Skip to content

മായ മയൂരം – 29

maya-mayooram

പേടിപ്പിച്ചു   ഉമ്മ   വാങ്ങിക്കാൻ   പറ്റുമോ   സക്കീർ  ഭായിക്ക്   But I can   ഇപ്പൊൾ   ആണ്   ഡയലോഗ്   ഫീൽ   ആയത് … നിനക്ക്   എന്നെ   ഇത്ര   പേടിയോ   പൊന്നെ? …

ഒരു  ചിരിയോടെ   തൻ്റെ   ചുണ്ട്   തുടച്ചു   ജഗത്   പറഞ്ഞ   കേട്ടു   മീര   അവനെ  മുഖം  കുർപിച്ചു  നോക്കി ….

എന്ത്   പേടി   നിങൾ   ആര?   ഇത്ര   പേടിക്കാൻ   ശ്രീ മംഗലത്ത്   ജഗത്  മാധവ്   പുലി   ആയിരുന്ന  ഒരു   കാലം  ഉണ്ടായിരുന്നു   ഇപ്പൊ   പല്ല്   കൊഴിഞ്ഞ   ഒരു   പുലി   അത്രേ   ഉള്ളൂ .. പക്ഷേ   ഒച്ച   ഭയങ്കരം   ആണ്   കിടന്നു   അലറി  താഴെ  ഉള്ളവരെ   അറിയക്കണ്ട   എന്നു   കരുതി..കഴിഞ്ഞ   ദിവസത്തെ   പോലെ   ഒന്നും   അല്ല   എന്നെ   എന്തേലും   പറഞ്ഞ  എൻ്റെ   അമ്മ   ചോദിക്കാൻ   വരും…

അമ്മയുടെ   കാര്യം   പറഞ്ഞപ്പോൾ   ആ   കണ്ണിൽ   കണ്ട   സന്തോഷവും  സ്നേഹവും   ജഗത്  ചിരിയോടെ. നോക്കി…

ഓ   അതു   ഞാൻ   മറന്നു   ഇപ്പൊ   അമ്മയും   മോളും  വലിയ   ലപ്പ്   ആണല്ലോ   അല്ലേ   മരുമോളുടെ   മുടി   ചീവുന്നു   കെട്ടുന്നു   എന്തൊക്കെ   ആയിരുന്നു   അമ്മയുടെ   ഡയലോഗ്   ഒടുവിൽ   പവനായി  ശവമായി.. ഹ   ഞാനും   എൻ്റെ   അമ്മയും  നിൻ്റെ   മുന്നിൽ   മുക്കും   കുത്തി   വീണു…അതൊക്കെ   പോട്ടെ   ഡീ  പുല്ലേ   എനിക്ക്   നല്ല   സൗണ്ട്   എന്നു   നി   സമ്മതിച്ചല്ലോ   പിന്നെന്തിനാ   കഴിഞ്ഞ   ദിവസം   ജഗത്   സാർ   ക്ലാസ്സ്   എടുക്കുമ്പോൾ   ബാക്ക്   ബെഞ്ചിൽ  കേൾക്കില്ല   എന്നു   പറഞ്ഞത്   അല്ലെങ്കിൽ   തന്നെ   മനുഷ്യന്   നിന്നോട്   ഒക്കെ  അലച്ചു   സൗണ്ട്   ഇല്ല   അന്നേരം   ആണ്…

ബെഡിലേക്കൂ   കിടന്നു   ജഗത്   പറഞ്ഞ   കേട്ടു   മീര   ചിരിയോടെ   അവനെ   നോക്കി   ആ   നെഞ്ചിലേക്ക്   ചാഞ്ഞു..

സാറിൻ്റെ   ക്ലാസ്സ്   ഒക്കെ   ഞങ്ങൽ   ബാക്ക്   ബെഞ്ചിൽ   ഇരുന്നു   കേൾക്കും   എങ്കിലും   ഇമ്മാതിരി  പണി   ഓകെ   തരുമ്പോൾ   ഒരു   മന സുഖം   അതാ… അതേ   കിച്ചേട്ട   എന്താ   ഈ   വേഴാമ്പലിൻ്റെ   കഥ   മറ്റെ   അവിഹിതം   വേണ്ട   ഒറിജിനൽ  കഥ   മതി   സ്വന്തം   ഇണയെ   സ്നേഹിക്കുന്ന   ആ  കഥ   ഞാനും   ഒന്നറിയട്ടെ….

തൻ്റെ   നെഞ്ചില്   കൈ വിരലുകൾ   കൊണ്ട്   കുറുമ്പ്   കാട്ടുന്ന   മീരയെ   അവൻ   ചിരിയോടെ  കൈ   ചുറ്റി   ചേർത്തു   പിടിച്ചു..

അതുണ്ടല്ലോ   വൈഫി   ഒട്ടുമിക്ക   മൃഗങ്ങളും   പക്ഷികളും   പോളിഗാമി   ആണ്   അതായത്   ഒന്നിലേറെ   ഇണകൾ   ഒരു   സ്ഥിരത   ഇല്ല …  പക്ഷേ  വേഴാമ്പൽ   അങ്ങനെ   അല്ല   അതിനു   ജീവിതായുസിൽ   ഒറ്റ   ഇണയെ   ഉള്ളൂ..  അപ്പോ   കഥ   അല്ല  അവരുടെ   ലൈഫ്    അവർ   ഇണ   ചേർന്നു   കഴിഞ്ഞു    പെൺ  വേഴാമ്പൽ മരത്തിൻ്റെ   പൊത്തിൽ   മുട്ട   ഇട്ടു   അട   ഇരിക്കും   എല്ലാ   പക്ഷികളെ   പോലെ   തന്നെ… പെൺകിളി   അട  ഇരുന്നാൽ   ഉടൻ   ഈ   ആൺ വേഴാമ്പൽ   എന്ത്   ചെയ്യും   അവൻ്റെ   ശരീരത്തിൽ   നിന്നും  ഒഴുകി  വരുന്ന   ഒരു  ദ്രാവകം   കൊണ്ട്   പൊത്ത്   മുഴവൻ   മുടി   വെക്കും   അവൻ്റെ   പെണ്ണിനെയും   മക്കളെയും   ശത്രുവിൻ്റെ   കയ്യിൽ   നിന്നും   രക്ഷിക്കുക   അവൻ്റെ   കടമ   അല്ലേ…

എന്നിട്ട്   ബാക്കി   പറ   കിച്ചു   ഏട്ടാ  പ്ലീസ്…

കഥ   കേൾക്കാൻ   ഇരിക്കുന്ന   കൊച്ചു   കുഞ്ഞിനെ   പോലെ   തന്നെ   നോക്കിയിരുന്ന   അവളെ   ജഗത്   ഒന്നുടെ   ചേർത്തു   പിടിച്ചു..

എന്നിട്ടോ   ആ   പൊത്തിൽ   അവൻ്റെ   കൊക്കിടാൻ   മാത്രം   ഒരു   ദ്വാരം   ഉണ്ടാക്കും   പെണ്ണിനെ   സേഫ്  ആക്കി    പോയി   പലയിടത്തും   നടന്നു   ഫുഡ്   കൊണ്ടു   വന്നു   ആ  ദ്വാരത്തിൽ   കൂടി   പെൺ കിളിക്ക്   കൊടുക്കും  മുട്ട   വിരിയുമ്പോൾ   പെൺ കിളി   കൊക്കു   പുറത്തേക്ക്   ഇട്ടു   കൊണ്ടു   സൗണ്ട്   ഉണ്ടാക്കും   അവന്   കേൾക്കാൻ   മാത്രം   തൻ്റെ   പ്രിയപ്പെട്ടവളുടെ   സൗണ്ട   കേട്ട   മാത്രയിൽ   അവൻ   വന്നു   പോത്ത്   കൊക്ക്   കൊണ്ട്   കുത്തി   പൊട്ടിച്ചു   അവരെ   പുറത്ത്   കൊണ്ട്   വരും   ഹാപ്പി   എണ്ടിങ്.. പക്ഷേ   നി  ഒന്നു   ചിന്തിച്ചു   നോക്കിയേ   മീര   ഇര  തേടി പോണ   പോക്കിൽ   അവന്   തിരിച്ചു   വരാൻ   പറ്റില്ല    എങ്കിൽ..   ആ   പൊത്തിൽ   തീരും  ആ   അമ്മയുടെയും   മക്കളുടെയും   ജീവിതം.  അച്ഛനെ   കാണാതെ   തൻ്റെ   ഇണയെ   കാണാതെ  വിശന്നു  വലഞ്ഞു   അച്ഛൻ്റെ   മരണം പോലും    അറിയാതെ..  മനുഷ്യൻ   പോലും   ഇങ്ങനെ   ജീവികില്ല   മരണത്തിൽ   പോലും   ഒപ്പം   കൈ   പിടിച്ചു .. എനിക്കും   ആ   ആൺ വേഴാമ്പൽ   ആയ   മതി   മീര   നി   ഇല്ലെങ്കിൽ  ഇനിയൊരു   ജീവിതം   എനിക്ക്   പറ്റില്ല   അത്രയും   ഞാൻ   നിന്നെ   സ്നേഹിക്കുന്നു …

തൻ്റെ   കൈ   പിടിച്ചു   ജഗത്   പറഞ്ഞ   കേട്ടു   മീര   അവനിലേക്ക്   കുടുതൽ   ചേർന്നു   കിടന്നു ..

എൻ്റെ   ജഗത്   സാറേ   ഇങ്ങനെ   ഒന്നും   പറയല്ലേ   ആകെ   മൊത്തം   ഒരു   രോൺചാമം   വരുന്നു    ഇതൊന്നും   ഞാൻ   താങ്ങുല്ല  മനുഷ്യ   സന്തോഷം   കൊണ്ട്   അറ്റാക്ക്   വന്നു   ഞാൻ   തട്ടി   പോകും…  പിന്നെ   വേഴാമ്പൽ.  കൊള്ളാം   ഇണയെ   പൊത്തിൽ    ആക്കി   തീറ്റ   തേടി   പോണ   ഓരോ   ആൺകിളിയും   ഒരപകടം   പോലും   ഉണ്ടാവാതെ   തിരിച്ചും   വരട്ടെ   അല്ലേ    കിച്ചു   ഏട്ടാ.  അവനു   വേണ്ടി   മാത്രം   അല്ല   അവൻ്റെ   പെണ്ണിന്   വേണ്ടിയും  …

തൻ്റെ    താടിയുടെ   ഉള്ളിലേക്ക്   കൈ  കടത്തി   മീര   പറഞ്ഞ   കേട്ട്   ജഗത്   ചിരിയോടെ   അവളുടെ   മുക്കിൻ്റെ   തുമ്പിൽ   പിടിച്ചു…

രോൺചാമം   അല്ലടി  പൊട്ടി   രോമാഞ്ചം   എൻ്റെ   പൊന്നോ   നിൻ്റെ   കാര്യം..    നിൻ്റെ   സച്ചി   ഏട്ടൻ    എന്താ  ഫോൺ   എടുക്കാത്ത   ഞാൻ   ഒത്തിരി   വിളിച്ചു   അവനെ   ഇനി   അനു   കൈ   വെച്ചോ?..

അവൻ്റെ     കയ്യിൽ   ടാറ്റു   അടിച്ച   സച്ചിയുടെ   പേരിൽ   വിരൽ   ഓടിച്ചു   കൊണ്ട്   ജഗത്   പറഞ്ഞ  കേട്ടു    അവനെ   മീര    ചിരിയോടെ   നോക്കി  …

അതോ   അവർ   ബിസി   ആണ്  ഫസ്റ്റ്  ഡേയും  സെക്കൻ്റ് ഡേയും   കഴിഞ്ഞു   തേർഡ് ഡേ   എത്തി   നിൽക്കുന്നു   എന്നാണ്   അനാമിക   സച്ചിൻ   തന്ന   പ്രാഥമിക   റിപ്പോർട്ട്…

ഇതെന്ത്   ട്രെയിനോ   ഇതിനു   ഒരു   അന്ത്യം   ഇല്ലെ   കാമ ഭാന്ത്രൻ   ച്ചെ  മോശം   ബാക്കി   ഉള്ളവൻ   ഇവിടെ …

ബാക്കി   പറയാതെ   ജഗത്   മീരയെ   സങ്കടത്തിൽ   നോക്കി… ആ   മുഖത്തെ   ഭാവം   കണ്ടൂ  മീര   വന്ന   ചിരി   അമർത്തി   അവനെ  നോക്കി…

എന്താ   നി   ചിരിക്കുന്നത്   ഞാൻ   ഒരു   പാവം   ആയത്   കൊണ്ട്   ഹ   അതൊക്കെ   പോട്ടെ   പറഞ്ഞിട്ട്   എന്താ   ഏതു   സിംഹത്തിനു   ഒരു   ദിവസം   വരും   എന്നല്ലേ    എനിക്കും   ഒരു ദിവസം   വരും.. എല്ലാർക്കും   അടുത്ത   മാസം   ആണ്   ശിവരാത്രി   പക്ഷേ   എൻ്റെ   പൊന്നിന്  ശിവരാത്രി   ഉടനെ   ഉണ്ട്…

തന്നെ   അടി മുടി   നോക്കി   ജഗത്   പറഞ്ഞ   കേട്ടു   മീര   വളിച്ച   ചിരിയുമായി   അവനെ  നോക്കി…

അതിപ്പോ   കിച്ചു  ഏട്ടാ   ഈ   സിംഹം   അല്ല   എ ഡോഗ്  ആസ്  എ   ഡേ   എന്നല്ലേ   ഇതിപ്പോ   വന്നു   ബനാന ടോക്   പോലും   നിങ്ങളുടെ   ഇഷ്ടത്തിന് മാറ്റിയോ?

 ഡോഗ്   അല്ല  ലയൺ   അതാ   എനിക്ക്   ഇഷ്ടം   അവനോടു   ആണ്   ആരാധന  എത്ര   പേരുണ്ട്   എങ്കിലും  കാട്ടിലെ  ഒരേ   ഒരു   രാജാവ് . തൊട്ടു   മുന്നിൽ   നിൽക്കുന്ന   മദയാന .  പോലും   അവൻ്റെ   ഒരടി    കിട്ടിയ   ചരിയും  …അപ്പോ   മോൾ  ചാച്ചിക്കോ   ഞാൻ   ഫ്രഷ്   ആയി   അമ്പലം   വരെ   പോട്ടെ ….

ഈ   സമയത്ത്   എന്താ   അമ്പലത്തിൽ  കിച്ചു  ഏട്ടാ…

ഇന്ന്   അവധി   അല്ലേ   പോയി   പ്രാക്ടീസ്   നോക്കാം  ചെണ്ട   കൊട്ടി   തീർക്കാം   എൻ്റെ   ദുഃഖം. .   ഈ   അടുത്ത്   കാലത്ത്   ഇറങ്ങിയ   ഗ്രേറ്റ്  ഇന്ത്യൻ  കിച്ചൺ   സിനിമ   നി   കണ്ടിട്ടുണ്ടോ?..

ഇല്ല   എന്താ   കിച്ചു   ഏട്ടാ   ആ   സിനിമയിൽ?..

അതോ   ഡോര്   ലോക്ക്   ഇട്ടെച്ചു   വാ   ഞാൻ   പറഞ്ഞു  തരാം…

തൻ്റെ   മുഖത്ത്   വിരൽ   ഓടിച്ചു   ജഗത്   പറഞ്ഞ   കേട്ടു   മീര   അവനെ   ദേഷ്യത്തിൽ   നോക്കി…

അയ്യട   ഡോര്   ലോക്ക്   വഴിയേ   പോയ   പണി  വാങ്ങി   തലയിൽ   വെക്കാൻ  ഇപ്പൊ   എനിക്ക്  സൗകര്യം   ഇല്ല   ഗ്രേറ്റ്  ഇന്ത്യൻ  കിച്ചൺ  ഏതോ   ഇംഗ്ലീഷ്   പടവും   കണ്ടൂ   വന്നേക്കുവ   റോമൻസിന്   മാറു   കിച്ചു   ഏട്ടാ  അങ്ങോട്ട്…

ഗ്രേറ്റ്  ഇന്ത്യൻ  കിച്ചൺ   ഇംഗ്ലിഷ്   സിനിമയോ     അപ്പോ   സുരാജ്  ഏട്ടനെ   ഒക്കെ   ഇംഗ്ലിഷ്കാരു കൊണ്ട്   പോയി .. ആ   സച്ചിയുടെ   യോഗം  എനിക്കു   കിട്ടിയ   അതേ   പണി   അവനുടെ   കിട്ടിയാൽ   മതിയയിരുന്നു   എൻ്റെ   ശിവനെ ….

മീര   പോയത്   നോക്കി   ജഗത്   താടിക്ക്   കയ്യും   താങ്ങി   നോക്കി  ഇരുന്നു…

സച്ചി   നി   ബെഡ്റൂമിൽ   നിന്നു  ഇറങ്ങിയ   എന്തിനാ   അങ്ങനെ   ചെയ്യാൻ   പോയത്..പാവം   ബെഡ്   നിന്നെ   മിസ്സ്   ചെയ്തു   കാണും… നമ്മുക്ക്   വേണേൽ  ബാങ്ക്   പോലും   ബെഡ് റൂമിൽ  ആക്കാം.   മനുഷ്യൻ   ആയാൽ   കുറച്ചു   ഒതുക്കം   വേണം…  എങ്കിലും   ഇന്നലെ   പാമ്പ്   ആയി   കിടന്ന   നി  പോലും. …

തൻ്റെ   അടുത്ത്    ആൾ തറയിൽ  വന്നിരുന്നു  ജഗത്   പറഞ്ഞ   കേട്ട്   മുടിഞ്ഞ   പുച്ഛം വാരി  വിതറി  സച്ചി   അവനെ   നോക്കി…

പാമ്പ്   നിൻ്റെ   അച്ഛൻ….

എന്താടാ  സച്ചി   നി   ഇപ്പൊ  എന്നെ   പറ്റി   പറഞ്ഞത്   മര്യാദക്ക്   പറഞ്ഞോ…

ഞാൻ   നിന്നെ   ഒന്നും   പറഞ്ഞില്ല   കിച്ചു   ഞാൻ   ശ്രീ മംഗലത്ത്   മാധവ മേനോനേ  ഒന്നു   സ്‌മരിച്ചത്   ആണ്   പാവം   ഇപ്പൊ   ഒത്തിരി    തുമ്മി   കാണും   ഇനി   ജലദോഷം   എന്നു കരുതുമോ?

നൈസ്   ആയി  അച്ഛന്   വിളിച്ചതല്ലെ   നി   എൻ്റെ   മുന്നിൽ   ഇരുന്നു   എൻ്റെ   അച്ഛനെ പറയുന്നോ?   …

കൈ   എടുക്കു   കിച്ചു   എനിക്ക്   നോവുന്ന്..

തൻ്റെ   തോളിൽ   ശക്തിയിൽ   കൈ   വെച്ച     അവനെ   സച്ചി   സങ്കടത്തിൽ   നോക്കി…

നിനക്ക്   ഫസ്റ്റ്  നൈറ്റ്   ആഘോഷിക്കാം   എനിക്ക്  ഇതൊന്നും   പറ്റില്ലേ   എന്ത്   നീതി   എന്ത്   ന്യായം   ആണ്   കിച്ചു ..  ഹാഷ്  ടാഗ്   സച്ചിനൊപ്പം  …

ദ്ദേ   സച്ചി   ഫസ്റ്റ്  നൈറ്റ്     എന്ന   വാക്ക്   മിണ്ടരുത്   അത്രയും    വെറുത്തു    പോയി .. ഞാൻ   ഒരു   അര   കന്യകൻ   ആയി   നിന്നു   പോകും ….

ജഗത്   പറഞ്ഞ   കേട്ട്   സച്ചി     അവനെ   ചിരിയോടെ   നോക്കി … തന്നെ   ദേഷ്യത്തിൽ   നോക്കിയ   അവനെ   കണ്ടതും   സ്വിച്ച്   ഇട്ടത്   പോലെ   ചിരി   നിന്നു…

അതായത്   രമണ    എന്താ   നിൻ്റെ   പ്രോബ്ലം   തുറന്നു  പറയു …

അളിയാ   സച്ചി  അതിപ്പോ   ഞാൻ   എങ്ങനെ   നിനക്ക്   പറഞ്ഞു   തരും   നി   ഗസ്സ്   ചെയ്തു   എടുത്തോ?.. ഇല്ലത്ത്   നിന്നു     ഇറങ്ങുകയും   ചെയ്തു   അമ്മാത്തേക്ക്   എത്തിയതും   ഇല്ല   നടുക്ക്   സ്റ്റക്ക്   ആയി   പോയി   തിരികെ   പോവാൻ  ബസ്സ്   കാത്തു   സ്റ്റോപ്പിൽ   നിന്നപ്പോൾ   ദ്ദേ   ഭാരതബന്ദും   ലോക്ഡൗണും   ഒന്നിച്ചു   കഴിഞ്ഞില്ലേ   എൻ്റെ   കഥ….

ജഗത്   പറഞ്ഞത്   ഒന്നും   മനസിൽ   ആവാതെ   സച്ചി   അവനെ   ഒന്നു   നോക്കി…

അതൊക്കെ   പോട്ടെ   കിച്ചപ്പാ   ഈ   ഫസ്റ്റ് നൈറ്റ്   അതൊന്നും   അല്ല   നിൻ്റെ    മനസിൽ..   എന്താ   നിനക്ക് ?..  മുഖം   വല്ലാതെ  എന്താ   പറ്റിയത്    മീര   ഒന്നും  പറഞ്ഞു   വഴക്ക്   ഇടില്ല   എന്നറിയാം   എങ്കിലും   നിൻ്റെ   മനസ്സിൻ്റെ   സങ്കടം   അറിഞ്ഞു   ചോദിക്കുവാ   പിണങ്ങിയോ    രണ്ടു   പേരും…..

തൻ്റെ  തോളിൽ   കൈ   വെച്ചു   സച്ചി   ചോദിച്ച   കേട്ടു   ഒരു   നനുത്ത   പുഞ്ചിരിയോടെ   ജഗത്   അവനെ   നോക്കി…

ഞങ്ങൽ   തമ്മിൽ   ഇപ്പൊൾ  ഒരു   പ്രോബ്ലവും   ഇല്ല.   മീര   എന്നോട്   വഴക്ക്   ഈ   ആറു   മാസത്തിനു   ഇടയിൽ   ഉണ്ടായിട്ടില്ല   ഒരു   തവണ   മാത്രം   എന്നെ    ചോദ്യം   ചെയ്തു   സംസാരിച്ചത്..    ഞാൻ   അതു   ചോദിച്ചു   വാങ്ങിയതാണ് .. പക്ഷേ  ഇപ്പൊ    എൻ്റെ  മനസിൽ   ഒരു   പേടി   ധൈര്യം   എല്ലാം   ചോർന്നു   പോകും   പോലെ   മീര   ഈ   ഭൂമിയിൽ   ഇല്ല    എന്ന   തോന്നൽ   പോലും   എനിക്ക്   ഭ്രാന്ത്   പിടിക്കും   സച്ചി   നിനക്കറിയില്ലെ   ഞാൻ   അവളെ   എത്ര അധികം   സ്നേഹിക്കുന്നു   എന്നു.. അവളിൽ   നിന്നും   ഇനി   ഒരു   മടങ്ങി  പൊക്ക്   എനിക്ക്   ആവില്ല   അങ്ങനെ   എന്തേലും   സംഭവിച്ചാൽ   ഞാൻ   ചങ്ക്   പൊട്ടി     മരിക്കും   സച്ചി  …

എന്താടാ   കിച്ചപ്പ  മീരയുടെ    ജാതകത്തിൽ   ഉള്ള   കാര്യം   അറിഞ്ഞണോ   നിനക്ക്   ഈ   ടെൻഷൻ….

തൻ്റെ    മനസു   അറിഞ്ഞു    സച്ചി   ചോദിച്ച   കേട്ടു   അതേ   എന്ന   മട്ടിൽ   തൻ്റെ   തല   അനക്കി….

മീര   എന്നോട്   നുണ  ഒന്നും   പറയില്ല   പക്ഷേ   ഇപ്പൊ   എന്നോട്   കുട്ടികളി   കുടുതൽ   ആണ്   ചിലപ്പോ  തോന്നുക   കളി കൂട്ടുകാരൻ   എന്നാണ്    ഒരേ   സമയം   ഭാര്യ   എന്നതിനേക്കാൾ   വേറെ   ആരൊക്കെയോ   ആണ്  … എന്നെ   ഒന്നു   പേടിപ്പിക്കാൻ   ആണോ   സച്ചി   എന്നോട്  അങ്ങനെ   പറഞ്ഞത് …

തൻ്റെ   കൈ   കുട്ടി  പിടിച്ച   അവൻ്റെ    മുഖത്തേക്ക്   സച്ചി   ഒന്നു   പാളി  നോക്കി   ഇതു   വരെ   ഉള്ളതിൽ   നിന്നെല്ലാം   വ്യത്യസ്തമായി   എന്തൊക്കെയോ   വികാരങ്ങൾ  ആ  കണ്ണിൽ   തെളിഞ്ഞ പോലെ   അവനു   തോന്നി   കൺ കോണിൽ   നിറഞ്ഞു   നിന്ന   നിർമണികൾ   താഴേക്ക്   വീഴാൻ   അവൻ്റെ   അനുവാദം   തേടി   ഒതുങ്ങി   നിന്നു….

കിച്ച മീര  നുണ   പറയില്ല   എന്നു   നി   തന്നെ   പറഞ്ഞു   പിന്നെന്തിനാ   എന്നോട്… ജാതകത്തിൽ    വിശ്വാസം   ഉണ്ടോ   എന്നൊന്നും   അറിയില്ല   പക്ഷേ   എന്തോ   നിൻ്റെ   അതേ  പേടി   എനിക്കും   ഉണ്ടട   കാരണം   അപ്പച്ചി   തന്നെ   ആണ്   മീര … ആ   രൂപം   പോലും   ഇത്രയും   സാമ്യം   എങ്ങനെ   ആണ്   ഉണ്ടാവുക   എനിക്കറിയില്ല    നി   ടെൻഷൻ   ആവാതെ   ഒന്നും   സംഭവിക്കില്ല   നീയും   ഇതൊന്നും   വിശ്വാസം   ഇല്ലാത്ത   ആൾ   അല്ലേ   ഇപ്പൊ   എന്താ   പറ്റിയത്?…

വിശ്വാസം   അന്ധവിശ്വാസം   അതിലൊന്നും   അല്ല   മീരയുടെ   കാര്യം   ആണ്   അതാണ്   സച്ചി   എൻ്റെ   പേടി ….

നി   പേടിക്കാതെ   വിഷ്ണു  നാരായണൻ   നമ്പൂതിരി   പറഞ്ഞ   എല്ലാ   വഴിപാടും   അമ്മയും   അപ്പനും   ചെയ്യുന്നുണ്ട്   മാസം   തോറും   മൃതുജ്ഞയ  ഹോമം  അടക്കം….

ഈശ്വരമഠത്തിൽ   വിഷ്ണു  നാരായണൻ   നമ്പൂതിരി   ആണോ  മീരയുടെ   ജാതകം   കുറിച്ചത്….

അതേ   നിനക്ക്   അറിയാമോ   അദ്ദേഹത്തെ?…

എന്തു   പൊട്ടൻ   ചോദ്യം   ആണ്   സച്ചി   ജ്യോതിഷത്തിൽ   ഡോക്ടറേറ്റ്   വരെ   കിട്ടിയ   ആൾ   ആണ്   വിഷ്ണു നാരായണൻ … പുള്ളിയെ   അറിയാതെ   ഇരിക്കാൻ   ഞാൻ   എന്താ   ഇപ്പൊ   മുട്ട   വിരിഞ്ഞു   ഇറങ്ങിയ   കോഴി  കുഞ്ഞ…

തൻ്റെ   നേരെ   ദേഷ്യപ്പെട്ട   ജഗതിനേ   സച്ചി   ചിരിയോടെ   നോക്കി….

ഇനി   ഇതിൻ്റെ   പേരിൽ   ചൂടാവണ്ട   ഞാൻ   വിട്ടു.. നി   വാ   നമ്മുക്ക്    ചുറ്റമ്പലത്തിൽ   ഒന്നു   കേറി   തൊഴുതു   വരാം  മനസു   കൂൾ   ആവും   അകത്തു.  ഇരിക്കുന്ന   ആൾ   ലക്ഷ്മി നാരായണൻ   ആണ്   നമ്മളെ   പോലെ   തന്നെ   പത്നി   ആണ്   പുള്ളിയുടെയും   മെയിൻ…

സച്ചി   പറയുന്ന   കേട്ടു  ചിരിയോടെ   ജഗത്   അവനൊപ്പം   അമ്പലത്തിലേക്ക്   നടന്നു…

Mrs… ജഗത്   മാധവെ   ഇംഗ്ലിഷ്   സാറിൻ്റെ   മുഖത്ത്   നിന്നും  കണ്ണ്   മാറ്റി   മുന്നിൽ   ഇരിക്കുന്ന   ആ   ടെസ്റ്റിലും   ഒന്നു   നോക്കാം… അങ്ങേരു   ആണേൽ   ആലുവ   മണപ്പുറത്ത്   കണ്ട   പരിചയം   പോലും   എഹെ …സ്വന്തം   വീട്ടിൽ   നിന്നും   കട്ടു   തിന്നാൻ   ഇത്തിരി   ഉളുപ്പ്….

രജി   പറഞ്ഞ   കേട്ടു   ചമ്മിയ   മുഖത്തോടെ   ജഗതിൽ   നിന്നും   കണ്ണ്   എടുത്തു   മീര   അവളെ   നോക്കി….

നിനക്ക്   രൂപേഷ്   സാറിൻ്റെ   വായിൽ   നോക്കാം   പിന്നെന്താ  … എന്താ  own  property  ആണ് ഞാൻ നോക്കും.. നി   പോടി   പുല്ലേ…

ഫസ്റ്റ്  നൈറ്റ്   ഒക്കെ   പൊളിച്ചു   മനുഷ്യനെ   കൊതിപിക്കാൻ  എന്തിനാ   ഈ   കടപ്പാട്   ഇങ്ങനെ   കാണിക്കുന്നത്   മീര   ഒരു   വിധം   കടിച്ചു   പിടിച്ചു   ആണ്   എൻ്റെ   നില്പ്  നി   എന്നെ   പ്രലോഭിപ്പിക്കുകരുത്   ക്ലാസ്സ്   കഴിഞ്ഞു   നിൻ്റെ   പ്രാണനാഥൻ   ദ്ദേ   പൊണ്…

തൻ്റെ    കഴുത്തിലെക്ക്   നോക്കി   രജി   പറഞ്ഞ   കേട്ടു    മീര     തന്നെ   നോക്കി   കണ്ണ്   ചിമ്മി  ക്ലാസ്സിനു   പുറത്തേക്ക്   പോയ     ജഗതിനെ   നോക്കി   ഇരുന്നു…

പോയി   രജി   പോയി   പഠിക്കാൻ   ഉള്ള   ആ   ഫ്ലോ   പോയി   ഫസ്റ്റ് നൈറ്റ്   ആ   വാക്ക്   നി   മിണ്ടരുത്   വെറുത്തു   പോയി…

എന്തു   പറ്റി   കേൾക്കാൻ   ഉള്ള   ഒരു   ത്വര   കൊണ്ട്    ചോദിച്ചു   പോകുന്നത്   ആണ്   ഒന്നു   പറ   കുമാരെട്ട  പ്ലീസ്…..

ശ്ശൊ   വേൾഡ്   കപ്പ്   ഫൈനലിൽ    സച്ചിൻ സെഞ്ചുറി   അടിക്കാൻ   ഒരു   റൺസ്   ബാക്കി   നിൽക്കെ   വിക്കറ്റ്   പോണത്   എന്ത്   ദ്രാവിടാന്   അല്ലേ   മീര..പാവം   ജഗത്   സാർ   ആ   മനുഷ്യൻ്റെ   വേദനയിൽ   എനിക്ക്   നല്ല   ദുഃഖം   ഉണ്ട്…

താൻ   പറഞ്ഞത്   മുഴവൻ   കേട്ടിട്ട്   തന്നെ   ഇരുത്തി   നോക്കി   താടിക്ക്   കൈയ്യും   വെച്ച   രജിയെ  നോക്കി   മീര   തൻ്റെ   പല്ലുരുമ്മി….

തുടരും……

 

 

Aswathy Umesh Novels

ലക്ഷ്മി

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!