ഈശ്വരാ !! ഇത് രോഹൻ അല്ലേ ??
ഇത്രെയും കാലം സന്ദീപിന്റെ കണ്ണ് വെട്ടിച്ചു ഒളിച്ചു ജീവിക്കുകയായിരുന്നു രോഹൻ … പക്ഷെ ഇന്ന് അവൻ പോലും അറിയാതെ മറ നീക്കി പുറത്തു വന്നിരിക്കുന്നു …അല്ല !! അങ്ങനെ പറഞ്ഞാൽ തെറ്റായി പോകും … ഇത് ദൈവത്തിന്റെ കളി ആകും … അല്ലെങ്കിൽ ഈ സമയത്തു തന്നെ രോഹൻ രംഗപ്രവേശനം ചെയില്ലല്ലോ .. അതും കാവ്യയിലൂടെ !!
സന്ദീപിനോട് രോഹനെ പറ്റി പറഞ്ഞാൽ അവന്റെ പല്ലും നഖവും ബാക്കി കാണില്ല …സന്ദീപിനെ നല്ലത് പോലെ തനിക്ക് അറിയാം … ഇരു ചെവി അറിയാതെ ദീപകിന്റെ മരണം ഒരു അപകടമരണം ആക്കി മാറ്റിയവൻ ആണ് സന്ദീപ് …
രോഹനെ പറ്റി സന്ദീപിനോട് പറയുന്നതിന് മുൻപ് രുദ്രന്റെ അഭിപ്രായം കൂടി തിരക്കണം …
ഡാ ഗിരി !! നീ ഫോണും പിടിച്ചുകൊണ്ട് എന്ത് ആലോചിച്ചു നിൽകുവാ ?? സന്ദീപ് വന്ന് തോളിൽ തട്ടി …
ങേ !! എന്താ ?? സന്ദീപിനെ കണ്ട് ഗിരി ഒന്ന് പതറി … ഏയ് ഒന്നുമില്ല നിന്നെ കൊണ്ട് വീട്ടിൽ പോയി കയറുന്ന രംഗം ഒന്ന് ഓർത്തു നിന്നതാണ് ..
പോടാ !! വെറുതെ പേടിപ്പിക്കാതെ !!ഉള്ള ധൈര്യം കൂടി നീ കളയുമല്ലോ … സന്ദീപ് ഒരു വളിച്ച ചിരി പാസാക്കി …
ഞാൻ പോയി കൈ കഴുകിയിട്ട് വരാം !! സന്ദീപ് പറഞ്ഞു …
രുദ്രൻ ബില്ല് പേ ചെയ്തു …
എന്താ ഗിരി ?? ഫോൺ വന്നപ്പോൾ മുതൽ നിന്റെ മുഖം ഞാൻ ശ്രദ്ധിക്കുന്നു ……നിനക്ക് എന്താ ഒരു പതർച്ച ..രുദ്രൻ തിരക്കി …
അത് … ഹൃദ്യയുടെ കസിൻ കാവ്യ ആണ് വിളിച്ചത് … അവൾക്ക് മാട്രിമോണിയൽ സൈറ്റിൽ നിന്ന് ഒരു ആലോചന വന്നിട്ടുണ്ട് …അവൾക്ക് ഇപ്പോൾ ഒരു കല്യാണം വേണ്ട എന്ന നിലപാടിൽ ആണ് …അവളോട് ചെക്കന്റെ ഫോട്ടോ അയച്ചുതരാൻ ഞാൻ പറഞ്ഞിരുന്നു … അവൾ ഫോട്ടോ അയച്ചു … ഗിരി ഒന്ന് നിറുത്തി പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു രുദ്രനെ ഫോട്ടോ കാണിച്ചു ..
ഇത് ആരാണെന്ന് രുദ്രന് മനസ്സിലായോ ?? ഗിരിയുടെ ചോദ്യം കേട്ട് രുദ്രൻ ഗിരിയെ നോക്കി ….
ഇതാണ് രോഹൻ !!!
ഗിരിയുടെ വെളിപ്പെടുത്തൽ കേട്ട് രുദ്രൻ അമ്പരന്നു ..
സന്ദീപ് ഇവനെ തേടി നടക്കുകയാണെന്ന് ഞാൻ പറയാതെ തന്നെ രുദ്രന് അറിയാമല്ലോ !! സന്ദീപിന്റെ കയ്യിൽ കിട്ടിയാൽ പിന്നെ ഇവൻ ബാക്കി ഉണ്ടാകില്ല ….ഗിരി പറഞ്ഞു ..
ഇവൻ ദയ അർഹിക്കുന്നുണ്ടോ ഗിരി ?? നീ പറ !! ഏത് ലഹരിയുടെ പുറത്താണെങ്കിലും ആ പെണ്ണിനോട് ഇവന്മാർ കാണിച്ച തോന്നിവാസത്തിന് ആര് സമാധാനം പറയും?? ഒരുവേള നിന്നെപോലും ഞാൻ സംശയിച്ചില്ലേ ??
ഈ ദ്രോഹത്തിന്റെ പേരിൽ ഒന്നുമറിയാത്ത ആ പാവം പെണ്ണ് അനുഭവിച്ച ശാരീരികവും മാനസികവുമായ വേദന എന്ത് മാത്രമാണ് ……അതു കൂടാതെ അവളുടെ വീട്ടുകാർ ആശുപത്രി കിടക്കയിൽ തന്നെ അവളെ തള്ളിപ്പറഞ്ഞു …സന്ദീപ് അന്ന് അവളെ സംരക്ഷിക്കാൻ ഇല്ലായിരുന്നെങ്കിൽ ഒന്നുകിൽ മാനസീക ആശുപത്രിയിൽ അല്ലെങ്കിൽ എന്തേലും കടുംകൈ ചെയ്ത് ജീവിതം അവസാനിപ്പിച്ചേനെ …
നിനക്ക് ഓർമയില്ലേ ഗിരി !! പൂജയെ അഡ്മിറ്റ് ആക്കിയ ഡോക്ടർ ഞാനായിരുന്നു …അവളുടെ ദേഹമാസകലം മുറിവുകളും ചതവുകളും ആയിരുന്നു ……നമ്മുദെ കൈയിലെ തൊലി ഒന്ന് മുറിഞ്ഞാൽ അല്ലെങ്കിൽ ഒന്ന് പൊള്ളിയാൽ നമുക്ക് എന്തുമാത്രം വേദന ഉണ്ടാകും അതിന്റെ പതിനായിരം മടങ്ങു വേദന പൂജ ആ ദിവസങ്ങളിൽ അനുഭവിച്ചിട്ടുണ്ട് ….രുദ്രന്റെ വെളിപ്പെടുത്തൽ കേട്ട് ഗിരിയുടെ കണ്ണ് നിറഞ്ഞു …
സന്ദീപ് നല്ലവൻ ആണൊ അല്ലയോ എന്നൊന്നും എനിക്ക് അറിയില്ല !! പക്ഷെ ഒന്ന് ഞാൻ പറയാം അവൻ പൂജയെ സ്വീകരിക്കാൻ കാണിച്ച ആ മനസ്സിനെ ഞാൻ ആദരിക്കുന്നു …അവന് വേണെങ്കിൽ അവളെ കൈയൊഴിഞ്ഞു പോകാമായിരുന്നു .. അത് അവൻ ചെയ്തില്ലല്ലൊ ..
സന്ദീപിന്റെ സമീപനം കൊണ്ട് മാത്രമാണ് പൂജ ഇന്ന് ജീവനോടെ ആരോഗ്യത്തോടെ ഇരിക്കുന്നത് …
രോഹൻ ദയ അർഹിക്കുന്നില്ല ……അവന്റെ ശിക്ഷ എന്താണെന്ന് ഉള്ളത് സന്ദീപ് തീരുമാനിക്കട്ടെ …സന്ദീപിന്റെ കയ്യിൽ നിന്ന് കിട്ടുന്ന ഓരോ അടിയും ശക്തമായ പ്രഹരം ആകും ….രുദ്രൻ പറഞ്ഞു …
ആദ്യം സന്ദീപ് വീട്ടിൽ പോകട്ടെ ..അവിടുത്തെ അന്തരീക്ഷം ഒന്ന് ശാന്തമാകുമ്പോൾ രോഹന്റെ കാര്യം സൂചിപ്പിക്കാം ….രുദ്രൻ പറഞ്ഞു … ഗിരി തലയാട്ടി …
ദേ സന്ദീപ് വരുന്നുണ്ട് … ഞാൻ കാർ എടുത്തിട്ട് വരാം …
ഡാ ബില്ല് എവിടെ ?? സന്ദീപ് തിരക്കി …അത് രുദ്രൻ പേ ചെയ്തു …
ശ്ശെ ,, രുദ്രനോ !! മോശമായി പോയി …
സാരമില്ലടാ !! നീ അവന് ഒരു ഗംഭീര ട്രീറ്റ് കൊടുത്താൽ മതി ……ഗിരി പറഞ്ഞു …
കാർ വന്ന് മന്ദിരം വീടിന്റെ മുറ്റത്തു നിന്നു .. ശബ്ദം കേട്ട് സേതു കതക് തുറന്നു …
സന്ദീപിനെ കണ്ട സന്തോഷത്തിൽ ഓടി വന്ന സേതു പിന്നെ കാറിൽ നിന്ന് ഇറങ്ങിയ പൂജയെയും കൈകുഞ്ഞിനെയും കണ്ട് അമ്പരന്ന് നിന്നു …
ആരാ മോനെ ഇത് ?? സേതു സംശയത്തോടെ സന്ദീപിനെ നോക്കി ചോദിച്ചു …
ഞാൻ പറയാം ആന്റി !! പരുങ്ങി നിന്ന സന്ദീപിനെ കണ്ട് ഗിരി മുന്നോട്ട് വന്നു …
സേതുവിൻറെ കൈയ്യിൽ പിടിച്ചു മാറ്റി കൊണ്ടുപോയി സ്വകാര്യമായി ഗിരി സംസാരിച്ചു …
ആന്റി ! അത് പൂജ മംഗലാപുരം സ്വദേശി ആണ് !! സന്ദീപിന്റെ ജൂനിയർ ആയി കോളേജിൽ പഠിച്ച കുട്ടിയാണ് ..സിംഗപ്പൂരിൽ അവൻ ജോലി ചെയ്യുന്ന കമ്പനിയിൽ തന്നെയാണ് പൂജയും ജോലി ചെയുന്നത് ….ഒരു അപകടത്തിൽ പൂജയുടെ മാതാപിതാക്കൾ മരണപെട്ടു … സ്വന്തക്കാരെന്ന് പറയാൻ ആരോരും ഇല്ലാതെ ഒറ്റപ്പെട്ട പൂജയെ ജീവിതത്തിലേക്ക് ക്ഷണിച്ചു സന്ദീപ് !! ഒരു വർഷം മുൻപ് അവിടെ വെച്ച് തന്നെ വിവാഹിതരായി … സേതു ഞെട്ടി നിന്നു …
ആന്റി ആ കുട്ടിയോട് ദയ കാണിക്കണം ആന്റി അവളെ കുത്തിനോവിക്കരുത് … ആ കൈകളിൽ ഇരിക്കുന്നത് ആന്റിയുടെ പേരക്കുട്ടി ആണ് … സേതു ആര്യനെ ഒന്ന് പാളി നോക്കി … പൂജയുടെ മുടിയിൽ പിടിച്ചു വലിച്ചു മോണ കാട്ടി ചിരിക്കുന്ന കുട്ടി കുറുമ്പനെ കണ്ടപ്പോൾ സേതുവിൻറെ ചുണ്ടിലും അറിയാതെ ഒരു ചിരി വന്നു …
സേതു ഒന്നും മിണ്ടാതെ അകത്തേക്കു പോയി … ദൈവമേ !! എല്ലാം ശെരിയാകണേ … ഗിരി പ്രാർത്ഥിച്ചു .::
സേതു നിലവിളക്ക് എടുത്തുകൊണ്ട് വന്നു … സന്ദീപിന് ആശ്വാസമായി ……പൂജയുദെ കൈകളിൽ ഇരുന്ന് കളിക്കുന്ന ആര്യനെ ഗിരി എടുത്തു … പൂജ സന്ദീപിനെ നോക്കി ..: സന്ദീപ് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു … പൂജ സേതുവിൻറെ കാലു തൊട്ട് വന്ദിച്ചു ..: നിലവിളക്ക് ഏറ്റുവാങ്ങി വലതുകാൽ വെച്ച് വീട്ടിലേക്ക് കയറി ..
സന്ദീപ് പിന്നാലെ കയറാൻ ഒരുങ്ങിയതും സേതു തടഞ്ഞു !! മ്മ് , എങ്ങോട്ടാ … വേണ്ട നീ കയറേണ്ട !! നാഴികക്ക് നാല്പത് വട്ടം വിളിക്കുന്ന എന്നോട് ഒരു വട്ടമെങ്കിലും നിനക്ക് ഇത് പറയാമായിരുന്നല്ലോ …
സന്ദീപിന്റെ ചെവിക്ക് പിടിച്ചു കിഴുക്കി ……അവലെ കാണാൻ കൊള്ളാം കേട്ടോടാ !! സേതു പറഞ്ഞു ..
മ്മ് , താങ്ക്യൂ അമ്മ !! സന്ദീപ് ചിരിച്ചു … ഗിരിയുടെ കയ്യിൽ ഇരുന്ന ആര്യനെ സേതു ഏറ്റുവാങ്ങി …അച്ഛമ്മേടെ ചക്കര ആണോടാ !! ഇനി എന്റെ കണ്ണനെ ഞാൻ എങ്ങും വിടില്ല കേട്ടോ നീയും നിന്റെ അമ്മയും എന്നോടൊപ്പം ഇവിടെ നിന്നാൽ മതി കേട്ടോ !! നിങ്ങൾക്ക് കഴിയാനുള്ളത് ഈ പറമ്പിൽ നിന്ന് കെട്ടും പോരാത്തതിന് അച്ഛമ്മക്ക് പെൻഷൻ കിട്ടുന്നുണ്ട് … നിന്റെ അച്ഛനോട് ബാംഗ്ലൂർക്കോ , സിംഗപ്പൂർക്കോ എവിടാന്ന് വെച്ചാൽ പോകാൻ പറ ..ആര്യൻ സേതുവിനെ നോക്കി … സേതു ആര്യനെ മുകളിലേക്ക് ഉയർത്തി വയറ്റിൽ മൂക്ക് വെച്ച് ഉരസ്സി ഇക്കിൾ ഇട്ടു ..: അത് ഇഷ്ടപെട്ടപോലെ ആര്യൻ ചിരിച്ചു …
അല്ല അമ്മ എന്താ പറഞ്ഞത് !! ഞാൻ എവിടെന്ന് വെച്ചാൽ പോകാനോ ?? സന്ദീപ് ചോദിച്ചു ..
മ്മ് ,, അങ്ങനെ തന്നെ നീ എവിടെന്ന് വെച്ചാൽ പൊക്കോ !! സേതു പറഞ്ഞു ..:
അതേയ് !! കൂടുതൽ അങ് അഹങ്കരിക്കല്ലേ സേതുലക്ഷ്മി !! പൂജക്ക് മലയാളം അറിയില്ല അമ്മക്ക് മുറി ഇംഗ്ലീഷും പിന്നെ എങ്ങനെ മിണ്ടാനാ ?? സന്ദീപ് കോക്രി കുത്തി കാണിച്ചു …
നിന്റെ പൂജ ഉഗാണ്ടയിൽ നിന്നല്ലോ വന്നത് !! മംഗലാപുരം കറി അല്ലേ !! കന്നദ, കൊങ്കിണി , തുളു ഇതിൽ ഏതെങ്കിലും ഒന്ന് അവൾക്ക് അറിയുമായിരിക്കും .. എനിക്ക് ഈ പറഞ്ഞ മൂന്ന് ഭാഷയും അറിയാം .. അതുകൊണ്ട് എനിക്ക് ഒരു പേടിയും ഇല്ല മോനേ!! സേതു പറയുന്നത് കേട്ട് സന്ദീപ് കണ്ണ് മിഴിച്ചു നിന്നു ..
സേതു പൂജയുടെ അടുക്കൽ പോയി എന്തൊക്കെയോ സംസാരിക്കുന്നതും പൂജ മറുപടി പറയുന്നതും കണ്ടപ്പോൾ സന്ദീപിന് ആശ്വാസം ആയി …
അവർ ഇനി സെറ്റ് ആയിക്കോളും !!!
സന്ദീപേ ഞങ്ങൾ ഇറങ്ങുവാ !! പോകുന്നതിന് മുൻപ് നിന്നോട് ഒരു കാര്യം ചോദിക്കണം എന്ന് ഉണ്ട് ….രുദ്രൻ പറഞ്ഞു …
എന്താ രുദ്രാ ?? സന്ദീപ് തിരക്കി …
ഒരുപക്ഷെ നീ രോഹനെ എപ്പോഴെങ്കിലും കണ്ടുമുട്ടിയാൽ എന്താകും നിന്റെ പ്രതികരണം ??രുദ്രൻ ചോദിച്ചു …
കൊന്നിരിക്കും ഞാൻ ആ പട്ടിയെ ?? സന്ദീപിന്റെ ഭാവമാറ്റം കണ്ട് രുദ്രന് പേടി തോന്നി !!
രുദ്രന് അവൻ എവിടെയുണ്ടെന്ന് അറിയുമോ?? അറിയുമെങ്കിൽ പറയണം !! അവന്റെ സ്വഭാവം ഞാൻ പറയാതെ തന്നെ ഇപ്പോൾ അറിയുമല്ലോ !! അവനൊക്കെ ഈ ഭൂമിക്ക് ഭാരമാണ് രുദ്രാ !! സന്ദീപിന്റെ ശബ്ദത്തിന് മൂർച്ച ഏറി ..
എനിക്ക് അറിയില്ല രോഹൻ എവിടെയുണ്ടെന്ന് ?? പക്ഷെ ഒരു കാര്യം ഞാൻ ഉറപ്പ് തരാം !! സന്ദീപിന്റെ കൂടെ ഞങ്ങളും ഉണ്ടാകും … രുദ്രൻ ഗിരിയെ നോക്കി …അതേടാ നിന്റെ കൂടെ എന്തിനും ഞങ്ങൾ ഉണ്ടാകും … ഗിരി പറഞ്ഞു ..
സന്ദീപിന്റെ വീട്ടിൽ നിന്ന് ഗിരിയും രുദ്രനും യാത്ര തിരിച്ചു ..
ഗിരി താൻ കാവ്യയെ വിളിക്ക് !!അവൾ എല്ലാ സത്യവും അറിയണം ……അവലുദെ സഹായം ഉണ്ടെങ്കിലേ രോഹനെ നമുക്ക് കയ്യിൽ കിട്ടുവോള്ളു …ഇത്രെയും കാലം സമർഥമായി ഒളിച്ചു കളിച്ച അവനെ നമ്മൾ വെളിച്ചത്തു കൊണ്ടുവരുന്നു …നേരെ സന്ദീപിന്റെ മുന്നിലേക്ക് ഇട്ടു കൊടുക്കുന്നു …സന്ദീപ് അവനെ എന്താന്ന് വെച്ചാൽ ചെയ്യട്ടെ ?? രുദ്രൻ രോക്ഷത്തോടെ പറഞ്ഞു …
ഗിരി ഫോൺ എടുത്ത് കാവ്യയെ വിളിച്ചു …
ഹലോ ഗിരിയേട്ടാ !! നല്ല സമയത്താണ് വിളിച്ചത് വീഡിയോ കാളിൽ വന്നാൽ ഹൃദ്യ ചേച്ചീ എടുത്ത സാരി കാണിക്കാം …
കാവ്യ !! ഹൃദ്യയോട് ഒരു ഫോട്ടോ അയച്ചു തരാൻ പറഞ്ഞാൽ മതി ……എനിക്ക് കാവ്യയോട് വളരെ പ്രധാനപ്പെട്ട കാര്യം പറയാനുണ്ട് ..നേരിട്ട് കാണണം ..പറ്റുമെങ്കിൽ ഇന്ന് തന്നെ …ഹൃദ്യ തൽകാലം ഒന്നും അറിയേണ്ട …കാവ്യ ഒന്ന് മൂളി …
കാവ്യ ഫോണും എടുത്തു മാറി നിന്നു … എന്താ ഗിരിയേട്ടാ ?? എന്തെങ്കിലും പ്രശ്നമുണ്ടോ ??
കാവ്യ തിരക്കി ..
ഉവ്വ് … അതാണ് തന്നെ നേരിട്ട് കാണണം എന്ന് പറഞ്ഞത് !! ഗിരി പറഞ്ഞു ..
ഞങ്ങളുടെ ഷോപ്പിങ് കഴിയാറായി !! ഇവിടെ നിന്നും ഇറങ്ങുമ്പോൾ ഞാൻ ഗിരിയേട്ടനെ വിളിക്കാം !! എവിടെ വരണം എന്ന് പറഞ്ഞാൽ മതി …
കാവ്യ ബീച്ചിന് എതിർവശത്തുള്ള ബിംബിസ് കോഫി ഷോപ്പിൽ വന്നാൽ മതി … ഞാൻ അവിടെ ഉണ്ടാകും ..
ശരി !! ഞാൻ ഇറങ്ങുമ്പോൾ വിളിക്കാം … കാവ്യ ഫോൺ വെച്ചു
കാവ്യ സ്കൂട്ടർ പാർക്ക് ചെയ്തിട്ട് ഗിരിയെ വിളിച്ചു … ഹാലോ കാവ്യ !!ഞാൻ കോഫി ഷോപ്പിൽ ഉണ്ട് ……ഗിരി ഫോൺ അറ്റൻഡ് ചെയ്തിട്ട് പറഞ്ഞു ..
കാവ്യ കോഫി ഷോപ്പിലേക്ക് കയറിപ്പോയി … ഒഴിഞ്ഞ കോണിൽ ഗിരി ഇരിക്കുന്നത് കാവ്യ കണ്ടു .. ഗിരിയോടൊപ്പം രുദ്രനും ഉണ്ടായിരുന്നു …
വരൂ കാവ്യ !! ഇരിക്ക് … ഗിരി ചിരിച്ചു … ഗിരിക്ക് അഭിമുഖമായി കാവ്യ ഇരുന്നു ..
കാവ്യ .. ഇത് Dr രുദ്രൻ … എന്റെ ബെസ്റ് ഫ്രണ്ട് മധുവിന്റെ കസിൻ … കാവ്യ രുദ്രനെ നോക്കി ചിരിച്ചു …
രുദ്രന് ഞാൻ കാവ്യയെ പരിചയപ്പെടുത്തേണ്ട കാര്യം ഇല്ലല്ലോ ……എന്റെ ഊമക്കുയിലിന്റെ വാലാട്ടി കുരുവി …
ഗിരി പറഞ്ഞു കാവ്യയെ നന്നായി അറിയാം …
എന്താ ഗിരിയേട്ടാ അത്യാവശ്യമായി കാണണം എന്ന് പറഞ്ഞത് ?? കാവ്യ ചോദിച്ചു …
താൻ എനിക്ക് തനിക്ക് കല്യാണം ആലോചിച്ച പയ്യന്റെ ഫോട്ടോ അയച്ചു തന്നില്ലേ … അയാളുടെ ബാക്കി വല്ല ഡീറ്റൈൽസ് കിട്ടിയോ ..
എന്നുവെച്ചാൽ ?? ഗിരിയേട്ടൻ എന്താണ് ഉദേശിച്ചത് ??
അയാളുടെ പേര് ?? ജോലി?? വീട് ????ഗിരി വിശദീകരിച്ചു ..
ചെക്കന്റെ പേര് : രോഹൻ കുമാർ .. വയസ്സ് 28
ജോലി : മർച്ചന്റ് നേവിയിൽ .. വീട് തളിപ്പറമ്പ് .. അച്ഛനും അമ്മയും കൂടാതെ വിദേശത്തു പഠിക്കുന്ന ഒരു അനിയനും കൂടി ഉണ്ട് ..
താൻ അയാളോട് സംസാരിച്ചോ ?? രുദ്രൻ തിരക്കി ..
മ്മ് ,, ഒന്ന് രണ്ട് വട്ടം എന്നെ വിളിച്ചിരുന്നു …ഫോട്ടോ കണ്ട് ഇഷ്ടമായി .. താല്പര്യം ഉണ്ടെങ്കിൽ വീട്ടിൽ വന്ന് കണ്ടോട്ടെ എന്ന് ചോദിച്ചു പെരുമാറ്റം ഒക്കെ മര്യാദയോടെ ആണ് .. അച്ഛനോട് സംസാരിച്ചതിന് ശേഷം ആണ് എന്നോട് സംസാരിച്ചത് ….എന്റെ നമ്പർ ഞാൻ കൊടുത്തിട്ടില്ല ..അച്ഛന്റെ ഫോണിൽ നിന്ന് സംസാരിച്ചു .. എനിക്ക് താല്പര്യം ഉണ്ടെങ്കിൽ തിരിച്ചു വിളിക്കാനായി ഒരു മൊബൈൽ നമ്പർ തന്നു .. ആള് വന്നിട്ട് രണ്ട് ദിവസം ആയി ..എല്ലാം ഒത്തുവന്നാൽ നിശ്ചയം ഇപ്പോൾ നടത്താമെന്നും അടുത്ത അവധിക്ക് വരുമ്പോൾ കല്യാണം നടത്താമെന്നും അച്ഛനോട് പറഞ്ഞു …
ഈ ഫോട്ടോസ് അയാൾ അയച്ചു തന്നതാണോ ?? ഗിരി ചോദിച്ചു …
മ്മ് അതെ ,, അച്ഛന്റെ വാട്സാപ്പിൽ അയച്ചതാണ് .. എന്താ ഗിരിയേട്ടാ ?? എന്താ പ്രശ്നം ?? വളച്ചുകെട്ടാതെ എന്നോട് കാര്യം പറ ?? അയാൾ വല്ല വിവാഹ തട്ടിപ്പ് വീരൻ വല്ലതും ആണൊ ??കാവ്യ ചോദിച്ചു ..
ഹേയ് !! അല്ലേ അല്ല … അതുക്കും മേലെ !! മറുപടി കൊടുത്തത് രുദ്രനായിരുന്നു ..
തന്നോട് ഇനി ഒന്നും ഒളിക്കുന്നില്ല !! രോഹൻ എന്ന് പറയുന്ന ഈ പുന്നാര മോൻ ഒരു ബോൺ ക്രിമിനൽ ആണ് ……ഗിരി കടപ്പല്ലുകൾ ഞെരിച്ചുകൊണ്ട് പറഞ്ഞു …
ഒരു പെണ്ണിന്റെ മുഖത്തു നോക്കി അവന്റെ വീര സാഹസികത പറയാതിരിക്കുന്നതാണ് നല്ലത് …രുദ്രൻ പറഞ്ഞു ..
ഗിരിയേട്ടാ !! എന്നെ സ്വന്തം കൂടെപ്പിറപ്പായിട്ടല്ലേ കാണുന്നത് ?? പിന്നെ എന്തിനാണ് എന്നിൽ നിന്ന് ഒളിക്കുന്നത് ??
മോളെ !! അവൻ ഒരു പെണ്ണിനെ പച്ചക്ക് പീച്ചി ചീന്തിയവൻ ആണ് എല്ലാം കഴിഞ്ഞു അവളെ ഉപേക്ഷിച്ചു നാട് വിട്ടവൻ !! ഇത്രെയും കാലം ആർക്കും പിടി കൊടുക്കാതെ ഒളിച്ചു കഴിയുകയായിരുന്നു !! ഗിരി പൂജക്ക് സംഭവിച്ച അത്യാഹിതവും രുദ്രന്റെ ഇടപെടലും സന്ദീപ് പൂജയെ വിവാഹം കഴിച്ചതും എല്ലാം കാവ്യയോട് പറഞ്ഞു …എല്ലാ വെളിപ്പെടുത്തലും കേട്ട് സ്‌തബ്ധയായി കാവ്യ ഇരുന്നു …
അവന് ഉണ്ടെന്ന് പറയുന്ന ഈ ജോലിയിൽ പോലും എനിക്ക് വിശ്വാസം ഇല്ല !! അവൻ പഠിച്ചത് ഇലക്ട്രോണിക് എഞ്ചിനീയറിംഗ് ആണ് …അവന് മർച്ചന്റ് നേവിക്കാരൻ ആണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ എന്തോ എനിക്ക് ഒരു ബുദ്ധിമുട്ട് !!
എനിക്ക് ഒന്നും അറിയില്ല ഗിരിയേട്ടാ ?? മനസ്സ് ആകെ മരവിച്ചത് പോലെ .. എന്നും വിളിച്ചു പ്രാർത്ഥിക്കുന്ന ഭഗവതി നേർവഴി കാണിച്ചു തന്നു എന്ന് മാത്രം ഞാൻ വിശ്വസിക്കുകയാണ് …
പക്ഷെ ഇങ്ങനെ ഒരു ഹീന കൃത്യം അവൻ ചെയ്തിട്ടുണ്ടങ്കിൽ അതിനുള്ള തക്ക ശിക്ഷ അവൻ അനുഭവിക്കണം ഗിരിയേട്ടാ !! കാവ്യയുടെ ശബ്ദം ഉറച്ചതായിരുന്നു …
രോഹനെ വെളിച്ചത്തു കൊണ്ടുവരാൻ ഞങ്ങൾക്ക് കാവ്യയുടെ സഹായം വേണം …രുദ്രൻ പറഞ്ഞു …
കാവ്യ രോഹന്റെ നമ്പറിൽ വിളിക്കണം !! സ്നേഹത്തോടെ വിവാഹത്തിന് താല്പര്യമുള്ള രീതിയിൽ സംസാരിക്കണം ……ഒരു സംശയവും അവന് തോന്നരുത് .. വീട്ടിലേക്ക് പെണ്ണുകാണാൻ വരുന്നതിന് മുൻപ് പ്രധാനപ്പെട്ട കാര്യം സംസാരിക്കണം എന്ന് അവനോട് പറയണം എന്നിട്ട് ഞങ്ങൾ പറയുന്ന സ്ഥലത്തേക്ക് വാരാൻ അവനോട് പറയണം …
കാവ്യയുടെ നമ്പർ അവനു അറിയില്ലല്ലോ അതുകൊണ്ട് കാവ്യയുടെ നമ്പറിൽ നിന്ന് അവനെ വിളിക്കേണ്ട .. നാളെ ഞാൻ ഒരു സിം കൊണ്ടുത്തരാം … അതിൽ നിന്ന് മാത്രമേ അവനെ വിളിക്കാവൂ .. രുദ്രൻ പറഞ്ഞു ..
കാവ്യ സമ്മതിച്ചു …
ഗിരിയുടെയും രുദ്രന്റെയും നിർദേശപ്രകാരം രുദ്രൻ കൊടുത്ത സിമ്മിൽ നിന്ന് കാവ്യ രോഹനെ വിളിച്ചു … കാവ്യ റോഹനുമായി കൂടുതൽ സംസാരിച്ചു …രോഹൻ കാവ്യയെ നേരിട്ട് കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു … പെണ്ണുകാണലിന് മുൻപ് പരസ്പരം അറിഞ്ഞിരിക്കുന്നത് നല്ലതാണെന്ന് കാവ്യ പറഞ്ഞപ്പോൾ രോഹൻ അത് അനുകൂലിച്ചു ..
കാവ്യ അപ്പോൾ അപ്പോൾ ഉള്ള വിവരങ്ങൾ ഗിരിയെ അറിയിക്കുമായിരുന്നു ……ഗിരി പറഞ്ഞുകൊടുത്ത സ്ഥലത്തേക്ക് കാവ്യ രോഹനെ നേരിൽ കാണുവാനായി ക്ഷണിച്ചു …
അങ്ങനെ അവർ കാത്തിരുന്ന ആ ദിവസം എത്തി … ഇന്നാണ് കാവ്യ രോഹനെ നേരിൽ കാണുന്ന ദിവസം ….
(തുടരും …)
പ്രീയപ്പെട്ട വായനക്കാർക്ക്:ഇത് ഒരു സാങ്കല്പീക കഥയാണ് ……ഒരു കഥയായി മാത്രം ഈ സംഭവങ്ങളെ ഉൾകൊള്ളാൻ ശ്രമിക്കുക … ആരെയും ദ്രോഹിക്കാനോ വേദനിപ്പിക്കാനോ മെനഞ്ഞുണ്ടാക്കുന്ന സൃഷ്ടികൾ അല്ല !! ഇന്ന് നമുക്ക് ചുറ്റും നടക്കുന്ന സാമൂഹിക സംഭവങ്ങളുമായി ഈ കഥയെ ദയവായി താരതമ്യം ചെയ്യരുത് എന്ന് ഒരു അഭ്യർത്ഥന ഉണ്ട്
SHEROON4S
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission