കുറച്ചു കഴിഞ്ഞു അപ്പു വന്നു തോളിൽ കൈ വച്ചു. അവനെ ഒന്ന് നോക്കിയിട്ട് അവന്റെ വയറിൽ മുഖമമർത്തി എന്റെ സങ്കടങ്ങൾ ഒഴുക്കി കളഞ്ഞു . എത്ര നേരം അങ്ങനെ ഇരുന്നുവെന്നു അറിയില്ല എനിക്ക് . അവസാനം ആൽബി വന്നു പിടിച്ചു എണീപ്പിച്ചു.
“എന്താടാ ഇത്…എന്തും നേരിടാൻ തയ്യാറായിട്ടല്ലേ നീ വന്നത്. എന്നിട്ട് ഇത്രേ ഉള്ളോ നീ…. അതു പറയുമ്പോൾ അവന്റെ ശബ്ദവും ഇടറുന്നുണ്ടായിരുന്നു.
അവനു കൊടുക്കാൻ മറുപടി ഒന്നും എന്റെ കൈയിൽ ഇല്ലായിരുന്നു. അല്ലെങ്കിൽ തന്നെ എന്താ ഞാൻ പറയുക…. അമ്മുനെ ആൽബിക്ക് അറിയില്ലലോ. ഒരിക്കലെങ്കിലും അവളെ കണ്ടിട്ടുള്ള ഒരാൾക്ക് അവളുടെ ഇന്നത്തെ രൂപം വേദന തന്നെയാണ്…..
“പതിയെ എണീറ്റു അപ്പുനടുത്തേക്കു ചെന്നു. അവന്റെ കൈയിൽ പിടിച്ചു ചോദിച്ചു. എന്താടാ എന്റെ അമ്മുന് പറ്റിയത്… നേരത്തെ ഇവിടെ വന്നതാരാണ്. അവൻ കാരണം ആണ് അമ്മുവിന് ഇങ്ങനെ എന്നൊക്കെ നീ പറയുന്നത് കേട്ടു. പറയൂ എന്താ പറ്റിയെതെന്നു….
“അമ്മുനെ പെട്ടന്ന് അങ്ങനെ കണ്ടപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല. അതാ ഞാൻ അവളെ കാണാതെ വന്നത്. എവിടെ ആയിരുന്നാലും സന്തോഷത്തോടെ കഴിയണം എന്നെ പ്രാര്ഥിച്ചിട്ടുള്ളു… പക്ഷെ ഇതു…. എന്നും അവളെന്റെ പ്രാണൻ തന്നെയാണ്. അതു ഏതവസ്ഥയിലും. ഇത്രോം വർഷം കാണാതിരുന്നിട്ടും അവളുടെ ശബ്ദം പോലും കേൾക്കാതിരിന്നിട്ടും അവളോടുള്ള ഇഷ്ടം കൂടിട്ടല്ലാതെ കുറഞ്ഞിട്ടില്ല. പറയടാ അപ്പു അവൾക്കെന്താ പറ്റിയത്…..
നേരത്തെ ഇവിടെ വന്ന ചെക്കൻ ആരാന്നു ചോദിച്ചില്ലേ. അതു ശ്രീജിത്ത്. അമ്മുന് വേണ്ടി കല്യാണം ഉറപ്പിച്ച പയ്യനായിരുന്നു…..
അതു കേട്ടതും എന്റെ തലയിൽ വെള്ളിടിവെട്ടി….
“അപ്പു പറഞ്ഞു തുടങ്ങി……….
ഒരു വർഷം മുന്നേ വരെ എന്റെ പഴയ വായാടി അമ്മുസ് തന്നയാരുന്നു അവള്..
അവളുടെ ഫ്രണ്ട് ആയിരുന്ന അശ്വതിയെ ഞങ്ങളുടെ ആതിയെ എന്നെ കൊണ്ട് പ്രണയിപ്പിച്ചതും ഞങ്ങളുടെ കല്യാണം നടത്താനുമൊക്കെ മുന്നിൽ നിന്നതും എന്റെ അമ്മുവായിരുന്നു. അവളുടെ കുറുമ്പ് കണ്ടു ദൈവങ്ങൾക്കിഷ്ട്ടപെട്ടില്ല എന്നു തോന്നുന്നു….
അങ്ങനെ ഇരിക്കുമ്പോളാണ് ശ്രീജിത്ത് എന്നെ വന്നു കണ്ടത്. ഇവിടന്നു രണ്ടു കിലോമീറ്റർ അപ്പുറത്തായിരുന്നു അവന്റെ വീട്. യൂണിവേഴ്സിറ്റി യിൽ ജോലി. അമ്മുനെ കല്യാണം കഴിക്കണം അതായിരുന്നു അവന്റെ ആവശ്യം. അവൻ എന്നോട് അതു പറഞ്ഞപ്പോൾ എന്റെ മനസ്സിൽ ആദ്യം വന്നത് നീയായിരുന്നടാ കിച്ചാ. പക്ഷെ ഞാൻ എന്തു അടിസ്ഥാനത്തിൽ നിനക്കു വേണ്ടി വെയിറ്റ് ചെയ്യും. അതിനു ശേഷം നീ ഒന്ന് കോൺടാക്ട് ചെയ്തിട്ടു പോലും ഇല്ല.
ഞാൻ വീട്ടിൽ ആലോചിച്ചു മറുപടി പറയാം എന്നു പറഞ്ഞു. വീട്ടിൽ ആലോചിച്ചപ്പോൾ എല്ലാവർക്കും സമ്മതം. ചെക്കനെ എല്ലാവർക്കും അറിയാം, നല്ല സ്വഭാവം, നല്ല ജോലി. കുടുംബവും നല്ലതാ.. അമ്മുനോട് ചോദിച്ചപ്പോൾ, ആദ്യം അവളുടെ കണ്ണിൽ ഒരു പിടച്ചില് കണ്ടു. പക്ഷെ അവളെന്നോട് പറഞ്ഞത് ഞങ്ങൾക്കൊക്കെ ഇഷ്ടമാണെങ്കിൽ അവൾക്കും സമ്മതം ആണെന്ന്.
പക്ഷെ അവളുടെ കണ്ണിലെ പിടച്ചിൽ അതെന്നിൽ സംശയം ഉണ്ടാക്കി. ഞാൻ അശ്വതിയോടു ചോദിച്ചു അവൾക്കു ഈ കല്യാണത്തിന് സമ്മതം ആണോന്നു ചോദിക്കാൻ. അവര് മനസ്സറിയുന്ന കൂട്ടുകാരല്ലേ… അന്ന് രാത്രി അവളെന്റെ അടുത്ത് വന്നു , എന്റെ മടിയിൽ കിടന്നു. പണ്ടേ അങ്ങനെ ആണ് അവൾക്കെന്തെങ്കിലും പറയാൻ ഉണ്ടങ്കിൽ അവള് മടിയിൽ കിടക്കും..
“എന്താ മോളെ നിനക്കു വല്ലതും പറയാനുണ്ടോ.
“അപ്പുവേട്ടാ അതു നിങ്ങള് ആരെ കാണിച്ചാലും കല്യാണം കഴിക്കാൻ എനിക്ക് സന്തോഷമേ ഉള്ളു. എന്റെ നല്ലതേ നിങ്ങളാഗ്രഹിക്കു എന്നെനിക്കറിയാം
എന്റെ ജീവിതത്തിൽ അപ്പുവേട്ടനോട് പറയാതെ ഒരേ ഒരു രഹസ്യം മാത്രേ ഉള്ളു. ആതി ക്കു മാത്രേ അറിയുള്ളു. ഞാൻ പറയാത്തത്,….. വേറെ ഒന്നും കൊണ്ടല്ല….. അതു പറഞ്ഞിട്ടും കാര്യമില്ലാഞ്ഞിട്ടാണ്.
“എന്താ… എന്റെ കാന്താരിയുടെ മനസിൽ. എന്തായാലും ഏട്ടനോട് പറയൂ നീ….
“അതു… അതു.. കിചേട്ടനോട് എനിക്ക്, വേറെ ആരോടും തോന്നാത്ത ഒരിഷ്ടം ഉണ്ട് മനസിൽ. ഞാൻ ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല കിച്ചേട്ടനെ. പക്ഷെ കാര്യമില്ലെന്നു എനിക്കറിയാം.കിച്ചേട്ടൻ ഒരിക്കലും എന്നെ അങ്ങനെ കണ്ടിട്ടുണ്ടാവില്ല… ഇപ്പൊ കിച്ചേട്ടന്റെ കല്യാണം ഒക്കെ കഴിഞ്ഞിട്ടുണ്ടാകും അല്ലെ…. പിന്നെന്തിനാ ഞാൻ കാത്തിരിക്കുന്നേ…
അപ്പുവേട്ടൻ അച്ഛനോടും അമ്മയോടുമൊക്കെ പറഞ്ഞോ എനിക്ക് ഈ കല്യാണത്തിന് സമ്മതം ആണെന്ന്.
“അന്നാണെടാ കിച്ചാ ആദ്യമായി എന്റെ നെഞ്ച് പൊടിഞ്ഞത്. അറിഞ്ഞോ അറിയാതയോ ഞാൻ നിങ്ങൾക്കിടയിൽ ഒരു തടസമായി. അന്ന് നിന്നോട് അങ്ങനെ ഒക്കെ സംസാരിക്കാൻ തോന്നിയ നിമിഷത്തെ ഞാൻ ശപിച്ചു….
പക്ഷെ നീ അതിനു ശേഷം ഒരു കോൺടാക്ട് പോലും ഉണ്ടായിട്ടില്ല. പിന്നെ എന്റെ മോളോട് ഞാൻ എങ്ങനെ പറയും നിനക്കും അവളെ ഇഷ്ടായിരുന്ന് എന്നു. അതു ഞാനായിട്ട് അവൾക്കു ആഗ്രഹം കൊടുക്കുന്നത് പോലല്ലേ. അതുകൊണ്ട് ഞാൻ അവളോട് ഇവന് അവളെ ഇഷ്ടമായിരുന്നു എന്നുള്ള കാര്യം മറച്ചു വച്ചു.
പിന്നേ എല്ലാം പെട്ടന്നായിരുന്നു. കല്യാണം ഒക്കെ ഉറപ്പിച്ചു ഡേറ്റ് ഉം ഫിക്സ് ചെയ്തു. കല്യാണ ഡ്രസ്സ് എടുക്കാൻ പോയ ദിവസം, ശ്രീജിത്തിനെ വെറുതെ വിളിച്ചപ്പോൾ അവനും സിറ്റിയിൽ ഉണ്ടെന്നു പറഞ്ഞു നേരെ ഷോപ്പിലേക്ക് വന്നു ഞങ്ങളോടൊപ്പം കൂടി.
ഡ്രസ്സ് എല്ലാം എടുത്തു പുറപ്പെടാൻ തുടങ്ങിയപ്പോൾ അവൻ എന്നോട് ഒരു ആവശ്യം പറഞ്ഞു. അമ്മുനെ അവന്റെ ഒപ്പം ബൈക്കിൽ കൊണ്ട് വന്നോട്ടെ എന്നു. അമ്മയോടും അച്ഛനോടും ചോദിച്ചിട്ട് ഞാനും സമ്മതം പറഞ്ഞു. അവള് നല്ലപോലെ പറഞ്ഞതാ പോകുന്നില്ലന്നു. ഞാനാ നിർബന്ധിച്ചത്. അപ്പോൾ എന്റെ മനസിൽ ശ്രീയും അമ്മുവും കുറച്ചു കൂടെ അടുക്കുന്നെങ്കിൽ അടുക്കട്ടെ എന്നു കരുതി. കാരണം ശ്രീജിത്തിനെ മനസു കൊണ്ട് അംഗീകരിക്കാൻ അവൾക്കു കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. ഒന്നുമില്ലെങ്കിലും വയസ്സറിഞ്ഞ പ്രായം മുതൽ അവളുടെ മനസിൽ കേറിയതല്ലേ കിച്ചൻ. അതു പെട്ടന്നൊന്നും പോകില്ലലോ.
അതെന്റെ കുഞ്ഞിന്റെ എല്ലാ സന്തോഷവും അവസാനിപ്പിക്കാനുള്ള യാത്രയാണെന്നു അറിഞ്ഞിരുന്നില്ല. ഒരു ആക്സിഡന്റ്. സിഗ്നലിൽ നിർത്തിയിട്ടു വണ്ടി എടുത്തപ്പോളെക്കും ഒരു കാറ് കാരൻ ഇടയിൽ കൊണ്ട് വന്നു. അവൻ പെട്ടന്നു ബ്രേക്ക് പിടച്ചപ്പോൾ വണ്ടി ചരിഞ്ഞു വീണു. അമ്മു പിടിച്ചിട്ടുണ്ടായിരുന്നില്ല. അവള് തെറിച്ചു റോഡിൽ വീണു.
തലക്കായിരുന്നു പരുക്ക്…. സീരിയസായിരുന്നു. അവസാനം വലതു ഭാഗം മൊത്തം തളർന്ന അവസ്ഥയിൽ ഞങ്ങൾക്കവളെ തിരിച്ചു കിട്ടി. ശ്രീജിത്തിന് വലിയ പരുക്കുകൾ ഒന്നുമില്ലായിരുന്നു….
അവന്റെ കല്യാണം ക്ഷണിക്കാനാ ഇന്ന് വന്നത്.
“എല്ലാം കേട്ട് ഒന്നും മിണ്ടാതെ ഞാനിരുന്നു….
കാരണം അമ്മുന്റവസ്ഥാ എനിക്ക് സഹിക്കുന്നതിലും അപ്പുറം ആയിരുന്നു. ഒരിടത്തും ഒരു മിനിറ്റു പോലും ഇരിക്കാതെ ഓടി നടന്നവൾ. പത്തുവർഷത്തിന് ശേഷം അവളെ ഇങ്ങനെ കാണേണ്ടി വരും എന്ന് ഞാൻ കരുതിയില്ല. എവിടായിരുന്നാലും സന്തോഷത്തോടെ ഇരിക്കണം എന്നെ ആഗ്രഹിച്ചുള്ളു. കണ്ണൊക്കെ തുടച്ചു ഞാൻ അപ്പുനോട് ചോദിച്ചു…
“അപ്പു ഡോക്ടർമാർ എന്താ പറയുന്നേ…. ട്രീറ്റ്മെന്റൊക്കെ…. എങ്ങനെയാണ്…
“
നടക്കുന്നുണ്ട്. അവർക്കു ഉറപ്പുണ്ട്. പക്ഷെ അതിനു പേഷ്യന്റ് കൂടെ വിചാരിക്കണം എന്നാ അവര് പറയുന്നത്. ഇവിടെ അമ്മു ഞങ്ങളെ കാണിക്കാൻ ചിരിച്ചു കാണിക്കാറുണ്ട്. അവൾക്കു ശെരിക്കും ജീവിക്കണ്ട മരിച്ചാൽ മതിയെന്നാണ്. അവള് തന്നെ അതു പലപ്പോഴും പറയാതെ പറഞ്ഞിട്ടുണ്ട്. ഞങൾ എല്ലാവരും ആവുന്നതും പറയുന്നുണ്ട് അവളാണിവിടത്തെ വിളക്കെന്നു. പക്ഷെ…… എല്ലാം ശെരിയാവും അല്ലേടാ കിച്ചാ…..
അതിന്റെ മറുപടിയായായി ഞാൻ അപ്പുനോട് ചോദിച്ചു…..
“അപ്പു എനിക്ക് അമ്മുനെ ഒന്ന് കാണണം……
അതിനെന്താടാ നീ പൊയ്ക്കോ….
ടാ അപ്പു… ഞാൻ അവളെ കാണാൻ വരാൻ എന്താ താമസിച്ചെതെന്നു ചോദിച്ചാൽ, എനിക്കറിയില്ല, അവള് എന്നെ വേണ്ടാന്ന് വയ്ക്കുമോന്നുള്ള പേടി…..
ഇവന്മാര് പോലും അറിയാതെ ഞാൻ എന്റെ മനസിൽ കൊണ്ട് നടന്നതാ അവളെ . ഇപ്പൊ വെറുതെ എന്റെ പ്രണയത്തിനെ കുറിച്ച് പറഞ്ഞപ്പോൾ. ആൽബിയുടെ നിർബന്ധം കൊണ്ടാണ് വന്നത്. ഇക്കാലമത്രയും ഒരു പെണ്ണിനെ വേറെ ഒരു കണ്ണോടെ നോക്കാൻ കൂടി എനിക്ക് കഴിഞ്ഞിട്ടില്ല. എന്റെ മനസ്സിൽ എന്നും അമ്മു മാത്രേ ഉള്ളു. ഇനിയും അതങ്ങനെ തന്നെ ആയിരിക്കും. എനിക്ക് വേണം അവളെ അതു ഏതാവസ്ഥയിലായാലും. അതിലുപരി നമ്മൾ അവളെ പഴേപോലെ ആക്കും…..
അവൾക്കും എന്നെ ഇഷ്ടമാണെന്നു അറിഞ്ഞല്ലോ അതു മതിയെടാ.. അതു മാത്രം മതി…. ഇപ്പൊ ഞാൻ എന്റെ പെണ്ണിനെ ഒന്ന് കണ്ടിട്ട് വരാം കേട്ടോ ടാ.. അളിയാ……
കിച്ചാ നീ ഓവർ എക്സൈറ്റാകണ്ട .. അവള് നിന്നെ അകറ്റാനേ ശ്രമിക്കു… . അവൾക്കു നിന്നോടുള്ള ഇഷ്ടം ഒരിക്കലും സമ്മതിച്ചു തരും എന്നു എനിക്ക് തോന്നുന്നില്ല….
എനിക്കറിയാം…. നീ പേടിക്കണ്ട ഞാൻ മാനേജ് ചെയ്തോളാം. ഇത്രോം വർഷം എനിക്ക് വേണ്ടി ദൈവം കാത്തു വച്ച നിധിയാണ്. ഇനി ഒരിക്കൽ കൂടി അവളെ ഞാൻ നഷ്ടപെടുത്തില്ല. ഇനി നഷ്ടമായാൽ അന്നെന്റെ മരണമായിരിക്കും..
ശെരി… ഞാനിപ്പോ വരാം….
അതും പറഞ്ഞു ഞാൻ അമ്മുനെ കാണാൻ അവള് കിടക്കുന്ന മുറിയിലേക്ക് പോയി. അവള് കൈ നെറ്റിയിൽ വച്ചു കണ്ണടച്ച് കിടക്കുവായിരുന്നു. പതിയെ അടുത്ത് ചെന്നു അവളുടെ അടുത്തായി ഇരുന്നു….
“അമ്മൂസെ……
പതിയെ കണ്ണുകൾ തുറന്നു അവളെന്നെ നോക്കി… അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു…. ആ കണ്ണുനീർ തുടച്ചു ഒന്ന് ചേർത്ത് പിടിക്കാൻ എന്റെയുള്ളം വെമ്പി.
“കണ്ട്രോൾ കിച്ചാ… കണ്ട്രോൾ.. എടുത്തു ചാടരുത്…. എന്റെ മനസു എന്നോട് മന്ത്രിച്ചു….
അമ്മൂസെ….. എന്താടി ഒന്നും മിണ്ടാത്തെ…
“കിച്ചേട്ടന് എന്നെ ഓർമ്മയുണ്ടോ…
പിന്നെ നിന്നെ അങ്ങനെ മറക്കാൻ പറ്റുവോ….
ഞാൻ കരുതി മറന്നു കാണും എന്നു… നോട്ടം എന്നിൽ നിന്നും മാറ്റികൊണ്ടവൾ പറഞ്ഞു….
ങ്ഹാ അതൊക്കെ പോട്ടെ സുഖാണോ കിച്ചേട്ടാ…. കല്യാണം ഒക്കെ കഴിഞ്ഞിട്ടുണ്ടാകും അല്ലെ…..
എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തിക്കളിച്ചു.
“സുഖം ആണെടി പെണ്ണെ. പിന്നെ കല്യാണം കഴിഞ്ഞു……
അവളുടെ കണ്ണുകളിൽ നോക്കികൊണ്ടാണ് ഞാൻ അതു പറഞ്ഞത്. ആ കണ്ണുകളിലെ പിടച്ചിൽ ഞാൻ കണ്ടു. അതു കണ്ടു ശെരിക്കും സന്തോഷമാണ് തോന്നിയത്….
“സുന്ദരിയാണോ കിച്ചേട്ടന്റെ പെണ്ണ്… എന്താ പേര്….. കിച്ചേട്ടൻ ഇപ്പൊ എന്താ ചെയ്യുന്നേ…. കുഞ്ഞുങ്ങൾ….
“നീ ഇങ്ങനെ എല്ലാം കൂടി ഒരുമിച്ചു ചോദിക്കാതെ. ഓരോന്നായിട്ടു ചോദിക്ക്. ഞാനിവിടെത്തന്നെ ഉണ്ടല്ലോ….
“അതു…. ഞാൻ… ഏട്ടനെ കണ്ട വെപ്രാളത്തിൽ… സോറി…..
“അയ്യേ എന്തിനാ പെണ്ണെ സോറിയൊക്കെ…..
“കിച്ചേട്ടാ ആതിയെയോ അപ്പുവേട്ടനായോ ഒന്ന് വിളിക്കോ, എനിക്കൊന്നു ചാരി ഇരിക്കണം….
“ശെരിക്കും അവളതു പറഞ്ഞപ്പോൾ എന്റെ നെഞ്ചാണ് പൊടിഞ്ഞത് എന്റെ പെണ്ണിന്റെ അവസ്ഥ ഓർത്തു. പക്ഷെ പാടില്ല… അവളെ എങ്ങനെ എങ്കിലും നേരെ ആക്കി എടുക്കണം…
അതിനെന്തിനാ പെണ്ണെ അവര് ഞാൻ മതിയല്ലോ….. ഞാൻ ഇരുത്താം…
“അതു.. അതു വേണ്ട കിച്ചേട്ടാ….
“ഞാൻ അതൊന്നും കേൾക്കാതെ അവളെ പതിയെ പിടിച്ചു ചാരി ഇരുത്തി….
എന്നിട്ട് ഞാനും അരികിലായി ഇരുന്നു…. എന്നിട്ട് പറഞ്ഞു…
“ഇനി നീ ചോദിച്ച ചോദ്യങ്ങൾക്കു ഉത്തരം തരാം….
“ഞാനിപ്പോ നേവി ഓഫീസർ ആയിട്ടു മുംബയിൽ ആണ് വർക്ക് ചെയ്യുന്നത്. മൂന്ന് മാസത്തെ ലീവിന് വന്നതാണ്. ചിലപ്പോൾ ലീവ് നീട്ടേണ്ടി വരും….
പിന്നെ കുഞ്ഞുങ്ങളൊന്നും ആയിട്ടില്ല കാരണം, എന്റെ കല്യാണം കഴിഞ്ഞിട്ടിപ്പോ ഏകദേശം പത്തു വർഷം ആയിട്ടുണ്ടാകും. എന്റെ മനസിലാനാണെന്നേ ഉള്ളു. മനസിൽ കല്യാണം കഴിച്ചാൽ കുഞ്ഞുങ്ങൾ ഉണ്ടാകില്ലലോ… ഞാൻ ഒരു കുസൃതി ചിരിയോടെ അവളെ നോക്കി…. അവളെന്നെ അന്തം വിട്ടു നോക്കുന്നുണ്ട്. ഇതിപ്പോ എന്താ കഥയെന്നെ പോലെ…
ഞാൻ പതിയെ എണീറ്റു അവളുടെ കട്ടിലിനരികിലായിരുന്നു…. അവളുടെ തളർന്ന കൈ എടുത്തു. എന്റെ കൈയിലായ് വച്ചു തടവിക്കൊണ്ട് ചോദിച്ചു….
നിനക്കു എന്റെ പെണ്ണിന്റെ പേരറിയണ്ടേ.. ഞാനവളുടെ കണ്ണുകളിലായി നോക്കികൊണ്ട് ചോദിച്ചു… അവളും എന്നെ തന്നെ നോക്കുകയാണ്….
“അദ്രി കേശവ് “”…പക്ഷെ എനിക്ക് ഇഷ്ടം അമ്മൂസ്… എന്നാണ്….
“അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.. കണ്ണുനീർ തുള്ളികൾ കവിളിണകൾ തഴുകി താഴേക്കിറങ്ങുന്നുണ്ടായിരുന്നു.. ഒരു നിമിഷത്തെ നിശ്ശബ്ദതക്കു ശേഷം അവൾ ദേഷ്യത്തിന്റെ ആവരണം മുഖത്തണിഞ്ഞു കൊണ്ടാലറി…
“നോ….. എന്തസംബദ്ധം ആണീപറയുന്നതു.. ഒരിക്കലും നടക്കില്ല. പോ ഇറങ്ങി പോ ഇവിടന്നു….
ഞാൻ എപ്പോളെങ്കിലും നിങ്ങളോട് ഇഷ്ടമാണെന്നു പറഞ്ഞിട്ടുണ്ടോ. നിങ്ങള് മാത്രം വിചാരിച്ചാൽമതിയോ ഞാൻ നിങ്ങളുടെ ഭാര്യയാണെന്ന്…
പറഞ്ഞു കഴിഞ്ഞതും അവള് കിതക്കുന്നുണ്ടായിരുന്നു. അപ്പോളേക്കും അവളുടെ ശബ്ദം കേട്ടു എല്ലാവരും മുറിയിലേക്ക് വന്നു.
അപ്പു എന്നോട് ചോദിച്ചു എന്തടാ…..
ഞാൻ ഒന്നുമില്ലെന്ന് കണ്ണ് കാണിച്ചു….
“ഉടനെ അവൾ അപ്പുനോടായി പറഞ്ഞു.. അപ്പുവേട്ടാ ഇയാളോട് ഒന്ന് ഇറങ്ങിപ്പോകാൻ പറയു… പറയു അപ്പുവേട്ടാ. എനിക്കിഷ്ടമില്ല….
. “അപ്പു വന്നു എന്റെ കൈയിൽ പിടിച്ചു….
“സാരമില്ലടാ… എന്നും പറഞ്ഞു അവന്റെ തോളിൽ പതിയെ തട്ടി ഞാൻ പുറത്തേക്കിറങ്ങി…
“അപ്പുവേട്ടാ എന്നെ ഒന്ന് താഴ്ത്തി കിടത്തോ…. എനിക്ക് കുറച്ചു നേരം ഒറ്റക്ക് കിടക്കണം….
“ശെരി മോളെ… അതും പറഞ്ഞു അവളെ താഴ്ത്തികിടത്തി ഷീറ്റ് നേരെ പുതച്ചു കൊടുത്തു കൊണ്ട്. അപ്പു അവിടിന്നിറങ്ങി..
“എന്താടാ കിച്ചാ… എന്തിനാ അവളിങ്ങനെ അലറിയതു…..
“ഞാൻ നടന്നതെല്ലാം അവരോട് പറഞ്ഞു….
“ഞാൻ പറഞ്ഞില്ലെടാ നിന്നോട്…. അവള് സമ്മതിക്കില്ല. അതു അവൾക്കു നിന്നോടുള്ള ഇഷ്ട കൂടുതൽ കൊണ്ടാണ്…..
എനിക്കറിയാം അപ്പു…. ഞാൻ ഇതൊക്കെ പ്രതീക്ഷിച്ചതാ അതുകൊണ്ട് വിഷമം ഒന്നുമില്ല. അവളെ ഇങ്ങനെ കണ്ടപ്പോൾ ഞാൻ ഒന്ന് പതറിപ്പോയി എന്നുള്ളത് സത്യവാണ്. പക്ഷെ എനിക്ക് ഇപ്പൊ ഒന്നുറപ്പാണ് അമ്മു എനിക്കുള്ളതാ. എന്റെ മാത്രം….
“ടാ എനിക്ക് അവളുടെ ഡോക്ടറെ ഒന്ന് കാണണം. കഴിയുമെങ്കിൽ ഇന്ന് തന്നെ…
“ശെരി നീ ഒന്ന് വെയിറ്റ് ചെയ്യൂ ഞാനവളുടെ ഡോക്ടറെ ഒന്ന് വിളിക്കട്ടെ.. എന്നിട്ട് നമുക്ക് പോകാം…
അവൻ ഡോക്ടറെ വിളിച്ചതും ഞാൻ ആൽബിയോടായി പറഞ്ഞു….
“ആൽബി…. നീ മടങ്ങി പൊയ്ക്കോ. ഞാനിപ്പോഴൊന്നും…..
“ഓഹ് അതു നീ പറഞ്ഞില്ലേലും എനിക്കറിയാം… ഞാൻ നാളെ മടങ്ങുവാ….
“നീ അവന്മാരോട് ഇപ്പൊ ഒന്നും പറയാൻ നിൽക്കണ്ട….. ഞാൻ പറയാം അനൂപിന്റെ കല്യാണത്തിന് ഞാനുണ്ടാകും. നീ അമ്മയെ പോയി ഒന്ന് കാണണം… എന്തേലും പറഞ്ഞു കൺവിൻസ് ചെയ്തോ…
എടാ കിച്ചാ അവളില്ലാതെ നിനക്കു പറ്റില്ല അതെനിക്കറിയാം.. അതു അവളിനി ഏതാവസ്ഥയിലായാലും….. നീ ചെയ്യുന്നതാണ് ശെരി. നിനക്കു മാത്രവേ അവളെ പഴയതു പോലാക്കാൻ പറ്റു….
ആൽബി അത് പറഞ്ഞു കഴിഞ്ഞതും അപ്പു അങ്ങോട്ടേക്ക് വന്നു… .
“ടാ കിച്ചാ നാലു മണിയാകുമ്പോൾ ഡോക്ടർ ഫ്രീ ആകും ചെന്നു കണ്ടോളാൻ പറഞ്ഞു.
അപ്പൊ നമ്മൾ നാലുമണിക്ക് ഡോക്ടറിന് മുന്നിൽ ഉണ്ടാകും….
തുടരും…..
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Other Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission