെഗറ്റീവ്. അല്ലാതെ എനിക്കെന്തു ദേഷ്യവാണ്…
“അവളോട് ദേഷ്യം ഒന്നും തോന്നരുതു നിനക്ക്. അതൊരു പാവമാണ്… ഒരുപാട് അനുഭവിച്ചു….. ങ്ങാ അതൊക്കെ പോട്ടെ നമ്മൾ എന്തിനാ അതൊക്കെ പറയുന്നേ അല്ലാതെ തന്നെ ഒരുപാട് സംസാരിക്കാനില്ലേ….
***********************************************
“ഡി കുഞ്ഞി എണീക്കു സമയം എത്ര ആയിന്നറിയോ…
“ഒന്ന് പോ പപ്പി എന്തു കഷ്ടാണെന്നു നോക്കിയേ,…. ഞാൻ ഒന്ന് ഉറങ്ങട്ടെ.. ഇന്ന് സൺഡേ അല്ലെ..
അല്ലേലെ ഓഫീസിൽ ഒരു പണ്ടാരം വന്നിട്ടുണ്ട്. അങ്ങേരു 24 മണിക്കൂറും വർക്ക് വർക്ക് എന്നു പറഞ്ഞാ നടപ്പ്. ആകെ കിട്ടണ സൺഡേ ആണ്. ഞാൻ ഒന്ന് ഉറങ്ങിക്കോട്ടെ. നീ പോയെ…
എന്റെ പൊന്നു പെണ്ണെ നീ ഒന്ന് എണീക്കു. ദീപുവേട്ടൻ വിളിച്ചിരുന്നു ഒരു ചെറിയ ഔട്ടിങ്.. ആദ്യം അമ്പലത്തിൽ പോയിട്ട് അവിടന്ന് ഒരുമിച്ചു പോകാന്നു. ഇപ്പൊ തന്നെ സമയം ഒരുപാടായി. നട അടയ്ക്കുന്നതിന് മുന്നേ എത്തണ്ടേ…
“ഞാൻ എങ്ങടും ഇല്ല. നിങ്ങളു കാമുകനും കാമുകിയും പഞ്ചാര അടിക്കുന്നതിനിടയിൽ എന്തിനാ കുഞ്ഞി കുഞ്ഞിന്നു വിളിച്ചോണ്ട് വരുന്നേ. ഞാൻ ഇവിടെ കിടന്നു ഉറങ്ങിക്കോളാം….
ദേ !പെണ്ണെ… എണീറ്റു വരുന്നുണ്ടോ…. നീ ഇല്ലങ്കിൽ ഞാനും പോകുന്നില്ല…. ദീപുവേട്ടൻ പറഞ്ഞു നിന്നെ കൊണ്ടേ ചെല്ലാവുന്നു…..
“എന്തു കഷ്ടാവാണെന്നു നോക്കിക്കേ. എന്നെ കൊല്ലാൻ വേണ്ടിട്ടു…. അയ്യോ…..
“ഡി നീ ചാടി തുള്ളി ആ തറയൊന്നും പൊളിച്ചിടേണ്ടട്ടോ… നീ കുളിച്ചിട്ട് വാ ഞാൻ ചായ എടുക്കാം.. ഇന്ന് ഫുഡൊക്കെ പുറത്തൂന്നാണ്…
“ഓഹ്… ആയിക്കോട്ടെ… ഇന്നത്തോടെ നിങ്ങളു പുറത്തു പോകുമ്പോ എന്നെ വിളിക്കാതിരിക്കാനുള്ള വഴി ഞാൻ ചെയ്യുമല്ലോ… രണ്ടിനേം പിടിച്ചു കെട്ടിക്കാതെ എനിക്ക് ഒരു രക്ഷയും ഇല്ല….
കുളി കഴിഞ്ഞു റെഡിയായി ചായ കുടിക്കുമ്പോളാണ് പപ്പി അടുത്ത കുരിശും കൊണ്ട് വരുന്നത്.
“ഡി നീ ഇന്ന് ദാവണി ഉടുത്താൽ മതി കേട്ടോ….
“ദാവണി…. ഒന്ന് പോയെ പപ്പി… ഇനി അതിന്റെ കുറവുടെ ഉള്ളു…. ഞാൻ ഇട്ടിരിക്കുന്ന ചുരിദാർ തന്നെ ധാരാളം….
വരുന്നെങ്കിൽ വാ ഞാനിറങ്ങി… ഇനി ഞാൻ ലേറ്റായിന്നു പറയരുത്…. നമ്മൾ എങ്ങനെയാ പോകുന്നെ. വണ്ടി എടുക്കണോ….
“വേണ്ട കുഞ്ഞി… ഒരു ഓട്ടോ പിടിച്ചു. അമ്പലത്തിൽ പോകാം. ദീപുവേട്ടൻ അവിടെ വരും… അവിടന്ന് ഒരുമിച്ചു….
ഞങ്ങൾ അമ്പലത്തിൽ എത്തിട്ടും ദീപുവേട്ടൻ വന്നിട്ടില്ലാരുന്നു….
“കണ്ടോ.. കണ്ടോ എന്നെ ഉറങ്ങാൻ സമ്മതിക്കാതെ വിളിച്ചോണ്ട് വന്നിട്ട്… കുറച്ചൂടെ ഉറങ്ങാരുന്നു…. നീ ഒറ്റ ഒരാളാണ് പപ്പി എന്റെ ഉറക്കം കളഞ്ഞത്…
“ഒന്ന് നിർത്തു എന്റെ കുഞ്ഞി അവളുടെ ഒരു ഉറക്കം. നമ്മൾ വഴിപാടിന് എടുക്കുമ്പോളേക്കും അവരിങ്ങെത്തും. ഒരുമിച്ചു തൊഴാൻ കേറാം എന്നാ ദീപുവേട്ടൻ പറഞ്ഞത്….
“അവരോ…. വേറെ ആരാ ഉള്ളത്……
“നന്ദനും കൂടുണ്ട്……..
“നന്ദനോ….. നീ…നീ ….അതു.. വീട്ടിൽ വച്ചു . എന്നോട് പറഞ്ഞില്ലല്ലോ…
“അതിനെന്താ….. നിനക്കറിയാത്തതല്ലലോ നന്ദനെ… പിന്നെ ഓഫീസിൽ വേറെ പുറത്തു വേറെ….. ഞാനും നന്ദനും കണ്ടിട്ട് എത്രയായിന്നറിയോ നിനക്ക്…. അവനു ഇടയ്ക്കു ആക്സിഡന്റ് ആയി അപ്പോ പോലും അവനെ ഒന്നുകാണാൻ പറ്റിയില്ല എനിക്ക്…..
“നന്ദനെ…. നിനക്ക് നേരത്തെ അറിയോ…..
“അറിയുവോന്നോ… അപ്പോ ദീപുവേട്ടൻ നിന്നോട് ഒന്നും പറഞ്ഞില്ലേ. ദീപുവേട്ടൻ പറഞ്ഞുന്നു വച്ചാണ് ഞാനും പിന്നെ ഒന്നും പറയാത്തത്…
“നന്ദനും ഞാനും ഒരുമിച്ചു പഠിച്ചതാ…. നന്ദൻ വഴിയാണ് ഞാൻ ദീപ്വേട്ടനെ പരിജയ പെടുന്നത്. ഞാൻ അന്നൊക്കെ നിന്നോട് പറഞ്ഞിട്ടില്ലേ നന്ദകിഷോർ…. എന്റെ നന്ദൻ… അവൻ തന്നെയാണ് ഇവൻ….
“പപ്പി പറയുന്നത് ഒന്നും തന്നെ എന്റെ തലയിൽ കേറുന്നുണ്ടായിരുന്നില്ല…. എവിടെയൊക്കയോ താളപ്പിഴകൾ വീണ്ടും മനസിനെ ബാധിക്കും പോലെ…. ഒതുക്കി കൂട്ടിയ ചീട്ടുകൊട്ടാരങ്ങൾ വീണ്ടും തകർക്കപെടും എന്നുള്ള പേടി എന്റെ മനസിലേക്ക് വന്നു… ഒരുക്കൂട്ടി വച്ച ധൈര്യം ഒക്കെ ചോർന്നു പോകും പോലെ…..
“കുഞ്ഞി… നീ ഇതെന്തു ആലോചിച്ചു നിൽക്കുവാ… ദീപുവേട്ടൻ ദാ എത്തി വാ നമുക്ക് അകത്തു കേറാം….. നിനക്കിതെന്താ പറ്റിയെ പെട്ടന്നു…. നന്ദൻ കൂടെ ഉള്ളതുകൊണ്ടാണോ. നിനക്കിഷ്ടം ഇല്ലങ്കിൽ നമുക്ക് തൊഴുതു കഴിഞ്ഞു തിരികെ പോകാം…
“അയ്യേ എന്തിനു അതൊന്നും വേണ്ട…. എനിക്ക് പെട്ടന്നു ഒരു തലവേദന പോലെ അതാ…. ഉറക്കം ശെരിയാകാഞ്ഞിട്ടാകും….
“ഓഹ്ഹ് അവളുടെ ഒരു ഉറക്കം… വാ പെണ്ണെ ഇങ്ങോട്ടു…
“എനിക്ക് വേണ്ടി ഒരുപാടു സന്തോഷങ്ങൾ വേണ്ടാന്ന് വച്ചിട്ടുള്ളവരാണ് എന്റെ പപ്പിയും, ദീപുവേട്ടനും.. ഇനി അതു പാടില്ല…
“ഞങ്ങൾ എല്ലാരും ചേർന്നു തൊഴുതു ഇറങ്ങി. ഫുഡും കഴിച്ചു നേരെ ഒരു പാർകിലോട്ടാണ് പോയത്…
“നന്ദന്റെ പെരുമാറ്റം ഓരോ തവണയും എന്നെ അത്ഭുതപെടുത്തികൊണ്ടിരുന്നു…. ഒരിക്കൽ പോലും ഒരു പരിജയ ഭാവം നന്ദൻ എന്നോട് കാണിച്ചില്ല… ഞാനും നന്ദനെ അറിയാം എന്നുള്ള ഭാവം കാണിക്കാത്തത് കൊണ്ടാകും അതെന്നു ഞാൻ എന്റെ മനസിനെ പറഞ്ഞു വിശ്വസിപ്പിച്ചു…
ആ പാർക്കിന്റെ പച്ചപ്പും തണലും നോക്കി ഞങ്ങൾ ഇരുപ്പുറപ്പിച്ചു….
“അപ്പോ പറയൂ നന്ദാ നിന്റെ വിശേഷങ്ങൾ. കേൾക്കട്ടെ ഞാൻ…. എത്ര കാലം ആയെടാ കണ്ടിട്ടു…നിന്റെ ആക്സിഡന്റ് ഒക്കെ ഞാനറിഞ്ഞു .പക്ഷെ വരാൻ പറ്റിയില്ലടാ… നിന്നെ പറ്റി അന്വഷിക്കാൻ പോലും ആ സമയത്ത് കഴിഞ്ഞില്ല… ചില അവസ്ഥകൾ അങ്ങനെ ആണ് നന്ദാ… നിസ്സഹായതകൾ മനുഷ്യനെ അടിമുടി ഉലച്ചുകളയും. എന്റെ കാര്യം പോട്ടെ ഡോക്ടർ ആയ നീ എന്താ ഈ വേഷത്തിൽ ഇവരുടെ കമ്പനിയിൽ….. നിനക്കെന്താ പറ്റിയെ…. ദീപുവേട്ടൻ സങ്കടം പറയുന്നുണ്ടാരുന്നു. എന്റെ പഴയ നന്ദനിൽ നിന്നും അവൻ ഒരുപാട് മാറിപ്പോയി എന്നു, ആണോ ടാ….
“ആ ചോദ്യങ്ങളൊക്കെ എനിക്കുടെ വേണ്ടിയുള്ളതാണെന്നു തോന്നിപോയി… എനിക്കറിയാവുന്ന നന്ദൻ ഇങ്ങനെ അല്ലാരുന്നു… പപ്പിയുടെ ചോദ്യങ്ങൾക്കായുള്ള നന്ദന്റെ ഉത്തരത്തിനുവേണ്ടി ഞാനും ചെവിയോർത്തു….
” തുടരും….
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Other Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission