Skip to content

നിഴലാട്ടം – 12

nizhalattam

രാത്രി പുറത്തെ ബാൽക്കണിയിൽ തലയ്ക്കു മീതെ കൈ വച്ചു കണ്ണടച്ച് കിടക്കുകയാണ് നന്ദൻ…… അരികിലൂടെ കണ്ണുനീർ ഒഴുകി ഇറങ്ങുന്നുണ്ട്….

    ദീപു വന്നു വിളിച്ചപ്പോളാണ് കണ്ണ് തുറന്നു നോക്കിയത്….

   “എന്താ കണ്ണാ ഇതു…. നീ ഇങ്ങനെ തുടങ്ങിയാലോ….. നമുക്ക് നോക്കാം എല്ലാം ശെരിയാകും….

  “എന്തു ശെരിയാകും എന്നാണ് ദീപു…. അവളെന്നെ വെറുക്കുന്നതിന്റെ കാരണം പോലും എനിക്ക് അറിയില്ല……. അതാണ് എന്നെ ഏറ്റവും അധികം    വേദനിപ്പിക്കുന്നത്

അറിയില്ല..അവളെ കാണുന്ന ഓരോ നിമിഷവും, എന്നോട് കാണിക്കുന്ന അവഗണന.. അതെനിക്ക് താങ്ങാൻ പറ്റുന്നില്ല…..

    കുഞ്ഞി നിന്നിൽ നിന്നും അകലുന്നതിനു കാരണം ആണ് ആദ്യം കണ്ടു പിടിക്കേണ്ടത്…. അതിനു നീ ഇങ്ങനെ വിഷമിച്ചിട്ടൊന്നും കാര്യം ഇല്ല… പപ്പിക്കും എനിക്കും വേണ്ടി എങ്കിലും അവളൊരു ജീവിതത്തിനു സമ്മതിക്കും… ആ കാര്യത്തിൽ എനിക്ക് നല്ല ഉറപ്പുണ്ട്….. നീ ഹാപ്പിയായിട്ടിരിക്കു നന്ദാ…..

     നാളെ അല്ലേ കിച്ചൂന്റെ ബർത്ഡേ…. നമുക്ക് ഓഫീസിൽ വച്ചു ആഘോഷിക്കാം…. എന്തെ….

   “നാളെ അത് ആഘോഷിക്കണം ദീപു കഴിഞ്ഞ രണ്ടുവർഷങ്ങളിലെ പിറന്നാളും ആഘോഷിച്ചിട്ടില്ല…. നാളെ ആഘോഷിക്കണം….അവനൊരു സർപ്രൈസ് ആയിക്കോട്ടെ……. .

 *********************************************

    കുളിച്ചിറങ്ങിയപ്പോളാണ് ഹിമയുടെ കാൾ വന്നത്….

   “ഡി പറഞ്ഞതെല്ലാം ഓക്കേ അല്ലേ… നീ നാളെ ഈവെനിംഗ്  എത്തുമല്ലോ……….

“എന്റെ ലുട്ടാപ്പിക്കുള്ള ബർത്ഡേ ഗിഫ്റ്റ് ആണ് നീ….. ഞാൻ വരാം സ്റ്റേഷനിൽ….

   ഹിമയുടെ കാൾ കട്ടായതും ഞാൻ ദീപ്‌വേട്ടനെ വിളിച്ചു…

 “എന്താ കുഞ്ഞി ഇ സമയത്തു……

  “ഈ സമയത്തോ അതിനു മണി പത്തല്ലെ ആയുള്ളൂ…. അതിനാണോ ഇങ്ങനെ ചോദിക്കുന്നെ…

  “തന്നെടി… തന്നെ.. നീ രാത്രി വിളിക്കുമ്പോളെ എനിക്ക് ആധിയാണ് അടുത്തെന്താണ്  ഒപ്പിക്കുകന്നറിയില്ലലോ…

“അയ്യടാ കൊള്ളാല്ലോ മനസില്.. ഹും…. അതെ ഞാനിപ്പോ വിളിച്ചതെ ഒരു സഹായം ചോദിച്ചാണ്…. “

  “ദാ കണ്ടോ ഇതാ ഞാൻ പറഞ്ഞത്…എനിക്ക് അടുത്ത പണി വരുന്നുന്നു…..

“അയ്യേ പോയെ ദീപുവേട്ട ഇതു അതൊന്നുമല്ല… നല്ല കാര്യമാണ്…

  “എന്താണ് പോരട്ടെ…… പറഞ്ഞോ….

“നാളെ ഹരിയുടെ ബർത്ഡേയ് അല്ലേ…. ഹരിക്കു ഒരു സർപ്രൈസ് ഗിഫ്റ്റ് കൊടുക്കണം… അത് ഓഫീസിൽ വച്ചു പറ്റില്ല… ദീപുവേട്ടന്റെ വീട്ടിൽ ഒരു ചെറിയ ഫങ്ക്ഷൻ അറേഞ്ച് ചെയ്യണം….അതിനുവേണ്ടിയാണ്…

 “അത്രേ ഉള്ളോ… അതിനെന്താ നമുക്ക് ചെയ്യാല്ലോ…. ഞങ്ങൾ ഓഫീസിൽ വച്ചു പാർട്ടി കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്… ഇതും ചെയ്യാം…വേറെ എന്തെങ്കിലും ഉണ്ടോ കുഞ്ഞി….

  കുറച്ചു സമയം നിശ്ശബ്ദതയായിരുന്നു…. കുഞ്ഞി നീ കേൾക്കുന്നുണ്ടോ എന്നുള്ള ചോദ്യമാണ് എന്നെ ഉണർത്തിയത്…

 ”  ആ ദീപുവേട്ട ഇവിടെ ഉണ്ട്…

“എന്താടി എന്തു പറ്റി നീ എന്താ പെട്ടന്ന് സൈലന്റ് ആയതു….

  “ഹരിയുടെ ബര്ത്ഡേ എനിക്കെങ്ങനെ അറിയാമെന്നും… ഞാൻ എന്തിനാ അത് സെലിബ്രേറ്റ് ചെയ്യുന്നതെന്നും ചോദിക്കാതെന്താ….

  “അത്…. അത്… മോളെ ഞാൻ…

 “പരുങ്ങണ്ട ദീപുവേട്ട… എല്ലാം അറിഞ്ഞു അല്ലേ….അവരെല്ലാം പറഞ്ഞു അല്ലേ ഏട്ടാ… കേട്ടിട്ട്  ഞാൻ ഒരു മോശം കുട്ടിയാണെന്ന് ഏട്ടനും വിചാരിക്കുന്നുണ്ടോ….

  “ഇല്ല കുഞ്ഞി… നീ ഒരു തെറ്റും ചെയ്തിട്ടുണ്ടാവില്ലന്നു എനിക്കറിയാം… നീ ചെയ്തതിനു  പിന്നിൽ എന്തേലും കാരണം ഉണ്ടാകും.. എന്റെ മോള് വിഷമിക്കണ്ടാട്ടോ.. എന്തിനും ഞാൻ ഉണ്ട് നിന്നൊപ്പം….

  “ശെരി ദീപുവേട്ട…. വയ്ക്കട്ടെ ഫോൺ… നാളത്തെ കാര്യം മറക്കണ്ടട്ടോ… ഗുഡ്‌നൈറ്റ്…

         ഫോൺ വച്ചു കഴിഞ്ഞും നാളെ ഹരിയുടെ പ്രതികരണം എങ്ങനെ ആയിരിക്കും എന്നുള്ള ചിന്തയായിരുന്നു മനസ്സിൽ… പപ്പിയോട് പറയണോ വേണ്ടയോ എന്നുള്ള കൺഫ്യൂഷനിലയിരുന്നു…. അവസാനം പപ്പിയോട്‌ പറയണ്ടാന്നു വച്ചു..ഹരി എന്നോട് ഹാർഡ് ആയിട്ടാണ് സംസാരിക്കുന്നതെങ്കിൽ പപ്പിയ്ക്കു അത് വിഷമാകും.. അത് വേണ്ട… 

         പിറ്റേ ദിവസം രാവിലെ തന്നെ എണീറ്റു അമ്പലത്തിൽ പോയി. ഹരിയുടെ പേരിൽ അർച്ചന കഴിച്ചു….. അത് കഴിഞ്ഞാണ് ഓഫീസിൽ പോയത്….

      “പ്രൊജക്റ്റ്‌ ന്റെ ഫൈനൽ റിവ്യൂ ആയതുകൊണ്ടു ടീമിലുള്ള എല്ലാവരും രാവിലെ തന്നെ മീറ്റിംഗ് ഹാളിൽ എത്തണം എന്ന് ഇന്നല തന്നെ ഇൻഫർമേഷൻ ഉണ്ടായിരുന്നു….

    ഞാൻ എത്തിയപ്പോളേക്കും ബാക്കി എല്ലാവരും മീറ്റിംഗ് ഹാളിൽ എത്തിയിരുന്നു….

   “എന്താടി ഇന്ന് സുന്ദരി ആയിട്ടുണ്ടല്ലോ…. അഭയ് ആണ്….

“പോ ചെക്കാ ഒന്നുല്ല ഇന്ന് ഒന്ന് അമ്പലത്തിൽ പോയി അത്രേ ഉള്ളൂ…..

   അവന്റെ അടുത്ത സീറ്റ്‌ ആണ് എനിക്ക് കിട്ടിയത്…. അവനോട് സംസാരിച്ചോണ്ടിരിക്കുമ്പോളാണ്… അടുത്ത ടീമിലുള്ള സൂരജ് എന്റെ അടുക്കൽ വന്നിരുന്നത്…. രണ്ടു ടീംസ് ചേർന്നായിരുന്നു ഈ പ്രൊജക്റ്റ്‌ ചെയ്തിരുന്നത്…

 “ഹായ് ആമിക…..

“ഹായ് സൂരജ്….

  “അമികയുടെ ടീമിന്റെ പ്രൊജക്റ്റ്‌ കംപ്ലീറ്റ് ആയോ…

 “ആയല്ലോ. ഇന്നലെ ആയിരുന്നില്ലേ ഫൈനൽ സബ്മിഷൻ….. ഇന്ന് ഓവറാൾ റിവ്യൂ അല്ലേ..

    “ആം വെറുതെ ഒരു കുശലാന്വഷണം നടത്തിയതാണ്…

  “പിന്നെ ഒരു കാര്യം പറഞ്ഞോട്ടെ….

“പറഞ്ഞോളൂ….

 “U look so cute…..

  “അതിനു മറുപടിയായി ഒരു ചിരി മാത്രം കൊടുത്തു….

 “നേരെ നോക്കിയപ്പോൾ കണ്ടു എന്നേം സൂരജിനെയും നോക്കി ദഹിപ്പിക്കുന്ന നന്ദേട്ടനെ…

   അടക്കി പിടിച്ച ചിരി കെട്ടൊണ്ടാണ് സൈഡിലേക്ക് നോക്കിയത് അവിടെ അഭയുടെ വളിച്ച ചിരി കണ്ടു….

  “ഡി ആ കാട്ടുകോഴി നിന്നെ തന്നെ നോക്കുന്നുണ്ടല്ലോ…

 “ഇവനിതിപ്പൊ ആരെയാ കാട്ടു കോഴിന്നു പറഞ്ഞത്…. നന്ദേട്ടനെയാണോ… സൂരജിനെയാണോ… മനസിലാണതോർത്തതു…

   എന്റെ നോട്ടം കണ്ടിട്ട് അവൻ പറഞ്ഞു ആ സൂരജ് നിന്നോട് പറഞ്ഞത് കേട്ടിട്ടു പറഞ്ഞതാ…

  “എനിക്കിത്തിരി സൗന്ദര്യം കൂടിപ്പോയി… ഞാൻ എന്തു ചെയ്യാനാ…

 “അയ്യടാ കണ്ടേച്ചാലും മതി… ഒന്ന് പോയെടി അവൻ കണ്ണുപൊട്ടൻ ആണെന്ന് വച്ചു…

  “ടാ.. ടാ.. വേണ്ടാട്ടോ…

   “അപ്പോളേക്കും ദീപുവേട്ടനും, ഹരിയും വന്നു മീറ്റിംഗ് തുടങ്ങി…. പ്രൊജക്റ്റ്‌ പ്രസന്റേഷൻ നന്നായിട്ട് തന്നെ നടന്നു…

    പ്രൊജക്റ്റ്‌ നന്നായിട്ട് ചെയ്തതിനു എല്ലാവരെയും അഭിനന്ദിച്ചു കൊണ്ടു മീറ്റിംഗ് അവസാനിച്ചു…. ക്ലയന്റ്ന്റെ റെസ്പോൻഡ്‌സ് അറിഞ്ഞിട്ട് എല്ലാവർക്കും ട്രീറ്റ്‌ തരാമെന്നും ദീപുവേട്ടൻ പറഞ്ഞു…

      മീറ്റിംഗ് കഴിഞ്ഞു എല്ലാവരും പോകാൻ എണീറ്റപ്പോൾ ആണ് ഹരിയുടെ ബർത്ഡേയ് ക്കു കേക്ക് കട്ടിങ് ഉണ്ടന്ന് പറഞ്ഞത്…അവനും അതൊരു സർപ്രൈസ് ആയിരുന്നു എന്ന് അവന്റെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു…

 കേക്ക് കട്ട്‌ ചെയ്തു…   എല്ലാവരും ഹരിക്കു വിഷ് പറഞ്ഞു…..

  മീറ്റിംഗ് ഹാളിനു പുറത്തിറങ്ങിയപ്പോൾ ഞാൻ പതിയെ ആണ് നടന്നത്… എന്തു കൊണ്ടോ ഹരിക്കു ഒരു വിഷ് പറയണം എന്ന് തോന്നി…. എന്റെ പതുങ്ങൽ കണ്ടിട്ട് വരുൺ എന്റെ അടുക്കലേക്കു വന്നു….

  “എന്താടി നിന്നു പതുങ്ങുന്നതു….

“ഒന്നുല്ലടാ ഹരിക്കു ഒരു വിഷ് പറയാൻ….

 “അത് വേണോ ആമി…. അവൻ വല്ലതും പറയും…. വൈകുന്നേരം ദീപുവേട്ടന്റെ വീട്ടിൽ വച്ചു പറഞ്ഞാൽ പോരെ…

   “ഇല്ലടാ ഇന്നത്തെ വൈകുന്നേരം ഹിമയ്ക്കും ഹരിക്കും ഉള്ളതാണ്… അപ്പോ ഞാനുണ്ടാകില്ല അവിടെ……

   “അപ്പോളേക്കും ഹരി വന്നിരുന്നു കൂടെ നന്ദേട്ടനും ദീപുവേട്ടനും ഉണ്ടായിരുന്നു…

  “എന്നെ കടന്നു പോകാൻ തുടങ്ങിയപ്പോൾ ഞാൻ ഹരിയെ വിളിച്ചു….

   “അവനോടൊപ്പം ബാക്കി രണ്ടുപേരും ഒന്ന് നിന്നു…

  “അവനെന്നെ നോക്കുന്നത് കണ്ടു ഞാൻ പറഞ്ഞു  “many many happy returns of the day… ഹരി…

   “അവൻ പെട്ടന്നു എന്നെ രൂക്ഷമായി നോക്കി….

അവന്റെ അടുത്ത് കിടന്ന ടേബിളിൽ ശക്തിയായി അടിച്ചു…..

   “ദേഷ്യം കൊണ്ടു അവൻ നിന്നു വിറക്കുന്നുണ്ടായിരുന്നു… എന്തു ഹാപ്പി ആണ് എനിക്കിനി തിരികെ കിട്ടാനുള്ളത്..പറയടി….. ഞാൻ ഹാപ്പിയാകണം എങ്കിൽ നീ ഓരോ നിമിഷവും വേദനിക്കുന്നത് എന്റെ കണ്ണുമുന്നിൽ കാണണം… കാണും ഞാൻ…..

  “ബാക്കി ഒന്നും കേൾക്കാൻ നിൽക്കാതെ ഞാൻ അവിടെ നിന്നും മുന്നോട്ട് നടന്നു… പണ്ട് എന്റെ മുഖം ഒന്ന് വാടിയാൽ എന്റെ കണ്ണൊന്നു നിറഞ്ഞാൽ സഹിക്കാൻ പറ്റാത്തവനാണ്…. ഞാൻ മനസ്സ് കൊണ്ടു അവിടന്ന് ഓടി കൊണ്ടിരുന്നു… ആരും കാണാത്ത ഒരിടത്തു  എന്റെ ദുഃഖങ്ങൾ ഒളിപ്പിച്ചു  വയ്ക്കാൻ മനസ് വെമ്പി കൊണ്ടിരുന്നു….

    നാലു ദിക്കും പൊട്ടുമാറു ഉച്ചത്തിൽ നിലവിളിക്കാൻ തോന്നി പോയി….അത്രയും അടുത്ത് സ്നേഹിച്ചവർക്കു ഇങ്ങനെ മനസിലാക്കാതെ ഇരിക്കാൻ പറ്റുവോ… അറിയില്ല… എല്ലാ മനുഷ്യരും നിഴലുകളാണ്…. അവരുടെ യഥാർഥ്യം നമുക്ക് മനസിലാകില്ല… നമുക്ക് ചുറ്റും നിഴലാട്ടങ്ങൾ നടന്നു കൊണ്ടിരിക്കും…. ഒരു പൊട്ടിയെ പോലെ അതൊക്കെ കാണാൻ വിധിക്കപെട്ട ചില മനുഷ്യരുണ്ട് എന്നെ പോലെ ഉള്ള കുറേ ജന്മങ്ങൾ…

******************************************

   ഹരി ഒന്ന് നിന്നെ…

“ഹ വരുൺ അവളുടെ രക്ഷകൻ എത്തിയല്ലോ…  എന്താണാവോ പറയാൻ ഉള്ളത്…

 രക്ഷകന് തന്നെയാണ് ഹരി…. അവള് എനിക്ക് എല്ലാറ്റിലും വലുതാണിപ്പോ… പക്ഷെ നിങ്ങളെ പോലെ പാതിവഴിക്കുപേക്ഷിക്കില്ല…

  നീ അവളെ കുറിച്ച് എന്തറിഞ്ഞിട്ട വരുണെ എന്നോട് സംസാരിക്കാൻ വരുന്നത്…

 “എനിക്കെ അറിയാവൂ ഹരി…. നിനക്ക് ആണ് ഒന്നും അറിയാത്തതു… എല്ലാം അറിഞ്ഞു കഴിയുമ്പോൾ… നീ പറഞ്ഞതൊന്നും തിരിച്ചെടുക്കാൻ കഴിയാതെ വരും… ഓർത്തോ…

           ഹരിയുടെ ചുണ്ടിൽ അപ്പോളും പുച്ഛം നിറഞ്ഞ ഒരു ചിരി മാത്രമേ ഉണ്ടായിരുന്നുള്ളു…

           തുടരും…

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Other Novels

കിച്ചന്റെ പ്രണയം

മിഴിയറിയാതെ

നിഴൽപോലെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!