അനൂപിന്റെ കല്യാണം അടിപൊളിയാക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഞാറാഴ്ചയായിരുന്നു കല്യാണം. ഞങ്ങൾ വെള്ളിയാഴ്ച തന്നെ അവിടെ ഹാജരായി…. അവന്മാര് മൂന്നുപേരും ഭാര്യമാരെയും കൊണ്ടാണ് വന്നത്. ശെരിക്കും ഞങ്ങളെല്ലാം ഒരു ഫാമിലി പോലെ തന്നെയാണ്. ഞങ്ങളുടെ ആരുടെ വീട്ടിൽ പോയാലും അതു ഞങ്ങളുടെ സ്വന്തം വീടും വീട്ടുകാരും തന്നെയാണ്… അന്ന് രാത്രി അവന്മാര് അമ്മുന്റെ കാര്യോം പറഞ്ഞു എന്നെ പഞ്ഞിക്കിട്ടു. പിന്നെ ആൽബി ഇടപെട്ടു ശെരിക്കുമുള്ള അവളുടെ അവസ്ഥയും അവൾക്കു എന്നോടുള്ള സമീപനവും ഒക്കെ പറഞ്ഞു അവന്മാരെ ഒന്ന് മെരുക്കി….
അങ്ങനെ അനൂപിന്റെ കല്യാണം ഞങ്ങൾ അടിച്ചു പൊളിച്ചു. പിറ്റേദിവസം രാവിലെ തന്നെ ഞാൻ അവിടന്ന് ട്രെയിൻ കേറി. ഇതിനിടയിൽ അപ്പു എന്നും എന്നെ വിളിക്കുമായിരുന്നു. അമ്മുന് ഞാൻ പോന്നതിനു ശേഷം ആകെ ഒരു ഉഷാറില്ലായ്മയാണെന്നും, എല്ലാവരോടും ദേഷ്യമാണെന്നും അവൻ പറഞ്ഞു….
ഇനി നിന്റെ മനസില് എന്നോടുള്ള സ്നേഹം പുറത്തു കൊണ്ട് വരുത്തിച്ചിട്ടേ ബാക്കി എന്തുമുള്ളു……
***************************************************
” കിച്ചൻ പോയതിനു ശേഷം അമ്മു ഒരുപാട് സൈലന്റ് ആയതുപോലെ…. അല്ലെ ആദി…
ശെരിയാ അപ്പുവേട്ട, അവളെന്തിനാ കിച്ചേട്ടനെ ഇങ്ങനെ അകറ്റുന്നുനാണ് എനിക്ക് മനസ്സിലാകാത്തത്….. അവളുടെ അസുഖം മാറുമെന്ന് ഞാൻ ഉറപ്പു കൊടുത്തത് ആണ്. അതു ഈ വട്ടം ചെക്കപ്പിന് പോയപ്പോൾ ഡോക്ടറും പറഞ്ഞതല്ലേ. അവള് നമ്മളിൽ നിന്നും മറക്കുന്ന എന്തോ ഒന്നുണ്ട്. അതെനിക്കുറപ്പാണ് അപ്പുവേട്ട
കിച്ചേട്ടനെ കാണുമ്പോൾ അവളുടെ കണ്ണുകളിൽ കാണുന്ന തിളക്കം എനിക്കറിയാം…
എന്നാലും കിച്ചേട്ടന് കുറച്ചു നാളൂടെ വെയിറ്റ് ചെയ്യാമായിരുന്നു… … ഇതിപ്പോ നമ്മളെന്തു പറയാനാ, അല്ലെ….
“ഹഹഹ അവൻ വരുമെടി പെണ്ണെ…
“ങേ സത്യവാണോ… അപ്പോൾ ഞാനിതു അമ്മുനോട് പറയട്ടെ അവൾക്ക് നല്ല വിഷമം ഉണ്ട്….
“അവളോട് പറഞ്ഞാൽ കൊല്ലും നിന്നെ ഞാൻ… അവനെന്തോ പ്ലാൻ ഉണ്ട്…ഞാനറിയാതെ നിന്നോട് പറഞ്ഞതാ കുളമാക്കരുത് പ്ലീസ്…
“ഒഹ്ഹ്ഹ് ഇല്ല… പിന്നെ എന്താ പെട്ടന്ന് പോയെ കിച്ചേട്ടൻ…
“അവന്റെ ബെസ്റ്റ്ഫ്രണ്ട്ന്റെ കല്യാണം കൂടാൻ പോയതാ…. അവന്റെ ഹൃദയം ഇവിടയല്ലെടി … അതു വിട്ടു എവിടെ പോകാനാ… അവൻ….
“എന്നാലും വല്ലാത്തൊരു പ്രണയം തന്നെയാ അവന്റേതു, ഈ കാലമത്രയും അമ്മുനെ മാത്രം ഓർത്തു. അവളെ മാത്രം സ്നേഹിച്ചു…. അമ്മുന്റെ ഭാഗ്യമാണ് അവൻ…
പക്ഷെ അവളുടെ മനസ്സിലെന്താണ് എന്നു അറിയാനും പറ്റണില്ല….
എല്ലാം ശെരിയാകും അപ്പുവേട്ട, ഇങ്ങനെ വിഷമിക്കാതെ. ഇത്രത്തോളം ആയില്ലേ….
“എല്ലാം ശെരിയാകും…
അവളെണീക്കും അല്ലെ….ആദി
പിന്നെ ഉറപ്പല്ലേ…..
********************************************
വൈകുന്നേരം തന്നെ ഞാൻ അപ്പുന്റെ അവിടെത്തി.. വീട്ടിൽ പോയി ഫ്രഷായി വരാമെന്നും, അമ്മുനോട് പറയണ്ട സർപ്രൈസ് കൊടുക്കാമെന്നും പറഞ്ഞു ഞാൻ നേരെ അനിയേട്ടന്റെ വീട്ടിലേക്കു പോയി ഫ്രഷാകാൻ…
അവിടെ എത്തിയതും ചേച്ചി എന്നെ പൊരിച്ചെടുത്തു. അമ്മ വിളിച്ചു അമ്മുന്റെ കാര്യങ്ങൾ എല്ലാം ചോദിച്ചുന്നും എനിക്കവളോടുള്ള ഇഷ്ടം പറഞ്ഞുന്നും. ഇത്ര നാളായിട്ടും ചേച്ചിയോട് ഒന്നും പറഞ്ഞില്ല എന്നും പറഞ്ഞായിരുന്നു ആക്രമണം….
ഞാൻ വെറുതെ ചിരിച്ചു കാണിച്ചു…
“എനിക്ക് സംശയം ഉണ്ടായിരുന്നു എന്നാലും നിന്റെ വായിന്നതു കേൾക്കണം എന്നുണ്ടായിരുന്നു പോടാ….
“നീ പിണങ്ങാതെടി ചേച്ചിപ്പെണ്ണേ നിന്നോട് പറയണം എന്നു ആഗ്രഹം ഉണ്ടായിരുന്നു. പിന്നെ കരുതി വീട്ടിൽ പോയിട്ട് വന്നിട്ട് മതീന്ന്. ഇല്ലങ്കിൽ നീ അമ്മ വിളിക്കുമ്പോ എന്തെങ്കിലും പറഞ്ഞു കൊടുത്താൽ കഥ ആകെ മാറും. നിനക്കറിയാല്ലോ അമ്മേടെ സ്വഭാവം. അമ്മയ്ക്കു എന്റെ കാര്യത്തിൽ ഒരുപാടു പ്രതീക്ഷകളാണ്. അമ്മ വേണ്ടാന്ന് എങ്ങാനും പറഞ്ഞാൽ ഞാൻ ആകെ പെട്ടു പോകും…. അതാ. ഇതിപ്പോ സാരമില്ല… അമ്മയ്ക്കു വിഷമം ഉണ്ട് എന്നാലും ഓക്കേ ആണ്… ബാക്കിയെല്ലാം ഞാൻ റെഡിയാക്കൂലേ..
അതുകൊണ്ട് എന്റെ ചേച്ചിപ്പെണ്ണ് ഇതൊന്നും സീരിയസായി എടുക്കല്ലേ. ഞാൻ ആദ്യം ആ മുതലിനെ ഒന്ന് കുപ്പിയിലാക്കട്ടെ എന്നിട്ട് ഗ്രാൻഡ് ചെലവ് ചെയ്യാംട്ടോ.
“കുപ്പിയിലാക്കാൻ അവളെന്താ ” മായാവിയാണോടാ…
“ഓഹ് ഇവിടുണ്ടായിരുന്നോ…. മായാവിയല്ല അനിയേട്ട ലുട്ടാപ്പിയാണ്…..
“എന്റെ പെണ്ണിനെ കണ്ടിട്ടേ നാലഞ്ചു ദിവസായി.. ഒന്ന് മാറിയേ.. പെട്ടന്നു ഫ്രഷായിട്ടു പോട്ടെ ഞാൻ…
ചേച്ചി…. ഞാൻ ഫ്രഷായിട്ടു വരുമ്പോളേക്കും നല്ല സ്ട്രോങ്ങ് ടീ യേ……
അതും പറഞ്ഞു നേരെ ഫ്രഷാകാൻ പോയി. മനസു നിറയെ ഒരു പോസിറ്റീവ് ഫീൽ ആണ്….
*****************************-********************
“അമ്മു നിനക്കു വെള്ളം വല്ലതും വേണോ….
“വേണ്ട ആദി…
“നിന്റെ മുഖം എന്താ വാടിയിരിക്കുന്നെ… വയ്യായ്ക വല്ലതും ഉണ്ടോ നിനക്കു….
“ഹേയ് ഒന്നുമില്ലടി നീ പൊയ്ക്കോ……
“ആദി……
“എന്താടി…..
“കിച്ചേട്ടൻ… കിച്ചേട്ടൻ ഇനി വരില്ലേ…..
“എനിക്കെങ്ങനെ അറിയാനാ… വരില്ലായിരിക്കും… ആ പാവത്തിനെ നീ ഒരിക്കൽ പോലും പരിഗണിച്ചിട്ടിലാലോ അമ്മു.
“മുഖം തിരിച്ചിരുന്നിട്ടല്ലേ ഉള്ളു….. അവോയ്ഡ് ചെയ്തിട്ടല്ലേ ഉള്ളു…. ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട് ആ മുഖത്തിന്റെ വേദന….
നിനക്കു തോന്നുന്നുണ്ടോ ആ മനുഷ്യന് നിന്നെ മറക്കാൻ കഴിയും എന്നു. ഇത്രയും കാലം ഒരു കാരണവും ഇല്ലാതെ ഒരു പ്രതീക്ഷയും ഇല്ലാതെ നിന്നെ സ്നേഹിച്ചതല്ലേ… അങ്ങനെ ഒരാൾ നിന്നെ ഈ അവസ്ഥയിൽ ഇട്ടിട്ടു പോകും എന്നു തോന്നുന്നുണ്ടോ. അതെന്താ നീ മനസിലാക്കാത്തതു…..
“അതെ…., എനിക്കൊന്നും മനസിലാകില്ലാടി, ആരുടെ സ്നേഹവും മനസിലാകില്ല. കിച്ചേട്ടൻ എന്നെ വെറുക്കണം അതിനു ഞാൻ എന്തും പറയും…. അതിനു എനിക്ക് വ്യകതമായ കാരണം ഉണ്ട്. അതാരും അറിയണ്ട……
നീ പൊയ്ക്കോ മോള് ചോദിക്കുന്നുണ്ടാകും…..
“ഞാൻ പൊയ്ക്കോളാം.. പക്ഷെ നിന്റെ തീരുമാനം തെറ്റാണു…..
അതുംപറഞ്ഞു ആദി പുറത്തേക്കു പോയി….
“കിച്ചേട്ടൻ……. ആദ്യമായി എന്റെ മനസിൽ പ്രണയം തോന്നിയ ആൾ…എന്നു മുതൽ…. അറിയില്ല…. കണ്ട അന്ന് മുതൽ ആരോടും തോന്നാത്ത എന്തോ ഒന്ന്. എല്ലാവരോടും ഒറ്റക്കൊറ്റ നിന്നു അടിവക്കുന്ന അമ്മുന് കിചേട്ടനോട് അതിനൊന്നും പറ്റുന്നില്ലായിരുന്നു… അങ്ങനെ ഒന്നുമില്ല, കിച്ചേട്ടനും മറ്റുള്ളവരെ പോലെയാണെന്ന് മനസിനെ ബോധ്യപ്പെടുത്തി കൊണ്ട് എന്തക്കയോ കാണിച്ചുകൂട്ടി.. പക്ഷെ ആദ്യമായി എന്റെ കൈയിൽ പിടിച്ച ദിവസം ഞാനറിയുകയിരുന്നു.. എനിക്ക് കിച്ചേട്ടൻ മറ്റെന്തക്കയോ ആണെന്ന്…പതിനാലു വയസുള്ള ഒരു പെൺകുട്ടിക്ക് തോന്നുന്ന ഒരു കൗതുകം അങ്ങനെയാ അച്ഛമ്മ പറഞ്ഞു തന്നത്….. അതു തിരിച്ചും മറിച്ചുമിട്ടു ചിന്തിച്ചു നോക്കി… അല്ലെന്നായിരുന്നു കിട്ടിയ ഉത്തരം….
അവസാനമായി എന്നോട് യാത്ര പറഞ്ഞപ്പോൾ എന്റെ ഹൃദയം പിടഞ്ഞത് എനിക്കെ അറിയുള്ളു… ഓരോ പ്രായം കഴിയും തോറും ഇഷ്ടം കൂടി വന്നതേ ഉള്ളു. ഇനി കണ്ടുമുട്ടുമോ എന്നറിയാതെ, കിച്ചേട്ടന് എന്നോട് ഇഷ്ടമാണോ എന്നു പോലും അറിയാതെ പ്രണയിച്ചു….
എവിടെങ്കിലും തനിച്ചിരുന്നു കിച്ചേട്ടനെ സ്വപനം കാണാൻ നല്ല ഇഷ്ടായിരുന്നു…. എന്റെ സ്വകാര്യ സന്തോഷം….. ശ്രീയേട്ടന്റെ ആലോചന വന്നപ്പോൾ അപ്പുവേട്ടന് വേണ്ടി…വീട്ടുകാർക്ക് വേണ്ടി…. അതു സമ്മതിച്ചു.. ശ്രീയേട്ടനോട് എല്ലാം തുറന്നു പറഞ്ഞു കുറച്ചുസമയം വേണമെന്നും പറഞ്ഞു…. അവസാനം ഇങ്ങനെയൊക്കെയായി….
കിച്ചേട്ടൻ എന്റെ പ്രാണനാണ്.. ഇപ്പോളും കിച്ചേട്ടൻ അടുത്ത് വരുമ്പോൾ തെറ്റുന്ന ഹൃദയതാളം ആളു അറിയാതിരിക്കാനാണ് ഈ മുഖംമൂടി… ഈ അമ്മു കിച്ചേട്ടന് വേണ്ട…..
ഇങ്ങനങ്ങു ഒടുങ്ങട്ടെ ഈ ജീവിതം….
*****************************************
“ഞാൻ അപ്പുന്റെ വീട്ടിൽ ചെല്ലുമ്പോൾ ആദി പൊന്നിയെ കളിപ്പിച്ചോണ്ടിരിക്കുവായിരുന്നു.എന്നെ കണ്ടതും പൊന്നി ചാടി കൈയിൽ വന്നു. അവൾക്കു അമ്മുന്റെ നല്ല സാമ്യം ഉണ്ട്. അമ്മേം അച്ഛനും അപ്പുവും കൂടി പുറത്തേക്കു പോയിന്നു പറഞ്ഞു…
“കുറച്ചു മുന്നേ അമ്മു ചോദിച്ചതേ ഉള്ളു കിച്ചേട്ടൻ ഇനി വരില്ലേയെന്നു…
“ശെരിക്കും…… സന്തോഷം കൊണ്ട് എനിക്ക് ഡിസ്കോ കളിക്കാൻ തോന്നി. അപ്പൊ പെണ്ണ് എന്റെ പ്രെസെന്റ്സ് ആഗ്രഹിക്കുന്നുണ്ട്. അതുമതി…. ഇത്രേം മതി…..
താങ്ക്സ് ടി ആദി… നിനക്കു നല്ല ഒരു ട്രീറ്റ് തരാമെ, വന്നു കേറിയ ഉടനെ ഇത്രോം നല്ലൊരു ന്യൂസ് തന്നതിന്…
“ഹഹഹ ഇതിപ്പോ എന്താ കഥ കിച്ചേട്ടന്റെ ഭാവം കണ്ടാൽ അവള് നിങ്ങളെ കെട്ടാമെന്നു സമ്മതിച്ചപോലുണ്ടല്ലോ….
“അതൊക്കെ സമ്മതിക്കുമെടി പെണ്ണെ നീ നോക്കിക്കോ…
“എനിക്ക് തോന്നുന്നില്ല കിച്ചേട്ടാ. അവളുടെ മനസിൽ നമ്മൾ അറിയാത്ത എന്തോ ഒരു കാരണം ഇണ്ട്…
“അവള് അങ്ങനെ പറഞ്ഞോ…
“മ്… അതുപോലൊക്കെ പറഞ്ഞു…
സാരമില്ലടാ അതൊക്കെ നമുക്ക് ശെരിയാക്കാം… ഞാൻ ആദ്യം അവളെ ഒന്ന് കാണട്ടെ ബാക്കിയൊക്കെ പിന്നെ….
ഞാൻ റൂമിൽ എത്തിയതു ഒന്നും അവൾ അറിഞ്ഞിട്ടില്ല, അവിടെന്തോ തകർത്ത ആലോചനയിലാണ്…..
“ഹലോ മാഡം……എവിടന്നു ഒരു രക്ഷയും ഇല്ല. ആളു ഇവിടൊന്നും അല്ല… ഞാൻ പതിയെ അവളുടെ കൈയിൽ തട്ടി വിളിച്ചു…. പെട്ടന്ന് അവൾ ഞെട്ടി എന്നെ നോക്കി….
എന്നെ കണ്ടിട്ട് മനസിലാകാത്ത പോലെ കണ്ണൊക്കെ ചിമ്മി ഒന്നുകൂടെ നോക്കുന്നുണ്ട്…
“എന്താണ് മാഡം ഇങ്ങനെ നോക്കുന്നത് സ്വപനം ഒന്നുമല്ല സത്യം തന്നെയാ…
എന്നെ പറ്റിയല്ലേ നീ ഓർത്തോണ്ടിരുന്നത്…. പെട്ടന്നു എന്നെ കണ്ടപ്പോൾ സ്വപ്നം എന്നു കരുതിയില്ലേ. അതല്ലേ നീ ഇങ്ങനെ അന്തംവിട്ടു നോക്കിയത്….
“ആരുപറഞ്ഞു…. ഞാൻ… ഞാൻ കിച്ചേട്ടനെ ഒന്നും ഒര്തോണ്ടിരുന്നില്ല….
“ആണോ എന്നിട്ട്….
“അവളെന്നെ ഉണ്ടകണ്ണുരുട്ടി നോക്കുന്നുണ്ട്….
“ഇങ്ങനെ നോക്കി ദഹിപ്പിക്കാതേടി പെണ്ണെ…
“ഞാൻ എന്റെ കണ്ണ് കൊണ്ടല്ലേ നോക്കുന്നത്.. അതിനിപ്പോ നിങ്ങൾക്കെന്താ…
“ങ്ഹാ…. കലിപ്പ്മോഡ് ഓൺ ആണല്ലോ….
അതെ ഇങ്ങനെ നോക്കിയാലെ ഞാൻ പിടിച്ചൊരു കിസ്സങ് വച്ചു തരും.അതും ഒന്നോ രണ്ടോ അല്ല പത്തുവർഷത്തെ സ്റ്റോക്കാണ് മോളെ നീ താങ്ങൂല. അതുകൊണ്ടാണ് ഞാൻ തത്കാലം ഒന്നും വേണ്ടാന്ന് വച്ചതു നീ എന്നെ കൊണ്ട് ചെയ്യിക്കരുത്…..
“ഞാൻ അതും പറഞ്ഞു മീശ ചെറുതായി കടിച്ചിട്ടു അവളെ നോക്കി കണ്ണുചിമ്മി…..
അവൾക്കു പെട്ടന്നു എന്തു പറയണമ് എന്നറിയാതെ ആയി.പെട്ടന്ന് വാതിൽക്കൽ നിൽക്കുന്ന ആളെ കണ്ടു അവൾ ഒന്ന് പകച്ചു…..
തുടരും…..
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Other Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission