കുറച്ചുകഴിഞ്ഞു വരുൺ ഹിമയെയും കൊണ്ട് ഹാളിലേക്ക് വന്നതും നന്ദന്റെ കണ്ണുകൾ വിടർന്നു…. ബാക്കി ഉള്ളവരുടെ മുഖത്ത് അതാരാണെന്ന ഭാവം ആയിരുന്നു… നന്ദന്റെ ഞെട്ടൽ കണ്ടിട്ടാണ് ഹരി തിരിഞ്ഞു നോക്കി
യത്… വാതിലിൽ ഹിമയെ കണ്ടു ശബ്ദം പോലും പുറത്തു വരാതെ അവൻ നിന്നു….
***********************************************
കണ്ണുകളെ വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല… ജീവിതത്തിന്റെ പാതി വഴിയിൽ നഷ്ടപ്പെട്ടു പോയെന്നു ഞാൻ കരുതിയ എന്റെ ജീവിതം…. .. എന്റെ ഏറ്റവും വലിയ വേദന ഹിമ എന്നെ മനസിലാക്കിയില്ല എന്നുള്ളതായിരുന്നു… ഞാൻ അമ്മുനെ അവിശ്വസിക്കുന്നുണ്ടോ…. എന്റെ ഉപബോധമനസിൽ ഇല്ല എന്ന് തന്നെയാണ് ഉത്തരം… പക്ഷെ ഹിമ എന്നെ മനസിലാക്കാത്തതും, നന്ദന്റെ അവസ്ഥയും ഒക്കെ എനിക്ക് അവളോട് അങ്ങനെ പെരുമാറാനെ കഴിയുന്നുള്ളു… ഒരു മനസുകൊണ്ട് ഞാൻ അവളെ സ്നേഹിക്കുന്നുണ്ടങ്കിൽ മറു മനസുകൊണ്ട് ഞാൻ അമ്മുനെ വെറുക്കുന്നു… അവളുടെ അവസ്ഥ അറിഞ്ഞിട്ടു പോലും എനിക്കെന്തോ പറ്റണില്ല…. ചിന്തകൾ കാടുകേറിയപ്പോളാണ് നന്ദന്റ വിളി കേട്ടത്….
“ഡാ എന്താടാ.. ഇങ്ങനെ നിൽക്കുന്നത്….കണ്ടില്ലേ നിന്റെ ഹിമയെ…. നന്ദൻ അതും പറഞ്ഞു തോളിൽ ഒന്ന് തട്ടിട്ടു പുറത്തേക്കിറങ്ങി… നന്ദനോടൊപ്പം ബാക്കി ഉള്ളവരും പുറത്തേക്കു പോയിരുന്നു… എനിക്കും ഹിമയ്ക്കും വേണ്ടിട്ടു….
ഞങ്ങൾ മാത്രം ആയി….. രണ്ടുവർഷങ്ങൾക്കു ശേഷമുള്ള കൂടി കാഴ്ച… കണ്ട ഉടനെ തന്നെ ഓടി ചെന്നു അവളെ വാരിപുണരാൻ മനസു വെമ്പുന്നുണ്ട്.. പക്ഷെ…. കഴിയുന്നില്ല… കാലുകൾക്കു ശക്തി ഇല്ലാത്തതു പോലെ…. വാക്കുകൾ പുറത്തേക്കു വരാതെ തൊണ്ടക്കുഴിയിൽ കിടന്നു ശ്വാസംകിട്ടാതെ പിടയ്ക്കുന്നുണ്ട്…. എങ്ങനെയോ കൈ വിടർത്തി അവൾക്കു നേരെ നീട്ടി….. അത് പ്രതീക്ഷിച്ചപോലെ അവളോടി വന്നു എന്റെ നെഞ്ചിലമർന്നു… അവളെ നെഞ്ചോട് ചേർത്ത് മുറുക്കുമ്പോൾ രണ്ടുപേരും കരയുന്നുണ്ടായിരുന്നു…. അതുവരെയുള്ള പരിഭവങ്ങളും വിഷമങ്ങളും അതിൽ ഒഴുകി പോയി കൊണ്ടിരുന്നു…. ഞങ്ങൾക്കു ചുറ്റുമുള്ളത് മറന്നുപോയിരുന്നു…. എത്രനേരം അങ്ങനെ നിന്നുവെന്നറിയില്ല….
“ഞങ്ങൾക്കങ്ങോട്ടു വരാവോ…. എന്നുള്ള ദീപുവേട്ടന്റെ ശബ്ദമാണ് സ്വബോധത്തിലേക്കു കൊണ്ട് വന്നത്… അവര് അകത്തേക്ക് വന്നതും ഞങ്ങൾ മുഖം ഒക്കെ തുടച്ചു…. ചിരിച്ചു കൊണ്ട് നിന്നു…. വർഷങ്ങൾക്കു ശേഷം ഞാൻ മനസറിഞ്ഞു ചിരിച്ചു…..
“അപ്പോ ഇനി കേക്ക് മുറിച്ചിട്ടാകാം ബാക്കി എന്ന് പറഞ്ഞു ദീപുവേട്ടൻ കേക്ക് കട്ട് ചെയ്യാനുള്ള തയ്യാറെടുപ്പുകൾ നടത്തി….
ഒരു സൈഡിൽ വരുണിനോടും അതിരയോടും ചേർന്നു മാറി നിൽക്കുന്ന അമ്മുവിലായിരുന്നു എന്റെ നോട്ടം…. പക്ഷെ അറിയാതെ പോലും ആ നോട്ടം എന്റെ നേർക്കു വന്നില്ല….
കേക്ക് കട്ട് ചെയ്തു കഴിഞ്ഞതും അമ്മു എന്റെ അടുത്തേക്ക് വന്നു….
“ഹരി….. ഞാൻ ആയിട്ടു നഷ്ടപ്പെടുത്തി എന്ന് നീ പറയുന്ന നിന്റെ ജീവിതം ഞാൻ തിരികെ തന്നിരിക്കുന്നു.. ഇനി നമ്മൾ തമ്മിൽ നഷ്ടങ്ങളുടെ കണക്കില്ല….. പിന്നെ ആകെ ഉള്ളത് വര്ഷങ്ങളുടെ നഷ്ടത്തിന്റെ കണക്കാണ്…അതിൽ ഒന്ന് മാത്രം നീ വിചാരിച്ചാൽ മതി… നഷ്ടത്തിന്റെ കണക്കെടുത്താൽ എന്റെ തട്ട് എപ്പോളും താഴ്‌ന്നേ ഇരിക്കൂ…. all the best…
“അവളോട് തിരികെ ഒന്നും പറയാനുള്ള മറുപടി എന്റെ പക്കൽ ഉണ്ടായിരുന്നില്ല… എന്നിൽ നിന്നും മറുപടി പ്രതീക്ഷിക്കാത്തതു പോലെ അവൾ തിരികെ നടന്നു…
“ദീപുവേട്ട,, ഞാൻ വീട്ടിലോട്ടു പോകുവാണ്…. ഇവിടെ എല്ലാം കഴിയുമ്പോൾ ഹിമയെ ഒന്ന് വീട്ടിൽ കൊണ്ട് വിട്ടേക്കണേ… …
” കുഞ്ഞി ഞാൻ ഫുഡൊക്കെ അറേഞ്ച് ചെയ്തിട്ടുണ്ട്… പപ്പി ഇങ്ങോട്ടേക്കാണ് വരുന്നത്…. നിനക്കു അത് കഴിഞ്ഞു പോയാൽ പോരെ…..
“വേണ്ട ദീപുവേട്ട എനിക്ക് കുറച്ചു ഒറ്റയ്ക്കിരിക്കണം….പപ്പിയോട് ഹിമയെ കൂടെ കൂട്ടാൻ പറഞ്ഞാൽമതി….
“മോളെ നീ ഓക്കേ അല്ലേ….
“അയ്യേ എനിക്കൊരു കുഴപ്പോം ഇല്ല…
“ഡി ഞങ്ങളും കൂടെ വരുന്നു നിന്റൊപ്പം…
“എങ്ങോട്ടേക്കാ വരുണെ…. ആരും എന്റൊപ്പം വരുന്നില്ല…. നിങ്ങള് ഇവിടെന്നു ഫുഡൊക്കെ കഴിച്ചു അല്പം പഞ്ചാരയൊക്കെ അടിച്ചു അങ്ങു പോന്നേക്കു… കേട്ടോ….
“എനിക്കൊന്നു തനിച്ചിരിക്കണം…. നീ പേടിക്കണ്ട…. ഞാനിറങ്ങട്ടെ….. പോട്ടെടി ഹിമകുട്ടി നീ പപ്പിയോടൊപ്പം അങ്ങു വന്നേരെ…
അവള് പോകുന്നത് നോക്കി നിൽക്കാനേ എല്ലാവർക്കും കഴിഞ്ഞുള്ളു… എന്തുകൊണ്ടോ അവളെ തടയാൻ ആർക്കും തോന്നിയില്ല…..
************************************************
ആരും ഒന്നും പരസ്പരം മിണ്ടാത്തത് കൊണ്ട് നന്ദനാണ് ചോദിച്ചത്
“ആർക്കും ഫുഡൊന്നും കഴിക്കണ്ടേ”.. .
“പപ്പി കൂടെ വരട്ടെ…. നന്ദാ അവളിപ്പോ എത്തുമെന്ന് പറഞ്ഞു….
“ശെരി ദീപു….
“ഞാനിവിടെ ഉണ്ടന്ന് നീ എങ്ങനെ അറിഞ്ഞു ഹിമേ…. നീ ബാംഗ്ലൂർ ആണെന്ന് ഞാൻ അറിഞ്ഞു നിന്റെ മുന്നിൽ വരാൻ ഒരു ധൈര്യം ഇല്ലായിരുന്നടി… ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല.. പക്ഷെ നീ എന്നെ അവിശ്വസിച്ചാൽ എനിക്കതു താങ്ങാൻ കഴിയില്ല….. അതാ ഞാൻ…..
“എന്റെ ഭാഗത്തും തെറ്റുണ്ട് ഹരി… ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി കഴിഞ്ഞു നീ ഒരിക്കൽ പോലും എന്നെ കാണാൻ വരാതിരുന്നപ്പോൾ….. എന്നിലും ഈഗോ ആയിരുന്നു….
“ആമി പറഞ്ഞപ്പോളാണ്… നന്ദേട്ടന്റെ ആക്‌സിഡന്റിനെ കുറിച്ചൊക്കെ അറിയുന്നത്….. അതുകൊണ്ടാകും അന്ന് പിന്നെ നീ വരാത്തതെന്നു തോന്നി…. എന്റെ ഭാഗത്തും തെറ്റുണ്ട് ഹരി.നിന്നെ കോൺടാക്ട് ചെയ്യാൻ ഞാനും ശ്രമിച്ചില്ല…. … അല്ലാതെ ഞാൻ നിന്നെ ഒരിക്കലും അവിശ്വസിച്ചിട്ടില്ല…. എനിക്കറിയാം ഹരി നിന്നെ… അതിലുപരി എന്റെ ആമിയെ എനിക്കറിയാം…. ചിലപ്പോൾ ഇങ്ങനെ ഒക്കെ സംഭവിക്കണം എന്നാകും…
“നന്ദന് ആക്‌സിഡന്റ് പറ്റിയെന്നു അമ്മു എപ്പോളാ നിന്നോട് പറഞ്ഞെ…
“അത് കേട്ട ഉടനെ വരുൺ പറഞ്ഞു….. അന്ന് രണ്ടു ദിവസം ലീവ് എടുത്തു ഞാനും ആമിയും പോയത് ഹിമയെ കാണാൻ ആയിരിന്നു… ഹിമ നാട്ടിൽ വന്നിട്ടുണ്ടന്നു അറിഞ്ഞിട്ടു ഹിമയോട് എല്ലാം പറഞ്ഞു ഹരിയോടൊപ്പം ചേർത്ത് വയ്ക്കാൻ…..
“എന്തു പറയാൻ . അന്നെന്താ സംഭവിച്ചെന്ന് പറഞ്ഞോ…… നന്ദന്റ ശബ്ദം മുറുകി തുടങ്ങിരുന്നു….
പറഞ്ഞു നന്ദേട്ടാ…. അവളെല്ലാം പറഞ്ഞു എന്നോട്…..
“അവളുടെ അമ്മ മരിച്ചത് ഈ നാളുകൾ അത്രയും അവള് അനുഭവിച്ചത്… എല്ലാം…. അവളുടെ മോശം സമയത്തു ഒന്ന് കൂടെ നിൽക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല നന്ദേട്ടാ അതാണെന്റെ വിഷമം…
“കാര്യം പറയു ഹിമേ ഇങ്ങനെ പരസ്പരം തൊടാതെ അല്ല… എന്താ അന്ന് സംഭവിച്ചതെന്ന് പറയു…. “
ആമി പറഞ്ഞതെല്ലാം ഹിമ loഎല്ലാവരോടുമായി പറഞ്ഞു… എല്ലാറ്റിനും മൂകസാക്ഷിയായി വരുണും… പറഞ്ഞു കഴിഞ്ഞതും ഒരു തേങ്ങൽ കേട്ടാണ് എല്ലാവരും വാതിലിലോട്ടു നോക്കിയത്…
“പപ്പിയെ കണ്ടു ദീപു പെട്ടന്ന് അങ്ങോട്ട് പോയി അവളെ ചേർത്ത് പിടിച്ചു…
“ദീപുവേട്ട എന്റെ കുഞ്ഞി ഇത്രയും ആരോടും പറയാതെ മനസിൽ കൊണ്ട് നടക്കുവായിരുന്നോ…. എന്റെ മോള് എന്തോരം വിഷമിച്ചിട്ടുണ്ടാകും ദീപുവേട്ട….
“നീ കരയാതെ പപ്പി…. എല്ലാം കഴിഞ്ഞില്ലേ ഇനി ഇതൊന്നും ചോദിച്ചു അവളെ വിഷമിപ്പിക്കണ്ട…. കഴിഞ്ഞതൊക്കെ പോട്ടെ… ഇതൊന്നും അവളോട് ചോദിക്കാൻ നിൽക്കണ്ട നീയു…
“ഹരി നിന്നോട് ഞാൻ അന്നേ പറഞ്ഞില്ലേ നീ പറയുന്ന വാക്കുകൾ ഒരിക്കൽ നിന്നിലേക്ക് തന്നെ തിരിച്ചു വരും എന്ന്….
“നിന്റെ അച്ഛൻ ചെയ്ത തെറ്റിന്റെ ഫലമായി ജീവിതം തന്നെ നഷ്ടപെട്ടവളാണ് എന്റെ ആമി… നീ അവൾക്കു നേരെ പ്രയോഗിച്ച വാക്കുകൾ തിരികെ എടുക്കാൻ പറ്റോ….
“വരുണിന്റ വാക്കുകൾക്ക് പറയാൻ പോലും തന്റെ പക്കൽ ഒരു മറുപടി ഇല്ലന്ന് ഹരി വേദനയോടെ ഓർത്തു….
“എല്ലാറ്റിൽ നിന്നും ഒഴിഞ്ഞു മാറി ഒരു മൂലയിൽ നിൽക്കുന്ന നന്ദനെ അപ്പോളാണ് ദീപു ശ്രദ്ധിച്ചത്…. പപ്പിയുടെ മേലുള്ള പിടി വിട്ടിട്ടു അവൻ പതിയെ നന്ദന്റെ അടുക്കലേക്കു പോയി….
നന്ദന്റ തോളിൽ കൈവച്ചതും അവൻ ദീപുവിനെ മുറുകെ കെട്ടിപിടിച്ചു ആ തോളിൽ മുഖം അമർത്തി…..ഒരു ആശ്രയത്തിനായി….
“ഡാ എന്താടാ ഇതു… മതി… നീ ഇങ്ങനെ തളർന്നാലോ… വിധി ആണ് എല്ലാം…
“ഹും വിധി…. ഇല്ല ദീപു ഞാനായിട്ട് എന്റെ അമ്മുന്റെ ജീവിതം നശിപ്പിച്ചത്…. അച്ഛൻ…. ഇത്രയും ക്രൂരത ഉണ്ടായിരുന്നോ അയാളുടെ ഉള്ളിൽ….. കുറച്ചൊക്കെ അറിയാരുന്നു അയാളുടെ ഇല്ലീഗൽ ബിസിനസിനെ കുറിച്ച്.. .. അത് അറിഞ്ഞു തുടങ്ങിയ കാലം മുതൽ ഹരിയെ പോലും ഞാൻ അച്ഛനിൽ നിന്നും മാറ്റിയാണ് വളർത്തിയത്… ഞങ്ങളോട് കാണിക്കുന്ന സ്നേഹം സത്യം എന്ന് തന്നെ ആയിരുന്നു വിശ്വാസം പക്ഷെ….
അവസാനം എന്റെ ജീവിതം വച്ചു തന്നെ…. ഞാൻ കാരണം അമ്മുന്റെ അമ്മയുടെ ജീവൻ പോലും…
“ഈശ്വരാ ഈ പാപമൊക്കെ എവിടെയാ ഞാൻ ഒഴുക്കി കളയുക…
“ഇതാണല്ലേ വരുൺ നീ അന്ന് എന്നോട് പറഞ്ഞത്….. എന്നോട് ക്ഷമിക്കാൻ അവൾക്കു കഴിയും എന്ന് തോന്നുന്നില്ലാന്നു…… കഴിയില്ല…. അവൾക്കു ഒരിക്കലും എന്നോട് ക്ഷമിക്കാൻ കഴിയില്ല… പക്ഷെ അവളില്ലാതെ ജീവിക്കാൻ എനിക്കും കഴിയില്ല ദീപു ….
“നീ ഇങ്ങനെ തളർന്നു പോകല്ലേ നന്ദാ നമുക്ക് എല്ലാറ്റിനും വഴി ഉണ്ടാകും… നീ അറിഞ്ഞോണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലലോ…..
നന്ദനോട് സംസാരിച്ചോണ്ടിരുന്നപ്പോളാണ് പപ്പി ദീപുവിന്റെ അടുത്തേക്ക് വന്നത്…
“ദീപുവേട്ട കുഞ്ഞി ഫോൺ എടുക്കുന്നില്ല എനിക്കെന്തോ പേടി ആകുന്നു… എന്നെ ഒന്ന് വീട്ടിൽ ആക്കാവോ… ഈ അവസ്ഥയിൽ ഞാൻ വണ്ടി ഓടിച്ചാൽ ശെരിയാകില്ല….
“നീ വെറുതെ ടെൻഷൻ ആകാതെ… അവൾ ഉറങ്ങിപോയിട്ടുണ്ടാകും ചിലപ്പോൾ….. വാ നമുക്ക് പോയി നോക്കാം…
“അവരോടൊപ്പം എല്ലാവരും പപ്പിയുടെ വീട്ടിലേക്കു തിരിച്ചു… യാത്രയിൽ ഉടനീളം ആതിരയും പപ്പിയും ഒക്കെ മാറി മാറി ആമിയെ ഫോണിൽ ട്രൈ ചെയ്യുന്നുണ്ടായിരുന്നു…. പക്ഷെ അവൾ കാൾ എടുത്തില്ല…
“വീടത്തിയതും പപ്പി ഇറങ്ങി ഓടുകയായിരുന്നു…..
“ദീപുവേട്ട ഇവിടൊന്നും കുഞ്ഞിയെ കാണാൻ ഇല്ല… അവൾ ഇങ്ങോട്ടേക്കു വന്നിട്ടില്ല എന്ന് തോന്നുന്നു വാതിൽ ലോക്ക് ആണ്… എന്റെ കീ ഉപയോഗിച്ചാണ് തുറന്നത്…. എനിക്ക് വല്ലാതെ പേടിയാകുന്നു ദീപുവേട്ട എന്റെ കുഞ്ഞി…..
“നീ കരയാതെ പപ്പി….. അവൾക്കൊന്നും സംഭവിക്കില്ല… അവള് ചിലപ്പോൾ ബീച്ചിൽ ഉണ്ടാകും ഞങ്ങള് പോയി നോക്കിട്ട് വരാം…. പപ്പിയെ… ഹിമയെയും അതിരയെയും ഏൽപ്പിച്ചു… ബാക്കി ഉള്ളവർ അമ്മുനെ അന്വഷിച്ചിറങ്ങി… വിങ്ങുന്ന മനസോടെ…. അവളെവിടെയാണെന്നറിയാതെ…..
തുടരും…..
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Other Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission