Skip to content

നിഴലാട്ടം – 16

nizhalattam

അപ്പോൾ ആ നിമിഷം നന്ദന്റെയും… ഹരിയുടെയും മനസിൽ പകയായിരുന്നു ജീവിതം നശിപ്പിക്കാൻ കൂട്ടുനിന്നവനെ മുച്ചൂടും

നശിപ്പിക്കാനുള്ള പക…. സ്വന്തം പെണ്ണിനെ 

തൊട്ടവനോടുള്ള പക…

    വീട്ടിലെത്തിയിട്ടും നന്ദനും ഹരിയും ദീപുവും ചർച്ചയിൽ ആയിരുന്നു…. അശ്വിനു എങ്ങനെ പണി കൊടുക്കാം എന്നുള്ള ചർച്ച…

   “നന്ദാ എടുത്തു ചാടി ഒന്നും ചെയ്യണ്ട…. ആലോചിച്ചു നമുക്ക് വേണ്ടത് ചെയ്യാം….

   എന്റെ കുഞ്ഞിയുടെ ജീവിതം തകർക്കാൻ കൂട്ടു നിന്നവൻ അവനിനി ഒരു ജീവിതം വേണ്ട….

   “എന്റെ പെണ്ണിനെ തൊട്ടവന്റെ കൈ വെട്ടണം… ആ കൈ ഇനി വേണ്ട… അവളോട് ചെയ്തതോർത്തു ഓരോ നിമിഷവും നീറണം….

ദീപുവും നന്ദനും അവരുടെ ദേഷ്യം വാക്കുകളിലൂടെ പറയുന്നുണ്ട്….

    അപ്പോളും ഹരി മാത്രം എന്തോ ആലോചനയിലായിരുന്നു…

  “നീ എന്താ  ഹരി ഒന്നും മിണ്ടാത്തെ…….

  “അവളോട് ചെയ്തതോർത്തു ഞാൻ ഓരോ നിമിഷവും… നീറുകയാണ് നന്ദാ ശെരിക്കും ഞാനും നീയും കാരണം അല്ലേ അവളുടെ ജീവിതം ഇങ്ങനെ ഒക്കെ ആയിത്തീർന്നത്… എന്നിട്ടും അവൾ എന്നോട് ഒരു ദേഷ്യവും കാണിച്ചില്ല… കണ്ട ഉടനെ ഓടി വരാനെ ശ്രമിച്ചിട്ടുള്ളു… പക്ഷെ ഞാനോ… ഞാൻ എന്താ ചെയ്തെ… ഞാൻ തല്ലിയില്ലെ അവളെ.. അത് മാത്രാണോ കണ്ടപ്പോളൊക്കയും വാക്കുകൾ കൊണ്ട് വേദനിപ്പിക്കല്ലേ ചെയ്തത്….

     എന്റെ ദേഷ്യം, എടുത്തു ചാട്ടം… അതൊക്കയാവും എന്റെ എല്ലാ നഷ്ടങ്ങൾക്കും കാരണം….

ഹരി അമ്മുനോട് ചെയ്തതോർത്തു ഓരോ നിമിഷവും  നീറിപുകയുകയായിരുന്നു….

   അശ്വിനെ കാണാൻ പറ്റിയ ഒരു സമയത്തേക്ക് വേണ്ടി അവർ കാത്തിരുന്നു….

    “ദിവസങ്ങൾ കടന്നു പോയി… ആമി പഴയതു പോലെ തന്നെ എല്ലാവരോടും പെരുമാറി…. ഹരിക്കു മാത്രം അവളെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ട് തോന്നി…

  എന്നാലും ഹരിയെ കാണുമ്പോൾ അവൾ ഒരു ചെറു പുഞ്ചിരി അവനായി നല്കും…. പക്ഷെ നന്ദനെ അവൾ പാടെ അവഗണിച്ചു….

   ഒരു ഞാറാഴ്ച എല്ലാവരും ദീപുവിന്റെ വീട്ടിൽ കൂടി…

  “ദീപുവേട്ട സീരിയസായി എനിക്കൊരു കാര്യം പറയാനുണ്ട്….

“എന്താണ് കുഞ്ഞി ഇത്ര ഗൗരവം…….

  “അല്പം ഗൗരവത്തിലാണെന്നു കൂട്ടിക്കോ…..

  “എന്താടി….. എന്തേലും പ്രശ്നം ഉണ്ടോ നീ ഒന്നും പറഞ്ഞില്ലാലോ… വരുൺ ആന്തലോടെ അവളോട് ചോദിച്ചു…

  “അയ്യേ… വേറെ ഒന്നുല്ല…

  “ഈ പപ്പിയേയും ദീപുവേട്ടനെയും ഇങ്ങനെ വിട്ടാൽ പറ്റില്ല… പെട്ടന്ന് പിടിച്ചൊന്നു കെട്ടിച്ചാലോന്ന് ഒരു ആലോചന അത്രേ ഉള്ളൂ…

 “നടന്നത് തന്നെ അത് നടക്കില്ല കുഞ്ഞി നിന്റെ ജീവിതം ഒന്നും ആകാണ്ട് അത് നടക്കില്ല…. പപ്പി അതും പറഞ്ഞു ആമിയെ കൂർപ്പിച്ചു നോക്കി…

 “നീ എന്നെ നോക്കി പേടിപ്പിക്കണ്ട പപ്പി….. എന്റെ ജീവിതം നോക്കിയിരുന്നാൽ നീ മൂത്തു നരച്ചു അവിടെ ഇരിക്കുകയെ ഉള്ളൂ അല്ല പിന്നെ….

 അവൾ പതിയെ ദീപുവിന്റെ അടുക്കലേക്കു പോയി അവനരികിലായിരുന്നു…. അവന്റ കൈ പതിയെ എടുത്തു അവളുടെ ഉള്ളം കൈയിൽ വച്ചു…..

  “ദീപുവേട്ട…..

 “എന്താ മോളെ….

“വേറെ ആരെക്കാളും ഏട്ടന് എന്നെ മനസിലാകും എന്നാണ് എന്റെ വിശ്വാസം….

എനിക്ക് കുറച്ചു സമയം വേണം…ദീപുവേട്ട… . എല്ലാറ്റിൽ നിന്നും റിക്കവർ ആകാൻ…. എല്ലാം എല്ലാർക്കും അറിയാവുന്നതല്ലേ….. എന്റെ ഒരാഗ്രഹം ആണ് നിങ്ങളുടെ കല്യാണം….. എനിക്ക് വേണ്ടി അത് സമ്മതിക്കണം…. നിങ്ങളുടെ കല്യാണം കഴിഞ്ഞ് ഞാൻ മരിക്കാനൊന്നും പോകുന്നില്ല ആ പേടിയാണോ നിങ്ങൾക്ക്…. എനിക്ക് സമയം വേണം ദീപുവേട്ട..അത് എത്രയാണെന്ന്  എനിക്ക് തന്നെ അറിയില്ല…. അപ്പൊ പിന്നെ എന്തു ധൈര്യത്തിലാ നിങ്ങൾ എനിക്ക് വേണ്ടി വെയിറ്റ് ചെയ്യണേ അത് വേണ്ട  . അതെ പറഞ്ഞുള്ളു…..

    ദീപു വാത്സല്യത്തോടെ അവളുടെ തലയിൽ തഴുകി…..

 എനിക്കുവേണ്ടി സമ്മതിക്കു ദീപുവേട്ട…..

 “എനിക്കറിയാം കുഞ്ഞി നീ കാരണം ഞങ്ങളുടെ ജീവിതം നശിക്കുന്നു എന്നൊരു തോന്നൽ ഉണ്ട് അതല്ലേ….

“അതങ്ങനെതന്നെ  അല്ലേ ദീപുവേട്ട എത്രയൊക്കെ അല്ലെന്നു പറഞ്ഞാലും അതല്ലേ സത്യം… നാളെ ഒരിക്കൽ നിങ്ങളും എന്നെ കുറ്റപ്പെടുത്താൻ ഇടയാവരുത്…..

  “അങ്ങനെ ആണോ മോളെ നീ ഞങ്ങൾക്കു… നിന്നെ കുറ്റപ്പെടുത്താൻ ഒരിക്കലും കഴിയില്ലെടി… നിന്റെ ജീവിതം സേഫ് ആക്കണം എന്നെ ഉള്ളൂ…ഇങ്ങനെ കടുംപിടിത്തം പിടിച്ചാൽ  ഞങ്ങൾക്ക് വേണ്ടി എങ്കിലും നീ ഒരു വിവാഹത്തിന് സമ്മതിക്കും എന്ന് പ്രതീക്ഷിച്ചു…..

   “ഹും വിവാഹം….. അതൊരിക്കൽ കഴിഞ്ഞതല്ലേ ദീപുവേട്ട ഇനിം വേണോ….

    “അതിനു ദീപുവിന് ഒരു മറുപടി ഇല്ലായിരുന്നു….. പെട്ടന്ന് ഒരുതരം നിർവികാരമായ നിശബ്ദത അവിടെ കളിയാടി….

   അത് ഭേദിച്ച് കൊണ്ട് ദീപൂവിന്റെ ചോദ്യം ഉതിർന്നു…..

   “മോളെ ഏട്ടനൊന്നു ചോദിച്ചോട്ടെ നിന്നെ വേദനിപ്പിക്കാൻ അല്ല എന്നാലും ചോദിക്കുവാ നന്ദനെ….. നിനക്കു സ്വീകരിച്ചുടെ…. അവൻ ഇതിൽ തെറ്റൊന്നും ചെയ്തില്ലലോ…. ഞാൻ കാണുന്നുണ്ട് അവന്റെ മനസിലെ നീറ്റൽ…. അവനു നിന്നോടുള്ള പ്രണയം…..

     “ദീപുവേട്ടന്റെ ചോദ്യം കാതുകളിൽ ഈയം ഉരുക്കി ഒഴിച്ചപോലായിരുന്നു…..

   “എന്നെ നോക്കിയ കണ്ണുകളിലെല്ലാം എന്റെ ഉത്തരത്തിനായുള്ള ആകാംഷ എനിക്ക് കാണാൻ കഴിഞ്ഞു….

    എപ്പോളോ മിഴികൾ പാറി നന്ദേട്ടനിലെത്തിയിരുന്നു….

    “ആ മുഖത്തു എന്റെ മറുപടിക്കായുള്ള പ്രതീക്ഷ ഉണ്ടായിരുന്നു….. പെട്ടന്ന് ഞാൻ നോട്ടം മാറ്റി…

“കുഞ്ഞി ചോദിച്ചതിന് ഉത്തരം പറയു…….

   “എനിക്കതിനു കഴിയില്ല… 

“ഇനി ആ ജീവിതത്തിലോട്ടൊരു മടങ്ങിപ്പോക്ക് കഴിയില്ല ദീപുവേട്ട….വാക്കുകളിൽ അസാധാരണമാം വിധം ഗൗരവം നിഴലിച്ചു… 

    പറഞ്ഞ മറുപടി അവരെയൊക്കെ വേദനിപ്പിക്കും എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ ആരെയും നോക്കാതെ…..ബാൽക്കണിയിലേക്കു നടന്നു….

   “തന്റെ നിറഞ്ഞ കണ്ണുകൾ മറ്റുള്ളവരിൽ നിന്നും മറക്കാൻ പാട് പാടുപെടുകയായിരുന്നു അപ്പോൾ  നന്ദൻ….

   നന്ദാ ……അവൾ പെട്ടന്ന് അവളുടെ വിഷമം കൊണ്ട് പറഞ്ഞതാകും… എല്ലാം ശെരിയാകും ടാ…

സാരമില്ല ദീപു അവളുടെ ഉത്തരം ഇതായിരിക്കും എന്ന് എനിക്കറിയാമായിരുന്നു….

   അത്ര പെട്ടന്നൊന്നും അവൾക്ക്  മറക്കാൻ കഴിയില്ലടോ…..ഒന്നും…. എന്റെ സ്നേഹം ഞാൻ അറിഞ്ഞോ അറിയാതയോ നോവ് മാത്രമേ അവൾക്കു നല്കിട്ടുള്ളു…..

************************************************

          പുറകിൽ  ആരുടേയോ സാമീപ്യം അറിഞ്ഞാണ് തിരിഞ്ഞു നോക്കിയത്…

  “നന്ദേട്ടൻ….. ആളെ കണ്ടു  ഹൃദയമിടിപ്പിന്റെ വേഗതയേറി വന്നു… …. നന്ദേട്ടന്റെ മുന്നിൽ കരയാതിരിക്കാൻ… മനസിനെ പ്രയാസപ്പെട്ടു പാകപ്പെടുത്തുകയായിരുന്നു ഞാൻ….

   “അമ്മു…….. അത്രയ്ക്കും വെറുത്തു പോയോടി എന്നെ….

   “വെറുപ്പോ.. എന്തിനു…. അങ്ങനെ ഒന്നുമില്ല…

  “പിന്നെ നിനക്ക് എന്റെ ജീവിതത്തിൽ വരാനുള്ള തടസ്സം എന്താ….. ഞാൻ എന്താ വേണ്ടത്…. നീ ഇല്ലാതെ എനിക്ക് പറ്റില്ല ടി…. അത്രയ്ക്കും ഇഷ്ടാവാണ്…… ഓർമ്മകൾ എന്നിൽനിന്നും അകന്നപ്പോളും ഞാൻ സ്വപ്നങ്ങളിൽ കണ്ട മുഖം നിന്റേതായിരുന്നു..അത്രയേറെ എന്റെ ആത്മാവിൽ കലർന്നവളാണ് നീ…..

   ഇനി ഞാൻ എന്താ ചെയ്യേണ്ടത് നീ എന്റെ ജീവിതത്തിൽ വരാൻ അതുടെ പറഞ്ഞുതരുവോ ഒന്നു……

  “നന്ദേട്ടന്റെ വാക്കുകൾ മനസിനെ ചുട്ടുപൊള്ളിക്കുന്നുണ്ട്…… പക്ഷെ കഴിയുന്നില്ല ആ ജീവിതത്തിലോട്ട് ഒരു മടങ്ങിപോക്ക് അതിനു കഴിയില്ല തനിക്കിനി….

 “എന്താ അമ്മു നീ ഒന്നും പറയാത്തെ….

  “എനിക്ക് കഴിയില്ല നന്ദേട്ടാ….. കഴിയില്ല….

 “അതിനുള്ള കാരണം ആണ് ഞാൻ ചോദിച്ചത്… ഞാൻ എന്തു തെറ്റാ ചെയ്തെ… ഞാൻ നിന്നെ സ്നേഹിച്ചത് സത്യവാണ്….. അച്ഛൻ ചെയ്തത് ഞാൻ അറിഞ്ഞില്ലാലോ അമ്മു…. കാത്തിരിക്കാം ഞാൻ നിന്റെ മനസ്സ് മാറുന്നത് വരെ…..

    വേണ്ട… വേണ്ട എനിക്ക് വേണ്ടി ആരും കാത്തിരിക്കണ്ട…..

    നിങ്ങൾക്ക് പറഞ്ഞാൽ മനസിലാകില്ലേ എനിക്ക് പറ്റില്ല…. പറ്റില്ല ഇനി… നിങ്ങളുടെ ജീവിതത്തിലോട്ട് വരാൻ….

അവളുടെ ഭാവം മാറുന്നതും ശബ്ദം ഉച്ചത്തിലാകുന്നതും കേട്ടു ബാക്കി ഉള്ളവരും അങ്ങോട്ട് വന്നു…

  “നന്ദേട്ടനറിയോ ഞാൻ എത്രയാ സ്നേഹിച്ചിരുന്നെന്നു… എന്റെ പ്രാണനായിരുന്നു….  ആ നെഞ്ചിൽ ചേർന്നുനിൽക്കാൻ ഞാൻ എത്ര കൊതിച്ചിട്ടുണ്ടന്നറിയോ….. നന്ദേട്ടന്റെ നോട്ടം എന്നിലേക്ക്‌ നീളുമ്പോൾ… ആ ചുണ്ടുകൾ മൗനമായി എന്നോട് കഥപറയുമ്പോൾ…. നന്ദേട്ടനിൽ അലിഞ്ഞു ചേരാൻ കൊതിച്ചവളാണ് ഞാൻ… ഈ താലി എന്റെ നെഞ്ചിൽ ആണ് ഞാൻ പൊതിഞ്ഞു പിടിച്ചത്….

   പരിസരം മറന്നു അവളുടെ ഡ്രെസ്സിനുള്ളിൽ നിന്നും മഞ്ഞച്ചരടിൽ കെട്ടിയ താലി പുറത്തിടുമ്പോൾ എല്ലാവരും ഞെട്ടലോടെ നിൽക്കുവാരുന്നു… ഇപ്പോളും അവളതു പൊതിഞ്ഞു പിടിച്ചതോർത്തു…

 “പക്ഷെ ഇപ്പൊ വയ്യ നന്ദേട്ടാ….എനിക്ക് വയ്യ ഒന്നിനും… . ഇപ്പൊ നന്ദേട്ടനെ കാണാൻ എനിക്കിഷ്ടമില്ല.. കാണുമ്പോൾ… കാണുമ്പോൾ എന്റെ കണ്മുന്നിൽ കത്തികരിയുന്ന അമ്മേടെ രൂപമാണ്…. ചെവികളിൽ ആ നിലവിളി തുളച്ചുകേറും….. എന്റെ ദേഹത്തു അശ്വിന്റെ കൈ ഇഴയുന്ന പോലെ തോന്നും….. അവന്റെ വാക്കുകൾ…… തലച്ചോറിൽ മുഴങ്ങും… അപ്പോളൊക്കെ നിങ്ങളെ ഞാൻ വെറുത്തു പോകും നന്ദേട്ടാ…. എനിക്ക് കഴിയില്ല… ഞാൻ…. ഞാൻ… അവളു വിറക്കുവായിരുന്നു….. അപ്പോൾ

    വാക്കുകൾ മുഴുവനാക്കാതെ അമ്മു കുഴഞ്ഞു വീണു… അപ്പോളേക്കും എല്ലാവരും അവൾക്കരികിലേക്കു  ഓടിയെത്തി… പക്ഷെ നന്ദൻ മാത്രം അവളുടെ വാക്കുകൾ കേട്ടു ഉരുകി ഒലിച്ചു തറഞ്ഞു നിന്നുപോയി….അവളുടെ കണ്ണുനീരിൽ വെന്തു വെണ്ണീറാവാൻ ഒരു നിമിഷം അവൻ ആഗ്രഹിച്ചു പോയ്‌…..

                  തുടരും…..

  താമര

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Other Novels

കിച്ചന്റെ പ്രണയം

മിഴിയറിയാതെ

നിഴൽപോലെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!