Skip to content

കിച്ചന്റെ പ്രണയം – 7

kichante-pranayam

വീട്ടിലെത്തി ബെൽ അടിച്ചപ്പോളും എനിക്ക് വീടുമാറിയൊന്നു ഡൌട്ട് ഉണ്ടായിരുന്നു. വാതിൽ തുറന്നു വന്ന ചേട്ടനെ കണ്ടപ്പോൾ ഒരാശ്വാസം….

    “ചേട്ടൻ എന്നെ കണ്ടു അന്തം വിട്ടു നിൽക്കുവാണ്……

“ടാ നീ ഇതെങ്ങനെ…… സർപ്രൈസ് ആണല്ലോ… എത്ര വര്ഷമായെടാ നിന്നെ കണ്ടിട്ട്…..

  “എന്റെ ചേട്ടാ ഒന്ന് ശ്വാസം വിട്ടേരെ… ഞാൻ അകത്തോട്ട് കേറട്ടെ അദ്യം എന്നിട്ടു ബാക്കി… ഇതെന്റെ ചങ്ക് ആൽബിൻ….

   അപ്പോളേക്കും ശബ്ദം കേട്ടു അമ്മാവനും അമ്മായിയും ചേട്ടന്റെ വൈഫ്‌മൊക്കെ പുറത്തേക്കു വന്നു. ചേട്ടന് ഒരു മോനാണ്. എട്ടു വയസു. സാരംഗ്…… ശങ്കു എന്നു വിളിക്കും….

     ആൽബിടെ  കൂടെ ഒരു പ്രൊജക്റ്റ്‌ ആവശ്യത്തിന് വന്നതാണെന്ന് തന്നെ അവിടെയും പറഞ്ഞു…..

   ഫുഡൊക്കെ കഴിച്ചു… ഞാനും ചേട്ടനും ആൽബിയും കൂടി പുറത്തിരിക്കുവായിരുന്നു…

  “ശെരിക്കും നിനക്കു എന്താടാ കിച്ചാ പറ്റിയത്… എന്റെ കല്യാണമാണ് അവസാനം കുടുംബത്തിൽ നീ പങ്കെടുത്ത ഫങ്‌ഷൻ. അതിനു ശേഷം ഒന്നിനും നീ ഇല്ല. ഓരോ കാരണങ്ങൾ ഉണ്ട് നിനക്കെപ്പൊളും. ഞങ്ങൾ അങ്ങോട്ട് വന്നിരുന്നത് കൊണ്ട് നിന്നെ കാണാൻ പറ്റി….

   അപ്പച്ചിക്ക് ഭയങ്കര സങ്കടം ആണ് നിന്റെ കാര്യം ആലോചിച്ചു… നീ കല്യാണത്തിന് സമ്മതിക്കുന്നില്ല. കല്യാണകാര്യം പറയുമ്പോൾ തന്നെ ദേഷ്യം. എന്താടാ അങ്ങനെ…. നിനക്കു ആരേലും ഇഷ്ടം ഉണ്ടോ.. എങ്കിൽ അതു പറയു. അപ്പച്ചിയും,, അമ്മാച്ചനും എന്തായാലും സമ്മതിക്കും…. അതോ പെണ്ണിന്റെ വീട്ടിലാണോ പ്രോബ്ലം. എങ്കിൽ നമുക്ക് അവരെ കണ്ടു സംസാരിക്കാം……

    “ഞാൻ എല്ലാം പറയാം ചേട്ടാ.. ഇപ്പോളല്ല കുറച്ചു സമയം കൂടെ വേണം…. ചേട്ടാ എനിക്ക് ചേച്ചീടവിടയും ഒന്ന് പോണം, പക്ഷെ വഴി അറിയില്ല…….

 “ടാ നാളെ എനിക്കല്പം തിരക്കാണ്. മറ്റന്നാൾ പോകാം……. അതുപോരെ…..

“അതു…. ആൽബിക്ക് ഒരുപാട് ലീവില്ല…. ചേട്ടൻ വരണം എന്നില്ല… ഞാനും ആൽബിയും കൂടെ പൊയ്ക്കോളാം…. വഴി പറഞ്ഞാല്മതി….

“ശെരി എന്നാൽ എന്റെ ബൈക്ക് എടുത്തിട്ട് പൊയ്ക്കോ……

  “ശെരി ചേട്ടാ…. അപ്പൊ ഗുഡ്നൈറ്റ്‌….

ഗുഡ്നൈറ്റ്‌ ചേട്ടാ…. ആൽബിയാണ്…

ഗുഡ്നൈറ്റ്‌.. ആൽബി…. രാത്രി എന്തേലും ആവശ്യം ഉണ്ടങ്കിൽ വിളിക്കു…..

      ഞാനും ആൽബിയും ഉറങ്ങാൻ പോയി. “എന്റെ ഉറക്കമൊക്കെ ഏതൊക്കെയോ വഴി ഓടിപോയിന്നു പറഞ്ഞാല്മതിയല്ലോ….

പത്തുവർഷങ്ങൾക്കു ശേഷം ഞാനെന്റെ അമ്മുനെ കാണാൻ പോകുന്നു……

  മനസ്സ് തുള്ളിച്ചാടുന്നുണ്ട്.. അപ്പൊ എനിക്ക് വേറെ ഒന്നും ചിന്തിക്കാൻ തോന്നിയില്ല അവളെ കാണാം അതുമത്രെ ഉള്ളു എന്റെ ചിന്ത….

   “ഓർമകൾക്ക് എന്തു സുഗന്ധം….

    എൻ ആത്മാവിൻ നഷ്ട സുഗന്ധം…. “

    എന്റെ ഓർമകൾക്ക് ഇപ്പോൾ നഷ്ടസുഗന്ധമാണ്…… ആ നഷ്ടസുഗന്ധവും ആവോളം ആസ്വദിച്ചു ഞാൻ കിടന്നു…..

   എന്തക്കയോ ആലോചിച്ചുകൂട്ടി എങ്ങനെയൊക്കയോ നേരം വിളിപ്പിച്ചു. രാവിലെ തന്നെ ആൽബിയെ ചവിട്ടി എണീപ്പിച്ചു. രാവിലെ പോകാൻ റെഡിയായി വന്ന ഞങ്ങളെ കണ്ടു എല്ലാരും ഞെട്ടി….

“ഇത്ര രാവിലെ തന്നെ പോണോടാ നിനക്കു കുറെ കഴിഞ്ഞു പോയാൽ പോരെ… ചേച്ചിയും പിള്ളേരുമൊക്കെ അവിടെ തന്നെ ഉണ്ടാകും ഇന്ന് അവധി അല്ലെ…..

  “സാരമില്ല ചേട്ടാ… ഞങ്ങൾക്ക് എപ്പോ മടങ്ങിപോകേണ്ടി വരും എന്നു അറിയില്ല അതാ… ഞാൻ എങ്ങനെയോക്കയോ പറഞ്ഞൊപ്പിച്ചു….

  “ടാ വല്ലതും കഴിച്ചിട്ട് പോ….

“വേണ്ട അമ്മായി ഇത്ര രാവിലെ വിശക്കില്ല. നിനക്കു വേണോടാ… ഞാൻ ആൽബിയോട് ചോദിച്ചു…..

“അയ്യോ വേണ്ടായേ നമുക്ക് പോകാം… അവൻ എന്നെ ഒന്ന് ആക്കി പറഞ്ഞു…. ഞാനവനെ നോക്കി ഒരു വളിച്ച ചിരി അങ്ങ് പാസ്സാക്കി….

   “ഇതെല്ലാം ചേട്ടൻ ശ്രദ്ധിക്കുന്നുണ്ട് എന്നു ഞങ്ങളറിഞ്ഞില്ല..

വണ്ടി എടുക്കാൻ വന്നപ്പോൾ ചേട്ടനും ഞങ്ങളോടൊപ്പം പുറത്തേക്കു വന്നു….

 “ടാ കിച്ചാ സത്യം പറയു എന്താ ആകെ ഒരു ചുറ്റിക്കളി….

“എന്തു ചുറ്റിക്കളി… ഒന്ന് പോ ചേട്ടാ…..

    എന്തോ ഉണ്ട്.. അതെനിക്കുറപ്പാണ്. ഇന്നലെ വന്ന നീ അല്ല ഇപ്പോൾ ഉള്ളത്…. കളഞ്ഞു പോയ കളിപ്പാട്ടം കിട്ടിയ കുട്ടീടെ ഭാവം ആണ് നിനക്കിപ്പോ….

    ചേട്ടനെന്നോട് ഇന്നലെ കുറെ ചോദ്യം ചോദിച്ചില്ലേ. അതിനുള്ള ഉത്തരമാണ് ഈ യാത്ര. ഞാൻ എല്ലാം പറയാം ഇപ്പോഴല്ല പിന്നീടൊരിക്കൽ….  ഇപ്പൊ പൊയ്ക്കോട്ടേ തീരെ സമയമില്ല അതാ…..

   ചേട്ടനെ നോക്കി കണ്ണിറുക്കി കാണിച്ചിട്ട്. ഞങ്ങൾ യാത്ര തുടങ്ങി ആൽബിയാണ് വണ്ടി ഓടിച്ചത്…… എനിക്കെന്തോ വെറുതെ ബൈക്കിന് പുറകിലിരുന്നു സ്വപ്നം കാണാനാണ് തോന്നിയത്….

  “കിച്ചാ……. ടാ കിച്ചാ……

“എന്താടാ… എന്തിനാ ഇങ്ങനെ കീറി വിളിക്കുന്നെ…. ഞാൻ എന്താ പൊട്ടനാണോ. മര്യാദക്കു നോക്കി വണ്ടി ഓടിക്കടാ……

    “എന്താടാ നിനക്കൊരു ഇളക്കം…… ഇന്നലെ വരെ ഇങ്ങനെ ആയിരുന്നില്ലലോ. നിന്റെ സന്തോഷം കാണുമ്പോൾ എനിക്കെന്തോ പേടി തോന്നുന്നു….. നീ എന്തും ഫേസ് ചെയ്യാൻ റെഡിയാകണം…..

  “ശെരിയാടാ നീ പറഞ്ഞത്… ഇന്നലെ വരെ അങ്ങനെ ആയിരുന്നു. ഇന്നെന്തോ എന്നെ ആരോ അങ്ങോട്ട് വിളിക്കുന്നപോലെ. ഞാൻ പോലും അറിയാതെ എന്റെ മനസ് സന്തോഷിക്കുവാണ്…..

       കുറെ സമയത്തെ യാത്രക്ക് ശേഷം. ഞങ്ങൾ അമ്മുന്റെ നാട്ടിലെത്തി. എന്തോ ആകെ ഒരു പരവേശം….. ഒരുപാടു മാറ്റങ്ങൾ ഉണ്ട് ആ നാടിനു എന്നാലും അവിടത്തെ ഓരോ വഴികളും എനിക്ക് പരിചയമാണ്. എന്നുമെന്റെ ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്ന വഴികൾ….

     ഞങൾ അമ്മുന്റെ വീടിന്റെ അടുത്തെത്തിയതും വണ്ടി നിർത്തി….. ആരെയും കണ്ടില്ല. എന്റെ ഹൃദയം ക്രമാധീതമായി മിടിക്കുന്നുണ്ടായിരുന്നു….അമ്മുന്റെ വീടിന്റെ സ്ഥാനത്തു ഒന്നും ഉണ്ടായിരുന്നില്ല. കുറെ വാഴകൾ മാത്രം. പക്ഷെ തൊട്ടുമുകളിൽ ഒരു രണ്ടു നില വീടുണ്ടായിരുന്നു… എനിക്കാകെ കൺഫ്യൂഷൻ ആയി….. എന്തു ചെയ്യണം എന്നു എനിക്കറിയില്ലായിരുന്നു…..

      ഞങ്ങൾ അങ്ങനെ കൺഫ്യൂഷനിൽ നിൽക്കുമ്പോൾ താഴെ ചേച്ചിടെവിടെ നിന്നും ഒരാൾ ഒരു കുഞ്ഞിനേം കൊണ്ട് മുകളിലേക്കു വരുന്നുണ്ടായിരുന്നു…. ആ രൂപം അടുത്തടുത്തു വന്നപ്പോൾ ആ മുഖം എനിക്ക് വ്യക്തമായി….

   “അപ്പു…… എന്റെ ചുണ്ടുകൾ മന്ത്രിച്ചു….

   ബൈക്കിൽ ഇരിക്കുന്ന ഞങ്ങളെ കണ്ടുകൊണ്ടു അവൻ ഞങളുടെ അടുത്തേക്ക് വന്നു….. എന്നെ കണ്ടിട്ട് വിശ്വാസം വരാത്തത് പോലെ അവൻ എന്നെ ഒന്നുകൂടെ നോക്കി….

  കിച്ചാ……. നീ…… നിനക്കു ഇപ്പോളെങ്കിലും ഓർമ വന്നല്ലോ……. അതും പറഞ്ഞു അവൻ എന്നെ ചേർത്ത് പിടിച്ചു…… ഞാൻ അവന്റെ കൈയിലെ കുഞ്ഞിലേക്കായിരുന്നു നോക്കിയത്… അതു കണ്ടു അവൻ പറഞ്ഞു…

  “എന്റെ മോളാണ് പൊന്നി…… ഒരു വയസു കഴിഞ്ഞതേ ഉള്ളു….

 പിന്നെ പറയു എന്തുണ്ട്….. ഇതാരാ…..

ടാ ഇതാണ് ആൽബിൻ….. എന്റെ ഫ്രണ്ട്…

“ങ്ഹാ നീ പറഞ്ഞത് ഓർമയുണ്ട്……

      നീ വീട്ടിൽ കേറുന്നുണ്ടോ അതോ ആദ്യം ചേച്ചിടെവിടെ പോകുന്നോ….

“ചേച്ചിടെ അവിടെ പോകാം…..

“എന്നാൽ ശെരി നീ ബൈക്കിൽ അങ്ങോട്ട് പൊയ്ക്കോ ഞാൻ മോളെ കൊടുത്തിട്ടു വരാം. അവൾക്കു വിശക്കുണ്ടാകും…..

“ശെരിയെടാ…. അതും പറഞ്ഞു ഞാൻ ബൈക്ക് എടുത്തു….

“ടാ.. നിനക്കു ചോദിച്ചൂടെ അമ്മുന്റെ വിശേഷം….. ഇങ്ങനൊരു പൊട്ടൻ…

“അതല്ലടാ.. അവളവിടെ ഉണ്ടായിരുന്നെങ്കിൽ ഇന്നേരം പുറത്തു വന്നേനെ.. അവള് ചിലപ്പോൾ ഭർത്താവിന്റെ വീട്ടിലാകും…

“ഒഹ്ഹ്ഹ് അവന്റെ ഒരു മുടിഞ്ഞ കണ്ടു പിടിത്തം.. ഓരോ സമയം ഓരോ സ്വഭാവം ആണ് പിശാചിന്…. എന്തുവാടെ ഇത്…

     അപ്പോളേക്കും ഞങൾ ചേച്ചിടെവിടെ എത്തിയിരുന്നു. എല്ലാരും ചായേം കുടിച്ചോണ്ടു പുറത്തുണ്ടായിരുന്നു…. അനിയേട്ടൻ എന്നെ കണ്ടുകൊണ്ടു ഓടിവന്നു കെട്ടിപിടിച്ചു…

   ടാ കിച്ചാ.. ഓർമ്മയുണ്ടോ നിനക്കു ഞങ്ങളെയൊക്കെ….. ചേച്ചിടെ കണ്ണൊക്കെ നിറഞ്ഞിരുപ്പുണ്ടായിരുന്നു…. അപ്പോളേക്കും അപ്പുവും വന്നു… പിന്നെ എല്ലാവരും വിശേഷം തിരക്കലൊക്കെ ആയിരുന്നു. പക്ഷേ അപ്പോളും അറിഞ്ഞോ അറിയാതെയോ പോലും ആരും അമ്മുനെ കുറിച്ച് ഒന്നും പറഞ്ഞില്ല…

    അവസാനം അപ്പു പോകാൻ തുടങ്ങിയപ്പോൾ ഞാനവനോടൊപ്പം.. പുറത്തേക്കിറങ്ങി……

 “അപ്പു……

 “എന്താടാ……

“അതു…. അമ്മു….. അമ്മു   എവിടെയാ….

   “ഹ ….. ഈ പത്തു വർഷത്തിനിടക്ക്.. ഇപ്പോഴാണോ കിച്ചാ നിനക്കവളെ ഓർമ്മ വന്നത്….. വൈകി പോയി..ഒരുപാട്… . എല്ലാം കൈവിട്ടു പോയി….

 അതും പറഞ്ഞു അവൻ എന്റെ തോളിൽ ഒന്ന് തട്ടിയിട്ട് മുന്നോട്ട് നടന്നു…..

“എനിക്കൊന്നും മനസിലായില്ല… പക്ഷെ അതു പറഞ്ഞപ്പോൾ അപ്പുന്റെ കണ്ണുകൾ നിറഞ്ഞിരുന്നു… എന്താ അതിനർത്ഥം…. ന്റെ    അമ്മു……… അവൾക്കെന്തെങ്കിലും….

  ആൽബി വന്നു തോളിൽ പിടിച്ചപ്പോളാണ് ഞാൻ സ്വബോധത്തിൽ വന്നത്…

  “എന്താ…. ടാ… എന്താടാ…. എന്താ പറ്റിയെ. നിന്റെ കണ്ണൊക്കെ എന്താ നിറഞ്ഞിരിക്കുന്നെ…

 “ടാ… കിച്ചാ.. എന്താ പറ്റിയതെന്ന്….

“എനിക്ക്… എനിക്കറിയില്ലടാ എന്റെ അമ്മുന് എന്താ പറ്റിയതെന്ന്.. പക്ഷെ എന്തോ പറ്റിയിട്ടുണ്ട്….

അതും പറഞ്ഞു തളർച്ചയോടെ ഞാൻ അവിടിരുന്നു….

   “ആൽബി വന്നു എന്റെ തൊളിലായി പിടിച്ചു, ധൈര്യം തരുന്നത് പോലെ……

 “ഒന്നുമില്ലടാ ഒന്നും ഉണ്ടാകില്ല…… എന്തും ഫേസ് ചെയ്യാൻ തയ്യാറയല്ലേ നമ്മൾ വന്നത്. നീ തളരരുത്….

      “അതല്ലടാ.. എവിടായാലും അവള് സന്തോഷത്തോടെ ജീവിക്കുന്നത് കേട്ടാൽ മതി. പക്ഷെ അപ്പുന്റെ അപ്പോളത്തെ ഭാവം… അതു… അതെനിക്ക് മനസിലാകുന്നില്ല. എന്തോ പേടി പോലെ…..

  “ഒന്നുല്ലടാ നീ വെറുതെ ആലോചിച്ചു കൂട്ടണ്ട, വെറുതെ ആർക്കും സംശയത്തിനിട കൊടുക്കണ്ട. അവളുടെ  കല്യാണം കഴിഞ്ഞതാണെങ്കിൽ നീ കാരണം അവളുടെ ലൈഫെയിൽ ഒരു പ്രശ്നം ഉണ്ടാകരുത്….

    “ആൽബി പറഞ്ഞത് ശെരിയാണെന്നു എനിക്കും തോന്നി. കുറച്ചു കഴിഞ്ഞു എല്ലാം അറിയണം എന്നുള്ള  ഉറച്ച തീരുമാനത്തോടെ ഞങ്ങൾ ഫ്രഷാകാൻ പോയി.

    ഫ്രഷായി വന്നതും ചേച്ചി ഫുഡ്‌ കഴിക്കാൻ വിളിച്ചു. ഫുഡ്‌ കഴിച്ചു കഴിഞ്ഞു അനിയേട്ടനോട് പറഞ്ഞിട്ടു ഞങൾ പുറത്തേക്കിറങ്ങാൻ തുടങ്ങി…..

    “ടാ പുറത്തേക്കു അപ്പുനെ കൂടെ വിളിച്ചോ അവനു ഇന്ന് പോകണ്ടാന്നു തോന്നുന്നു…

 “ശെരി….. അനിയേട്ടനോട് അമ്മുനെ കുറിച്ച് ചോദിക്കാൻ തുടങ്ങിയതും… പിന്നെ തോന്നി വേണ്ടാന്ന്.

   ഞങ്ങൾ അമ്മുന്റെ വീട്ടിലേക്കു നടന്നു….

വീടിന്റെ ഗേറ്റ് കടന്നതും വീട്ടിനുള്ളിൽ നിന്നും അപ്പുന്റെ  ശബ്ദം ഉച്ചത്തിൽ കേൾക്കുന്നുണ്ടായിരുന്നു .. ഞങ്ങൾ അകത്തേക്ക് കേറാതെ ഉമ്മറത്തു തന്നെ നിന്നു .

    “നാണം ഇണ്ടോടാ നിനക്കു കല്യാണം ക്ഷണിച്ചു ഇങ്ങോട്ട് കേറി വരാൻ. എന്തു ധൈര്യത്തിലാ നീ വന്നത്. എന്റെ കൊച്ചിനെ ഈ അവസ്ഥയിൽ ആക്കിയതും പോരാ. അവൻ വന്നിരിക്കുന്നു. എന്തിനാ അവളെ ഇതൊക്കെ കാണാൻ ഇട്ടിരിക്കുന്നത്, എന്റെ ഈശ്വരാ ….. അപ്പു കരയുന്നുണ്ടായിരുന്നു…. അവന്റ ശബ്ദം ഇടറിയിരുന്നു….

  “അപ്പുവേട്ട മതി….. അവളെല്ലാം കേൾക്കുന്നുണ്ട്…. ഒന്ന് നിർത്തു അപ്പുവേട്ട.

   “നിർത്താനോ….. ഞാൻ…. എന്റെ തെറ്റാടി ഇവൻ നട്ടെല്ലുള്ള ഒരാണുണെന്ന് കരുതിയതാ… എന്റെ തെറ്റാണു… എല്ലാം എന്റെ തെറ്റു….

   അപ്പോളേക്കും അപ്പു എന്നെ കണ്ടിരുന്നു…..

“ങ്ഹാ ഇതാരാ ഇത്… വാ നല്ല സമയത്താണ് നീ വന്നത്….

അപ്പു ഒരു വല്ലാത്ത അവസ്ഥയിൽ ആയിരുന്നു അപ്പോൾ എനിക്കൊന്നും മനസിലായില്ലെങ്കിലും. ഞാൻ എല്ലാം കേട്ടോണ്ട് നിന്നു. അതാണ് അപ്പൊ നല്ലതെന്നു എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു….

    ഞാൻ എന്റെ അമ്മുനോട് ആദ്യം ചെയ്ത തെറ്റെന്താന്നറിയോ നിനക്കു. നിനക്കു അവളോടുള്ള ഇഷ്ടം,… അതു…. അതു പിന്തിരിപ്പിച്ചതാണ്. വേണ്ടീരുന്നില്ല. ഞാനപ്പോൾ,….. അപ്പോൾ…. നിന്നെ എന്റെ കൂടപ്പിറപ്പായിട്ട കണ്ടത്. നീ വേദനിക്കാൻ പാടില്ലെന്ന് കരുതി…. അന്ന് ഞാൻ നിന്നോട് ഒന്നും പറയാതിരുന്നെങ്കിൽ നീ എപ്പോളെങ്കിലും മടങ്ങി വന്നേനെ. നീ അവളോട് തുറന്നു പറഞ്ഞിരുന്നെങ്കിൽ അങ്ങനെ എങ്കിലും ആയേനെ…. ഇതിപ്പോ ഞാൻ പറഞോണ്ടല്ലേ നീ…. ഞാനാ എല്ലാറ്റിനും കാരണം….. ഈ ഞാനാ….. എന്റെ അമ്മുന്… ഞാനാ ഈ വിധി വരുത്തിയത്…

അവൻ കരയുന്നുണ്ടായിരുന്നു…..

   അപ്പുവേട്ട… എന്താ ഇത്…

അകത്തുന്നു വന്ന പെൺകുട്ടി അപ്പുനെ ചേർത്ത് പിടിച്ചോണ്ട് ചോദിച്ചു. കണ്ടിട്ട് അപ്പുന്റെ ഭാര്യ ആണെന്ന് തോന്നി…..

    അവള് അവിടെ നിന്ന ചെറുപ്പക്കാരനോട് പറഞ്ഞു… ശ്രീയേട്ടൻ അകത്തേക്ക് ചെല്ല് അവൾക്കു കാണണം എന്നു പറഞ്ഞു ….

    ഞാനും, ആൽബിയും ഒന്നും മാസിലാകാതെ ഒന്നും മിണ്ടാതെ അവിടെ തന്നെ നിന്നു….

    പെട്ടന്ന് അപ്പു എണീറ്റു കണ്ണൊക്കെ തുടച്ചിട്ട് എന്റെ അരികിലായി വന്നു…

   “നിനക്കു കാണണ്ടേ അമ്മുനെ.. വാ എന്റെ കൂടെ….

അതും പറഞ്ഞു അകത്തേക്ക് കൂട്ടികൊണ്ടു പോയി.

എന്റെ കാലുകൾ യാന്ത്രികമായി അപ്പുനൊപ്പം മുന്നോട്ട് ചലിച്ചു. എന്റെ ദേഹം തളരുന്നത് പോലെ. ഞാൻ ആൽബിയുടെ കൈയിൽ മുറുകെ പിടിച്ചു. അവൻ ഒരിക്കലും കൈ വിടില്ലന്നുള്ളത് പോലെ എന്നെ ചേർത്ത് പിടിച്ചു….

        ഞങ്ങൾ ഒരു വാതിലിനു മുന്നിൽ എത്തിയതും അപ്പു അവിടെ തന്നെ നിന്നു. എനിക്ക് മുറിയുടെ ഉൾഭാഗം കാണാൻ കഴിയുന്നില്ലെങ്കിലും. അവിടത്തെ ശബ്ദം കേൾക്കാൻ കഴിയുന്നുണ്ടായിരുന്നു. ഒരു പെൺകുട്ടിയുടെ ശബ്ദം…

   “ശ്രീയേട്ടന് അപ്പുവേട്ടനോട് ദേഷ്യം ഒന്നും തോന്നരുത്. അപ്പുവേട്ടന്റെ വിഷമം കൊണ്ട് പറയുന്നതാ. എനിക്കൊരു പരാതിയും ദേഷ്യവും ഒന്നുല്ലാട്ടോ. സന്തോഷത്തോടെ കഴിയണം.

   ” ഒരു കുറ്റബോധവും വേണ്ടാട്ടോ…. കല്യാണം കഴിഞ്ഞു ആ കുട്ടിയേം കൊണ്ട് വരണം….

   “അമ്മു…. നീ… നീ എന്നെ ശപിക്കരുത് മോളെ….

അയാള് പറഞ്ഞതിൽ അമ്മു എന്നാ പേര് എന്റെ ഹൃദയത്തിലും ചെവിയിലും ആവർത്തിച്ച് കേട്ടുകൊണ്ടിരുന്നു… അമ്മു അവൾക്കെന്താ പറ്റിയത്. എന്റെ ഹൃദയം എന്നോട് ചോദിച്ചു കൊണ്ടിരുന്നു…

 അവളുടെ മുറിയിൽ ഉണ്ടായിരുന്ന പയ്യൻ അതും പറഞ്ഞു പുറത്തേക്കു പോയി….

   അപ്പു മുറിയിൽ കേറിയതും അവള് അപ്പുനോട് പറഞ്ഞു…

 “എന്താ അപ്പുവേട്ടാ ഇത് എന്തിനാ ഇങ്ങനെയൊക്കെ…. ഇതൊന്നും ആരുടെയും കുറ്റം അല്ല. എന്റെ വിധിയാണ്…

 “അപ്പോളേക്കും ഞാനും ആൽബിയും റൂമിന്റെ വാതിൽക്കൽ എത്തിയിരുന്നു….

  “അമ്മു… എന്റെ ചുണ്ടുകൾ മന്ത്രിച്ചു പക്ഷെ അത് അമ്മുവാണെന്നു എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. കട്ടിലിൽ ചാരിയിരിത്തിയിരുക്കുന്ന  ഒരു രൂപം. വാടി തളർന്നു….. എന്നാലും അവളുടെ ആ പുഞ്ചിരി ചുണ്ടുകളിൽ ഉണ്ടായിരുന്നു… എനിക്ക് കൂടുതൽ നോക്കാൻ കഴിയാത്തത് പോലെ ഞാൻ കണ്ണുകൾ മുറുകെ അടച്ചു….

    “കിച്ചേട്ടൻ എന്ന അവളുടെ വിളി കേട്ടാണ് ഞാൻ കണ്ണ് തുറന്നത്… അവളെ ഒന്ന് നോക്കി, ഒന്നുകൂടെ നോക്കാൻ കഴിവില്ലാത്തതു പോലെ ഞാൻ പുറത്തേക്കു നടന്നു. എന്റെ കാലുകൾക്ക് ബലക്ഷയം ബാധിച്ചത് പോലെ. എന്റെ നടത്തം അവസാനിച്ചത് ഹാളിൽ ആയിരുന്നു. അവിടത്തെ കസേരയിൽ ഞാൻ തളർന്നിരുന്നു. കണ്ണുകൾ മുറുകെ അടച്ചു പുറകോട്ടു ചാരിയിരുന്നു. ഇനി ഒന്നും കാണാനും കേൾക്കാനും ഇല്ലാത്തവനെ പോലെ……

    തുടരും…..

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Other Novels

മിഴിയറിയാതെ

നിഴൽപോലെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!