ടാക്സീ …
ആശുപത്രിയുടെ പ്രധാന ഗേറ്റിലെത്തിയപ്പോൾ മുന്നിലൂടെ മെല്ലെ കടന്ന് പോയ കറുപ്പും മഞ്ഞയും പെയിൻ്റുള്ള പ്രിമിയർ പത്മിനി കാറിന് നേരേ ശാരദേച്ചി കൈ കാണിച്ചു
വരൂ ഗീതേ .. ആദ്യം നമുക്ക് എൻ്റെ ഫ്ളാറ്റിലേയ്ക്ക് പോകാം ,ഒന്ന് കുളിച്ച് ഫ്രഷായിട്ട് ബാക്കി കാര്യങ്ങൾ നമുക്ക് തീരുമാനിക്കാം
നാട്ടിലേയ്ക്കിനി തിരിച്ച് പോയാലുണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ച് ശാരദേച്ചിയോട് ഗീത വിവരിച്ചിരുന്നു .
കാറിൻ്റെ മുൻ സീറ്റിൽ ഡ്രൈവറെ കൂടാതെ മറ്റൊരാള് കൂടിയുണ്ടായിരുന്നു.
ങ്ഹാ,രാജൻ്റെ വണ്ടിയായിരുന്നോ ?അതേതായാലും നന്നായി ,ഞങ്ങളെയൊന്ന് ഫ്ളാറ്റിലേയ്ക്കിറക്കിയേക്ക്
ഡ്രൈവർ, ശാരദേച്ചിയ്ക്ക് മുൻപരിചയമുള്ളയാളാണെന്ന് ഗീതയ്ക്ക് മനസ്സിലായി, പക്ഷേ അയാൾക്ക് ശാരദേച്ചിയെക്കാൾ പ്രായമുണ്ടായിരുന്നു, ഏകദേശം തൻ്റെ അച്ഛനോളം പ്രായം വരും, എന്നിട്ടും അൻപത് തികയാത്ത ശരദേച്ചിയ്ക്ക് അയാളെ പേര് വിളിക്കാൻ എങ്ങനെ തോന്നുന്നു? എന്ന് ഗീത അത്ഭുതപ്പെട്ടു.
മേഡം,, എന്താ ഇവിടെ?
ആരാ കൂടെയുള്ളത്?
ബാക്ക് സീറ്റിലേയ്ക്ക് കയറിയപ്പോൾ,കാറ് മുന്നോട്ടെടുത്ത് കൊണ്ട്,അയാൾ ഉദ്വോഗത്തോടെ ചോദിച്ചു.
ങ്ഹാ, ഇതെൻ്റെയൊരു കസിനാണ്, നാട്ടീന്ന് വന്നതാണ് ,ട്രെയിനിലെ ഭക്ഷണം പിടിച്ചില്ല, ചെറിയൊരു ഛർട്ടില്, അത് കാണിക്കാൻ വന്നതാണ്,,
എത്ര വിദഗ്ദമായാണവര് കളവ് പറഞ്ഞതെന്ന്, ആശ്ചര്യത്തോടെ വിദ്യയോർത്തു.
സാറ്, Uk യിലേയ്ക്ക് മടങ്ങിയോ ?
ഡ്രൈവർ വീണ്ടും കുശലം ചോദിച്ച് കൊണ്ടിരുന്നു.
ഓഹ്, പുള്ളിക്കാരൻ എപ്പോഴേ പോയി ,അതിയാൻ്റെ ലൈഫ് അവിടെ കിടക്കുവല്ലിയോ?
അപ്പോൾ മേഡം വീണ്ടും തനിച്ചായി,,
ഹേയ്, എന്ന് പറയാൻ കഴിയില്ല ,ആ തമിഴത്തി പെൺകൊച്ചുണ്ട് ,
അവളാണെനിക്കിപ്പോൾ കൂട്ട്,,
അപ്പോൾ ശാരദേച്ചിയ്ക്ക് മക്കളും മറ്റുള്ളവരുമൊന്നുമില്ലേ?
ഗീതയുടെ മനസ്സിൽ അങ്ങനെയൊരു സംശയം ഉദിച്ചെങ്കിലും ,തുറന്ന് ചോദിക്കാൻ പറ്റിയ സന്ദർഭമല്ലല്ലോ? കാരണം ഡ്രൈവർ രാജൻ്റെ മുന്നിൽ താൻ ശാരദേച്ചിയുടെ കസിനല്ലേ?
കുറച്ച് ദൂരം ഓടിക്കഴിഞ്ഞപ്പോൾ വാഹനം ,പ്രധാന നിരത്തിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മറ്റൊരു പോക്കറ്റ് റോഡിലേയ്ക്ക് കയറി
നഗരത്തിൻ്റെ തിരക്കൊഴിഞ്ഞ സ്ഥലത്തായിരുന്നു ശാരദേച്ചിയുടെ ഫ്ളാറ്റ്, സ്വച്ഛമായൊഴുകുന്ന ഒരു പുഴയുടെ അരികിൽ, വെറും അഞ്ച് നിലകൾ മാത്രമുള്ള അല്പം പഴക്കം ചെന്നൊരു ബിൾഡിങ്ങായിരുന്നത്
എത്രയായി രാജാ…
കാറിൽ നിന്നിറങ്ങിയിട്ട്
ശാരദേച്ചി ചോദിച്ചു.
ഓഹ് അത് മേഡമിങ്ങ് തന്നാൽ മതി ,ഒട്ടും കുറയില്ലെന്ന് എനിക്കറിയാമല്ലോ,,
അതും പറഞ്ഞ് അയാൾ ചേച്ചിയെ നോക്കി വല്ലാത്തൊരു ചിരി ചിരിച്ചപ്പോൾ ഗീതയ്ക്ക് എന്തോ പോലെ തോന്നി .
അഞ്ചാം നിലയിലായിരുന്നു,
ശാരദേച്ചിയുടെ ഫ്ളാറ്റ്, ലിഫ്റ്റ് കയറി മുകളിലെത്തിയപ്പോൾ ഇരുവശത്തുമായി രണ്ട് ഡോറുകൾ കണ്ടു.
ഇതാണ് എൻ്റെ കൊട്ടാരം ,,,
ശാരദേച്ചി ചിരിച്ച് കൊണ്ട്, വലത് വശത്ത് കണ്ട ഡോറിൻ്റെ കീ ഹോളിലേയ്ക്ക് വാനിറ്റി ബാഗിൽ നിന്നെടുത്ത താക്കോല് കയറ്റി തിരിച്ചു
പുറമേ കണ്ടത് പോലെ
ആയിരുന്നില്ല അതിനകം,
വളരെ വിശാലമായ ഹാളിലേക്കായിരുന്നു കയറിച്ചെന്നത്,
അവിടെ മനോഹരമായി അലങ്കരിച്ച ലെതർ സോഫയും, കോർനർ സെറ്റിയും, നടുവിൽ ഗ്ളാസ് നിർമ്മിത ടീപ്പോയുമൊക്കെയായി ആകെയൊരു ആഡംബരഭംഗിയുണ്ടായിരുന്നു
പൊടുന്നനെ അകത്ത് നിന്നും
കതിര് പോലുള്ള ഇരുനിറക്കാരിയായൊരു പെൺകുട്ടി ഇറങ്ങി വന്നു ,അവളുടെ മുഖത്ത് ഒട്ടും തെളിച്ചമില്ലെന്ന് മാത്രമല്ല എന്തോ ഒരു വിഷമം ഉള്ളത് പോലെ ഗീതയ്ക്ക് തോന്നി.
ങ്ഹാ ഗീതേ ,, ഇതാണ് ഞാൻ പറഞ്ഞ ആ പെൺകുട്ടി ,പേര് അമുദാ .. ,പിന്നെ ഒരു കുഴപ്പമുണ്ട്, അവൾക്ക് സംസാരിക്കാൻ കഴിയില്ല, പക്ഷേ, നമ്മൾ പറയുന്നത് കേൾക്കാൻ പറ്റും, ചെറുപ്പത്തിലെങ്ങാണ്ട് ഒരു പനി വന്നപ്പോൾ ‘, സംസാരശേഷി നഷ്ടപ്പെട്ടതാണെന്നാണ് ഇവിടെ കൊണ്ട് വിട്ട ഇവളുടെ പാട്ടി പറഞ്ഞത്,, ങ്ഹാ അമുദാ അക്കാവുക്ക് കൊച്ചം ടീ കൊട് …
അത് കേട്ട് അമുദാ ഉള്ളിലേയ്ക്ക് തിരിച്ച് പോയി.
ഗീതയൊരു കാര്യം ചെയ്യ് ,ദാ ആ മുറിയിൽ ചെന്ന് ബാഗ് അവിടെ വച്ചിട്ട് ഒന്ന് കുളിച്ച് ഫ്രഷാക്, അപ്പാഴേയ്ക്കും ഞാനും ഈ വേഷമൊക്കെ ഒന്ന് മാറട്ടെ,,
ഗീത ബാഗുമെടുത്ത് ശാരദേച്ചി, കാണിച്ച റൂമിലേയ്ക്ക് പോയി.
######################
കുളി കഴിഞ്ഞ് ദേഹം തുടച്ച് കൊണ്ടിരിക്കുമ്പോഴാണ് ബാത്റൂമിൻ്റെ ഡോറിൽ മുട്ടുന്നത് കേട്ടത്
ഗീതേ,, കഴിഞ്ഞില്ലേ?
അത് ശാരദേച്ചിയായിരുന്നു
കഴിഞ്ഞു ചേച്ചീ .. ഞാൻ ഈറൻ മാറുകയാണ്
എങ്കിൽ വേഗമിറങ്ങ്, ഞാൻ നിനക്ക് പറ്റിയൊരു ഗൗൺ കൊണ്ട് വന്നിട്ടുണ്ട് ,നിനക്കിത് നന്നായിട്ട് ചേരുമെന്നാണ് എനിക്ക് തോന്നുന്നത്
അയ്യോ അതൊന്നും വേണ്ട ചേച്ചി എൻ്റെ ബാഗിൽ നാട്ടിൽ നിന്ന് കൊണ്ട് വന്ന നൈറ്റി ഉണ്ടായിരുന്നു
ഓഹ് അതവിടെയാരുന്നോട്ടെ ഇന്നിപ്പോൾ നീ ഇത് ധരിച്ചാൽ മതി
അവർ നിർബന്ധം പിടിച്ചപ്പോൾ ഗീത പിന്നെ ഒന്നും മിണ്ടിയില്ല, തല തുടച്ചിട്ട് വേഗം ബാത്രൂമിൽ നിന്നും പുറത്തേയ്ക്കിറങ്ങി വന്നു.
ആഹാ ,, നേരത്തെ കണ്ടത് പോലെയല്ലല്ലോ? ഒന്ന് കുളിച്ചപ്പോഴേയ്ക്കും ആളങ്ങ് മാറിയല്ലോ ? നല്ല വെളുത്ത് സുന്ദരിയായിട്ടുണ്ട്
ശാരദേച്ചി അടിമുടി നോക്കിയിട്ട് ഗീതയുടെ കവിളിൽ സ്നേഹത്തോടെ നുള്ളിയപ്പോൾ, അവൾക്ക് ലജ്ജ തോന്നി.
ദാ, ഇതൊന്ന് ഇട്ടേ, നോക്കട്ടെ എങ്ങനുണ്ടെന്ന്?
റോസ് നിറമുള്ള സിൽക്കിൻ്റെ ഒരു സ്ളീവ് ലെസ്സ് ഗൗണായിരുന്നത്, ശാരദേച്ചി അപ്പോൾ ധരിച്ചിരുന്ന വേഷവും അത് തന്നെയായിരുന്നു.
അയ്യോ ചേച്ചീ ,,ഞാനിത് പോലെയുള്ളതൊന്നും ഇടാറില്ല
അതിനെന്താ ഇതിട്ട് പുറത്തേയ്ക്കൊന്നും പോകാനല്ലല്ലോ ?ഇവിടെയിപ്പോൾ നമ്മൾ മൂന്ന് സ്ത്രീകൾ മാത്രമല്ലേയുള്ളൂ, നീയിതൊന്ന് ഇട്ടേ .. ഞാൻ നോക്കട്ടെ
അതും പറഞ്ഞവർ ഗീതയുടെ കൈയ്യിലേയ്ക്ക് നിർബന്ധപൂർവ്വം ഗൗൺ കൊടുത്തു .
എങ്കിൽ ചേച്ചിയൊന്ന് പുറത്തേയ്ക്ക് നില്ക്ക് ഞാൻ ഇട്ട് നോക്കട്ടെ
ഗീത വൈമനസ്യത്തോടെ പറഞ്ഞു
ഞാനെന്തിനാ പുറത്ത് പോകുന്നത് അത് കൊള്ളാം, ഞാനും നിന്നെപ്പോലൊരു സ്ത്രീയല്ലേ?
അത് കേട്ട് ഗീതയാകെ ധർമ്മസങ്കടത്തിലായി ,
അവൾ നിസ്സഹായതയോടെ ചുമരിന് നേരെ തിരിഞ്ഞ് നിന്ന് കൊണ്ട് വൈക്ളബ്ബ്യത്തോടെ വസ്ത്രം മാറി.
ഇനി ഇങ്ങോട്ട് തിരിഞ്ഞ് നില്ക്ക് ഞാനൊന്ന് കാണട്ടെ ,,
പുറകിൽ നിന്നിരുന്ന ശാരദേച്ചി അവളുടെ ചുമലിൽ പിടിച്ച് ബലമായി തിരിച്ച് നിർത്തി
ഓഹ് മൈ ഗോഡ് ,,, ഞാനെന്താ ഈ കാണുന്നത്? എന്താ ഒരു സ്ട്രക്ച്ചറ് ?ഇപ്പോൾ നിന്നെ കണ്ടാൽ രണ്ട് പെൺകുട്ടികളുടെ അമ്മയാണെന്ന് ആരും പറയില്ല,,
വലത് കൈത്തലം കൊണ്ട് തൻ്റെ കഴുത്തിലും നഗ്നമായ തോളിലും തഴുകിക്കൊണ്ട് ശാരദേച്ചി അത് പറഞ്ഞപ്പോൾ, ഗീതയ്ക്ക് ഈർഷ്യ തോന്നി, അപ്പോൾ അവരുടെ ആർത്തിപൂണ്ട കണ്ണുകളിൽ നിഷ്കളങ്ക സ്നേഹത്തിൻ്റെ ആർദ്രത തെല്ലുമില്ലായിരുന്നു ,
പകരം കാമം തുളുമ്പുന്ന വശ്യതയായിരുന്നു.
അവൾ അനിഷ്ടത്തോടെ പുറകിലേയ്ക്ക് തെന്നി മാറി.
ഓകെ ,ചായ കുടിച്ചിട്ട് നീയൊന്ന് റെസ്റ്റെടുക്ക് ,ഞാൻ മുറിയിലേക്ക് ചെല്ലട്ടെ ,അവിടെ അമുദത്തിന് കുറച്ച് ജോലി ബാക്കിയുണ്ട്
യാതൊരു ഭാവവ്യത്യാസവുമില്ലാതെ
അവർ നടന്ന് പോയപ്പോൾ ഗീതയുടെ മനസ്സിലേയ്ക്ക് അശുഭ ചിന്തകളുടെ വേലിയേറ്റമുണ്ടായി.
താൻ വന്ന് പെട്ടിരിക്കുന്നത് ഒരു കെണിയിലാണോയെന്ന് ഗീത ചിന്തിച്ച് പോയി.
കാരണം, ഇത് വരെ കാണാത്തൊരു മുഖവും ഭാവവുമായിരുന്നു, അപ്പോൾ ശാരദേച്ചിയുടെ പെരുമാറ്റത്തിലുണ്ടായിരുന്നത്.
അവൾക്ക് ചായ കുടിക്കാൻ തോന്നിയില്ല ,ചിന്താഭാരത്തോടെ കട്ടിലിൽ തളർന്നിരിക്കുമ്പോൾ വാതിൽ, പാതി ചാരിയിട്ടിരുന്ന ശാരദേച്ചിയുടെ മുറിയിലേയ്ക്ക് അമുദ കയറിപ്പോകുന്നത് കണ്ടു.
പക്ഷേ, അവൾ അർദ്ധനഗ്നയായിരുന്നു ,
അത് കണ്ട് ഗീത പകച്ച് പോയി.
എന്ത് ജോലി ചെയ്യാനായിരിക്കും അവൾ ആ മുറിയിലേയ്ക്ക് പോയത്?
ആകാംക്ഷ അടക്കാനാവാതെ,
ഗീത മെല്ലെ കട്ടിലിൽ നിന്നെഴുന്നേറ്റു,ശാരദേച്ചിയുടെ മുറിയായിരുന്നു അവളുടെ ലക്ഷ്യം.
പാതി തുറന്ന് കിടന്നിരുന്ന വാതില്ക്കലെത്തി, അകത്തേയ്ക്ക് പാളി നോക്കിയ ഗീത ,ആ കാഴ്ച കണ്ട് ഞെട്ടിത്തരിച്ച് പോയി.
കട്ടിലിന് മുകളിൽ, അർദ്ധനഗ്നയായി കിടക്കുന്ന ശാരദേച്ചിയുടെ മുകളിലേയ്ക്ക് പടർന്ന് കയറുന്ന അമുദയുടെ രതിക്രീഡകൾ കണ്ട് ഗീതയുടെ തലച്ചോറ് മരവിച്ച് പോയി.
തുടരും,,
രചന
സജി തൈപ്പറമ്പ്.
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission