“കുഞ്ഞി നീ ഇതെന്തു ഭാവിച്ചാ…. ഇന്നലേം കൂടി പനിച്ചു കിടന്ന നീയാണോ കുട്ടി ഇന്ന് ഈ കുളിച്ചു അമ്പലത്തിൽ പോകാനായിട്ട് നില്ക്കണത്……
“എന്റെ പപ്പി നീ ഒന്ന് അടങ്ങു….ദാ നോക്കിക്കേ ഇപ്പൊ എന്നെ കണ്ടാൽ എന്തേലും കുഴപ്പം ഇണ്ടോ.. ഇല്ലാലോ…. അത്രേ ഉള്ളു…. ഇന്ന് അമ്പലത്തിൽ പോണം എന്നു മനസിൽ വിചാരിച്ചു പോയി അതാ…. എന്തായാലും ഇന്നെങ്കിലും ഓഫീസിൽ പോയില്ലെങ്കിൽ നിന്റെ ദീപു എന്നെ ഡിസ്മിസ് ചെയ്യും… അതുകൊണ്ട് പപ്പികുട്ടി വെറുതെ മുഖം വീർപ്പിക്കണ്ടാട്ടൊ…
“ങ്ങാ അതേടി അതേ എന്നെ സോപ്പിടാൻ നിനക്ക് പണ്ടേ മിടുക്കാണല്ലോ…. അമ്പലത്തിൽ പോകാൻ തോന്നിയത് കൊണ്ട്,… അല്ലാതെ.. നിന്റെ ജീവിതം നശിപ്പിച്ചവന്റെ പിറന്നാളിന് അവന്റെ പേരിൽ അർച്ചന നടത്താൻ അല്ല… എന്നെ കൊണ്ട് കൂടുതൽ ഒന്നും നീ പറയിപ്പിക്കരുത്….
“ഒന്നും മിണ്ടാതെ വണ്ടിയുടെ താക്കോൽ എടുത്തോണ്ട് അവള് പോയപ്പോളാണ്. അങ്ങനെ പറയേണ്ടി ഇരുന്നില്ലെന്നു ഓർത്തത്…. അവള് വിഷമിക്കാതിരിക്കാൻ വേണ്ടി ഞാൻ തന്നെയാണ് ഏറ്റവും ആഗ്രഹിക്കുന്നത് ആ ഞാൻ തന്നെ അവളെ വേദനിപ്പിച്ചു….
“ഫോൺ റിംഗ് ചെയ്യുന്നത് കേട്ടു എടുത്തു നോക്കിയപ്പോൾ ദീപുവേട്ടനാണ്…
“ഹലോ… പറയൂ ദീപുവേട്ട…
“എന്താണ് ഡോക്ടർ പത്മയുടെ ശബ്ദം ഇടറി ഇരിക്കുന്നത്.. എന്താ പറ്റിയെ….
“ദീപ്‌വേട്ടൻ പണ്ടേ അങ്ങനെ ആണ് എന്റെ ശബ്ദത്തിലെ മാറ്റം പെട്ടന്നു തിരിച്ചറിയും….
“എന്താടി നീ ഒന്നും മിണ്ടാത്തെ…. പപ്പി… നീ ഞാൻ പറയുന്നത് കേൾക്കുന്നില്ലേ….
“ങ്ങാ…. ഞാനിവിടുണ്ട് ദീപുവേട്ട ഒന്നൂല്യ…. കുഞ്ഞി… കുഞ്ഞിയെ കുറിച്ചോർത്തിട്ടാണ്….
“അതിനു അവൾക്കിപ്പോ എന്താ… അവളുടെ പനി മാറിയോ…. ഇന്ന് അവള് ഓഫീസിൽ വരും എന്നാണ് പറഞ്ഞത്…
“അതേ അത് തന്നെയാ കുഴപ്പം… ഇന്നലെ പനിച്ചു കിടന്നവൾ രാവിലെ അമ്പലത്തിൽ പോയി… ആ വിഷമത്തിൽ ഞാൻ വായിൽ വന്നത് എന്തോ പറഞ്ഞു. അതവൾക്കു വിഷമം അയിന്ന് തോന്നുന്നു…..
“എന്താ പപ്പി ഇതു നിനക്ക് ഒന്ന് സൂക്ഷിച്ചു സംസാരിച്ചൂടെ… അവളെ ഇങ്ങനെ എങ്കിലും തിരിച്ചു കൊണ്ടുവരാൻ നീ പെട്ട കഷ്ടം ഇത്ര വേഗം മറന്നോ…..
“സോറി ദീപുവേട്ട… സോറി…. അവള് ഓഫീസിൽ വരുമ്പോ ഒന്ന് നേരെ ആക്കണേ….
“ഇനി അതിനെ പറ്റി ആലോചിച്ചു ടെൻഷൻ ആകണ്ട… കുഞ്ഞി ഏതമ്പലത്തിലാണ് പോയത്…. നന്ദന് ഒന്ന് അമ്പലത്തിൽ പോണം എന്നു പറഞ്ഞു. അപ്പൊ അവിടേക്കു പോകാം…….
“അവള് കടൽത്തീരത്തിനടുത്തുള്ള ദേവി ക്ഷേത്രത്തിലാണ് പോയത്…..നന്ദനെ ഞാൻ ചോദിച്ചുന്നു പറയു…
“ങ്ങാ ശെരി പപ്പി വച്ചോ സമയം തെറ്റുന്നു എനിക്ക്…. അവനും നിന്നെ കാണണം എന്നു പറയുന്നത് കേട്ടു… സൺഡേ ആകട്ടെ നമുക്ക് കാണാം..
“ആ കാൾ കട്ട് ചെയ്തു കുറെ നേരം അങ്ങനെ തന്നെ നിന്നു….. മൂന്ന് വർഷം മുന്നേ കുഞ്ഞിയേം
ഇങ്ങോട്ട് കൂട്ടുമ്പോൾ മനസു നിറയെ ആധി ആയിരുന്നു. ദീപുവേട്ടൻ എന്തു പറയും കുഞ്ഞി ദീപ്‌വേട്ടന് ഒരു ബാധ്യത ആവുവോ എന്നൊക്കെ… പക്ഷെ എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് പിന്നീടങ്ങോട്ട് കുഞ്ഞിയെ എന്നെക്കാളും കൂടുതൽ സ്നേഹിക്കുന്നത് ദീപുവേട്ടനാണ്. അത് തന്നെയാണ് എന്റെ ഭാഗ്യവും…..
കുഞ്ഞിലേ അമ്മയും അച്ഛനും നഷ്ടപെട്ട എനിക്ക് ദേവിയമ്മ ആയിരുന്നു എല്ലാം. അമ്മയുടെ അനിയത്തി….. ദേവിയമ്മയുടെ മോളാണ് ആമിക എന്ന ഞങ്ങളുടെ കുഞ്ഞി… ഒരു കുറവും അറിയാണ്ട് തന്നെയാണ് അമ്മ ഞങ്ങളെ രണ്ടാളെയും വളർത്തിയത്. ഒരു വേർതിരിവും കാണിച്ചിട്ടില്ല. മെഡിസിൻ പഠിക്കണം എന്നുള്ള എന്റെ ആഗ്രഹവും നടത്തി.. എമർജൻസി മെഡിസിനിൽ എംഡി യും എടുത്തു…. എല്ലാറ്റിനും അമ്മയും കുഞ്ഞിയും കൂടെ ഉണ്ടായിരുന്നു. എംബിബിസ് നു എന്റെ കൂടെ ചേർന്നതാണ് നന്ദകിഷോർ എന്ന നന്ദൻ എന്റെ കൂടപ്പിറപ്പായിരുന്നു അവൻ… അവന്റെ വല്യച്ഛന്റെ മോനായിരുന്നു ദീപുവേട്ടൻ… നന്ദനും ദീപുവേട്ടനും ബെസ്റ്റ് ഫ്രണ്ട്സ് ആയിരുന്നു….. നന്ദനെ കാണാൻ വന്നു വന്നു ഞങ്ങൾ ഫ്രണ്ട്സ് ആയി ആ പരിജയം വളർന്നു പ്രണയവും ആയി. ആളു എംബിഎ കഴിഞ്ഞു സ്വന്തം കുടുംബ ബിസിനസ് നോക്കുന്നു.അമ്മയ്ക്കും കുഞ്ഞിക്കും ദീപ്‌വേട്ടനെ ഇഷ്ടം ആയിരുന്നു. അപ്പോളാണ് അമ്മ ഞങ്ങളെ വിട്ടു പോയത്..അതോടെ കുഞ്ഞിയുടെ മാനസിക നില ആകെ തെറ്റി. അങ്ങനെ അവളെയും കൂട്ടി ഇങ്ങോട്ടേക്കു പോന്നു…. അവളൊന്നു നോർമൽ ആയപ്പോൾ ദീപുവേട്ടന്റെ കമ്പനിയിൽ ഒരു ജോലിയും ശെരിയാക്കി….. ഇപ്പോ അതാണെന്റെ സമാദാനം.. എപ്പോളും ഞാൻ അല്ലെങ്കിൽ ദീപുവേട്ടൻ കൂടെ ഉണ്ടാകും അല്ലോ അവളോടൊപ്പം….
ഓർത്തിരുന്നു സമയം പോയതറിഞ്ഞില്ല… ഇന്ന് പത്തു മണിക്ക് ഒരു അപ്പോയ്ന്റ്മെന്റ് പറഞ്ഞിരുന്നത് ആണ്. ഈ ബ്ലോക്ക് കഴിഞ്ഞു എപ്പോ എത്തുവോ ആവോ…..
*********************************************
നിറദീപങ്ങൾക്കിടയിൽ ദേവിയെ ഇങ്ങനെ കാണുമ്പോൾ തന്നെ പകുതിയിലേറെ മനസ്സ് ശാന്തമാകും…. ഇങ്ങനെ ഉള്ള ചെറിയ അമ്പലങ്ങൾ ആണ് നല്ലതെന്നു തോന്നിട്ടുണ്ട്. ആളും ആരവങ്ങളും ഇല്ലാതെ ശാന്തമായ അന്തരീക്ഷത്തിൽ ഭഗവാനോട് നമ്മുടെ മനസ് തുറക്കണം….
“എന്താ കുട്ട്യേ ഈ ഇടയായിട്ടു ഇങ്ങടേക്ക് കാണാനില്യലോ… എന്തെ കുട്ടീടെ മുഖം ഒക്കെ വല്ലാണ്ടിരിക്കുന്നു. ആകെ ഷീണിച്ചുല്ലോ നീയു…
“ഒന്നുല്ല തിരുമേനി ചെറിയ ഒരു പനി ഇണ്ടാരുന്നു. അതിപ്പോ മാറി അതിന്റെ ഷീണം ആകും. പിന്നെ ഓഫീസിൽ അല്പം തിരക്കുണ്ടാരുന്നു. അതാ കാണാത്തതു….
തിരുമേനിയോട് വിശേഷവും പറഞ്ഞു അർച്ചന കഴിച്ച പ്രസാദവും വാങ്ങി കടൽക്കരയിലേക്കു നടന്നു. എപ്പോ ഇവിടെ വന്നാലും, ഈ കടലിന്റെ മടിത്തട്ടിൽ ഇരിക്കുന്നത് ഒരു പ്രത്യേക സുഖമാണ്….
നമ്മളിലേക്ക് ഓടി അടുക്കാൻ വെമ്പുന്ന തിരമാലകൾ…. ഇതുപോലെയാണ് മനുഷ്യന്റെ മനസും….. ഒരിക്കലും നിശ്ചലമല്ലാതെ…. ഓർമകളുടെ ശാപവും പേറി അലഞ്ഞോണ്ടിരിക്കും….. നമ്മൾ പോലും അറിയാതെ…..
എനിക്ക് തോന്നിയിട്ടുണ്ട് നമ്മൾപോലും ആഗ്രഹിക്കാതെയാണ് ഈ ഓർമ്മകൾ നമ്മുടെ മനസ്സിൽ കേറുന്നത്…..
പണ്ട് എവിടേയോ വായിച്ചതോർക്കുന്നുണ്ട് “ഓർക്കുന്നതിനേക്കാൾ മറക്കുന്നവരാണ് മനുഷ്യർ എന്നു “…അത് പൊള്ളയാണെന്ന് തോന്നും ചില ഓർമ്മകൾ നമ്മൾ മറക്കാൻ ശ്രമിച്ചാലും, ഇടിച്ചു കേറി അതങ്ങനെ മനസ്സിൽ പതിഞ്ഞിരിക്കും. ആർക്കും പറിച്ചെറിയാൻ സാധിക്കാത്തതു പോലെ…….
“കുഞ്ഞി…..
.. ദീപുവേട്ടന്റെ വിളി…. തിരിഞ്ഞു നോക്കാതെ തന്നെ എനിക്കറിയാം അത് ദീപുവേട്ടനാണെന്നു… ഈ ലോകത്തു അനാമിക എന്ന എന്നെ കുഞ്ഞിന്നു വിളിക്കുന്ന മൂന്നുപേരെ ഉള്ളു. അതിലിപ്പോ രണ്ടുപേരല്ലേ ഉള്ളു.. ഒരാൾ എന്നെ വിട്ടു ദൂരേക്ക്… ദൂരേക്ക് പോയില്ലേ…..
“ചില ബന്ധങ്ങൾക്ക് രക്തബന്ധങ്ങളെകാൾ ശക്തിയുണ്ടാകും. മുൻകാല ജന്മബന്ധം എന്നത് പോലെ അത് നമ്മുടെ ജീവിതത്തിൽ വേരൂന്നി നിൽക്കും ഒരു വന്മരമായിത്തന്നെ. അങ്ങനെ ഒന്നാണ് ദീപുവേട്ടൻ…
“ഡി നിന്നെ എത്രവട്ടം വിളിക്കണം. എന്തോർത്തിട്ട പെണ്ണെ നീ ഇരിക്കുന്നെ….
“ഞാൻ കേട്ടല്ലോ ദീപുവേട്ടൻ വിളിക്കുന്നത്. പിന്നെ ഇങ്ങടെക്കല്ലേ വരുന്നത് പിന്നെന്തിനാ തിരിഞ്ഞു നോക്കി ബുദ്ധിമുട്ടുന്നത്….
“അയ്യോ… ഇങ്ങനെ ഒരു പെണ്ണ്….
“എന്താണ് മഷിവിടെ… ഡോക്ടർ പദ്മ പറഞ്ഞയച്ചതാണോ ഭാവി വരനെ ഇങ്ങോട്ടേക്കു.അനിയത്തിയെ തപ്പാൻ…
“അപ്പൊ നിനക്കറിയാം നീ അവളെ വിഷമിപ്പിച്ചിട്ടാണ് വന്നതെന്ന്…. എന്താ കാര്യം എന്റെ മോള് പറയൂ… രണ്ടു ദിവസം കൊണ്ട് നീ ആകെ മൂഡോഫ് ആണെന്നാണല്ലോ അവള് പറയുന്നത്….
“അതൊന്നുമില്ലന്നെ രണ്ടു ദിവസം കൊണ്ട് മനസിനകത്തു ഒരു പിടച്ചിൽ എന്തോ സംഭവിക്കാൻ പോകുന്ന പോലെ ഒരു തോന്നൽ.. ഇതവളോട് പറഞ്ഞാൽ അത് മതി അവൾക്കു ടെൻഷൻ ആകാൻ….
“ഇതിപ്പോ എനിക്ക് വല്ലതും പറ്റുമെന്നു പറഞ്ഞിട്ടാണോ പുറകെ ഉടൻ തന്നെ ആളെ വിട്ടത്…..
“ഒന്ന് പോടീ… എന്റെ കുഞ്ഞി സ്ട്രോങ്ങ് അല്ലെ ഡബിൾ സ്ട്രോങ്ങ്…
“ഉവ്വ…. ഉവ്വ….
“ഞാൻ പറഞ്ഞില്ലേ എന്റെ ഒരു ബ്രദർ നമ്മുടെ കമ്പനിയിൽ ജോയിൻ ചെയ്തുന്നു. അവനു ഒന്ന് അമ്പലത്തിൽ വരണം എന്നു പറഞ്ഞു. അപ്പൊ പപ്പിയെ വിളിച്ചപ്പോളാ രാവിലത്തെ സംഭവം പറഞ്ഞെ. പിന്നെ നീ ഇവിടേക്കാണെന്നും. നീ എന്തോ അസ്വസ്ഥതയിലാണെന്നും…. എന്നാൽ പിന്നെ ഇങ്ങോട്ടേക്കാകട്ടെ എന്നു വച്ചു അത്രേയുള്ളൂ….
ദീപുവേട്ടന്റെ ബ്രദർ എങ്ങനെ ഉള്ള ആളാണ്… അവസാനം ഞങ്ങൾ സ്റ്റാഫിനിട്ടു പണി കിട്ടോ….
“അതിനു നീ അവിടത്തെ സ്റ്റാഫ് അല്ലാലോ എന്റെ അനിയത്തികുട്ടി അല്ലെ….
“അനിയത്തിയും, കുഞ്ഞിയും ഒക്കെ ഓഫീസിനു പുറത്തു. അവിടെ ഞാൻ വെറുമൊരു സ്റ്റാഫ്. അത്ര തന്നെ….
ഓഹ് ഉത്തരവ്……
“അത്…… അപ്പൊ പറയൂ എങ്ങനെയാണ് പുതിയ കക്ഷി…. കടിച്ചു കീറുവോ അതോ പാവം കുഞ്ഞാടാണോ….
“അവൻ പാവം ആണെടി…. എന്റെ ബെസ്റ്റ് ഫ്രണ്ട് കൂടെയാണ്. അവന്റെ ജീവിതത്തിൽ ചില ഇഷ്യൂസ് അതിൽ നിന്നും വിട്ടു നിൽക്കാൻ ഇവിടേയ്ക്ക് വന്നു എന്നെ ഉള്ളു. കുറച്ചു നാളെ ഇവിടുണ്ടാകു….
എന്നാൽ ശെരി അവൻ തൊഴുതു കഴിഞ്ഞിട്ടുണ്ടാകും… നീ വണ്ടി കൊണ്ട് വന്നിട്ടില്ലേ. നേരെ ഓഫീസിലേക്ക് എത്തുമല്ലോ. വൈകിക്കണ്ട ഇന്നു മുതൽ കുറച്ചു നാളത്തേക്ക് ഓഫീസ് ഇൻ ചാർജ് അവനാണ്… അവൻ ടൈമിന്റെ കാര്യത്തിൽ ഒക്കെ അല്പം സ്ട്രിക്റ്റാണ്….
“ഓഹ് ആയിക്കോട്ടെ സർ പോയാട്ടെ ഞാൻ എത്തിക്കോളാം….
തുടരും….
ഇഷ്ടമായാലും ഇല്ലങ്കിലും എനിക്കായി രണ്ടു വരി കുറിക്കുക…
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Other Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission