Skip to content

നിഴലാട്ടം – 10

nizhalattam

അതും പറഞ്ഞു അവൾ തൊഴാനായി പോയി…. കണ്ണടച്ച് പ്രാർത്ഥിച്ചു കൊണ്ടിരുന്ന അവളുടെ കഴുത്തിൽ താലി ചാർത്തുക മാത്രമേ അപ്പോൾ എന്റെ മുന്നിൽ വഴി ഉണ്ടായിരുന്നുള്ളു…. അത് കഴിഞ്ഞു നിറകണ്ണുകളോടെ അവൾ അവിടന്ന് ഓടിമറഞ്ഞു… ഒന്നും കേൾക്കാൻ നിൽക്കാതെ…. എന്റെ ജീവിതത്തിൽ നിന്നു തന്നെ…..

     “അതിനു ശേഷം നിങ്ങൾ  കുഞ്ഞിയെ കണ്ടിട്ടില്ലെന്നു പറഞ്ഞ ഓർമ എനിക്കുണ്ട്… പിന്നെ എങ്ങനെയാണ് അവൾ നിങ്ങളുടെ ലൈഫ് നശിപ്പിച്ചത്…..

  “പറയാം ദീപുവേട്ട…. അന്ന് പോയിട്ട് അവൾ വിളിച്ചില്ല….. കുറേ പ്രാവശ്യം അവളെ വിളിച്ചു നോക്കി സ്വിച്ച് ഓഫ്‌ എന്നായിരുന്നു കിട്ടിയ മറുപടി… അപ്പോഴും… എനിക്കും കിച്ചുവിനും  ടെൻഷൻ ഒന്നും തോന്നിയില്ല അവളുടെ ദേഷ്യം ഞങ്ങൾക്കു മനസിലാക്കാവുന്നതേ ഉണ്ടായിരുന്നുള്ളു……

    . ഇങ്ങനെ ഒന്നും ആയിരുന്നില്ല ഞാൻ അവളെ സ്വന്തം ആക്കണം എന്നാഗ്രഹിച്ചതു…. അച്ഛന്റെ എതിർപ്പ് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്…. താലി കെട്ടിയാൽ പിന്നെ അച്ഛനു സമ്മതിച്ചല്ലേ പറ്റുള്ളൂ അതായിരുന്നു മനസിൽ…. പക്ഷെ രണ്ടുദിവസം കഴിഞ്ഞും അവളുടെ ഫോൺ ഓൺ ആയില്ല… പിന്നെ എനിക്ക് പിടിച്ചു നിൽക്കാൻ പറ്റിയില്ല…. ഞങ്ങൾ പിറ്റേദിവസം രാവിലെ അവളുടെ നാട്ടിൽ പോയി അമ്മയോട് എല്ലാം പറയാം എന്ന് തീരുമാനിച്ചു…..

     അത് വേണ്ടി വന്നില്ല…. അതിനു മുന്നേ തന്നെ ഹിമ ആതമഹത്യക്കു ശ്രമിച്ചു എന്നൊരു വാർത്തയാണ് ഞങ്ങൾക്കു കിട്ടിയത്…….അത് ഞങ്ങളെ ഞെട്ടിക്കുന്നതായിരുന്നു…. അതിനു കുറച്ചു മണിക്കൂർ മുന്നേ വരെ അവളും കിച്ചുവും സംസാരിച്ചിരുന്നു. അപ്പോളൊക്കെ അവൾ ഹാപ്പി ആയിരുന്നു….  ആകാശ് ആണ് വിളിച്ചു പറഞ്ഞത്…. അവളുടെ അച്ഛൻ പറഞ്ഞുന്നു പറഞ്ഞു…  അവനും നിതിനും ഹോസ്പിറ്റലിൽ ഉണ്ടന്ന് പറഞ്ഞു… ഞങ്ങളു ഉടനെ തന്നെ ആലപ്പുഴയിലേക്ക് തിരിച്ചു… അവിടാണ് അവളുടെ നാട്…..

     അവളുടെ വീട്ടുകാർക്ക് ഞങ്ങളുടെ കാര്യം അറിയാം… അതും അമ്മുവാണ് പറഞ്ഞത്…ദൂരെ പഠിക്കാൻ വിട്ട അച്ഛനും അമ്മയ്ക്കും ഹിമ കാരണം ഒരു വിഷമം വരരുത് എന്ന് അമ്മുന് നിർബന്ധം ആയിരുന്നു….    

           അവിടെ പോയ ഞങ്ങൾക്ക്.. ആകാശ് ഒരു വീഡിയോ കാണിച്ചു തന്നു….. ഹിമയുടെ ഫോണിൽ…അമ്മു അയച്ച ഒരു വീഡിയോ… . അത് കണ്ടിട്ടാണ് അവൾ….

   “എന്തായിരുന്നു…. വീഡിയോ……

  “ദീപുവേട്ട… എങ്ങനെ ഞാൻ അത് പറയുക….. ഇപ്പോളും അതോർക്കുമ്പോൾ… എനിക്കവളെ കൊല്ലാനുള്ള ദേഷ്യം ഉണ്ട്….

   “ഞാനും അമ്മുവും പരസ്പരം പുണർന്നു നിൽക്കുന്ന ഒരു വീഡിയോ….. ഞാൻ പുറം തിരിഞ്ഞാണ് നിൽക്കുന്നത്….. പക്ഷെ കാണുന്നവർക്കു മനസിലാകും അത് ഞാൻ ആണെന്ന്….. അതിൽ അവള് പറയുന്നുണ്ട്… ഏതോ ദുർബല നിമിഷത്തിൽ അവൾക്കും എനിക്കും  പറ്റിയ തെറ്റു അവളുടെ വയറ്റിൽ വളരുന്നുണ്ടെന്നു…. അതുകൊണ്ട് നന്ദനെ ചതിക്കാൻ അവൾക്കു പറ്റില്ലെന്നും… ഞാൻ തന്നെ അവളെ കല്യാണം കഴിക്കണം എന്നും….

    എനിക്കിതു വിശ്വസിക്കാൻ പറ്റുന്നില്ല കിച്ചു…കുഞ്ഞി …. കുഞ്ഞി.. ഒരിക്കലും അങ്ങനെ ചെയ്യില്ല….

.എനിക്കറിയില്ല ദീപുവേട്ട ഒന്നും ആരെയും മനസിലാകുന്നില്ല..

   അതിന്റ സത്യം അറിയാനും അമ്മുനേ കാണാനും നന്ദൻ ഇറങ്ങിയ യാത്രയിലാണ് ആക്‌സിഡന്റ് പറ്റിയത്…..

   ഈ വീഡിയോ മാത്രം ആണെങ്കിൽ പോട്ടെ…അത് ആരെങ്കിലും create ചെയ്തതാണുന്നു വയ്ക്കാം പക്ഷെ,  ഹിമയ്ക്കു ബോധം വീണപ്പോൾ അവൾ പറഞ്ഞു… വീഡിയോ അയച്ച ഉടനെ തന്നെ അമ്മു ഹിമയെ വിളിച്ചുന്നും ആ വീഡിയോയിൽ ഉള്ളത് സത്യം ആണെന്നും…. എന്റെ ജീവിതത്തതിൽ നിന്നും ഒഴിഞ്ഞു കൊടുക്കണം എന്നും പറഞ്ഞുന്നു…. അത് കേട്ടിട്ടാണ് അന്ന് ഹിമ ആത്ഹത്യക്കു ശ്രമിച്ചത്….

    പിന്നെ നന്ദന്റെ ആക്‌സിഡന്റും ഒക്കെ ആയി അതിന്റെ പിന്നാലെ ആയിപോയി… നന്ദന് ബോധം വന്നപ്പോൾ രണ്ടു വർഷത്തെ ഓർമകളും കൊണ്ടാണ് ആ ആക്‌സിഡന്റ് പോയതെന്ന് മനസിലായി….. നന്ദനെ ഫോഴ്സ് ചെയ്തു ഓർമ്മകൾ വരുത്താൻ ശ്രമിക്കരുതെന്നു  ഡോക്‌ടേഴ്‌സ്…. പറഞ്ഞിരുന്നു……

     അപ്പോളേക്കും ഹിമയും എന്നെ വിട്ടു പോയിരുന്നു… അവൾക്കു വിശ്വാസ കുറവുണ്ടോന്നു അറിയില്ല. പക്ഷെ അവളുടെ വീട്ടുകാർ എന്നോട് അവളുടെ ജീവിതത്തിൽ നിന്നും മാറി കൊടുക്കാൻ പറഞ്ഞു…. പിന്നീട് അവരെ കൺവിൻസ് ചെയ്യാനുള്ള സിറ്റുവേഷൻ ഒന്നും കിട്ടിയില്ല….

        എങ്കിലും അമ്മുനോട് എനിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു… ആറു മാസങ്ങൾക്കു ശേഷം നന്ദൻ ഒന്ന് ഓക്കേ ആയപ്പോൾ ഞാൻ ആരോടും പറയാതെ അമ്മുന്റെ നാട്ടിൽ വന്നു അവളെ അന്വഷിച്ചു… പക്ഷെ വീടൊക്കെ പൂട്ടിയിരുന്നു… അടുത്ത വീട്ടുകാര് പറഞ്ഞു അവരവിടന്നു പോയിട്ട് കുറേ നാളായെന്നു….

      പിന്നെ അവളെ തിരക്കാനുള്ള സാഹചര്യം ഉണ്ടായില്ല… ഞാൻ നന്ദനോടൊപ്പം ആയിരുന്നു. ഏകദേശം രണ്ടു വർഷത്തോളം എടുത്തു നന്ദന്റെ ഓർമ്മകൾ തിരിച്ചു വരാൻ… പൂർണമായും ഓർമകൾ കിട്ടിയില്ലെങ്കിലും അമ്മുനെ സ്വപനം കാണാറുണ്ട്….

   അങ്ങനെ ഒരു ദിവസം ദീപുവേട്ടൻ അയച്ച ഒരു  ഫോട്ടോയിൽ അമ്മുനെ കാണിച്ചിട്ട് നന്ദൻ എന്നോട് പറഞ്ഞു അതാണ് അവൻ സ്വപ്നത്തിൽ കാണുന്ന കുട്ടിയെന്നു… അങ്ങനെ അതുവരെ ഉള്ള എല്ലാം എനിക്ക് നന്ദനോട് പറയേണ്ടി വന്നു…. അമ്മുവിൽ നിന്നും തന്നെ എനിക്ക് അറിയണം എന്തിനു വേണ്ടിയാ ഞങ്ങളുടെ ജീവിതം അവൾ തകർത്തതെന്ന്…. അതിനു വേണ്ടീട്ടാണ് ഇങ്ങോട്ട് വന്നത്…..

       അച്ഛൻ നന്ദന്റെ കല്യാണം ഏകദേശം ഫിക്സ് ചെയ്തു അശ്വതി തന്നെയാണ് വധു….. അച്ഛൻ അതിൽ തന്നെ ഉറച്ചു നിൽക്കുവാണ്…..

      കുറച്ചു സമയം ആരും ഒന്നും സംസാരിച്ചില്ല….. നിശബ്ധത ഭേദിച്ച് കൊണ്ടു ദീപു പറഞ്ഞു തുടങ്ങി….

   “എനിക്ക് ഇതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല…. കിച്ചു… അവൾ ഒരിക്കലും ഇങ്ങനെ ഒന്നും ചെയ്യില്ല… അവൾക്കു മാത്രം അറിയുന്ന എന്തക്കയോ രഹസ്യങ്ങൾ ഉണ്ട് കിച്ചു ..അതെനിക്കുറപ്പാണ്…. കാരണം അത്ര കട്ടി ഉള്ള മനസാണെങ്കിൽ  അവൾക്കു ഒരിക്കലും ഭ്രാന്താശുപത്രീയുടെ ചുമരുകൾക്കുള്ളിൽ ഒതുങ്ങേണ്ടി വരില്ലായിരുന്നു…..

     ഇനി ഇതിൽ എന്തായാലും അവളോട് ഒന്നും ചോദിക്കാൻ ഞാൻ സമ്മതിക്കില്ല കിച്ചു… അവൾക്കു വേണ്ടി ഞാനുണ്ടാകും….. ഇനി ഒരിക്കൽ കൂടി അവളെ അങ്ങനെ കാണാൻ എനിക്കും പപ്പിക്കും കഴിയില്ല…..

    “ഭ്രാന്താശുപത്രിയിലോ അവളോ…..

“അതെടാ  ദീപു എന്നോട് ഇതു നേരത്തെ പറഞ്ഞതാ….. ഞാൻ നിന്നോട് പറയാത്തത് ആണ് നീ നേരിട്ട് ദീപുവിന്റെ വായിൽ നിന്നും കേൾക്കട്ടെന്നു കരുതിയാണ്.. മിണ്ടാത്തത്….. നമ്മൾ അറിയാത്ത എന്തക്കയോ കാര്യങ്ങൾ ഉണ്ടന്നാണ് എനിക്കും തോന്നുന്നത്…..

************************************************

            ട്രെയിൻ പ്ലാറ്റഫോമിൽ നിന്നും തിരിച്ചപ്പോൾ എന്റെ നെഞ്ചിടിപ്പും കൂടുന്നുണ്ടായിരുന്നു…. യാത്രയിലുടനീളം മൗനമായിരുന്നു… ഞങ്ങളുടെ കോളേജും ഫ്രണ്ട്ഷിപ്പും… നന്ദനും ഒക്കെ ഓർമകളിൽ സന്തോഷത്തിന്റെയും ദുഖത്തിന്റെയും വേലിയേറ്റം സൃഷ്ടിച്ചു കൊണ്ടിരുന്നു…… എത്ര സന്തോഷായിരുന്നു……. എല്ലാം തകരാൻ കുറച്ചു സമയമേ വേണ്ടി വന്നുള്ളൂ….. ഹിമയെ കാണാൻ വേണ്ടിയുള്ള യാത്രയാണിത് …. അവളെ കാണുമ്പോൾ എങ്ങനെ എന്നോട് പ്രതികരിക്കും എന്നെനിക്കറിയില്ല…. ആരെക്കാളും അവൾക്കെന്നെ മനസിലാകും….. പക്ഷെ വരുൺ പറഞ്ഞപോലെ കിച്ചു…. അവൻ പോലും എന്നെ മനസിലാക്കിയില്ല…….. അപ്പോൾ ഹിമയ്ക്കും…..

   എന്റെ ശ്വാസത്തിന്റെ ഗതി പോലും മനസിലാക്കിയിരുന്നവർ…… എല്ലാ ബന്ധങ്ങളും ഇങ്ങനെ ആണോ…. വാക്കുകളിൽ മാത്രമേ ഉണ്ടാകുള്ളൂ സ്നേഹം…. അറിയില്ല… ഞാൻ ആരെയും വെറും വാക്കിന് വേണ്ടി സ്നേഹിച്ചിട്ടില്ല…… ഞാൻ കാരണം തകർന്ന അവരുടെ ജീവിതം ഞാൻ തന്നെ… ശെരിയാക്കും….

  “ആമി… നീ ഇതു എന്തു ആലോചിച്ചിരിക്കുവാ…. വരുന്നിടത്തു വച്ചു കാണാം…. നീ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ…… എന്റെ ചിന്തകൾ മനസിലായത് പോലെ വരുൺ പറഞ്ഞു….

  “എന്നാലും ഒരു പേടി… ..അവൾ എന്നെ കേൾക്കാൻ തയ്യാറായില്ലെങ്കിൽ ഞാനീ പോകുന്നത് വെറുതെ ആകില്ലേ……

  “അങ്ങനെ ഒന്നും ഉണ്ടാകില്ല നീ ധൈര്യമായിരിക്കു……

ഞങ്ങൾ ആലപ്പുഴ എത്തിയപ്പോളേക്കും ഉച്ച കഴിഞ്ഞിരുന്നു……

    ഡി നമുക്ക്  വീട്ടിൽ പോയി ഫ്രഷ് ആയിട്ടു ഹിമയുടെ വീട്ടിൽ പോകാം….

  “വേണ്ടടാ ആദ്യം ഹിമയെ കാണാം…. സ്വബോധം വന്ന അന്നുമുതൽ മനസിനെ അലട്ടുന്ന നോവാണ്… ഇനി എങ്കിലും എനിക്കതൊന്നു ഇറക്കി വയ്ക്കണം…. എന്നിട്ട് നിന്റെ വീട്ടിൽ പോകാം….

   “ശെരി നിന്റെ ഇഷ്ടം…..

“ഓട്ടോയിൽ ഹിമയുടെ വീടിന്റെ മുറ്റത്തു ഇറങ്ങുമ്പോൾ…. കൈയും കാലും വിറയ്ക്കുന്നുണ്ടാരുന്നു…

  “വരുൺ…. പോയി കാളിങ് ബെൽ അടിച്ചു….

  “ഞാൻ പുറകിലേക്ക് മാറി നിന്നു….

“ഹിമയുടെ അച്ഛൻ ആണ് വാതിൽ തുറന്നത്….

  “അങ്കിൾ ഞാൻ ഹിമയെ കാണാൻ വന്നതാണ്… അവളു നാട്ടിൽ ഉണ്ടന്ന് പറഞ്ഞു…

   “മോൻ മംഗലത് വീട്ടിലുള്ളതല്ലേ……. എനിക്കറിയാം…. കേറി ഇരിക്കൂ….

 “എന്റെ ഒപ്പം ഒരാളു കൂടെ ഉണ്ട്…..

പിന്നിലേക്ക് മാറി നിന്ന അവളെ കണ്ടതും അദ്ദേഹത്തിന്റെ മുഖം ദേഷ്യത്താൽ വിറച്ചു….

  “ആമി…… എന്തിനാ ഇങ്ങോട്ടേക്കു വന്നത്…. നീ…. ഇത്രയും അവളോട്‌ ചെയ്തത് പോരാഞ്ഞിട്ടാണോ…..

   “മോനു വേണമെങ്കിൽ അവളെ കാണാം… പക്ഷെ ഇവളെ പോലൊരാൾ അവളെ കാണാൻ ഞാൻ സമ്മതിക്കില്ല…..

   “ഞാൻ… ഞാൻ ഒന്ന് കണ്ടോട്ടെ അച്ഛാ… അവളോടൊന്നു സംസാരിക്കാൻ അനുവദിച്ചാൽ മതി വേറെ ഒന്നും വേണ്ട….

“അപ്പോളേക്കും ബഹളം കേട്ടു ഹിമയും അമ്മയും പുറത്തു വന്നിരുന്നു….

   “ആമി…. നീ…. നീ എങ്ങനെ ഇവിടെ….അവള് ഓടി വന്നു എന്നെ കെട്ടിപിടിച്ചു…..

“ജീവിതം നശിപ്പിച്ചവളായിട്ടുപോലും ഇപ്പോളും ഇവളാണോടി നിനക്കു കൂറ്…..

   “ആരു എന്റെ ജീവിതം നശിപ്പിച്ചെന്ന അച്ഛൻ പറയുന്നേ…. അന്ന് പെട്ടന്ന് ആ ഫോൺ കാൾ കേട്ടപ്പോളും വീഡിയോ കണ്ടപ്പോളും താങ്ങാൻ പറ്റിയില്ല എന്നുള്ളത് സത്യം ആണ്.. പക്ഷെ പിന്നെ ഓർത്തപ്പോളാണ്… എന്റെ ആമിക്കൊരിക്കലും എന്നോടങ്ങനെ ചെയ്യാൻ കഴിയില്ല എന്ന് ഞാൻ ഓർത്തത്‌….. അത്ര പോലും ഞാൻ ഇവളെ മനസിലാക്കിട്ടില്ലെങ്കിൽ പിന്നെ എന്തിനാ അച്ഛാ അവളെന്റെ ബെസ്റ്റി ആണെന്ന് ഞാൻ പറയുന്നത്….. അതിലുപരി തെറ്റു ചെയ്തിട്ടുണ്ടങ്കിൽ എന്നെ തേടി ഒരിക്കലും ഇവൾ വരില്ലായിരുന്നു….

  ഹിമയുടെ വാക്കുകൾ എന്റെ മനസിലെ തീ അണയ്ക്കാൻ പാകത്തിലുള്ള മഞ്ഞുകണം ആയിരുന്നു…..

    “നീ വാടി നമുക്ക് അകത്തേക്കിരിക്കാം…

 “വേണ്ട ഹിമേ… പറ്റുമെങ്കിൽ നീ ഒന്ന് പുറത്തേക്കു വരൂ എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്….

“അതിനെന്താ…. നീ വെയിറ്റ് ചെയ്യൂ ഞാൻ ഒന്ന് ഫ്രഷ് ആയി വരാം…. അതുപോട്ടെ വരുണിനെ എങ്ങനെ അറിയാം നിനക്ക്…

  “ഞങ്ങളിപ്പോ ഒരുമിച്ചാണ് വർക്ക്‌ ചെയ്യുന്നത് നീ പോയിട്ട് വാ എല്ലാം വിശദമായി തന്നെ പറയാം….

       “ഹിമയെയും കൊണ്ടു അടുത്തുള്ള കായൽ കരയിലേക്കായിരുന്നു ഞങ്ങൾ പോയത്…. എന്തോ ഒരു സമാദാനം മനസിനെ ആകെ മൂടി… എല്ലാം ശെരിയാകും എന്നൊരു തോന്നൽ….

    “ഇവിടെ വന്നിട്ട് കുറച്ചു സമയം ആയല്ലോ നിനക്ക് പറയാനുള്ളത് ആ വിഡിയോയെ കുറിച്ചല്ലേ… പറയു എന്താ അന്ന് സംഭവിച്ചത്….

       പറയാം എല്ലാം പറഞ്ഞു ഞാനായിട്ട് നഷ്ടപ്പെടുത്തിയ നിന്റെയും കിച്ചുവിന്റെയും ജീവിതം തിരികെ തരണം അതിനു വേണ്ടിയാണ്  ഈ യാത്ര…..

       തുടരും……

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Other Novels

കിച്ചന്റെ പ്രണയം

മിഴിയറിയാതെ

നിഴൽപോലെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!