Skip to content

കിച്ചന്റെ പ്രണയം – 6

kichante-pranayam

“നിനക്കു പോയി കൂടായിരുന്നോ.അവിടേക്കു. അനൂപാണ്….

“എടാ അതു കഴിഞ്ഞിട്ട് പത്തു വര്ഷമായി എനിക്ക് ഇപ്പോൾ 29വയസു അവൾക്കു 24 വയസ്സായിട്ടുണ്ടാകും. സാധാരണ ഗതിയിൽ അവളുടെ കല്യാണം കഴിഞ്ഞിട്ടുണ്ടാകും ഇപ്പോൾ……

         അവന്മാര് എന്റെ കഥയൊക്കെ കേട്ടിട്ടു, അതിന്റെ പേരിൽ രണ്ടു ബിയർ കൂടുതൽ അടിച്ചിട്ട് ആകെ സെന്റി ആക്കി കുളമാക്കി കിടന്നുറങ്ങി…ഞാനും ആൽബിയും മാത്രം ബോധത്തിൽ ഉണ്ട്. ഞങ്ങളും അവരോടൊപ്പം കിടന്നു….

   “പക്ഷെ  എത്ര ശ്രമിച്ചിട്ടും നിദ്രാദേവി എന്നെ അനുഗ്രഹിച്ചില്ല. ഞാൻ മനസിന്റെ അടിത്തട്ടിൽ കുഴിച്ചുമൂടിയതൊക്കെയും അതെ തിളക്കത്തോടെ അല്ലെങ്കിൽ അതിലും കൂടുതൽ തിളക്കത്തോടെ പൊങ്ങി വന്നു….

    “പതിയെ എണീറ്റു പുറത്ത്‌ ബാൽക്കണിയിൽ വന്നു നിന്നു. മനസു നിറയെ എന്റെ അമ്മുവായിരുന്നു. അവളുടെ കുസൃതികൾ……

      എത്ര സമയം അങ്ങനെ നിന്നു എന്നെനിക്കറിയില്ല. തൊട്ടരികിൽ ഒരാളുടെ പ്രെസെന്റ്സ് തോന്നിയപ്പോളാണ് ഓർമകളിൽ നിന്നും മനസു തിരികെ വന്നത്. തിരിഞ്ഞു നോക്കാതെ തന്നെ എനിക്കറിയാം അതു ആൽബിയാണെന്നു. ഞങ്ങൾ അഞ്ചുപേരും ഒരു കൂട്ടാണെങ്കിലും ഞാനും ആൽബിയും തമ്മിൽ അറ്റാച്ച്മെന്റ് കൂടുതലാണ് .  അതിൽ അവന്മാർക്ക്  പരാതിയും ഇല്ല. എനിക്ക് അപ്പുനോട്, ആൽബിയോടുള്ളപോലെ ഒരു ഫീൽ ആയിരുന്നു….

“എന്താടാ കിച്ചാ കഴിഞ്ഞില്ലേ നിന്റെ ഓർമ്മകൾ അയവിറക്കൽ…. എന്നാലും എന്തു കൊണ്ടാടാ നീ എന്നോട് പോലും ഇതൊക്കെ മറച്ചു വച്ചതു…..

    “നേരത്തെ നീ ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ നമുക്ക് പോകാമായിരുന്നു…… നീ വെറുതെ…. എല്ലാം കുളമാക്കിട്ടു…… നിന്റെ മനസ്സ് നീറുന്നതു ആരെക്കാളും എനിക്കറിയാം…..

  “നീ പറഞ്ഞത് ശെരിയാടാ….. എനിക്ക് പോകാമായിരുന്നു.. പക്ഷെ …. അവള് എന്നെ വേണ്ടാന്ന് വച്ചാലോ എന്നുള്ള പേടിയായിരുന്നു… പിന്നെ നിങ്ങളോടൊന്നും പറയാത്തത്… ഞാൻ മറക്കുവാൻ ശ്രമിക്കുകയാണ്,… മറന്നു…. എന്നൊക്കെ എന്നെ തന്നെ ബോധ്യപെടുത്തുകയായിരുന്നു. … ഞാൻ തോറ്റു പോയിന്നുമാത്രം….

   അവളെ ഞാനിത്രയധികം എന്തിനാ സ്നേഹിച്ചതെന്ന് എനിക്കറിയില്ല. കിട്ടില്ലെന്ന്‌ മനസിനെ പറഞ്ഞു പഠിപ്പിച്ചെങ്കിലും, എന്റെ മനസ്സ് അതു ഉൾക്കൊള്ളുന്നില്ല. ഇപ്പോൾ നിങ്ങളോടൊക്കെ എല്ലാം പറഞ്ഞപ്പോൾ. എനിക്ക് പറ്റുന്നില്ലടാ…. എന്റെ ഹൃദയത്തിൽ ഒരു കത്തി കുത്തിയിറക്കുന്ന വേദന തോന്നുവാ……

       “നീ ഇതുകൊണ്ടാണോ പ്രൊപോസൽ ഒന്നും നോക്കാൻ സമ്മതിക്കാത്തത്. എന്തിന്റെ ബേസിസിലാണ് നീ ഇങ്ങനെ നിൽക്കുന്നെ അതാ എനിക്ക് മനസിലാകാത്തത്. നീ നിന്റെ പ്രണയത്തിനു വേണ്ടി ഒരു സ്റ്റെപ്പ് പോലും മൂവ് ചെയ്തിട്ടില്ല. അതു നടക്കില്ലെന്നു നിനക്കു തന്നെ അറിയാം….. നിന്റെ അച്ഛനെയും അമ്മയെയും കുറിച്ച് ഓർത്തിട്ടുണ്ടോ നീയു. അതൊക്കെ പോട്ടെ അവരുടെ നിർബന്ധത്തിനു വഴങ്ങി നീ ഒരു കല്യാണം കഴിച്ചുന്നു വച്ചോളു. ഇത്രയും ആഴത്തിൽ അമ്മുനെ സ്നേഹിക്കുന്ന നിനക്കു വേറെ ഒരു കുട്ടിയെ സ്നേഹിക്കാൻ പറ്റുവോ.

  “അവന്റെ ചോദ്യങ്ങൾക്കൊന്നും എനിക്ക് മറുപടി ഇല്ലായിരുന്നു….. അവൻ പറഞ്ഞതിനെ കുറിച്ച് ഞാനും ആലോചിക്കുവായിരുന്നു…

   “ടാ കിച്ചാ…. എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ… നീ ഒന്നും മിണ്ടാതിരുന്നാൽ എല്ലാം ശെരിയാകുവോ….  സോഫിയോടു എനിക്ക് തോന്നിയ പ്രണയംപോയി പറയാൻ പ്രേരിപ്പിച്ചതു നീയാണ്. ഞങ്ങളുടെ വീട്ടുകാരെ സമ്മതിപ്പിച്ചതു നീയാണ്. ആ, നീ ആ കുട്ടിയെ ഒന്ന് കാണാൻ പോലും ശ്രമിച്ചില്ലലോ എന്നോർക്കുമ്പോളാ എനിക്ക്…. ആക്ച്വലി എന്താ നിന്റെ പ്രോബ്ലം…..

   “ഞാനെന്താ നിന്നോടിപ്പോ പറയുക എനിക്കൊന്നും അറിയില്ലെടാ. അമ്മേം അച്ഛനും കല്യാണത്തിന് നിര്ബന്ധിച്ചപ്പോളും ഒഴിഞ്ഞു മാറിയത്,  അമ്മുനെ മറക്കാൻ കഴിയാഞ്ഞിട്ടു തന്നെയാണ്. പിന്നെ നീ ചോദിച്ചപോലെ ഇത്രോം വർഷത്തിനിടക്ക് അവളെ കാണാൻ പോലും ശ്രമിക്കാത്തത്. അവള് വേറെ ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടങ്കിൽ ചിലപ്പോൾ എനിക്ക് ഓവർകം ചെയ്യാൻ പറ്റിയെന്നു വരില്ല…. ആ പേടിയാണ്…….. പ്രണയം പലപ്പോഴും ഭ്രാന്തമാണ്‌ ആൽബി…… അതിൽ നിന്നുണ്ടാകുന്ന വേദനകൾക്ക് അമാനുഷിക ശക്തി ഉണ്ടാകും. മനസ്സിനെ ശരീരത്തിനകത്തു തന്നെ കൊന്നു കുഴിച്ചുമൂടാനുള്ള ശക്തി. അമ്മുന്റെ കാര്യത്തിൽ ഞാൻ വേറെ ഒരാളായി പോകുന്നടാ. നിങ്ങൾക്കു തരുന്ന ശ്കതി ഒന്നും  അവളുടെ കാര്യത്തിൽ എനിക്കില്ല….. ഞാനിങ്ങനെ ആയിപോയടാ.

        എന്തുകൊണ്ടാണ് അവളെ എനിക്ക് മറക്കാൻ പറ്റാത്തത്… അറിയില്ല…. പക്ഷെ ഒന്നറിയാം അവളെ ഓർക്കുമ്പോളൊക്കെ ആ ഓർമയിൽ ഞാൻ ലയിച്ചു പോകുന്നു. ആ സുഖം മതി ആജീവനന്തകാലം എനിക്ക് ജീവിക്കാൻ…. വേറെ ആരെയും എനിക്ക് സ്നേഹിക്കാൻ കഴിയില്ല ആൽബി… പ്ലീസ്…….

.   കുറെ സമയം ഞങ്ങൾ നിശബ്ദമായിരുന്നു. ആ നിശബ്ദതയെ ഭേദിച്ചതു “വാ കിടക്കാം സമയം ഒത്തിരി ആയി എന്നുള്ള അവന്റെ ശബ്ദമാണ്…..

           ഞാൻ വളരെ വൈകിയാണ് ഉണർന്നത്..അമ്മുനെപറ്റി ആരും എന്നോട് ഒന്നും ചോദിച്ചില്ല. ഞാനിന്നലെ പറഞ്ഞതൊക്കെ ആൽബി അവന്മാരോട് പറഞ്ഞിട്ടുണ്ടാകും എന്നു ഞാൻ ഊഹിച്ചു. എല്ലാവരും വീടുകളിലേക്ക് മടങ്ങാൻ തയാറെടുത്തു.

”   ടാ എന്റെ കല്യാണത്തിന് ഇനി മൂന്ന് ആഴചയെ ഉള്ളു എല്ലാറ്റിനും കൂടെ ഉണ്ടാകണമ്. അപ്പൊ അളിയൻമാരെ പോട്ടെ ഒരുപാടു കാര്യങ്ങൾ ഉണ്ടന്ന് പറഞ്ഞു അനൂപാണ് ആദ്യം പോയത്…..

    “ആൽബിക്ക് ജോലിക്കു കേറണം എന്നു പറഞ്ഞു അവനും പോയി അവൻ ആർക്കിറ്റെക് ആണ്….

     ഞാനും വീടെത്തി, എന്തോ ഒന്നിനും ഒരുഷാറില്ല മനസ്സ് മടുത്തപോലെ. എന്തിനാ പെണ്ണെ എന്റെ മനസ്സിൽ നീ ഇങ്ങനെ കേറിയത്‌… ഇത് വല്ലതും നീ അറിയുന്നുണ്ടോ…..

 അങ്ങനെ പലതും ആലോചിച്ചു അന്നത്തെ ദിവസം വീട്ടിൽ തന്നെ കഴിച്ചുകൂട്ടി……

     രാത്രി കഴിക്കാൻ ഇരുന്നപ്പോൾ അമ്മയുടെ സ്ഥിരം പല്ലവി തുടങ്ങി… കല്യാണം തന്നെ വിഷയം.. കൂടുതൽ കേൾക്കാൻ താല്പര്യം ഇല്ലാത്ത പോലെ ഞാൻ പെട്ടന്ന് കഴിച്ചെണീറ്റുപോയി. റൂമിൽ വന്നു മൊബൈൽ എടുത്തു നോക്കിയപ്പോൾ ആൽബിടെ  മിസ്സ്‌കാൾ കണ്ടു തിരികെ വിളിച്ചു….

  “എവിടെ ചെന്നു കിടക്കുവായിരുന്നടാ പുല്ലേ…..

“ഫുഡ്‌ കഴിക്കാൻ പോയതായിരുന്നെടാ പറയു…..

“അല്ല നിന്റെ ആരേലും ചത്തോ… നീ എന്തിനാ ഇങ്ങനെ ശോകം അടിച്ചു നിൽക്കുന്നെ….

 “ഒന്ന് പോടാപ്പാ.. ഇന്ന് അല്പം എനർജി കുറവുണ്ടെന്നേ ഉള്ളു. നാളെ മുതൽ ഇന്ദുചൂഡൻ വീണ്ടും കളത്തിലേക്കിറങ്ങും, പുതിയ കളികൾ കാണാനും ചിലതു പഠിപ്പിക്കാനും…. എന്തെ…. സാറ് അപ്പൊ  കാണാൻ അവിടുണ്ടാകണം കേട്ടോ….

    “അയ്യടാ നിന്റെ ചളി കേൾക്കാനല്ല ഞാനിപ്പോ അത്യാവശ്യപ്പെട്ടു വിളിച്ചത്….

   “ങ്ഹാ പറഞ്ഞോ ഞാൻ കേൾക്കുന്നുണ്ടല്ലോ….

“കിച്ചാ… തമാശ വിട് i am സീരിയസ്……

  “നാളെ എനിക്ക് തിരുവനതപുരംവരെ പോകണം ഒരു പ്രോജക്ടിന്റെ ഭാഗം ആയിട്ടു. എന്നോടൊപ്പം നീയും വരുന്നു. അതു കഴിഞ്ഞു ഞാൻ രണ്ടു ദിവസം ലീവ് പറഞ്ഞിട്ടുണ്ട്. നമ്മൾ പോകുന്നു അമ്മുന്റെ നാട്ടിലേക്കു… സൊ.. രാവിലെ റെഡിയായി നില്ക്കു…. “

    “അവൻ പറഞ്ഞത് കേട്ടു എനിക്ക് എന്തു പറയണം എന്നറിയിലാരുന്നു….

“ടാ നീ കേട്ടോ ഞാൻ പറഞ്ഞത്…..

   “ആൽബി അതു വേണ്ടടാ, അതൊന്നും ശെരിയാകില്ല. എനിക്ക് പറ്റില്ല. അവളെ നഷ്ടപെട്ടുന്നു കേൾക്കാൻ എനിക്ക് പറ്റില്ല. ഞാൻ…… ഞാൻ മരിച്ചുപോകുമെടാ.. നീ ഒന്ന് മനസിലാക്കു……

    “ഒന്നുണ്ടാകില്ല ഞാനില്ലേ നിന്റെ കൂടെ…. എത്ര നാൾ നീ ഇങ്ങനെ ഒറ്റയ്ക്ക് കഴിയും. നിനക്കും വേണ്ടേ ഒരു ജീവിതം. അവിടെ പോയി അവളെ കാണുമ്പോൾ…. അവള് വേറെ ഒരു ലൈഫ് ജീവിക്കുന്നത് കാണുമ്പോൾ, അവളുടെ കുഞ്ഞുങ്ങളെ കാണുമ്പോൾ. ചിലപ്പോൾ നിനക്കു ഇപ്പോഴുള്ള ഓർമകളുടെ തീവ്രത കുറക്കാൻ സാധിക്കും….. എന്തായാലും നാളെ നമ്മൾ പോകുന്നു.. രാവിലെ 5 മണിക്കുള്ള ട്രെയിനിൽ നീ റെഡിയായിക്കോ. പിന്നെ അവന്മാരോട് ഇപ്പോൾ ഒന്നും പറയണ്ട. എന്റെ കൂടെ ഒഫീഷ്യൽ ട്രിപ്പിന് ഒരു കമ്പനിക്ക് വരുന്നുന്നു പറഞ്ഞാൽ മതി. കേട്ടല്ലോ…. അപ്പൊ നാളെ രാവിലെ കാണാം.. ഗുഡ്നൈറ്റ്‌….

    “എന്നെ ഒന്ന് പറയാൻ പോലും സമ്മതിക്കാതെ അവൻ ഫോൺ വച്ചു… എനിക്ക് എന്തു ചെയ്യണം എന്നറിയിലായിരുന്നു. വല്ലാത്ത ഒരു അവസ്ഥ. പോകാനും വയ്യ. അവൻ എന്നെ കൊണ്ടുപോകാതെ വിടുകയും ഇല്ല. ഒരുപാടു കൂട്ടലും കുറക്കലും നടത്തിയതിനു ശേഷം. അമ്മുന്റെ നാട്ടിലേക്കു പോകാൻ തന്നെ ഞാൻ തീരുമാനിച്ചു… അവിടെ എനിക്ക് വിധി കരുതി വച്ചിരിക്കുന്നതറിയാതെ ഞാൻ ഉറങ്ങാൻ കിടന്നു…..

ഉച്ചയോടടുത്തപ്പോളെക്കും ഞങ്ങൾ തിരുവനന്തപുരത്തെത്തി. എന്റെ സ്വപ്നങ്ങളുടെ നാട്… എന്റെ സന്തോഷങ്ങളുടെ നാട്….. ആൽബിക്ക് അവിടെ കുറെപേരെ കാണാൻ ഉണ്ടായിരുന്നു. അവന്റെ ജോലിയൊക്കെ കഴിഞ്ഞപ്പഴേക്കും വൈകുന്നേരമായി.

    “ടാ ഇനി ആദ്യം എങ്ങോട്ടാണ്. നിനക്കു വഴി അറിയോ……

 “എനിക്ക് അമ്മുന്റവിടെക്കുള്ള വഴി അറിയില്ല. ആദ്യം നമുക്ക് അമ്മായിടവിടെ പോകാം. അങ്ങനെ ഞങ്ങൾ അമ്മായിടവിടെക്കു യാത്ര തിരിച്ചു…..

   തുടരും……

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Other Novels

മിഴിയറിയാതെ

നിഴൽപോലെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!