“അയ്യോ… ഇന്ന് പണി കിട്ടും എന്നാണ് തോന്നുന്നത്… വണ്ടി പഞ്ചറാണല്ലോ…. ഇനിപ്പോ എന്താ ചെയ്യുക… ദീപുവേട്ടൻ പ്രത്യേകിച്ച് പറഞ്ഞിട്ട് പോയതാ .. ശോ….
വന്ന ദേഷ്യം ആ വണ്ടിയുടെ ടയറിൽ തന്നെ ചവിട്ടി തീർത്തു..
“എന്തായാലും ദീപുവേട്ടനോട് വിളിച്ചു പറയാം…
“ഹലോ….
“നീ എവിടെയാ കുഞ്ഞി സമയം ആയല്ലോ ഇതുവരെ എത്തിയില്ലേ….
“ദീപുവേട്ട… അതേ എനിക്കൊരു പണി കിട്ടി… വണ്ടി പഞ്ചറാണ്……..
“ഹാ… ബെസ്റ്റ്… നീ ഒരു കാര്യം ചെയ്യൂ…. വണ്ടി അവിടെ ഒതുക്കി വച്ചിട്ട് ഒരു ഓട്ടോ പിടിച്ചു ഇങ്ങു വാ… വണ്ടി ഞാൻ എടുപ്പിച്ചു വർക്ഷോപ്പിൽ എത്തിച്ചോളാം….
“ശേരിയേട്ടാ….
ഓഫീസിൽ എത്തിയപ്പോളേക്കും സമയം പത്തര ആയിരുന്നു ….ലിഫ്റ്റിൽ കേറുമ്പോളും ഒക്കെയും വല്ലാത്ത ഒരു പരവേശം എന്റെ മനസിനെ ബാധിച്ചു….. എന്തു കൊണ്ടാണെന്നു എനിക്ക് മനസിലാകുന്നുണ്ടായിരുന്നില്ല….
എന്തോ സംഭവിക്കാൻ പോകുന്നെന്ന് എന്റെ മനസു എനിക്ക് മുന്നറിയിപ്പ് തന്നുകൊണ്ടിരുന്നു..
“എന്ത് ആലോചിച്ചു ആണ് ഈ നടപ്പ്…. ഇങ്ങനെ ആണോ നീ വണ്ടിയോടിക്കുന്നതും..
ദീപ്‌വേട്ടന്റെ ശബ്ദം കേട്ടു ഞാനൊന്നു ഞെട്ടി. അപ്പോളാണ് ഞാൻ ഓഫീസിനകത്തു എത്തിയെന്ന ബോധം വന്നത്…
“എന്താ കുഞ്ഞി എന്തിനാ നീ ഞെട്ടണത്…
ഒന്നുല്ല എന്റെ ഏട്ടാ.. ഞാൻ എന്തോ ഓർത്തതാ… അതേ ….നിങ്ങളുടെ പുതിയ സർ എന്നെ കടിക്കുവോ….
“ഡി…. അവനോട് ചെന്നു എന്നോട് പറയുമ്പോലൊന്നും പറയരുത് കേട്ടോ… അവനു പെട്ടന്ന് ദേഷ്യം വരും…
“അയ്യോ ഇല്ലെന്റെ സാറേ .. എന്റെ വഴക്കും വാചകവും ഒക്കെ നിങ്ങളോട് മാത്രം അല്ലെ….
“ആ അറിയാം എന്നാലും പറഞ്ഞുന്നെ ഉള്ളു….
ചെല്ല് അവനെ കണ്ടിട്ട് വർക്ക് തുടങ്ങിയാൽ മതി….
“അതേ…. ഏട്ടൻ കൂടെ ഒന്നു വരാവോ… പേടി ഇണ്ടായിട്ടല്ല എന്നാലും ചെറിയ ഒരു പേടി….
“അയ്യേ ഓടടി….
ചിരിയോടെ ഞാനും അവിടന്ന് നടന്നകന്നു… മനസിന് ഒരു അയവു വന്നതുപോലെ…
എംഡി യുടെ ക്യാബിന്റെ ഫ്രോന്റിൽ നിന്ന് ഒന്നു ശ്വാസം വലിച്ചു വിട്ടു മനസിനെ ഒന്നുകൂടെ വരുതിയിലാക്കി.. അനുവാദം ചോദിച്ചു കൊണ്ട് അകത്തു കയറി….. ഞാൻ കേറിയത് മുതൽ ആളു പുറകിലോട് തിരിഞ്ഞു നിന്നു എന്തോ ഫയൽ നോക്കുന്നുണ്ട്….
അവിടെ നിൽക്കുമ്പോൾ മനസ്സിൽ വീണ്ടും അസ്വസ്ഥതകൾ ..വന്നു നിറഞ്ഞു.. .. ഇതിപ്പോ എന്താ എന്റെ മനസിന്….ഓരോന്ന് ആലോചിച്ചു … കുറച്ചു സമയം കഴിഞ്ഞാണ് ഞാൻ എവിടെയാണെന്നുള്ള ബോധം എനിക്ക് വന്നത്.
അപ്പോളും അയാൾ ആ നിൽപ്പ് തന്നെയായിരുന്നു… ഇയാളെന്താ അതിനകത്തു നിധി തപ്പുന്നുണ്ടോ…. എനിക്ക് നല്ല ദേഷ്യം വരുന്നുണ്ടാരുന്നു. അതേ ദേഷ്യത്തോടെ തന്നെ ഞാൻ വീണ്ടും വിളിച്ചു…
“എസ്ക്യൂസ് മി സർ “…..
“യെസ്……how can i help you….. അതും പറഞ്ഞു അയാൾ തിരിഞ്ഞു
“ബാക്കി അയാള് ചോദിച്ചതൊന്നും ഞാൻ കേട്ടില്ല എന്നുള്ളതാണ് സത്യം….
പ്രതീക്ഷിക്കാത്ത ആളെ അവിടെ കണ്ട ഷോക്കിൽ ആയിരുന്നു ഞാൻ…
“അയാൾ കൈ ഞൊട്ടിയിട്ടു മുഖത്തിലൂടെ പായിച്ചപ്പോളാണ് എനിക്ക് ശെരിക്കും ബോധം വന്നത്…..
സോറി സർ…
It’s ok…
I am… ആമിക…. ഇവിടത്തെ staff ആണ്… ദീപുവേട്ടൻ… സോറി ദീപക് സർ. സർ നെ കണ്ടിട്ട്. വർക്ക് തുടങ്ങാൻ പറഞ്ഞു….
ഞാൻ എങ്ങനെയൊക്കയോ പറഞ്ഞൊപ്പിച്ചു….
“ആമിക……യെസ് യെസ്… .ഞാൻ കണ്ടാരുന്നു ഇയാളുടെ പ്രൊഫൈൽ… ഇയാളു രണ്ടു ദിവസം ലീവ് ആയിരുന്നില്ലേ….
“അതേ സർ സിക്ക് ലീവ് ആയിരുന്നു..
“ഓക്കേ you carryon….
“Afternoon meeting അറേഞ്ച് ചെയ്തിട്ടുണ്ട് അതിൽ ബാക്കി വർക്കിനെ കുറിച്ച് സംസാരിക്കാം….
“ഓക്കേ…. താങ്ക് യു സർ..
“എത്രയും വേഗം എനിക്ക് അവിടന്ന് ഒന്നു പുറത്തു കടന്നാൽ മതിയാരുന്നു…..
“ഇയാളു എന്താകും ഇവിടെ. എന്നെ കണ്ടിട്ട് മനസിലായിട്ടുണ്ടാകില്ലേ. അതോ മനസിലാകാത്തത് പോലെ അഭിനയിക്കുന്നതോ….
“പക്ഷെ കണ്ടിട്ട്… എന്നെ ഒരു പരിചയോം ഇല്ലാത്ത പോലെ ആണ് സംസാരിച്ചത്…
രണ്ടു വർഷം കൊണ്ടു അറിയാൻ പാടില്ലാത്ത രീതിക്കു ഞാൻ മാറിയോ….
Restroominte കണ്ണാടിയിൽ നേരെയും തിരിഞ്ഞും നിന്നു എന്റെ മാറ്റങ്ങൾ നോക്കുമ്പോളാണ് അവരെന്റെ അടുത്തേക്ക് വന്നത്….
“വന്നല്ലോ ഇവിടത്തെ താരം…..
“വരുണിന്റെ ശബ്ദം ആണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്…..
“നീ എന്താ രാവിലെ വന്നു സൗന്ദര്യം നോക്കുവാണോ. നോക്കിയിട്ട് കാര്യമില്ലെടി. കൂടില്ല…
“ഞാൻ അവരെ നോക്കി ഒരു ചിരിയങ്ങു പാസ്സാക്കി…..
“വരുൺ, ഹൃദ്യ, അഭയ്, ആതിര, ഞാൻ … ഞങ്ങളാണ് ഒരു ടീം. നല്ല ഫ്രണ്ട്സ് ആണ്. എന്തിനും ഏതിനും ഒരുമിച്ചുണ്ടാകും….
എന്താടി ഒരു ഉഷാറില്ലാതെ.. നീ ഗ്ലൂമിയാണല്ലോ…
“ഒന്നുല്ലന്റെ കുതിരേ… ആതിരയെ ഞങ്ങൾ അങ്ങനെയാണ് കളിയാക്കി വിളിക്കുന്നത്….
പനിയുടെ ഷീണം…. അത്രേ ഉള്ളു….
” ഞാനിപ്പോ നല്ലപോലെ അഭിനയിക്കാൻ പഠിച്ചിരിക്കുന്നു…
മനസിൽ ഒന്നു വച്ചിട്ട് എത്ര നിസാരമായി എനിക്കിവരോടൊക്കെ ചിരിക്കാൻ കഴിയുന്നു…
“ഞാൻ എന്റെ ജീവിതത്തിൽ അത്രയേറെ വെറുക്കുന്നൊരാളെ കണ്ടിട്ടും… ഒരു ഭാവഭേദവും ഇല്ലാതെ ആ മുന്നിൽ നിന്നും വരാൻ ഞാൻ പഠിച്ചിരിക്കുന്നു….
എന്റെ ജീവനും ജീവിതവും നശിപ്പിച്ചവൻ. അവനെന്നെ ഓര്മയില്ലാത്തതാണോ…അതോ അറിയില്ലെന്ന് നടിക്കുന്നതോ…..
“എന്താ കുഞ്ഞി… എന്താ പറ്റിയെ… എന്തിനാ നീ കിടക്കുന്നെ…..
“ഒന്നുല്ല ദീപുവേട്ട.. ഒരു തലവേദന… സാരമില്ല മാറിക്കോളും.
“നീ റസ്റ്റ് എടുത്തോ… ഉച്ചക്ക് ശേഷം മീറ്റിംഗ് ഉണ്ട്…
“ദീപുവേട്ടൻ അവിടന്ന് പോയപ്പോളാണ് ഞാൻ ചുറ്റും നോക്കിയത്. കൂടെ ഉള്ള ഒന്നിനെയും കാണാൻ ഇല്ല.. എനിക്ക് ചുറ്റും വളഞ്ഞിരുന്നു കത്തിയടിക്കുവായിരുന്നാലോ… എപ്പോളാണാവോ എണീറ്റു പോയത്…. വയ്യാഞ്ഞിട്ടാകും എന്നെ വെറുതെ വിട്ടത്… അല്ലങ്കിൽ… ഇങ്ങനെ ഇരിക്കാൻ അവരെന്നെ സമ്മതിക്കാറില്ല….
സൗഹൃദം ഒരു അനുഗ്രഹം തന്നെയാണ്…. പല കയ്പുള്ള ഓർമ്മകളെയും കുറച്ചു സമയത്തേക്കെങ്കിലും മറവിയിലേക്കു തള്ളിയിടാൻ ഉള്ള അനുഗ്രഹം….
ഉച്ചക്കുള്ള മീറ്റിംഗിൽ അടുത്ത പ്രോജെക്ടിനെ കുറിച്ചും….. അതിൽ ഓരോരുത്തർക്കും ചെയാനുള്ള പാർട്ടിനെ കുറിച്ചും ഒക്കെ ആയിരുന്നു ചർച്ച….
ചർച്ചകൾ അവസാനിപ്പിക്കാറായപ്പോൾ സർ പറഞ്ഞു….
“ഇനി കുറച്ചു അൺഒഫീഷ്യൽ ആയിട്ടുള്ള കാര്യം….
എന്നെ നിങ്ങൾ സർ എന്നൊന്നും വിളിക്കണ്ട. നിങ്ങളിൽ ഒരാളായിട്ടു എന്നെ കാണാം. U can call me നന്ദൻ. ദീപക്കിനെ പോലെ തന്നെ നിങ്ങള്ക്ക് എന്നെയും കാണാം…
അതിലുപരി ഞാൻ ഇവിടെ അധിക നാളുണ്ടാകില്ല…എന്റെ പ്രൊഫെഷൻ വേറെ ആണ്. ഒരുമാറ്റം വേണ്ട സാഹചര്യം ഉണ്ടായി . അതിനു പറ്റിയ സ്ഥലം ഇതാണെന്നു തോന്നി. കാരണം നിങ്ങളുടെ ദീപുവേട്ടനാണ് എന്റെ ചങ്ക്…
ഒരു ചിരിയോടെ നന്ദൻ അതു പറഞ്ഞു നിർത്തിയതും എല്ലാവരും കൈ അടിച്ചു. പക്ഷെ ആ പേര് എന്റെ തലയിൽ ഒരു മൂളലാണ് സൃഷ്ടിച്ചത്…. എന്തിൽ നിന്നാണോ ഞാൻ ഒളിച്ചോടാൻ ശ്രമിക്കുന്നത് അതൊക്കെ എന്നെ തേടി തിരികെ വരുമ്പോലെ….
“നന്ദന്റെ വരവു എന്തോ കണക്കു കൂട്ടിയാണെന്നു… എന്റെ മനസു പറഞ്ഞുകൊണ്ടിരുന്നു….
മനസ് കൈവിട്ടു പോകുമെന്ന് തോന്നിയപ്പോ പപ്പിയുടെ മുഖം ആണ് കണ്മുന്നിൽ തെളിഞ്ഞത്.. പാടില്ല.. തളരാൻ പാടില്ല. പിടിച്ചു നിൽക്കണമ്…
“ആമി… ആമി…. വരുണിന്റെ വിളി കേട്ടു ഞാൻ ഞെട്ടി ഉണർന്നു….
“എന്താടി… നിനക്കെന്താ പറ്റിയെ എന്തേലും പ്രശ്നം ഉണ്ടോ…
“എന്തിനാ നിന്റെ കണ്ണ് നിറഞ്ഞിരിക്കുന്നത്….
“അവൻ പറഞ്ഞപ്പോളാണ് ഞാൻ കരയുകയാണെന്നു അറിഞ്ഞത്…
“ഒന്നുമില്ലടാ… ഒരു തലവേദന പോലെ. നീ ആരോടും പറയാൻ നിൽക്കണ്ട…
“തലവേദന ഒന്നുമല്ലെന്ന് എനിക്കറിയാം. എന്തായാലും പോട്ടെ… ഞാനിനി ആരോടും പറയുന്നില്ല. നീ വന്നു ഒന്ന് മുഖമൊക്കെ തുടയ്ക്കു….
അവന്റെ കൂടെ പുറത്തേക്കു നടക്കുമ്പോൾ. ഉറക്കെ ഒന്ന് കരഞ്ഞിരുന്നെങ്കിൽ എന്നു തോന്നി… അവിടന്ന് ഒന്ന് ഓടി ഒളിക്കാൻ തോന്നി. പക്ഷെ എങ്ങോട്ട്… മരണത്തിന് മാത്രമേ എന്നെ ഇതിൽ നിന്നും രക്ഷിക്കാനാവു….
ഉച്ചക്ക് ശേഷം വർക്ക് ഒരുപാടുള്ളത് കൊണ്ട് വേറെ ചിന്തകൾ ഒന്നും മനസിനെ ബാധിച്ചില്ല. വൈകുന്നേരം പോകാൻ ഞാൻ വരുണിന്റെ ഒപ്പമാണ് ഇറങ്ങിയത്. ഞങ്ങളുടെ ഫ്ലാറ്റിന്റെ കുറച്ചപ്പുറത്താണ് വരുണിന്റെ താമസം…
അവന്റെ വണ്ടിക്കു വെയിറ്റ് ചെയ്യുമ്പോളാണ് ദീപുവേട്ടൻ അടുത്ത് വന്നത്…
ഡി കുഞ്ഞി നീ എന്നോട് പറയാതെ എങ്ങോട്ടാ….
“ഓഹ് സോറി ദീപുവേട്ട ഞാൻ വരുണിനൊപ്പം പോകാന്നു വച്ചു. എന്റെ വണ്ടി പണി മുടക്കിയില്ലേ….
അയ്യോടി മര്യാദക്കു എന്റെ കൂടെ വന്നോ. പപ്പി നിന്നെ പിക്ക് ചെയ്യാൻ പറഞ്ഞിട്ടുണ്ട്…
“അതു വേണ്ട… ഇനി ദീപുവേട്ടൻ വെറുതെ ബുദ്ധിമുട്ടണ്ടേ. വരുൺ ആ വഴിക്കല്ലേ…
അപ്പോളേക്കും വരുൺ വണ്ടിയുമായി വന്നു…
“എന്റെ പോന്നു ദീപുവേട്ട നിങ്ങടെ പെങ്ങളെ ഞാൻ പൊന്നുപോലെ കൊണ്ട് പോയ്കോളാം….അവളെന്റെ ചങ്ക് കൂടല്ലേ…. എന്റെ പൊന്നോ ഒരിടത്തും ഇല്ലാത്ത ഒരു ആങ്ങളയും പെങ്ങളും…
“പോടാ…… പോടാ.. സമയത്തിന് പോകാൻ നോക്കു രണ്ടും…..
“അവര് പോകുന്നത് നോക്കി നിൽക്കുമ്പോളാണ് നന്ദൻ കാറുമായി വന്നത്….
“ഞാൻ ഡോർ തുറന്നു കേറുമ്പോളേക്കും അവന്റെ ചോദ്യം വന്നു…
“നീ ഇവിടെ എന്തു നോക്കി നിൽക്കുവാരുന്നു….
“അതല്ലടാ… കുഞ്ഞിയുടെ… അല്ല അമികയില്ലേ അവളുടെ വണ്ടി വർക്ഷോപ്പിലാണ്. അവളെ ഡ്രോപ് ചെയ്യണൊന്നു അറിയാൻ നിന്നതാ….
“അവളെ നീ കുഞ്ഞി ന്നാണോ വിളിക്കുന്നെ…
“അതേടാ….. അവളെന്റെ കുഞ്ഞിയാണ്….
” നിനക്ക് നാണം ഇല്ലേ ദീപു ഇതുപോലുള്ള ഫ്രോഡിനെയൊക്കെ കുഞ്ഞിന്നൊക്കെ വിളിച്ചു കൊഞ്ചിക്കാൻ…. നിനക്ക് സ്നേഹിക്കാനും, കൊഞ്ചിക്കാനും നല്ലൊരു പെണ്ണില്ലേ… അവളെ പെട്ടന്ന് കൂടെ കൂട്ടാൻ നോക്കു….
കണ്ണാ………
ദീപുവിന്റെ ദേഷ്യത്തോടുള്ള വിളികേട്ടു നന്ദൻ പെട്ടന്ന് വണ്ടി സൈഡിലോട്ട് ഒതുക്കി… വിളി ആയിരുന്നില്ല അതൊരു അലർച്ചയായിരുന്നു… അവന്റെ ദേഷ്യം മുഴുവൻ ആ വിളിയിൽ ഉണ്ടായിരുന്നു….
തുടരും…..
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Other Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission