Skip to content

നിഴലാട്ടം – 13

nizhalattam

നീ അവളെ കുറിച്ച് എന്തറിഞ്ഞിട്ട വരുണെ എന്നോട് സംസാരിക്കാൻ വരുന്നത്…

 “ഹും…. എനിക്കെ അറിയാവൂ ഹരി…. നിനക്ക് ആണ് ഒന്നും അറിയാത്തതു… എല്ലാം അറിഞ്ഞു കഴിയുമ്പോൾ… നീ പറഞ്ഞതൊന്നും തിരിച്ചെടുക്കാൻ കഴിയാതെ വരും… ഓർത്തോ…

           ഹരിയുടെ ചുണ്ടിൽ അപ്പോളും പുച്ഛം നിറഞ്ഞ ഒരു ചിരി മാത്രമേ ഉണ്ടായിരുന്നുള്ളു…

    ഹരിയെ മറികടന്നു അവിടന്നു പോകുമ്പോൾ ദേഷ്യം കൊണ്ടു വരുണിന്റ മുഖം വലിഞ്ഞു മുറുകിയിരുന്നു….

  “ആമിയുടെ ക്യാബിനിലേക്കു കേറിയപ്പോൾ തന്നെ കണ്ടു ഡെസ്കിൽ തലവച്ചു കിടക്കുന്ന അവളെ….

  “ഡി…..  എന്തിനാ ഇപ്പൊ കിടന്നു മോങ്ങുന്നതു…

ഞാൻ നിന്നോട് അപ്പോഴേ പറഞ്ഞതല്ലേ അവനോട് പറയാൻ നിൽക്കണ്ട എന്ന്…

   “അവളുടെ മുഖം കണ്ടിട്ട് പിന്നെ ഒന്നും പറയാൻ തോന്നിയില്ല….

  “എന്തിനാ ആമി നീ ഇങ്ങനെ എല്ലാവരെയും സ്നേഹിക്കണത്….. എത്ര കിട്ടിയാലും നീ പഠിക്കില്ലലോ…

  “സാരമില്ല… അവന്റെ തെറ്റിധാരണ കൊണ്ടല്ലെടാ… എല്ലാം അറിയുമ്പോൾ അവൻ വരും…..

 “അതെ വരും വരും അപ്പോളും ന്യായീകരിച്ചോ.. അല്ലാതെ ഒരു ശതമാനം പോലും നിന്നെ മനസിലാക്കാഞ്ഞിട്ടല്ല…. നീ എന്തോ ആയിക്കോ… ഞാൻ ആരാ പറയാൻ…

   “അങ്ങനെ പറയല്ലേ ചെക്കാ നീ എന്നെ മനസിലാക്കിയത് പോലെ വേറെ ആരാ എന്നെ….

ഞാനിങ്ങനെ ആയിപോയി….സോറി ഡാ…

    അപ്പോളേക്കും ആതിരയും അവിടെ എത്തിയിരുന്നു…..

    “എടി ആദി നീ തന്നെ ഇവളെ വിളിച്ചോണ്ട് പോ ഇല്ലേൽ ഞാൻ വല്ലോം പറയും… ഇവള് മുഖം വീർപ്പിക്കും അത് കാണുമ്പോൾ നിനക്ക് തുടങ്ങും അവസാനം ഞാനും നീയും ആയിട്ടാകും അടി…

   “അയ്യോ എന്താ ഒരു ഡയലോഗ് അല്ലാതെ ഇവളുടെ മുഖം മാറിയാൽ നിനക്ക് വിഷമം ആയിട്ടല്ല… അത് കാണാനിഷ്ടമില്ലാഞ്ഞിട്ടല്ല പോകാൻ പറയുന്നത്…

   വരുണും ആദിയും കൂടി ആമിയുടെ സങ്കടം മാറ്റാനുള്ള ശ്രമത്തിലായിരുന്നു…

    “ഇതൊക്കെ കണ്ടു കൊണ്ട് ക്യാബിനിന് കുറച്ചു മാറി ദീപുവും നന്ദനും നിൽക്കുവായിരുന്നു….

   “അവള് വിഷമിച്ചു വരുന്നത് കണ്ടപ്പോൾ ഒരു വിഷമം… അതുകൊണ്ടാ ഓടി വന്നത്…

   “എനിക്കറിയാരുന്നു നന്ദാ അവളെ ഇതിനകം വരുണും ആതിരയും  ഹാപ്പി ആക്കിയിട്ടുണ്ടാകും എന്ന്…

   അവർക്കു അവളുടെ മുഖം ഒന്ന് മാറിയാൽ സഹിക്കില്ല… അത്ര ഇഷ്ടം ആണ്….

     ആതിരയും വരുണും ആയുള്ള റിലേഷൻ ആമി ഒരാളുകാരണം ആണ് വരുണിന്റെ വീട്ടിൽ സമ്മതിച്ചത്… സ്നേഹിക്കുന്നവർക്ക് വേണ്ടി അവളെന്തും ചെയ്യും ആ അവളാണ് നിങ്ങളുടെ ജീവിതം നശിപ്പിച്ചെന്നു  നിങ്ങളു പറയുന്നത്…. എന്തു വിരോധാഭാസം അല്ലേടാ….

     നിങ്ങളെ കുറ്റം പറഞ്ഞതല്ല നന്ദാ… ആർക്കാണ് തെറ്റിയത്… എവിടയാണ് തെറ്റിയത്…. അറിയില്ല ഒന്നും… എന്റെ കുഞ്ഞിയുടെ ഉള്ളിലുള്ള രഹസ്യങ്ങൾ ആണ് ഇതിനൊക്കെ ഉത്തരം…..

   അതെന്നു നിങ്ങൾക്ക് മുന്നിൽ തെളിയും എന്നും എനിക്കറിയില്ല… അവളെ ഓർത്തു എന്നും നീറാനാകും ഞങ്ങളുടെ വിധി…

     വരുൺ പുറത്തേക്കു വന്നപ്പോളാണ് നന്ദനെയും ദീപുവിനെയും കണ്ടത്….

   “രണ്ടു സാറും കൂടെ ഇവിടെന്താ പരുപാടി….

 “അവള് വിഷമിച്ചല്ലേ ഇങ്ങോട്ട് വന്നത്, ഒന്ന് നോക്കാൻ വന്നതാ…

   “അയ്യേ ദീപുവേട്ടന് അറിയില്ലേ… ഒരു നിമിഷം പോലും അങ്ങനെ ഇരിക്കാൻ ഞാൻ അവളെ സമ്മതിക്കില്ലെന്ന്… എന്റെ ചങ്കല്ലേ അവള്…..

  “അറിയാടോ അതാണ് ഇപ്പൊ പപ്പിയുടെയും എന്റെയും സമാദാനം…. നിങ്ങളുട സൗഹൃദം..

  ദീപുവിനോട് പറഞ്ഞിട്ട് മുന്നോട്ട് പോകാൻ തുടങ്ങിയതും വരുണിനെ വീണ്ടും ദീപു വിളിച്ചു….

    “എന്താ ദീപുവേട്ട…. വൈകിട്ട് എന്തിനാ രണ്ടുപേരും നേരത്തെ ഇറങ്ങാൻ പെർമിഷൻ ചോദിച്ചത്….

   “ഹരിക്കു വേണ്ടിട്ടു birthday ഫങ്ക്ഷൻ എന്റെ വീട്ടിൽ അറേഞ്ച് ചെയ്തിട്ടു…. നിങ്ങളു എങ്ങോട്ടാ പോകുന്നെ…..

   “ഞങ്ങൾ കറക്റ്റ് ടൈമിന് അവിടുണ്ടാകും…. ഫങ്ക്ഷൻ ആറു മണിക്കല്ലേ…..

 “ബാക്കി ഒക്കെ ആമിക്കെ അറിയൂ…. എനിക്ക് ഒന്നും പറയാനുള്ള പെർമിഷൻ ഇല്ല ദീപുവേട്ട… അവള് തീരുമാനിക്കുന്നതിന്റെ കൂടെ ഞാൻ നിൽക്കുന്നു.. അത്രേ ഉള്ളൂ….

       “വരുൺ പോയതും നന്ദൻ ചോദിച്ചു… എന്താടാ എവിട പോകുന്ന കാര്യവാണ്…

   “അതൊന്നും ഇല്ലടാ ഇന്നലെ കുഞ്ഞി വിളിച്ചു ഹരിക്കു ഇന്ന് വൈകുന്നേരം ഒരു ബര്ത്ഡേ ഫങ്ക്ഷൻ എന്റെ വീട്ടിൽ ഒരുക്കാൻ പറഞ്ഞു… അവൾക്കൊരു ഗിഫ്റ്റ് ഹരിക്കു കൊടുക്കണം എന്ന്… .. ഇവിടെ ഓഫീസിൽ വച്ചു അവൻ എങ്ങനെ react ചെയ്യും എന്ന് അറിയില്ലലോ അതാകും…

    വരുണും കുഞ്ഞിയും ഇന്ന് രണ്ടു മണിക്കൂർ മുന്നേ ഇറങ്ങാൻ പെർമിഷൻ എഴുതി വച്ചിട്ടുണ്ട് അതാ ചോദിച്ചത്….

    “എന്താണാവോ അവളുടെ  മനസില്… എനിക്കറിയില്ല…. വരുന്നത് പോലെ വരട്ടെ….

************************************************

        റെയിൽവേ സ്റ്റേഷനിലെ തിരക്കുകളിലേക്ക് ഊളിയിടുമ്പോൾ മനസു മുഴുവൻ വൈകുന്നേരം എന്തു സംഭവിക്കും എന്നുള്ളതാണ്… എന്തായാലും ഹിമയ്ക്കു എല്ലാം പറയേണ്ടി വരും അത് കഴിഞ്ഞു…. വേണ്ട ആരും വേണ്ട…. ആരിലേക്കും ഇനിയൊരു തിരിച്ചു പോക്ക് വേണ്ട…

   “ആമി…. ഇവിടെ…..

“ഹിമയെ കണ്ടു ഞാനും കൈ ഉയർത്തി കാണിച്ചു…

 “നീ എന്താലോചിച്ചുള്ള നടപ്പാ ഇതു….. ആരേലും പൊക്കി കൊണ്ട് പോയാലും അറിയില്ലലോടി…

“എന്നെയൊക്കെ പൊക്കികൊണ്ടുപോകുന്നവൻ മാപ്പും പറഞ്ഞു അഡ്രെസ്സ് തേടി പിടിച്ചു വീട്ടുകാർക്ക് അവാർഡും മേടിച്ചു കൊണ്ട് തിരികെ കൊണ്ട് വിടും… എന്തെ…

   “അയ്യോ നമിച്ചു ഒന്നുല്ല വാ പോകാം….

“ഹിമേ….

“എന്താടി……

“നിനക്കു ടെൻഷൻ ഉണ്ടോ…..

      “ടെൻഷൻ ആണോന്നു അറിയില്ല .. രണ്ടു വർഷത്തിൽ കൂടുതലായി അവനെ ഒന്ന് കണ്ടിട്ട്… ഒരിക്കൽ പോലും വിളിക്കാൻ ശ്രമിചിട്ടില്ല…. ഹരിയോട് ദേഷ്യം ഒന്നും ഉണ്ടായിരുന്നില്ല… നീയും ഹരിയും തെറ്റുചെയ്യില്ലെന്നും അറിയാം… പക്ഷെ അതിനു ശേഷം അവൻ എന്നെ തിരക്കി ഒരിക്കൽ പോലും വന്നില്ല..അങ്ങോട്ട് കോൺടാക്ട് ചെയ്യാൻ ഈഗോ സമ്മതിച്ചില്ല… ഇപ്പൊ നീ പറഞ്ഞപ്പോളാണ് നന്ദേട്ടന്റെ ആക്‌സിഡന്റ് അറിഞ്ഞത്…. അതുകൊണ്ടാകാം ഹരിക്കു പിന്നെ എന്നെ കോൺടാക്ട് ചെയ്യാൻ കഴിയാതെ….

   “ഇങ്ങനെയൊക്കെ സംഭവിക്കണം എന്നായിരിക്കും വിധി ആമി… ഹരിയും പ്രതീക്ഷിച്ചിരിക്കില്ലെ എന്റെ കാൾ… ഞാൻ വിളിക്കാത്തപ്പോൾ… അന്ന് നടന്നതൊക്കെ ഞാൻ വിശ്വസിച്ചുന്നു ആകില്ലേ കരുതിരിക്കുക….. അങ്ങനെ ആലോചിക്കുമ്പോൾ എന്റെ ഭാഗത്തും തെറ്റുണ്ട്….

    പോട്ടെ വിട്ടുകള നീ തെറ്റുകൾ കണ്ടുപിടിക്കാൻ തുടങ്ങണ്ട ഇനി…. എല്ലാം ഇനിയെങ്കിലും കലങ്ങി തെളിയട്ടെ….. ഇനി ഒരിക്കലും ഒന്നിന് വേണ്ടിയും നിങ്ങളു പിരിയരുത്…..

   “ഒന്നനങ്ങി നടന്നു വരോ ആമി നീയു….

“വരുന്നടാ…. കിടന്നു കാറി കൂവാതെ…

“ഡി ആമി അത് വരുൺ അല്ലേ അവൻ എന്താ ഇവിടെ….

 “അയ്യോ ആ കഥ ഒന്നും പറയണ്ട എന്റെ ബോഡിഗാർഡ് ആണ്.. ഒറ്റയ്ക്ക് ഒരിടത്തും പോകാൻ സമ്മതിക്കില്ല… എന്റെ ഭാഗ്യം ആണ് അവനും ആതിരയും… വീണു പോകാൻ തുടങ്ങുമ്പോൾ വീഴാതിരിക്കാൻ ശക്തി തരുന്നവർ…

   “എന്തിനാടാ ഇവിടെ കിടന്നു കാറി കൂവുന്നത് വരികയല്ലേ…..

  സമയം ആയി പെണ്ണെ… ആറു മണിക്ക്  മുന്നേ എത്തണ്ടേ….

 “ആം പോകാം……

**********************************************

   ”  എന്താ ദീപുവേട്ട ഇതു… ഇവിടെയും ഉണ്ടോ ആഘോഷം…… എന്തിനാ ഇതൊക്കെ…. എനിക്കിപ്പോ ഇങ്ങനെ ഉള്ള ആഘോഷങ്ങളോടൊന്നും താല്പര്യം ഇല്ല….

 “എന്തായാലും ഇത്രയൊക്കെ ആയില്ലേ…. നീ ഇവിടെ കൂടെ കേക്ക് കട്ട്‌ ചെയ്യൂ…

“അപ്പോളേക്കും ആതിരയും അങ്ങോട്ടേക്ക് എത്തിയിരുന്നു….

“ആതിര എന്താ ഇവിടെ…..

“സത്യം പറ ദീപുവേട്ട… ആതിര എന്താ ഇവിടെ എല്ലാരേം വിളിച്ചുള്ള ഫങ്ക്ഷൻ ആണോ ഇതു….

 അവന്റെ ശബ്ദത്തിലെ മുറുക്കം മുഖത്തും പ്രകടമായിരുന്നു…

 “കിച്ചു അത്…. അത്… കുഞ്ഞി പറഞ്ഞിട്ടാണ് ഈ ഫങ്ക്ഷൻ…… അവളാണ് ഇതു അറേഞ്ച് ചെയ്യാൻ പറഞ്ഞത് … അവളും വരുണും എല്ലാം ഇവിടെ എത്തിക്കോളാം എന്ന് പറഞ്ഞു….

   “വേണ്ട…. അവന്റെ മുഖം ദേഷ്യം കൊണ്ട് മുറുകി … എല്ലാം ഇവിടെ വച്ചുനിർത്തിക്കോണം….അവളുടെ ഒരു ഇതും എനിക്ക് വേണ്ട….

   “ദീപുവേട്ട ഇപ്പൊ…ഈ നിമിഷം  ഈ കേക്ക് ഇവിടന്നു മാറ്റിക്കോണം… എന്തായാലും ഇതിനൊന്നും ഞാൻ നിന്നു തരില്ല…. നന്ദാ നീയും എന്നെ തോല്പിക്കാൻ കൂട്ടു നിൽക്കുവാണോ ….

    സമ്മതിക്കില്ല ഞാൻ… അതും പറഞ്ഞു ടേബിളിൽ വച്ചിരിക്കുന്ന കേക്ക് എടുക്കാൻ പോയ ഹരിയെ ദീപു തടയുന്നതിന്  മുന്നേ തന്നെ ആമിയുടെ ശബ്ദം അവിടെ മുഴങ്ങി….

     “തൊട്ടു പോകരുത് അതിൽ….

“അത് പറയാൻ നീ ആരാടി…. എന്റെ ആരാണ് നീയെന്നു… എനിക്കിഷ്ടമുള്ളതു  ഞാൻ ചെയ്യും….

      “ഞാനു ആരാന്നു നിനക്കറിയില്ലേ ഹരി….. പിന്നെ ഇന്ന് ഇപ്പൊ നീ ഞാൻ പറയുന്നത് മാത്രമേ കേൾക്കു…. വന്ന അന്നുമുതൽ നീ എന്നെ പലപ്പോഴായി  വേദനിപ്പിക്കുന്നില്ലേ  അന്നൊന്നും ഞാൻ ഒന്നും പറഞ്ഞിട്ടില്ലലോ… ഇന്ന്… ഇന്ന് ഒരു ദിവസം നീ കേൾക്കും….. കേട്ടെ പറ്റുള്ളൂ….

     നിനക്ക് ശല്യം ഉണ്ടാക്കാൻ ഒന്നും അല്ല..നിനക്ക് ഒരു ഗിഫ്റ്റ് തരണം.. അത് മാത്രമേ ഉള്ളൂ….

  “എനിക്ക് നിന്റെ ഗിഫ്റ്റ് വേണ്ട… നിന്നപോലെ ഒരാളുടെന്നു ഗിഫ്റ്റ് വാങ്ങിയാൽ ഞാൻ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യം ഉണ്ടോ….

    “ഡാ…… ഹരിക്കു നേരെ വരുന്ന വരുണിന്റെ മുഖം ദേഷ്യം കൊണ്ട് വിറച്ചിരുന്നു….

  “ആ വന്നല്ലോ രക്ഷകൻ…

“അതേടാ രക്ഷകൻ തന്നെയാണ്…. അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും…

 “വരുൺ വേണ്ട…. ഞാൻ സംസാരിച്ചോളാം… ആമിയുടെ വാക്കുകളിലെ തീക്ഷ്ണത… പറയാൻ വന്ന വാക്കുകൾ വരുൺ നിർത്തി…

   “ഹരി… നീ പണ്ടേ ഇങ്ങനെ ആണ്…. നിനക്ക് ദേഷ്യം വന്നാൽ പലതും വിളിച്ചു പറയും.. എല്ലാം കഴിഞ്ഞു നീ സോറി പറയാനും വരും… അന്ന് പറയാറുള്ളതെ എനിക്ക് ഇന്നും പറയാനുള്ളു…. പറയുന്ന വാക്കുകൾ തിരിച്ചെടുക്കാൻ കഴിയില്ല…. വാക്കുകളുടെ മൂർച്ചയിൽ മുറിയുന്ന ഹൃദയം തുന്നി ചേർക്കാൻ പാടാണ്….

    “അപ്പോളും ഹരിയുടെ മുഖത്ത് പുച്ഛം ആയിരുന്നു….

   “നിന്നോട് തർക്കിക്കാൻ ഒന്നും ഞാനില്ല… ന്റെ ഗിഫ്റ്റ് തരും… പിന്നെ നിനക്കൊരു ശല്യം ആകാതെ പോകും…

 “വരുൺ…. പോയിട്ട് വാ….

  “വരുൺ പുറത്തോട്ടു പോയതും എല്ലാവരും വാതിൽക്കലേക്കു നോട്ടം അയച്ചു… എന്താണ് ആ ഗിഫ്റ്റ് എന്നറിയാനുള്ള ആകാംഷ എല്ലാരുടെയും മുഖത്തുണ്ടായിരുന്നു… ഹരി മാത്രം അവനെ ഇതൊന്നും ബാധിക്കാത്ത പോലെ വാതിലിൽ നിന്നും പുറം തിരിഞ്ഞു ആണ് നിന്നിരുന്നത്….

     കുറച്ചുകഴിഞ്ഞു വരുൺ ഹിമയെയും കൊണ്ട് ഹാളിലേക്ക് വന്നതും നന്ദന്റെ കണ്ണുകൾ വിടർന്നു…. ബാക്കി ഉള്ളവരുടെ മുഖത്ത് അതാരാണെന്ന ഭാവം ആയിരുന്നു… നന്ദന്റെ ഞെട്ടൽ കണ്ടിട്ടാണ് ഹരി തിരിഞ്ഞു നോക്കിയത്… വാതിലിൽ ഹിമയെ കണ്ടു ശബ്ദം പോലും പുറത്തു വരാതെ അവൻ നിന്നു….

    തുടരും…

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Other Novels

കിച്ചന്റെ പ്രണയം

മിഴിയറിയാതെ

നിഴൽപോലെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!